Saturday 1 June 2019

ഹറം



? ഹറമിന്റെ പരിധിയില്‍ ആദ്യമായി കല്ലുകള്‍ നാട്ടിയതാരാണ്?
– ഇബ്‌റാഹീം നബി(അ).
? മക്കാ വിജയദിവസം ഹറമിന്റെ പരിധി പുതുക്കാന്‍ തിരുനബി(സ) നിയോഗിച്ചത് ആരെ?
– ഖുസാഈ ഗോത്രക്കാരനായ തമീമുബ്‌നു അസദ്(റ).
? ഹറമിന്റെ ആകെ വിസ്തീര്‍ണ്ണം എത്ര?
– 550 കി.മീ.
? ഹറമിന്റെ പ്രധാനപ്പെട്ട അതിര്‍ത്തികള്‍?
– 1. തന്‍ഈം 2. നഖ്‌ല 3. അളാത്ത് ലബന്‍ 4. ജിഇര്‍റാന 5. ഹുദൈബിയ്യ 6. ജബലു അറഫാത്ത്.
? തന്‍ഈമിലെ പ്രധാനപ്പെട്ട പള്ളിയുടെ പേര്?
– മസ്ജിദു ഉമ്മില്‍ മുഅ്മിനീന്‍ ആയിശ(റ).
? തന്‍ഈം മസ്ജിദുല്‍ ഹറാമില്‍ നിന്നും എത്ര ദൂരം അകലെയാണ്?
– 5, 7 കി.മീ.
? ഏതു ഭാഗത്താണ് തന്‍ഈം?
– മസ്ജിദുല്‍ ഹറമിന്റെ വടക്കുഭാഗത്ത്. മക്ക – മദീന റൂട്ടില്‍.
? മസ്ജിദുല്‍ ഹറമിനോട് ഏറ്റവും അടുത്ത അതിര്‍ത്തിയാണ് …………………..
– തന്‍ഈം.
? തന്‍ഈമിലെ പള്ളിക്ക് ആയിശബീവി(റ)യുടെ പേര് കിട്ടാനുള്ള കാരണം?
– ഹജ്ജതുല്‍ വിദാഇല്‍ ആയിശബീവി ഉംറക്ക് ഇഹ്‌റാം ചെയ്ത സ്ഥലമാണ് തന്‍ഈം.
? തന്‍ഈമില്‍ വന്ന് ഇഹ്‌റാം ചെയ്യാനുള്ള കാരണമെന്ത്?
– ഹജ്ജത്തുല്‍ വിദാഇന്റെ സമയത്ത് ആയിശബീവിക്ക് ആര്‍ത്തവമുണ്ടായി. ത്വവാഫല്ലാത്ത എല്ലാ കര്‍മ്മങ്ങളും അവര്‍ പൂര്‍ത്തിയാക്കി. ആര്‍ത്തവം നിലച്ചപ്പോള്‍ അവര്‍ ത്വവാഫ് ചെയ്തു. അവര്‍ ചോദിച്ചു. ”യാറസൂലല്ലാഹ്. നിങ്ങളെല്ലാവരും ഹജ്ജും ഉംറയും ചെയ്ത് മടങ്ങുന്നു. ഞാന്‍ വെറും ഹജ്ജ് മാത്രമായും?” തിരുനബി(സ) അവരുടെ സഹോദരന്‍ അബ്ദുറഹ്മാന്‍(റ)ന്റെ കൂടെ തന്‍ഈമില്‍ ചെന്ന് ഇഹ്‌റാം ചെയ്ത് ഉംറ നിര്‍വ്വഹിക്കാന്‍ കല്‍പിച്ചു.
? ആയിശബീവി(റ) ഇഹ്‌റാം ചെയ്ത സ്ഥലത്ത് പള്ളി നിര്‍മ്മിച്ചതാര്?
– മുഹമ്മദ് ബ്‌നു അലി അശ്ശാഫിഈ എന്നവര്‍.
? പിന്നീട് ആ പള്ളി പുനര്‍നിര്‍മ്മിച്ചതാര്?
– ഖാദിമുല്‍ ഹറമൈന്‍ ഫഹദ് ബ്‌നു അബ്ദില്‍ അസീസ്.

No comments:

Post a Comment