Saturday 1 June 2019

ഹജ്ജത്തുൽ വദാഅ്




ഹജ്ജത്തുല്‍ വിദാഅ് എന്നാല്‍ എന്ത്?

– ഇസ്‌ലാമിക ജീവിത വ്യവസ്ഥിതിയുടെ പൂര്‍ത്തീകരണം നടത്തി തിരുനബി(സ) അറഫയില്‍ നടത്തിയ പ്രഭാഷണത്തില്‍ വിട ചോദിച്ചു. ഈ ഹജ്ജാണ് ഹജ്ജത്തുല്‍ വിദാഅ്.

? തിരുനബി(സ) എത്ര ഹജ്ജുകള്‍ ചെയ്തിട്ടുണ്ട്?
– നുബുവ്വത്തിന് ശേഷം ഒന്ന് മാത്രം.

? ഹജ്ജത്തുല്‍ വിദാഇന്റെ മറ്റുപേരുകള്‍ എന്ത്?
– ഹജ്ജത്തുത്തമാം
ഹജ്ജത്തുല്‍ ഇസ്‌ലാം
ഹജ്ജത്തുല്‍ ബലാഗ്

? ഹജ്ജത്തുല്‍ വിദാഇന് തിരുനബി(സ) പുറപ്പെട്ടത് എന്ന്?
– ഹിജ്‌റ 10-ാം വര്‍ഷം ദുല്‍ഖഅ്ദ 24 ശനിയാഴ്ച ളുഹ്ര്‍ നിസ്‌കാരശേഷം

? ഹജ്ജത്തുല്‍ വിദാഇന് പുറപ്പെടുമ്പോള്‍ തിരുനബി(സ) മദീനയില്‍ തന്റെ പ്രതിനിധിയാക്കിയത് ആരെ?
– അബൂദുജാന അസ്സാഇദീ(റ)യെ

? ഏത് വഴിയാണ് മക്കയിലേക്ക് പുറപ്പെട്ടത്?
– അബവാഅ്, അസവാന്‍, ദീ ഥുവാ വഴി

? എവിടെ വെച്ചാണ് ഇഹ്‌റാം ചെയ്തത്?
– ദുല്‍ഹുലൈഫയില്‍ വെച്ച്

? മക്കയില്‍ നബി(സ) എത്ര ദിവസം താമസിച്ചു?
– 4 ദിവസം, ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍

? എപ്പോഴാണ് നബി(സ) മിനായിലേക്ക് പുറപ്പെട്ടത്
– വ്യാഴാഴ്ച ളുഹാസമയത്ത്

? വ്യാഴാഴ്ച എവിടെയാണ് രാപ്പാര്‍ത്തത്?
– മിനായില്‍

? ഹജ്ജത്തുല്‍ വിദാഇലെ അറഫാ സംഗമം നടന്നത് എന്ന്?
– വെള്ളിയാഴ്ച ദിവസം

? അറഫാസംഗമം വെള്ളിയാഴ്ച ആയി വരുന്ന ഹജ്ജിനു പറയുന്ന പേര്?
– ഹജ്ജുല്‍ അക്ബര്‍

? അറഫ ദിവസം വെള്ളിയാഴ്ച നബി(സ)യും അനുചരന്മാരും ജുമുഅ നിസ്‌കരിച്ചില്ല. കാരണം?
– യാത്രക്കാരായതിനാല്‍ ളുഹ്‌റും അസ്‌റും ജംആക്കി നിസ്‌കരിച്ചു.

? ഇസ്‌ലാം മതസംഹിതകള്‍ പൂര്‍ത്തീകരിച്ചു കൊണ്ട് അല്ലാഹു ആയത്ത് ഇറക്കിയത് എവിടെ?
– അറഫയില്‍


? ലോകത്തെ പ്രസിദ്ധമായ മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു ———————?
– ഹജ്ജത്തുല്‍ വിദാഇല്‍ അറഫയില്‍ വെച്ച് നബി(സ) നടത്തിയ പ്രഭാഷണം.

? അറഫയില്‍ നിന്നും തിരുനബി(സ) എങ്ങോട്ടാണ് പോയത്?
– മുസ്ദലിഫയിലേക്ക്

? മിനായില്‍ ജംറകളില്‍ എറിയാന്‍ തിരുനബി(സ)ക്ക് കല്ല് പെറുക്കിക്കൊടുത്തത് ആര്?
– അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ)

? ബലിയറുക്കാന്‍ തിരുനബി(സ) എത്ര മൃഗങ്ങളെ കൊണ്ടുവന്നിരുന്നു?
– 100 മൃഗങ്ങളെ

? അതില്‍ എത്ര എണ്ണമാണ് തിരുനബി(സ) അറുത്തത്?
– 63 എണ്ണം (തന്റെ പ്രായം കണക്കിലെടുത്ത്)

? ബാക്കിയുള്ള 37 എണ്ണം അറുക്കാന്‍ ആരെയാണ് തിരുനബി(സ) ചുമതലപ്പെടുത്തിയത്?
– അലി(റ)നെ

No comments:

Post a Comment