Saturday 1 June 2019

നബി (സ) യുടെ ചെരുപ്പും . മോതിരവും



ചെരുപ്പ്

തിരുനബി(സ)യുടെ ചെരുപ്പിന് എത്ര വാറുകള്‍ ഉണ്ടായിരുന്നു?
– രണ്ട് വാറുകള്‍

? തിരുനബി(സ)യുടെ ചെരുപ്പിന്റെ വാറ് എവിടെയായിരുന്നു?
– തള്ളവിരലും ചൂണ്ടുവിരലും ഇപ്പുറത്തും മറ്റുമൂന്ന് വിരലുകളും അപ്പുറത്തും വരുന്ന രൂപത്തിലായിരുന്നു.

? തിരുനബി(സ) ഇരുന്നാലുടന്‍ ചെരുപ്പുകള്‍ തന്റെ കയ്യിലെടുക്കുകയും അവിടുന്ന് എഴുന്നേറ്റാലുടനെ ധരിപ്പിക്കുകയും ചെയ്തിരുന്ന സ്വഹാബി ആര്?
– അബ്ദുല്ലാഹി ബ്‌നു മസ്ഊദ്(റ)

? തിരുനബി(സ) ചെരുപ്പ് ധരിച്ച ശൈലി എങ്ങനെ?
– ധരിക്കുമ്പോള്‍ വലതുകാലും അഴിക്കുമ്പോള്‍ ഇടതുകാലും മുന്തിച്ചു.

ഇബ്‌നു മസ്ഊദ്(റ) തങ്ങള്‍ തിരുനബി(സ)യുടെ പാദുകസേവ ചെയ്ത് വിജയിച്ചു. അതിന്റെ രൂപത്തിന് സേവനം ചെയ്ത് ഞാനും വിജയിക്കട്ടെ എന്ന് പാടിയത് ആര്?

– യൂസുഫുന്നബ്ഹാനി(റ)


മോതിരം

തിരുനബി(സ)ക്ക് എത്ര മോതിരങ്ങളുണ്ടായിരുന്നു?
– രണ്ട്

? ഏതെല്ലാം?
– 1. മുദ്രവെക്കാനുള്ള വെള്ളിയില്‍ തീര്‍ത്ത മോതിരം
2. ഹബ്ശിക്കല്ലുള്ള വെള്ളിമോതിരം

? നബി(സ) സ്വര്‍ണ്ണമോതിരം ധരിച്ചിരുന്നോ?
– അതെ

? എത്ര ദിവസം?
– മൂന്ന് ദിവസം

? സ്വര്‍ണ്ണമോതിരം എന്തുചെയ്തു?
– മിമ്പറില്‍ കയറി പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇനി മേലില്‍ ഞാനിത് ധരിക്കില്ലെന്ന് പ്രഖ്യാപിച്ചു.

? ഇരുമ്പുമോതിരം ധരിച്ച സ്വഹാബിയോട് തിരുനബി(സ)യുടെ പ്രതികരണം എന്തായിരുന്നു?
– ‘താങ്കള്‍ നരകക്കാരുടെ ആഭരണം ധരിച്ചിരിക്കുന്നു.’

? തിരുനബി(സ)യുടെ മോതിരത്തില്‍ മുദ്ര ചെയ്തിരുന്നത് എന്തായിരുന്നു?
– ‘മുഹമ്മദുര്‍റസൂലുല്ലാഹി’

? എന്തിനാണ് മോതിരത്തില്‍ തിരുനബി(സ) മുദ്രവെച്ചത്?
– കിസ്‌റ – ഖൈസര്‍ രാജാക്കന്മാര്‍ മുദ്രവെക്കാത്ത കത്തുകള്‍ സ്വീകരിക്കുമായിരുന്നില്ല. ഇക്കാരണത്താല്‍.

? തിരുനബി(സ)യുടെ വഫാത്തിനു ശേഷം മോതിരം ആരൊക്കെ ഉപയോഗിച്ചു?
– ക്രമപ്രകാരം അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവര്‍ ധരിച്ചു.

? തിരുനബി(സ)യുടെ മോതിരം നഷ്ടപ്പെട്ടത് എവിടെ?
– ബിഅ്‌റ് അരീസില്‍ (അരീസ് കിണറ്റില്‍)

? ആരുടെ കാലത്താണ് മോതിരം നഷ്ടപ്പെട്ടത്?
– ഉസ്മാന്‍(റ)ന്റെ കാലത്ത്

? ആരുടെ കയ്യില്‍ നിന്നാണ് നഷ്ടപ്പെട്ടത്?
– ഉസ്മാന്‍(റ)ന്റെ എഴുത്തുകാരനായിരുന്ന മുഐഖിബുദ്ദൗസി എന്ന അന്‍സ്വാരിയുടെ കയ്യില്‍ നിന്നും.

? ഏതു വിരലിലാണ് തിരുനബി(സ) മോതിരം ധരിച്ചിരുന്നത്?
– ചെറുവിരലില്‍

No comments:

Post a Comment