Monday 1 February 2021

നബി(സ്വ) തൻ്റെ അവസാന ഹജജിനായി ഇഹ്റാം ചെയ്ത സ്ഥലപ്പേര് എന്താണ്?

 

ദുല്‍ഹുലൈഫ (അബ്യാര്‍ അലി) 


👉മദീയില്‍ നിന്നും അതിന്റെ വടക്ക് പ്രദേശങ്ങളില്‍ നിന്നും ഹജ്ജിന്  വരുന്നവര്‍ക്കുള്ള ഒരു മീഖാത്താണിത്. 

👉 മക്കയിലേക്ക് 420 കിലോമീറ്റര്‍ ദൂരമുള്ള ഈ സ്ഥലം അബ്യാര്‍ അലി എന്ന പേരിലാണ് അറിയപ്പെടുന്നത്.  

 👉നബി(സ്വ) ഹജ്ജിന് ഇഹ്റാം ചെയ്തത് ഇവിടെ വെച്ചായിരുന്നു. 

  👉 മക്കയില്‍ നിന്നും ഏറ്റവും ദൂരം കൂടിയ മീഖാത്താണിത്. ഇവിടെ ഹാജിമാര്‍ക്ക് കുളിക്കാനും മറ്റുമുള്ള സൗകര്യങ്ങളും വിശാലമായ പള്ളിയും ഇന്നുണ്ട്. 

👉ഹജ്ജിന് മുമ്പ് മദീനയാത്ര നടത്തുന്നവര്‍ ഹജ്ജിനോടടുത്ത ദിവസങ്ങളിലാണ് മക്കയിലേക്ക് മടങ്ങുന്നതെങ്കില്‍ ഇവിടെവെച്ച് ഹജ്ജിന് ഇഹ്റാം ചെയ്യാം. അതല്ലെങ്കില്‍ ഉംറക്ക് ഇഹ്റാം ചെയ്യണം. 

 👉ഹജ്ജോ ഉംറയോ ഉദ്ദേശിച്ച് മക്കയിലേക്ക് വരുന്നവര്‍ യാതൊരു കാരണവശാലും ഇഹ്റാം കൂടാതെ മീഖാത്ത് വിട്ടുകടക്കാന്‍ പാടില്ല. ഉംറ മുമ്പ് ചെയ്തിട്ടുള്ളവര്‍ക്കും ഇത് ബാധകമാണ്.  

👉 മദീനാശരീഫില്‍ നിന്ന് ആറ് മൈല്‍ മാത്രം ദൂരമുള്ള ദുല്‍ഹുലൈഫയിലെത്താന്‍ ബസ്സില്‍ അരമണിക്കൂറില്‍ താഴെ യാത്ര ചെയ്താല്‍ മതി. ഹജ്ജ് സീസണില്‍ മദീനയില്‍ നിന്ന് മക്കയിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ഇവിടെ നിര്‍ത്തി ഇഹ്റാം ചെയ്യാന്‍ സൗകര്യം നല്‍കുന്നതാണ്.

No comments:

Post a Comment