Monday 8 February 2021

രാത്രി കണ്ണാടിയിൽ നോക്കാമോ?

 

രാത്രി കണ്ണാടിയിൽ നോക്കിയാൽ കോങ്കണ്ണ് വരുമെന്നു പറയപ്പെടുന്നു. വസ്തുതയെന്ത്?


രാത്രി കണ്ണാടിയിൽ നോക്കരുതെന്നും അത് കോങ്കണ്ണിന് കാരണമാകുമെന്നും നബി(സ്വ) പ്രസ്താവിച്ചത് ഇമാം അബൂ അബ്ദില്ലാഹിൽ ഹബീശി (റ) തൻ്റെ البركة في فضل السعي والحركة  എന്ന ഗ്രന്ഥത്തിൽ (പേജ് :294) പറഞ്ഞിട്ടുണ്ട്. 

قال النبي صلى الله عليه وسلم لا تنظروا في المرآة في الليل فإنه يصاب منه الحول في العين

(البركة في فضل السعي والحركة)

രാത്രി കണ്ണാടി നോക്കുന്നവനു മുഖം കോടുന്ന രോഗമോ  മറ്റു വല്ല രോഗമോ പിടികൂടുമെന്ന്  അല്ലാമാ സ്വലാഹുദ്ദീൻ(റ) തൻ്റെ പ്രസിദ്ധമായ കാവ്യത്തിൽ വിവരിച്ചിട്ടുണ്ട്. 

ومن بليل إلى مرآته وشما 

أصابه لقوة أو أي ما سقم 

 അല്ലാമ: സ്വലാഹുദ്ദീൻ (റ) വിവരിക്കുന്നു: 

ولا يغرنك  ذو جهل  يقول  أنا 

قد طال ما غصت فيها لم أجد ألما 

ദീർഘകാലമായി ഇത്തരം കാര്യങ്ങൾ (ഉദാ:  രാത്രി കണ്ണാടിയിൽ നോക്കൽ ) ചെയ്തിട്ടും  എനിക്ക് ഒരു രോഗവും  വന്നിട്ടില്ലല്ലോ എന്നു പറയുന്ന വിഡ്ഢികളുടെ വഞ്ചനയിൽ നീ അകപ്പെടരുത്.

No comments:

Post a Comment