Saturday 1 June 2019

ഹര്‍ബുല്‍ ഫുജ്ജാര്‍



? ഹര്‍ബുല്‍ ഫുജ്ജാര്‍ എന്നാലെന്ത്?
– കിനാന, ഖൈസ് എന്നീ ഗോത്രങ്ങള്‍ തമ്മില്‍ നടന്ന യുദ്ധം. ഖുറൈശികള്‍ കിനാന ഗോത്രത്തിനൊപ്പം നിന്നു. യുദ്ധം ഹറാമായ ഹറമിന്റെ അതിര്‍ത്തികള്‍ ലംഘിച്ചതിനാല്‍ ഇതിന് ഹര്‍ബുല്‍ ഫുജ്ജാര്‍ (വേദനിന്ദാ യുദ്ധം) എന്ന് പേരിട്ടു.
? ഹര്‍ബുല്‍ ഫുജ്ജാര്‍ നടക്കുമ്പോള്‍ തിരുനബി(സ)ക്ക് പ്രായം എത്ര?
– പതിനഞ്ച് വയസ്സ് പ്രായം
? ഹര്‍ബുല്‍ ഫുജ്ജാറില്‍ ഖുറൈശികളുടെ നായകന്‍ ആര്?
– ഹര്‍ബ് ഇബ്‌നു ഉമയ്യ
? ഹര്‍ബുല്‍ ഫുജ്ജാറില്‍ തിരുനബി(സ) പങ്കെടുത്തോ?
– ശത്രുക്കളുടെ അമ്പുകള്‍ തിരുനബി(സ) തന്റെ അമ്മാവന്മാര്‍ക്ക് പെറുക്കിക്കൊടുത്തിരുന്നു.

No comments:

Post a Comment