Monday 1 February 2021

അന്ത്യനാളിൽ ആദ്യം വസ്ത്രം ധരിപ്പിക്കപെടുന്നത്. നബി(സ്വ) യ്ക്കാണ് ശേഷം ആർക്ക്?

 

പുണ്യകർമ്മങ്ങൾ ചെയ്ത വിശ്വാസികളാണ് ആദ്യവിഭാഗം


 👉 പുനർജീവിതം എല്ലാ ജീവികൾക്കും ബാധകമാണ്. മലക്കുകൾ, ജിന്നുകൾ, മനുഷ്യൻ, മൃഗങ്ങൾ, എല്ലാവരും പുനർജ്ജീവിപ്പിക്കപ്പെടും.

👉ശാശ്വത സമാധാനത്തിനായി വിധിക്കപ്പെട്ടവർ ആദരവോടെയും സുരക്ഷിതത്വത്തോടെയുമാണ് എഴുന്നേൽക്കുക. ശിക്ഷകൾക്ക് വിധിയായവർ നിഗ്രഹിതരും മുഖം ഇരുണ്ടവരുമായി എഴുന്നേൽക്കും. 

👉മാതാവിന്റെ ഗർഭാശയത്തിൽനിന്നു ജനിച്ചു വീണ കുഞ്ഞുങ്ങളെപ്പോലെ നഗ്നരും നഗ്നപാദരും സുന്നത്ത് കഴിക്കപ്പെടാത്തവരുമായിട്ടാണ് ഉയർത്തെഴുന്നേൽപിക്കുക

👉അന്ത്യനാളിൽ സൃഷ്ടികളിൽവെച്ച് ആദ്യമായി വസ്ത്രം ധരിക്കപ്പെടുന്നത് ഇബ്‌റാഹീം(അ) ആണെന്ന് ഹദീസ്

👉നമ്മുടെ നബി(സ) ഏതുവസ്ത്രത്തിലാണോ മരണപ്പെട്ടത് അതേവസ്ത്രം ധരിച്ചായിരിക്കും ഖബ്‌റിൽ നിന്ന് എണീക്കുക

 👉  നബി(സ)ക്ക് ആദ്യം ആദരവിന്റെ സ്വർഗ്ഗീയ വസ്ത്രം ധരിക്കപ്പെടും 

👉 അന്ന് ജനങ്ങൾ മൂന്നുവിഭാഗമായിരിക്കും. കാൽനടത്തക്കാർ, ദ്രുതകാമികൾ, മുട്ടിലിഴയുന്നവർ

👉 പുണ്യകർമ്മങ്ങൾ ചെയ്ത വിശ്വാസികളാണ് ആദ്യവിഭാഗം. 

👉അല്ലാഹുവിന്നു ഏറെ സ്വീകാര്യരും അവൻ ആദരിച്ചവരുമാണ് രണ്ടാം വിഭാഗം. പുണ്യവാന്മാർക്കുവേണ്ടി അവർ ഖബ്‌റുകളിൽനിന്ന് എഴുന്നേൽക്കുമ്പോൾ തങ്കച്ചിറകുകളുള്ള ഒട്ടകങ്ങളെ ഒരുക്കിനിർത്തിയിട്ടുണ്ടാകുമെന്ന് അലി(റ) അവരുടെ ജീനി/കടിഞ്ഞാൽ സ്വർണ്ണമായിരിക്കും. 

👉 മൂന്നാം വിഭാഗം സത്യനിഷേധികളാണ്. മുഖം കുത്തിയ നിലയിലും അന്ധരും ബധിരരും ഊമകളുമായ നിലയിലുമാണ് അല്ലാഹു അവരെ ഒരുമിച്ചുകൂട്ടുക.

No comments:

Post a Comment