Saturday 1 June 2019

നുബുവ്വത്ത് / പ്രവാചകത്വ ലബ്ധി




? വഹ്‌യ് (ദിവ്യസന്ദേശം) എന്നാലെന്ത്?
– സമൂഹത്തിന് മാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ അല്ലാഹു തന്റെ പ്രവാചകന്മാര്‍ക്ക് അറിയിച്ചു കൊടുക്കുന്ന അറിവുകള്‍ക്കാണ് വഹ്‌യ് എന്ന് പറയുക.
? തിരുനബി(സ)ക്ക് ആദ്യമായി വഹ്‌യ് ലഭിച്ചത് എവിടെ വെച്ച്?
– മക്കയിലെ ഹിറാ ഗുഹയില്‍

? അന്നു തിരുനബി(സ)യുടെ പ്രായം എത്ര?
– നാല്‍പത് വയസ്സും 6 മാസവും 5 ദിവസവും പൂര്‍ത്തിയായിരുന്നു.
? ഏത് ദിവസമാണ് വഹ്‌യിന്റെ ആരംഭം?
– ലൈലത്തുല്‍ ഖദ്‌റില്‍
? എന്നാണ് ലൈലത്തുല്‍ ഖദ്ര്‍?
– പ്രബലാഭിപ്രായ പ്രകാരം റമളാന്‍ 27ന്
? വഹ്‌യ് ഇറങ്ങിയ സുദിനം എന്നായിരുന്നു?
– ക്രിസ്ത്വാബ്ദം 610 ആഗസ്റ്റ് 16ന്
? ആദ്യമായി ഇറങ്ങിയ ഖുര്‍ആന്‍ വചനങ്ങള്‍ ഏത്?
– ‘ഇഖ്‌റഅ് ബിസ്മി’ – സൂറതുല്‍ അലഖിന്റെ ആരംഭഭാഗം.
? ഭയന്നു വിറച്ച് പനിച്ച തിരുനബി(സ)യെ ഖദീജാ ബീവി സമാധാനിപ്പിച്ചതെങ്ങനെ?
– തിരുനബി(സ)യുടെ സ്വഭാവ മാഹാത്മ്യങ്ങള്‍ വിവരിച്ചു. അല്ലാഹു അങ്ങയെ കൈവിടില്ലെന്ന് ആശ്വസിപ്പിച്ചു.
? ആദ്യം ഇസ്‌ലാം വിശ്വസിച്ചത്?
– ഖദീജ(റ)
? പുരുഷന്മാരില്‍ നിന്നും ആദ്യം വിശ്വസിച്ചത്?
– അബൂബക്ര്‍(റ)
? കുട്ടികളില്‍ നിന്നും ആദ്യം വിശ്വസിച്ചത്?
– അലി(റ)
? വിശ്വസിക്കുമ്പോള്‍ അലി(റ)ന്റെ പ്രായം?
– 8 വയസ്സ്
? അടിമകളില്‍ ആദ്യം വിശ്വസിച്ചത്?
– സൈദുബ്‌നു ഹാരിസ(റ)
? ആദ്യകാലത്ത് ഇസ്‌ലാം വിശ്വസിച്ചവര്‍ ഏതുപേരില്‍ അറിയപ്പെടുന്നു?
– ‘അസ്സാബിഖൂനല്‍ അവ്വലൂന്‍’
? അവരില്‍ പ്രമുഖര്‍ ആരെല്ലാം?
– 1. ഖദീജ(റ), 2. അലി(റ)
3. അബൂബക്ര്‍ സിദ്ധീഖ്(റ)
4. സൈദുബ്‌നു ഹാരിസ(റ)
? അബൂബക്ര്‍ സിദ്ധീഖ്(റ)ന്റെ ശ്രമഫലമായി ആദ്യകാലത്ത് ഇസ്‌ലാം സ്വീകരിച്ചവര്‍?
– 1. ഉസ്മാനുബ്‌നു അഫ്ഫാന്‍(റ)
2. സുബൈറുബ്‌നുല്‍ അവ്വാം(റ)
3. അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ)
4. സഅദ്ബ്‌നു അബീ വഖാസ്(റ)
5. ത്വല്‍ഹതുബ്‌നു ഉബൈദില്ല(റ)
6. അബൂ ഉബൈദതുബ്‌നുല്‍ ജര്‍റാഹ്(റ)
7. അബൂസലമ(റ)
8. അര്‍ഖം ഇബ്‌നു അബീ അര്‍ഖം(റ)
9. ഉസ്മാനുബ്‌നു മള്ഊന്‍(റ)
? തിരുനബി(സ) ആദ്യകാലത്ത് രഹസ്യപ്രബോധനം നടത്തിയ സ്ഥലം?
– ദാറുല്‍ അര്‍ഖം (അര്‍ഖമിന്റെ വീട്)

No comments:

Post a Comment