വർത്തമാന കാലഘട്ടത്തിൽ വളരെയധികം പ്രചാരണ നേടിയിട്ടുള്ള ഒന്നാണ് ഇൻഷുറൻസ്.ഭാവിയിൽ സംഭവിച്ചേക്കാവുന്ന ഒരു നഷ്ടത്തിനു സാമ്പത്തിക നഷ്ട പരിഹാരത്തിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുൻകൂട്ടി നിക്ഷേപിക്കലാണ് ഇൻഷുറൻസിന്റെ രീതി.പലതരത്തിലുള്ള ഇൻഷുറൻസുകൾ ഇന്ന് വ്യാപകമാണ്. ഇസ്ലാം നിരോധിച്ച വകുപ്പുകൾ ഇതിൽ ഉൾക്കൊള്ളുന്നു
ഒന്ന്.പലിശ നാം നിക്ഷേപിക്കുന്ന തുകയല്ല മറിച്ച് അതിനേക്കാൾ കൂടുതലാണ് നഷ്ടപരിഹാരമായി തിരികെ ലഭിക്കുന്നത്.
രണ്ട്.ചൂതാട്ടം നിക്ഷേപിച്ച തുക കിട്ടാനും കിട്ടാതിരിക്കാനും സാധ്യതയുണ്ട്. നഷ്ടം സംഭവിക്കുമ്പോൾ മാത്രമാണ് ലഭിക്കുക.ഇത് غرر (വഞ്ചന )യിൽ ഉൾപെടും.
ഇതെല്ലാം തന്നെ ഉൾകൊള്ളുന്നതാണ് ഇൻഷുറൻസ് പോളിസികൾ അതിനാൽ അനുവദനീയമാകുന്നില്ല.
ഫ്രീ ഇൻഷുറൻസ്
ഗവൺമെന്റ് അല്ലെങ്കിൽ ട്രസ്റ്റുകൾ ജനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ ഉദാ ആയുഷ്മാൻ യോജന/ ഹെൽത്ത് കാർഡ്.അതിലേക്ക് തുക നിക്ഷേപിക്കേണ്ട ആവശ്യമില്ല.ആവശ്യഘട്ടങ്ങളിൽ അവർ നൽകുന്നു. അത്തരം ഇൻഷുറൻസ് അനുവദനീയമാണ്.
നിർബന്ധ സാഹചര്യങ്ങളിൽ എടുക്കേണ്ടിവരുന്ന ഇൻഷുറൻസ്.വാഹനം നിരത്തിലിറക്കുന്നതിന് ഇൻഷുറൻസ്, ചില ജോലി ചെയ്യുന്നവർക്ക് ഗവൺമെന്റ്/കമ്പനി എടുക്കുന്ന ഇൻഷുറൻസ്, ചില രാജ്യങ്ങളിൽ പ്രവേശിക്കുന്നതിനുള്ള ഇൻഷുറൻസ് ഇവിടെ എടുക്കുകയല്ലാതെ വേറെവഴി ഇല്ല. അതിനാൽ അനുവദനീയമാണ്.
ഹെൽത്ത്/മെഡിക്കൽ ഇൻഷുറൻസ്
ഈ വിഷയത്തിൽ ഉലമാക്കളുടെ ഇടയിൽ അഭിപ്രായ വിത്യാസമുണ്ട്. ഇക്കാലത്തെ ചികിത്സ മേഖല വാണിജ്യവൽക്കരിക്കപ്പെട്ടിരിക്കുകയാണ്. സാമ്പത്തികശേഷിയുള്ളവർക്ക് പോലും ആശുപത്രി ചിലവുകൾ ബാധ്യതയാവുന്നു. തുച്ഛമായ വരുമാനമുള്ള സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം പെട്ടെന്നുള്ള ചികിത്സാ ചെലവുകൾ ഹോസ്പിറ്റൽ ചൂഷണം താങ്ങാവുന്നതിനുമപ്പുറമാണ്.വലിയ കടക്കെണിയിൽ കൊണ്ടെത്തിക്കുകയും ചെയ്യുന്നു.ഈ സാഹചര്യത്തിലെ അത്യാവശ്യം പരിഗണിച്ച് വലിയ സാമ്പത്തികശേഷിയില്ലാത്ത സാധാരണക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് അനുവദനീയമാണ്.അത്തരക്കാർ എടുക്കുന്നതിന് പ്രത്യേകം പരിശ്രമിക്കണം.
ന്യായങ്ങൾ
-ഇതിൽ പലിശയുടെ രൂപം വരുന്നില്ല.മെഡിക്കൽ ഇൻഷുറൻസിൽ പണം നിക്ഷേപിക്കുമ്പോൾ തിരികെ ലഭിക്കുന്നത് സർവീസ് /ചികിത്സ /മെഡിസിൻ ആണ്.ഇൻഷുറൻസ് കമ്പനി നമ്മുടെ ചികിത്സ ഏറ്റെടുക്കുന്നു.പണത്തിനു കൂടുതൽ പണം ലഭിക്കുന്നതാണ് പലിശ.ഇവിടെ പൈസക്ക് പകരം പൈസയല്ല മറിച്ച് സർവീസാണ്.പലിശയുടെ നിബന്ധന വരുന്നില്ല.
-ചൂതാട്ടത്തിന്റെ സാധ്യത വളരെ കുറവാണ്. ലഘുവാണ്.അതിനാൽ ഇതിൽ غرر يسير ചുമത്തപ്പെടും. غرر يسير ന് വിട്ട് വീഴ്ച്ച ഉണ്ടന്നത് ഉലമാക്കൾ ഏകോപ്പിക്കുന്നു.
എന്നിരുന്നാൽ തന്നെ ഈ വകുപ്പുകൾ ഒന്നും പൂർണ്ണമായും ഒഴിവല്ല.വ്യക്തിഗത മായി മാത്രമേ അനുവദനീയമെന്ന അഭിപ്രായം പരിഗണിക്കുകയുള്ളു.പൊതുവായി നിലയിൽ ബാധകമല്ല.കൂടുതൽ ഉലമാക്കൾ മെഡിക്കൽ ഇൻഷുറൻസും അനുവദനീയമല്ല എന്നും അഭിപ്രായം ഉള്ളവരാണ്.ഞങ്ങളുടെ ബഹുമാന്യ ഉസ്താദ് മുഫ്തി സഈദ് അഹ് മദ് പാലൻപൂരി (റ), ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി തുടങ്ങിയവരും മെഡിക്കൽ ഇൻഷുറൻസ് അനുവദനീയമെന്ന് അഭിപ്രായം ഉള്ളവരാണ്.
ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയിൽ ലൈഫ് ഇൻഷുറൻസ് പ്രോപ്പർട്ടി ഇൻഷുറൻസ് പോലുള്ളവ ഉപയോഗിക്കൽ നോർത്ത് ഇന്ത്യൻ ഭാഗങ്ങളിലെ വർത്തമാനകാല സംഭവങ്ങൾ പരിഗണിച്ച് അവിടെയുള്ളവർക്ക് അനുവദനീയമാണെന്ന് അഭിപ്രായമുണ്ട്.കരുതി കൂട്ടി മുസ്ലിമീങ്ങൾക്ക് നേരെയുള്ള ആക്രമണം തുടരുന്ന ഈ കാലത്ത് എപ്പോഴാണ് കലാപവും ജെസിബിയും വരുന്നതെന്ന് പറയാൻ സാധിക്കില്ല. മുസ്ലീങ്ങളുടെ ജീവനും സ്വത്തിനും, വ്യവസായത്തിനും, വ്യാപാരത്തിനും, കലാപങ്ങൾ മൂലം നിരന്തരം ഗുരുതരമായ ഭീഷണി നേരിടുമ്പോൾ ഇത്തരം ഘട്ടത്തിൽ الضرورات تبیح المحظورات സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ട് ആ നഷ്ടങ്ങളെ മറികടക്കാൻ പറയപ്പെട്ട ഇൻഷുറൻസുകൾ അനുവദനീയമാകുന്നതാണ്.കേരളത്തിലെയും മറ്റും സാഹചര്യങ്ങൾ അത്ര കലുഷിതമല്ലാത്തത് കൊണ്ട് അനുവദനീയമാകുന്നതല്ല.
ഈ രൂപത്തിൽ ക്ലെയിം തുക നഷ്ടത്തെക്കാൾ കൂടുതൽ ലഭിക്കുന്നുണ്ടെങ്കിൽ ബാക്കി തുക പ്രതിഫലം ആഗ്രഹിക്കാതെ സാധുക്കൾക്ക് സ്വദഖ ചെയ്യൽ നിർബന്ധമാണ്.
(അതി വിശാലമായ ചർച്ചകൾക്ക് വിധേയമായ വിഷയമാണ് ഇൻഷുറൻസ്.ഇത് രത്ന ചുരുക്കമാണ്)
അവലംബം: ജദീദ് ഫിഖ്ഹീ മസാഇൽ, ജദീദ് മആഷീ മസാഇൽ,ഫതാവ സകരിയ,മബാഹിസ് ഫിഖ്ഹിയ്യ ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ്
الضرورات تبيح المحظورات الضرر يزال المشقة تجلب التيسير.
( الأشباه والنظائر /القاعدة الخامسة ۸۷ مكتبة دار العلوم دیوبند، قواعد الفقه ۸۹ رقم: ۱۷۰ دار الكتاب (دیوبند)
الحاجة تنزل منزلة الضرورة عامة أو خاصة.
(شرح المحلة لسليم رستم باز ۳۳رقم المادة : ۳۳، الأشباه والنظائر / الفن الأول، القاعدة الخامسة (٩٣)
أَجْمَعَ الْمُسْلِمُونَ عَلَى جَوَازِ أَشْيَاءَ فِيهَا غَرَرٌ حَقِيرٌ....... قَالَ الْعُلَمَاءُ مَدَارُ الْبُطْلَانِ بِسَبَبِ الْغَرَرِ وَالصِّحَّةُ مَعَ وُجُودِهِ عَلَى ما ذكرناه وهو أنه إِنْ دَعَتْ حَاجَةٌ إِلَى ارْتِكَابِ الْغَرَرِ وَلَا يُمْكِنُ الِاحْتِرَازُ عَنْهُ إِلَّا بِمَشَقَّةٍ وَكَانَ الْغَرَرُ حَقِيرًا جَازَ الْبَيْعُ وَإِلَّا فَلَا
[النووي، شرح النووي على مسلم، ١٥٦/١٠]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment