Saturday 8 June 2019

ടിപ്പു സുൽത്താൻ




ടിപ്പു സുൽത്താൻ ചരിത്രത്തിൽ എങ്ങനെ അനഭിമതനായി

ചരിത്ര രചനയിലെ ഇടപെടലുകൾക്കും പകപോക്കലുകൾക്കും ഇരയായി ഏറെ ദുരാരോപണങ്ങൾ ഏൽക്കേണ്ടിവന്ന ഇന്ത്യൻ ഭരണാധികാരികളായിരുന്നു മൈസൂർ രാജാക്കന്മാരായിരുന്ന ഹൈദർ അലിയും മകൻ ടിപ്പുസുൽത്താനും തികഞ്ഞ മതസഹിഷ്ണുതയും ഉയർന്ന സാമൂഹ്യബോധവുമുള്ള ഒരു സാമൂഹ്യവ്യവസ്ഥിതി സൃഷ്ടിച്ചെടുത്തിട്ടും ചരിത്രത്തിൽ ഈ രാജാക്കന്മാർ എങ്ങനെ നികൃഷ്ടരും, ക്രൂരനും, നീചരുമായ ഭരണാധികാരികളായി ചരിത്രത്താളുകളിൽ മുദ്രകുത്തപ്പെട്ടു?

ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ഭാരതത്തിൽ നിന്നും ഉയർന്ന ആദ്യ പ്രതിഷേധം ഹൈദറാലിയുടേതായിരുന്നു ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നിരന്തരവും ശക്തവുമായ പ്രതിരോധവും  വെല്ലുവിളികളുമുയർത്തിയത് ടിപ്പുസുൽത്താനുമായിരുന്നു എന്നിട്ടും ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ നാലയലത്തുപോലും ഈ ധീര ദേശാഭിമാനികളുടെ പേര് ലിഖിതപ്പെടുത്തുവാൻ  ചരിത്രകാരന്മാർ മടിച്ചുനിന്നു ബ്രിട്ടീഷ് രേഖകളുടെ അടിസ്ഥാനത്തിൽ ചരിത്രരചന നടത്തിയ സ്വദേശീയ ചരിത്രകാരന്മാർ ചരിത്രത്തോടും, വരുംതലമുറകളോടും ചെയ്ത ഒരു കൊടുംപാതകത്തിന്റെ കഥ  അന്വേഷിച്ചുകൊണ്ടുള്ള യാത്രയിലേക്ക്...

ചരിത്രത്തിന്റെ ഇരുണ്ട രചനകളിലേക്ക്....അതിന്റെ ക്രൂരമായ വികൃതിയിലേക്ക്.

രണ്ടര നൂറ്റാണ്ട് മുമ്പത്തെ ഇന്ത്യ. ആക്രമിച്ചും വെട്ടിപ്പിടിച്ചും രാജ്യം വിസ്തൃതിയും സമ്പത്തും വർദ്ധിപ്പിക്കുന്ന കലഹപ്രിയരായ നാട്ടുരാജാക്കന്മാർ കൊണ്ടും കൊടുത്തും വാണരുളുന്ന പഴയ ഇന്ത്യ ഇന്നത്തെ കേരളമാകട്ടെ; തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ നാട്ടുരാജ്യങ്ങളായിരുന്നു മൈസൂർ അധിനിവേശത്തിന് വളരെ മുമ്പുതന്നെ കേരളത്തിലെ ഈ നാട്ടുരാജാക്കന്മാർ പരസ്പരം അക്രമങ്ങളിലും, യുദ്ധങ്ങളിലും ഏർപെട്ടിരുന്നു തിരുവിതാംകൂർ മാർത്താണ്ഡ വർമ്മയുടെയും, കൊച്ചി ശക്തൻ തമ്പുരാന്റെയും, മലബാർ അനവധി നാട്ടുരാജാക്കന്മാരുടെയും കീഴിലായിരുന്നു

തിരുവിതാംകൂർ, കൊച്ചി രാജാക്കന്മാരെ അപേക്ഷിച്ച് വളരെ ദുർബലരായിരുന്നു മലബാറിലെ നാട്ടുരാജാക്കന്മാർ ഉത്തര മലബാർ, ദക്ഷിണ മലബാർ എന്നിങ്ങനെ മലബാർ വിഭജിക്കപ്പെട്ടിരുന്നു ദക്ഷിണ ഭാഗത്ത് സാമൂതിരി രാജാവിന്റെയും ഉത്തര ഭാഗത്തെ ചിറക്കൽ, കോട്ടയം മലബാർ, കടത്തനാട് എന്നീ പ്രദേശങ്ങൾ അതാതിടങ്ങളിലെ നാട്ടുരാജാക്കന്മാരുടെയും ഭരണത്തിലായിരുന്നു

കൂടാതെ കണ്ണൂർ അറക്കൽ രാജവംശം അലിരാജാവിന്റെ കീഴിലും മയ്യഴി ഫ്രഞ്ച് അധീനതയിലും തലശ്ശേരി ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിയന്ത്രണത്തിലുമായിരുന്നു

പരസ്പരം യുദ്ധം ചെയ്തു രാജ്യവരുമാനത്തിന്റെ സിംഹഭാഗവും സൈനിക ആവശ്യങ്ങൾക്ക് പൊടിപൊടിക്കുന്ന ഈ നാട്ടുരാജാക്കന്മാരുടെ ഇടയിലേക്കാണ് തികച്ചും കച്ചവടാവശ്യാർത്ഥം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി കാലെടുത്തുവെക്കുന്നത് കച്ചവട ആധിപത്യത്തോടൊപ്പം രാഷ്ട്രീയ ആധിപത്യവും ഇന്ത്യൻ മണ്ണിൽ സ്ഥാപിച്ചെടുക്കുവാൻ പറ്റിയ സന്ദർഭമാണിതെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷുകാർ കർഷകവിളകളാൽ സമ്പന്നമായ ഈ പ്രദേശത്തെ നാട്ടുരാജാക്കന്മാരെയും നാടുവാഴികളേയും പരസ്പരം  കലഹിപ്പിച്ചും അക്രമിപ്പിച്ചും തങ്ങൾക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിച്ചു

18 ആം നൂറ്റാണ്ടിന്റെ പകുതിയിൽ മലബാർ ദേശത്തേയ്ക്കുള്ള മൈസൂർ സൈന്യത്തിന്റെ ആഗമനവും തുർന്നുള്ള ആധിപത്യവും ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് കനത്ത തിരിച്ചടിയായി മൈസൂർ രാജ്യത്തെ മാത്രമല്ല, അവരുടെ ഭരണപരിഷ്കാരങ്ങളേയും വ്യക്തിത്വത്തേയും കൂടി വികലമാക്കി പ്രചരിപ്പിക്കുന്നതിൽ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി വിജയം വരിച്ചു

ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഇന്ത്യയിൽ ആദ്യമായി പട നടത്തിയതും ശബ്ദമുയർത്തിയതും ഹൈദർ അലിയും ടിപ്പുസുൽത്താനും ആയിരുന്നു ഒരേസമയം തദ്ദേശീയരായ  നാട്ടുരാജാക്കന്മാർക്കും വിദേശികൾക്കുമെതിരെ യുദ്ധം നടത്തിയ ഇവരെ ചരിത്രത്തിൽ നിന്നുമാത്രമല്ല, മനുഷ്യ മനസ്സുകളിൽ നിന്നുപോലും നിഷ്കാസിതരാക്കാൻ ബ്രിട്ടീഷ് മസ്തിഷ്കങ്ങൾക്ക് കഴിഞ്ഞു

17 ആം നൂറ്റാണ്ടിന്റെ ചരിത്രകാരനായ ബ്രിട്ടീഷ് ചരിത്രകാരൻ വിൽക്സ് മാത്രമല്ല, ഇതേ കാലയളവിൽ ഇന്ത്യയിൽ ചരിത്രം രേഖപ്പെടുത്തിയവരും അതിൽ വിജയം കൊയ്തു

ഇന്ത്യാ ചരിത്രത്തിലെ ഈ കൊടുംപാതകത്തിനു ബ്രിട്ടീഷ് ചരിത്രകാരെക്കാൾ ഉത്സാഹം പ്രകടിപ്പിച്ചത് ഇന്ത്യൻ ചരിത്രകാരന്മാർ ആണെന്നത് ചരിത്രത്തിന്റെ വിരോധാഭാസം ചരിത്രത്തിൽ വിരോതിഹാസമായി തീരേണ്ടിയിരുന്ന ഹൈദർ അലിയും ടിപ്പു സുൽത്താനും, വർഗീയവാദികളും താന്തോന്നികളുമായി ചിത്രീകരിക്കപ്പെട്ടതിനു പിന്നാലെ ചരിത്രാന്വേഷണങ്ങൾ വർത്തമാനകാലങ്ങളിൽ പുരോഗമിക്കുന്നത് സന്തോഷാവഹമാണ് ചരിത്രങ്ങളെ തെളിവുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന രീതി സമീപകാലങ്ങളിൽ നടന്നു വരുന്നു എന്നത് ശുഭോദർക്കവും ആഹ്ലാദകരവുമാണ്

വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം മൈസൂരിൽ ഒരു രാഷ്ട്രീയ ശക്തിയായി ഉയർന്നു വന്ന ഹൈദർ അരിയുടെ സേന 1757 -ൽ മവബാറിൽ പ്രവേശിക്കുകയും, തെക്കൻ ബലബാറിലെ പ്രബലനായ നാട്ടുരാജാവ് സാമൂതിരിയെ കീഴടക്കി മലബാറിൽ അധീശത്വം ഉറപ്പിക്കുകയും ചെയ്തതോടെയാണ് മൈസൂർ ഭരണം മലബാറിൽ ആരംഭിക്കുന്നത് മൈസൂർ രാജാവിന്റെ ഭരണത്തിൻകീഴിലായിരുന്ന ഡിണ്ടിഗൽ എന്ന സ്ഥലത്തെ ഫൗജർ ആയിരുന്നു ഹൈദർ അലി അക്കാലത്ത് മൈസൂർ രാജാവ് നഞ്ജന്റെ ശക്തിയും ബുദ്ധിയും ഹൈദർ അലിയായിരുന്നു

പാലക്കാട് രാജാവിനെ സാമൂതിരി രാജാവ് നിരന്തരം അക്രമിക്കുന്നതിനാൽ സാമൂതിരിയിൽ നിന്നും തന്നെ രക്ഷിക്കണമെന്ന് പാലക്കാട് രാജാവ് മൈസൂരിലെ നഞ്ജ രാജാവിനോട് ആവശ്യപ്പെട്ടു അതിൻപ്രകാരം നഞ്ജ രാജാവ് ഡിണ്ടിഗൽ ഫൗജറായിരുന്ന ഹൈദർ അലിയെ വിവരം അറിയിച്ചു 1757ൽ ഹൈദർ അലി അളിയനായ മുഖ്ദം സാഹിബിനെ 2000 കുതിരപ്പടയും, 5000 കാലാൾപടയുമായി മലബാറിലേക്ക് അയച്ചു

മൈസൂരിൽ നിന്നും ചിറക്കൽ രാജ്യം വഴി പെരുങ്കുളം (പെരിങ്ങളം) പുഴ കടന്ന് കടത്തനാട്ടിലൂടെ മുന്നേറിയ മുഖ്ദം സാഹിബിന്റെ പടയാളി രാജ്യം അധീനപ്പെടുത്തുകയും ചെയ്തു ഒടുവിൽ പാലക്കാട് രാജാവും, സാമൂതിരി രാജാവും നടത്തിയ യുദ്ധസന്ധി പ്രകാരം പന്ത്രണ്ട് ലക്ഷം രൂപ യുദ്ധച്ചെലവിലേയ്ക്കായി മൈസൂറിന് നൽകാമെന്ന വ്യവസ്ഥയിൽ, കൈയടക്കിയ രാജ്യം സാമൂതിരിക്ക് വിട്ടുകൊടുത്തു

യുദ്ധസന്ധി പ്രകാശം മൈസൂറിന് നൽകേണ്ടതായ 12 ലക്ഷം രൂപ സാമൂതിരി രാജാവ് മൈസൂറിന് നൽകിയില്ല ആ സംഖ്യ വസൂലാക്കാൻ വേണ്ടിയാണ് 1766-ൽ സുശക്തമായ  സൈന്യത്തോടൊപ്പം ഹൈദർ അലി നേരിട്ട് മലബാറിൽ പ്രവേശിക്കുന്നത് കോട്ടയം ചിറക്കൽ രാജാവിനെ ആക്രമിച്ച് മയ്യഴിപ്പുഴയുടെ തീരത്തെ പെരുങ്കുളത്തെത്തിയ ഹൈദറിന്റെ സൈന്യത്തെ നേരിടാൻ കടത്തനാട്ട് രാജാവിന്റെ നായർ സൈന്യം പുഴയ്ക്ക് ഇക്കരെ കാവൽ നിന്നു പുഴയിൽ വെള്ളം കുറഞ്ഞ സമയത്ത് ഹൈദറും പടയാളികളും പുഴകടന്നു കടത്തനാടൻ മണ്ണിൽ കാലുകുത്തി

ഹൈദറിന്റെ തന്ത്രപരമായ സൈനിക നീക്കം കണ്ട് ഞെട്ടിത്തരിച്ച കടത്തനാടൻ നായർ സൈന്യം യാതൊരു ചെർത്തുനിൽപിനും നിൽക്കാതെ ഭയന്നോടി രാജ്യം വിട്ട് കാടുകളിൽ അഭയം തേടിയ നായർ സൈനികർ ഹൈദറിന്റെ പടയെക്കുറിച്ച് അതിശയോക്തി കലർന്ന കഥകൾ നാടെങ്ങും പ്രചരിപ്പിച്ചു

കടത്തനാട് വഴി സാമൂതിരി രാജ്യത്തേക്ക് പ്രവേശിച്ച ഹൈദർ സാമൂതിരിയെ അക്രമിക്കുകയും, രാജ്യം അധീനപ്പെടുത്തുകയും ചെയ്തു മാനഹാനി ഭയന്ന സാമൂതിരി രാജാവ് കൊട്ടാരത്തിന് തീകൊളുത്തി ആത്മാഹുതി ചെയ്തു തുടർന്ന് കൊച്ചി രാജ്യം അക്രമിക്കുകയും യുദ്ധസന്ധി പ്രകാരം രാജ്യം ശക്തൻ തമ്പുരാന് വിട്ടുകൊടുക്കുകയും ചെയ്തു 1766-ൽ വൻ യുദ്ധസന്നാഹങ്ങളുമായി മലബാറിൽ ആധിപത്യം സ്ഥാപിച്ച ഹൈദർ അലി മലബാറിൽ മൈസൂർ ഭരണം ഏർപ്പെടുത്തി

മൂന്ന് ദശകങ്ങളോളം മൈസൂർ ഭരണം മലബാറിൽ നീണ്ടുനിന്നു ഹൈദർ അലിയുടെ ആദ്യ സൈന്യത്തിൽ ടിപ്പു സുൽത്താനും ഉണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട് മലബാറിന്റെ ഭരണം മൈസൂരിന്റെ കീഴിലായതോടുകൂടി സാംസ്കാരിക സാമൂഹ്യ മണ്ഡലങ്ങളിൽ സ്ഫോടനകരമായ മാറ്റങ്ങൾ സംഭവിച്ചതായി കാണാം നാട്ടുരാജ്യങ്ങൾ ആക്രമിച്ച് കീഴ്പ്പെടുത്തി സാമ്രാജ്യങ്ങൾ സ്ഥാപിച്ച ഒട്ടനേകം നാട്ടുരാജാക്കന്മാർ അന്ന് ഇന്ത്യയിൽ ഉണ്ടായിരുന്നു

മുഗൾ സാമ്രാജ്യവും, വിജയനഗര സാമ്രാജ്യവും, ഹൈദരബാദും ഇതിൽ പ്രബലമായിരുന്നു ഇവിടങ്ങളിലെ ഭരണാധികാരികളിൽ അധികവും മുസ്ലിംകളായിരുന്നു എന്നാൽ അവരിലാർക്കും ഏൽക്കേണ്ടിവന്നിട്ടില്ലാത്ത ആരോപണങ്ങളും, ദുഷ്പ്രചരണങ്ങളുമാണ് ഹൈദർ അലിക്കും ടിപ്പു സുൽത്താനും ഇവിടെ ഏൽക്കേണ്ടിവന്നത് ഹൈന്ദവരെ കൂട്ടത്തോടെ മതപരിവർത്തനം ചെയ്യിക്കുന്നുവെന്നും, അവരെ ഉൻമൂലനം ചെയ്യുന്നുവെന്നും, അവരുടെ ആരാധനാലയങ്ങൾ കൊള്ളയടിച്ചു നശിപ്പിക്കുന്നുവെന്നുമായിരുന്നു ഇവർക്കെതിരെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്

മൈസൂർ സുൽത്താന് ദക്ഷിണേന്ത്യയിൽ പല ഭാഗത്തായി പതിനാലോളം നാട്ടുരാജ്യങ്ങൾ അധീനതയിൽ ഉണ്ടായിരുന്നു അവിടെയെങ്ങും ആരോപിക്കപ്പെടാത്ത കുറ്റങ്ങൾ കേരളത്തിൽ വിശിഷ്യാ, മലബാറിൽ മാത്രം എങ്ങനെ ഇവർക്കെതിരെ പ്രചരിച്ചു? ചരിത്രാന്വേഷണങ്ങളിൽ നിന്ന് ലഭ്യമാകുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ചരിത്രം രേഖപ്പെടുത്തേണ്ട ചരിത്രകാരന്മാർ എന്തീ പാതകം ചെയ്തു? വൈദേശിക ചരിത്രകാരന്മാർ, പ്രത്യേകിച്ച് ബ്രിട്ടീഷ് ചരിത്രകാരന്മാർ അവരുടെ എതിരാളി എന്ന നിലയിൽ മൈസൂർ രാജാക്കന്മാർക്കെതിരെ കള്ളക്കഥകൾ എഴുതിയതിലെ സാംഗത്യം നമുക്കു മനസ്സിലാക്കാം എന്നാൽ ദേശീയ ചരിത്രകാരന്മാർ എന്തിനിതു ചെയ്തു?

ചരിത്രത്തിലെ അനാവശ്യ ഇടപെടലുകളിലൂടെ അന്നും ഇന്നും സജീവമായിരിക്കുന്ന സുവർണ കൂട്ടായ്മയല്ലേ ഈ ചരിത്ര ദുരന്തത്തിന് ഹേതു? കൂടത്തിലടച്ച് വായ്മൂടി കുഴിച്ചിടുന്ന സത്യങ്ങൾ കുടം പിളർന്ന് ഒരുനാൾ പുറത്തുവരും എന്ന് എന്തേ അന്നവർക്ക് മംസ്സിലായില്ല? കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോടെ ചരിത്രത്തെ അന്വേഷിച്ചു പോയവർ കണ്ടെത്തിയ തെളിവുകളും നിഗമനങ്ങളും നമുക്ക് നൽകുന്നത് സത്യവും ആഹ്ലാദവുമാണ് നിലനിൽക്കുന്ന നെറുകേടുകളെ ചോദ്യംചെയ്തു അന്നും ഇന്നും ചരിത്രത്തിൽ ചവിട്ടുമെതിക്കപ്പെട്ടവരാണ് സത്യത്തെ ഏറെനാൾ മൂടിവെക്കാനോ, തെറ്റിദ്ധരിപ്പിക്കുവാനോ കഴിയില്ലെന്നത് ചരിത്രസത്യം

ടിപ്പുവും ഹൈദറും യഥാർത്ഥത്തിൽ ഹൈന്ദവ വിരുദ്ധരും മുസ്ലിം മതാന്ധരുമാണോ എന്നതാണ് നമുക്ക് അറിയേണ്ടത് അതല്ലെങ്കിൽ അവരെങ്ങനെ ചരിത്രത്തിൽ അനഭിമതരാക്കപ്പെട്ടു എന്നുള്ളതും ചരിത്രത്തിന്റെ കാണാപുറ സത്യങ്ങളിലേക്ക്... ചരിത്രത്തിന്റെ ആഴക്കടലിലേക്ക് പ്രിയപ്പെട്ട വായനക്കാരാ നമുക്കൊന്നിച്ചിറങ്ങാം തുറന്ന മനസ്സോടെ, തെളിഞ്ഞ ചിന്തയോടെ


ടിപ്പുവിന്റെ ബാല്യം

മലബാറിൽ ആധിപത്യം സ്ഥാപിച്ച ഹൈദർ യുദ്ധ സന്ധി ചെയ്ത് നഷ്ടപരിഹാരം തേടാതെ മവബാറിനെ സ്വന്തം രാജ്യമായി പരിഗണിക്കാനാണ് ശ്രമിച്ചത് ഭൂമിശാസ്ത്രപരമായി ഒട്ടേറെ പ്രത്യേകതകൾ മലബാറിനുണ്ടായിരുന്നു പ്രമുഖ പട്ടണതുറമുഖമായിരുന്ന കോഴിക്കോട് മലബാറിലായിരുന്നു വിദേശ കപ്പലുകൾ ഏറെയും നങ്കൂരമിട്ടിരുന്നത്  കോഴിക്കോട് തുറമുഖത്തായിരുന്നു അറേബ്യ, ബ്രിട്ടൺ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യൻ കാർഷിക വിഭവങ്ങൾ കയറ്റി അയക്കാനുള്ള ഒരു മുഖ്യവേദി എന്ന നിലയിൽ കോഴിക്കോട് തുറമുഖം പണ്ടേ പ്രശസ്തമായിരുന്നു ഹൈദറിന്റെ മലബാർ ആക്രമണവും മലബാറിൽ മൈസൂർ ഭരണസ്ഥാപനവും ഹൈദർ അലി ദൂരക്കാഴ്ചയോടെ കണ്ടിരുന്നു

തെക്കെ ഇന്ത്യയിൽ ഒരു സാമ്രാജ്യം സ്ഥാപിച്ചെടുക്കുക എന്നതായിരുന്നു ഹൈദറിന്റെ ലക്ഷ്യം ഒരു സാധാരണ പട്ടാളക്കാരനിൽനിന്നും ഒരു സാമ്രാജ്യം സ്ഥാപകനിലേക്കുള്ള ഹൈദറിന്റെ വളർച്ച അതിവേഗമായിരുന്നു വിശ്വാസവും ഇച്ഛാശക്തിയും കൈമുതലായിരുന്ന ഹൈദർ എഴുതാനും വായിക്കാനും അറിയാത്ത ഒരു സാധാരണ മനുഷ്യനായിരുന്നു പക്ഷെ, കൈവെച്ച മേഖലകളിലെല്ലാം അത്യുന്നത വിജയങ്ങളും തന്നിൽ കുടികൊണ്ട ഭാഗ്യശക്തിയെ ജന നന്മയ്ക്കായി ഉപയോഗിക്കുകയും ചെയ്ത

മനുഷ്യരൂപമായിരുന്നു ഹൈദർ അധ്വാനത്തേയും അതിന്റെ മഹത്വത്തേയും ഹൈദർ തിരിച്ചറിഞ്ഞു മലബാർ അധിനിവേശത്തിനു ശേഷം മലബാറിലെ അധ്വാനിക്കുന്ന ജനങ്ങളെ ആവും വിധം സഹായിക്കാൻ ഹൈദർ തീവ്രമായി പരിശ്രമിച്ചു ചരിത്രത്തിൽ ഏറെ തെറ്റിദ്ധരിക്കപ്പെടാൻ ഹൈദർ ഇടയാകുന്നത് ഒരു പക്ഷെ, മണ്ണിൽ പണിയെടുക്കുന്ന കർഷകരോടും തൊഴിലാളികളോടും അദ്ദേഹം പുലർത്തിയിരുന്ന ഈ പക്ഷപാതിത്വമാകാം
ഒരു സാധാരണ പട്ടാളക്കാരൻ ഒരു സാമ്രാജ്യാധിപതിയായി മാറുക എന്നത് അന്നത്തെ സാഹചര്യത്തിൽ തികച്ചും ദുർഭലമായിരുന്നു അദ്ദേഹത്തിന്റെ ഈ വളർച്ച ചരിത്രകാരൻമാർക്കിടയിൽ ചർച്ചാവിഷയമായി

ഹൈദറിന്റെ കുടുംബചരിത്രവും വംശാവലിയും അന്വേഷിച്ചിറങ്ങിയ ചരിത്രകാരൻമാർക്കിടയിലും അഭിപ്രായ ഭിന്നതകളുണ്ടായി സ്തുതിപാഠകരായ കൊട്ടാരചരിത്രകാരൻമാർ ഹൈദറിന്റെ വംശാവലിയെ പരിശുദ്ധ നഗരങ്ങളുമായി ബന്ധപ്പെടുത്തുവാൻ ശ്രമിച്ചു എന്നാൽ ആവശ്യമായ ചരിത്രരേഖകളോ തെളിവുകളോ നിരത്താൻ അവർക്ക് കഴിഞ്ഞതുമില്ല

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ 17 ആം നൂറ്റാണ്ടിന്റെ പകുതിക്കു മുമ്പേ ഗുൽബർഗിൽ ജീവിച്ച ശൈഖ് വാലിമുഹമ്മദ് ആണ് ഹൈദറിന്റെ വംശാവലിയെ അറിയപ്പെടുന്ന ആദ്യത്തെ വ്യക്തി ഗുൽബർഗിലെ ദേവാലയത്തിനടുത്ത് താമസമാക്കിയ ശൈഖ് വാലി മുഹമ്മദിന് അലി മുഹമ്മദ് എന്നൊരു മകനുണ്ടായിരുന്നു അദ്ദേഹം ആ ദേവാലയത്തിലെ ഒരു സേവകന്റെ പുത്രിയെ വിവാഹം കഴിച്ചു ശൈഖ് വാലി മുഹമ്മദിന്റെ മരണത്തോടെ മകനും ഭാര്യയും അവരുടെ ഏഴ് സഹോദരന്മാരും ബീജാപൂരിലേക്ക് താമസം മാറ്റി

1686 -ൽ ഔറംഗസീബ് ബീജാപൂർ അക്രമിച്ചപ്പോൾ ഏ സഹോദരന്മാരും യുദ്ധമുന്നണിയിൽ വീരചരമം പ്രാപിച്ചു അതേതുടർന്ന്  അവരുടെ സഹോദരി ഹൃദയം പൊട്ടി മരിച്ചെന്നും ഹൈദർ അലിയുടെ കൊട്ടാര ചരിത്രകാരനായിരുന്ന കിർമാണി രേഖപ്പെടുത്തുന്നു പിന്നീട് കോലാറിൽ സ്ഥിരതാമസമാക്കിയ അലിമുഹമ്മദും മക്കളും യുദ്ധകലയിൽ പ്രാവീണ്യം നേടി അലിമുഹമ്മദിന്റെ നാലു പുത്രന്മാരിൽ ഇളയവനായ ഫതഹ് മുഹമ്മദ് ആർക്കോട് നവാബിന്റെ കീഴിൽ ഒരു ചെറിയ സൈന്യത്തിന്റെ അധിപനായി കുറച്ചു കാലത്തിനുശേഷം അദ്ദേഹം ആർക്കോട് നവാബിനെ ഉപേക്ഷിച്ചു മൈസൂരിലേക്കുപോയി

മൈസൂർ രാജാവിന്റെ സൈന്യത്തിലുണ്ടായിരുന്ന ഒരു ബന്ധുവിന്റെ സഹായത്തോടെ ഫതഹ് മുഹമ്മദ് സൈന്യത്തിലെ ചെറിയൊരു വിഭാഗത്തിന്റെ മേധാവിയായി ജോലി ലഭിച്ചു ബാംഗ്ലൂരിൽ നിന്നും 27 മൈൽ വടക്ക് സ്ഥിതിചെയ്യുന്ന ദോദ്ബില്ലാപ്പൂരിലായിരുന്നു ഫതഹ് മുഹമ്മദിന് ആദ്യ നിയമനം ആ സമയത്താണ് തഞ്ചാവൂരിലെ ഹാഷിം  എന്നയാളുടെ പുത്രിയെ ഫതഹ് നിക്കാഹ് ചെയ്യുന്നത് ഈ ബന്ധത്തിൽ ഷബാസ് എന്ന കുഞ്ഞിന് പുറമെ 1721-ൽ ദോദ്ബില്ലാപ്പൂരിൽവെച്ച് ചരിത്രപുരുഷനായ ഹൈദർ അലി ജന്മം കൊണ്ടു

ഹൈദറിന് മൂന്നു വയസ്സ് പ്രായമുള്ളപ്പോൾ ഫതഹ് മുഹമ്മദിന്റെ യജമാനനായ സീര നവാബ് മൃതിയടഞ്ഞു രാജാവിന്റെ പുത്രനും ഗവർണറും തമ്മിൽ അധികാര വടംവലി ആരംഭിച്ചതോടെ ഫതഹ് മുഹമ്മദ് രാജകുമാരനോടൊപ്പം ചേർന്നു ഗവർണറുമായുള്ള ഏറ്റുമുട്ടലിൽ രാജകുമാരനും ഫതഹ് മുഹമ്മദും വീരമൃത്യു വരിച്ചു അധികാരം പിടിച്ചെടുത്ത ഗവർണർ ഫതഹ് മുഹമ്മദിന്റെ കുടുംബത്തെ നിരന്തരം ഉപദ്രവിച്ചു ഗവർണറുടെ നിരന്തര പീഡനത്തിൽ സഹികെട്ട കുടുംബം മൈസൂരിലെ ഒരു അകന്ന ബന്ധുവായ ഹൈദർ സാഹിബിന്റെ അടുക്കലേക്ക് അഭയം തേടി

വിധവയായ ആ ഉമ്മയേയും പറക്കമുറ്റത്ത രണ്ടുകുട്ടികളേയും സാഹിബ് ശ്രീരംഗപട്ടണത്തിലേക്ക് കൊണ്ടുവന്ന് സ്വന്തം മേൽനോട്ടത്തിൽ വളർത്തുകയും ചെയ്തു മക്കൾ വളർന്നതോടെ ആയുധ പരിശീലനവും യുദ്ധമുറകളും ഹൈദർ സാഹിബ് അവർക്ക് നൽകി

സ്വന്തം പിതാവിന്റെ പാത പിൻതുടരാൻ തന്നെയായിരുന്നു ഹൈദറിന്റെയും ഷബാസിന്റെയും തീരുമാനം ബുദ്ധികൂർമ്മതയും കായബലവും ഇരുവർക്കും നന്നായി ഉണ്ടായിരുന്നു ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ടായിരുന്നില്ലെങ്കിൽ പോലും കാര്യങ്ങളെ പഠിച്ചറിയാനുള്ള വാസന  ഹൈദറിന് നന്നേ ചെറുപ്പത്തിലേ ഉണ്ടായിരുന്നു നിരാലംബരായ കുടുംബത്തിന്റെ പ്രതീക്ഷയും പ്രത്യാശയും തന്നിലാണെന്ന തിരിച്ചറിവ് ഹൈദറിന് ഉണ്ടായിരുന്നു നന്നേ ചെറിയ പ്രായത്തിൽ വിധവയാകേണ്ടി വന്ന ഉമ്മയും ജ്യേഷ്ഠസഹോദരനായ ഷബാസിനെ പോലും സംരക്ഷിക്കേണ്ട ബാധ്യത ഹൈദർ സ്വയം ഏറ്റെടുത്തു നന്നേ ചെറിയ പ്രായത്തിലേ സൈനിക സേവനം തൊഴിലായി സ്വീകരിക്കാൻ ഇരുവരേയും പ്രേരിപ്പിച്ച ചേതോവികാരം വിധവയായ ഉമ്മയെ രക്ഷിച്ചെടുക്കുക എന്ന ലക്ഷ്യമായിരുന്നു

കർണാട്ടിക്കിലേക്കു സൈനിക സേവനത്തിനായി പോയ ഇരുവരുടെയും ഭാവി മൈസൂരിലാണെന്നു മനസ്സിലാക്കിയ ഹൈദർ സാഹിബ് ഷബാസിനെയും ഹൈദറിനേയും മൈസൂരിലേക്ക് തിരിച്ചുവിളിക്കുകയും മൈസൂരിന്റെ യഥാർത്ഥ ഭരണാധികാരിയും ദേവരാജിന്റെ ഇളയ സഹോദരനുമായ നഞ്ജ രാജാവിന്റെ കീഴിൽ ഒരു ചെറിയ സൈന്യത്തിന്റെ നേതൃത്വം ഷബാസിന് നേടിക്കൊടുക്കുകയും ചെയ്തു

ഷബാസിനു ശേഷം ഹൈദർ അലിയും നഞ്ജു രാജാവിന്റെ സൈന്യത്തിലെ ഒരു സാധാരണ പട്ടാളക്കാരനായി നിയമിതനായി ഇവിടെ നിന്നും ഒരു സാമ്രാജ്യസ്ഥാപകൻ എന്ന നിലയിലേക്കുള്ള ഹൈദറിന്റെ വളർച്ച ശരവേഗത്തിലായിരുന്നു കഠിന പ്രയത്നവും ഉറച്ച ഇച്ഛാശക്തിയും ദൈവത്തോടുള്ള അചഞ്ചല വിശ്വാസവുമാണ് ഹൈദർ എന്ന പട്ടാളക്കാരനിൽ നിന്നും സാമ്രാജ്യാധിപതിയായ ഹൈദർ അലിയുടെ വളർച്ചയ്ക്കു പിന്നിലുള്ള പ്രേരക ഘടകം

കുഞ്ഞുനാളിലേ അനുഭവിക്കേണ്ടിവന്ന അനാഥത്വവും അരക്ഷിതാവസ്ഥയും ഹൈദറിനെ സ്വാധീനിച്ചിരുന്നു കുടുംബം എന്ന സങ്കൽപത്തേയും, നിരാശ്രയത്വത്തേയും പറ്റി ഹൈദർ അനുഭവിച്ചറിഞ്ഞിരുന്നു യുദ്ധവും വെട്ടിപ്പിടിക്കലും പ്രതിരോധവും നിത്യജീവിതത്തിന്റെ ഭാഗമായിരുന്നപ്പോൾ പോലും സ്വന്തം കുടുംബത്തോടൊപ്പം ഏറെ സമയം ചെലവഴിക്കാൻ ഹൈദർ ശ്രദ്ധിച്ചു കുടുംബം എന്ന സങ്കല്പത്തിന് ഹൈദർ എന്നും മുന്തിയ പരിഗണന നൽകിയിരുന്നു ചെറുപ്പത്തിലേ അനുഭവിക്കേണ്ടിവന്ന അരക്ഷിതാവസ്ഥ ഹൈദറിന്റെ വ്യക്തിത്വ രൂപീകരണത്തിൽ നിർണായകമായ പങ്കാണ് വഹിച്ചത്

24 ആം വയസ്സിൽ ഹൈദർ ഗുരംകൊണ്ട കോട്ടമേധാവി മിർ അലി റസാഖിന്റെ സഹോദരി ഫക്രുന്നീസയെ വിവാഹം കഴിച്ചു അതിനുമുമ്പ് സയ്ത് എന്ന ഒരു സന്യാസിയുടെ പുത്രിയെ അദ്ദേഹം വിവാഹം കഴിച്ചിരുന്നു ഒരു പുത്രിക്ക് ജന്മം നൽകിയതോടെ അവർ നിത്യരോഗിയും ശയ്യാലംബയുമായി അവരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഹൈദർ ഫക്രുന്നീസയെ വിവാഹം ചെയ്തത് ഹൈദറിനു വേണ്ടി അനേകം യുദ്ധങ്ങൾ ചെയ്ത, ടിപ്പു സുൽത്താന്റെ വിശ്വസ്ത സൈന്യാധിപനുമായ ഖമറുദ്ദീന്റെ പിതാവാണ് മിർ അലി

1745-ൽ ഹൈദർ - ഫക്രുന്നീസ തമ്പതികളുടെ വിവാഹം കഴിഞ്ഞെങ്കിലും വർഷങ്ങളോളം അവർക്ക് കുട്ടികളുണ്ടായില്ല 6 വർഷത്തിനു ശേഷം ടിപ്പു  സുൽത്താൻ ഔലി എന്ന സന്യാസിയുടെ അനുഗ്രഹത്താലും പ്രാർത്ഥനയാലും അവർക്കൊരു കുഞ്ഞു ജനിച്ചു അവർ അവന് ടിപ്പു സുൽത്താൻ എന്ന് നാമകരണം ചെയ്തു ടിപ്പു സുൽത്താൻ ഔലിയയോടുള്ള ബഹുമാനസൂചകമായിട്ടാണ് ഹൈദർ സ്വന്തം മകന് ടിപ്പു സുൽത്താൻ എന്ന പേരുനൽകിയത്

1751-ൽ ആയിരുന്നു ടിപ്പുവിന്റെ ജനനം എഴുത്തും വായനയും അറിയാതിരുന്ന ഹൈദർ മക്കളെ അക്ഷരവിദ്യ പഠിപ്പിക്കാൻ ഉന്നതരായ ഗുരുക്കന്മാരെ ഏർപ്പാടുചെയ്തു സാഹിത്യവും കലയും ആയുധപരിശീലനവും നൽകാൻ പ്രസിദ്ധരായ ആളുകളെ നിയമിച്ചു ബുദ്ധിയിലും കായികശക്തിയിലും മുന്നിട്ടുനിന്ന ടിപ്പുവിന്റെ ബാല്യത്തെക്കുറിച്ച് നമുക്ക് ഏറെ സൂചനകൾ ലഭിച്ചിട്ടില്ലെങ്കിലും ആയോധന കലകളിൽ രാഷ്ട്ര മീംമാംസയിലും കലാരംഗങ്ങളിലും ടിപ്പു മുന്നിട്ടു നിന്നതായി ചരിത്രരേഖകൾ വ്യക്തമാക്കുന്നു

ഹൈദർ അലിയുടെ പട്ടാള ഓഫീസറായ ഖാസി ഖാൻ ആണ് ടിപ്പുവിന് സൈനിക പരിശീലനം നൽകിയത് സൈനിക പരിശീലനത്തോടൊപ്പം സാഹിത്യം, വേദാന്തം, തർക്കശാസ്ത്രം എന്നിവയിലും ടിപ്പു പ്രാവീണ്യം നേടിയിരുന്നു ഒൻപതു വയസ്സുവരെ പൊതുരംഗത്ത് പ്രത്യക്ഷപ്പെടാതെ അമ്മയോടൊപ്പം ഡിണ്ടിഗലിൽ ആയിരുന്നു ടിപ്പു താമസിച്ചിരുന്നത്

1766-ൽ ഹൈദർ അലിയുടെ സൈന്യം മലബാറിലേക്കു പുറപ്പെട്ടപ്പോൾ ബാലനായ ടിപ്പുവും ഉണ്ടായിരുന്നു ചെറുപ്പത്തിൽ തന്നെ ഹൈദറിന്റെ സൈനിക നീക്കങ്ങളിൽ ടിപ്പു പങ്കെടുത്തിരുന്നു പിതാവിനോടൊപ്പവും സ്വതന്ത്രമായും സൈനിക നീക്കം നടത്താനും ആക്രമിച്ച് കീഴ്പെടുത്താനും ടിപ്പുവിന് അസാമാന്യമായ സാമർത്ഥ്യവും ധൈര്യവും ഉണ്ടായിരുന്നു യുദ്ധക്കളങ്ങളിൽ പോരാളിയായും നയതന്ത്രജ്ഞനും ഭരണാധികാരിയുമായും ടിപ്പുവിന് പിൽക്കാലത്ത് പ്രശോഭിക്കുവാൻ കഴിഞ്ഞത് ബാല്യത്തിൽ ലഭിച്ച ശിക്ഷണവും പരിശീലനവും കൊണ്ടാണ്

1774 -ൽ 23 വയസ്സു കഴിഞ്ഞ ടിപ്പുവിനെ ആർക്കോട്ടിലെ ഇമാം സാഹിബിന്റെ മകളുമായി വിവാഹം കഴിപ്പിക്കാൻ ഹൈദർ തീരുമാനിച്ചു എന്നാൽ ആ കുടുംബത്തെക്കുറിച്ച് ചില അപവാദങ്ങൾ പ്രചരിച്ചതിനാൽ ഹൈദറിന്റെ കുടുംബങ്ങൾക്ക് ആ ബന്ധം സ്വീകാര്യമായില്ല ഇമാം ബാക്ഷിയുടെ മകളുമായി ടിപ്പുവിനെ വിവാഹം കഴിപ്പിക്കുവാൻ ഹൈദർ വാക്കു നൽകിയെങ്കിലും ഹൈദറിന് കുടുംബത്തെ ധിക്കരിച്ച് തീരുമാനമെടുക്കാനും പ്രയാസമായി ടിപ്പു ആകട്ടെ മറ്റൊരു  വിവാഹബന്ധത്തെക്കുറിച്ച് ആലോചിച്ചുറപ്പിച്ചിരുന്നുതാനും ചെലക്കാട്ട് യുദ്ധത്തിൽ വീരചരമം പ്രാപിച്ച ടിപ്പുവിന്റെ സൈന്യാധിപൻ ലാലാമിയാമിന്റെ പുത്രി റുഖിയാഭാനുവിനെ വിവാഹം കഴിക്കാനായിരുന്നു ടിപ്പുവിന് താൽപര്യം

പിതാവ് ഇമാം സാഹിബ് ബാക് ഷിക് നൽകിയ ഉറപ്പ് നടപ്പിലാക്കാനും താൻ മനസ്സാ വരിച്ച സൈന്യാധിപന്റെ പുത്രിയെ സഖിയാക്കാനും ടിപ്പു തീരുമാനിച്ചു രണ്ടുപേരേയും ഒരേ നാളിൽ ഒരേ വേദിയിൽ വെച്ച് ടിപ്പു വിവാഹം ചെയ്തു വിവാഹം ശേഷം മൈസൂർ രാജ്യത്തിന് കാര്യമായ ആക്രമണങ്ങളൊന്നും നേരിടേണ്ടിവന്നില്ലെങ്കിലും 1774 മുതൽ 78 വരെ മൈസൂർ രാജ്യാതിർത്തി വികസിപ്പിക്കുന്നതിൽ ടിപ്പു വ്യാപൃതനായി

1778-ന് ശേഷം മലബാറിന്റെ ഭരണസാരഥ്യം ടിപ്പു ഏറ്റെടുത്തു മറ്റേത് മൈസൂർ രാജ്യത്തേയും പോലെ മലബാറിനേയും സാമ്പത്തികമായും സാംസ്കാരികമായും മുൻനിരയിലെത്തിക്കുക എന്നതായിരുന്നു ടിപ്പുവിന്റെ ഉദ്ദേശ്യം അതിനായി ഒട്ടേറെ നിയമങ്ങളും പരിഷ്കാരങ്ങളും മലബാറിൽ ടിപ്പു നടപ്പിലാക്കി ജനന്മ ലാക്കാക്കി കൊണ്ടുവന്ന പരിഷ്കാരങ്ങൾ തനിക്കു തന്നെ വിനയായി തീരുമെന്ന് തിരിച്ചറിയാൻ ടിപ്പുവിന് കഴിഞ്ഞില്ല എന്നത് പിൽക്കാല ചരിത്രങ്ങൾ സൂചിപ്പിക്കുന്നു


മലബാറിലേക്ക്

മൈസൂർ അധിനിവേശത്തിനുമുമ്പ് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഇന്നത്തെ കേരളത്തിന്റെ അവസ്ഥ ദയനീയമായിരുന്നു  അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും നിറഞ്ഞ രാജ്യത്തിലേക്ക് ജനസമൂഹത്തിലേക്കാണ് ഹൈദർ കാലെടുത്തുവച്ചത് നാളിതുവരെ താൻ കണ്ടറിഞ്ഞിട്ടോ കേട്ടറിഞ്ഞിട്ടോ ഇല്ലാത്ത അത്രയും ക്രൂരവും പൈശാചികവുമായിരുന്നു മലബാറിലെ സാമൂഹ്യമേഖല മലബാറിൽ സാമൂതിരിക്കുശേഷം പ്രബലനായ ഒരു രാജാവോ നാട്ടുരാജ്യങ്ങളോ ഉണ്ടായിരുന്നില്ല

മലബാർ പ്രദേശത്തിന്റെ ഭൂരിഭാഗവും കോലത്തിരി രാജാവിന്റെ കീഴിലായിരുന്നു കടത്തനാട്, കോട്ടയം, ചിറക്കൽ, ഇരവിനാട്ട്, കുറുങ്ങോട്ട്, രണ്ടത്തറ, കണ്ണൂർ എന്നീ പ്രദേശങ്ങളിൽ സ്വതന്ത്രപദവിയുള്ള നാട്ടുരാജ്യങ്ങളായി നിലകൊണ്ടു കൊച്ചുകൊച്ചു രാജ്യങ്ങൾ കീഴ്പ്പെടുത്തിക്കൊണ്ടാണ് ഹൈദറിന്റെ സൈന്യം മലബാറിൽ പ്രവേശിക്കുന്നത് വടക്കൻ മലബാർ കീഴ്പ്പെടുത്തിയ സൈന്യം പാലക്കാട്ട് സൈന്യവുമായി ചേർന്ന് തെക്കൻ മലബാറിലെ പ്രമുഖനായ സാമൂതിരിയെ കീഴ്പ്പെടുത്തി മലബാറിന്റെ ഭരണം അധീനതയിലാക്കി കീഴടക്കുന്ന രാജ്യങ്ങളിൽ കൊള്ളയും കൊള്ളിവെപ്പും കപ്പം വാങ്ങലും മാത്രം പതിവാക്കിയിരുന്ന നാട്ടുരാജാക്കന്മാരുടെ പതിവ് സമ്പ്രദായത്തിന് വിപരീതമായി മലബാറിന്റെ ഭരണം മൈസൂറിന് കീഴിലാക്കുകയായിരുന്നു ഹൈദർ

മലബാർ പ്രദേശത്തും കൊച്ചിയിലും അന്നോളം നിലനിന്നിരുന്ന പല അനാചാരങ്ങളും സമ്പ്രദായങ്ങളും അതോടെ തകിടം മറിഞ്ഞു പാട്ടക്കുടിയാൻമാരിൽ നിന്നും കാണക്കുടിയാൻമാരിൽ നിന്നും ഭീമമായി കരംപിരിച്ചിരുന്ന ഭൂവുടമകളുടെയും നാടുവാഴികളുടെയും ജന്മിമാരുടെയും ക്രൂരതകൾക്കും, അക്രമപിരിവുകൾക്കും ഹൈദർ തടയിട്ടു ഹൈദറിന്റെ ഭരണം കാർഷിക സാമൂഹിക സാംസ്ക്കാരിക മേഖലകളിൽ സ്ഫോടനാത്മകമായ മാറ്റങ്ങൾക്ക് വഴിതെളിച്ചു മലബാർ ജനത ശീലിച്ചും ശീലിപ്പിച്ചും വന്നിട്ടുള്ള സമ്പ്രദായങ്ങൾ ഉഴുതുമുറിക്കപ്പെട്ടു

മതത്തിന്റെയും ആചാരത്തിന്റെയും മൊത്തക്കച്ചവടക്കാരായിരുന്ന നമ്പൂതിരിമാരെയും ബ്രാഹ്മണൻമാരെയും  നാട്ടുരാജാക്കന്മാരെയും ഹൈദറിന്റെ ഭരണം കുറച്ചൊന്നുമല്ല ഞെട്ടിച്ചിരുന്നത് ദൈവസിദ്ധമായി ലഭിച്ച മേൽക്കോയ്മയെ നിഷേധിച്ച ഭരണമാണ് രാജ്യത്ത് വന്നുപെട്ടതെന്ന് സവർണർ വിശ്വസിച്ചു കാലാകാലങ്ങളിൽ മെയ്യനങ്ങാതെ മറ്റുള്ളവന്റെ അധ്വാനത്തിൽ നിന്ന് ആഹരിച്ചും ആഘോഷിച്ചും സുഖജീവിതം നയിച്ച സവർണർക്ക് മൈസൂർ ഭരണം തുടക്കത്തിലേ അരോചകമായി ഭൂമിക്കുമേലുള്ള സവർണാധിപത്യവും കീഴാളർക്കുമേലുള്ള അധീശത്വവും നഷ്ടപ്പെടുക എന്നത് സവർണഹിന്ദുക്കൾക്ക് സങ്കൽപിക്കുവാൻ പോലും സാധ്യമായിരുന്നില്ല

നാട്ടുരാജാക്കന്മാരുടെ സൈന്യത്തിൽ പടയാളികളായി സേവനമനുഷ്ഠിച്ചുപോന്ന നായന്മാർക്കും മൈസൂർ ഭരണം ഇടിത്തീയായി മലബാറിന് വന്നുപെട്ട ഈ മഹാമാരിയിൽ നിന്നും മുക്തി നേടാൻ സവർണ ഹൈന്ദവർ തോളോടുതോൾ ചേർന്ന് ഏതു വിധത്തിലും മൈസൂർ ഭരണം അട്ടിമറിക്കാൻ തക്കം പാർത്തു മലബാറിലെ സവർണർ കൊച്ചി, തിരുവിതാംകൂർ നാട്ടുരാജ്യങ്ങളിലെ രാജാക്കളുമായി ചേർന്ന് മലബാറിൽ ഒറ്റപ്പെട്ട കലാപങ്ങൾ ആരംഭിച്ചു എന്നാൽ മണ്ണിൽ അധ്വാനിക്കുന്ന കർഷകരും, ദുരാചാരങ്ങൾക്ക് വിധേയരായ സാധാരണ ജനങ്ങളും ഹൈദറിന്റെ ഭരണം നിലനിൽക്കണമെന്ന് ആഗ്രഹിച്ചു പ്രാകൃതമായ ശിക്ഷാവിധികൾക്കും  കൊള്ളക്കരം പിരിവിനും അറുതി വരുത്താൻ ദൈവം നിയോഗിച്ച രക്ഷകരാണ് ഹൈദർ അലിയെന്ന് അധഃകൃതർ വിശ്വസിച്ചു

ഹൈദർ അലിയുടെ സേനയുടെ കെട്ടുറപ്പും യുദ്ധതന്ത്രങ്ങളും നയതന്ത്രപാടവവും കണ്ടറിഞ്ഞ നാട്ടുരാജാക്കന്മാർ മൈസൂർ ഭരണം നശിപ്പിക്കാൻ എളുപ്പമല്ലെന്നു മനസ്സിലാക്കി സമൂഹത്തിലെ തങ്ങളുടെ മേൽക്കോയ്മയ്ക്കു കത്തിവെച്ച ഹൈദറിനെ നശിപ്പിക്കാൻ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ സഹായം അഭ്യർത്ഥിച്ചു മൈസൂർ ആധിപത്യം തങ്ങൾക്കു കൂടി വിനയാകുമെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ പ്രത്യക്ഷത്തിൽ രംഗ പ്രവേശനം ചെയ്യാതെ ആയുധങ്ങളും സമ്പത്തും ബുദ്ധി ഉപദേശങ്ങളും സവർണർക്ക് നൽകി

എന്നാൽ ഈ അവിശുദ്ധ കൂട്ടുകെട്ട് മുമ്പേ മനസ്സിലാക്കിയ ഹൈദർ സൈന്യത്തിന് വേണ്ടത്ര ജാഗ്രത പുലർത്താൻ നിർദേശം നൽകി കായശക്തിയും ആയുധശക്തിയും കൊണ്ട് ഹൈദറിനെ തോൽപിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ നാട്ടുരാജാക്കളും ബ്രിട്ടീഷുകാരും ചേർന്നു മറുവിദ്യകൾ അന്വേഷിച്ചു അതിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന തീരുമാനം ഹൈദറിനെതിരെ കള്ളപ്രചരണം നടത്തി ഭൂരിപക്ഷം വരുന്ന ഹൈന്ദവരെ ഇളക്കിവിടുക എന്നതായിരുന്നു

കേരള ചരിത്രത്തിൽ പ്രോജ്വലമായ സ്ഥാനം അലങ്കരിക്കാൻ അവകാശമുണ്ടായിരുന്ന, മാതൃകാപരനായ ഒരു ഭരണാധികാരിക്ക് സവർണരും ബ്രിട്ടീഷുകാരും ചാർത്തിക്കൊടുത്ത 'ഹൈന്ദവവേട്ടക്കാരൻ' പദവി അറിഞ്ഞോ അറിയാതെയോ ജനമനസ്സുകളിൽ വ്യാപിക്കുകയായിരുന്നു മലബാറിന്റെ സാമൂഹ്യ സാംസ്കാരിക മേഖലയിലൂടെ 18 ആം നൂറ്റാണ്ടിന്റെ പകുതിയോടെ സഞ്ചരിക്കുന്ന ഒരു ചരിത്രാന്വേഷകന് ഹൈദറിന്റെ ഹൈന്ദവ വേട്ടക്കഥകൾ കണ്ടെടുക്കാൻ ഏറെ പണിപ്പെടേണ്ടിവരും ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ രേഖപ്പെടുത്തലുകളെ ആശ്രയിക്കാതെ 18 ആം നൂറ്റാണ്ടിന്റെ മലബാറിന്റെ ഹൃദയത്തിലേക്ക് കടന്നുചെല്ലുന്നവർക്ക് ഹൈദറിനെക്കുറിച്ച് കണ്ടെത്താൻ കഴിയുന്നത് മറ്റുപലതുമാണ്

നട്ടെല്ലില്ലാത്ത ഒരു ജനതയെ നെഞ്ചുയർത്തി നിർത്തുവാനും കുടിച്ചും സുഖിച്ചും മദിച്ചും നടന്ന സവർണരെ നിലയ്ക്കു നിർത്താനും ഇന്ത്യൻ മണ്ണിൽ കഴുകക്കണ്ണോടെ കാത്തിരിക്കുന്ന വിദേശശക്തികളെ തടയാനും ശ്രമിച്ച മാതൃകാപരനായ ഒരു ഭരണാധികാരിയെ നമുക്ക് കണ്ടെത്താൻ കഴിയും 1750 കൾക്ക് ശേഷം മലബാറിലും, കൊച്ചി, തിരുവിതാംകൂറിലും നിലനിന്നിരുന്ന സാമൂഹ്യാവസ്ഥയിലേക്ക്... രണ്ടു നൂറ്റാണ്ടിനപ്പുറത്തേക്ക് മുൻവിധികളില്ലാതെ പക്ഷപാതിത്വമില്ലാതെ നമുക്ക് ഇറങ്ങിച്ചെല്ലാം ചരിത്രത്തിന്റെ ക്രൂരമായ ഇടപെടലുകളിൽ സ്വന്തം ജീവനും മാനവും   നഷ്ടമായ ഒരു ചരിത്രപുരുഷനെ തേടി നമുക്കുപോകാം

1757 -ൽ ആദ്യമായി മലബാറിലേക്ക് പ്രവേശിച്ച മുഗ്ദം സാഹിബിന്റെ സേനയോടൊപ്പം ഹൈദർ അലി ഉണ്ടായിരുന്നില്ല അന്ന് നഞ്ജു രാജാവിന് കീഴിൽ ഡിണ്ടിഗൽ ഫൗജർ ആയിരുന്നു ഹൈദർ അലി 1766 -ൽ യുദ്ധസന്ധി പ്രകാരം സാമൂതിരി നൽകാനുണ്ടായിരുന്ന 12 ലക്ഷം രൂപ പിരിച്ചെടുക്കാനായിരുന്നു ഹൈദർ ആദ്യമായി മലബാറിലേക്ക് വരുന്നത് ഹൈദർ മലബാറിൽ വരുംമുമ്പെ തന്നെ മൈസൂർ രാജാവ് നഞ്ജ രാജാവിന് കീഴിൽ ഉഗ്രപ്രതാപിയായ ഒരു പട്ടാളക്കാരൻ ഉണ്ടെന്ന് മലബാറിൽ ഹൈദരെക്കുറിച്ച് ശ്രുതി പരന്നിരുന്നു

1768 -ൽ പെരിങ്ങളം പുഴയുടെ ഇക്കരെ തമ്പടിച്ച കടത്തനാട്ട് നായർ സൈന്യം ഹൈദറിന്റെ യുദ്ധമുറ നേരിട്ടു മനസ്സിലാക്കി നായർ പടയാളികളുടെ ശ്രദ്ധ തിരിച്ചുവിടാൻ കുതിരപ്പടയെ പുഴയുടെ ഒരു വശത്തേയ്ക്ക് നയ്ച്ചു മറുഭാഗത്ത് ആഴവും വീതിയും കുറഞ്ഞ പുഴയിലൂടെ കാലാൾപ്പട കടത്തനാടൻ മണ്ണിൽ പ്രവേശിച്ചു

അപ്രതീക്ഷിതമായി തങ്ങൾക്കുമുമ്പിൽ വന്നുപെട്ട മൈസൂർ സേനയെ കണ്ട് യാതൊരു ചെറുത്തുനിൽപിനും മുതിരാതെ കടത്തനാടൻ നായർ സൈന്യം നാലുപാടും ഓടിമറിഞ്ഞു ഈ നായർ സൈന്യം മൈസൂർ സൈന്യത്തിൽ നിന്നും ജീവൻ രക്ഷപ്പെടുത്തിയ വീരസാഹസിക കഥകൾ നാടെങ്ങും പറഞ്ഞു നടന്നു നാട്ടുകാരുടെ സഹാനുഭൂതി നേടി 'ക്രൂരനായ ' ഹൈദർ അലിയെക്കുറിച്ച് ദുഷ്പ്രചാരണം മലബാർ മണ്ണിൽ ആദ്യം നാം കേട്ടുതുടങ്ങിയത് കടത്തനാടൻ നായർ സൈനികരിൽ നിന്നുമാണ് ഹൈദർ അലിക്കു മുമ്പേ മലബാറിൽ പടനയിച്ച മുഗ്ദം സാഹിബിന്റെ സൈന്യത്തെ കണ്ടറിഞ്ഞ മലബാറുകാർക്ക് ഹൈദറലിയെക്കുറിച്ച് കേട്ടറിവുണ്ടായിരുന്നു മൈസൂർ രാജാവ് നഞ്ജരാജിന്റെ സൈനികപ്രമുഖരിൽ മുഖ്യസ്ഥാനം ഹൈദറിന് ഉണ്ടായിരുന്നതിനാൽ മലബാർ രാജാക്കന്മാരിൽ ഹൈദറിനെക്കുറിച്ച് ഭയമുണ്ടായിരുന്നു

ഹൈദറിന്റെ മലബാർ അക്രമണവും കീഴടക്കലും മലബാർ രാജാക്കന്മാരിൽ മാത്രമല്ല, കൊച്ചി, തിരുവിതാംകൂർ  രാജാക്കന്മാരിലും അമ്പരപ്പുണ്ടാക്കിയിരുന്നു രാജാക്കന്മാരെപ്പോലെ തന്നെ നാടുവാഴികളിലും ജന്മിമാരിലും ഹൈദറിനോടുള്ള എതിർപ്പ് ശക്തമായിരുന്നു മണ്ണിൽ അധ്വാനിക്കുന്നവരെ സ്വന്തം വറുതിയിൽ നിർത്തുകയും സവർണമേവാവിത്വം രാജ്യനിയമമായി നടപ്പിലാക്കുകയും ചെയ്ത മലബാറിലെ സർവ സവർണരിലും ഹൈദറിനോടുള്ള പകയും വിദ്വേഷവും ആദ്യനിലയിൽ തന്നെ രൂഢമൂലമായിരുന്നു

ഹൈദറിന്റെ മലബാർ അധിനിവേശത്തിനുമുമ്പുള്ള സാമൂഹ്യമണ്ഡലം വിശകലനം ചെയ്യുന്നത് ഇത്തരുണത്തിൽ ഉചിതമായിരിക്കും ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായ ഗ്രാമ്യവ്യവസ്ഥയായിരുന്നു അന്ന് മലബാറിൽ നിലനിന്നിരുന്നത് കാർഷിക വൃത്തിയായിരുന്നു മുഖ്യം കൃഷിഭൂമിയിൽ രാജാക്കന്മാർക്ക് നേരിട്ട് അവകാശമുണ്ടായിരുന്നില്ല ഭൂമിയെല്ലാം ദേവസ്വം ജന്മവും ബ്രഹ്മസ്വം ജന്മവുമായിരുന്നു കാണക്കാരും മുസ്ലിംകളും, നായർമാരും ഇവരിൽ നിന്ന് ഭൂമി പാട്ടത്തിനു വാങ്ങി കൃഷിചെയ്തും ചെയ്പ്പിച്ചും പോന്നു ഭൂമി ആരുടേതായാലും ജോലി ചെയ്യേണ്ട ചുമതല പുലയന്റേയും ചെറുമന്റേയും തിയ്യന്റേതുമായിരുന്നു

അധഃകൃതർ ജന്മിയുടെ ജന്മസ്വത്തായിട്ടാണ് കരുതിവന്നിരുന്നത് പാട്ടത്തിനു കൊടുക്കുന്ന ഭൂമിയോടൊപ്പം അധഃകൃതരേയും പാട്ടത്തിനു നൽകിവന്നിരുന്നു ' രാജ്യഭരണത്തിൽ ദേശവാഴികളായിരുന്നു രാജാവിന്റെ ശക്തി ദേശവാഴികൾ രാജാവിനോട് കൂറുള്ളവരും രാജാവിന് ആവശ്യമുള്ള സൈന്യത്തെ അയച്ചുകൊടുക്കേണ്ടവരുമായിരുന്നു രാജാവ് യുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞാൽ ധർമ്മവ്യവസ്ഥപ്രകാരം പടയാളികളെ യുദ്ധമുഖത്തേക്ക് അയക്കേണ്ട ചുമതല ദേശവാഴിക്കായിരുന്നു

യുദ്ധസ്ഥലത്ത് നായർ പടയാളികൾ ഒറ്റയ്ക്കും കൂട്ടായും എത്തിച്ചേരുകയായിരുന്നു സമ്പ്രദായം ശമ്പളം പറ്റുന്ന സ്ഥിരം നായർ സൈന്യം രാജാവിന് ഉണ്ടായിരുന്നില്ല ദേശവാഴികൾ അതാത് പ്രദേശത്തെ കളരികളിൽ നൽകുന്ന പരിശീലനം സിദ്ധിച്ച നായർ പടയാളികൾക്ക് നിയമം നടത്തുന്നതിനുള്ള അധികാരവും നൽകിയിരുന്നു
നാട്ടുരാജ്യങ്ങളിൽ ഒരിടത്തും കേന്ദ്രീകൃതമായ നീതിന്യായം അന്നുണ്ടായിരുന്നില്ല

ബ്രാഹ്മണരായ നമ്പൂതിരിമാർ ഹുന്ദുമത സ്മൃതികൾക്ക് അപ്പപ്പോൾ നൽകുന്ന വ്യാഖ്യാനങ്ങളായിരിക്കും സമൂഹത്തിൽ നടപ്പിലാക്കുന്ന നീതിന്യായം അധഃകൃതർക്ക് ക്രൂരമായ ശിക്ഷാവിധികൾ നടപ്പിലാക്കുമ്പോൾ സവർണർക്ക് ചെറിയ ചെറിയ ശിക്ഷകളാണ് നടപ്പിലാക്കിയിരുന്നത് ഐത്തം പുലർത്തുന്ന പുലയരെയും ചെറുമരെയും മറ്റു കീഴ്ജാതിക്കാരെയും ശിരഛേദം ചെയ്യണമെന്നായിരുന്നു

നിയമം ഇതിനു പുറമെ അംഗഭംഗം ചെയ്യൽ, മുക്കാലിൽ കെട്ടി പ്രഹരിക്കൽ, തിളച്ച എണ്ണയിൽ കൈ മുക്കൽ തുടങ്ങിയ ക്രൂരമായ ശിക്ഷാവിധികളും അവർണർക്ക് നൽകിയിരുന്നു

നമ്പൂതിരിമാർ ഒഴികെയുള്ള സ്ത്രീകൾ മാറും മുലയും മറക്കുന്നത് ദൈവനിന്ദയും പാപവുമായിട്ടാണ് കരുതിയിരുന്നതെങ്കിലും താഴ്ന്ന ജാതിക്കാർ മാറുമറക്കുന്നത് ധിക്കാരമായിട്ടാണ് അന്ന് പരിഗണിച്ചിരുന്നത്

വിദേശ സന്ദർശനത്തിന് അവസരം ലഭിച്ച ഒരു ഈഴവ സ്ത്രീ സന്ദർശനം കഴിഞ്ഞ് വന്നതിനുശേഷം മാറുമറക്കുന്ന രീതിയിൽ വസ്ത്രധാരണം ചെയ്തതിന് അവരുടെ മുലകൾ ആറ്റിങ്ങൽ മഹാറാണി വെട്ടിക്കളഞ്ഞ സംഭവം ലെവിൻ ബി. ബ്രൗൺ  രേഖപ്പെടുത്തിയിട്ടുണ്ട്

1856-ൽ മതംമാറിയ സ്ത്രീകൾ മാറുമറച്ചതിനെ ചൊല്ലി തിരുവിതാംകൂറിൽ നീണ്ട യുദ്ധങ്ങൾ തന്നെ ഉണ്ടായിട്ടുണ്ട് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ പോലും രാജകുടുംബങ്ങളുടെ മുമ്പിൽ പോകുന്ന സ്ത്രീകൾ ബ്ലൗസ് ഊരുക എന്ന സമ്പ്രദായം അനുഷ്ഠിച്ചുവന്നതിനും ഒട്ടേറെ തെളിവുകൾ ചരിത്രത്തിലുടനീളം നമുക്ക് കാണാം മലബാറിലെ നായർ പടയാളികളുടെ ഭാര്യമാർപോലും കോരപ്പുഴ കടക്കുക എന്നത് വൈഷ്ണവ വിധി പ്രകാരം അക്ഷന്തവ്യമായ കുറ്റമായിരുന്നു

മലബാറിൽ അന്നേവരെ നിലനിന്നിരുന്ന ഇത്തരം അനാചാരങ്ങളെയും പ്രാകൃതമായ അനുഷ്ഠാനങ്ങളെയും അവസാനിപ്പിക്കുവാനും, മണ്ണിൽ പണിയെടുക്കുന്ന കൃഷിക്കാരെ കൊള്ളയടിക്കാനുള്ള സവർണ്ണന്റെ അധികാരങ്ങളേയുമാണ് മൈസൂർ ഭരണാധികാരികൾ ആദ്യമായി ഉന്മൂലനം ചെയ്യാൻ തീരുമാനിച്ചത്


മലബാർ മൈസൂരിന് കീഴിൽ

18 ആം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ മലബാർ, കൊച്ചി, തിരുവിതാംകൂർ രാജ്യങ്ങളിൽ ഭരണം നടത്തിയിരുന്നത് ഹൈന്ദവപ്രമാണിമാരായിരുന്ന നാട്ടുരാജാക്കളായിരുന്നു പാലക്കാട് രാജാവിന്റെ അഭ്യർത്ഥന പ്രകാരം 1757-ൽ മലബാറിൽ പ്രവേശിച്ച ഹൈദറിന്റെ സൈനികർ കാര്യമായ എതിർപ്പുകൾ ഒന്നും നേരിടാതെ സാമൂതിരി മഹാരാജാവിനെ തോൽപിച്ച് 12 ലക്ഷം രൂപ സൈനികചെലവിലേക്ക് മൈസൂർ രാജ്യത്തിലേക്ക് ആവശ്യപ്പെട്ടത്

ഹൈന്ദവനായ സാമൂതിരിയെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത് മുഹമ്മദീയനായ ഒരു സൈന്യാധിപനു മുന്നിൽ തലകുനിക്കേണ്ടിവന്നതിൽ സാമൂതിരി രാജാവിന് കടുത്ത നിരാശ ഉണ്ടായിരുന്നു നാളിതുവരെ വിജയം മാത്രം അക്രമചരിത്രത്തിൽ നേടിയിരുന്ന സാമൂതിരിക്ക് മുഖ്ദം സാഹിബിൽ നിന്ന് നേരിടേണ്ടിവന്ന പരാജയം കടുത്ത മാനഹാനിക്ക് ഇടയാക്കി ഹൈദറുടെ കീഴിലുള്ള മുഖ്ദംസാഹിബിന്റെ അച്ചടക്കവും യുദ്ധതന്ത്രങ്ങളും സാമൂതിരി മഹാരാജാവിനെ മാത്രമല്ല, അദ്ദേഹത്തിന്റെ സൈന്യത്തേയും അമ്പരപ്പിച്ചിരുന്നു

ഹൈദറിന്റെ കീഴിലുള്ള മൈസൂർ പടയിൽ നിന്നും ഇനിയൊരിക്കലും തനിക്ക് തന്റെ രാജ്യത്തിനും വിടുതൽ ലഭിക്കില്ലെന്ന് മനസ്സിലാക്കിയ സാമൂതിരി രാജാവ് വന്നുപെട്ട മഹാദുരന്തത്തിൽ നിന്നും രക്ഷനേടാൻ സർവ്വ തന്ത്രങ്ങളും പ്രയോഗിച്ചു നോക്കി കിട്ടാവുന്ന മുഴുവൻ നാട്ടുരാജാക്കന്മാരെയും പക്ഷം ചേർത്ത് ചെറുത്തുനിൽപ്പിനുള്ള ഒരവസാന സമരം വരെ മുഖ്ദം സാഹിബിന്റെ സേനയുമായി സാമൂതിരി ചെയ്തു കായബലം കൊണ്ടും യുദ്ധതന്ത്രങ്ങൾകൊണ്ടും മൈസൂർ സേനയുമായി ഒരിക്കലും വിജയം നേടാൻ കഴിയില്ലെന്നു മനസ്സിലാക്കിയ സാമൂതിരി, എളുപ്പത്തിൽ ചെലവഴിക്കാൻ പറ്റാവുന്ന യുദ്ധതന്ത്രം മെനഞ്ഞെടുത്തു

ഹൈന്ദവരാജ്യമായ മലബാർ അക്രമിച്ചത് മുഹമ്മദീയനായ ഹൈദറിന്റെ സൈന്യമാണെന്നും മുഹമ്മദീയ പടയെ തുരത്താൻ മുഴുവൻ ഹൈന്ദവരും ഒന്നിക്കണമെന്നും സാമൂതിരി ആജ്ഞ പുറപ്പെടുവിച്ചു ചരിത്രത്തിൽ അന്നോളം സംഭവിച്ചിട്ടില്ലാത്ത ഒരു പുതിയ ധ്രുവീകരണം സാമൂതിരിയുടെ ആജ്ഞയിലൂടെ സംഭവിക്കുകയായിരുന്നു ജാതിയും മതവും അധികാരത്തിനുവേണ്ടി എങ്ങനെ ഉപയോഗിക്കാം എന്നു മനസ്സിലാക്കിയ ഭാരതചരിത്രത്തിലെ ആദ്യഭരണാധികാരിയായി സാമൂതിരി മഹാരാജാവ് ചരിത്രത്തിന്റെ ഭാഗധേയമാകുകയായിരുന്നു

മൈസൂർ രാജാവ് രഞ്ജ രാജയും അദ്ദേഹത്തിന്റെ സൈന്യാധിപൻ ഹൈദർ അലിയും മലബാർ ആക്രമണത്തിന് നേതൃത്വം നൽകിയ മുഖദം സാഹിബും നാട്ടുനടപ്പും നാട്ടാചാരപ്രകാരവും മലബാർ അധിനിവേശം ചെയ്തിരുന്നവർ ആയിട്ടുപോലും അതിനുശേഷം മലബാറിൽ ഭരണസാരഥ്യം ഏറ്റെടുത്ത മുഹമ്മദീയ  ഭരണാധികാരികളായ ഹൈദറും ടിപ്പും ചരിത്രത്തിൽ അനഭിമതരായതിനു പിന്നിൽ സാമൂതിരിയുടെ ഈ ജാതിമത തുറുപ്പുശീട്ട് സഹായകരമായി എന്നതിന് ഏറെ തെളിവുകൾ ശേഖരിക്കേണ്ടിവരില്ല

മൈസൂർ രാജാവ് രഞ്ജ രാജിന്റെ കീഴിൽ ഒരു സൈന്യത്തിന്റെ ഫൗജർ ആയിരുന്ന ഹൈദർ അലിയുടെ കീഴിലുള്ള ഒരു ചെറു സൈന്യത്തിന്റെ അധിപനായിരുന്നു മുഖദം സാഹിബ് മുഖദം സാഹിബിന്റെ സൈന്യം പാലക്കാട് രാജാവിന്റെ സൈന്യവുമായി ചേർന്ന് സാമൂതിരിയെ കീഴ്പെടുത്തിയതോടെയാണ് മൈസൂർ സൈന്യത്തിന്റെ ശക്തിയെക്കുറിച്ചും ഹൈദർ അലിയെക്കുറിച്ച് സാമൂതിരിക്ക് ബോധ്യം വരുന്നത് മലബാറിലെ ചെറുരാജ്യങ്ങളുമായും കൊച്ചി, തിരുവിതാംകൂർ, പാലക്കാട് രാജാക്കന്മാരുമായും നിരന്തരം കലഹിച്ചും പടനയിച്ചും ജയവും തോൽവിയും ഇടയ്ക്കിടെ അനുഭവിച്ചുപോന്ന സാമൂതിരിക്ക് മൈസൂർ സൈന്യത്തിന്റെ ആക്രമണവും കീഴടങ്ങലും പുത്തരിയായിരുന്നു

പാലക്കാട് രാജാവിനെ നിരന്തരം ദ്രോഹിക്കുന്നതിൽ ആനന്ദം കണ്ടെത്തിയ സമൂതിരി, പാലക്കാട് സൈന്യവും മൈസൂർ സൈന്യവും സംയുക്തമായി അക്രമണം സംഘടിപ്പിക്കുമെന്നും താൻ അടിയറവുപറയേണ്ടിവരുമെന്നും സ്വപ്നേപി വിചാരിച്ചിരുന്നില്ല മുഖ്ദം സാഹിബിന്റെ സൈന്യത്തിനു മുന്നിൽ പിന്തിരിഞ്ഞോടിയ സമൂതിരിയുടെ സൈന്യത്തെക്കുറിച്ചുപോലും സ്വബോധത്തോടെ ചിന്തിക്കാനുള്ള ഒരവസരമായിരുന്നു മൈസൂർ ആക്രമണത്തെ തുടർന്ന് സാമൂതിരിക്ക് നേരിടേണ്ടിവന്നത് തലശ്ശേരിയിലെയും മയ്യഴിയിലെയും വിദേശ  കമ്പനികൾ നിർലോഭമായി നൽകിവന്ന സഹായം ഒരവസരത്തിൽ അവർ പെട്ടെന്ന് പിൻവലിച്ചതും സാമൂതിരി നേരിടേണ്ടിവന്നു

അക്ഷരാർത്ഥത്തിൽ തികച്ചും ഒറ്റപ്പെട്ട ഒരു സാഹചര്യത്തിൽ രക്ഷപ്പെടാനുള്ള മുഴുവൻ കുതന്ത്രങ്ങളും സാമൂതിരി രാജ പയറ്റിനോക്കി 12 ലക്ഷം രൂപ മൈസൂർ രാജ്യത്തിന് യുദ്ധച്ചെലവിലേക്ക് നൽകേണ്ടിവരുന്നതിനേക്കാൾ ഭേദം രാജ്യവും രാജാവും ചരിത്രത്തിൽ നിന്നും നിഷ്കാസിതനാവുകയാണെന്ന ഉറച്ചതീരുമാനവും സാമൂതിരി കൈക്കൊണ്ടത് മുഹമ്മദീയനായ ഒരു ഭരണാധികാരിക്കുമുമ്പിൽ ആദ്യമായി അടിയറവ് പറഞ്ഞ ആ അവസരത്തിൽ തന്നെയാകാം
യുദ്ധചെലവിലേക്ക് നല്കേണ്ടിവന്ന 12 ലക്ഷം രൂപ  പിരിച്ചെടുക്കാൻ ഹൈദർ അലിയുടെ നേതൃത്വത്തിൽ മൈസൂർ സൈന്യം കോഴിക്കോട് എത്തിച്ചേർന്നതിനു ശേഷം സ്വന്തം കൊട്ടാരം തീവെച്ച് ആത്മാഹുതി ചെയ്ത സാമൂതിരി നൽകുന്ന പാഠം പണം നൽകിയില്ലെങ്കിലും ഒരു മുഹമ്മദീയനു മുമ്പിൽ കീഴടങ്ങില്ലെന്നതായിരിക്കാം

എന്നാൽ കടംകയറിയ സാമൂതിരി വാക്കാൽ നൽകിയ പണം നൽകാൻ കഴിയില്ലെന്ന ഉത്തമബോധ്യത്താൽ സ്വയംഹത്യ സ്വീകരിച്ചതാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു ചരിത്രവും സത്യവും എന്തുതന്നെയായിരുന്നാലും മൈസൂർ അധിനിവേശം മലബാറിൽ സമൂലമായ പ്രതികരണങ്ങളാണ് നാട്ടുരാജാക്കളിൽ ഉണ്ടാക്കിയിരുന്നത് എന്നത് വ്യക്തം മുൻ ഭാഗങ്ങളിൽ സൂചിപ്പിച്ചിരുന്നതുപോലെ മൈസൂർ അധിനിവേശത്തിനു മുമ്പും പിമ്പുമുള്ള ചരിത്രവസ്തുതകളെ കൂലങ്കഷമായി ഇഴപിരിച്ചും ഇഴചേർത്തും മുന്നോട്ടുപോകാനുള്ള ശ്രമത്തിൽ താഴെ പറയുന്ന കാര്യങ്ങളെ ഇനി നാം വിലയിരുത്തേണ്ടതുണ്ട്

18 ആം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ നാട്ടുരാജാക്കളുടെ തൊഴുത്തിൽ കുത്തിനും, യുദ്ധസന്നാഹങ്ങൾക്കും പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയും സഹായവും നൽകിവന്ന ബ്രിട്ടീഷ്, ഫ്രഞ്ച് കമ്പനികൾ ഭാരതത്തിൽ വേരോടിയിരുന്നു കേരള ചരിത്രത്തിൽ നാട്ടുരാജാക്കൻമാർക്കൊപ്പം ഈ കമ്പനികളും ചരിത്രത്തിന്റെ ഭാഗധേയമാകുന്നതും പരിശോധിക്കേണ്ടതുണ്ട്

വ്യാപാരാവശ്യത്തിനായി 1588 മാർച്ച് 22 ആം തിയ്യതി  കേരളത്തിൽ എത്തിയ ആദ്യത്തെ ബ്രിട്ടീഷുകാരൻ റാൾഫ്ഹിച്ച് എട്ടുമാസത്തോളം കൊച്ചിയിൽ താമസിച്ചു 1591 ലും  1596 ലും മറ്റ് രണ്ട് ബ്രിട്ടീഷ് കപ്പിത്താൻമാർ കേരുളത്തിലേക്ക് വരാൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല ഈ സമയത്ത് യൂറോപ്പിൽ കുരുമുളകുവില ഡച്ചുകാർ അമിതമായി ഉയർത്തി റാത്തലിന് മൂന്ന് ഷില്ലിംഗിൽ നിന്ന് ആറ് ഷില്ലിംഗിലേക്ക് ഉയർത്തിയപ്പോൾ ബ്രിട്ടീഷുകാർക്ക് വാശിയായി

1600-ൽ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി അവർ രൂപീകരിക്കുകയും കോഴിക്കോട് സാമൂതിരി രാജാവ് ഉൾപ്പെടെ പൗരസ്ത്യ നാട്ടുരാജാക്കന്മാർക്ക് രാജ്ഞിയുടെ ശിപാർ കത്തും വിലപിടിച്ച സമ്മാനങ്ങളുമായി 1607 -ൽ ആദ്യത്തെ ഇംഗ്ലീഷ് കപ്പൽ ക്യാപ്റ്റൻ ഹോക്കിൻസിന്റെ നേതൃത്വത്തിൽ ഗുജറാത്തിലെ സൂറത്ത് തുറമുഖത്തെത്തി അവിടെ പാണ്ടികശാല സ്ഥാപിച്ച ശേഷം 1615 - ൽ ക്യാപ്റ്റൻ കീലിംഗ് മൂന്നു കപ്പലുകളുമായി കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടു

ജയിംസ് ഒന്നാമൻ രാജാവിന്റെ ശുപാർശ കത്തിലും വിലപിടിച്ച സമ്മാനങ്ങളുടെ കാഴ്ചയിലും മതിമറന്നാഹ്ലാദിച്ച സാമൂതിരി ആദ്യം അവർക്ക് പൊന്നാനിയിലും കോഴിക്കോട്ടും ഓരോ പാണ്ടികശാല പണിയാൻ അധികാരം നൽകി

ഇങ്ങനെ രണ്ടു സ്ഥലങ്ങളിൽ മാത്രം വ്യാപാരം ചെയ്തിരുന്ന ബ്രിട്ടീഷ് കമ്പനിക്ക് കാര്യമായ കച്ചവടം ചെയ്യാൻ കഴിഞ്ഞില്ല മറ്റ് വിദേശകമ്പനികൾക്കൊപ്പം മത്സരിക്കാനുള്ള സാഹചര്യവും അന്ന് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് ഉണ്ടായിരുന്നില്ലെന്ന് സാരം 1666- ൽ ഡച്ചുകാരുടെയുട മുസ്ലിം വ്യാപാരികളുടെയും പ്രീണത്തിനായി സാമൂതിരി ബ്രിട്ടീഷ് കമ്പനിയെ നാട്ടിൽ നിന്നും പറഞ്ഞയച്ചു

പിന്നീട് ഒന്നര ദവകം കഴിഞ്ഞേ ബ്രിട്ടീഷുകാർക്ക് ഉത്തര കേരളത്തിൽ കാലുറപ്പിക്കുവാൻ കഴിഞ്ഞുള്ളൂ 1683- ൽ കോലത്തുനാട്ടിലെ വടക്കിളംകൂറിൽനിന്നും തലശ്ശേരിയിൽ ഒരു പാണ്ടികശാല സ്ഥാപിക്കാനുള്ള അവകാശം അവർ നേടി പിറ്റേക്കൊല്ലം ആറ്റിങ്ങൽ റാണിയിൽ നിന്നും അഞ്ചുതെങ്ങിൽ കമ്പനി സ്ഥാപിക്കാനുള്ള അവകാശവും ബ്രിട്ടീഷ് കമ്പനി നേടി ഉത്തര മലബാറിലും തെക്കൻ കേരളത്തിലും കാലുറപ്പിക്കാൻ കഴിഞ്ഞതോടെ ബ്രിട്ടീഷ് കമ്പനിയുടെ നിലനിൽപ്പ് ഭംഗിയായി

1691- ൽ ചേറ്റുവായിൽ പാണ്ടികശാല കെട്ടുവാനും, അധികം താമസിയാതെ സാമൂതിരി ബ്രിട്ടീഷുകാർക്ക് 22 ശതമാനം ചുങ്കം ഇളവുചെയ്തുകൊടുക്കുകയും ചെയ്തതോടെ ബ്രിട്ടീഷ് കമ്പനി കേരളത്തിൽ ശക്തമായി വേരോടിത്തുടങ്ങി മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും സാമാന്യം ദേദപ്പെട്ട രീതിയിൽ ബ്രിട്ടീഷ് കമ്പനി കാലുറപ്പിച്ചുകഴിഞ്ഞ ശേഷം കുറേക്കാലത്ത് അവർക്ക് നാട്ടുരാജാക്കന്മാരിൽ നിന്ന് കാര്യമായ എതിർപ്പുകളൊന്നും നേരിടേണ്ടിവന്നില്ല ഇതേഘട്ടത്തിൽ തന്നെ ഇന്ത്യയുടെ ഇതരഭാഗങ്ങളിലും ഇംഗ്ലീഷുകാർ ശക്തി പ്രാപിച്ചിരുന്നു

ക്രിസ്താബ്ദം 1707- ൽ മുഗൾ ചക്രവർത്തിയായ ഔറംഗസീബ് ചരമമടഞ്ഞതിനെ തുടർന്ന് ആ സാമ്രാജ്യം പതനത്തിലേക്ക് നീങ്ങിയിരുന്നു മുഗൾ സാമ്രാജ്യത്തിന്റെ തകർച്ചയിൽ മുതലെടുത്തുകൊണ്ട് വാണിജ്യശൃംഖലകൾ വികസിപ്പിച്ചു വന്ന ഇംഗ്ലീഷുകാർ മസൂലി പട്ടണം, മദ്രാസ്, കൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലും വ്യാപാരമേധാവിത്വവും രാഷ്ട്രീയാധിപത്യവും നേടിയിരുന്നു

1725- ൽ ഫ്രഞ്ച് സ്ത്രോഡൽ ക്യാപ്റ്റൻ മയ്യഴി  പിടിച്ചെടുത്തതോടെ ഇംഗ്ലീഷ് കമ്പനിക്ക് ഫ്രഞ്ച് കമ്പനി ഭീഷണിയായി ക്യാപ്റ്റൻ ബർട്ടറണ്ട് ഫ്രാങ്കോസ് മാഹെഡി ലെബർ സോണിസിന്റെ പേരിനെ അനുസ്മരിപ്പിക്കാൻ മയ്യഴിയെ ഫ്രഞ്ചുകാർ മാഹെ എന്ന് നാമകരണം ചെയ്തു മാഹെ പ്രാദേശിക രൂപഭേദത്തിൽ മാഹിയായി മാറി കടത്തനാട്ട് രാജാവിൽ നിന്നും പിടിച്ചെടുത്ത മയ്യഴി ഫ്രഞ്ചുകാരുടെ മലബാറിലെ ആദ്യത്തെ കേന്ദ്രമായിരുന്നു തലശ്ശേരിയിലെ ഇംഗ്ലീഷ് കമ്പനിയുമായി ഫ്രഞ്ചുകാർ നിരന്തരം യുദ്ധത്തിൽ ഏർപ്പെട്ടു

1756- ൽ ഇംഗ്ലണ്ടും ഫ്രാൻസും യൂറോപ്പിൽ ആരംഭിച്ച യുദ്ധം ഇന്ത്യയിലും പ്രതിഫലിച്ചു 1761 ജനുവരി 16 ആം തിയ്യതി ഇംഗ്ലീഷുകാർ പോണ്ടിച്ചേരിയും ഫെബ്രുവരി 3 ആം തിയ്യതി മയ്യഴിയും പിടിച്ചെടുത്തു ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും പാരീസിൽ വെച്ചുണ്ടായ സന്ധിപ്രകാരം മയ്യഴി ഫ്രഞ്ചുകാർക്ക് തിരികെ കിട്ടി


ഭൂമിയുടെ അവകാശികൾ

കച്ചവട താൽപര്യത്തോടെ മാത്രം ഇന്ത്യയിൽ കാലെടുത്തുവെച്ച ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയുടെ രാഷ്ട്രീയാധിപത്യം കൂടി കൈക്കലാക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന കാലഘട്ടത്തിലാണ് മൈസൂർ ഒരു രാഷ്ട്രീയ ശക്തിയായി ഉയർന്നു വന്നത് ഇന്ത്യയുടെ ഇതരഭാഗങ്ങളിലും മലബാറിലെ തലശ്ശേരിയിലും ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞിരുന്നു മലയാളക്കരയിലെ നാട്ടുരാജാക്കന്മാരെ തമ്മിലടിപ്പിച്ചും ഡച്ച്, ഫ്രഞ്ച് കമ്പനികളെ തറപറ്റിച്ചും മുന്നേറിക്കൊണ്ടിരിക്കുന്ന ബ്രിട്ടീഷ് കമ്പനിക്ക് ഹൈദറലിയുടെ ആഗമനം ഏറെ അസ്വസ്ഥത ഉളവാക്കി

മലയാളക്കരയിലെ കാർഷികവിളകളുടെ സിംഹഭാഗവും ചുളുവിലക്ക്  സംഭരിച്ചുകൊണ്ടിരിക്കുകയും ഇവിടുത്തെ നാട്ടുരാജാക്കന്മാർ ആജ്ഞാനുവർത്തികളായി മാറുകയും ചെയ്തസമയത്ത് ഹൈദറിന്റെ അക്രമണം നാട്ടുരാജാക്കന്മാരെക്കാൾ മുറിവേൽപിച്ചത് ഇംഗ്ലീഷുകാരെയായിരുന്നു എന്നത് സത്യം
ഹൈദർ അലി മലബാർ പിടിച്ചടക്കിയതോടെ ഇംഗ്ലീഷ് കമ്പനിയുടെ വ്യാപാരത്തിന് കോട്ടം സംഭവിച്ചു തുടങ്ങി

രാജാക്കന്മാർ തമ്മിലുള്ള യുദ്ധങ്ങളിൽ പ്രത്യക്ഷമായും പരോക്ഷമായും സഹായങ്ങൾ ചെയ്തു പോന്ന കമ്പനി അവരിൽ നിന്നും തിരിച്ചു ചോദിച്ചത് വാണിജ്യകുത്തക സംഭരണം സംബന്ധമായ കരാറുകളായിരുന്നു ഹൈദറിന്റെ ഭരണസ്ഥാപനത്തോടെ കരാറുകളെല്ലാം ലംഘിക്കപ്പെട്ടു
മണ്ണിൽ പണിയെടുക്കുന്നവനാണ് രാജ്യത്തിന്റെ ശില്പിയും സ്രഷ്ടാവുമെന്നുമുള്ള കാഴ്ചപ്പാട് ഹൈദറിന് കുഞ്ഞുനാളിലേ ഉണ്ടായിരുന്നു കൊടിയ ദാരിദ്ര്യത്തിൽ നിന്നും സൈന്യാധിപനിലേക്കും ഭരണാധികാരിയിലേക്കുമുള്ള വളർച്ചയിലുടനീളം ഈ വിശ്വാസം ഹൈദറും മകൻ ടിപ്പുവും കാത്തുസൂക്ഷിച്ചു പോന്നിട്ടുള്ളതിന് നിരവധി തെളിവുകൾ നമുക്ക് കണ്ടെത്താനാകും

മാടമ്പിമാർക്കും അധ്വാനിക്കാതെ ഉണ്ണുന്നവർക്കും എന്നും എതിരായിരുന്നു മൈസൂർ രാജാക്കന്മാർ എന്ന് അവർ നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങൾ പരിശോധിച്ചാൽ നമുക്ക് മനസ്സിലാകും

സാമൂഹ്യരംഗത്ത് ഹൈദർ അലി നടപ്പിൽ വരുത്തിയ പരിഷ്കാരങ്ങൾ കേരളീയ  സാമൂഹ്യവ്യവസ്ഥയിൽ സ്ഫോടനങ്ങൾ സൃഷ്ടിച്ചതുപോലെ, കാർഷിക രംഗത്തും മൈസൂർ ഭരണം കാതലായ പരിഷ്കാരങ്ങൾ കൊണ്ടുവന്നു ക്രിസ്തുവിന് മുമ്പ് പന്ത്രണ്ടായിരം വർഷങ്ങൾക്കു മുമ്പു തന്നെ മനുഷ്യൻ ഭൂമിയിൽ കൃഷിചെയ്യാനും മൃഗങ്ങളെ ഇണക്കി വളർത്താനും പഠിച്ചിരുന്നു

ബി.സി ആറായിരം വർഷങ്ങൾക്കു മുമ്പ് ജലസേചന സൗകര്യത്തോടുകൂടിയുള്ള കൃഷി സമ്പ്രദായം മധ്യ- പൗരസ്ത്യ ദേശത്ത് നിലനിന്നതായും ക്രിസ്തുവർഷാരംഭത്തിൽ മലബാർ പ്രദേശത്തെ വയലുകളിൽ കരിമ്പ്, തിന, വയമ്പ് എന്നിവ കൃഷി ചെയ്തിരുന്നതായും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു നാട്ടുരാജാക്കന്മാരുടെ കീഴിലുള്ള നാടുവാഴി പ്രഭുക്കളുടെ അധീനതയിലായിരുന്നു കൃഷിഭൂമി അത്രയും അടിമകളെക്കൊണ്ടായിരുന്നു

കൃഷിഭൂമികളിൽ ഭൂപ്രഭുക്കൾ കൃഷി ചെയ്യിപ്പിച്ചിരുന്നത് ക്ഷേത്രങ്ങളുടെ നടത്തിപ്പിനും പൂജകൾക്കുമായി ധാരാളം ഭൂമി രാജക്കന്മാർ വിട്ടുകൊടുത്തിരുന്നു

ഇത്തരം ഭൂമിക്കും സവർണ ബ്രാഹ്മണരുടെ കൈവശമുണ്ടായിരുന്ന ഭൂമിക്കും യാതൊരുവിധ നികുതിയും ചുമത്തപ്പെട്ടിരുന്നില്ല എന്നാൽ മറ്റു ഭൂമിയിലാവട്ടെ, വിളവിന്റെ നൂറിൽ ഒരു ഭാഗം രാജാവിനു നൽകണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നു

ക്രിസ്തുവർഷം ഒൻപതും പത്തും ശതകങ്ങളിൽ ഉണ്ടായ ചോള പാണ്ഡ്യ യുദ്ധങ്ങളെ നേരിടാൻ രാജാക്കന്മാർ ഭൂമിയിൽ വൻതോതിൽ നികുതി ചുമത്തിത്തുടങ്ങി ഭൂമിക്കുമേലുള്ള അമിത നികുതി കാരണം അനേകം സ്വതന്ത്ര കൃഷിക്കാർ അവരുടെ ഭൂമി ബ്രഹ്മസ്വത്തിനും ദേവ സ്വത്തിനും ദാനം ചെയ്തു പിൽക്കാലത്ത് ബ്രാഹ്മണരും ദേവസ്വവും ഭൂമിയുടെ അധിപൻമാരായി തീർന്നത് ഭൂമിക്കുമേൽ രാജാക്കൾ ചുമത്തിയ അമിത നികുതി കാരണമാണ് 13 ആം നൂറ്റാണ്ടിന്റെ പകുതിയോടെ ഭൂമിക്കുമേലുള്ള എല്ലാ നികുതികളും നിർത്തലാക്കിയെങ്കിലും 18 ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയോടെ ഈ സമ്പ്രദായം പൂർവ്വാധികം ശക്തിയോടെ പുനഃരാരംഭിച്ചു

1736-37 കാലത്ത് ബദിനൂർ രാജാവ് കോലത്ത് നാട് അക്രമിച്ചപ്പോൾ കോലത്തിരി രാജാവാണ് മലബാറിൽ എട്ടിൽ ഒരു ഭാഗം ഭൂനികുതി ആദ്യമായി ഏർപ്പെടുത്തിയത് തിരുവിതാംകൂർ മാർത്താണ്ഡ രാജാവും സാമൂതിരി രാജാവും ഇതേ കാലത്ത് ഭൂനികുതി രേഖപ്പെടുത്തിയതായി രേഖകൾ ഉണ്ട്

ഭൂമിക്കുമേൽ അധിക നികുതി ചുമത്തുന്നത് കൃഷിയേയും വിളകളേയും പ്രതികൂലമായി ബാധിക്കുമെന്ന് മനസ്സിലാക്കിയ തിരുവിതാംകൂർ മാർത്താണ്ഡവർമ്മ മഹാരാജാവ് ശാസ്ത്രീയമായ രീതിയിൽ ഭൂമിയുടെ അളവ് തിട്ടപ്പെടുത്തുകയും ആധുനിക ഭൂനികുതി സമ്പ്രദായം ഏർപ്പെടുത്തുകയും ചെയ്തു

1736 മുതൽ തുടർച്ചയായ മൂന്നു വർഷത്തെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് പള്ളിയാട്ടി കണക്കുമല്ലന്റെ നേതൃത്വത്തിൽ മാർത്താണ്ഡവർമ്മ തിരുവിതാംകൂറിൽ ഭൂമിയുടെ കണ്ടെടുത്ത് നടത്തിയത് തിരുവിതാംകൂർ ഒഴികെ കൊച്ചി, മലബാർ രാജ്യങ്ങളിൽ അന്ന് തോന്നുംവിധമുള്ള ഭൂനികുതി ചുമത്തപ്പെട്ടിരുന്നു ഭാരിച്ച ഭൂനികുതി കാരണം ഇ രാജ്യങ്ങളിലെ സ്വതന്ത്ര കൃഷിക്കാർ നട്ടംതിരിയുന്ന കാലഘട്ടത്തിലാണ് മലബാറിന്റെ ഭരണം ഹൈദരലി ഏറ്റെടുക്കുന്നത്

1766 ൽ മലബാറിന്റെ ഭരണം ഏറ്റെടുത്ത ഹൈദർ മലബാറിൽ മൈസൂർ മാതൃകയിൽ ഭരണം സംഘടിപ്പിക്കുവാൻ മാദണ്ണ എന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ശ്രീനിവാസ റാവുവിനെ മലബാർ ഗവർണ്ണറായി നിയമിക്കുകയും ചെയ്തു ഇതേ തുടർന്ന് മലബാറിൽ ആദ്യമായി സമഗ്രമായ ഭൂസർവ്വെ നടത്തി

ഭൂമി അളന്ന് തിട്ടപ്പെടുത്തി വിളകൾക്ക് അനുസൃതമായ നികുതി ചുമത്തുകയും കാണപ്പാട്ടമായി കാണക്കാർ അനുഭവിച്ചുവരുന്ന ഭൂമിയിൽ അവർക്ക് സ്ഥിരാവകാശം നൽകുന്നതുമായ ഒരു സെറ്റിൽമെന്റ് ആണ് ശ്രീനിവാസറാവു നടപ്പിൽ വരുത്തിയത് ഇടനിലക്കാരെയും
ഭൂപ്രമാണിമാരെയും നിലയ്ക്കു നിർത്തുവാനും, യഥാർത്ഥ കൃഷിക്കാരന് ന്യായമായ പ്രതിഫലം ലഭിക്കുവാനും ഈ സെറ്റിൽമെന്റ് കാരണമായി മലബാറിലെ കാർഷികമേഖലയിൽ ദൂരവ്യാപകമായ പ്രതിഫലനമുണ്ടാക്കിയ ഒരു നടപടിയായിരുന്നു ഹൈദർ നടപ്പിലാക്കിയ ലാന്റ് സെറ്റിൽമെന്റ്

ഭൂമിക്കുമേൽ കടിഞ്ഞാണുണ്ടായിരുന്ന ബ്രാഹ്മണൻമാരേയും നമ്പൂതിരി ജന്മിമാരേയും നാടുവാഴി പ്രഭുക്കളേയും ഹൈദറിന്റെ ഈ നടപടി പ്രകോപിപ്പിച്ചു ലാന്റ് സെറ്റിൽമെന്റ് പ്രകാരം ഭൂമിയുടെ അവകാശികളായി മാറിയ കാണക്കാരിൽ നിന്ന് പുതിയ ഭരണകൂടം ഉൽപ്പന്നങ്ങൾ നേരിട്ട് സംഭരിക്കുന്ന രീതി, ഇടനിലക്കാരേയും കൊള്ളക്കച്ചവടക്കാരേയും ഞെട്ടിച്ചു

ഹൈദർ അലി കാർഷികമേഖലയിൽ കൊണ്ടുവന്ന പരിഷ്കാരങ്ങൾ സാമൂഹ്യ പ്രത്യാഘാതങ്ങൾക്ക് വഴിമരുന്നിട്ടു നാളിതുവരെ ജന്മിഭോഗം അനുഭവിച്ച ജന്മിമാരും മറ്റ് സവർണശക്തികളും മൈസൂർ ഭരണകൂടത്തിനെതിരെ അക്രമങ്ങളും ഉപചാപങ്ങളും സംഘടിപ്പിച്ചു സുസംഘടിതവും സുശക്തവുമായ മൈസൂർ സൈന്യം അക്രമങ്ങളെ അടിച്ചമർത്തി

അക്രമമാർഗത്തിലൂടെ ഹൈദറിനുമേൽ വിജയം നേടാനാവില്ലെന്നു മനസ്സിലാക്കിയ ജന്മി ബ്രാഹ്മണ നായർ സഖ്യം മൈസൂർ ഭരണത്തിനെതിരായി വ്യാപകമായ കള്ള പ്രചാരണങ്ങൾ സംഘടിപ്പിച്ചു ഹൈദർ അലിയും ടിപ്പു സുൽത്താനും ചരിത്രത്തിലുടനീളം അക്രമികളും ക്ഷേത്രധ്വംസകരും ഹൈന്ദവ വിരുദ്ധരുമാണെന്ന് വരുത്തി തീർക്കാൻ സവർണ ലോബിക്ക് ഒരു പരിധിവരെ കഴിഞ്ഞു എന്നത് സത്യം

എന്നാൽ സത്യത്തിനുമപ്പുറമുള്ള സത്യത്തെ അന്വേഷിക്കുന്നവർക്ക് മൈസൂർ ഭരണാധികാരികളെ നീചരോ, ക്രൂരരോ ആയി കണ്ടെത്താൻ കഴിയുന്നില്ലെന്നതു യാഥാർത്ഥ്യം ജനനന്മയെ, ലാക്കാക്കി സമൂഹത്തിൽ പണിയെടുക്കുന്ന ബഹുഭൂരിപക്ഷത്തിന്, മാന്യമായി ജീവിക്കാൻ സാഹചര്യമൊരുക്കിയ ഹൈദറും ടിപ്പുവും ചരിത്രത്തിൽ എങ്ങനെ അനഭിമതരായി എന്നു കണ്ടെത്താൻ ഇനിയും ബഹുദൂരം മുന്നോട്ടുപോകേണ്ടിവരും


സവർണ മേധാവിത്വം തകരുന്നു

1776 ലെ ഹൈദറിന്റെ ആഗമനം മലബാറിലെ ചിറക്കൽ രാജ്യം വഴിയായിരുന്നു വർദ്ധിത സൈന്യം ചിറക്കൽ രാജ്യത്ത്  പ്രവേശിച്ചയുടെനെ അവരെ തടയാനും അക്രമിക്കാനും ചിറക്കൽ രാജാവ് തയ്യാറായി എന്നാൽ ആഗമനോദ്ദേശ്യം ചിറക്കൽ രാജാവിനെ ഹൈദർ അലി അറിയിച്ചെങ്കിലും അതുവിശ്വസിക്കാൻ രാജാവ് തയ്യാറായില്ല മൈസൂർ മൈസൂർ രഞ്ജ രാജാവിനെക്കുറിച്ചും ചിറക്കൽ രാജാവിന് ചില മുൻധാരണകളുണ്ടായിരുന്നു മൈസൂർ സൈന്യവുമായി ഏറ്റുമുട്ടിയ ചിറക്കൽ രാജാവ് അക്രമത്തിൽ വധിക്കപ്പെട്ടു

സൈന്യവും കൊട്ടാര ആശ്രിതരും നാട്ടുവിട്ടോടി കൊട്ടാരത്തിൽ അവശേഷിച്ച സ്ത്രീകളെയും വൃദ്ധജനങ്ങളെയും സമാധാനിപ്പിച്ച് രാജാവിന്റെ വധത്തോടെ അനാഥനായിത്തീർന്ന ചിറക്കൽ രാജകുമാരനെ ഹൈദർ ദത്ത് എടുത്ത് അയസ് ഖാൻ എന്ന പേരിൽ സ്വന്തം കുടുംബത്തോടൊപ്പം വളർത്തി അയസ് ഖാനെ സ്വന്തം മകൻ ടിപ്പുവിനേക്കാളേറെ ഹൈദർ സ്നേഹിച്ചിരുന്നു എന്ന് വില്യംസ് ലോഗൻ രേഖപ്പെടുത്തുന്നു'

അനാഥമായിതീർന്ന ഒരു ഹൈന്ദവ ബാലനെ ദത്തെടുത്തു സ്വന്തം കുടുംബത്തോടൊപ്പം സർവ വാത്സല്യങ്ങളും നൽകി വളർത്തിയ ഹൈദർ വാത്സല്യത്തിന്റെയും, മനുഷ്യസ്നേഹത്തിന്റെയും  ആൾ രൂപമായി അറിയപ്പെടേണ്ടിയിരുന്നതിനുപകരം ചരിത്രത്തിന്റെ ഗൂഢതകളിൽ നീചമായി ചതിക്കപ്പെടുകയായിരുന്നു കൊള്ളയും കൊലയും മാത്രം നാട്ടു നടപ്പുള്ള ഒരു സാമൂഹ്യ അവസ്ഥയിലാണ് ഹൈദർ ഈ ഉദാത്ത മാതൃക കാട്ടിയതെന്ന്  വിസ്മരിക്കരുത്

അയസ്ഖാനെ സ്വന്തം മകനെക്കാൾ ഹൈദർ സ്നേഹിച്ചിരുന്നുവെന്നും, ഒരു വേള ടിപ്പുവിനെ തള്ളിപ്പറയുന്ന തലത്തിലേക്കുവരെ ഹൈദർ അയസ്ഖാൻ ബന്ധം വളർന്നിരുന്നു വൊന്നും വില്യം ലോഗൻ രേഖപ്പെടുത്തിയിട്ടുണ്ട് '
ഹൈദർ തികഞ്ഞ ഇസ്ലാം മതവിശ്വാസിയായിരുന്നു ഇതര മതസ്ഥരോട് സഹിഷ്ണുതയും സ്നേഹവും സൂക്ഷിക്കണമെന്ന് ഹൈദറിന് തികഞ്ഞ നിശ്ചയവും ഉണ്ടായിരുന്നു ഹൈന്ദവനായ മൈസൂർ രജ്ഞ രാജാവിന്റെ കീഴിലുള്ള ഒരു സാധാരണ പടയാളിയിൽ നിന്ന് സൈന്യാധിപനിലേക്കുള്ള ഹൈദറിന്റെ വളർച്ചയ്ക്കു നിദാനവും ഇതുതന്നെ

രഞ്ജരാജാവിന്റെ മൈസൂർ രാജ്യത്തിന്റെ തകർച്ചയിൽ മറ്റാരെക്കാളും വേദനിച്ചതും, തന്നാലാവും വിധം രഞ്ജരാജാവിനു ശേഷം മൈസൂർ ഭരണം ഏറ്റെടുത്ത ഹൈദർ രാജ്യത്തിന്റെ പ്രധാനവകുപ്പുകളെല്ലാം ഹൈന്ദവരെ നിയമിച്ചതും സങ്കുചിത മതചിന്തക്ക് അതീതമായിത്തന്നെയായിരന്നു ഹൈദറിന്റെ ഭരണത്തിൽ മൈസൂർ രാജ്യം നാടെങ്ങും വികസിച്ചപ്പോഴും മലബാർ ഒഴികെ മറ്റൊരിടത്തുനിന്നും ഹൈദരിന് ഈ പഴി ഏൽക്കേണ്ടി വന്നിട്ടില്ല മലബാറിൽ മാത്രം ഹൈദറിന് 'ഹൈന്ദവ വിരുദ്ധൻ' പദവി നേടിക്കൊടുത്തതിനു പിന്നിൽ മറ്റെന്തൊക്കെയോ ചരടുവലികൾ നടന്നിട്ടുണ്ടെന്ന് തീർച്ച

വൈദിദേശിക ശക്തികളും, നാട്ടുകൂട്ട പ്രഭുക്കളും സവർണരും ചേർന്ന് ചാർത്തിയ ഈ 'ഹൈന്ദവ വിരുദ്ധപട്ടത്തിന് ഹൈദറും മകനും യോഗ്യനാണോ എന്നൊരു അന്വേഷണം കൂടി നാം നടത്തേണ്ടതുണ്ട്
നാളിതുവരെ മലബാറിൽ നടമാടിയിരുന്ന സാമൂഹ്യവ്യവസ്ഥയെ കുറേക്കൂടി ചികഞ്ഞു പരിശോധിച്ചാൽ നമ്മുടെ അന്വേഷണത്തിന് തുടക്കം കുറിക്കാം ഹൈദർക്കും ടിപ്പുസുൽത്താനും എതിരായി ഉയർന്നുവന്ന പ്രചാരണം എത്തരത്തിലുള്ളതായിരുന്നു? '

മലബാർ തീരപ്രദേശത്തുള്ള എല്ലാ ബ്രാഹ്മണരേയും പിടികൂടി ശ്രീരംഗപട്ടണത്തേക്ക് അയക്കുമെന്നും 200 ബ്രാഹ്മണരെ പിടികൂടി തടവിലിട്ട് ഇസ്ലാം മതത്തിൽ മാർഗം ചെയ്തു പശു ഇറച്ചി തീറ്റിക്കുമെന്നും സുൽത്താൻ ആജ്ഞപുറപ്പെടുവിച്ചിട്ടുണ്ടെന്ന് ' കരഞ്ഞു പറഞ്ഞതാണ് മലബാറിലെ ബ്രാഹ്മണരും നായന്മാരും നമ്പൂതിരിമാരും ബ്രിട്ടീഷ് കമ്പനിയെ സമീപിച്ചതെന്ന് വില്യം ലോഗൻ പറയുന്നു

ഭൂസ്വത്തിൽ അധികാരം നഷ്ടപ്പെട്ട സവർണ മാടമ്പികൾ ബ്രിട്ടീഷ് കമ്പനിയെ സമീപിച്ചിരുന്നുവെന്നു നമുക്കു മനസ്സിലാക്കാം എന്നാൽ ഈ ബ്രാഹ്മണ ഹത്യയുടെയും? മതം മാറ്റത്തിന്റെയും നിറം പിടിപ്പിച്ച നുണകൾ ചരിത്രത്തിൽ എങ്ങനെ രേഖകളായി നിലകൊണ്ടു? 20 ആം നൂറ്റാണ്ടിന്റെ ചരിത്രകാരനായ വിൽക്സ് ഇതിന് ഉപോദ്ബലകമായ കുറേക്കൂടി രേഖകൾ ചമയ്ക്കുന്നുണ്ട് എന്നാൽ ഈ രണ്ട് വിദേശ ചരിത്രകാരന്മാരും പറഞ്ഞുവെച്ച ഈ നുണക്കഥകൾ വർത്തമാന ചരിത്രത്തിലും എങ്ങനെ തെളിവുകളായി തുടരുന്നു എന്നതാണ് നമ്മുടെ മറ്റൊരന്വേഷണവിഷയം

ആരോപണങ്ങളും തെളിവുകളും എന്തായിരുന്നാലും ശരി ചരിത്ര വസ്തുതകളിലൂടെ നമ്മുടെ ചരിത്രാന്വേഷണത്തെ നമുക്കു മുന്നോട്ടു നയിക്കാം

മലബാറിലെ സവർണ മാടമ്പി ഭൂപ്രഭുക്കളുടെയും രാജാക്കളുടെയും സങ്കടം കേട്ട് മനസ്സലിഞ്ഞ ബ്രിട്ടീഷുകാർ ആപത്ഘട്ടത്തിൽ ഇവരെ പാത്തും പതുങ്ങിയും സഹായിച്ചു മൈസൂർ ഭരണത്തിനെതിരായുള്ള കലാപത്തിൽ ആയുധവും, ധനവും നൽകി ഹൈദർ മൈസൂരിൽ ആയിരുന്നതിനാൽ മലബാറിൽ അക്രമണം വ്യാപകമായി അരങ്ങേറി ബ്രിട്ടീഷുകാർ രഹസ്യമായി കലാപം ആളിക്കത്തിച്ചു സകല ഹൈന്ദവ സവർണരും ചേർന്നു മൈസൂർ മലബാറിൽ കലാപം ആരംഭിച്ചതറിഞ്ഞ് മൈസൂരിൽ നിന്നും മാർ അസർ അലിഖാനെ മലബാറിലേക്ക് അയച്ച് ഹൈദർ കലാപം അമർച്ച ചെയ്തു

ഇതേ തുടർന്നു മൂവായിരത്തോളം ബ്രാഹ്മണർ കുടുംബസമേതം തിരുവിതാംകൂറിലേക്ക് പലായനം ചെയ്തു

തിരുവിതാംകൂറിൽ അഭയാർത്ഥികളായി എത്തിയ സമൂഹത്തിലെ വിശിഷ്ടരും വിദ്യാസമ്പന്നരുമായ ബ്രാഹ്മണർ മൈസൂർ മലബാറിലെ ബ്രാഹ്മണഹത്യകളുടെയും ക്ഷേത്രധ്വംസനങ്ങളുടെയും 'ദയനീയ കഥകൾ ' തിരുവിതാംകൂറിൽ അങ്ങോളമിങ്ങോളം പാടിനടന്നു ഒരു പാണൻ പാട്ടുപോലെ ജീവികളിൽ നിന്ന് ചെവികളിലേക്ക് ഹൈദർ അലിയുടെ 'ഹൈന്ദവ വേട്ടക്കഥകൾ' കേരളമാകെ വ്യാപിച്ചു വായ്മൊഴിയായികേട്ടറിഞ്ഞ കഥകൾ പൊങ്ങും പൊടിപ്പും വച്ച് ജനമനസുകളിലും വേരുറച്ചു

1792 ൽ മലബാറിന്റെയും മൈസൂർ രാജ്യത്തിന്റെയും രാഷ്ട്രീയാധികാരം ബ്രിട്ടീഷുകാർ പിടിച്ചെടുക്കുന്നതുവരേയും, അതിനു ശേഷം ഇന്നോളവുമുള്ള ലിഖിത ചരിത്രങ്ങളിലൂടെയും, വായ്മൊഴികളിലൂടെയും ഹൈദറിന്റെയും ടിപ്പുവിന്റെയും ഹൈന്ദവ വേട്ടക്കഥകൾ നാം കേട്ടുകൊണ്ടിരിക്കുകയാണ്

ഹൈദർ അലി കാർഷിക മേഖലയിൽ നടപ്പിലാക്കിയ ലാന്റ് സെറ്റിൽമെന്റ് പദ്ധതിയും ടിപ്പു പിൻതുടർന്ന കാർഷിക പരിഷ്ക്കാരങ്ങളും സാമൂഹ്യ പരിഷ്കാരങ്ങളും ഏറ്റവും കൂടുതൽ ബാധിച്ചത് ഈസ്റ്റിന്ത്യാ കമ്പനിയെയായിരുന്നു കൂടാതെ 1780 ൽ ടിപ്പു ആധുനിക രീതിയിൽ രൂപം നൽകി നടപ്പിലാക്കിയ സ്റ്റേറ്റ് ട്രേഡിംഗ് കോർപ്പറേഷൻ പദ്ധതി ബ്രിട്ടീഷ് കമ്പനിയുടെ നിലനില്പുതന്നെ അവതാളത്തിലാക്കി

ഏലം, കുരുമുളക്, ഗ്രാമ്പു മുതലായ കാർഷികോൽപന്നങ്ങൾ സർക്കാർ നേരിട്ട് സംഭരിച്ചതോടെ ബ്രിട്ടീഷ് കമ്പനിക്ക് മലബാറിൽ പിടിച്ചു നിൽക്കാനായില്ല ഇടത്തട്ടുകാരെയും ജന്മിമാരെയും ഒഴാവാക്കി വിളകൾ സർക്കാർ നേരിട്ട് സംഭരിക്കുന്ന സംവിധാനമായിരുന്നു സ്റ്റേറ്റ് ട്രേഡിംഗ് കോർപ്പറേഷന്റേത് ജന്മിമാരുടെയും നാടുവാഴികളുടേതും ഇടത്തട്ടുകാരുടേയും നാനാവിധ ചൂഷണങ്ങൾക്ക് ഇരയായ സ്വതന്ത്രകൃഷിക്കാർക്ക് ടിപ്പു നടപ്പിലാക്കിയ സ്റ്റേറ്റ് ട്രോഡിംഗ് പദ്ധതി ഏറെ സഹായകരവും ഗുണകരവുമായിരുന്നു

ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ഒരു കണ്ടി കുരുമുളകിന് ഇരുപത്തിഅഞ്ച് ഉറുപ്പിക നിരക്കിൽ നല്കിയപ്പോൾ സ്റ്റേറ്റ് ട്രേഡിംഗ് കമ്പനി ഒരു കണ്ടി കുരുമുളകിന് നൂറ് ഉറുപ്പിക വരെ വില നല്കി അതുവരെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിശ്ചയിക്കുന്ന വിലയ്ക്കായിരുന്നു കച്ചവടം നടത്തിവന്നിരുന്നത് കാരണം യുദ്ധങ്ങളിൽ ബ്രിട്ടീഷുകാരുടെ സഹായങ്ങൾ തേടുന്ന നാട്ടുരാജാക്കന്മാർ ബ്രിട്ടീഷ് കമ്പനിയുമായി ഉണ്ടാക്കുന്ന ഉടമ്പടികളിൽ കമ്പനി നിശ്ചയിക്കുന്ന വിലയ്ക്ക് ഉല്പന്നങ്ങൾ നല്കാം എന്ന് വ്യവസ്ഥ ചെയ്തിരുന്നു തിരുവിതാംകൂർ മഹാരാജാവും കോഴിക്കോട് സാമൂതിരിരാജാവും ഇത്തരത്തിൽ കരാറുകൾ ഉണ്ടാക്കിയിരുന്നതായി രേഖകളിൽ കാണാം

ഫ്രഞ്ചുകാരുടെയും ഡച്ചുകാരുടെയും വ്യാപാര കുത്തക തകർത്ത് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി തഴച്ചു വളർന്നുവരുന്ന സാഹചര്യത്തിലാണ് ഹൈദറിന്റെ മലബാർ ആധിപത്യം ആരംഭിക്കുന്നത് കാര്യമായോ ശത്രുക്കളോ ചെറുത്തു നില്പുകളോ ഇല്ലാതെ വ്യാപാരവും രാഷ്ട്രീയാധിപത്യവും സ്ഥാപിച്ചുവന്ന ബ്രിട്ടീഷ് കമ്പനിക്ക് ഹൈദറിന്റെ മലബാർ അക്രമണം കനത്ത വെല്ലുവിളി ഉയർത്തി

ഭരണാരംഭത്തിൽ തന്നെ കാർഷിക മേഖലയിലും സാമൂഹ്യമേഖലയിലും ഹൈദർ സമൂലമായ മാറ്റങ്ങൾ വരുത്തി റോഡുകളും കുളങ്ങളും ജലസേചന സൗകര്യങ്ങൾ അടക്കമുള്ള കൃഷിസൗകര്യങ്ങളും വിളവിന്റെ അടിസ്ഥാനത്തിൽ നികുതി ചുമത്തുന്ന സമ്പ്രദായവും ഹൈദർ നടപ്പാക്കി
ഇത്തരം ഭരണപരിഷ്ക്കാരങ്ങൾ സ്വതന്ത്രകൃഷിക്കാർക്ക് സഹായകവും പ്രോത്സാഹനവുമായിരുന്നെങ്കിലും സവർണ ഹൈന്ദവ കൂട്ടുകെട്ടിനെയും ബ്രിട്ടീഷ് കമ്പനിയെയും ഇത് കുറച്ചൊന്നുമല്ല അങ്കലാപ്പിലാക്കിയത്

നാടുവാഴി ജന്മിത്വ സവർണ കൂട്ടുകെട്ടും ബ്രിട്ടീഷ് കമ്പനിയും ചേർന്ന് മൈസൂർ ഭരണം അവസാനിപ്പിക്കാൻ ആവതും ശ്രമിച്ചു സൈനികമായി ഹൈദറിനെയോ ടിപ്പുവിനെയോ നശിപ്പിക്കാൻ കഴിയില്ലെന്നു മനസ്സിലാക്കിയതോടെ മൈസൂർ രാജാക്കന്മാർക്കെതിരായി പൊതുജനങ്ങളെ സംഘടിപ്പിക്കുക എന്ന കുതന്ത്രം പയറ്റുകയായിരുന്നു ഈ കൂട്ടുകെട്ട്

ഭൂമിയുടെ കുത്തകാവകാശം ക്ഷേത്രങ്ങളിലും ബ്രാഹ്മണരിലും നിക്ഷിപ്തമായതിനാൽ മുസ്ലിംകളായ ഹൈദർ,ടിപ്പു രാജാക്കന്മാർക്കെതിരെ കുപ്രചരണം സംഘടിപ്പിക്കുന്നതിൽ ഇവർ എളുപ്പം വിജയിച്ചു എന്നാൽ ഹൈദർ നടപ്പിലാക്കിയ കൃഷിപരിഷ്കാരങ്ങൾ ഹൈന്ദവരെ മാത്രം ബാധിക്കുന്ന തരത്തിലായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം മുസ്ലിം ജനവിഭാങ്ങളിൽ അനിഷേധ്യ പ്രാമാണിത്വം ഉണ്ടായിരുന്ന മഞ്ചേരി ഗുരുക്കൾ പോലും ഹൈദറിന്റെ കാർഷിക പരിഷ്കാരങ്ങൾക്ക് എതിരായിരുന്നു

ഹൈന്ദവരെന്നോ മുസ്ലിംകളെന്നോ നോക്കാതെ മാടമ്പിമാരായ മുഴുവൻ ജന്മിമാരെയും നിലയ്ക്കുനിറുത്തുക എന്നതായിരുന്നു ഹൈദറിന്റെയും ടിപ്പുവിന്റെയും ലക്ഷ്യം ഉല്പന്നങ്ങളുടെ സംഭരണം ഗവൺമെന്റ് ഏറ്റെടുത്തതോടെ ഇടത്തട്ടുകാരായ കച്ചവടക്കാർക്കും ജന്മിമാർക്കും നഷ്ടം സംഭവിച്ചത് സ്വാഭാവികം അതുവരെ നാട്ടിൽ ഉല്പാദിപ്പിച്ചു കൊണ്ടിരിക്കുന്ന ഉല്പന്നങ്ങളുടെ യഥാർത്ഥ വില നാട്ടുരാജാകൾക്കൊ ഇടത്തട്ടുകാർക്കോ ജന്മിമാർക്കോ അറിയില്ലായിരുന്നു തദ്ദേശീയരുടെ ഈ അജ്ഞതയെ ചൂഷണം ചെയ്തു വന്ന ബ്രിട്ടീഷ് കമ്പനിക്ക് മൈസൂർ അധിനിവേശം വൻ അട്ടിമറിയായിതീർന്നതും ഇതുകൊണ്ടുതന്നെ

1748 ൽ തിരുവിതാംകൂർ മഹാരാജാവ് മാർത്താണ്ഡവർമ്മയും ഡച്ച്കാരും തമ്മിൽ കാർഷിക വിളകളുടെ സംഭരണ വില നിശ്ചയിച്ചു കൊണ്ട് ഉണ്ടാക്കിയ  സന്ധിപത്രം നോക്കുക: കണ്ടിക്ക് 65 രൂപ പ്രകാരം പ്രതിവർഷം 15,09,999 റാത്തൽ കുരുമുളക് ഡച്ചുകാർക്ക് നല്കാമെന്നാണ് രാജാവിന്റെ ഉറപ്പ് അപ്പോൾ രാജാവും ജന്മിമാരും ഇടത്തട്ടുകാരും യഥാർത്ഥ കൃഷിക്കാർക്ക് നല്കിവരുന്ന വില നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ

വിളവിന്റെ നികുതിയായി 5 മുതൽ 10 രൂപ വരെ രാജാവും പാട്ടക്കൂലിയായി  വിളവിന്റെ ചിലഭാഗമോ അല്ലെങ്കിൽ വിളവ് മുഴുവനുമായോ ജന്മിമാരും ഈടാക്കിയിരുന്നു മണ്ണിൽ പണിയെടുക്കുന്ന യഥാർത്ഥ കൃഷിക്കാരന് പലപ്പോഴും മിച്ചം കിട്ടിയിരുന്നത് കഷ്ടപ്പാടും ദാരിദ്ര്യവും മാത്രമായിരുന്നു ഹൈദർ മലബാറിൽ വരുന്ന സമയത്ത് തിരുവിതാംകൂർ രാജാവ് കേശവദാസ് ബ്രിട്ടീഷ് കമ്പനിയുമായി ഉണ്ടാക്കിയ കരാർ പ്രകാരം കുരുമുളകിന്റെ വില കണ്ടിക്ക് 25 ഉറുപ്പികയായിരുന്നു

ഹൈദർ- ടിപ്പു ഭരണകാലത്ത് ആദ്യം നടപ്പിലാക്കിയ കൃഷിപരിഷ്ക്കാരങ്ങൾ യഥാർത്ഥ കർഷകനെ രക്ഷിക്കാനായിരുന്നു അതുകൊണ്ടുതന്നെ അത് സവർണ മേലാളന്മാർക്കും വിദേശകമ്പനിക്കുമെതിരായിരുന്നു മൈസൂർ ഭരണം തുടരുന്നിടത്തോളം തങ്ങളുടെ നിലനില്പ് അവതാളമാകുമെന്ന് കരുതിയ ബ്രിട്ടീഷ് ജന്മി നാടുവാഴി സഖ്യം മൈസൂർ ഭരണത്തിനെതിരായി ആവും വിധം ശ്രമിച്ചു ചരിത്രത്തിൽ നിന്നു പോലും നിഷ്കാസിതരാകാൻ മൈസൂർ രാജാക്കന്മാർ വിധേയരായത് ഇതുകൊണ്ടുതന്നെ


ടിപ്പുവിന്റെ കല്പന

വളരെ ചുരുങ്ങിയ ഒരു ഭരണകാലഘട്ടത്തിനിടയിൽ മൈസൂർ ഭരണാധികാരികൾ മലബാറിൽ നടപ്പിലാക്കിയ ഭരണ പരിഷ്കാരങ്ങളെ നാം പരിശോധിക്കേണ്ടതായിട്ടുണ്ട് അന്നുവരെ നിലവിലുണ്ടായിരുന്ന നാട്ടു നടപ്പനുസരിച്ച് ഒരു രാജാവ് മറ്റൊരു രാജ്യം അക്രമിക്കുന്നത് സമ്പത്ത് കൊള്ളയടിക്കാനോ രാജ്യവിസ്തൃതി കൂട്ടാനോ ആയിരുന്നു വികസനത്തിന് പണം മുടക്കാൻ നാട്ടുരാജാക്കന്മാർ തയ്യാറായിരുന്നില്ല

എന്നാൽ മലബാർ അക്രമിച്ച് കീഴടക്കിയ ഹൈദറും ടിപ്പുവും മലബാറിന്റെ സമഗ്ര വികസനത്തിനു വേണ്ടി ധാരാളം പണം ചെലവഴിച്ചു സാമൂഹ്യ രംഗത്തും കാർഷികരംഗത്തും പണം മുടക്കി മൃഗതുല്യജീവിതം നയിച്ചിരുന്ന മനുഷ്യരെ നട്ടെല്ലുള്ള മനുഷ്യരാക്കാൻ കഠിനപ്രയത്നം ചെയ്തു
മൈസൂർ രാജ്യത്തിലെ ജനങ്ങൾ അനുഭവിച്ചുവന്ന എല്ലാ സൗഭാഗ്യങ്ങളും മലബാറിലെ ജനങ്ങൾക്കും അനുഭവിക്കാൻ അവസരങ്ങളും സാഹചര്യങ്ങളും മൈസൂർ ഭരണാധികാരികൾ മലബാറിലും ഉണ്ടാക്കി

മലബാറിലെ കാർഷിക- വാണിജ്യ വികസനത്തിനായി ധാരാളം റോഡുകൾ നിർമ്മിക്കുക വഴി വികസനത്തിന്റെ ആദ്യരൂപം മലബാറിൽ നടപ്പിലാക്കിയത് ടിപ്പുസുൽത്താൻ ആണ് റോഡിന്റെയും ജലസേചനത്തിന്റെയും ആവശ്യകത കൃഷ്ക്ക് ആവശ്യമാണെന്ന കാഴ്ചപ്പാട് ടിപ്പുവിന് ഉണ്ടായിരുന്നു കനാലുകളും ജലസേചന സൗകര്യങ്ങളും കൃഷിക്ക് അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവ് ഹൈദറിന് ഉണ്ടായിരുന്നതിന്റെ ഫലമായാണ് മലബാറിൽ വ്യാപകമായ രീതിയിൽ കുളങ്ങളും കനാലുകളും നിർമ്മിക്കാൻ ഹൈദറിനെ പ്രേരിപ്പിച്ചത്

1748 ൽ ഹൈദറിന്റെ മരണശേഷം മലബാറിന്റെ ഭരണം ഏറ്റെടുത്ത ടിപ്പുസുൽത്താൻ കാർഷിക മേഖലയിലും സാമൂഹിക സാംസ്കാരിക മേഖലയിലും പിതാവ് നടപ്പിലാക്കിയ നടപടി പിന്തുടർന്നു കൃഷിയുടെ വളർച്ചയോടുകൂടി വാണിജ്യം വികസിക്കുമെന്നും വാണിജ്യത്തിന്റെ വികസനത്തോടെ നാട് വളരുമെന്നും ടിപ്പുവിന് അറിയാമായിരുന്നു വികസനത്തിന്റെ ആധ്യപടി ആരംഭിക്കേണ്ടത് കാർഷിക മേഖലയിൽ നിന്നാണെന്ന് മനസ്സിലാക്കിയ ടിപ്പുസുൽത്താൻ, ലാന്റ് സെറ്റിൽമെന്റ് പദ്ധതി പ്രകാരം ഭൂമിയിൽ സ്വതന്ത്ര കൈവശാവകാശം ലഭിച്ച കൃഷിക്കാരെ പ്രോത്സാഹിപ്പിക്കാൻ ഒട്ടേറെ പദ്ധതികൾ ആരംഭിച്ചു

കൃഷിനാശം സംഭവിച്ച കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം നല്കുകയും കൃഷിയെ പ്രോത്സാഹിപ്പിക്കാൻ കാർഷിക കടങ്ങൾ നല്കുകയും ചെയ്തു കൂടാതെ കാലാകാലങ്ങളിൽ നാട്ടുരാജാക്കന്മാർ കൃഷിഭൂമിയിൽ ഏർപ്പെടുത്തിയ വമ്പിച്ച നികുതികൾ ചുരുക്കി സുഗന്ധ വിളകളുടെ കാര്യത്തിലെന്ന പോലെ നാണ്യവിളയുടെ കാര്യത്തിലും പ്രോത്സാഹനങ്ങൾ നല്കി തെങ്ങുകൃഷിയും നെൽകൃഷിയും മലബാറിൽ വ്യാപമായത് ടിപ്പുവിന്റെ ഭരണകാലത്താണ് കൃഷിക്ക് വ്യാപകമായ തോതിൽ ജലസേചന സൗകര്യം ഏർപ്പെടുത്തിയതോടുകൂടി തരിശുനിലങ്ങൾ പോലും കൃഷിയുക്തങ്ങളായി

തരിശുനിലങ്ങളിൽ കൃഷിചെയ്യുന്നതിന് യാതൊരു വിധ നികുതിയും ചുമത്തപ്പെട്ടിരുന്നില്ല കവുങ്ങ് കൃഷിക്ക് ആദ്യത്തെ ആറു വർഷം നികുതി പൂർണമായും ഒഴിവാക്കി കപ്പൽ നിർമാണത്തിന് ഉപയോഗിച്ചുവന്ന തേക്ക് കൃഷിചെയ്യുവാൻ ടിപ്പു വൻ ആനുകൂല്യങ്ങൾ നല്കി മലബാറിന്റെ സമസ്തമായ പുരോഗതി ലാക്കാക്കി കൊണ്ടുള്ള സുൽത്താന്റെ ഭരണം മലബാർ കാർഷിക മേഖലക്ക് പുത്തനുണർവേകി തോടുകളുടെയും റോഡുകളുടേയും വികസനത്തിന് ഒരു പ്രത്യേക ഡിപ്പാർട്ട്മെന്റ് തന്നെ ടിപ്പു രൂപീകരിച്ചിരുന്നു'

സിവിൽ ഭരണത്തിൽ ഓരോ വിഭാഗത്തിനും ഓരോ തലവന്മാരെ നിയമിച്ച് ഓരോ വിഭാഗത്തിന്റെയും വളർച്ചയും പുരോഗതിയും സുഗമമാക്കാൻ സുൽത്താൻ ശ്രദ്ധിച്ചിരുന്നു വാണിജ്യ- സൈനിക ആവശ്യങ്ങൾക്കായി ഒട്ടേറെ റോഡുകൾ നിർമ്മിച്ചും, തോടുകളും കുളങ്ങളും,  ജലസംഭരണീകളും വിശ്രമ കേന്ദ്രങ്ങളും നിർമ്മിക്കുക വഴി മലബാറിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതിൽ ടിപ്പു പ്രത്യേക ശ്രദ്ധപതിപ്പിച്ചു

ഭരണം ടിപ്പു നേരിട്ടാണ് നടത്തിയിരുന്നത് മന്ത്രിമാർ ടിപ്പുവിന്റെ തീരുമാനങ്ങൾ നടപ്പിൽ വരുത്തേണ്ടവരായിരുന്നു വാണിജ്യത്തിന്റേയും സൈന്യ നീക്കത്തിന്റെയും നട്ടെല്ലായ റോഡുകളുടെ നിർമ്മാണത്തോടൊപ്പം ജലഗതാഗതത്തിനുള്ള സൗകര്യങ്ങളും മൈസൂർ രാജാക്കൾ മലബാറിൽ ഏർപ്പെടുത്തി ഏഴിമലയിൽ നിന്നും തളിപ്പറമ്പ്- വളപ്പട്ടണം പുഴകളെ കൂട്ടിയിണക്കി തോടുവെട്ടി  ജലഗതാഗതയോഗ്യമാക്കിയത് ഹൈദർ അലിയാണ് സുൽത്താൻ തോട് എന്ന പേരിൽ അറിയപ്പെടുന്ന പ്രസ്തുത തോട് ഹൈദറലിയുടെ മലബാർ സ്മാരകമായി ഇന്നും നിലകൊള്ളുന്നു

പാലക്കാടിനെ കോയമ്പത്തൂർ പളനി- ഡിണ്ടിഗൽ എന്നീ  നഗരങ്ങളുമായി റോഡ് മാർഗേന ടിപ്പു ബന്ധിപ്പിച്ചു 1784 മുതൽ 1790 വരെയുള്ള ചുരുങ്ങിയ കാലത്തിനിടക്കാണ് ഏറെ പ്രാധാന്യമുള്ള ഈ റോഡ് ടിപ്പു നിർമ്മിച്ചത് ഏറെ ആളും അർത്ഥവും വേണ്ടി വന്ന ഈ റോഡുപണിക്ക് സുൽത്താൻ നേരിട്ട് തന്നെയാണ് നേതൃത്വം നല്കിയത് ഈ കാലത്തുതന്നെയാണ്

മലബാറിൽ റോഡുകളുടെ ഒരു ശൃംഖലതന്നെ ഉണ്ടായതും
മലബാറിന്റെ മൊത്തം പുരോഗതിയിൽ ശ്രദ്ധയൂന്നിയിരുന്നപ്പോഴും മലബാറിൽ മൃഗതുല്യജീവിതം നയിക്കുന്ന മനുഷ്യരെ  നേർവഴിക്കു നയിക്കാനും സുൽത്താൻ ഏറെ പരിശ്രമിച്ചിരുന്നു ജനന്മയെ ലാക്കാക്കി ടിപ്പു നടപ്പിൽ വരുത്തിയ പല പരിഷ്ക്കാരങ്ങളും അദ്ദേഹത്തിനുതന്നെ വിനയായിതീർന്നതിന്റെ ഉദാഹരണമാണ് പ്രോജ്വലനായ ഒരു ഭരണാധിപൻ ഹൈന്ദവ വിരുദ്ധനും ക്ഷേത്ര ധ്വംസകനുമായി 'വാഴ്ത്തപ്പെട്ട ' അബദ്ധ ജഢില കഥകൾക്ക് പിന്നിൽ

മലബാറിലെ നായർ സ്ത്രീകൾക്കിടയിൽ വ്യാപകമായിരുന്ന ബഹു ഭർതൃത്വം നിർത്തലാക്കാൻ ടിപ്പു ശ്രമിച്ചതിന്റെ പരിണതഫലം നോക്കുക

നമ്പൂതിരി കുടുംബങ്ങളിൽ മൂത്ത ആൾക്ക് മാത്രമേ വേളികഴിക്കാൻ അവകാശമുണ്ടായിരുന്നുള്ളൂ മൂത്ത ആൾ വേളി കഴിക്കുന്ന സ്ത്രീയെ ഇളയവർക്കും പ്രാപിക്കാം കൂടാതെ നായർ സ്ത്രീകളെ സംബന്ധം ചെയ്യുവാൻ നമ്പൂതിരിമാർക്ക് അവകാശമുണ്ടായിരുന്നു നമ്പൂതിരി, ബ്രാഹ്മണ ബന്ധങ്ങൾ ഉണ്ടാകുന്നത് നായർ സ്ത്രീകൾ ഒരു തരം അംഗീകാരമായി അന്ന് കരുതിപോന്നിരുന്നു ഒന്നിലധികം നമ്പൂതിരി, ബ്രാഹ്മണ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് പറയുന്നതിൽ അന്നത്തെ നായർ സ്ത്രീകൾ അഭിമാനംകൊണ്ടിരുന്നു '

വർഗം നിലനിർത്താനും വ്യാപിപ്പിക്കുവാനുമുള്ള ഈ മതാചാരം നിമിത്തം തന്റെ പിതാവ് ആരാണെന്ന നിശ്ചയം നായന്മാർക്ക് ഉണ്ടായിരുന്നില്ല എന്ന് ഡോ; ബുക്കാനൻ രേഖപ്പെടുത്തുമ്പോൾ അന്ന് നായന്മാർക്കിടയിൽ ഉണ്ടായിരുന്ന ലൈംഗിക അരാജകത്വത്തിന്റെ ഭീകരത നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ കാലപ്പാട്ടമായും, പാട്ടമായും നായന്മാരിൽ വന്നു ചേരുന്ന ഭൂമിയുടെയും, സമ്പാദ്യത്തിന്റെയും അവകാശം മരുമക്കൾക്ക് നല്കിവരുന്ന സമ്പ്രദായം ഈ ദുഷിച്ച  സാമൂഹ്യ സാഹചര്യത്തിൽ നിന്നുമുണ്ടായതാണ് മരുമക്കത്തായ സമ്പ്രദായം

ചില അധഃകൃത ജാതിക്കാരിൽ നിലനിന്നിരുന്നതായി കാണാമെങ്കിലും മരുമക്കത്തായം വ്യാപകമായി ഉണ്ടായിരുന്നത് നായന്മാർക്കിടയിലാണ് സവർണന്റെ ചുവടുപിടിച്ച് ചില കീഴ്ജാതിക്കാർ ഒരു നാട്ടാചാരം മാത്രമെന്ന നിലക്കാണ് മരുമക്കത്തായം നടപ്പിലാക്കിയത്

യുദ്ധമല്ലാതെ മറ്റൊരു ജോലിയും അറിയില്ലാത്ത നായന്മാർക്ക് മറ്റു ജോലികളോട് പുച്ഛമായിരുന്നു

മദ്യപാനവും, ലൈംഗിക അരാജകത്വവും കൊടികുത്തി വാണ നായന്മാരെക്കുറിച്ച്, അവരുടെ മദ്യപാന ശീലത്തെക്കുറിച്ച് സമകാലികനായ കവി കുഞ്ചൻ നമ്പ്യാർ 'നായന്മാർ പടയാളികൾ' എന്ന കാവ്യത്തിലൂടെ കണക്കറ്റ് പരിഹസിച്ചത് സ്വബോധമില്ലാത്ത ഇവരുടെ ജീലത്തെ മുന്നിൽ കണ്ടുകൊണ്ടാണ് പ്രജകൾക്കിടയിലെ ഇത്തരം അനാചാരങ്ങളും, ആഭാസങ്ങളും നിർത്തണമെന്ന് ടിപ്പു ആജ്ഞ പുറപ്പെടുവിപ്പിച്ചു

ടിപ്പു നല്കിയ കല്പനകൾ അംഗീകരിക്കുവാൻ സവർണ ഹൈന്ദവർക്ക് കഴിഞ്ഞില്ല അവർ ടിപ്പുവിന്റെ കല്പനകളെ ലംഘിക്കുവാൻ തന്നെ തീരുമാനിച്ചു രാജകല്പന ധിക്കരിച്ച നടപടി ടിപ്പുവിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു നിയമം കൈയിലെടുത്ത് കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന നായന്മാരെ ടിപ്പു കർശനമായി നേരിട്ടു നിയമം ലംഘിക്കുന്നവരെ അക്രമിക്കുകയും അവരെ ശ്രീരംഗപട്ടണത്തേക്ക് അയയ്ക്കുകയും ചെയ്തു എന്നിട്ടും അവരിൽ യാതൊരു വിധ മാറ്റവും കണ്ടില്ല അസാന്മാർഗിക ജീവിതം നയിക്കുന്ന പ്രജകളെ നേർമാർഗത്തിൽ കൊണ്ടുവരുവാൻ ടിപ്പു കണ്ടെത്തിയ അവസാന വഴിയായിരുന്നു അവരെ പരിപാവനമായ ഇസ്ലാം മതത്തിലേക്ക് കൊണ്ടുവരിക എന്നുള്ളത് ഇതേ തുടർന്ന് ടിപ്പുസുൽത്താൻ മലബാറിലെ നായന്മാരെ അഭിസംബോധന ചെയ്തു കൊണ്ട് ഒരു വിളംബരം പുറപ്പെടുവിച്ചു

'നിങ്ങൾക്കിടയിൽ ഒരു സ്ത്രീക്ക് സ്ഥിരമായ ഒരു ഭർത്താവോ; ഒരു പുരുഷന് സ്ഥിരമായ ഒരു ഭാര്യയോ ഇല്ല അലഞ്ഞുതിരിയുന്ന മൃഗങ്ങളെപ്പോലെയാണ് നിങ്ങളുടെ സ്ത്രീപുരുഷബന്ധം അതൊരു നല്ല  സമ്പ്രദായമല്ലാത്തതിനാൽ ഈ നടപടികളിൽ നിന്ന് നിങ്ങൾ പിന്തിരിയണം അല്ലാത്തപക്ഷം നിങ്ങളെല്ലാവരെയും ഇസ്ലാം എന്ന മാന്യ വ്യവസ്ഥകളിൽ ചേർക്കുന്നതാണെന്നും ഇതിനാൽ കല്പിക്കുന്നു '

സ്വന്തം നിലയിൽ മനുഷ്യരാകാൻ കൂട്ടാക്കാത്തവരെ ബലമായി മറ്റേതെങ്കിലും രീതിയിൽ മനുഷ്യരാക്കുക എന്ന ഒരു ഭരണാധികാരിയുടെ ആഗ്രഹം ഈ കല്പനയിൽ നമുക്ക് കാണാം എന്നിട്ടും ചരിത്രത്തിൽ അന്നോളമില്ലാത്ത തരത്തിൽ ഈ കല്പന ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു മൃഗതുല്യ ജീവിതം നയിച്ചുവന്ന ഒരു ജനതയെ ആത്മസംസ്ക്കരണം നടത്തി ഔചിത്യബോധമുള്ള മനുഷ്യരാക്കി മാറ്റാൻ ശ്രമിച്ച ഒരു ഭരണാധിപൻ ചരിത്രത്താളുകളിൽ മാത്രമല്ല വരും തലമുറയുടെ മനസിൽ പോലും ഭീകരനായി ചിത്രീകരിക്കപ്പെട്ടു

ടിപ്പുസുൽത്താൽ ഹൈന്ദവ വിരുദ്ധനും ഭീകരനുമാണെന്ന് പ്രചരിപ്പിക്കാൻ പേന ചലിപ്പിച്ച ചരിത്രകാരന്മാർ ബോധപൂർവം കല്പനയുടെ പൂർവ്വഭാഗം ഒഴിവാക്കുകയും അവസാനഭാഗം ഉയർത്തിപ്പിടിക്കുകയും ചെയ്തു

ഇതിലൂടെ ചരിത്രത്തെ മാത്രമല്ല മനുഷ്യസ്നേഹത്തെയും കൂടിയാണ് ഇവർ കുരുതി കൊടുത്തത്

കൊല്ലിനും കൊലക്കും അധികാരമുണ്ടായിരുന്ന രാജഭരണത്തിൽ ടിപ്പുവിന് വേണമെങ്കിൽ വാൾമുനയുടെ മുന്നിൽ വെട്ടം കൊണ്ട് ജനതയെ മുഴുവൻ മതപരിവർത്തനം ചെയ്യിക്കാമായിരുന്നു

ഇസ്ലാം മാനവസംസ്ക്കരണത്തിന്റെ ഉദാത്ത മാതൃകയും വ്യവസ്ഥയുമാണെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്ന ടിപ്പുസുൽത്താൻ ആദ്യം അവരോട് സ്വമേധയാ നന്നാകാൻ ഉപദേശിച്ചു പിന്നെ ഭീഷണിപ്പെടുത്തി അതും പരാജയപ്പെട്ടപ്പോൾ ഒരു കല്പനയിലൂടെ ശ്രമിച്ചു എന്നിട്ടും പാരമ്പര്യ ശീലങ്ങളെ വെടിയാൻ വൈമനസ്യം കാട്ടിയവർക്കുനേരെ സ്വയം നന്നാകാൻ കഴിയുന്നില്ലെങ്കിൽ ഇസ്ലാം ആശ്ലേഷിക്കാൻ ഉപദേശിച്ചു

ഇസ്ലാം എന്ന വ്യവസ്ഥയിലൂടെ പ്രാകൃത മനുഷ്യനെ മനുഷ്യനാക്കി മാറ്റാം എന്ന വിശ്വാസത്തിന്റെ പേരിലാണു ടിപ്പു സ്വീകരിച്ച നടപടികൾ
ഏറെ തെറ്റിദ്ധരിക്കപ്പെടും വിധം ദുർവ്യാഖ്യാനം ചെയ്യപ്പെട്ട സുൽത്താന്റെ കല്പന പ്രചരിപ്പിക്കുന്നതിലും വ്യാപിപ്പിക്കുന്നതിലും ഒരുപാടുപേർ വിയർപ്പൊഴുക്കി

ഉദ്ദേശ്യ ശുദ്ധിയിപ്പോലും ചോദ്യം ചെയ്യപ്പെടുന്ന, ഭൂതത്തിലും, വർത്തമാനത്തിലും, ഒരു കല്പനയും അതിലെ സാംഗത്യവും തിരിച്ചറിയാൻ കഴിയാതെ പോകുന്നതിലെ നമ്മുടെ അജ്ഞതയെ നോക്കി ഇപ്പോഴും ഒരാൾ ചിരിച്ചുകൊണ്ടേ ഇരിക്കുകയാണ് ചരിത്രത്തിലെ ആ ക്രൂരഫലിതക്കാരൻ തലമുറകൾ മാറിയാലും ശീലങ്ങൾ മാറ്റാൻ കഴിയാത്ത നമുക്കും അതിലൊരു പങ്കുണ്ടല്ലോ? പങ്കില്ലെന്ന് നെഞ്ചിൽ കൈവെച്ച് പറയാൻ തയ്യാറുള്ള പ്രിയപ്പെട്ടവായനക്കാരാ, ടിപ്പുവും ഹൈദറും ക്ഷേത്രധ്വംസകരും ഹൈന്ദവ വിരുദ്ധരുമാണെന്ന് വിശ്വസിച്ച നമ്മുടെ മനസ്സുകളെ പറഞ്ഞു വിശ്വസിപ്പിക്കാൻ, പറഞ്ഞാശ്വസിപ്പിക്കാൻ, ലഭ്യമായ തെളിവുകളുടെയും നിഗമനങ്ങളുടെയും ഇടയിലേക്കു നമുക്ക് പ്രവേശിക്കാം...


ചരിത്രരേഖകളുടെ സാക്ഷ്യം

ഹൈദറും ടിപ്പുവും ഹൈന്ദവരെ കൂട്ടത്തോടെ ഇസ്ലാം മതത്തിൽ മാർഗം കൂട്ടിയെന്നും, ഹൈന്ദവരെയും അവരുടെ ദേവാലയങ്ങളെയും വ്യാപകമായി നശിപ്പിച്ചിരുന്നുവെന്നുമാണല്ലോ നാളിതുവരെ നാം കേട്ടുകൊണ്ടിരിക്കുന്ന 'സുൽത്താൻ ചരിതം ' മൈസൂർ പടയോട്ടക്കാലത്തും മലബാറിൽ മൈസൂർ ഭരണം സ്ഥാപിതമായ കാലത്തും, മലബാറിൽ അത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?

ഉണ്ടായിട്ടുണ്ടെങ്കിൽ എപ്പോൾ? എവിടെ വെച്ച്? എന്ന്?

കേരളത്തിലെ കാവുകളും, കേത്രങ്ങളും പുനരുദ്ധരിക്കുവാൻ വ്യാപകവും സംഘടിതവുമായ ശ്രമം ആരംഭിച്ചതോടുകൂടി ടിപ്പുവിന്റെ പടയോട്ടവും വർത്തമാനകാലത്ത് സജീവ ചർച്ചാ വിഷയമായിരിക്കുകയാണ് കാലപ്പഴക്കം കൊണ്ടും പരിചരണക്കുറവുകൊണ്ടും തകർന്ന ക്ഷേത്രങ്ങളുടെ തകർച്ചയുടെ ഉത്തരവാദിത്വവും ടിപ്പുവിന്റെ പടയോട്ടത്തിന് ഏല്ക്കേണ്ടിവന്ന കഥകൾ ഇന്നും സജീവമായി നാം കേട്ടുകൊണ്ടിരിക്കുകയാണ്

നൂറ്റാണ്ടുകൾ പിന്തുടരുന്ന സുൽത്താൻ ശാപത്തിന്റെ കാരണം നമുക്ക് അന്വേഷിക്കാം

മലബാർ മൈസൂർ ഭരണത്തിൻ കീഴിലായ ശേഷം ഇവിടുത്തെ ക്ഷേത്രങ്ങളെയും ക്ഷേത്ര സ്വത്തുക്കളെയും സംരക്ഷിക്കുവാനും പരമാവധി സഹായങ്ങൾ ചെയ്തുകൊടുക്കുവാനും മൈസൂർ ഭരണാധികാരികൾ നടപടി സ്വീകരിച്ചിരുന്നുവെന്നതിന് ഒരുപാട് തെളിവുകൾ കണ്ടെത്താൻ കഴിയും എന്നിട്ടും ചരിത്രത്തിൽ ഹൈദരും ടിപ്പുസുൽത്താനും എങ്ങനെ ക്ഷേത്ര ധ്വംസകരായി പ്രചരിക്കപ്പെട്ടു?

അന്ന് നിലനിന്നിരുന്ന സാമൂഹ്യഘടന പരിശോധിച്ചാൽ അതിനുത്തരം കണ്ടെത്താൻ കഴിയും

മൈസൂർ ഭരണം കാർഷിക മേഖലയിൽ വരുത്തിയ പരിഷ്ക്കാരങ്ങളുടെ ഫലമായി കൃഷി ഭൂമിയിലെ സാമ്പത്തിക ചൂഷണാധികാരം നഷ്ടപ്പെട്ട ജന്മിമാരും നാടുവാഴികളും ഇടത്തട്ടുകാരും ബ്രിട്ടീഷുകാരുമായി ചേർന്ന് ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിന്റെ കൂട്ടുസംരഭമാണ് ഹൈദറിനെയും ടിപ്പുവിനെയും ഹൈന്ദവവിരുദ്ധരാക്കി പ്രചരിപ്പിച്ചത്

എഴുത്തും വായനയും വശമുണ്ടായിരുന്ന ബ്രാഹ്മണരും നമ്പൂതിരിമാരും ഇത്തരം കെട്ടുകഥകൾക്ക് പുത്തൻ വ്യാഖ്യാനങ്ങൾ നല്കി മാനസികമായി സവർണ വിധേയത്വം പുലർത്തിയ അധഃകൃത ഹൈന്ദവരും ഇവരുടെ കെട്ടുകഥകളെ വിശ്വസിച്ചു സമൂഹത്തിൽ ഉന്നതരായി വാണിരുന്ന സവർണരെ അധഃകൃതർ വിശ്വസിക്കുക സ്വാഭാവികമായിരുന്നു

സവർണരിൽ നിന്നും അവർണരിലേക്കും, ദേശങ്ങളിൽ നിന്ന് ദേശാന്തരങ്ങളിലേക്കും തലമുറകളിൽ നിന്ന് തലമുറകളിലേക്കും ടിപ്പുവിന്റെ 'മതഭ്രാന്തും 'ക്ഷേത്രധ്വംസക കഥകളും' വരമൊഴിയായും വായ്മൊഴിയായും പ്രചരിച്ചു ടിപ്പുവുമായി ഏറ്റുമുട്ടി ദയനീയ പരാജയം ഏറ്റുവാങ്ങിയ തദ്ദേശീയ, വിദേശീയ സൈന്യാധിപന്മാരും ഈ കഥകൾക്ക് ആവും വിധം പ്രചാരം നല്കി

വൈദേശിക ചരിത്രകാരന്മാരുടെ വിശകലനങ്ങളെയും നിഗമനങ്ങളെയും അടിസ്ഥാനമാക്കി ചരിത്ര രചന നടത്തിയ സ്വദേശീയരായ ചരിത്രകാരന്മാരും ടിപ്പുവിനെ സ്വഭാവഹത്യ ചെയ്യുന്നതിൽ സാരമായ പങ്കുവഹിച്ചു മലബാറിൽ ഉണ്ടായിരുന്ന മുഴുവൻ ഹൈന്ദവ, ക്രൈസ്തവ ദേവാലയങ്ങളും ടിപ്പുസുൽത്താൽ തകർത്തു കളഞ്ഞു എന്നു പ്രസ്താവിച്ച

പുത്തേഴത്ത് രാമൻമേനോൻ' തന്നെയാണ് ക്ഷേത്രരേഖകളെ ഉദ്ധരിച്ച് ഇങ്ങനെ എഴുതിയത്:

'മൈസൂർ സൈന്യം തൃശിവപേരൂരിൽ (തൃശൂർ) എത്തിയതോടുകൂടി മഠത്തിലുണ്ടായിരുന്ന സ്വാമിമാരും കൂട്ടരും ക്ഷേത്രം പൂട്ടി ചേരുമംഗലത്തേക്ക് രക്ഷപ്പെട്ടു ക്ഷേത്രമൈതാനത്ത് തമ്പടിച്ച സൈന്യം തിരിച്ചു പോയതോടെ ഇവർ തൃശിവപേരൂരിലേക്ക് തിരിച്ചുവന്ന് ക്ഷേത്രം പരിശോധിച്ചപ്പോൾ ക്ഷേത്രത്തിനോ? ക്ഷേത്രവകകൾക്കോ യാതൊരു കേടുപാടുകളും നഷ്ടവും സംഭവിച്ചിട്ടില്ലെന്ന് മനസ്സിലായി '

സർദ്ദാർ ഖാന്റെ നേതൃത്വത്തിൽ ഹൈദർ അലിയുടെ സൈന്യവും സ്വന്തം നേതൃത്വത്തിൽ ടിപ്പുസുൽത്താന്റെ സൈന്യവും ക്ഷേത്രമൈതാനിയിൽ തമ്പടിച്ചിരുന്നു ചിറക്കൽ, കുറുമ്പ്രനാട്, സാമൂതിരി രാജ്യം വഴി തൃശിവ പേരൂരിലെത്തിയ സൈന്യം ഇവിടങ്ങളിലൊരിടത്തും ക്ഷേത്രം തകർത്തതായോ കൊള്ളയടിക്കപ്പേട്ടതായോ  ചരിത്ര രേഖകളില്ല വടക്കും നാഥ ക്ഷേത്ര മൈതാനിയിൽ വിശ്രമിക്കുകമാത്രമായിരുന്നു സൈനിക ലക്ഷ്യം

എന്നാൽ ഗ്രാമങ്ങൾ കൊള്ളയടിച്ചും ഹിന്ദുക്കളെ വെട്ടിക്കൊന്നും വിഗ്രഹങ്ങളിൽ പശുക്കളെ അറുത്ത് ചോര ഒഴുക്കിയും മൂഹമ്മദീയപട നാടുനീളെ സഞ്ചരിച്ചുവെന്നാണ് നിറം പിടിപ്പിച്ച നുണക്കഥകളായി ചരിത്രകാരന്മാർ രേഖപ്പെടുത്തിവെച്ചത്

കെ.പി പത്മനാഭമേനോൻ 'കൊച്ചി ചരിത്രം' എന്ന ഗ്രന്ഥത്തിൽ ദേവസ്വം ഗ്രന്ഥാവരിയെ അടിസ്ഥാനമാക്കി പ്രസ്താവിച്ചത് ശ്രദ്ധിക്കുക:

27 ന് മുഹഹമ്മദീയ പട പിന്മാറിയതിനു ശേഷം കാലത്ത് എല്ലാവരും തൃശിവപേരൂരിൽ വന്ന് ക്ഷേത്രം പരിശോധിച്ചു ക്ഷേത്രം വകയായുള്ള യാതൊന്നും നശിപ്പിക്കപ്പെട്ടുകണ്ടില്ല പുറമെ ഉണ്ടായിരുന്ന വിലപ്പെട്ട പാത്രങ്ങളൊന്നും കൊണ്ടുപോയിട്ടില്ല 27നും 28നും 29നും അശുദ്ധികൾ ഒക്കെയും നീക്കി 30ന് പശുദാനം, പുണ്യദാഹം കഴിച്ച് പൂജ തുടങ്ങുകയും ചെയ്തു '

ക്ഷേത്ര ഗ്രന്ഥവരികളും, ചരിത്രരേഖകളും പരിശോധിച്ചു  നിഗമനങ്ങളിൽ എത്തിയ ഇതേ ചരിത്രകാരന്മാർ തന്നെയാണ് ടിപ്പുവിന്റെ ക്ഷേത്ര വിധ്വംസകകഥകൾ യാതൊരു ഉളുപ്പുമില്ലാതെ തട്ടിവിട്ടതും
മൈസൂർ സേനയുടെ കൊടിയ ഭീകരതയ്ക്ക് ഹിന്ദുക്കൾ മാത്രണല്ല, ക്രൈസ്തവരും ഇരയായിട്ടുണ്ടെന്നും ചരിത്രകാരന്മാർ എഴുതിപ്പിടിപ്പിച്ചു ബർഥലോമിയോ എന്ന യൂറോപ്യൻ മിഷനറി മൈസൂർ സേനയുടെ സഞ്ചാരം രേഖപ്പെടുത്തിയത് കുറേക്കൂടി അതിശയോക്തി കലർത്തിയാണ്

അന്ന് വാരാപ്പുഴ സെമിനാരിയിലായിരുന്ന ബർഥലോമിയോ പാതിരിയുടെ വിവരണം ശ്രദ്ധിക്കുക:

'കുഞ്ഞുങ്ങളെ കൊന്ന് അമ്മമാരുടെ കഴുത്തിൽ  കെട്ടിത്തൂക്കിയും, കണ്ടവരെയൊക്കെ വെട്ടിക്കൊന്നും ആ 'പരമ ദുഷ്ടൻ മുന്നേറി' ഈ സംഭവം താൻ നേരിൽ കണ്ടിട്ടില്ലെന്നും പടയോട്ടത്തിൽ നിന്നും രക്ഷപ്പെട്ട ക്രൈസ്തവരും ഹിന്ദുക്കളും പറഞ്ഞു കേട്ടതാണെന്നും പാതിരി പറയുന്നു സംഭവത്തിന് നേർ സാക്ഷി അല്ലാതിരുന്നിട്ടും ടിപ്പുവിന്റെ ക്രൂരതകൾ സ്വന്തം അനുഭവമായിട്ടാണ് പാതിരി എഴുതിപ്പിടിപ്പിച്ചത്

പാതിരിയുടെ തുടർ വിവരണം നോക്കുക: '.....

ഇത്തരത്തിലുള്ള ദുഷ്പ്രവൃത്തികൾ 1790 ആം ആണ്ടുവരെ തുടർന്നുപോന്നു അന്നേക്കു ഞാൻ മലയാളക്കര വിട്ടുപോന്നുവെങ്കിലും ടിപ്പു അവിടെ നടത്തിയ ദുഷ്ടത്തരങ്ങളെക്കുറിച്ച് ബിഷപ്പ് എനിക്കെഴുതിയിരുന്നു

ടിപ്പുസൈന്യം വാരപ്പുഴ വരെ എത്തിയെന്നും കൊള്ളക്കാരായ മൈസൂർ സൈനികർ പള്ളിയിലും മഠത്തിലും വിദ്യാലയങ്ങളിലും പ്രവേശിച്ച് സർവ്വതും കൊള്ളയടിച്ച് നശിപ്പിച്ചു

ദൈവകൃപയാലും ഔസേപ്പ് പുണ്യാളന്റെ കൃപയാലും പള്ളിയും മഠവും വിദ്യാലയവും അഗ്നിക്കിരയായില്ല ...' ബർഥലോമിയോ പാതിരി വിശ്വസിച്ചതുപോലെ ദൈവതുണയാലും ഔസേപ്പ് പുണ്യാളന്റെ കൃപയാലും മാത്രമല്ല  മഠവും പള്ളിയും വിദ്യാലയവും സംരക്ഷിക്കപ്പെട്ടത് ഇതര മതസ്ഥരോട് മാന്യമായി പെരുമാറണമെന്നും അവരുടെ വിശ്വാസങ്ങളെ ഹനിക്കാതെ ജീവിക്കണമെന്നും ഉത്തമവിശ്വാസമുള്ള ഒരു മതഭക്തന്റെ ഔദാര്യം കൂടി അതിൽ കൂട്ടിവായിക്കേണ്ടതുണ്ട്

പാതിരി വിവരിച്ച പ്രകാരമുള്ള ഒരു പട കടന്നുപോയ വഴികളിൽ പള്ളി എന്നല്ല ഒരു മല പോലും അവശേഷിക്കില്ലല്ലോ? ചരിത്രത്തിൽ എത്ര ആസൂത്രിതമായി മായം ചേർത്താലും അവ തിരിച്ചറിയാനുള്ള സാമാന്യബുദ്ധിയെ മറക്കരുതെന്ന പാഠം കപട ചരിത്രകാരന്മാർക്ക് ഇല്ലാതെ പോയത് വിധിയുടെ വൈരുദ്ധ്യം

നാട്ടുരാജാക്കളുടെ സൈന്യങ്ങൾ പരസ്പരവും നാട്ടുസൈന്യവും വിദേശസൈന്യവും പരസ്പരം പോർവിളികളും ഏറ്റുമുട്ടലുകളും നടത്തിക്കൊണ്ടിരിക്കുന്ന ഒരു സാമൂഹ്യസാഹചര്യത്തിലാണ് മൈസൂർ സൈന്യം മലബാറിൽ പ്രവേശിക്കുന്നത് മൈസൂർ സൈന്യവുമായി ഏറ്റുമുട്ടി പരാജിതരാകുന്ന നാട്ടുരാജ്യസൈന്യം ക്ഷേത്രങ്ങളിലേക്ക് പിൻവലിയുകയും, ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ചെറുത്തുനില്പും പോരാട്ടവും ആരംഭിക്കുകയും ചെയ്തപ്പോൾ ടിപ്പുവിന് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ആക്രമണം നടത്തേണ്ടി വന്നിട്ടുണ്ടാകാം

അതിന്റെ ഫലമായി ഒറ്റപ്പെട്ട ക്ഷേത്രങ്ങൾ തകർന്നിട്ടുണ്ടാകാം എന്നാൽ സംഘടിതമായ രീതിയിൽ ക്ഷേത്രങ്ങൾ കൈയ്യേറാനോ നശിപ്പിക്കാനോ ടിപ്പു ശ്രമിച്ചിട്ടുള്ളതായി രേഖകളിൽ ഒരിടത്തും കണ്ടെത്താൻ നമുക്ക് കഴിയില്ല അത്തരത്തിലുള്ള ഒരു ലക്ഷ്യം മൈസൂർ സൈന്യത്തിനോ സുൽത്താനോ ഉണ്ടായിരുന്നെങ്കിൽ, നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരൊറ്റ ക്ഷേത്രവും ഇന്ന് കേരളത്തിൽ ഉണ്ടാകുമായിരുന്നില്ല ഇന്നും കേരളീയർ ആരാധന നടത്തുന്ന കേരളത്തിലെ പ്രശസ്തമായ പല ക്ഷേത്രങ്ങളും നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്

ടിപ്പുവിനെപോലെ നയതന്ത്രജ്ഞനായ ഒരു ഭരണാധികാരിയും ഇത്തരം ഒരു ആനമണ്ടത്തരത്തിന് മുതിരുകയില്ല കാരണം ടിപ്പുവിന്റെ ഭരണത്തിന്റെ ചുക്കാൻ പിടിച്ചവരും സൈന്യത്തിലെ പ്രധാന സ്ഥാനങ്ങളിൽ നിയമിതരായവരും ഏറെയും ഹിന്ദുക്കളായിരുന്നു മതവിശ്വാസവും ദൈവഭയവുമുള്ള ഹൈന്ദവ വിശ്വാസികൾ ടിപ്പു ക്ഷേത്രധ്വംസനം നടത്തുമ്പോൾ ഒരിക്കലും ടിപ്പു പക്ഷത്ത് നിലയുറപ്പിക്കില്ല ഇത് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി ടിപ്പുവിന് ഉണ്ടാകാനിടയില്ലെന്ന് വിശ്വസിക്കാൻ നമുക്കും കഴിയില്ല

വ്യക്തമായ രാഷ്ട്രീയ ഉദ്ദേശ്യത്തോടുകൂടി തന്നെയായിരുന്നു ഹൈദറിന്റേയും ടിപ്പുവിന്റേയും മലബാർ ആക്രമണം ദക്ഷിണേന്ത്യയിൽ പ്രബലമായ ഒരു രാഷ്ട്രം സ്ഥാപിക്കുകയും, ഇന്ത്യൻ മണ്ണിൽ നിന്ന് വിദേശീയ ശക്തികളെ പുറംതള്ളുകയും ചെയ്യുക എന്ന ലക്ഷ്യം അവർക്കുണ്ടായിരുന്നു മുഗൾ സാമ്രാജ്യത്തിന്റെ പതനത്തിനു  ശേഷം വിദേശ ശക്തികൾ ഇന്ത്യയിൽ ആഴത്തിൽ വിഷനഖം പൂഴ്ത്തൂന്നതും ഇന്ത്യ ഒട്ടാകെ ബ്രിട്ടീഷ് ഭരണം സ്ഥാപിക്കുന്നതിന് ബ്രിട്ടൻ ശ്രമങ്ങൾ ആരംഭിച്ചതും മൈസൂർ രാജാക്കൾ തിരിച്ചറിഞ്ഞു പിറന്ന നാടിന്റെ സ്വാതന്ത്ര്യവും ആത്മാഭിമാനവും വിദേശീയന് അടിയറവക്കുന്നതിനെക്കാൾ ഭേദം മരണമാണെന്ന് ടിപ്പു ഇടയ്ക്കിടെ ഓർമ്മിച്ചിരുന്നു

ആയിരം ദിവസം കുറുനരിയായി ജിവിക്കുന്നതിനേക്കാൾ ഭേദം ഒരു ദിവസം നരിയായി ജീവിക്കുന്നതാണ് മാന്യതയെന്ന് ടിപ്പു അറിഞ്ഞിരുന്നു

മുഗൾ സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം ഇന്ത്യയിൽ മുസ്ലിം രാഷ്ട്രം സ്ഥാപിക്കാനാണ് ടിപ്പുവും ഹൈദറും ശ്രമിച്ചതെന്ന് ആരോപിക്കുന്നത് ചരിത്രത്തോട് നാം ചെയ്യുന്ന ഏറ്റുവും കൊടിയ പാപമായിരിക്കും
ഇസ്ലാമിനോടെന്നപോലെ ഇതര മതവിഭാഗങ്ങളോടും മത വിശ്വാസികളോടും ഹൈദറും ടിപ്പുവും മമത പുലർത്തിയിരുന്നു

യുദ്ധത്തിൽ പങ്കെടുക്കാൻ പുറപ്പെടുന്നതിന് മുമ്പ് ഹിന്ദുപടയാളികളുടെ വിശ്വാസം അനുസരിച്ച് അമ്പലങ്ങളിൽ വഴിപാടുകൾ നടത്തിക്കുക ഇവരുടെ പതിവായിരുന്നു ഹൈദർക്കും ടിപ്പുവിനും സ്വന്തമായ ഒരു മത നയം ഉണ്ടായിരുന്നില്ലെന്നും, ഓരോരുത്തരെയും അവരുടെ മതാചാരങ്ങൾ അനുസരിച്ച് ജീവിക്കാൻ അനുവദിച്ചിരുന്നുവെന്നും മൈസൂർ രാജാക്കന്മാരുടെ ചരിത്രമെഴുതിയ സ്പാർട്സ് രേഖപ്പെടുത്തുന്നു

എന്നാൽ ടിപ്പുവിൽ മതഭ്രാന്ത് ആദ്യമായി ആരോപിച്ചത് ബ്രിട്ടീഷ് ചരിത്രകാരനും 'മൈസൂർ ചരിത്ര ' ഗ്രന്ഥകാരനുമായ വിൽക്സ് ആണ് എന്നാൽ ഈ ആരോപണത്തിന് തെളിവുനിരത്താൻ ഗ്രന്ഥകാരന് കഴിഞ്ഞിട്ടില്ല

മൈസൂർ രാജ്യത്തിന്റെ ആസ്ഥാനമായ ശ്രീരംഗപട്ടണം കോട്ടക്കകത്തുതന്നെ മൂന്നു ഹൈന്ദവ ക്ഷേത്രങ്ങൾ ഉണ്ട് ടിപ്പുവിന്റെ അരമനയിൽ നിന്നും നോക്കിയാൽ കാണുന്ന ദൂരത്താണ് സുപ്രസിദ്ധമായ ശ്രീരംഗനാഥ ക്ഷേത്രം തൊട്ടടുത്തായി നരസിംഹ ക്ഷേത്രവും ഗംഗാഗോധ്വേശ്വര ക്ഷേത്രവും സ്ഥിതിചെയ്യുന്നു രൂപഭംഗിയും ശില്പ ചാതുര്യവുമുള്ള അനേകം ക്ഷേത്രങ്ങൾ അന്ന് മൈസൂരിൽ ഉണ്ടായിരുന്നു

ടിപ്പുവിന്റെയോ ഹൈദറിന്റെയോ കാലത്ത് അവക്കൊന്നും കേടുപാടുകൾ സംഭവിച്ചില്ല എന്നു മാത്രമല്ല, ക്ഷേത്രങ്ങൾ നവീകരിക്കാനും ക്ഷേത്ര ചെലവുകൾക്കുമായി സുൽത്താൻ അകമഴിഞ്ഞ സഹായവും സംഭാവനയും നല്കിയിരുന്നതായും മൈസൂരിലെ ക്ഷേത്രരേഖകളിൽ കാണുന്നു അമ്പലങ്ങളിലെ മണിനാദവും പള്ളികളിലെ ബാങ്കുവിളികളും ടിപ്പുവിന്റെ അരമനയിൽ ഒഴുകിയെത്തിയിരുന്ന ക്ഷേത്രങ്ങളുമായും സന്യാസിമാരുമായും സുൽത്താൻ ഊഷ്മളമായ ബന്ധങ്ങൾ കാത്തുസൂക്ഷിച്ചിരുന്നു

1791 ൽ ബ്രാഹ്മണനായ ഒരു മറാഠാസൈന്യാധിപൻ പുരുഷോത്തം ബാബുവിന്റെ പടയാളികൾ ശാരദാ മഠം അക്രമിക്കുകയും അന്തേവാസികളെ വധിക്കുകയും ചെയ്തപ്പോൾ ക്ഷേത്രം പുനരുദ്ധരിക്കുവാൻ ശങ്കരാചാര്യരെ സഹായിച്ചത് ടിപ്പു സുൽത്താൻ ആയിരുന്നു ' ശാരദാ മഠത്തിലെ വിഗ്രഹ പുനഃപ്രതിഷ്ഠയ്ക്കു ശേഷം പ്രസാദവും ഷാളും ശങ്കരാചാര്യർ ടിപ്പുവിന് കൊടുത്തയച്ചു നന്ദി സൂചകമായി വിഗ്രഹത്തിൽ ചാർത്താനുള്ള പട്ടുതുണികൾ സുൽത്താൻ മഠത്തിനു സമർപ്പിച്ചു ശൃംഖേരി മഠത്തിന് ടിപ്പു നൽകിയ സമ്മാനങ്ങളുടെയും വസ്തുവകകളുടെയും വിശദമായ വിവരങ്ങൾ മഠത്തിലെ രേഖകളിൽ ഇപ്പോഴും കാണാം

1791 ൽ സുൽത്താൻ ഗുരുവിന് ഇപ്രകാരം എഴുതി:

'അവിടുന്ന് ജഗദ് ഗുരുവാണ് ജനങ്ങളുടെ സന്തോഷത്തിനും ലോകത്തിന്റെ അഭിവൃദ്ധിക്കും വേണ്ടി അങ്ങ് സദാ തപസ്ചര്യ അനുഷ്ഠിക്കുന്നു നമുക്കും നമ്മുടെ ജനങ്ങൾക്കും വേണ്ടി അങ്ങ് സദാ ജഗദീശ്വരനോട് പ്രാർത്ഥിക്കുക അങ്ങയെപ്പോലുള്ള പുണ്യാത്മാക്കൾ ഏത് രാജ്യത്ത് അധിവസിക്കുന്നുവോ അവിടം തീർച്ചയായും നല്ലമഴയും കൃഷിയും മൂലം അഭിവൃദ്ധിപ്പെടും' മൈസൂർ രാജ്യത്തിന്റെ ആസ്ഥാനത്തും മൈസൂർ രാജ്യത്തും കലാപരവും കെട്ടുറപ്പുള്ളതുമായ അനേകം ക്ഷേത്രങ്ങൾ നിലനില്ക്കുകയും, അവയ്ക്ക് കഴിയുംവിധ സഹായങ്ങൾ ചെയ്യുകയും ചെയ്ത സുൽത്താൻ മലബാറിൽ മാത്രം എങ്ങനെ ഹൈന്ദവ വിരുദ്ധനിലപാടെടുത്തു?

സാമാന്യ ബുദ്ധിയെ വെല്ലുവിളിച്ച മലബാർ ചരിത്രകാരന്മാർ ഇനിയെന്തു ന്യായീകരണവും നമുക്ക് നല്കുക മലബാറിലെ പാലക്കാട് കോട്ടയോട് തൊട്ടടുത്ത ഹൈന്ദവ ദേവാലയം പണിത ടിപ്പു ക്ഷേത്രവിധ്വംസകനോ ഹൈന്ദവ വിരുദ്ധനോ? മറുപടി പറയേണ്ടത് കാലമാണ്


പൊതു ശത്രുവിനെതിരെ ഐക്യനിര

മലബാറിൽ ടിപ്പുവും ഹൈദരാലിയും നടപ്പിലാക്കിയ ഭരണ പരിഷ്ക്കാരങ്ങളും, വികസന പദ്ധതികളും ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ നില നില്പു തന്നെ അവതാളത്തിലാക്കിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് ചരിത്രകാരനും സൈന്യാധിപനുമായ കേണൽ ബ്രിററ്സൻ അഭിപ്രായപ്പെട്ടിട്ടുണ്ട് ടിപ്പുവിന്റെ ഭരണം തുടരുന്നിടത്തോളം കാലം മലബാറിൽ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ വ്യാപാര കുത്തക തുടരാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷുകാർ തദ്ദേശീയരായ സവർണരെ കൂട്ടുപിടിച്ച് ടിപ്പുവിനെ നിഷ്കാസിതനാക്കാൻ സർവ്വ കുതന്ത്രങ്ങളും പയറ്റി നോക്കി ആ ഗൂഢാലോചനയുടെ ഫലമായാണ് ചരിത്രത്തിൽ ടിപ്പു ഇത്രയേറെ അപഹാസ്യനായിതീർന്നത്

നാട്ടുരാജാക്കൾ ബഹുമാനപുരസ്സരം കണ്ടിരുന്ന ബ്രിട്ടീഷ് കമ്പനിയെ ടിപ്പു എല്ലാ അർത്ഥത്തിലും വെല്ലുവിളിച്ചു ഇന്ത്യൻ മണ്ണിൽ ഇംഗ്ലണ്ടിന്റെ കൈയേറ്റവും രാഷ്ട്രീയാധിപത്യവും ഒരു തലത്തിലും അംഗീകരിക്കില്ല എന്ന ഉറച്ച നിലപാടായിരുന്നു ടിപ്പുവിന്റേത് കൊള്ളക്കാരും വഞ്ചകരുമായ ബ്രിട്ടീഷ് കമ്പനിയെ സ്വപ്നത്തിൽ പോലും ടിപ്പു വെറുത്തിരുന്നു

ബ്രിട്ടീഷുകാരുടെ പ്രീണന നയം, അവർക്ക് ഇന്ത്യൻ മണ്ണിൽ ആധിപത്യം സ്ഥാപിക്കാനുള്ള കുടില തന്ത്രമാണെന്ന തിരിച്ചറിവും ടിപ്പുവിന് ഉണ്ടായിരുന്നു നാട്ടുരാജാക്കന്മാരെ തമ്മിലടിപ്പിച്ച് രക്തം ഊറ്റികുടിക്കുന്ന ചെന്നായ്ക്കളാണ് ബ്രിട്ടീഷുകാരെന്ന് മനസ്സിലാക്കിയ ആദ്യത്തെ ഇന്ത്യക്കാരനും, ആദ്യത്തെ ഇന്ത്യൻ ഭരണാധികാരിയും ടിപ്പു ആയിരുന്നു
ബ്രിട്ടീഷുകാർക്കെതിരെ നെഞ്ചുവിരിച്ച് അടരാടിയ ടിപ്പുസുൽത്താൻ തലശ്ശേരി ഫാക്ടർക്ക് എഴുതിയ കത്തിൽ പോലും ബ്രിട്ടൻ വിരുദ്ധനിലപാട് വ്യക്തമാക്കിയിരുന്നു തലശ്ശേരി ഫാക്ടർക്ക് ടിപ്പു എഴുതി:

'താങ്കൾ ഒരു നല്ല ആളല്ല; നാട്ടുകാരോടും നാട്ടുരാജാക്കന്മാരോടും വഞ്ചനയും ചതിയും നടത്തുന്ന ആളാണ് നിങ്ങൾ , അങ്ങയുടെ സൈന്യത്തേക്കാൾ മെച്ചമായ സൈന്യം എനിക്കുമുണ്ട്...' '

ഈ നെഞ്ചൂക്കും ധൈര്യവും അന്നത്തെ എത്ര ഭരണാധികാരികളിൽ കാണാൻ കഴിയും? ബ്രിട്ടീഷ് കയ്യേറ്റത്തെ ചെറുക്കാൻ നാട്ടുരാജാക്കന്മാരുടെ ഐക്യനിര സൃഷ്ടിക്കുവാൻ ടിപ്പു ശ്രമിച്ചു എന്നാൽ ഇത്തരം നീക്കങ്ങളെ വേണ്ട വിധത്തിൽ ഉൾക്കൊള്ളാൻ മറ്റു നാട്ടു രാജാക്കന്മാർക്ക് കഴിഞ്ഞില്ല എന്നതാണ് വാസ്തവം

രാജ്യ ഭരണം, രാഷ്ട്രതന്ത്രം, സൈന്യം, ഭരണപരിഷ്കാരം തുടങ്ങിയവയിൽ ടിപ്പു പുലർത്തിവന്ന നിഷ്കർഷതയും, ദൂരക്കാഴ്ചയും മനസിലാകാതെ പോയ നാട്ടുരാജാക്കൾക്ക് ക്രമേണ സ്വന്തം രാജ്യവും അധികാരവും ബ്രിട്ടീഷുകാർക്ക് അടിയറ വെക്കേണ്ടിവന്നു ബ്രിട്ടീഷുകാർക്കെതിരെ നാട്ടുരാജാക്കന്മാരുടെ ഐക്യനിര സൃഷ്ടിക്കുവാൻ ശ്രമിച്ചു പരാജയപ്പെട്ട സുൽത്താൻ അഫ്ഗാൻ, ഡച്ച്, ടർക്കി, ഫ്രഞ്ച് രാജ്യങ്ങളുമായും സഖ്യത്തിനു ശ്രമിച്ചു

എന്നാൽ ബ്രിട്ടനെതിരെ പടനയിക്കാൻ ഈ രാജ്യങ്ങളും മടിച്ചു ബ്രിട്ടനെതിരെ കിട്ടാവുന്ന ശക്തികളെ മുഴുവൻ കൂട്ടി ചേർക്കാൻ ശ്രമിച്ചപ്പോഴും അവർക്ക് വ്യക്തമായ വ്യവസ്ഥകൾ കൊടുക്കുവാൻ സുൽത്താൻ ശ്രദ്ധിച്ചിരുന്നു ബ്രിട്ടനെതിരെ യുദ്ധം ചെയ്യാൻ വരുന്ന വിദേശ സൈനിക അംഗങ്ങൾ മൈസൂരിന്റെ നിയമങ്ങൾ അനുസരിക്കണമെന്നാണ് ടിപ്പു വെച്ച വ്യവസ്ഥ അല്ലാത്തവരെ മൈസൂർ നിയമപ്രകാരം വിസ്തരിക്കുവാനും ശിക്ഷിക്കുവാനും ടിപ്പുവിന് അധികാരമുണ്ടായിരിക്കും ബ്രിട്ടനെതിരെ വ്യാപകമായ സഖ്യശ്രമത്തിന് ശ്രമിച്ചപ്പോഴും അത് രാജ്യ താല്പര്യത്തിന് വിരുദ്ധമായിരിക്കരുതെന്ന് ടിപ്പുവിന് വ്യക്തമായ നിലപാടുണ്ടായിരുന്നു

മൈസൂരുമായുള്ള ബ്രിട്ടന്റെ അവസാന യുദ്ധത്തിൽ ടിപ്പുവിന്റെ അറുംകൊലക്ക് ബ്രിട്ടൻ പറഞ്ഞ കാരണം ബ്രിട്ടനെതിരായി മറ്റുരാജ്യങ്ങളുമായി ടിപ്പു സഖ്യമുണ്ടാക്കാൻ ശ്രമിച്ചു എന്നായിരുന്നു ഇന്ത്യയിൽ തങ്ങൾക്കുണ്ടായിരുന്ന അധീശത്വത്തിനും, രാഷ്ട്രീയാധിപത്യം സ്ഥാപിക്കാനുള്ള മോഹത്തിനും മുഖ്യവിലങ്ങുതടിയായി നിന്ന സുൽത്താനെ, ബ്രിട്ടീഷ് കമ്പനി ചതിയും വഞ്ചനയും ഉപയോഗിച്ച് വകവരുത്തുകയായിരുന്നു

ബ്രിട്ടീഷ് കമ്പനിക്ക് ഇന്ത്യയിൽ മറ്റൊരിടത്തും മൈസൂരിൽ നിന്നുണ്ടായതുപോലുള്ള അക്രമണം നേരിടേണ്ടി വന്നിട്ടില്ല മലബാറിൽ നാട്ടുരാജാക്കന്മാരെ തമ്മലടിപ്പിച്ച് കമ്പനി വ്യാപാരം നിർവ്വിഘ്നം തുടർന്നു പോരുന്ന കാലത്താണ് മൈസൂർ അധിനിവേശം മലബാറിൽ ഉണ്ടാകുന്നത് വിദേശ മേൽക്കോയ്മയെ ശിരസാ വഹിച്ച് നാടുഭരിച്ച് മുടിച്ചുനടന്നിരുന്ന നാട്ടുരാജാക്കന്മാരുടെ കീഴിൽ നരകജീവിതം നയിച്ചുവരുന്നവരായിരുന്നു മലബാറിലെ സാധാരണക്കാർ പകലന്തിയോളം പാടത്തും  പറമ്പത്തും മഴയത്തും വെയിലത്തും ചോര നീരാക്കി വിളയിച്ചെടുക്കുന്ന കാർഷികോല്പന്നങ്ങൾ നാട്ടു പ്രമാണികളും, ഇടത്തട്ടുകാരും കൃഷിക്കാരന് വേതനം പോലും നല്കാതെ വിദേശികൾക്ക് തുച്ഛവിലക്ക് നല്കി

തൻകാര്യം മാത്രം നോക്കി നടന്നിരുന്ന നാടുവാഴി രാജവാഴ്ചക്കാലം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയവുമായിരുന്നു അന്ന്
അപരന്റെ അദ്ധ്വാനഫലം കൊണ്ട് ആഢംബരത്തിലും മതിച്ചും പുളച്ചും ജീവിച്ചുകൊണ്ടിരിക്കുന്ന നാടുവാഴി നാട്ടുരാജാ കൂട്ടുകെട്ടിന് ടിപ്പുവിന്റെ ഭരണം അസഹ്യമായി ടിപ്പുവിന്റെ കാലത്തും, മരണശേഷവും സുൽത്താനെതിരായ അപവാദ പ്രചരണത്തിലെ മുഖ്യചാലക ശക്തിയായി ഈ കൂട്ടുകെട്ട് മാറിയതിനു പിന്നിലുള്ള വികാരം നമുക്കു മനസ്സിലാക്കാം
അധ്വാനത്തിന്റെ മഹത്വം നന്നായി അറിയാവുന്ന ഭരണാധികാരികളായിരുന്നു ഹൈദർ അലിയും ടിപ്പുസുൽത്താനും

ഹൈദറിന് വിശപ്പിന്റെ വില നന്നായറിയാമായിരുന്നു പിതാവിന്റെ മരണശേഷം മൂത്ത സഹോദരനും അമ്മയും ഒരു ബന്ധുവിന്റെ കാരുണ്യത്തിൽ ജീവൻ നിലനിർത്തിയ, അമ്മയെ രക്ഷിക്കാനും സംരക്ഷിക്കാനും പട്ടാളക്കാരനായി ജീവിതം തുടങ്ങിയ ഹൈദർ, ഭരണാധിപനായപ്പോഴും പഴയ ജീവിതത്തെ മറന്നില്ല

മകൻ ടിപ്പുവിലും കരുണയും സഹായ മനഃസ്ഥിതിയും നിറക്കുന്നതിൽ ഹൈദർ ശ്രമിച്ചിരുന്നു

ഒരു സാധാരണ പട്ടാളക്കാരനിൽ നിന്ന് ഭരണാധികാരിയായി മാറിയ പിതാവിന്റെ ഓരോ നിലകളും കണ്ടുകൊണ്ടാണ് ടിപ്പു വളർന്നത് 'കൈകൊണ്ട് പ്രവർത്തിക്കുന്നവരുടെ ഐശ്വര്യമാണ് രാജ്യത്തിന്റെ ഐശ്വര്യമെന്ന് ' ടിപ്പുവിന് പറയാൻ കഴിഞ്ഞതും അതുകൊണ്ടൂതന്നെ കൃഷിക്കാരെയും മണ്ണിൽ അധ്വാനിക്കുന്നവരെയും ടിപ്പു ബഹുമാനിച്ചു അവർ അധ്വാനിച്ച് വിളയിച്ചെടുക്കുന്ന ഉല്പന്നങ്ങൾക്ക് ന്യായമായ വില  നല്കി സ്റ്റേറ്റ് കോർപ്പറേഷൻ വഴി ഉല്പന്നങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് നേരിട്ടു വിറ്റഴിച്ചു

തികച്ചും ജനപ്രിയനും, ജനകീയനുമായ ഒരു ഭരണാധികാരിക്കെതിരെ സ്വാർത്ഥമതികൾ കോപ്പുകൂട്ടുക സ്വാഭാവികം ടിപ്പുവിനോടു നേരിട്ട് ഏറ്റുമുട്ടാൻ ധൈര്യമില്ലാതിരുന്ന നാട്ടുരാജാക്കന്മാർ ബ്രിട്ടനുമായി ചേർന്ന് ടിപ്പുവിനെ ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തുവാൻ കണ്ടെത്തിയ സൂത്രപ്പണിയാണ് ടിപ്പുവിനെതിരായ അപവാദ പ്രചാരണങ്ങൾ അതിലവർ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു

എന്നാൽ ചരിത്രസത്യത്തെ ഏറെ നാൾ മൂടിവയ്ക്കാൻ കഴിയില്ലെന്ന സത്യം വെളിവാക്കപ്പെടുകയാണിപ്പോൾ സാഹചര്യത്തെളിവുകളുടെയും അപഗ്രഥനങ്ങളുടെയും പശ്ചാത്തലത്തിൽ യഥാർത്ഥ ചരിത്രാന്വേഷണം കഴിഞ്ഞ കാൽ നൂറ്റാണ്ടോടുകൂടി ആരംഭിച്ചുകഴിഞ്ഞു

ആധുനിക ചരിത്രകാരന്മാരുടെ കൂട്ടായ പ്രയത്നം ആവശ്യപ്പെടുന്ന ഒരു ചരിത്ര ദശാസന്ധിയിൽ പി.കെ ബാലകൃഷ്ണന്റെ 'ടിപ്പുസുൽത്താൻ ' എന്ന പുസ്തകം മലയാള ഭാഷയിൽ നമുക്ക് ലഭിച്ച ഉത്തമമായ ഒരു കൃതിയാണ്

ഭരണസ്ഥിരതയും ജനനന്മയും ലാക്കാക്കി ഭരണം കൈയാളുന്ന ഒരു ഭരണാധികാരിക്ക് ചില ഘട്ടങ്ങളിൽ അല്പസ്വല്പം ധിക്കാരങ്ങളും കൈയൂക്കുകളും  കാട്ടേണ്ടത് അനിവാര്യമായിരുന്നു എന്നാണ് സുൽത്താന്റെ കാര്യത്തിൽ ചരിത്രകാരന്മാർ ഏകപക്ഷീയമായ നിലപാടാണ് കൈക്കൊണ്ടത് പടയാളികളോടും ശത്രുക്കളോടും സിവിലിയന്മാരോടും ടിപ്പു കടുത്ത അക്രമണം കാട്ടി എന്ന പ്രസ്താവനകൾ ഇത്തരത്തിലുള്ളതാണ്

ശത്രുക്കളെ കഴുമരം ഏറ്റലും മുക്കാലിയിൽ കെട്ടി പ്രഹരിക്കലും കണ്ണുകുത്തി പൊട്ടിക്കലും അന്ന് നാട്ടുരാജാക്കന്മാർ അവലംബിച്ചുവന്ന രീതികളായിരുന്നു തിരുവിതാംകൂർ, കൊച്ചി, സാമൂതിരി രാജ്യങ്ങളിൽ അന്ന് ഇത്തരത്തിലുള്ള ശിക്ഷാവിധികൾ സാധാണമായിരുന്നു നാട്ടുരാജാക്കന്മാർ പരസ്പരം അക്രമിച്ച് കൂട്ടക്കുരുതികളും കൊള്ളിവയ്പും കൊള്ളയും നടത്തിയതും ചരിത്രത്തിൽ ഉടനീളം കാണാം സിവിലിയന്മാരോടും നിരായുധരായ എതിരാളികളോടും ഹൈദറും ടിപ്പുവും വളരെ മാന്യമായിട്ടാണ് പെരുമാറിയതെന്ന് ബ്രിട്ടീഷ് ചരിത്രകാരന്മാർ തന്നെ സമ്മതിച്ചിട്ടുണ്ട്

യുദ്ധത്തടവുകാരോട് ഹൈദർ അലിയോ ടിപ്പുസുൽത്താനോ ക്രൂരമായി പെരുമാറി എന്ന് തെളിയിക്കാൻ ചരിത്രകാരന്മാർക്ക് കഴിഞ്ഞിട്ടുണ്ടോ? ഇല്ലെന്നതാണ് സത്യം മലയാളക്കരയിലും ഇന്ത്യയിലാകമാനവും കുടിലവും വൃത്തികെട്ടതുമായ ശിക്ഷാവിധികൾ നിലനിന്നിരുന്ന രാജഭരണ കാലഘട്ടത്തിൽ തന്നെയാണ് ടിപ്പു ജീവിച്ചതും ഭരിച്ചതും സ്വന്തം സേനയിലെ അംഗങ്ങളെ ശിരഛേദം ചെയ്തതും, അംഗഭംഗം വരുത്തിയ നാട്ടുരാജാക്കന്മാർ ഭരിച്ച് പുളച്ച് നടന്നപ്പോഴും നിരായുധരായ യുദ്ധത്തടവുകാരോട് ടിപ്പു മാന്യമായി പെരുമാറി

ഇംഗ്ലീഷ് സൈന്യാധിപന്മാരാണ് ടിപ്പുവിനെ ഏറെ ക്രൂരനായി ചിത്രീകരിച്ചിട്ടുള്ളത് ജനറൽ മാത്യൂസ് ഒഴികെ സാധാരണ ബ്രിട്ടീഷ് തടവുകാർ ടിപ്പു ക്രൂരമായി പെരുമാറിയിരുന്നുവെന്ന് പറഞ്ഞിരുന്നില്ല മാത്രമല്ല ടിപ്പുവിൽ നിന്ന് മാന്യമായ പരിചരണം കിട്ടിയിരുന്നുവെന്ന് സാധാരണ പട്ടാളക്കാർ പറയുന്നു

ജനറൽ മാത്യൂസ് പ്രചരിപ്പിച്ച അസത്യങ്ങൾ ചരിത്രത്തിൽ കറുത്ത പാടായി വളരുകയായിരുന്നു സുൽത്താനിൽനിന്ന് മാന്യമായ പരിഗണന ലഭിച്ചില്ലെന്ന് പരാതി പറഞ്ഞ ഇതേ ജനറൽ മാത്യൂസ് തന്നെയാണ് ബാംഗ്ലൂർ കോട്ട പിടിച്ചെടുത്തപ്പോൾ സ്ത്രീകളെ ബലാത്സംഗം ചെയ്തതും സിവിലിയന്മാരെ കൂട്ടക്കൊല ചെയ്തതും

അതാത് ദേശങ്ങളിലെ ജനങ്ങളും സ്വന്തം സൈനികരും ടിപ്പുവിനോട് അങ്ങേയറ്റം സ്നേഹമുള്ളവരും കൂറുള്ളവരുമായിരുന്നു ശത്രുപക്ഷം ടിപ്പുവിനെതിരായി ആഞ്ഞടിച്ചപ്പോൾ സിവിലിയരും സൈനികരും ടിപ്പുപക്ഷത്ത്  ഉറച്ചുനില്ക്കുകയും ടിപ്പുവിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു ശത്രുക്കളെ പട്ടിണിക്കിട്ട് നിർവീര്യമാക്കുക എന്ന ടിപ്പുവിന്റെ യുദ്ധതന്ത്രം വിജയിപ്പിക്കുന്നതിൽ ആ നാട്ടിലെ സാധാരണ ജനങ്ങളുടെ സഹകരണം ടിപ്പുവിന് എന്നും ലഭിച്ചിരുന്നു

ടിപ്പു അക്രമവും ധിക്കാരവും കാണിച്ചിട്ടുണ്ടെങ്കിൽ അത് ബ്രിട്ടീഷുകാരോട് മാത്രമായിരുന്നു നാട്ടുരാജാക്കൾ വിദേശ ശക്തികൾക്കുമുമ്പിൽ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നിന്നപ്പോൾ ടിപ്പു അവരോട് നേർക്കുനേർ നിന്നു വെല്ലുവിളിച്ചു സാമൂതിരിരാജാവ് പോലും ബ്രിട്ടീഷുകാരോട് എങ്ങനെയാണ് പെരുമാറിയതെന്ന് മനസ്സിലാക്കാൻ അന്നത്തെ രേഖകൾ പരിശോധിച്ചാൽ നമുക്ക് മനസ്സിലാക്കാം

'എന്നെയും എന്റെ രാജ്യത്തെയും അവിടുത്തെ രക്ഷയിൽ സമർപ്പിക്കുന്നു ' എന്ന രീതി കേട്ടുശീലിച്ച ബ്രിട്ടീഷുകാർക്ക് ടിപ്പുവിന്റെ ധിക്കാരം ഇടിത്തീയായി അനുഭവപ്പെട്ടു

തലശ്ശേരി ഫാക്ടർ ഇംഗ്ലീഷ് മേധാവിയോട് 'തന്നെപ്പോലെ ഒരു ലക്ഷം പേർ തന്റെ സേനയിൽ ഉണ്ടെന്ന് പറയാനുള്ള ചങ്കുറപ്പും നെഞ്ചൂക്കും ടിപ്പുവിന് ഉണ്ടായിരുന്നു ഈ 'ധിക്കാര'ത്തിന് ചരിത്രം ടിപ്പുവിന് നല്കിയ ശിക്ഷയുടെ ക്രൂരതയോർത്തു നമുക്ക്  ലജ്ജിക്കാം സ്വദേശാഭിമാനം മരണം വരെ കാത്തുസൂക്ഷിക്കുകയും നാടിനെ വിദേശികൾക്ക് തീറെഴുതിക്കൊടുക്കുന്നതിനെതിരെ സ്വന്തം ജീവൻപോലും ബലിയർപ്പിക്കുകയും ചെയ്ത മൈസൂർ സിംഹം മനുഷ്യ പറ്റില്ലാത്ത താന്തോന്നിയായ ഭരണാധികാരിയാണെന്ന് വിശ്വസിക്കാൻ നമുക്ക് പ്രയാസമുണ്ട്

മഹാരാഷ്ട്ര അക്രമണകാലത്ത് ശത്രുപാളയത്തിൽ നിശാ ആക്രമണം നടത്തി എതിർകോട്ട കീഴടക്കിയപ്പോൾ അപ്സരസ്സുകളെ പോലുള്ള ധാരാളം സ്ത്രീകളും അവിടെ ഉണ്ടായിരുന്നു അവർക്ക് ആഭരണങ്ങളും സമ്മാനങ്ങളും നല്കി ഭർത്താക്കന്മാരെ യുദ്ധത്തിൽ നിന്നും പിൻതിരിയാൻ പ്രേരിപ്പിക്കമെന്നാണ് ടിപ്പു അഭ്യർത്ഥിച്ചത്

പ്രജാ ക്ഷേമവും, നാടിന്റെ ഐശ്വര്യവും പുഷ്ടിപ്പെടുത്താൻ ടിപ്പുവിന് ചില ശിക്ഷകൾ വിധിക്കേണ്ടിവന്നിട്ടുണ്ട് ഒറ്റുകാരോടും അധികൃത നികുതി പിരിവുകാരോടും ടിപ്പു ക്രൂരമായി തന്നെ പെരുമാറി രാജാവീഥികളിൽ കവർച്ച നടന്നാൽ പ്രാദേശിക പോലീസ് മേധാവികളെയാണ് ടിപ്പു ശിക്ഷിച്ചിരുന്നത് സ്വന്തം ജോലിയിൽ അർപ്പണബോധം ഉണ്ടാക്കാനും, അലംഭാവവും ഭരണരംഗത്ത് ഇല്ലാതാക്കുവാനും ഉദ്യോഗസ്ഥരെ സജ്ജമാക്കുക എന്നതായിരുന്നു സുൽത്താന്റെ ലക്ഷ്യം

സ്വന്തം സേനയിലെ പടയാളികളെ കർമോത്സുകരാക്കുവാൻ പടയാളികൾക്ക് ടിപ്പു അനേകം സൗജന്യങ്ങൾ അനുവദിച്ചു സ്വന്തം ജീവൻ ബലിദാനം ചെയ്തും തന്റെ യജമാനനെ രക്ഷിക്കുക എന്ന പ്രതിജ്ഞ മൈസൂർ സൈന്യത്തിലെ ഓരോ പടയാളിയും സ്വയം ഏറ്റെടുത്തതാണ് ബ്രിട്ടീഷ്- സ്വദേശീയ - സവർണ- ചരിത്രകാരന്മാർ തന്നെ തലകുലുക്കി സമ്മതിക്കുന്ന കാര്യവും ടിപ്പുവിന്റെ പടയാളികൾക്ക് അവരുടെ യജമാനനോടുള്ള സ്നേഹത്തിന്റെ ആഴത്തെക്കുറിച്ചാണ് ഭരണീയരും സൈന്യവും സിവിൽ ഭരണത്തിലെ ഉദ്യോഗസ്ഥരും കൺകണ്ട ദൈവമായി വാഴ്ത്തി ടിപ്പു പിന്നെ എപ്പോഴാണ് ചരിത്രത്തിനനഭിമതനായി തീർന്നത്?

ടിപ്പുവിന്റെ മരണശേഷം പ്രകൃതിപോലും മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ വിങ്ങുന്ന മനസുമായി സുൽത്താന് അന്ത്യോപചാരം അർപ്പിക്കാൻ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് സുൽത്താന്റെ വേർപാട് സ്വന്തം നെഞ്ചിൽ ഏറ്റുവാങ്ങിയ സാധാരണക്കാരായ ഭരണീയരിൽ നിന്ന് എപ്പോഴാണ് ടിപ്പു ചരിത്രത്തിന്റെ പടിയിറങ്ങി പോയത്?

നിലനില്ക്കുന്ന നെറികേടുകളെ ചോദ്യം ചെയ്തവൻ..... അധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കിയവൻ..... കച്ചവടക്കണ്ണുള്ള വിദേശ ശക്തിയെ തൂത്തെറിയാൻ ജീവൻ ബലികൊടുത്തവൻ അദ്ദേഹം ചരിത്രത്തിൽ എങ്ങനെ നെറികേടിന്റെ പ്രതീകമായി? ചോദ്യങ്ങൾക്കുള്ള ഉത്തരം മറുചോദ്യമാകുമ്പോൾ വീണ്ടും ഉത്തരം തേടി നമുക്ക് അലഞ്ഞേ മതിയാകൂ.... അവസാന ചോദ്യത്തിന്റെ അവസാന ഉത്തരത്തിനായി


മലബാറിന്റെ ഉയർത്തെഴുന്നേൽപ്പ്

തികഞ്ഞ ഇസ്ലാം മത വിശ്വാസികളും ഇസ്ലാമിക ജീവിതക്രമം പിന്തുടർന്നവരുമായ ഹൈദരലിയും ടിപ്പുസുൽത്താനും ഇതര മതങ്ങളോടും വിശ്വാസങ്ങളോടും സഹിഷ്ണുത പുലർത്തിയതായി ചരിത്രത്തിലുടനീളം നമുക്കുകാണാം സൈന്യത്തിൽ എന്നപോലെ സിവിൽ ഭരണത്തിലും ടിപ്പുവിന്റെ മുഖ്യചുമതലക്കാർ ഹിന്ദുക്കളായിരുന്നു ഹൈദരലിയുടെ സൈന്യത്തലവൻ ശ്രീനിവാസ റാവുവും, ടിപ്പുവിന്റെ സൈന്യത്തിലെ മുഖ്യൻ അപ്പറാവുവും ഹിന്ദുക്കൾ തന്നെ

സിവിൽ ഭരണത്തിൽ ടിപ്പുകഴിഞ്ഞാൽ ഏറ്റവും കൂടുതൽ അധികാരമുണ്ടായിരുന്നത് ദിവാൻ പൂർണയ്യക്കായിരുന്നു മൈസൂർ രാജ്യത്തിലെ ഭരണാധികാരത്തിന്റെ ചുമതല കൃഷ്ണറാവുവിനും പോലീസ് വകുപ്പിന്റെ മേൽനോട്ടം ശ്യാമ അയ്യർക്കുമായിരുന്നു

നയതന്ത്ര പ്രതിനിധികളിൽ ഭൂരിപക്ഷവും ഹിന്ദുക്കളായിരുന്നു എന്തിനേറെ, ടിപ്പുവിന്റെ മുഖ്യ പേഷാക്കാർ പദവി വഹിച്ചിരുന്ന സുബ്ബറാവുവും ഹിന്ദുതന്നെ മൈസൂർ രാജാക്കന്മാർ മതമൗലികവാദികളും ഹൈന്ദവ വിരുദ്ധരുമായിരുന്നെങ്കിൽ ഭരണത്തിന്റെയും സൈന്യത്തിന്റെയും താക്കോൽ സ്ഥാനങ്ങളിൽ ഇതര മതസ്ഥരെ നിയമിക്കുമായിരുന്നില്ല

സൈനിക പ്രാധാന്യമുള്ള ഒരു കാലഘട്ടത്തിൽ കഴിവും പ്രാപ്തിയും മാത്രമേ സുൽത്താൻ പരിഗണിച്ചിരുന്നുള്ളൂ സുൽത്താനും ഹൈദറിനും സ്വന്തം മതത്തിൽ വിശ്വാസവും കൂറും ഉണ്ടായിരുന്നുവെന്നത് നേരു തന്നെ

ഇസ്ലാമിക ജീവിതചര്യയും ഏകദൈവ വിശ്വാസവും പരലോക വിശ്വാസവും പ്രവാചകനിലുള്ള വിശ്വാസവും ഇവർക്ക് ഉണ്ടായിരുന്നു അത്തരം വിശ്വാസം സ്വയം സംസ്ക്കരണത്തിന് അവരെ പ്രാപ്തരാക്കി

വിയർപ്പാറും മുമ്പ് കൂലിനല്കാനും, സഹജീവികളോട് കരുണയും സ്നേഹവും പ്രകടിപ്പിക്കാനും ടിപ്പുവിന് പ്രചോദനമായത് ഈ മത വിശ്വാസവും ദൈവവിശ്വാസവും തന്നെയാണ് മൃഗതുല്യ ജീവിതം നയിക്കുന്ന മലബാറിലെ ജനങ്ങളെ കലാപങ്ങളിലൂടെയോ, വാൾമുനയിലൂടെയോ സംസ്ക്കരിച്ചെടുക്കുവാൻ കഴിയില്ലെന്ന് ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് ഇവരെ ഇസ്ലാം മതത്തിലൂടെ മാറ്റിയെടുക്കാൻ കഴിയുമെന്ന് വിശ്വസിക്കാൻ സുൽത്താനെ പ്രേരിപ്പിച്ചത്

സൈന്യത്തിലും സിവിൽ ഭരണത്തിലും ധാരാളം ഹിന്ദുക്കൾ ഉണ്ടായിരുന്ന മൈസൂർ ഭരണത്തിൽ ഹൈന്ദവ വിരുദ്ധ നിലപാടെടുക്കാൻ ഹൈദരോ ടിപ്പുവോ മുതിരുമെന്ന് വിശ്വസിക്കുന്നത് വിഢിത്തമാണ് ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ കണ്ടെത്തലുകളിൽ നിന്നുതന്നെ നമുക്കത് ഊഹിച്ചെടുക്കുവാൻ കഴിയും

രാജ്യത്തോട് കൂറുള്ളതും അച്ചടക്കമുള്ളതുമായ ഒരു സൈന്യത്തെയാണ് ഹൈദറും ടിപ്പുവും നയിച്ചിരുന്നതെന്നും സൈന്യത്തിലും നേതൃനിരയിലും ധാരാളം ഹിന്ദുക്കൾ ഉണ്ടായിരുന്നു എന്നും ചരിത്രകാരനായ വിൽക്സ് രേഖപ്പെടുത്തിയിട്ടുണ്ട്

നിർബന്ധിത മതപരിവർത്തനം, ഹൈന്ദവ ദേവാലയ ധ്വസനം, ഹൈന്ദവവേട്ട തുടങ്ങി ഏതെങ്കിലും തരത്തിൽ സുൽത്താൻ പ്രവർത്തിച്ചിരുന്നുവെങ്കിൽ സ്വാഭാവികമായി സൈന്യത്തിലും ഭരണത്തിലും അസ്വാസ്ഥ്യങ്ങൾ ഉയരേണ്ടതായിരുന്നു എന്നാൽ  ടിപ്പുവിന്റെ മരണംവരെ സൈന്യത്തിലോ ഭരണത്തിലോ കൂട്ടമായതോ ഒറ്റപ്പെട്ടതോ ആയ യാതൊരു അസ്വാസ്ഥ്യവും ഉണ്ടായിരുന്നതായി ചരിത്രത്തിലില്ല

അസത്യവും അർദ്ധസത്യവും കൊണ്ട് ടിപ്പുവിനെ അപഹസിക്കാൻ ശ്രമിച്ചവർ തന്നെ പറയുന്ന കാര്യങ്ങൾ അപഗ്രഥിച്ചെടുത്താൽ അവയിലെ അസത്യങ്ങളെ നമുക്ക് വേർതിരിച്ചെടുക്കാൻ കഴിയും തെക്കെ ഇന്ത്യയിൽ ഒരു പ്രബല സാമ്രാജ്യമായി മൈസൂർ വളർന്നിട്ടും അവിടെയെങ്ങും കേൾക്കാത്ത പഴിയാണ് ടിപ്പുവിനും ഹൈദറിനും മലബാറിൽ നിന്നും ഏൽക്കേണ്ടിവന്നത്.

മൈസൂർ മലബാറിൽ സ്ഫോടനാത്മകമായ പരിവർത്തനങ്ങൾ നടപ്പിലാക്കുക വഴി ജന്മി ഭോഗം അനുഭവിച്ചു വന്ന സവർണരെ കടഞ്ഞാണിട്ടു ഇടത്തട്ടുകാരായ മാടമ്പികൾ ഉന്മൂലനം ചെയ്യപ്പെട്ടു കിരാതമായ നാട്ടു നിയമങ്ങൾ ഉഴുതുമുറിച്ചു എന്നിട്ടും ചരിത്രത്തിൽ ക്രൂരമായി ടിപ്പു ക്രൂശിക്കപ്പെട്ടു

നാളിതുവരെ മറ്റൊരു രാജാവും നടപ്പിൽ വരുത്താത്ത രീതിയിൽ മലബാറിന്റെ വികസനത്തിന് മുൻതൂക്കം നൽകി കച്ചവടവും കൃഷിയും അഭിവൃദ്ധിപ്പെടുത്തി ഉല്പന്നങ്ങൾ നേരിട്ട് ശേഖരിക്കുവാൻ ഫറൂക്ക്, പാലക്കാട്, കോഴിക്കോട്, മഞ്ചേരി, മലപ്പുറം, മങ്കട, കൊയിലാണ്ടി, വടകര, മയ്യഴി, പൊന്നാനി എന്നിവിടങ്ങളിൽ പാണ്ടിക ശാലകൾ സ്ഥാപിച്ചു ഈ സ്ഥലങ്ങളിൽ കച്ചേരികളും നികുതി അടക്കാനുള്ള ആപ്പീസുകളും തുറന്നു ഭൂമിക്കുമേൽ അനിയന്ത്രിതമായ നികുതി ചുമത്തുകയായിരുന്ന നാടുവാഴികൾക്ക് ടിപ്പുവിന്റെ ഭരണം കടക്ക് കത്തിവെക്കുന്ന തരത്തിലുള്ളതായിരുന്നെങ്കിലും സാധാരണക്കാർക്ക് ഏറെ ആശ്വാസകരമായിരുന്നു

മലബാറിന്റെ വികസനത്തിൽ സമഗ്രമായ പദ്ധതികൾ നടപ്പിലാക്കി വിജയിപ്പിക്കാൻ ടിപ്പുവിനെ സഹായിച്ചത് പിതാവിന്റെ ശിക്ഷണവും, മൈസൂർ ഭരണത്തിന്റെ അനുഭവ പരിചയവുമായിരുന്നു  15 ആം വയസ്സു മുതൽ പിതാവിന്റെ നിഴലായി യുദ്ധമുന്നണിയിലും ഭരണത്തിലും സജീവമായി പങ്കെടുക്കാൻ കഴിഞ്ഞ ടിപ്പു പ്രായത്തിൽ കവിഞ്ഞ പക്വതയും വിനയവും കാത്തുസൂക്ഷിച്ചിരുന്നു

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കല്പന പുറപ്പെടുവിച്ച സുൽത്താൻ, പെൺമക്കളെ കെട്ടിച്ചയയ്ക്കാൻ കഴിവില്ലാത്ത രക്ഷിതാക്കൾക്ക് സ്റ്റേറ്റിൽ നിന്നും സംഭാവനകൊടുത്ത് സഹായിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി നിയമാനുസൃതമല്ലാത്ത ലൈംഗിക ബന്ധങ്ങളും, തന്റെ രാജ്യത്ത് മദ്യം ഉല്പാദിപ്പിക്കുന്നതും വില്പന ചെയ്യുന്നതും നിരോധിച്ചു കള്ളുചെത്തിൽ ഏർപ്പെട്ടവരെ പുനരധിവസിപ്പിക്കുവാൻ പദ്ധതി നടപ്പിൽ വരുത്തി ഈ നടപടികൾ ഫലപ്രദവും പ്രശംസാർഹവുമാണെന്ന്  ബ്രിട്ടീഷ് ചരിത്രകാരൻ ബ്രൗണിംഗ് ചൂണ്ടിക്കാട്ടുന്നു

ഡച്ചുകാരെ തോൽപിച്ച് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി മലബാറിൽ ആധിപത്യം ഉറപ്പിച്ചതോടുകൂടി കുരുമുളകിന്റെ സംഭരണവില  ഗണ്യമായി കുറച്ചു കണ്ടിക്ക് 25 മുതൽ 30 രൂപവരെയായിരുന്നു കുരുമുളകിന്റെ വില എന്നാൽ സ്റ്റേറ്റ് ട്രേഡിംഗ് കോർപ്പറേഷൻ വഴി ടിപ്പു കുരുമുളകിന് 100 രൂപ നിരക്കിൽ സംഭരിച്ചതോടെ കൃഷിക്കാർക്ക് അതിന്റെ ഗുണം കിട്ടി

വിളകളെ അടിസ്ഥാനമാക്കി നികുതി ചുമത്തിയതിനാൽ നാശ നഷ്ടം സംഭവിച്ച കൃഷിക്കോ, ചെയ്യാത്ത കൃഷിക്കോ കർഷകർ നികുതി നല്കേണ്ടി വന്നിട്ടില്ല കൃഷിയെ പ്രോത്സാഹിപ്പിക്കുവാൻ ടിപ്പു അനേകം പദ്ധതികൾ നടപ്പിലാക്കി ദരിദ്ര കർഷകർക്ക് പലിശ രഹിതമായി കൃഷി ആവശ്യങ്ങൾക്ക് വാർഷിക കടം നല്കി കുണ്ടുകളും കുളങ്ങളും കനാലുകളും നിർമ്മിച്ച് കൃഷിക്ക് ജലസേചന സൗകര്യം ഏർപെടുത്തി

പഴം, തെങ്ങ്, കൃഷി എന്നിവക്കും ധാരാളം സൗജന്യങ്ങൾ ഏർപ്പെടുത്തി ഒരുപറ വിത്ത് വിതക്കുന്ന സ്ഥലത്തു നിന്ന് 10 പാറ നെല്ല് ലഭിക്കുമെന്നും പതിൽ അഞ്ചര പറ കൃഷിക്കാരനും, നാലര പറ ജന്മിക്കും ഗവർമെണ്ടിനും നല്കിയാൽ മതിയെന്നും നിയമമുണ്ടാക്കി ജന്മിയുടെ കൊടിയ ചൂഷണവും ഗവൺമെന്റിന്റെ അമിത നികുതിയും മൂലം മാന്ദ്യം സംഭവിച്ച കൃഷി മേഖല ടിപ്പുവിന്റെ ഭരണത്തിൽ സജീവമായി

ഇന്ത്യയിൽ മറ്റൊരു പ്രദേശത്തും ഇല്ലാതിരുന്ന ഭൂവ്യവസ്ഥയായിരുന്നു മലബാറിലേത് ഇവിടുത്തെ കാർഷിക മേഖലയിലെ പ്രശ്നങ്ങൾ ടിപ്പു അഗാധമായി പഠിച്ചിരുന്നു മൈസൂർ ഭരണത്തിലെ ഭരണ പരിചയവും ഹൈദറിൽ നിന്നുലഭിച്ച മികച്ച ശിക്ഷണവും മലബാറിൽ മാറ്റങ്ങളുടെ വേഗം കൂട്ടാൻ സുൽത്താനെ സഹായിച്ചു

മൈസൂർ ഭരണത്തിൽ മലബാറിലുണ്ടായ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വിവരങ്ങൾ ബ്രിട്ടീഷ് ചരിത്രകാരനായ എഡ് വേർഡ് മൂർ രേഖപ്പെടുത്തിയത് ശ്രദ്ധേയമാണ്  'ഏതൊരു നാട്ടിലൂടെയും സഞ്ചരിക്കുന്ന ഒരു വ്യക്തിക്ക്, അവിടെ ജനനിബിഢവും നന്നായി കൃഷിചെയ്യുന്നതും, നഗരങ്ങളും ഗ്രാമങ്ങളും, വ്യാപാരങ്ങളും പുരോഗമിക്കുന്നതും കാണുമ്പോൾ അവിടെ ജനപ്രീതിയുള്ള ഒരു രാജാവ് ഭരിക്കുന്നതായി മനസ്സിലാക്കാം...'  മൈസൂരിലേയും മലബാറിലേയും സർവ്വമേഖലകളിലും സുൽത്താന്റെ ഭരണകാലം സുവർണകാലമായിരുന്നുവെന്ന് തെളിയിക്കാൻ ഇതിൽ പരം എന്തുതെളിവാണ് നമുക്കു വേണ്ടത്?

സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന കർഷകരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി ഭരണവും നിയമ നിർമ്മാണവും നടത്തുന്ന ഭരണാധികാരി സ്വാഭാവികമായും ജന്മിമാരുടെയും മാടമ്പിമാരുടെയും ശത്രുവായി  മാറുന്നത് സാധാരണമാണ് ടിപ്പുസുൽത്താൻ കൃഷിമേഖലയിലും സാമൂഹ്യമേഖലയിലും കൊണ്ടുവന്ന പരിഷ്കാരങ്ങൾ സവർണ ജന്മിമാർക്കും നാടുവാഴികൾക്കും അവരെ ഊട്ടിവളർത്തുന്ന ബ്രിട്ടീഷുകാർക്കും കനത്ത പ്രഹരം തന്നെയായിരുന്നു കലക്കുവെള്ളത്തിൽ മീൻപിടിച്ചിരുന്ന ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് ടിപ്പുവിന്റെ ആഗമനവും, ഭരണവും വൻതോതിൽ സാമ്പത്തിക നഷ്ടം വരുത്തിവച്ചതായി ബ്രിട്ടീഷ് കമ്പനി രേഖകളിൽ കാണാം

മൈസൂർ ഭരണം മലബാറിന്റെ മണ്ണിൽ അവസാനിപ്പിക്കാൻ നാട്ടുരാജാക്കന്മാരെക്കാൾ ഒരു പക്ഷെ, കൂടുതലായി അധ്വാനിച്ചത് ബ്രിട്ടീഷുകാരാണ് ടിപ്പുവിന്റെ ഹൈന്ദവ വേട്ടക്കഥകളും ക്ഷേത്രധ്വംസന കഥകളും ബ്രിട്ടീഷ് ബുദ്ധിയിലുദിച്ച ക്രൂരമായ തന്ത്രവുമാണ് മൈസൂറിന്റെ ആധിപത്യം പിടിച്ചെടുത്തിട്ടും, സ്വന്തം കൊട്ടാരത്തിൽ വെച്ച് കൊടുംചതിയിലൂടെ സുൽത്താനെ വകവരുത്തിയിട്ടും ടിപ്പുവിനെ ബ്രിട്ടീഷുകാർ വെറുതെ വിട്ടില്ല ജനമനസ്സുകളിൽ നിന്നു പോലും ടിപ്പുവിന്റെ സ്മരണയെ പിഴുതെറിയാൻ അവർ ആവതു ശ്രമിച്ചു

ശ്രീരംഗപട്ടണം ആക്രമിച്ച് ടിപ്പുവിനെ വധിക്കുകയും കൊട്ടാരം പിടിച്ചെടുക്കുകയും ചെയ്ത ബ്രിട്ടീഷ് സൈന്യാധിപരായ കേണൽ കിർക്ക് പാട്രിക്കും, കേണൽ ബിറ്റ്സണും ആദ്യം ചെയ്തത് അവിടുത്തെ രേഖകളും എഴുത്തുകളും മുഴുവൻ ബ്രിട്ടനിലേക്ക് കടത്തുക എന്നതായിരുന്നു പിന്നീടവർ സ്വന്തം വ്യാഖ്യാനങ്ങളിലൂടെ അവ പ്രസിദ്ധീകരിച്ചു അവർ ലോകത്തിനു നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കഥകളാണ് ടിപ്പുവിന്റെ ചരിത്രം കേണൽ വിൽക്സ് ജനറൽ ഹാരിസും ടിപ്പുവിനെതിരെ യുദ്ധം ചെയ്തവരും ഒന്നിലേറെ തവണ പരാജയ രുചി അറിഞ്ഞവരുമാണ് യുദ്ധത്തിലെ എതിരാളിയെക്കുറിച്ച് വിൽക്സും, ഹാരിസും നല്കുന്ന വിവരങ്ങൾ ഏതുതരത്തിലുള്ളതായിരിക്കുമെന്ന് സാമാന്യ ബുദ്ധിയുള്ളവർക്കു മനസ്സിലാക്കാവുന്നതേയുള്ളൂ

ഇന്ത്യാ ചരിത്രത്തിലെ പ്രോജ്വലനായ ഭരണാധികാരിയും , കഴുകൻ കണ്ണുകളോടെ ഇന്ത്യയിൽ താവളം ഉറപ്പിക്കാൻ ശ്രമിക്കുന്ന ബ്രിട്ടീഷ് തന്ത്രങ്ങളെ മുൻകൂട്ടികാണുകയും അവർക്കെതിരെ അവസാന ശ്വാസം വരെ നെഞ്ചുയർത്തി പോരാടിക്കുകയും ചെയ്ത ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ആദ്യ പോരാളിയും രക്തസാക്ഷിയുമായ ടിപ്പുസുൽത്താൻ പിന്നെടെങ്ങനെ നമ്മുടെ മനസ്സിൽ 'തൊപ്പിയോ വാളോ' എന്ന് ഉദ്ഘോഷിച്ച് പേപിടിച്ചോടുന്ന മതഭ്രാന്തനും ഭീകരവാദിയും നീചനുമായി മാറി?

ഭരണപരിഷ്കാരങ്ങൾ സവർണരെ ഒരു പരിധിവരെ ചൊടിപ്പിച്ചിരുന്നുവെന്നത് നേരുതന്നെ എന്നാൽ മലബാറിൽ ഹൈദറലിയും ടിപ്പുവും നടപ്പിൽ വരുത്തിയ വികസനപ്രവർത്തനങ്ങൾ അവരെക്കാൾ വിറകൊള്ളിച്ചത് ബ്രിട്ടീഷ്കാരെയായിരുന്നു

നാവിക സേനക്ക് പരിശീലനം നൽകാൻ മംഗലാപുരത്ത് ടിപ്പു ഒരു സൈനിക കോളേജ് ആരംഭിച്ചതും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കണ്ണൂരും കാസർഗോട്ടും രണ്ടു വൻകിട നെയ്ത്തുശാലകൾ സ്ഥാപിച്ചതും കൃഷിക്കാരിൽ നിന്ന് ഉല്പന്നങ്ങൾ നേരിട്ടു സംഭരിക്കുന്ന സ്റ്റേറ്റ് ട്രേഡിംഗ് കോർപ്പറേഷൻ സ്ഥാപിച്ചതും ബ്രിട്ടീഷ് കമ്പനിയെ അങ്കലാപ്പിലാക്കി കൃഷിക്കാരനും സാധാരണക്കാരനും ടിപ്പുവിനോട് ഐക്യദാർഢ്യം ചെയ്യുന്നത് തങ്ങളുടെ നിലനില്പിന് ഭീഷണിയാകുമെന്ന് ബ്രിട്ടീഷുകാർക്ക് മനസ്സിലായിരുന്നു നാളിതുവരെ മറ്റൊരു രാജാവും ഇത്തരത്തിലുള്ള നടപടികൾ നടപ്പിലാക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നില്ല അതുകൊണ്ടുതന്നെ ബ്രിട്ടീഷ് കമ്പനിക്ക് അവരുടെ നിലനില്പ് ഭദ്രവുമായിരുന്നു

രാജ്യത്ത് ഉല്പാദിപ്പിക്കുന്ന കാർഷികവിളകൾ തുച്ഛമായ വിലക്ക് ബ്രിട്ടീഷ് കമ്പനിക്ക് നല്കുകയും തുണിത്തരങ്ങളും സൈന്യത്തിനു വേണ്ട ഉപകരണങ്ങളും കമ്പനിയിൽ നിന്ന് വാങ്ങിക്കുകയുമായിരുന്നു നാട്ടുരാജാക്കന്മാരുടെ പതിവ് ലോക കമ്പോളത്തിൽ അത്യന്തം പ്രിയവും ഡിമാന്റും ഉണ്ടായിരുന്ന മലബാറിൽ കാർഷികോല്പന്നങ്ങളുടെ മികവിനെക്കുറിച്ചുപോലും നാട്ടുരാജാക്കന്മാർ അജ്ഞരായിരുന്നു

ലോകരാഷ്ട്രങ്ങളുമായി നിരന്തരമായ സമ്പർക്കമുണ്ടായിരുന്ന ഹൈദർ അലിക്കും ടിപ്പുസുൽത്താനും മലബാറിലെ കാർഷിക വിളകളുടെ മേന്മയെക്കുറിച്ചും അവയ്ക്ക് വിദേശത്തുള്ള ഡിമാന്റിനെക്കുറിച്ചും നല്ല ബോധമുണ്ടായിരുന്നു അതുകൊണ്ടുതന്നെയാണ് ഭരണം സ്ഥാപിച്ച ഉടനെ കൃഷിക്കാരിൽ നിന്ന് ഉല്പന്നങ്ങൾ നേരിട്ട് സംഭരിക്കാൻ ടിപ്പു പദ്ധതി ആവിഷ്കരിച്ചത്

ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി മലബാറിൽ നടത്തിവരുന്ന വാണിജ്യ സമ്പ്രദായം ഇരുതല മൂർച്ചയുള്ള വാളാണെന്ന തിരിച്ചറിവ് ടിപ്പുവിന് ഉണ്ടായിരുന്നു ചുളുവിലക്ക് കാർഷികോല്പന്നങ്ങൾ ശേഖരിച്ച് വൻവിലക്ക് വിദേശവസ്തുക്കൾ മലബാറിലെ രാജാക്കന്മാർക്ക് കൈമാറുക വഴി ഇരട്ട ലാഭം കൊയ്തിരുന്ന ബ്രിട്ടീഷ് കമ്പനിയെ തറപറ്റിക്കുക എന്ന മുൻനിശ്ചയവും ടിപ്പുവിന് ഉണ്ടായിരുന്നു

ചുരുങ്ങിയ കാലയളവിൽ ആവും വിധം ഭരണീയരെ സംരക്ഷിക്കാനും കഴിയും വിധം ബ്രിട്ടീഷുകാരെ പരാജയപ്പെടുത്താനും ടിപ്പു പരിശ്രമിച്ചു അതിനായി ടിപ്പുവിന്  നൽകേണ്ടിവന്ന വില വളരെ വലുതായിരുന്നു യുദ്ധവും വെട്ടിപ്പിടുത്തവും കൊടുക്കലും വാങ്ങലും വാൾ തലപ്പിന്റെ തിളക്കവും കിലുക്കവും ചെറുപ്പകാലത്തിലേ കണ്ടു ശീലിച്ച അസാമാന്യ ധൈര്യ ശാലിയായ ഒരു ബാലൻ കഥാവശേഷനായ ശേഷവും ജനമനസ്സിൽ നിന്നും ഭ്രഷ്ട് കല്പിക്കപ്പെട്ടു പോയതിനു പിന്നിൽ ഇനിയുമേറെ കാരണങ്ങളുണ്ട്

ഭൗതിക സൗഭാഗ്യങ്ങളിൽ പാറിപറന്ന് കൊട്ടാരക്കെട്ടുകളിൽ കുടിച്ചും കൂത്താടിയും സുഖിച്ചും നടക്കാൻ കഴിയുമായിരുന്നിട്ടും അവരെ മോചനം മനസിലൊളിപ്പിച്ച് തന്നാലാവും വിധം അഃസ്ഥിതരെ സഹായിക്കാൻ ഇറങ്ങിപുറപ്പെട്ട 15 വയസ്സുകാരന്റെ നിസ്സഹായ മുഖം.... അവസാന ശ്വാസത്തിലും വൈദേശികാധിപത്യത്തെ ചെറുക്കാൻ പടവാളോങ്ങിയ കരുത്തനായ 40 വയസ്സുകാരന്റെ ഉശിര്... അതേ.... ചരിത്രത്തിൽ ടിപ്പു ഉയിർത്തെഴുന്നേൽക്കുക തന്നെ ചെയ്യും കാരണം ചരിത്രം സത്യമാണ് കാലത്തിന്റെ ഗതിനിർണയിക്കുന്നത് ചരിത്രവുമാണ്


ബ്രിട്ടീഷ് കമ്പനി പിടിമുറുക്കുന്നു

16-ആം നൂറ്റാണ്ടിൽ ഇന്ത്യൻ മണ്ണിൽ കാലുകുത്തിയ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഇന്ത്യയിലെ വളർച്ച അതിവേഗമായിരുന്നു പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച് രാജ്യങ്ങൾ ഇന്ത്യൻ വ്യാപാരത്തിലൂടെ നേടിയ വമ്പിച്ച സമ്പത്തിനെക്കുറിച്ച് മനസ്സിലാക്കിയ ബ്രിട്ടീഷുകാർ ഇന്ത്യയുടെ തീരപ്രദേശങ്ങളിലാണ് ആധിപത്യം സ്ഥാപിച്ചു തുടങ്ങിയത് സൂററ്റ്, മസുലി പട്ടണം, ഹോർട്ട് സെന്റ് ജോർജ് (മദ്രാസ്) , ഹോർട്ട് സെന്റ് ഡേവിഡ് (ഗൂഡല്ലൂർ) ഫോർട്ട് വില്യം (കൊൽക്കത്ത) തുടങ്ങിയ തുറമുഖങ്ങൾ കമ്പനി ഇതിനായി തെരഞ്ഞെടുത്തു

1660 ൽ ബോംബെ, ചാൾസ് രണ്ടാമനിൽ നിന്നും ഈസ്റ്റിന്ത്യാ കമ്പനി വിലയ്ക്കുവാങ്ങിയതോടുകൂടിയാണ് ഇന്ത്യയിൽ ദീർഘകാലം രാഷ്ട്രീയാധിപത്യം സ്ഥാപിക്കാൻ ബ്രിട്ടന് കഴിഞ്ഞത് മുഗൾ സാമ്രാജ്യത്തിന്റെ തകർച്ചയും നാട്ടുരാജാക്കന്മാരുടെ തമ്മിൽപോരും സമർത്ഥരായ ബ്രിട്ടീഷ് സൈന്യാധിപന്മാരുടെ വരവും ഇന്ത്യയിൽ സാമ്രാജ്യം സ്ഥാപിക്കുവാൻ ബ്രിട്ടീഷുകാർക്ക് ഏറെ സഹായകരമായി

സമർത്ഥനായ നയതന്ത്രജ്ജൻ ഡ്യൂപ്ലെയുടെ രംഗപ്രവേശത്തോടെ കച്ചവടാധിപത്യത്തിൽ നിന്നും രാഷ്ട്രീയസ്ഥാപനാധിപത്യത്തിലേക്ക് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചു ഇന്ത്യൻ സാഹചര്യം നന്നായി പഠിച്ച ഒരു സൈന്യാധിപൻകൂടിയായ ഡ്യൂപ്ലെ നാട്ടുരാജാക്കന്മാരെ തമ്മിലടിപ്പിച്ചും സുശക്തരും ആയുധപരിശീലനം സിദ്ധിച്ചവരുമായ ബ്രിട്ടീഷ് പട്ടാളക്കാരെ ഉപയോഗിച്ചും ഇന്ത്യയിൽ അതിവേഗം രാഷ്ട്രീയാധിപത്യം നേടി

മറ്റു വിദേശ വാണിജ്യ കമ്പനികൾ ഇന്ത്യയിൽ നിന്നും ആട്ടിയോടിക്കപ്പെട്ടതോടെ ബ്രിട്ടീഷ് കമ്പനി ഇന്ത്യയുടെ മുഴുവൻ അവകാശികളായി മാറി തുടർന്ന് ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ബ്രിട്ടീഷുകാർ പാണ്ടികശാലകൾ സ്ഥാപിച്ചു ബ്രിട്ടീഷുകാരുടെ വാണിജ്യപരവും രാഷ്ട്രീയവുമായ ആധിപത്യത്തെ ചെറുക്കാൻ ഒറ്റ നാട്ടുരാജാവും തയ്യാറായില്ല എന്നു മാത്രമല്ല; അവർ ഈസ്റ്റിന്ത്യാ കമ്പനിയുടെ വിശ്വസ്തരും വിധേയരുമായി മാറുകയും ചെയ്തു

1755 ൽ മൈസൂർ രാജാവ് നഞ്ജ രാജിന്റെ പടത്തലവനായി ഹൈദർ എന്ന പടയാളി അവരോധിതനായതോടുകൂടിയാണ് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് ഒരു ശത്രുവിനെ നേരിടേണ്ടിവന്നത് 1755 ൽ ഹൈദർ അലി ഡിണ്ടിഗൽ ഫൗജറരായി നിയമിക്കപ്പെട്ടപ്പോൾ കോയമ്പത്തൂരിനും മധുരക്കും ഇടയിലുള്ള ഡിണ്ടിഗൽ പ്രദേശത്തെ മുഴുവൻ നാട്ടുരാജാക്കന്മാരെയും ആക്രമിച്ച് അവിടുത്തെ സമ്പാദ്യങ്ങൾ കൈവശപ്പെടുത്തി

ഈ സമ്പാദ്യം ഉപയോഗിച്ച് നഞ്ജരാജിന്റെ കീഴിൽ അതൃപ്തരായി കഴിഞ്ഞിരുന്ന പട്ടാളക്കാരുടെ ശമ്പള കുടിശ്ശിക  മുഴുവൻ കൊടുത്തു തീർത്തു കൂടാതെ പട്ടാളക്കാർക്ക് വമ്പിച്ച സാമ്പത്തിക സഹായങ്ങളും നല്കി ഫ്രഞ്ചുകാരിൽ നിന്നും സൈനിക പരിശീലനം സിദ്ധിച്ച ഹൈദർ അലി ക്രമേണ മൈസൂർ രാജ്യത്തിന്റെ ഭരണാധിപത്യം ഏറ്റെടുത്തു

എഴുതാനും വായിക്കാനും അറിയാത്ത ഹൈദർ സൈനിക കാര്യങ്ങളിൽ എന്നപോലെ സിവിൽ ഭരണത്തിലും പ്രാഗത്ഭ്യം തെളിയിച്ചു ഒട്ടേറെ കാർഷിക പരിഷ്ക്കാരങ്ങളും സാമൂഹ്യ പരിഷ്കാരങ്ങളും നടപ്പിലാക്കി മറ്റു നാട്ടുരാജ്യങ്ങളെ പോലെ ബ്രിട്ടീഷ് മോൽക്കോയ്മ അംഗീകരിക്കാൻ മൈസൂർ തയ്യാറായില്ല പലപ്പോഴും ബ്രിട്ടീഷുകാരുമായി ഹൈദറിന് ഏറ്റുമുട്ടേണ്ടി വന്നു ബ്രിട്ടീഷ് ഇന്ത്യയിൽ അവർക്ക് ശക്തമായ എതിർപ്പ് നേരിടേണ്ടി വന്ന നാട്ടുരാജാവായിരുന്നു ഹൈദർ അലി

1754 ൽ വിവാഹിതനായ ഹൈദറിന് രണ്ടാം ഭാര്യ ഫക്രുന്നീസയിൽ ജനിച്ച പുത്രൻ ടിപ്പുവും ഹൈദറിന്റെ പാത പിൻതുടർന്നു പിതാവിന്റെ യുദ്ധ സാമർത്ഥ്യം ബ്രിട്ടീഷുകാരോടുള്ള ഒടുങ്ങാത്ത പകയും ടിപ്പുവിലും ചെറുപ്പത്തിലേ പ്രകടമായിരുന്നു ബുദ്ധിശക്തിയിലും  കായിക ശക്തിയിലും വിദ്യാഭ്യാസത്തിലും മുന്നിട്ടു നിന്ന ടിപ്പുവിനെ ഒരു പട്ടാളക്കാരന്റെ മകൻ എന്ന നിലക്കു മാത്രമേ ഹൈദർ പരിഗണിച്ചിരുന്നുള്ളൂ

ഒമ്പതാം വയസുവരെ ഉമ്മയോടൊപ്പം ഡിണ്ടിഗലിൽ വളർന്ന ടിപ്പു പതിമൂന്നാം വയസ്സിലാണ് പിതാവിനോടൊപ്പം യുദ്ധമുന്നണിയിൽ സജീവമാകുന്നത് ടിപ്പുവിന്റെ ജീവിതവും ഭരണപരിഷ്ക്കാരങ്ങളും സൈനിക ഭരണ നീക്കങ്ങളും, എന്തിന്; അദ്ദേഹത്തിന്റെ മരണം പോലും വിവാദങ്ങൾ സൃഷ്ടിച്ചവയായിരുന്നു ചരിത്രകാരന്മാർക്കിടയിലുള്ള ഈ വിവാദങ്ങൾ തന്നെയാണ് യഥാർത്ഥ ടിപ്പുവിനെ അറിയാനുള്ള നമ്മുടെ അവകാശത്തെ ഹനിച്ചുകളഞ്ഞതും നേര് അറിയാനുള്ള മനുഷ്യന്റെ അവകാശത്തിനു മേൽ മേലാള വർഗം എന്നും ആധിപത്യവും സ്വന്തം താല്പര്യങ്ങളും പുലർത്തിയിരുന്നു എന്നതിന്റെ ആദ്യ തെളിവാണ് ടിപ്പു എന്ന 'ഭീകരവാദി' സങ്കല്പം

ബ്രിട്ടീഷുകാരുടെ വരവിന് എത്രയോ മുമ്പുതന്നെ ഇന്ത്യൻ നാട്ടുരാജ്യങ്ങളുമായി വാണിജ്യബന്ധം പുലർത്തിവന്ന അറബികൾക്കും പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്കാർക്കൊന്നുമില്ലാതിരുന്ന ഒരു ഗൂഢോദ്ദേശ്യം ബ്രിട്ടീഷുകാർക്കുണ്ടായിരുന്നു വാണിജ്യ താല്പര്യങ്ങൾക്കപ്പുറം ഇന്ത്യയിൽ സാമ്രാജ്യം സ്ഥാപിക്കുക എന്നതായിരുന്നു അത് ഈ ഗൂഢ തന്ത്രം ആദ്യം തിരിച്ചറിഞ്ഞ ഇന്ത്യൻ നാട്ടുരാജാവായിരുന്നു ഹൈദർ ഹൈദറിനുശേഷം മൈസൂർ ഭരണം ഏറ്റെടുത്ത ടിപ്പുസുൽത്താനും ബ്രിട്ടീഷ് കുതന്ത്രത്തെ ശക്തമായി നേരിട്ടു

മുഖ്യശത്രുവായ ബ്രിട്ടീഷുകാക്കെതിരെ പോരാടാൻ സമാന ചിന്താഗതിക്കാരുമായി സഖ്യപ്പെടാൻ ടിപ്പു ആഗ്രഹിച്ചു പക്ഷെ ടിപ്പുവിന്റെ ദൂരക്കാഴ്ച്ചയെ ഉൾക്കൊള്ളാനോ, മനസ്സിലാക്കുവാനോ നാട്ടുരാജാക്കന്മാർക്ക് കഴിഞ്ഞില്ല ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ തയ്യാറുള്ള വിദേശശക്തികളെ ഏകോപിക്കുവാനാണ് പിന്നീട് ശ്രമിച്ചത്

ടിപ്പുവിന്റെ രക്തസാക്ഷിത്വത്തിൽ അവസാനിച്ച നാലാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷുകാർ കണ്ടെത്തിയ കാരണവും ഇതായിരുന്നു ടിപ്പു നടപ്പിലാക്കിയ കാർഷിക, സാമൂഹ്യപരിഷ്ക്കാരങ്ങളെക്കാൾ ഒരു ഭരണാധികാരി എന്ന നിലയ്ക്ക് ടിപ്പു വാഴ്ത്തപ്പെടേണ്ടത് അദ്ദേഹത്തിന്റെ വിദേശ നയത്തെയാണെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടതിന്റെ കാരണവും ഇതുതന്നെയാണ് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ കോളനി സ്ഥാപനം ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് മനസ്സിലാക്കിയ സുൽത്താൻ മാതൃഭൃമിയെ വിദേശികളിൽ നിന്നും രക്ഷിക്കുവാൻ സ്വയം രക്തസാക്ഷിയാവുകയായിരുന്നു

ടിപ്പുവിന്റെ മരണശേഷം ബ്രിട്ടീഷുകാർക്ക് ഒരു നൂറ്റാണ്ടിലധികം ഇന്ത്യയിൽ നിന്ന് യാതൊരുവിധ എതിർപ്പും നേരിടേണ്ടി വന്നില്ല

1857 ലെ ശിപായി ലഹളക്കും, ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ രൂപീകരണത്തിനും കാരണമായി തീർന്ന ഈ രക്തസാക്ഷിത്വം മനസ്സിലാക്കാൻ നമുക്കും കഴിഞ്ഞില്ല രക്തസാക്ഷിത്വത്തെ മഹത്വവൽക്കരിക്കുന്നതിനു പകരം ആദ്യ സ്വാതന്ത്ര്യസമരസേനാനിയെ അനഭിമതനാക്കാനാണ് ഇത്രയും കാലം നാം ശ്രമിച്ചതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും

സ്വാതന്ത്ര്യ 'സമരപോരാളി' കളെ വിശുദ്ധരാക്കുന്ന, അവരുടെ പേരിൽ പട്ടണങ്ങളും, യൂനിവേഴ്സിറ്റികളും, റോഡുകളും, കപ്പലുകളും, വിമാനങ്ങളും പടുത്തുയർത്തുന്ന സ്വതന്ത്രഭാരത പൗരരായ നമ്മുടെ ചരിത്രബോധം എവിടെയാണ് ഉടക്കിനില്ക്കുന്നത്...?

അഭിനവ സ്വാതന്ത്ര്യസമര പോരാളികളും, സ്വതന്ത്ര ഇന്ത്യൻ ജനതയും ടിപ്പുവിനെ മറന്നതിനും അപമാനിച്ചതിനും പിന്നിൽ ഏതു വികാരമാണ് ഉള്ളത്? ദളവന്മാരും ഗാന്ധിമാരും പിറന്ന കുലത്തിൽ പിറക്കാതിരുന്നതോ? അദ്ധ്വാനത്തിന്റെ മഹത്വം കണ്ടറിഞ്ഞതുകൊണ്ടോ? തികഞ്ഞ മതേതര സങ്കല്പം മുറുകെ പിടിച്ച് ഭരണത്തിലും സൈന്യത്തിലും ഇതര മതസ്ഥർക്കും സ്ഥാനം നല്കിയതുകൊണ്ടോ?

ഒരു സാധാരണ പട്ടാളക്കാരനിൽ നിന്ന് ഒരു ഭരണാധികാരിയിലേക്കുള്ള ദൂരം മൈസൂർ രാജാക്കന്മാർക്ക് എളുപ്പമായിരുന്നില്ല യുദ്ധക്കളത്തിൽ നഷ്ടപ്പെട്ട പിതാവിന്റെ ഓർമ്മയും വീര്യവും നെഞ്ചിലേറ്റി മുന്നോട്ടു കുതിച്ച ഹൈദറിനും, അതിനുശേഷം ടിപ്പുവിനും മുന്നോട്ടുള്ള കുതിപ്പും എളുപ്പമായിരുന്നില്ല സ്നേഹവും ദയയും കോപവും ക്രോധവും സമന്വയിച്ച പച്ചമനുഷ്യരായിരുന്നു ഹൈദറും ടിപ്പുവും ഒറ്റപ്പെട്ട ആക്രമണവും, ആക്രോശവും മനുഷ്യസഹജമായിരുന്നു ബിംബവൽക്കരിക്കപ്പെട്ട കുടുംബ മഹിമ അവകാശപ്പെടാനില്ലാതിരുന്ന ഒരു സാധാരണ മനുഷ്യൻ, ഇന്ത്യയിൽ രണ്ടു നൂറ്റാണ്ടിലധികം കിരാത ഭരണമടിച്ചേൽപ്പിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരടിച്ചതും, മരിച്ചുവീണതും എന്തേ നമ്മൾ കാണാതെ പോയി?

മലബാറിൽ ടിപ്പു നടപ്പിലാക്കിയ ഭരണപരിഷ്ക്കാരങ്ങൾ നാട്ടുരാജാക്കന്മാരെയും നാടുവാഴികളേയും സവർണ നായന്മാരെയും പരിഭ്രാന്തരാക്കിയതിൽ അത്ഭുതപ്പെടാനില്ല കാലാകാലങ്ങളിൽ അനുഭവിച്ചുവന്ന അവകാശങ്ങളെയും ആഭാസങ്ങളെയും ഒരു കല്പന വഴി നിരോധിച്ച സുൽത്താന്റെ സാമൂഹ്യ പരിഷ്ക്കാര ബോധങ്ങളെ ഉൾക്കൊള്ളാനുള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല അവർ നിലനില്ക്കുന്ന മതാചാരങ്ങളെ പ്രത്യേകിച്ചും, സവർണ മതാചാരങ്ങളെ ഒറ്റയടിക്ക് നിരോധിച്ച ടിപ്പുസുൽത്താൻ യഥാർത്ഥത്തിൽ സവർണ ഹിന്ദുക്കളുടെ കണ്ണിൽ തികഞ്ഞ മതവിരുദ്ധൻ തന്നെ

മതമെന്നാൽ ഹിന്ദുവെന്നും, ഹിന്ദുവെന്നാൽ സവർണനെന്നും കരുതിപോന്ന ഒരു ജനപഥത്തിൽ ഏതുവിധ പരിഷ്ക്കാരങ്ങളും മത വിരുദ്ധമായേ ചിത്രീകരിക്കപ്പെടുകയുള്ളൂ നിയമവും നീതി വാഴ്ച്ചയും സവർണ വർഗ ഉപകരണമാകുമ്പോൾ മഹാഭൂരിപക്ഷം വരുന്ന അധഃകൃതന് ചരിത്രത്തിൽ സ്ഥാനമെവിടെ?

അധഃകൃതൻ കണക്കെടുപ്പിൽ പോലും അന്യനാണ് ആടുമാടുകൾക്കും അപ്പുറമുള്ളവൻ ചരിത്രത്തിൽ അന്യം നിന്നവരെ കണ്ടെത്താനായിരുന്നു ടിപ്പുവിന്റെ ശ്രദ്ധയും ശ്രമവും ഒരു മഹാഭൂരിപക്ഷത്തെ അടക്കിവാഴുന്ന അവർക്കു മേൽ ആധിപത്യം നേടിയ സവർണർക്കെതിരായിരുന്നു

 ടിപ്പുവിന്റെ പരിഷ്കാരങ്ങൾ ചരിത്രത്തിൽ വാഴ്ത്തപ്പെട്ടവൻ എന്നറിയപ്പെടാൻ ആഗ്രഹിക്കാതെ മനുഷ്യരെ സ്നേഹിക്കാൻ ശ്രമിക്കുകയായിരുന്നു ടിപ്പു

പരമ്പരാഗത മാമൂലുകളെ പൊട്ടിച്ചെറിഞ്ഞ് സ്വന്തം ജീവൻ പോലും ബലികൊടുത്ത ടിപ്പു ചരിത്രത്തിന്റെ പുനരാഖ്യാനം തേടുകയാണ്

ദൈവ സാന്നിധ്യം പ്രവാചകന്മാരിലൂടെ കേട്ടറിഞ്ഞ ഒരു ജനതയ്ക്കുമുമ്പിൽ സർവ്വ സൗഭാഗ്യങ്ങളും വലിച്ചെറിഞ്ഞ് ദുരിതത്തിന്റെ പോരുൾ തേടിയിറങ്ങിയ രാജകുമാരനെ പോലെ ഉയിർത്തെഴുന്നേൽക്കുകയാണ്


പിന്നണിയിൽ നിന്നും മുന്നണിയിലേക്ക്

കൂർഗിലെ ബാലം എന്ന സ്ഥലത്ത് ഒരു നാടുവാഴിയുടെ ദുർഗത്തെ ഹൈദർ പ്രതിരോധിച്ചുകൊണ്ടിരുന്നപ്പോൾ, നാടുവാഴിയുടെ കുടുംബാംഗങ്ങളെ രഹസ്യമായി താമസിപ്പിച്ചിരുന്ന കാട്ടിനുള്ളിലേക്ക് ഇരച്ചുകയറി ടിപ്പു അവരെ ബന്ധനസ്ഥരാക്കി

ഇതേ തുടർന്ന് നാടുവാഴിക്ക് ഹൈദറുമായി സന്ധി ചെയ്യേണ്ടി വന്നു ശത്രുവിന്റെ നീക്കങ്ങളെ രഹസ്യമായി മണത്തറിയാനും ശത്രുവിനെതിരായി ശക്തമായി കടന്നാക്രമിക്കാനുള്ള ടിപ്പുവിന്റെ കഴിവിനെ ഹൈദർ മനസാ പ്രശംസിച്ചിരുന്നു മകന്റെ അംഗരക്ഷാസൈന്യത്തിന് 200 കുതിരപട്ടാളക്കാരെയും ചെലവിനായി ഒരു ജാഗിറും ഹൈദർ നൽകി മകന്റെ കഴിവിനെ വേണ്ടവിധം പ്രോത്സാഹിപ്പിച്ചിരുന്നെങ്കിലും അവന്റെ ചെറിയ തെറ്റിനും അശ്രദ്ധക്കും ഹൈദർ കടുത്ത ശിക്ഷ നല്കിയിരുന്നു

ഹൈദറിന്റെ ജീവിതത്തിലെ മറക്കാനാവാത്ത തോൽവി സംഭവിച്ച 1769-72 ലെ മഹാരാഷ്ട്ര മൈസൂർ യുദ്ധങ്ങളിൽ പിതാവിന്റെ ക്രൗര്യം ടിപ്പുവിന് അനുഭവിക്കേണ്ടിവന്ന കഥ പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്

പ്രസ്തുത യുദ്ധത്തിൽ ഒട്ടുമിക്ക ചുമതലകളും ഹൈദർ ടിപ്പുവിനെയായിരുന്നു ഏൽപിച്ചിരുന്നത് മേക്കോടു വെച്ച് മഹാരാഷ്ട്ര സൈന്യത്തിന്റെ മുമ്പിൽ നിന്നും ഹൈദറിന്റെ സൈന്യത്തിന് പിൻവാങ്ങേണ്ടിവന്നു സൈന്യത്തിന്റെ പിന്നണിയിലുള്ള ബഗേജുകളുടെ ചുമതലയായിരുന്നു അപ്പോൾ ടിപ്പുവിന്

സൈനിക പിന്മാറ്റം തുടരവെ ഹൈദറുടെ പടയാളിയുടെ കൈയിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടി മഹാരാഷ്ടർ സൂചന മനസ്സിലാക്കി ഹൈദറിന്റെ സൈന്യത്തെ പിന്തുടർന്ന് സൈന്യത്തെ തരിപ്പണമാക്കാൻ തുടങ്ങി സൈന്യത്തിന്റെ പിൻ നിരയിൽ ഉണ്ടായിരുന്ന ടിപ്പുവിനോട് ഉടനെ മുന്നണിയിലേക്ക് വരാൻ ഹൈദർ കല്പന നൽകി

പക്ഷെ കലങ്ങിമറിഞ്ഞ സാഹചര്യത്തിൽ പെട്ടെന്ന് ഹൈദറിന്റെ മുന്നിലേക്കെത്താൻ ടിപ്പുവിന് കഴിഞ്ഞില്ല പിറ്റേന്ന് പുലർച്ചയ്ക്ക് ഹൈദറിന്റെ മുമ്പിൽ ഹാജരായ ടിപ്പുവിനെ ഹൈദർ ഒരു ഭ്രാന്തനപ്പോലെ ആക്രമിച്ചു

ടിപ്പുവിന്റെ വസ്ത്രം വലിച്ചു കീറി പുറത്ത് കെടാവുകൊണ്ട് പൊതിരെ തല്ലി കുറേ ദിവസങ്ങളോളം ടിപ്പുവിന്റെ പുറം പഴുത്ത് വ്രണപ്പെട്ടിരുന്നു അപ്രതീക്ഷിതമായി പിതാവിൽ നിന്നും ആക്രമണം ഏല്ക്കേണ്ടി വന്ന ടിപ്പു, ചോരയൊലിക്കുന്ന ശരീരവുമായി ഹൈദറിന്റെ മുമ്പിൽ നിന്നും പിന്മാറുമ്പോൾ 'അല്ലാഹുവാണെ സത്യം, ഞാനിനി തോക്ക് എടുക്കുകയില്ലെന്ന് ' ശപഥം ചെയ്തിരുന്നു

മഹാരാഷ്ട്രരിൽ നിന്ന് നേരിട്ട പരാജയംമൂലം സ്വബോധം നഷ്ടപ്പെട്ട ഹൈദർ മകനെ പീഡിപ്പിച്ചതുമൂലം വളരെയേറെ സങ്കടപ്പെട്ടു ജീവിതത്തിൽ ചിലപ്പോൾ മാത്രം സംഭവിക്കാറുള്ള പരാജയവും സേനാപിന്മാറ്റവും ഏല്പിച്ച  ആഘാതത്തേക്കാൾ ഹൈദറിനെ വേദനിപ്പിച്ചത് മകന്റെ പുറം പൊട്ടിയൊലിച്ചിറങ്ങിയ ചോരയായിരുന്നു

അന്നുതന്നെ ടിപ്പുവിനെ കാണാൻ ഹൈദർ തീരുമാനിച്ചു എന്നാൽ മകനെ അഭിമുഖീകരിക്കാനുള്ള വിഷമം കാരണം ഹൈദർ അത് വേണ്ടെന്നു വച്ചു അന്നു രാത്രി ഹൈദർ ഉറങ്ങിയില്ല മകനെ ഓർത്ത് കണ്ണീർ വാർത്ത് കഴിച്ചുകൂട്ടി പിതൃപുത്ര ബന്ധം സമരവീര്യംപോലെ ഹൈദർ സൂക്ഷിച്ചുവച്ചിരുന്നതായി കൊട്ടാര ചരിത്രകാരന്മാർ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്

മഹാരാഷ്ട്രരുമായുള്ള യുദ്ധവും സേനാപിന്മാറ്റവും ഹൈദറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമായിരുന്നു പിൻനിരയിലുള്ള പട്ടാളക്കാർ ആക്രമത്തിൽ കൊലചെയ്യപ്പെട്ടു അനേകായിരം പേർ ഒരൊറ്റ രാത്രികൊണ്ട് കശാപ്പു ചെയ്യപ്പെട്ടു കുതിരപ്പട്ടാളവുമായി ഹൈദർ തലസ്ഥാനത്തേക്ക് കുതിച്ചു തലസ്ഥാനത്തെത്തിയ ഹൈദർ കൊട്ടാരത്തിൽ പ്രവേശിക്കാതെ പ്രാന്തത്തിലുള്ള ഒരു പള്ളിയിൽ തളർന്നു കിടന്നു

ടിപ്പുവിനെക്കുറിച്ചുള്ള ആകുലത അദ്ദേഹത്തെ മഥിച്ചിരുന്നു മകൻ നഷ്ടപ്പെട്ടു എന്നു തന്നെ ഹൈദർ കരുതി പിറ്റേ ദിവസം പോരാളികൾക്കൊപ്പം ടിപ്പു കൊട്ടാരത്തിൽ തിരിച്ചെത്തിയ ശേഷം മാത്രമേ ഹൈദർ കൊട്ടാരത്തിൽ പ്രവേശിച്ചുള്ളൂ

മകനെ തന്ത്രശാലിയും ജാഗരൂകനായ പടയാളിയുമാക്കി വളർത്താൻ കഠിന ശിക്ഷ നല്കുമ്പോഴും ഹൈദറിന്റെ മനസ്സിൽ നിന്ന് അണമുറിയാത്ത പിതൃസ്നേഹം ടിപ്പുവിലേക്ക് ഒഴുകിയിരുന്നു യുദ്ധങ്ങളുടെ നടുവിൽ ശത്രുക്കളോട് ഏറ്റുമുട്ടുമ്പോഴും ഒരു പിതാവിന്റെ സർവ്വ സ്നേഹവും വാത്സല്യവും ഹൈദർ മനസിൽ സൂക്ഷിച്ചിരുന്നു തന്റെ ഭാഗ്യപുഷ്പം വിരിഞ്ഞ 'ദേവനാം ഹല്ലിൽ' വെച്ചുതന്നെ 1750 നവം 10 ന് ടിപ്പു ജനിച്ചതിൽ ഹൈദർ ഏറെ സന്തോഷിച്ചിരുന്നു

ഹൈദർ അലിയുടെ സൈന്യത്തിന്റെ പിന്നണിയിൽ യുദ്ധം ചെയ്തു വന്ന ഒരു പടയാളി മാത്രമായിരുന്നു ആദ്യ കാലഘട്ടത്തിൽ ടിപ്പു സുൽത്താൻ ഹൈദറിന്റെ പ്രതാപത്തിനു മുമ്പിൽ ടിപ്പുവിനെക്കുറിച്ച് ആരും ചർച്ച ചെയ്തിരുന്നില്ല ആത്മാഭിമാനവും യജമാനക്കൂറുമുള്ള പടയാളികളായിരുന്നു ഹൈദറിന്റേത്

ഹൈദറിനുശേഷം സേനാ നേതൃത്വം ഏറ്റെടുക്കാൻ ആളില്ലാതെ മൈസൂർ രാജ്യ തകരുമെന്ന് ബ്രിട്ടീഷുകാർ ആശ്വസിച്ചു എന്നാൽ ഹൈദറിനുശേഷം ടിപ്പു നേതൃത്വം ഏറ്റെടുക്കുകയും മൈസൂർ സൈന്യം പൂർവാധികം ശക്തിയോടെ വളരുകയും ചെയ്തു

ദിവസങ്ങളോളം ഹൈദറിന്റെ മരണം രഹസ്യമാക്കിവെക്കുവാനും മലബാറിൽ ഉള്ള ടിപ്പു തലസ്ഥാനത്ത് എത്തിചേർന്ന ശേഷം മരണ വിവരം പുറം ലോകത്തെ അറിയിക്കാനും അവർക്കു കഴിഞ്ഞു സൈന്യത്തിന്റെ നിയന്ത്രണം ടിപ്പു ഏറ്റെടുത്തതോടെ മൈസൂർ സൈന്യം ജാഗരൂകരായി ഹൈദറിന്റെ മരണം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും മൈസൂർ തിരിച്ചടിക്കില്ലെന്നു കരുതിയ ബ്രിട്ടീഷ് കമാന്റർ ഇൻ ചീഫ് സ്റ്റുവർട്ടിന്റെ സേന തിനുപ്പാച്ചൂരിൽ നിന്നും വാർഡിവാഷിലേക്ക് തിരക്കിട്ട സൈനിക നീക്കം ആരംഭിച്ചു

പിതാവിന്റെ മരണാനന്തര ക്രിയകൾക്കു ശേഷം ടിപ്പു വേണ്ടത്ര തയ്യാറെടുപ്പുകൾ ചെയ്തു നാളിതുവരെ പിതാവിനോടൊപ്പം യുദ്ധം ചെയ്തിരുന്ന അനുഭവം മാത്രമേ  ടിപ്പുവിനുണ്ടായിരുന്നുള്ളൂ ഒറ്റപ്പെട്ട ചില ആക്രമങ്ങൾ  ഒഴികെ മറ്റെല്ലായുദ്ധങ്ങളിലും ഹൈദർ തന്നെയായിരുന്നു ടിപ്പുവിന്റെ ഗുരുവും നായകനും

എന്നിരുന്നാലും സ്വന്തം ഉത്തരവാദിത്വത്തിൽ സേനയെ ഫലപ്രദമായി ഉപയോഗിച്ച് യുദ്ധം നടത്താനും ടിപ്പു പരിശീലിച്ചിരുന്നു  വാർഡി വാഷിലെത്തിയ ബ്രിട്ടീഷ് സൈന്യത്തെ ടിപ്പു ഫലപ്രദമായി നേരിട്ടു ടിപ്പുവിന്റെ വർദ്ധിത യുദ്ധവീര്യവും യുദ്ധതന്ത്രവും കണ്ട് അമ്പരന്ന സ്റ്റുവർട്ടിന്റെ സേന യുദ്ധത്തിൽ നിന്നും പിൻവലിഞ്ഞു പിതാവിന്റെ അഭാവത്തിൽ പ്രഥമ യുദ്ധത്തിൽ തന്നെ വിജയശ്രീലാളിതനായ ടിപ്പുവിന് സ്വന്തം ചേരിയിലെ കുതികാൽ വെട്ടുകാരുടെയും , പിതാവ് സ്വന്തം മകനേക്കാൾ സ്നേഹം നല്കി വളർത്തിയ ആയാസ് ഖാന്റെ ചതിയെയും നേരിടേണ്ടിവന്നു

ബദിനൂർ ഗവർണരായിരുന്ന ആയാസ്ഖാൻ ഹൈദറുടെ മരണത്തെ തുടർന്ന് ബ്രിട്ടീഷുകാരുമായി ധാരണയിൽ എത്തി തന്നെ ബദിനൂർ ഗവർണർ ആയി തുടരാൻ അനുവദിക്കണമെന്ന അപേക്ഷയോടെ ബദിനൂർ കോട്ടയും പട്ടണവും അയാൾ ബ്രിട്ടീഷുകാർക്ക് നല്കി ഏറ്റവും സമ്പന്നവും സുരക്ഷിതവുമായ ബദിനൂർ കോട്ട കൈവശപ്പെട്ടതോടെ ബ്രിട്ടീഷ് സൈന്യത്തിന് മൈസൂർ സാമ്രാജ്യത്തിൽ സുരക്ഷിതമായ ഒരിടം കിട്ടി

മൈസൂർ സാമ്രാജ്യത്തിന്റെ സാരമായ സമ്പാദ്യം മുഴുവൻ ബദിനൂർ കോട്ടയിലായിരുന്നു ഹൈദർ സൂക്ഷിച്ചിരുന്നത്

സമ്പാദ്യം മുഴുവൻ ബ്രിട്ടീഷുകാരും ആയാസ് ഖാനും പങ്കിട്ടെടുത്തു കോട്ടയിൽ സേവനത്തിൽ ഏർപ്പെട്ടിരുന്ന ബ്രിട്ടീഷ് സൈന്യവും വേണ്ടത്ര സമ്പാദ്യം കൈക്കലാക്കി

ആയാസ്ഖാന്റെ കീഴടങ്ങൽ വ്യവസ്ഥ ടിപ്പു എതിർത്തു കോട്ട കീഴടക്കിയ ബ്രിട്ടീഷ് സൈന്യത്തെ അക്രമിച്ചു നീണ്ടു നിന്ന പീരങ്കി ആക്രമത്തിലൂടെ കോട്ട വാതിലുകൾക്കു സാരമായ കേടുപാട് സംഭവിച്ചു ടിപ്പുവിന്റെ സൈന്യം കോട്ടക്കകത്ത് പ്രവേശിച്ചതോടെ ജനറൽ മാത്യൂസ് യുദ്ധവിരാമത്തിനായി ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു

കോട്ടക്കകത്തെ ബ്രിട്ടീഷ് സൈന്യം ടിപ്പുവിന്റെ മുമ്പിൽ ആയുധങ്ങൾ അടിയറവക്കാമെന്നും, സുരക്ഷിതമായി പിന്മാറാൻ സമയം അനുവദിക്കണമെന്നുമായിരുന്നു ജനറൽ മത്യൂസിന്റെ നിർദേശം എന്നാൽ ടിപ്പു അത് അനുവദിച്ചില്ല

കോട്ടക്കകത്തെ സമ്പാദ്യം മുഴുവൻ കൊള്ളയടിച്ച് രക്ഷപ്പെടാനുള്ള ജനറൽ മാത്യൂസിന്റെ അടവാണിതെന്ന് ടിപ്പുവിന് ബോധ്യമായിരുന്നു തുടർന്ന് ജനറൽ മാത്യൂസിനെ തടവുകാരനാക്കുകയും സൈനികരിൽ നിന്ന് കോട്ടക്കകത്തു നിന്നു കൊള്ളചെയ്യപ്പെട്ട സമ്പാദ്യങ്ങൾ കണ്ടുകെട്ടുകയും ചെയ്തു

ബദിനൂർ കോട്ട കൊള്ളയടിച്ച ജനറൽ മാത്യൂസിനെ ദേഹോപദ്രവം ഏല്പിക്കുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്തില്ല

യുദ്ധത്തടവുകാർക്ക് നല്കുന്ന എല്ലാവിധ പരിഗണനകളും ടിപ്പു അയാൾക്ക് നല്കി യുദ്ധത്തടവുകാരോട് ടിപ്പു  പുലർത്തിയ കാരുണ്യത്തെക്കുറിച്ചും മര്യാദയെക്കുറിച്ചും ജനറൽ മാത്യൂസ് ടിപ്പുവിന്റെ മരണശേഷം വികാരാധിനനായി സംസാരിച്ചിരുന്നുവെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്

എന്നാൽ ചരിത്രത്തിലുടനീളം നാം കേട്ടറിഞ്ഞത് എതിരാളികളോടും തടവിലാക്കപ്പെട്ടവരോടും ടിപ്പു ക്രൂരമായി പെരുമാറിയിരുന്നു വെന്നതാണ്
കണ്ണ് ചൂഴ്ന്നെടുക്കലും ശിരഛേദം ചെയ്യലും സുൽത്താന്റെ മുഖ്യവിനോദമായിരുന്നു എന്നുപോലും ചരിത്രകാരന്മാർ എഴുതിപ്പിടിപ്പിച്ചു

അവർക്ക് ആർക്കുംതന്നെ ചരിത്രരേഖയെ സാക്ഷ്യം വയ്ക്കാനോ കഴിഞ്ഞതുമില്ല ജനറൽ മാത്യൂസിന്റെ അനുഭവത്തിൽ ടിപ്പു യുദ്ധത്തടവുകാരോട്  മാന്യമായി പെരുമാറി എന്ന പ്രസ്താവം പോലും രേഖപ്പെടുത്താൻ ചരിത്രം മടിച്ചുനിന്നു

മലബാറിൽ ഭരണം സ്ഥാപിച്ച ഹൈദർ തന്റെ നാവിക പടയുടെ അധിപനായി കണ്ണൂരിലെ ആലിരാജയെ നിയമിക്കുകയും ആലിരാജയുടെ സഹോദരനായ ഷേഖ് ആലിക്കിനെ മൈസൂർ സാമ്രാജ്യത്തിന്റെ കീഴിലുള്ള സമുദ്രയാത്ര, തുറമുഖങ്ങൾ, വിദേശ വ്യാപാരങ്ങൾ എന്നിവയുടെ ചുമതല നല്കുകയും ചെയ്തു ഷേക്ക് അലി ഹൈദറിന്റെ  സൈനികരുമൊത്ത് വിദൂര നാടുകളിൽ ഒരു പരാക്രമ യാത്ര നടത്തുകയും മാലിദ്വീപ് സമൂഹം
കൈവശപ്പെടുത്തുകയും ചെയ്തു

തടവുകാരനാക്കപ്പെട്ട ദ്വീപിലെ രാജാവിന്റെ കണ്ണുകൾ ഷേഖ് അലി ചൂഴ്ന്നെടുത്തു വിജയശ്രീലാളിതനായി ദ്വീപ് രാജാവിനെയും കൊണ്ട് ഹൈദറെക്കാണാൻ നാഗറിലെത്തിയ ഷേഖ് അലിയെ ഹൈദർ അതിനിശിതമായി ആക്ഷേപിച്ചു നിർഭാഗ്യവാനായ രാജാവിനോട് തന്റെ നാവിക സേനാധിപൻ ചെയ്ത കൊടുംങ്കുറ്റത്തിന് ഹൈദർ മാപ്പിരന്നു അപ്പോൾ തന്നെ ഷേഖ് അലിയെ സേനാധിപസ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും അന്ധനായ രാജാവിന് എല്ലാ സൗകര്യങ്ങളും സഹായങ്ങളും ചെയ്തു കൊടുക്കുകയും ചെയ്തു

ഉദാത്തമായ മനുഷ്യസ്നേഹത്തിന്റെ മൂർത്തീഭാവമായിരുന്നു ഹൈദറും ടിപ്പുവും തന്റെ സൈന്യാധിപൻ ചെയ്ത തെറ്റിന് പോലും മാപ്പിരക്കാൻ യാതൊരു സങ്കോചവും ഹൈദറിനോ ടിപ്പുവിനോ ഉണ്ടായിരുന്നില്ല

പടക്കളത്തിൽ ആയുധം നഷ്ടപ്പെട്ടവരോട് ഏറ്റുമുട്ടുക പാപമാണെന്നും യുദ്ധനീതിക്ക് എതിരാണെന്നും ടിപ്പു വിശ്വസിച്ചിരുന്നു

ചതിയും, കുതികാൽ വെട്ടും ശീലമായിരുന്ന ഒരു സാമൂഹ്യവ്യവസ്ഥയിൽ യുദ്ധത്തിലും മാന്യത പുലർത്താൻ ടിപ്പു പ്രത്യേകം ശ്രദ്ധിച്ചു
മറ്റുള്ളവർ എങ്ങനെ ജീവിക്കണമെന്ന് കല്പിക്കുന്നതിനുമുമ്പ് സ്വന്തം ജീവിതത്തിൽ അത് പകർത്താൻ സുൽത്താൻ ശ്രമിച്ചിരുന്നു

ബഹു  ഭാര്യത്വവും, ലൈംഗിക അരാജകത്വവും, മദ്യപാന ശീലവും വ്യാപകമായ സമയത്ത് സ്വന്തം ജീവിതത്തിൽ അച്ചടക്കം പാലിക്കാൻ ഹൈദറും ടിപ്പുവും ശ്രദ്ധിച്ചു

രോഗിണിയായ ആദ്യ ഭാര്യയുടെ സമ്മർദ്ദത്തെ തുടർന്ന് രണ്ടാം വിവാഹം കഴിക്കേണ്ടിവന്ന ഹൈദറും , പിതാവ് നല്കിയ വാക്കുപാലിക്കാനും തന്റെ സേനാധിപന് നല്കിയ ഉറപ്പ് നടപ്പിലാക്കാനും ഒരേ വേദിയിൽ രണ്ടു വിവാഹം കഴിക്കേണ്ടി വന്ന ടിപ്പുവും യഥാർത്ഥത്തിൽ ജീവിതത്തിൽ തെരഞ്ഞെടുത്തത് ഏകപത്നിമാരെ മാത്രമാണ് അന്യരെ  ഉപദേശിക്കുന്നതോടൊപ്പം സ്വന്തം ജീവിതത്തിലും സ്വന്തം അനുചരന്മാരിലും നേർവഴി കാണിക്കാൻ ടിപ്പു ശ്രദ്ധിച്ചു അസാന്മാർഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥന്മാർക്കു പോലും ഉയർന്ന ശിക്ഷ നല്കിയത് ഈ ധാരണയോടെയാണ്


കല്ലുവച്ച നുണകൾ

ടിപ്പുസുൽത്താന്റെ പീഡനം സഹിക്കവയ്യാതെ മലബാറിലെ ബ്രാഹ്മണൻമാരെല്ലാം തിരുവിതാംകൂറിലേക്ക് പലായനം ചെയ്തുവെന്നും, കൂർഗിൽ 70000 ഹിന്ദുക്കളെ മുസ്ലിം മതത്തിൽ ചേർത്തെന്നും ടിപ്പുവിനെതിരെ ഉന്നയിക്കപ്പെടുന്ന മുഖ്യ ആരോപണമാണ് മലബാറിൽ പ്രവേശിച്ച ടിപ്പു വ്യാപകമായ രീതിയിൽ ക്ഷേത്രങ്ങൾ നശിപ്പിക്കുകയും എറിഞ്ഞുടക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നതുപോലെ വെറും കല്ലുവെച്ച നുണകങ്ങൾ

വാൾക്കരുത്തും നിശ്ചയദാർഢ്യവുമുള്ള ആർക്കും എന്തും സാധിക്കാവുന്ന ഒരു സാമൂഹ്യവ്യവസ്ഥയാണ് 18 ആം നൂറ്റാണ്ടിലുണ്ടായിരുന്നത് മറ്റു മതസ്ഥരോട് ടിപ്പു സുൽത്താൻ അനുവർത്തിച്ച നയം ഏറെക്കുറെ പ്രതിപാദിച്ചു കഴിഞ്ഞതിനാൽ ആവർത്തിക്കുന്നില്ല

തികഞ്ഞ മതവിശ്വാസിയായിരുന്ന സുൽത്താൻ ഒരിക്കലും ഒരു മതഭ്രാന്തനായിരുന്നില്ല എന്നത് ചരിത്രരേഖകൾ നമ്മോടു വിളിച്ചു പറയുന്നു

ഒരു ഇസ്ലാം മതവിശ്വാസിക്ക് ഒരിക്കലും ഒരു മതഭ്രാന്തനാകാനോ സമസൃഷ്ടികളോട് അന്യായമായി പെരുമാറാനോ കഴിയില്ല  'ക്ഷേത്രങ്ങളിൽ മണിയടിക്കുന്നവരും, പള്ളികളിൽ നമസ്കരിക്കുന്നവരും എന്റെ ജനങ്ങളാണ് ഈ രാജ്യം എന്റേതും അവരുടേതുമാണ് മനുഷ്യരുണ്ടാക്കിയ നിയമങ്ങൾക്കുപരിയായി ഒരു നിയമമുണ്ട് ജനങ്ങളുടെ അവകാശങ്ങളെ അവഗണിക്കുന്ന രാജ്യം നശിക്കുമെന്നാണ് ആ നിയമം' (Ibid, page 213 to 223)

'മതത്തിൽ ബലാൽക്കാരമില്ല' എന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച ഖുർആനിൽ വിശ്വസിക്കുന്ന ഒരു ഇസ്ലാം മത വിശ്വാസിക്ക് പ്രജകൾ ദൈവം തന്നെ ഏൽപിച്ച അമാനത്ത് ആണെന്ന് വിശ്വസിക്കുന്ന ഒരു ഭരണാധികാരിക്ക് എങ്ങനെയാണ് മറ്റുള്ളവരെ ബലാൽക്കാരേണ മതം മാറ്റാൻ കഴിയുക?

മലബാർ മൈസൂരിന്റെ അധീനതയിൽ ഇരുപത്തിആറ് വർഷം (1766-1792) ഉണ്ടായിരുന്നുവെങ്കിലും നേരിട്ടുള്ള ഭരണം 16 വർഷം മാത്രമായിരുന്നു ഇതിൽ 9 വർഷം ഹൈദരലിയും 7 വർഷം ടിപ്പുവും ഭരിച്ചു ഇത്രയും ചുരുങ്ങിയ കാലം കൊണ്ടാണ് മലബാറിൽ ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കുന്ന ഭരണനയനങ്ങൾ ഈ  രാജാക്കാൾ ആവിഷ്കരിച്ചത്

മെയ്യനങ്ങാതെ മൃഷ്ടാന്ന ഭോജനംചെയ്ത നായന്മാരെ അദ്ധ്വാനിച്ച് ഭക്ഷണം കഴിക്കുന്നവരാക്കി മാറ്റാനും, തന്തയാരെന്ന് അറിയാതെ മക്കളെ പ്രസവിക്കേണ്ടി വന്ന നായർ സ്ത്രീകളുടെ ബഹുഭർതൃത്വ സമ്പ്രദായത്തെ  ഇല്ലാതാക്കാനും, ഇടനിലക്കാരെയും വഞ്ചകരെയും, അമിത നികുതി പിരിവുകാരെയും അധികാരത്തിൽ നിന്നും ആട്ടിയോടിക്കുവാനും, കൃഷി, വ്യവസായം, കച്ചവടം എന്നിവയെ പ്രോത്സാഹിപ്പിക്കുവാനും, കനാലുകളും റോഡുകളും നിർമിച്ച് സമഗ്രമായ വികസനം നടപ്പിലാക്കാനുമാണ് മൈസൂർ രാജാക്കന്മാർ ശ്രമിച്ചത്

എല്ലാവരുടെയും നാഥനായ ദൈവം വിശ്വസിച്ചേൽപിച്ച സ്വത്താണ് തന്റെ പ്രജകളെന്ന് വിശ്വസിച്ച മൈസൂർ രാജാക്കൾ, അവർക്കിടയിലെ അനാചാരങ്ങളെയും ആഭാസങ്ങളെയും ഇല്ലാതാക്കാൻ ആത്മാർത്ഥമായി പരിശ്രമിച്ചു പണിയെടുക്കുന്നവനും, സമ്പത്ത് സ്വരുക്കൂട്ടി വയ്ക്കുന്നവനും നിയമത്തിനും ദൈവത്തിനും മുമ്പിൽ തുല്യരാണെന്ന് ടിപ്പു വിശ്വസിച്ചിരുന്നു അറബിക്ക് അനറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ മഹത്വമില്ലെന്നും എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളുമാണെന്ന പ്രവാചക (സ) സന്ദേശം തന്നെയായിരുന്നു ടിപ്പുവിനേയും നയിച്ചത്

15 നൂറ്റാണ്ടുകൾക്കുമുമ്പ് ജാഹിലിയ്യ കാലത്ത് ഖുറൈശി സമൂഹത്തിന്റെ അന്ധവിശ്വാസവും അനാചാരവും അവസാനിപ്പിക്കാൻ പ്രവാചക ശ്രേഷ്ഠനായ മുഹമ്മദ് നബി (സ) ക്ക് ചെയ്യേണ്ടി വന്ന പ്രവർത്തനങ്ങളുടെ ആവർത്തനം തന്നെയായിരുന്നു ടിപ്പു സുൽത്താന്റെ നടപടികളെന്ന് സൂക്ഷ്മ പരിശോധനയിൽ നമുക്ക് കണ്ടെത്താൻ കഴിയും അടിയുറച്ച ദൈവവിശ്വാസവും സൃഷ്ടികളോടുള്ള സ്നേഹവും കാരണം കൊടിയ ജീവിത ദുരിതങ്ങൾ അനുഭവിക്കേണ്ടിവന്ന പ്രവാചക (സ) നെ പോലെ ജീവിത പരീക്ഷണങ്ങൾ ടിപ്പുവിന് നേരിടേണ്ടിവന്നു

15 നൂറ്റാണ്ട് മുമ്പ് ജീവിച്ച പ്രവാചകന്റെ ചരിത്രം ഇന്നും സത്യസന്ധമായ തരത്തിൽ നമുക്ക് ലഭ്യമാണ്  എന്നാൽ രണ്ടു നൂറ്റാണ്ടുകൾക്കു മുമ്പുമാത്രം ജീവിച്ച സുൽത്താന്റെ ചരിത്രം പൂർണമായി നമുക്ക് മുമ്പിലില്ല ചതിയിലൂടെയും വഞ്ചനയിലൂടെയും സുൽത്താന്റെ ഭൗതിക ജീവിതം അവസാനിപ്പിച്ചവർ ടിപ്പുവിന്റെ ശവമടക്കത്തിനു മുമ്പേ മൈസൂർ കൊട്ടാരത്തിലുണ്ടായിരുന്ന ചരിത്രങ്ങളും വിലപ്പെട്ട രേഖകളും കടൽ കടത്തി

പിന്നീട് സ്വന്തം വ്യാഖ്യാനത്തോടെ ടിപ്പു സുൽത്താന്റെ ചരിത്രം അവർ രചിക്കുകയും നമ്മൾ അത് വിശ്വസിച്ച് പ്രചരിപ്പിക്കുകയും ചെയ്തു
വൈദേശികാധിപത്യത്തിന്റെ ദൂഷ്യഫലങ്ങളെ മുൻകൂട്ടി തിരിച്ചറിഞ്ഞ സുൽത്താനെ അന്ന് നമ്മുടെ നാട്ടുരാജാക്കന്മാർക്ക് തിരിച്ചറിയാൻ കഴിയാതെ പോയതുപോലെ ആധുനിക ചരിത്രപണ്ഡിതന്മാർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല

ടിപ്പുസുൽത്താനും മൈസൂർ ഭരണത്തിനുമെതിരെ നാം വിശ്വസിച്ചതും വിശ്വസിച്ചുകൊണ്ടിരിക്കുന്നതുമായ ആരോപണങ്ങളെ ചരിത്ര രേഖകളുടെ പിൻബലത്തോടെ പുനരന്വേഷണം നടത്തേണ്ട സമയമാണിത്

മലബാർ അധിനിവേശത്തോടെ മലബാറിലെ ഹിന്ദുക്കൾ വ്യാപകമായ ആക്രമങ്ങൾക്ക് വിധേയരായി എന്ന ആരോപണം ഏറെക്കുറെ  നിറം പിടിപ്പിച്ച നുണകളായിരുന്നുവെന്ന് സമീപകാലങ്ങളിൽ സുൽത്താൻ ചരിത്രത്തെ പഠനവിധേയമാക്കിയവർ തെളിയിച്ചിട്ടുണ്ട്


ടിപ്പുവിന്റെ ഭരണത്തിനു കീഴിൽ മതം മാറ്റം ഭയന്നും, ജീവഭയം കൊണ്ടും 30,000 ൽ പരം ബ്രാഹ്മണന്മാർ തിരുവിതാംകൂറിലേക്ക് പലായനം ചെയ്തു എന്ന ആരോപണം നമുക്ക് പരിശോധിക്കാം 

1802 ലെ മലബാറിലെ ഏകദേശ ജനസംഖ്യ 4,65,594 ആയിരുന്നു അമ്പതുവർഷത്തിനു ശേഷം അത് 15,14,909 ആയതിനുശേഷം 20 വർഷം കഴിഞ്ഞ് 1871ൽ നമുക്ക് ലഭിച്ച വിശ്വസിക്കാവുന്ന രേഖയനുസരിച്ച് മലബാറിലെ ജനസംഖ്യ 22,61250 ആണ്

ഇതിൽ നമ്പൂതിരിമാർ 12,395 പേർ ആണ് (പുരുഷന്മാർ 6787, സ്ത്രീകൾ 5608) 1891 ൽ പരദേശികളും സ്വദേശികളുമായ ബ്രാഹ്മണന്മാർ 47,683 ആണ് അതായത് ടിപ്പുവിന്റെ ഭരണകാലം മുതൽ ഒരു നൂറ്റാണ്ടിനിടക്ക് മലബാറിലെ ജനസംഖ്യ 7-8 ഇരട്ടിയായി വർദ്ധിച്ചു ഇങ്ങനെ വരുമ്പോൾ ടിപ്പുവിന്റെ  ഭരണകാലത്ത് 2000 ഓളം നമ്പൂതിരിമാരും 7000 ൽ കൂടുതൽ ബ്രാഹ്മണരും മാത്രമെ മലബാറിൽ ഉണ്ടായിരുന്നുളൂ.

ഈ കാലഘട്ടത്തിലാണ് 30,000 ബ്രാഹ്മണർ അവരുടെ ബ്രാഹ്മണ്യം സംരക്ഷിക്കാൻ വേണ്ടി മൈസൂർ അധിനിവേശ മലബാറിൽ നിന്നും തിരുവിതാംകൂറിലേക്ക് പലായനം ചെയ്തു എന്ന് പ്രചരിപ്പിക്കപ്പെട്ടത്

രണ്ടാം മൈസൂർ യുദ്ധം (1884) കഴിഞ്ഞ് ബ്രിട്ടീഷുകാർ മലബാർ മൈസൂരിന് വിട്ടുകൊടുത്തതിനുശേഷം 4 വർഷം കഴിഞ്ഞ് ചില ജന്മികൾ  തിരുവിതാംകൂറിലേക്ക് പലായനം ചെയ്തിരുന്നു ഇതാകട്ടെ മൈസൂർ ഭരണം കാര്യമായി മലബാറിൽ ഉണ്ടായിട്ടില്ലാത്ത സമയത്തുമാണ് മതകാരണങ്ങളാൽ ബ്രാഹ്മണർ കൂട്ടത്തോടെ തിരുവിതാംകൂറിലേക്ക് കുടിയേറാൻ നിർബന്ധിക്കപ്പെട്ടിരുന്നുവെങ്കിൽ അത് മൈസൂർ ഭരണം മലബാറിൽ ശക്തമായി വേരുറപ്പിച്ച സമയത്ത് നടക്കേണ്ടതായിരുന്നു

ടിപ്പു സുൽത്താനെതിരെ ഗൂഢാലോചനകളിൽ പങ്കെടുത്ത ചില ജന്മിമാർ ശിക്ഷ ഭയന്ന് തിരുവിതാംകൂറിലേക്ക് കൂടിയേറിയിരിക്കാം ഈ ഒരു സംഭവത്തെ പർവ്വതീകരിച്ച് ടിപ്പുവും ടിപ്പുവിന്റെ ഭരണവും ഹൈന്ദർവർക്കെതിരാണെന്ന് വരുത്തി തീർക്കുവാനുള്ള ബ്രിട്ടീഷ് തന്ത്രം കണ്ടെത്താൻ സാമാന്യ ബോധമുള്ള ഏതൊരാൾക്കും സാധിക്കും

ഇതുതന്നെയാണ് ടിപ്പു സുൽത്താൻ ബലാൽക്കാരേണ മൈസൂരിലെ കൂർഗിൽ 70,000 ഹിന്ദുക്കളെ ഇസ്ലാം മതത്തിൽ ചേർത്തതെന്ന ആരോപണം 1799-ൽ ടിപ്പു സുൽത്താൻ വധിക്കപ്പെട്ട് 36 വർഷം കഴിഞ്ഞു നടന്ന സെൻസസ് പ്രകാരം കൂർഗിലെ  ജനസംഖ്യ 65.437 ആണ് ടിപ്പുവിന്റെ കാലത്ത് ഇതിലേറെ ജനസംഖ്യ ഉണ്ടാകാനും, സെൻസസ് പ്രകാരം 1835 ൽ ജനസംഖ്യ ഭീമമായ രീതിയിൽ കുറയാനും കൂർഗിൽ വൻ ആൾ നാശം സംഭവിച്ച ദുരന്തങ്ങൾ ഉണ്ടായതായോ നിർബന്ധിതവന്ധ്യംകരണം നടത്തിയതായോ തെളിവുകളില്ലാത്തതിനാൽ ചരിത്രത്തിലെ ഈ വിരോധാഭാസങ്ങളെ നമുക്കു മാറ്റിനിർത്താം


ദൈവം വിശ്വസിച്ചേൽപിച്ച സമൂഹം

പ്രജകൾ, ദൈവം വിശ്വസിച്ചേൽപിച്ച സമൂഹമാണെന്നും അതുകൊണ്ടുതന്നെ ദൈവ ഹിതത്തിനു നിരക്കുന്ന തരത്തിൽ പ്രജകളെ സേവിക്കുക ബാധ്യതയാണെന്നും അടിയുറച്ച വിശ്വാസത്തിനടിമയായിരുന്നു ടിപ്പുസുൽത്താൽ വാൾത്തലപ്പിന്റെ തിളക്കവും ചോരയുടെയും മരണത്തിന്റെയും ഗന്ധവുംമുറ്റിനിൽക്കുകയും ചെയ്യുന്ന രാജഭരണ കാലത്ത് സമൂഹത്തിലെ അധഃസ്ഥിതരും പീഡിതരുമായ സാധാരണ ജനങ്ങൾക്കു വേണ്ടി പ്രവർത്തിച്ചു എന്നതാണ് ടിപ്പു സുൽത്താനെ ഇതര നാട്ടുരാജാക്കന്മാരിൽ നിന്നും വ്യതിരിക്തനാക്കുന്നത്

സമൂഹത്തിലെ വിരലിലെണ്ണാവുന്ന സവർണ മാടമ്പിമാർക്കും ഭൂജന്മിമാർക്കും എതിരായിരുന്നു ടിപ്പുവിന്റെയും ഹൈദറിന്റെയും ഭരണപരിഷ്ക്കാരങ്ങൾ

സർവ്വോപരി സമീപ ഭാവിയിൽ തന്നെ ഭാരതത്തെ വരിഞ്ഞുമുറുക്കാൻ പോകുന്ന വൈദേശിക വേതാളത്തിന്റെ ദുർമുഖം തിരിച്ചറിയാനും ആവും വിധം അതിനെ ചെറുക്കാനും ടിപ്പുസുൽത്താൻ ശ്രമിച്ചു സമ്പത്തുള്ളവരും പ്രധാനികളും ടിപ്പുവിന് എതിരാകാനും സാധാരണ മനുഷ്യർ ടിപ്പുവിനെ ആരാധിക്കാനും കാരണമായത് ഒരു ഭരണാധികാരി എന്ന നിലക്കുള്ള സുൽത്താന്റെ വിജയമായിരുന്നു

ടിപ്പുവിനു പിറകിൽ അചഞ്ചലരായി നിന്ന് പോരാടാനുള്ള ചങ്കൂറ്റവും, ടിപ്പുവിനുവേണ്ടി ജീവൻപോലും ബലി നൽകാൻ തയ്യാറായ സാധാരണ പട്ടാളക്കാരും സുൽത്താന്റെ വിലാപയാത്രയിൽ പൊട്ടിക്കരഞ്ഞ് നിലവിളിച്ച സാധാരണ ജനങ്ങളും ടിപ്പുവിന്റെ ശക്തി കേന്ദ്രങ്ങളായിരുന്നു എന്നിട്ടും ഒരുകൂട്ടം ദുർമോഹികളുടെ ചതിക്കും വഞ്ചനക്കും വിധേയനായി സുൽത്താന് സ്വന്തം ജീവൻ ബലികൊടുക്കേണ്ടി വന്നു

ഭലണകാലങ്ങളിൽ സാധാരണ മനുഷ്യർക്കു വേണ്ടി പ്രവർത്തിച്ച സുൽത്താനെ മരണശേഷവും അപമാനിക്കാൻ വൈദേശിക ചരിത്രകാരന്മാർ മാത്രമല്ല തദ്ദേശിയ ചരിത്രകാരന്മാരും വെമ്പൽ കൊണ്ടു എന്നത് ചർച്ചാവിഷയമാക്കേണ്ടതാണ് ഇതിനായി ആധുനിക സവർണ ചരിത്രകാരന്മാരെ സ്വാധീനിച്ച ഘടകം ഏതെന്നും വിലയിരുത്തേണ്ടതുണ്ട്

കൊല്ലും, കൊലയും, കീഴ്പെടുത്തലും സാമ്രാജ്യം വിപുലപ്പെടുത്തലും രാജധർമ്മമായി അംഗീകരിക്കപ്പെട്ട 18 ആം നൂറ്റാണ്ടിൽ തന്നെയാണ് ടിപ്പു സുൽത്താനും ജീവിച്ചതും ഭരിച്ചതും മരിച്ചതും മലബാറിലെയും തിരുവിതാംകൂറിലെയും രാജാക്കന്മാർ സുഖലോലുപതയിലും ആഢംബരങ്ങളിലും മുഴുകി രാജ്യസമ്പത്ത് ചെലവഴിച്ചപ്പോൾ മൈസൂർ രാജാക്കന്മാർ നാടിന്റെ വികസനത്തിന് പണം ചെലവഴിച്ചു

ഇന്നത്തെ കേരളത്തിന്റെ മാറിയ മുഖഛായക്ക് നാം ആദ്യം നന്ദി പറയേണ്ടത് മൈസൂർ ഭരണത്തോടാണ് മറ്റു സംസ്ഥാനങ്ങളുമായി ഇന്നു നാം ബന്ധപ്പെടുന്ന റോഡുകൾ, കച്ചവട നഗരങ്ങൾ എന്നിവ നിർമ്മിക്കപ്പെട്ടത് മൈസൂർ ഭരണകാലത്താണ്

അതിനുശേഷം 200 വർഷങ്ങൾക്കിപ്പുറം കേരളത്തിലുണ്ടായ റോഡു വികസനം 16 വർഷം മൈസൂർ രാജാക്കന്മാർ ഭരിച്ച സമയത്ത് ഉണ്ടായതുമായി താരതമ്യപ്പെടുത്തുമ്പോൾ  തുലോം കുറവാണെന്ന് നമുക്ക് മനസ്സിലാകും

കോഴിക്കോട്-പാലക്കാട്, കോഴിക്കോട്- താമരശ്ശേരി- മൈസൂർ, കോഴിക്കോട്- ചെളൂർ- പുതുപട്ടണം- താമരശ്ശേരി, പെരുനിലം- ഫറുഖ്- കോഴിക്കോട്, ഫറൂഖ്-പട്ടാമ്പി- കോഴിക്കോട് റോഡുകൾ ഇതിൽ ചിലതാണ്

ഇന്ന് നാം ആവിഷ്ക്കരിച്ച പൊതു വിതരണ സമ്പ്രദായവും, സംഭരണ കേന്ദ്രങ്ങളും ടിപ്പുസുൽത്താൻ നടപ്പിൽ വരുത്തിയ സ്റ്റേറ്റ് ട്രേഡിംഗ് കോർപ്പറേഷന്റെ മറ്റൊരു പതിപ്പുതന്നെ ഇടത്തട്ടുകാരിൽ നിന്നും കർഷകനെ രക്ഷിക്കാനും അവരെ സാമൂഹ്യ പുരോഗതിയുടെ ഭാഗമാക്കി തീർക്കാനും സുൽത്താൻ കാണിച്ച ഔത്സുക്യം ആധുനിക ഭരണാധികാരികളിൽ കണ്ടെത്താൻ ബുദ്ധിമുട്ടാണ് കർക്കശവും നീതിയുക്തവുമായ ആ ഭരണ സംവിധാനത്തെ നാം വിലമതിച്ചില്ലെങ്കിലും അതു നടപ്പിലാക്കാൻ മുന്നിട്ടിറങ്ങിയ ഒരു ഭരണാധികാരിയെ നാം തിരിച്ചറിയേണ്ടതുണ്ട്

പ്രജകൾ എല്ലാം ദൈവത്തിന്റെ സൃഷ്ടികൾ ആണെന്നും അവരോടുള്ള ബാധ്യത നിറവേറ്റുന്നത് ദൈവ സേവയാണെന്നും വിശ്വസിച്ച ടിപ്പു സുൽത്താൻ ഏത് സദ്പ്രവൃത്തികൾ നിർവ്വഹിക്കുമ്പോഴും സർവ്വശക്തനായ ദൈവത്തിനായി സമർപ്പിച്ചത് നമുക്കു കാണാം

കാവേരി നദിക്ക് അണക്കെട്ട് പണിത സുൽത്താൻ അവിടെ സ്ഥാപിച്ച കല്ലിൽ ഇങ്ങനെ കൊത്തിവെച്ചു:

'ദൈവത്തിന്റെ നാമത്തിൽ ഖുദാദാദ് ഗവൺമെന്റ് അനേകലക്ഷം പഗോഡാ ചെലവാക്കി അണക്കെട്ടു പണിയുന്നു ഇതിലെ വെള്ളം ഉപയോഗിച്ച് തരിശു ഭൂമിയിൽ ധാന്യങ്ങളോ സസ്യങ്ങളോ വൃക്ഷങ്ങളോ കൃഷിചെയ്താൽ അവർക്ക് എല്ലാ സഹായങ്ങളും വിട്ടുവീഴ്ചകളും ഖുദാദാദ് ഗവൺമെന്റ് ചെയ്തു കൊടുക്കുന്നതാണ്..... 

പുതുതായി കൃഷിയിറക്കുന്ന സ്ഥലങ്ങൾ കർഷകന്റെയും അവന്റെ പിൻഗാമിയുടെതും മാത്രമായിരിക്കും... ആരും അവനിൽ നിന്നും അതു പിടിച്ചെടുക്കില്ല'

കൃഷി, സമൂഹത്തിന്റെ അടിസ്ഥാന ആവശ്യമാണെന്ന് സുൽത്താന് അറിയാമായിരുന്നു അതുകൊണ്ടുതന്നെ മണ്ണിൽ അദ്ധ്വാനിക്കുന്നവന്റെ വിയർപ്പിന്റെ വിലയും സുൽത്താൻ തിരിച്ചറിഞ്ഞു ഇടത്തട്ടുകാരെയും ഭൂജന്മിമാരെയും അധികാരത്തിൽ നിന്ന് അടിച്ചോടിക്കാനും അദ്ധ്വാനത്തിന് അർഹമായ വേതനം നല്കുവാനും സുൽത്താനെ പ്രേരിപ്പിച്ച ഘടകവും അദ്ധ്വാനത്തെ മാനിക്കാനുള്ള ഒരു വലിയ മനസിന്റെ പ്രതിഫലനമാണ്

സുൽത്താന്റെ ഭരണകാലങ്ങളിൽ തന്റെ ഉദ്യോഗസ്ഥന്മാർക്കും, പ്രവിശ്യാ ഗവർണർമാർക്കും നല്കിയ സർക്കുലറുകളും നിർദ്ദേശങ്ങളും സുൽത്താന്റെ യഥാർത്ഥ മാനസികാവസ്ഥയും ആഗ്രഹവും പ്രതിഫലിപ്പിക്കുന്നതാണ് 1788 ൽ തന്നെ സമീപിച്ച വ്യാപാരി സമൂഹത്തിന്റെ പ്രതിനിധികളോട് ടിപ്പു പറഞ്ഞു:

'എല്ലാവർക്കും ജോലിയും ആഹാരവും വസ്ത്രവും പാർപ്പിടവും വിദ്യാഭ്യാസവും ആവശ്യത്തിനു വിശ്രമവും നല്കുന്നതും, പൊതുവായ ആവശ്യങ്ങൾ നിറവേറ്റുന്നതും നമ്മുടെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു സാമ്പത്തികാശ്രയം നേടിയില്ലെങ്കിൽ മനുഷ്യാവകാശവും നീതിയും നടപ്പാക്കാനാവില്ല'

കാർഷികോല്പന്നങ്ങളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു സമൂഹത്തിൽ വ്യവസായത്തിന്റെ ആവശ്യകതയും സുൽത്താൻ തിരിച്ചറിഞ്ഞു തേക്കിൽ നിന്ന് കപ്പലുകൾ ഉണ്ടാക്കാനും, പവിഴങ്ങളും സിൽക്കുകളും നിർമിക്കാനും അവയ്ക്ക് പരിശീലനം നല്കാനും ടിപ്പുവിന് കഴിഞ്ഞത് ഈ ദൂരക്കാഴ്ചയുള്ളതുകൊണ്ടാണ്

വാച്ച്, കട്ട്ലറി, തോക്ക്, കത്രിക, വെടിമരുന്ന്, ഗ്ലാസ്സ് പാത്രങ്ങൾ, ഉരുക്ക് കമ്പി, പഞ്ചസാര തുടങ്ങിയവയ്ക്ക് മൈസൂരിൽ ഫാക്ടറികൾ സ്ഥാപിച്ചതും ടിപ്പു സുൽത്താൻ തന്നെ

മൈസൂർ രാജ്യത്തിനകത്തെന്ന പോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ടിപ്പു കച്ചവട കേന്ദ്രങ്ങൾ ആരംഭിച്ചു കടലിൽ മുത്ത് കൃഷി ചെയ്യുന്നതിന് പരിശീലനം നല്കാൻ മസ്ക്കറ്റിൽ നിന്നും വിദഗ്ധരെക്കൊണ്ടു വന്നതുപോലെ മറ്റു നിർമാണ പ്രവർത്തനങ്ങൾക്കും വിദഗ്ദ്ധരുടെ സേവനം തേടി

കാർഷിക മേഖലയിലും വ്യവസായ മേഖലയിലും നൂതനമായ പരിഷ്ക്കാരങ്ങൾ കൊണ്ടുവന്ന സുൽത്താനെതിരെ രാജ്യത്തിനകത്തുള്ള ഇടത്തട്ടുകാരുടെ ശത്രുതയും വളരുകയായിരുന്നു കൂലികൊടുക്കാതെ നിർബന്ധമായി ജോലി ചെയ്യിക്കുന്ന 'പുരുഷാരം' എന്ന സമ്പ്രദായം അന്ന് നിലവിലുണ്ടായിരുന്നു ഗ്രാമങ്ങളെ സാമ്പത്തികമായി ഉയർത്താനും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ പുതുക്കാനും സുൽത്താൻ ശ്രമിച്ചു ഈ ശ്രമങ്ങൾ തന്നെയാണ് സുൽത്താനെതിരെ സവർണ-വൈദേശിക കൂട്ടുകെട്ടുകൾ രൂപം കൊള്ളുവാൻ ഇടയായതും

കൃഷി ഭൂമിയുടെ അവകാശം അത് യോഗ്യമാക്കുന്നവന്റേതാണെന്ന് ആദ്യമായി പ്രഖ്യാപിച്ചത് ഖലീഫ ഉമർ (റ) ആണ് അറേബ്യയിൽ ഖലീഫ ഉമറി (റ) ന്റെ കാലത്ത് കൃഷിഭൂമി തരിശിടുന്നത് നിരോധിക്കുകയും അത് കൃഷിചെയ്യാൻ തയ്യാറുള്ളവർക്ക് വിതരണം ചെയ്യുകയും ചെയ്തതായി ഇസ്ലാമിക ചരിത്രത്തിൽ കാണാം ഏകനായ ദൈവത്തിലും അവന്റെ തിരുദൂതനി (സ) ലും വിശ്വസിച്ച സുൽത്താനെ ഖലീഫാ ഉമർ (റ) ന്റെ പ്രവർത്തനം സ്വാധീനിച്ചിരിക്കാം.....

ഏതായാലും 20 ആം നൂറ്റാണ്ടിന്റെ പകുതിയിൽ കേരളക്കരയാകെ മുഴങ്ങിക്കേട്ട കൃഷിഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യത്തെ വടക്കു ഭാഗത്തെ മലബാറിൽ ഭരണം നടത്തിയിരുന്നു എന്നത് നമുക്ക് നന്ദിയോടെ സ്മരിക്കാം


ചരിത്രരേഖകൾ മായ്ക്കാനാവാത്ത തെളിവുകൾ

മുസ്ലിം മതഭ്രാന്തനെന്നും, അക്രമകാരിയെന്നും ഹിന്ദുക്കളുടെ തലയറുത്ത് കഴുത്തിൽ മാലകോർത്ത് രൗദ്ര നൃത്തം ചെയ്തവനുമെന്ന് ആരോപിക്കപ്പെട്ട ടിപ്പുസുൽത്താനെക്കുറിച്ച് ചരിത്രരേഖകളും സമകാലികരും സുൽത്താനെക്കുറിച്ച് ചരിത്രപഠനം നടത്തിയവരും പറയുന്നത് എന്താണെന്ന് നോക്കുക:

ക്ഷേത്രങ്ങൾ കൊള്ളയടിച്ച് വസ്തുവഹകൾ കവർന്നെടുക്കുന്നവനെന്ന് ആരോപിക്കപ്പെട്ട അതേ ഭരണാധികാരി കോഴിക്കോട് കലക്ട്രേറ്റിലെ അർക്കെവിലുള്ള ഇനാം രജിസ്റ്ററിൽ നികുതിയില്ലാതെ 61 സ്ഥാപനങ്ങൾക്ക് വസ്തു കൈമാറിയത് രേഖപ്പെടുത്തിയിട്ടുണ്ട് ഇതിൽ 56 എണ്ണം ഹിന്ദു ക്ഷേത്രങ്ങൾക്കും മൂന്നെണ്ണം മുസ്ലിം പള്ളികൾക്കും, ഒന്ന് ഒരു നായർക്കും മറ്റൊന്ന് കുണ്ടോട്ടി തങ്ങൾക്കുമാണ്

കൂടാതെ ഗുരുവായൂർ ക്ഷേത്രത്തിന് കർമ്മങ്ങൾ നിർവ്വഹിക്കാൻ 8000 പഗോഡയും 46.02 ഏക്കർ നെല്പാടവും 458.32 ഏക്കർ ഭൂമിയും നല്കിയതായും രേഖപ്പെടുത്തിയിട്ടുണ്ട് 1791 ൽ മറാഠികൾ ശൃംഗേരി മഠം കൊള്ള ചെയ്തപ്പോൾ ദേവീബിംബം പുനഃസ്ഥാപിക്കാൻ 1000 ബ്രാഹ്മണർക്ക് ആഹാരം കൊടുക്കാൻ ടിപ്പു ധനസഹായം നല്കി മാത്രമല്ല, ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനായി തന്റെ ഉദ്യോഗസ്ഥന്മാർക്ക് കർക്കശമായ നിർദ്ദേശങ്ങളും  ടിപ്പു നല്കിയിരുന്നു 

1790 -91 ൽ മൈസൂർ രാജ്യത്തിലെ എല്ലാ ജില്ലകളിലുമുള്ള ഉദ്യോഗസ്ഥന്മാർക്ക് സുൽത്താൻ നല്കിയ സർക്കുലർ നോക്കുക:

'ക്ഷേത്രങ്ങൾ നിങ്ങളുടെ സംരക്ഷണയിലാണ് അവരുടെ ചുമതലയും നിങ്ങൾക്കുണ്ട് അവിടുത്തെ വഴിപാടുകളും വിളക്കു കത്തിക്കലുകളും ഗവൺമെന്റ് ഗ്രാന്റിൽ നിർദ്ദേശിച്ചതുപോലെ നിർവ്വഹിക്കപ്പെടണം വഴിപാടുകൾ സാധുക്കൾക്ക് വീതിച്ചുകൊടുക്കണം അത് സ്വന്തമാക്കാൻ ആരെയും അനുവദിക്കരുത് ക്ഷേത്രങ്ങളിലെ പണവും സാധനങ്ങളും മോഷണം പോകാതെ സംരക്ഷിക്കണം രത്നങ്ങളുടെയും ആഭരണങ്ങളുടുയും പട്ടികയുണ്ടാക്കി ഓരോന്നിന്റെയും തൂക്കം രേഖപ്പെടുത്തണം ദഫ്ത്തറിലെ കണക്കിലും ഡയറിയിലും ഉൾപെടുത്തിയ ശേഷം അത് ഉത്സവ വേളകളിൽ കൊടുക്കണം പിന്നെ നിങ്ങളുടെ സീൽവെച്ച് ക്ഷേത്രത്തിൽ സൂക്ഷിക്കണം' ക്ഷേത്ര വഹകളും ക്ഷേത്രങ്ങളും സൂക്ഷിക്കുന്നതോടൊപ്പം അതിന്റെ പരിശുദ്ധികൂടി സംരക്ഷിക്കണമെന്നും സുൽത്താൻ നിഷ്കർഷിച്ചിരുന്നു

ഏതു മതത്തിൽ വിശ്വസിക്കാനും ആ മത വിശ്വാസമനുസരിച്ച് ജീവിക്കാനും അനുവദിക്കുമ്പോൾ തന്നെ മതത്തിന്റെ പേരിൽ നടക്കുന്ന അനാചാരങ്ങളെ സാമൂഹ്യബോധത്തിന്റെ അടിസ്ഥാനത്തിൽ ഇല്ലായ്മ ചെയ്യാനും ടിപ്പു ശ്രമിച്ചിരുന്നു എന്നത് സത്യമാണ്

മലബാറിലെ സ്ത്രീകൾ മാറുമറക്കാതെ നടക്കുന്നതിനെചൊല്ലിയും സ്ത്രീകൾക്കിടയിൽ ഉണ്ടായിരുന്ന ബഹുഭർതൃത്വ സമ്പ്രദായത്തെക്കുറിച്ചും ടിപ്പുവിന്റെ നിലപാട് 1785 ൽ മലബാറിലെ സാമൂഹ്യ മേഖലയിൽ സ്ഫോടനാത്മകമായ വിപ്ലവം സൃഷ്ടിച്ച ടിപ്പുവിന്റെ സോദ്ദേശ്യത്തെ ഈ കത്ത് വെളിപ്പെടുത്തുന്നു

'മലബാറിലെ ചില സ്ത്രീകൾ മാറ് മറക്കാതെ നടക്കുന്നതുകണ്ടപ്പോൾ എനിക്കു വേദന തോന്നി ആ കാഴ്ച ഹൃദയഭേദകവും വെറപ്പ് ഉളവാക്കുന്നതുമാണ് സദാചാര ബോധത്തിന് വിരുദ്ധമായ ഈ ആചാരം ഒരു പ്രത്യേക സമുദായത്തിന്റെ ആചാരമാണെന്ന് ഞാൻ മനസ്സിലാക്കുന്നു ആചാരമോ ദാരിദ്ര്യമോ ആണ്  ഇതിനുകാരണമെങ്കിൽ അത് ഉടൻ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു ദാരിദ്ര്യം കൊണ്ടാണ് അവരത് ചെയ്യുന്നതെങ്കിൽ അവർക്ക് മാന്യമായി വസ്ത്രം ധരിക്കാൻ വേണ്ട തുണിത്തരങ്ങൾ നല്കണം അഥവാ ആചാരത്തിന്റെ ഭാഗമായിട്ടാണെങ്കിൽ അവരുടെ സമുദായ നേതാക്കളിൽ സ്വാധീനം ചെലുത്തി അത് ഇല്ലാതാക്കാൻ ശ്രമിക്കണം അവരുടെ മതചിന്തക്ക് ഒട്ടും കോട്ടം വരാത്തതരത്തിലായിരിക്കണം ഇത് നിർവ്വഹിക്കേണ്ടത് '

പ്രജകളിൽ ഏതുതരത്തിലുള്ള നിയമങ്ങളും അടിച്ചേൽപ്പിക്കപ്പെടാൻ അധികാരമുണ്ടായിരുന്ന രാജഭരണകാലത്ത്, സാമൂഹ്യമായ ഒരനാചാരത്തെ ഉപദേശ രൂപേണയോ, സാമ്പത്തിക സഹായം നല്കിയോ അവസാനിപ്പിക്കാനാണ് സുൽത്താൻ ആഗ്രഹിച്ചത് കാലാ കാലങ്ങളായി നിലനിന്ന ഒരാചാരത്തെ അധികാരത്തിന്റെ വാൾ  മുനകൊണ്ട് അവസാനിപ്പിക്കുവാൻ അദ്ദേഹം തുനിഞ്ഞില്ല

കേന്ദ്രീകൃത ഭരണത്തിന്റെ ആവശ്യകത മനസ്സിലാക്കിയ മാർത്താണ്ഡവർമ്മ രാജാവ് (1728-1750) വിഘാതം നില്ക്കുന്നവരെയും ആയുധമേന്തിയ നായന്മാരെയും ഇടത്തട്ടുകാരെയും ദയാദാക്ഷിണ്യമില്ലാതെ അടിച്ചമർത്തുകയും അവരുടെ സ്ത്രീകളെ മുഴുവൻ മുക്കുവന്മാർക്ക് വില്ക്കുകയും ചെയ്തപ്പോൾ ചരിത്രത്തിൽ അതൊരു ക്രൂരസംഭവമായി മാറിയില്ല താരതമ്യേന ദയാദാക്ഷിണ്യത്തോടെ എതിരാളികളെ നേരിട്ട ടിപ്പുവും ഹൈദറും ചരിത്രത്തിനു മുമ്പിൽ കുറ്റക്കാരുമായി

ക്ഷേത്രധ്വംസനം, നിർബന്ധിത  മതം മാറ്റം, ബ്രാഹ്മണഹത്യ, ഹൈന്ദവ വേട്ട, തുടങ്ങിയവയുടെ പര്യായമായിത്തീരും വിധം ടിപ്പുവും ഹൈദറലിയും ചരിത്രത്തിൽ ചെയ്തുകൂട്ടിയ തെറ്റുകൾ എന്താണ്? എന്തുകൊണ്ട് ഇവർ ചരിത്രത്തിന് അനഭിമതനായി തീർന്നു? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം ദൈവ ഭയമുള്ള ഭരണാധികാരികൾ എന്നതിലുപരി മനുഷ്യസ്നേഹം ഉയർത്തിപ്പിടിക്കുന്ന ഒരു മഹത്തായ മാനവ മതത്തിന്റെ വക്താക്കൾ ആയിരുന്നു ഇവർ എന്നുള്ളതാണ്

ടിപ്പുവും ഹൈദറും വിശ്വസിച്ചിരുന്ന മതത്തിന്റെ എല്ലാ നന്മകളും മനുഷ്യസ്നേഹവും ആവുംവിധം പ്രജകൾക്കായി  നല്കാൻ അവർ ശ്രമിച്ചു മതത്തിൽ യാതൊരുവിധ ബലാൽക്കാരവും പാടില്ല എന്നതുപോലെ ഇതരമത വിശ്വാസികളോട് സൗഹാർദ്ദപൂർവ്വം പെരുമാറണമെന്നും ടിപ്പുവിന് ബോധ്യമുണ്ടായിരുന്നു താൻ വിശ്വസിക്കുന്ന മതത്തിന്റെ സന്ദേശങ്ങൾ പ്രവൃത്തിയിലൂടെ ടിപ്പു നിർവ്വഹിച്ചു മതസൗഹാർദ്ദത്തിന്റെ ആവശ്യകതയെക്കുറിച്ച് 1787 ൽ ടിപ്പു നടത്തിയ പ്രഖ്യാപനം തന്നെ ഇതിനുദാഹരണം:

'മത സൗഹാർദം ഇസ്ലാമിൽ പ്രധാനമാണ് നിർബന്ധിച്ച് ആരെയും മതത്തിൽ ചേർക്കരുതെന്ന് ഖുർആൻ നിഷ്കർഷിക്കുന്നു വ്യക്തികൾ തമ്മിൽ സദ്കർമ്മങ്ങൾ ചെയ്ത് മത്സരിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത് ദൈവം നിർദ്ദേശിച്ചിട്ടുള്ള ഈ നിയമം എന്റെ ജീവനേക്കാൾ ഞാൻ സൂക്ഷിക്കുന്നു ബഹുമാനത്തോടെ ഹിന്ദുക്കളുടെ വേദങ്ങളും നാം പഠിച്ചിട്ടുണ്ട് .....

മതത്തിന്റെ പേരിൽ നമ്മുടെ നാട്ടിൽ ചിലർ തെറ്റിദ്ധാരണ പരത്തുന്നത് എന്നെ വേദനിപ്പിക്കുന്നു മൈസൂർ രാജ്യത്തുള്ളവരും വെളിയിൽ താമസിക്കുന്ന മൈസൂർക്കാരും ഇന്നു മുതൽ മതത്തിന്റെയോ ജാതിയുടെയോ പേരിൽ എന്തെങ്കിലും വിവേചനം കാണിച്ചാൽ അത് കുറ്റകരമാണെന്ന് പ്രഖ്യാപിക്കുന്നു'

സ്വന്തം മതത്തെക്കുറിച്ച് നന്നായി ബോധ്യമുള്ള മുസ്ലിം ഭരണാധികാരി പ്രഖ്യാപിക്കേണ്ടതു തന്നെയാണ് ടിപ്പു പ്രഖ്യാപിച്ചത് എല്ലാ മനുഷ്യർക്കും ദൈവം ഒന്നാണെന്നും, വിവിധ സമുദായങ്ങളും ഗോത്രങ്ങളും മനുഷ്യരെ പരസ്പരം തിരിച്ചറിയാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും ഏതൊരു മുസ്ലിംമിനും അറിയാം ആദി പിതാവ് ആദം തൊട്ടുള്ള വംശ പരമ്പരയിൽ ജനിച്ച മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടെ മക്കളാണെന്നും ഇസ്ലാം മത വിശ്വാസി തിരിച്ചറിയുന്നു അതുകൊണ്ടുതന്നെ നിറത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ പേരിൽ അക്രമം നടത്തുക ഇസ്ലാം മത വിശ്വാസിക്ക് സാധ്യമല്ല

ജാതി അടിസ്ഥാനത്തിൽ രൂപപ്പെട്ട മലബാർ സമൂഹത്തിൽ ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തെ സുൽത്താൻ ചോദ്യം ചെയ്തു ജാഹിലിയ സമൂഹത്തിൽ ഉണ്ടായതുപോലുള്ള ദുരാചാരങ്ങളെ സുൽത്താൻ എതിർത്തു ഇത് തിരിച്ചറിയാൻ മഹാ ഭൂരിപക്ഷത്തിനു കഴിഞ്ഞില്ല എന്നത് ചരിത്രത്തിലെ ഒരു വിരോധാഭാസം മാത്രം

സമൂഹത്തിലെ ഉന്നതരും ആഭിജാത്യമുള്ളവരുമാണെന്ന  വിശ്വാസമുള്ള സവർണ ഭൂ ഉടമകളും നാട്ടുരാജാക്കന്മാരും ടിപ്പുവിനും ഭരണത്തിനും നിരന്തരം തലവേദനകൾ സൃഷ്ടിച്ചുവെങ്കിൽ അതിനു കാരണം ടിപ്പുവിൽ നിന്നും അവർക്ക് ഏല്കേണ്ടിവന്ന ഈ 'പീഢനങ്ങൾ' തന്നെയാണ്
മൃഗസമാന ജീവിതവും, അടിയാളന്റെ സ്വപ്നവും വിയർപ്പും കൊണ്ടുള്ള സുഭിക്ഷമായ ഭക്ഷണവും കഴിച്ച് മെയ്യ് അനങ്ങാതെ പ്രമാണിമാരായി നടന്ന സവർണർക്ക് ഈ പരിഷ്കാരങ്ങൾ പീഢനങ്ങളായി തീരുകയായിരുന്നു

താഴ്ന്ന ജാതിക്കാരെ വേതനമില്ലാതെ ജോലി ചെയ്യിച്ചിരുന്ന സവർണർക്ക് ടിപ്പുവിന്റെ ഭരണം 'പീഢനകാലം' തന്നെയായിരുന്നു തെറ്റും ശരിയും നിർണയിക്കാതെ കീഴ്ജാതിക്കാരനെ ശിക്ഷിച്ചതും കാലപുരിക്കയച്ചും കൈകൊട്ടി രസിച്ച അധികാരികൾക്ക് ടിപ്പു അക്രമകാരിതന്നെയായിരുന്നു
പ്രത്യേക ജോലികളൊന്നുമില്ലാതെ നാട്ടുരാജാക്കൾക്ക് വേണ്ടി യുദ്ധം ചെയ്ത് അപരന്റെ സ്വത്തുവഹകൾ കൈവശമാക്കി അനുഭവിച്ചു വന്ന നായർ പടയാളികൾക്കും ഇതു 'പീഢനകാലം' തന്നെ

ബ്രാഹ്മണ- നമ്പൂതിരി സംസർഗം ദൈവികമാണെന്നു കരുതി അനേകം ഭർത്താക്കന്മാരെ സ്വീകരിച്ചാനന്ദിപ്പിച്ച സ്ത്രീകൾക്കും, മാറുമറക്കാത്ത സ്ത്രീകളുടെ തുടുത്ത മുലകൾ നോക്കി ആസ്വദിച്ചവർക്കും, ഇത്തരം അനാചാരങ്ങളെ ഇല്ലായ്മ ചെയ്യാൻ ആത്മാർത്ഥമായി പരിശ്രമിച്ച മൈസൂർ സുൽത്താൻ 'കിങ്കരൻ' തന്നെ

കൊല്ലിനും കൊലക്കും അധികാരമുണ്ടായിരുന്നവരെയും, കീഴ്ജാതിക്കാർ തങ്ങളുടെ പാദസേവകരാണെന്ന് വിശ്വസിച്ച് പ്രവർത്തിച്ച സവർണർ വർഗത്തിന്റെയും എല്ലാ ദുഷ്ചെയ്തികളേയും ഒരു പരിധിവരെ തടയിടാനും അവസാനിപ്പിക്കുവാനും മൈസൂർ ഭരണത്തിനു കഴിഞ്ഞു എന്നതാണ് ചരിത്രത്തിന് ടിപ്പുവും ഹൈദറും നല്കിയ മഹത്തായ സംഭാവന
പ്രജകളുടെ കുറ്റകൃത്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിർദ്ദേശിച്ചു കൊണ്ട് ടിപ്പു ഉദ്യോഗസ്ഥന്മാർക്ക് നല്കിയ നിർദ്ദേശം അദ്ദേഹത്തിന്റെ നീതി ബോധത്തെ തെളിയിക്കുന്നു

കുറ്റവാളികളെ വിചാരണ ചെയ്യാൻ കോടതികൾ സ്ഥാപിക്കണമെന്നും വിചാരണ രേഖകൾ എഴുതിസൂക്ഷിക്കണമെന്നും ടിപ്പു വ്യക്തമാക്കി
സാക്ഷികളുടെ വ്യക്തമായ മൊഴിയുടെ അടിസ്ഥാനത്തിലല്ലാതെ ആരെയും കുറ്റക്കാരായി പ്രഖ്യാപിക്കരുതെന്നും ടിപ്പു നിർദ്ദേശിച്ചു കള്ളക്കേസ് കൊടുക്കുന്നവരെ വിചാരണ ചെയ്യാനും, ഓരോ ശിക്ഷക്കും അപ്പീൽ നല്കാനും ടിപ്പു അനുവദിച്ചിരിക്കുന്നു'

ഒരേ സമയം മലബാറിന്റെ സാമൂഹ്യമേഖലയിലും, സാമൂഹ്യ വികസനത്തിലും സർവ്വോപരി പ്രജകളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്നതിലും സേവന നിരതമാകാൻ ചുരുങ്ങിയ ഭരണകാലങ്ങൾക്കുള്ളിൽ ടിപ്പുവിനു കഴിഞ്ഞു

സാമൂഹ്യമേഖലയിലും, കാർഷിക- വ്യവസായ- വികസനമേഖലയിലും പരിഷ്കാരങ്ങൾ വരുത്തുമ്പോൾ ഒരു വിഭാഗം അത്തരം നയങ്ങളെ എതിർക്കും എന്നത് ചരിത്ര സത്യമാണ് മലബാറിൽ ഈ ശക്തികൾ ആരായിരുന്നുവെന്നും നമ്മൾ കണ്ടെത്തി ഇതു കൂടാതെ ഭാരതമൊട്ടാകെ കഴുകൻ കണ്ണോടെ സാമ്രാജ്യത്വ സംസ്ഥാപനത്തിനായി തക്കം പാർത്തുകിടക്കുന്ന ബ്രിട്ടീഷ് ശക്തികളെയും തിരിച്ചറിയുമ്പോൾ ചരിത്രത്തിൽ ടിപ്പു എങ്ങനെ അനഭിമതനായിതീർന്നു എന്നത് നമുക്ക് കണ്ടെത്താൻ കഴിയും


തുല്യതകളില്ലാത്ത പോരാളി; ആദ്യത്തെ രക്തസാക്ഷി

മറ്റേതു നാട്ടു രാജാക്കന്മാരേക്കാളും  ബ്രിട്ടന്റെ മേൽക്കോയ്മയുടെ ദൂഷ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കിയ ഇന്ത്യൻ നാട്ടു രാജാവായിരുന്നു ടിപ്പു സുൽത്താൻ അതുകൊണ്ടു തന്നെ ബ്രിട്ടീഷുകാർക്കെതിരെ നാട്ടു രാജ്യങ്ങളുമായി ചേർന്ന് കഴിയുംവിധം പ്രതിരോധം സൃഷ്ടിക്കാൻ സുൽത്താൻ ശ്രമിച്ചു എന്നാൽ അല്പന്മാരും താൻപോരികളുമായ ഇന്ത്യൻ നാട്ടുരാജാക്കന്മാർക്ക് ടിപ്പുവിന്റെ ഉദ്ദെശ്യശുദ്ധിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല

മൂന്നാം മൈസൂർ യുദ്ധത്തെ തുടർന്ന് ബ്രിട്ടന്റെ വിഷ നഖം കൂടുതൽ വേഗത്തിൽ ഇന്ത്യൻ മണ്ണിൽ ആഴ്ന്നിറങ്ങുന്നതുകണ്ട് ഫ്രഞ്ചുകാരുമായി ചേർന്ന് ബ്രിട്ടനെതിരെ പ്രതിരോധം തീർക്കാനും സുൽത്താൻ ശ്രമിച്ചു ബ്രിട്ടനുമായുള്ള കരാറിന്റെ പേരിൽ ഫ്രഞ്ച് സർക്കാർ ഈ ശ്രമത്തിൽ നിന്നും പിൻവാങ്ങി ബ്രിട്ടീഷുകാരോടുള്ള കടുത്ത വൈരം ടിപ്പു നിലനിർത്തി അതുകൊണ്ടു തന്നെ ബ്രിട്ടന്റെ കണ്ണിലെ കരടായി ടിപ്പു മാറുകയും അവരുടെ കൊടും ചതിക്കുമുമ്പിൽ സ്വന്തം ജീവൻ തന്നെ ഹോമിക്കേണ്ടിവരികയും ചെയ്തു ജീവിക്കുമ്പോൾ ഏറെ തലവേദന സൃഷ്ടിച്ച മൈസൂർ സുൽത്താനോടുള്ള ഇംഗ്ലിഷുകാരുടെ പക മരണ ശേഷവും അവർ തുടർന്നു

സാമൂഹ്യ- സാമ്പത്തിക രംഗത്ത് നടപ്പിലാക്കിയ പരിഷ്കാരങ്ങളെ തുടർന്ന് അധികാരവും അവകാശവും നഷ്ടപ്പെട്ട സവർണ വർഗവും കോളനി ആധിപത്യത്തിന് തിടുക്കം കൂട്ടിയ ബ്രിട്ടീഷുകാരും സുൽത്താനെതിരെ ഒളിഞ്ഞും തെളിഞ്ഞും യുദ്ധങ്ങൾ ആരംഭിക്കുകയും ജനമനസുകളിൽ സുൽത്താനെക്കുറിച്ച് തെറ്റിദ്ധാരണകൾ സൃഷ്ടിക്കും വിധം കുപ്രചാരണങ്ങൾ തുടങ്ങുകയും ചെയ്തു

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷിയും, പിറന്നമണ്ണിന്റെ മാനം കാക്കാൻ അവസാന ശ്വാസം വരെ പോരാടുകയും ചെയ്ത ടിപ്പു സുൽത്താനെ ചരിത്രത്തിൽ നീചനും ദുഷ്ടനുമായി ചിത്രികരിച്ചതിനു പിന്നിൽ ഈ സവർണ വൈദേശിക കൂട്ടുകെട്ട് സാരമായ പങ്കുവഹിച്ചു മറ്റിതര  നാട്ടുരാജാക്കന്മാർ  ഏതെങ്കിലുമൊരവസരത്തിൽ ബ്രിട്ടീഷുകാരുമായി ചേർന്ന് ശത്രുക്കൾക്കെതിരായി യുദ്ധം ചെയ്യുകയോ അവരുടെ ആനുകൂല്യങ്ങൾ സ്വീകരിച്ച് യുദ്ധത്തിൽ നിന്ന് പിൻമാറുകയോ ചെയ്തിരുന്നു

ബ്രിട്ടീഷ് സാമ്രാജ്യ സംസ്ഥാപനത്തിനായി നാട്ടുരാജാക്കളെ സമർത്ഥമായി ഉപയോഗിക്കാൻ ബ്രിട്ടീഷുകാർ അസാമാന്യമായ പാടവവും കാഴ്ചവച്ചിരുന്നു പരസ്പരം ഏറ്റുമുട്ടുകയും രാജ്യാതിർത്തി വികസിപ്പിച്ച് സമ്പത്ത്  വാരിക്കൂട്ടുകയും ചെയ്തു വന്ന നാട്ടുരാജാക്കന്മാർ അറിഞ്ഞും അറിയാതെയും ബ്രിട്ടീഷ് തന്ത്രങ്ങൾക്ക് ഇരയാകുകയായിരുന്നു

പഴശ്ശിരാജ, ഉണ്ണിമൂസാ മൂപ്പൻ, പടിഞ്ഞാറേ കോവിലകം രാജാക്കന്മാർ എന്നിവർ ഒരു ഘട്ടത്തിൽ ടിപ്പുവിനോടൊപ്പം നിന്നവരായിരുന്നെങ്കിലും ഒടുവിൽ ബ്രിട്ടീഷ് പക്ഷത്തേക്കു കാലുമാറി 

മറാഠികളേയും നൈസാമിനെയും സ്വപക്ഷത്തേക്കു കൊണ്ടുവരാൻ ബ്രിട്ടീഷുകാർ സ്വീകരിച്ച അടവുകൾ തന്നെ ഈ നാട്ടുരാജാക്കൾക്കു മുമ്പിലും ബ്രിട്ടൻ ഉപയോഗിച്ചു ഇവരുമായി അനുരഞ്ജനത്തിലേർപ്പെട്ട ബ്രിട്ടീഷുകാർ പഴശ്ശിരാജക്ക് 8000 രൂപ വാർഷിക പെൻഷൻ അനുവദിച്ചു

നരങ്ങോലി നമ്പ്യാർക്കും ഉണ്ണിമൂസാ മൂപ്പനും മാപ്പുനല്കുകയും അവരിൽ നിന്നും പിടിച്ചെടുത്ത സ്വത്തു വഹകൾ തിരിച്ചേൽപ്പിക്കുകയും ചെയ്തു മഞ്ചേരി ഗുരുക്കളെ 1797 ൽ പോലീസ്  ഓഫീസറാക്കി നിയമിക്കുകയും, സാമൂതിരി കുടുംബത്തിലെ അഞ്ചാം രാജാവിനെയും മറ്റും നല്ലനടപ്പിന് അലവൻസ് കൊടുക്കുകയും ചെയ്തു 

പടിഞ്ഞാറെ കോവിലകത്തെ രണ്ടു രാജാക്കന്മാരും കോഴിക്കോട് താമസിക്കുന്ന പക്ഷം 1000 രൂപ അലവൻസു കൊടുക്കുവാനും തീരുമാനമായി കൂടാതെ ടിപ്പുവിൽ നിന്ന് പിടിച്ചെടുക്കുന്ന പ്രദേശങ്ങൾ ഇഷ്ടാനുസരണം നടത്താനുള്ള അവകാശം നല്കാമെന്ന മോഹന വാഗ്ദാനവും ബ്രിട്ടീഷുകാർ നാട്ടുരാജാക്കന്മാർക്ക് നൽകി

രാജ്യ താല്പര്യങ്ങളെ മാനിക്കാതെ സ്വന്തം സുഖസൗകര്യങ്ങൾക്കായി ബ്രിട്ടീഷുകാർ എറിഞ്ഞു കൊടുത്ത അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾ നുണഞ്ഞ ഈ നാട്ടുരാജാക്കന്മാർക്ക് അവസാനം എന്തുസംഭവിച്ചു എന്നത് ചരിത്രത്തിന്റെ ക്രൂരതയായി പരിണമിക്കുന്നു ടിപ്പുവിന്റെ പതനത്തിനുവേണ്ടി ബ്രിട്ടീഷുകാർക്ക് ഒത്താശചെയ്ത്കൊടുക്കുന്ന നൈസാമിനും മറാത്തക്കാർക്കും സ്വന്തം രാജ്യങ്ങൾ ടിപ്പുവിന്റെ മരണശേഷം ആറാം മാസം ബ്രിട്ടീഷുകാർക്ക് അടിയറ വെക്കേണ്ടി വന്നു

ഹൈദരാബാദും പൂനയും കൈവശപ്പെടുത്തിയതോടെ 1816 ൽ ഗർവാശും കുമയൂണും ബ്രിട്ടീഷുകാർ പിടിച്ചെടുത്തു 1832-35 ൽ സിന്ധും, 1843ൽ പഞ്ചാബും 1849ൽ ബർമ്മയും, 1853ൽ നാഗ്പൂരും മലബാറും  തിരുവിതാംകൂറും കൊച്ചിയുമടക്കം ഇന്ത്യയുടെ ഭരണം പൂർണമായി ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായി വിഘടിപ്പിച്ച് ഭരിക്കുക എന്ന തത്വം മുഖമുദ്രയായി സ്വീകരിച്ച് ഇന്ത്യൻ ജനതയെ വർഷങ്ങളോളം സ്വന്തം നുകത്തിനു കീഴിൽ തളച്ചിടാനും ഇന്ത്യൻ സമ്പത്ത് വൻതോതിൽ ചൂഷണം ചെയ്യാനും ബ്രിട്ടീഷുകാർക്ക് പിന്നെ ഏറെ സമയം വേണ്ടിവന്നില്ല

1792ലെ മൈസൂർ യുദ്ധത്തിനു ശേഷം ടിപ്പുവിന്റെ ശക്തി ഗണ്യമായി കുറഞ്ഞു എന്ന് മനസ്സിലാക്കിയ ബ്രിട്ടീഷുകാർ ഇന്ത്യയിൽ തങ്ങൾക്കേറ്റവും എതിർപ്പുകൾ സൃഷ്ടിക്കുന്ന മൈസൂർ സുൽത്താനെ ഏതുവിധേനയും നശിപ്പിക്കുവാനുള്ള പദ്ധതികളാവിഷ്ക്കരിച്ചു ടിപ്പുവുമായി മറ്റു നാട്ടുരാജാക്കന്മാർ സഖ്യം ചേരുന്നത് തടയുക എന്നതായിരുന്നു ബ്രിട്ടീഷുകാർ സ്വീകരിച്ച മാർഗം

മറ്റു നാട്ടുരാജാക്കന്മാരെ സ്വന്തം വരുതിയിൽ കൊണ്ടുവരാൻ അവർക്കായി അനവധി വാഗ്ദാനങ്ങളും അവർ നല്കി ഇതിലെ ആദ്യ ഇര വീരപഴശ്ശിരാജയായിരുന്നു ആദ്യകാലത്ത് ബ്രിട്ടീഷ് അനുകൂലിയായിരുന്ന പഴശ്ശിരാജ ഇതിനകം കടുത്ത ബ്രിട്ടീഷ് ശത്രുത പുലർത്തിയിരുന്നു എങ്കിലും നിർണായക ഘട്ടത്തിൽ പഴശ്ശി രാജയെ വറുതിയിലാക്കാൻ ബ്രിട്ടന് കഴിഞ്ഞു എ ജേർണി ഫ്രം മദ്രാസ് എന്ന പുസ്തകത്തിലെ 114  മത്തെ പേജിൽ ബുക്കാനൻ എഴുതിയത് നോക്കുക:

'ബ്രിട്ടീഷ് സേന വന്നപ്പോൾ ഈ പ്രധാനി (പഴശ്ശിരാജ) കുറെയധികം നായന്മാരുമായി അവരോടു ചേർന്നു കൂർഗ് രാജാവിന് കിട്ടിയതു പോലുള്ള ആനുകൂല്യം തനിക്കും കിട്ടുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു എന്ന ബ്രിട്ടീഷുകാരിൽ നിന്നും തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് മനസ്സിലാക്കിയതോടെ പഴശ്ശിരാജ ബ്രിട്ടീഷുകാരുടെ ശത്രുവാകുകയായിരുന്നു ഇത്തരത്തിൽ ശത്രുതയിൽ കഴുയുന്ന മുഴുവൻ രാജാക്കളെയും സ്വന്തം ചേരിയിൽ കൊണ്ടു വരാനുള്ള ബ്രിട്ടീഷ് തന്ത്രം ക്രമേണ വിജയം വരിച്ചു

മഞ്ചേരി ഹസൻ ഗുരിക്കളും  ചെമ്പൻ പോക്കറും ബ്രിട്ടീഷ് അധീനത്തിലുള്ള ഏറനാട്ടെയും ചേറനാട്ടെയും പോലീസ് ഓഫീസർമാരായി ശിക്ഷ വിധിക്കാൻ അധികാരമുള്ളവരായിരുന്നു ഈ ഓഫീസർമാർ മഞ്ചേരി താലൂക്കിന്റെ നേരിട്ടുള്ള ഭരണം സാമൂതിരി ഉപേക്ഷിക്കുകയും തന്റെ കീഴിൽ മഞ്ചേരി ഗുരുക്കളെ നിയമിക്കുകയും ചെയ്തു ഒടുവിൽ സ്വന്തം സുരക്ഷിതത്വവും ജീവഭയവും മൂലം നാട്ടുരാജാക്കന്മാർ ഒന്നൊന്നായി ബ്രിട്ടീഷ് സേനക്കു മുമ്പിൽ അടിയറപറയുന്ന ഈ കാലത്തു തന്നെയാണ് മൈസൂരിൽ ടിപ്പുവിനെതിരെ ബ്രിട്ടീഷുകാർ അന്തിമ സമരത്തിന് ഒരുങ്ങിയത് ഇന്ത്യയിൽ അവശേഷിക്കുന്ന അവസാനത്തെ ശത്രുവിനെ കൂടി ഇല്ലായ്മചെയ്യാൻ ടിപ്പുവിന്റെ ഉന്നതോദ്യോഗസ്ഥരെ സ്വാധീനിക്കാനും അതുമൂലം ആ ശക്തനായ പോരാളിയെ നശിപ്പിക്കുവാനും ബ്രിട്ടന് കഴിഞ്ഞു


ചരിത്രത്തിലെ സൂക്ഷിപ്പുകൾ

ബ്രിട്ടീഷ് അധികാരികൾ പരസ്പരം ടിപ്പുസുൽത്താന്റെ സൈന്യത്തെക്കുറിച്ച് കൈമാറിയ എഴുത്തുകുത്തുകളിൽ നിന്നും ടിപ്പുവിന്റെ സൈനിക  ശക്തിയെക്കുറിച്ചുള്ള ഒരു ഏകദേശ ധാരണ നമുക്ക് ലഭിക്കുന്നു രേഖകളിൽ ചിലത് നോക്കുക:

'20 വർഷം മുമ്പ് ലോറൻസിന്റെയോ ക്ലൈവിന്റെയോ നേതൃത്വത്തിലുള്ള ഒരു ബ്രിട്ടീഷ് സേന അവരുടെ വിജയങ്ങളെക്കുറിച്ച് ഉറക്കെപറഞ്ഞാൽ ഹിന്ദുസ്ഥാൻ വിറക്കുമായിരുന്നു അതിനെക്കാൾ മികച്ച ഒരു ബ്രിട്ടീഷ് സൈന്യം ആദ്യമായി ഇന്ത്യൻ സൈന്യത്തിന്റെ (ടിപ്പുവിന്റെ) മുമ്പിൽ പിന്മാറുന്നു ' (ഗ്രാന്റ് സഫ് 1780 നവംബർ 30 ന് ബർണൽ ബേണിനെഴുതിയ കത്ത്)

'ഞങ്ങൾ പരിഭ്രാന്തരാണ് അദ്ദേഹത്തിന്റെ (ടിപ്പു) കുതിരകൾക്ക് ഞങ്ങളുടെ നിരകളെ മറികടക്കാൻ ചിറകുള്ളതുപോലെ തോന്നുന്നു '
'നല്ല ഭരണവും അച്ചടക്കവുമുള്ള സേനയും ഉണ്ടാക്കുന്നതിൽ  ഇന്ത്യയിലെ മറ്റെല്ലാ രാജാക്കന്മാരുടെയും മുന്നിലാണ് ടിപ്പു സുൽത്താൻ ദിവസങ്ങൾ കഴിയുന്തോറും അദ്ദേഹത്തിന്റെ ശക്തി എതിർക്കാനാവാത്ത വിധം ഉയരുന്നു '
'തന്റെ രാജ്യത്തിന്റെ വിസ്തൃതിക്കനുസരിച്ച് ശക്തിയും സമ്പത്തും സൈനിക ശേഷിവും അസാധാരണ കഴിവും ഉന്നത ആശയങ്ങളുമുള്ള ഈ രാജാവ് (ടിപ്പു) കർണാട്ടിക്കിൽ കമ്പനിയുടെ സ്ഥലങ്ങൾക്ക് ഭീഷണിയാണ്  '

(കോൺവാലീസ് പ്രഭു 1791 ഏപ്രിൽ 24 ന് ഗ്രീൻവില്ലേയ്ക്ക് എഴുതിയത്)
1787 മെയ് 1 ന് ക്യാമ്പൽ കോൺവാലീസിനെഴുതിയ കത്ത്:

'ചുറുചുറുക്കും കഴിവും ആശയങ്ങളുമുള്ള അദ്ദേഹത്തിന്റെ (ടിപ്പു) സൈന്യം മറ്റുരാജാക്കന്മാർക്ക് മാതൃകയായിവന്നാൽ, ആ മാതൃക സാമ്രാജ്യത്തിനു ഭീഷണിയാകും ഏഷ്യയിൽ എനിക്കു പരിചയമുള്ള എല്ലാ സേനയേക്കാളും മെച്ചമാണ് ഈ സൈന്യം '

'ശത്രുവിന്റെ നീക്കങ്ങളെ തോല്ക്കുക മാത്രമല്ല ഒരിക്കലും ആക്രമിക്കാൻ കഴിയാത്ത വിധം ശക്തിയില്ലാതാക്കുകയും ചെയ്തെങ്കിലേ നമുക്ക് സംരക്ഷണവും സമാധാനവും ഉണ്ടാകൂ'

മൈസൂർ പടയാളികളുടെ അച്ചടക്കവും യജമാന സ്നേഹവും ആ സൈന്യത്തിന്റെ ഉത്തമമായ ഗുണമാണെന്ന തിരിച്ചറിവും, നിസാരനായ ഒരു നാട്ടുരാജാവല്ല ടിപ്പുസുൽത്താനെന്ന് ബ്രിട്ടീഷ് അധികാരികൾക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു ആയുധ ശക്തിയോടൊപ്പം മറ്റു തന്ത്രങ്ങളും ആവിഷ്ക്കരിച്ചാലേ കരുത്തനായ ഈ പോരാളിയെ നശിപ്പിക്കാൻ കഴിയുകയുള്ളൂ വെന്ന് ബ്രിട്ടീഷുകാർക്കറിയാം കുപ്രചാരണങ്ങളും കുതന്ത്രങ്ങളും രൂപപ്പെട്ടുവന്നത് ടിപ്പുവിന്റെ ഈ സൈന്യത്തെ തറപറ്റിക്കാൻ കൂടിയാണ്


ഒരു വഞ്ചന ജയിക്കുന്നു

1782- ഡിസംബറിൽ ഹൈദർ അലി മൃതിയടഞ്ഞതോടെ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനി മൈസൂർ രാജ്യത്തിനു മുകളിൽ അവരുടെ കഴുകൻ കണ്ണുകൾ കുറേക്കൂടി ആഴത്തിൽ പതിപ്പിച്ചു മൈസൂർ അധിനിവെശത്തിലുള്ള പ്രദേശങ്ങൾ സ്വന്തം കൈപ്പിടിയിൽ ഒതുക്കുക എന്നതുമാത്രമായിരുന്നു ബ്രിട്ടീഷ് കമ്പനിക്ക് അപ്പോൾ ഉണ്ടായിരുന്നത്

ഹൈദർ ജീവിച്ചിരുന്നപ്പോൾ നടക്കാതെ പോയ സ്വപ്നങ്ങൾ അയാളുടെ കാലശേഷമെങ്കിലും യാഥാർത്ഥ്യമാക്കുക എന്ന ഉദ്ദേശ്യം ബ്രിട്ടീഷ് കമ്പനിക്ക് ഉണ്ടായിരുന്നു സർവ്വസന്നാഹങ്ങളും, ആധുനിക രീതിയിൽ പരിശീലനം സിദ്ധിച്ച ഭടന്മാരും ഉണ്ടായിരുന്നിട്ടും മൈസൂരിനോട് ഏറ്റുമുട്ടി പരാജയം നേരിടേണ്ടിവന്ന ബ്രിട്ടീഷ് കമ്പനിക്ക് മൈസൂരിന്റെ യുദ്ധസന്ധികൾ നിരുപാധികം സ്വീകരികേണ്ടിവന്നത് കടുത്ത മാനഹാനി വരുത്തിയിരുന്നു അവരുടെ അഭിമാനത്തിനും  അന്തസ്സിനും ഒരു ഇന്ത്യൻ രാജാവും മൂലം ഇത്രയേറെ അപമാനങ്ങൾ ഏല്ക്കേണ്ടിവന്നതും ബ്രിട്ടീഷ് ചരിത്രത്തിലെ  ആദ്യാനുഭവമായിരുന്നു

ഇംഗ്ലീഷുകാരുമായി ഹൈദർ മദ്രാസിൽ വച്ചുണ്ടാക്കിയ യുദ്ധ സന്ധിയിലെ ഒരു പ്രധാന വ്യവസ്ഥ മൈസൂറിനു നേരെ മറാത്ത ആക്രമണമുണ്ടായാൽ മൈസൂരിന് സൈനിക സഹായം ചെയ്യുവാൻ ബ്രിട്ടീഷ് കമ്പനി ബാധ്യസ്ഥരാണ് എന്നതാണ് എന്നാൽ മാധവറാവു മൈസൂർ ആക്രമിച്ചപ്പോൾ ബ്രിട്ടീഷ് കമ്പനി പുറം തിരിഞ്ഞു നിന്നു ഈ കൊലച്ചതിക്ക് പകരം വീട്ടാനും ബ്രിട്ടീഷ് കമ്പനിയെ തകർക്കാനും ഹൈദർ അവസാന ശ്വാസം വരെ നില കൊണ്ടു പിന്നീട് മരണം വരെ ബ്രിട്ടീഷുകാരെ വിശ്വസിക്കുവാൻ ഹൈദർ തയ്യാറായില്ല

1782 ൽ ഹൈദർ മരണപ്പെട്ടതോടെ, രാജ്യാധികാരം നഷ്ടപ്പെട്ട നാട്ടുരാജാക്കന്മാർക്ക് മനം കിളുർക്കെ വാഗ്ദാനം കൊടുത്ത് അവരെ സ്വന്തം പക്ഷത്ത് ചേർക്കാനും ഹൈദറിന്റെ കുടുംബത്തിൽ അധികാര വടംവലി ഉണ്ടാക്കി മൈസൂർ രാജ്യത്തെ  ശിഥിലമാക്കാനും ബ്രിട്ടീഷ് കമ്പനി ശ്രമിച്ചു മൈസൂരിലെ പൂർവ്വ രാജാക്കന്മാരേയും, ഇന്ത്യയിൽ പ്രവർത്തിച്ചു വന്ന മറ്റുവിദേശ കമ്പനികളെയും, ടിപ്പു പക്ഷത്തെ പ്രഗത്ഭരെയും വറുതിയിലാക്കാൻ കമ്പനി നിരന്തരം ശ്രമിച്ചു

സ്വന്തം മകനെക്കാൾ സ്നേഹവും വിശ്വാസവും നല്കി ഹൈദർ പോറ്റി വളർത്തിയ ആയാസ് ഖാൻ ആയിരുന്നു കമ്പനിയുടെ ആദ്യത്തെ ഇര

ഹൈദർ അലിയുടെ മരണശേഷം 15 മാസത്തോളം ടിപ്പു ശ്രീരംഗപട്ടണത്തിലേക്ക് പോയിരുന്നില്ല മൈസൂർ സാമ്രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ആരംഭിച്ചു കഴിഞ്ഞ കലാപങ്ങളെ അമർച്ച ചെയ്യുകയായിരുന്നു ടിപ്പുവിന്റെ ദൗത്യം പിതാവിന്റെ മരണം രഹസ്യമാക്കി വെക്കാനും മരണവാർത്ത പുറത്താകാതെ സൂക്ഷിക്കുവാനും മുൻകൈയെടുത്ത ടിപ്പുവിന്റെ ഏറ്റവും വിശ്വസ്തനായ സൈന്യാധിപൻ മുഹമ്മദലി മംഗലാപുരത്ത് കലാപക്കൊടി ഉയർത്തിയത് ടിപ്പുവിന് കനത്ത തിരിച്ചടിയായി

സാമ്രാജ്യത്തിന്റെ നാനാഭാഗങ്ങളിലും  ഉടലെടുത്ത കലാപങ്ങളും സ്വന്തം ചേരിയിൽപ്പെട്ടവർ കൊടും വഞ്ചനയിലൂടെ തന്നെ നിഷ്കാസിതനാക്കാൻ ശ്രമിക്കുന്നതും ടിപ്പുവിന് അനുഭവിക്കേണ്ടി വന്നു

1785- ഓടെ മറാത്തകളും, നിസ്സാമിന്റെ സേനയും മൈസൂറിനെതിരെ സഖ്യം ആരംഭിച്ച് കലാപം തുടങ്ങി  യുദ്ധങ്ങളും, പ്രതിരോധങ്ങളും നിറഞ്ഞ, രാവുകളെ പകലുകളാക്കിയ വർഷങ്ങളാണ് തുടർന്ന് ടിപ്പുവിന് നേരിടേണ്ടി വന്നത് 1887 ആയപ്പോഴേക്കും സ്വന്തം സൈനിക ശക്തിയാൽ മറാത്തകളെ തറപറ്റിക്കാനാവില്ലെന്ന സത്യം ടിപ്പു തിരിച്ചറിഞ്ഞു അതിനാൽ എത്രയും വേഗം മറാത്തകളുമായി സഖ്യപ്പെടാൻ ടിപ്പു ആഗ്രഹിച്ചു

ഇന്ത്യയിൽ അതിവേഗം വളർന്നു വരുന്ന ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയെ ഇന്ത്യൻ മണ്ണിൽ വളരാൻ അനുവദിക്കരുതെന്ന ആഗ്രഹമാണ് ടിപ്പുവിനെ മറാത്തകളുമായി സഖ്യമുണ്ടാക്കാൻ പ്രേരിപ്പിച്ചത് എന്നാൽ ടിപ്പുവിന്റെ ഉദ്ദേശ്യശുദ്ധിയെ അംഗീകരിക്കാൻ മറാത്ത സൈന്യത്തിനോ നൈസാമിനോ കഴിഞ്ഞില്ല

ഇന്ത്യൻ ഭൂപടത്തിൽ അതിവേഗം രാഷ്ട്രീയ മേധാവിത്വം നേടിക്കൊണ്ടിരിക്കുന്ന ബ്രിട്ടീഷ് കമ്പനിയെ നിലക്കു നിർത്താൻ ടിപ്പു അവസാനം ശ്വാസം വരെ ശ്രമിച്ചു നാട്ടുരാജാക്കന്മാർ ടിപ്പുവിന്റെ ദൂരക്കാഴ്ചയെ അംഗീകരിച്ചില്ല ഈ അശസരത്തിലാണ് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കെതിരായി കിട്ടാവുന്ന മുഴുവൻ വിദേശ ശക്തികളേയും കൂട്ടുപിടിക്കുവാൻ ടിപ്പു ശ്രമിച്ചത് ഇന്ത്യയിലെ ഫ്രഞ്ച് അധികാരികൾ തന്നെ പിന്തുണക്കണമെന്ന ആവശ്യം നിരാകരിക്കുന്ന പക്ഷം, ഫ്രഞ്ച് രാജാവിനെ നേരിൽ കണ്ട് സഹായം അഭ്യർത്ഥിക്കുവാൻ ടിപ്പു തീരുമാനിച്ചതും ബ്രിട്ടീഷ് മേൽക്കോയ്മയെ അംഗീകരിക്കുവാൻ വിമുഖത കാട്ടിയ ഒരു മനസിന്റെ തെളിവാണ്

18 ആം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ മുസ്ലിം രാഷ്ട്രത്തിലെ ഏറ്റവും പ്രബലമായ ടർക്കിയെ കൂട്ടുപിടിക്കുവാനും ടിപ്പു ശ്രമിച്ചു എന്നാൽ മൈസൂർ രാജ്യത്തിന്റെ മർമ്മ പ്രധാന തുറമുഖ നഗരം ടർക്കിക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യം അംഗീകരിക്കുവാൻ ടിപ്പു തയ്യാറായില്ല സമസ്ത മേഖലയിലും സഹായം നിരസിക്കപ്പെട്ട ടിപ്പു സ്വന്തം കാലിൽ നിന്നുകൊണ്ട് സ്വയം പോരാടാനും ജന നന്മയിലധിഷ്ഠിതമായ രാജഭരണം മുന്നോട്ടു നയിക്കുവാനും തീരുമാനിച്ചു ഇന്ത്യൻ മണ്ണിലെ ടിപ്പുവിന്റെ ഏക ആശ്രയമായിരുന്ന ഫ്രഞ്ചുകാരും ബ്രിട്ടീഷ് കമ്പനിയുമായി സന്ധിയിൽ ഏർപ്പെട്ടതോടെ ടിപ്പും തികച്ചും ഒറ്റപ്പെട്ടു

1786 ആഗസ്ത് 24 ന് വാറൽ ഹോസ്റ്റിംഗ്സിനു ശേഷം കോൺവാലീസ് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഗവർണർ ജനറലായി മദ്രാസിൽ കപ്പൽ ഇറങ്ങിയതോടുകൂടിയാണ് ഇന്ത്യാചരിത്രത്തിലെ രക്തപങ്കിലമായ ഒരു അദ്ധ്യായത്തിന് തുടക്കം കുറിക്കുന്നത് ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ടിപ്പുവിന്റെയും, ഹൈദർ അലിയുടെയും വീരസാഹസിക കഥകൾ കേട്ട് മദ്രാസിൽ കപ്പലിറങ്ങിയ കോൺവാലീസ് പ്രഭുവിന് മൈസൂർ നാട്ടുരാജ്യവും ടിപ്പുവും എന്നും തലവേദനയായിരുന്നു

ഹൈദറിന്റെ മരണശേഷം 1788 ൽ മലബാറിൽ തിരിച്ചെത്തിയ ടിപ്പുവിന് മലബാറിലെ കാര്യങ്ങൾ അത്ര  സുഖകരമായിട്ടല്ല
നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് മനസ്സിലായി സർവ്വാധികാരങ്ങളോടെ മലബാറിൽ അവരോധിതനാക്കിയ ആഷദ് അലിയുടെ ഭരണം മലബാറിലെ ജനങ്ങൾക്ക് അസഹനീയമായി തീർന്നിരുന്നു നികുതി പിരിവുകാരുടെ നിർദാക്ഷിണ്യമായ പെരുമാറ്റവും, ആഷദ് അലിയുടെ കുത്തഴിഞ്ഞ ലൈംഗിക ജീവിതവും മലബാറിലെ ജനങ്ങളെ മൈസൂർ ഭരണത്തിൽ നിന്നും തുലോം അകറ്റിയിരുന്നു

ഏറനാട്ടിലെയും വള്ളുവനാട്ടിലെയും മാപ്പിളമാർപോലും മൈസൂർ ഭരണത്തിനെതിരായിരുന്നു മലബാറിലെ ബ്രാഹ്മണർ മുൻപേ തന്നെ മൈസൂറിന് എതിരുമായിരുന്നു മലബാറിലെ ജനങ്ങൾ ഒന്നടങ്കം മൈസൂരിന് എതിരായി മാറിയതായി ടിപ്പു മനസ്സിലാക്കി കലങ്ങിയ വെള്ളത്തിൽ നിന്നു മീൻപിടിക്കാൻ സവർണലോബികൾ വട്ടം കൂട്ടി മൈസൂർ ഭരണം അവസാനിപ്പിച്ച് ഭരണം തിരിച്ചേൽപ്പിച്ചു തരാൻ  നാട്ടുരാജാക്കൾ നിരന്തരം ബ്രിട്ടീഷ് കമ്പനിക്ക് നിവേദനം നല്കി സ്വന്തം മതത്തിൽ പെട്ട  കണ്ണൂർ അറക്കൽ ബീവി പോലും ബ്രിട്ടീഷ് ആധിപത്യത്തെ മനസാ വരിച്ചു കഴിഞ്ഞ സാഹചര്യത്തിൽ മലബാറിലെ കലാപങ്ങളെ ഒരു വിധം ഒതുക്കി ടിപ്പു ശ്രീരംഗ പട്ടണത്തേക്ക് തന്നെ കുതിച്ചു

ഗൂഢല്ലൂരിൽ വെച്ച് യുദ്ധം നടക്കവെ വെഴ്സേയിൽസ് ഉടമ്പടി പ്രകാരം ഫ്രഞ്ചുകാർ യുദ്ധമുന്നണിയിൽ നിന്ന് പിന്മാറിയതും, ടിപ്പുവിന്റെ സൈന്യത്തിലുള്ള ഫ്രഞ്ച് പടയാളികളോട് ടിപ്പുവിന്റെ സൈന്യത്തിലെ ജോലി ഉപേക്ഷിക്കുവാൻ ഫ്രഞ്ചുകാർ നിർദ്ദേശിച്ചതും, ടിപ്പുവിന് കനത്ത പ്രഹരമായി ടിപ്പു സുൽത്താൻ പടിഞ്ഞാറൻ തീരത്ത് യുദ്ധത്തിൽ ഏർപ്പെട്ടതിനാൽ കർണാടിക്ക് യുദ്ധം നയിക്കുവാൻ ഫ്രഞ്ചുകാരെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത് ഫ്രഞ്ചുകാരും ഹൈദർ  അലിയും ഉണ്ടാക്കിയ വ്യവസ്ഥ അനുസരിച്ച് യുദ്ധത്തിൽ നിന്നും ഏകപക്ഷീയമായി പിന്മാറാൻ പരസ്പരം പാടുള്ളതല്ല ഫ്രഞ്ചു സൈന്യത്തിന്റെ സേവനത്തിന്റെ പ്രതിഫലമായി ഒന്നരലക്ഷം രൂപ വരുമാനമുള്ള ഒരു പ്രദേശം മുഴുവൻ ഹൈദർ ഫ്രഞ്ചുകാർക്ക് വിട്ടുകൊടുത്തിരുന്നു എന്നിട്ടും യൂറോപ്പിൽ വെച്ച് ഫ്രഞ്ചുകാരും, ബ്രിട്ടീഷുകാരും വെഴ്സേയിൻ ഉടമ്പടി പ്രകാരം ഇന്ത്യയിൽ യോജിച്ചു നില്ക്കുവാൻ തീരുമാനിച്ചു മൈസൂർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കലാപങ്ങളും, സ്വന്തം വിശ്വസ്തരിൽ നിന്നു തന്നെയുള്ള ചതിപ്രയോഗങ്ങളും നേരിടേണ്ടി വന്ന അതേ സാഹചര്യത്തിൽ തന്നെയാണ് ടിപ്പുവിന് ഫ്രഞ്ചുകാരുടെ പിന്മാറ്റവും നേരിടേണ്ടി വന്നത്

1787 ആയപ്പോഴേക്കും ഒറ്റയാനായി പൊരുതി വിജയശ്രീ ലാളിതനാകാൻ ടിപ്പുവിന് കഴിഞ്ഞെങ്കിലും മറാത്തകളുടെ അക്രമത്തെ നയപരമായി നേരിടാനും അവരുമായി യുദ്ധ സന്ധി ഉണ്ടാക്കുവാനും ടിപ്പു ശ്രമിച്ചു മറാത്തകളുമായി ശാശ്വത സമാധാനം ആഗ്രഹിച്ചു കൊണ്ട് സുൽത്താൻ ദൂതന്മാരെ അയച്ചു യുദ്ധത്തിൽ പിടിച്ചെടുത്ത പ്രദേശങ്ങൾ മറാത്തകൾക്ക് തിരിച്ചു കൊടുക്കുവാനും, മൈസൂറിന് ലഭിക്കേണ്ട കപ്പത്തിൽ പകുതിയോളം ഇളവു ചെയ്തു കൊടുക്കുവാനും സുൽത്താൻ തീരുമാനിച്ചു

മറാത്തകളും ബ്രിട്ടീഷുകാരും പരസ്പരം സഖ്യത്തിൽ ഏർപ്പെടാതിരിക്കാൻ ടിപ്പു കണ്ടെത്തിയ വഴിയായിരുന്നു ഇത് ടിപ്പുവിന്റെ യുദ്ധ സന്ധികൾ മറാത്തകൾ സ്വീകരിച്ചു തുടർന്ന് മറാത്തകളിൽ നിന്ന് കാര്യമായ ആക്രമണങ്ങളൊന്നും മൈസൂരിന് നേരിടേണ്ടി വന്നില്ല എങ്കിലും മൈസൂർ രാജ്യത്തിലെ പഴയ രാജ കുടുംബങ്ങളിൽ നിന്നും  സ്വന്തം പടയിലെ കൊടും ചതിയിൽ നിന്നും മോചിതനാകാൻ ടിപ്പുവിന് കഴിഞ്ഞില്ല

മൈസൂർ സാമ്രാജ്യത്തിലെ വിവിധ പ്രദേശങ്ങളിലെ നാട്ടുരാജാക്കന്മാരെ മുന്നിൽ നിർത്തി ബ്രിട്ടീഷുകാർ കലാപം ആരംഭിക്കുകയും, കുറെയേറെ പ്രദേശങ്ങൾ പിടിച്ചെടുക്കുകയും  ചെയ്തു ടിപ്പുവിന്റെ മരണശേഷം പ്രസ്തുത രാജ്യങ്ങളിൽ സമ്പൂർണാധികാരത്തോടെ സ്വതന്ത്രമായി രാജ്യങ്ങൾ സ്ഥാപിക്കാമെന്ന മോഹന വാഗ്ദാനമായിരുന്നു ബ്രിട്ടീഷുകാർ നാട്ടുരാജാക്കന്മാർക്ക് നല്കിയത്

പഴയ മൈസൂർ രാജാക്കന്മാരുടെ സേവനവും അവരുടെ പിന്തുണയും ഉറപ്പിച്ച ശേഷം ടിപ്പുവിന്റെ സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും നേടിയെടുക്കുന്നതിൽ ബ്രിട്ടീഷ് കമ്പനി വിജയം വരിച്ചു യുദ്ധങ്ങൾക്ക് നടുവിൽ ഒരൊറ്റയാൻ പോരാളിയായി ജീവിച്ച ടിപ്പുവിന് സ്വന്തം ചേരിയിലെ വഞ്ചകരെയും ഒറ്റുകാരെയും തിരിച്ചറിയാൻ കഴിഞ്ഞില്ല ഒറ്റുകാരുടെ സഹായത്തോടെ ടിപ്പു സുൽത്താനെ ബ്രിട്ടീഷുകാർക്ക് ഒതുക്കുവാൻ കഴിഞ്ഞില്ലെങ്കിലും ടിപ്പുവുമായുള്ള അവസാന പോരാട്ടത്തിലും ബ്രിട്ടീഷുകാർക്ക് വലിയ വില നല്കേണ്ടി വന്നു

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഒന്നരനൂറ്റാണ്ടോളം ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ സാരഥികളായിരുന്നിട്ടും അവരുടെ പേക്കിനാവുകളിൽ ടിപ്പുവും ഹൈദറും എന്നുമുണ്ടായിരുന്നു

ഇന്ത്യയിലെ മൈമൻ സിംഗ് ചിക്കാഗോ മുതൽ ഡൽഹിവരെ ബ്രിട്ടീഷ് നുകത്തിനു കീഴിൽ അമർന്നെങ്കിലും ടിപ്പു പക്ഷത്തിലെ മിൻസാദിക് മുതൽ നടത്തിയ കൊടും വഞ്ചനയുടെ കഥകൾ ഒരു വേദനയായി ഇന്ത്യാ ചരിത്രത്തിൽ അവശേഷിക്കുന്നു

1799 മെയ് 4 ചരിത്രത്തിലെ ഏറ്റവും അഭിശപ്തമായ ദിനം നിലനില്ക്കുന്ന നെറികേടുകളെ ചോദ്യം ചെയ്തതിന് നെറ്റിയിലും നെഞ്ചിലും ചോരപ്പാടുകൾ ഏറ്റവാങ്ങിയ പരശ്ശതം രക്തസാക്ഷികളുടെ ആദ്യാനുഭവത്തിന്റെ അഭിശപ്തമായ ദിനം.......

ദേശാഭിമാനവും സ്വന്തം മാനവും അടിയറവു പറയാൻ മടിച്ച ഒരിന്ത്യൻ പൗരന്റെ, ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിലെ ആദ്യ പോരാളിയുടെ രക്തസാക്ഷിത്വ ദിനം.....

ശത്രുക്കൾക്ക് ഒരിക്കലും കടന്നുവരാനും, കീഴ്പ്പെടുത്താനും കഴിയാതിരുന്ന ശ്രീരംഗപട്ടണം കോട്ടയുടെ വാതിലുകൾ ശത്രുക്കൾക്കായി തുറന്നുകൊടുക്കപ്പെടുന്നു......

ചതിയുടെയും വഞ്ചനയുടെയും കഥകൾ ഒരാവർത്തി പുനരാഖ്യാനം ചെയ്യുകയാണ്......

എല്ലാ നന്മകളുടെയും പൂമരങ്ങളെ പിഴിതെറിയപ്പെടുന്ന ഒരു കരാള ദിനത്തിന്റെ നട്ടുച്ച  ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ടിപ്പു സുൽത്താനും സഹധർമ്മിണിയും മക്കളും കോട്ടക്കകത്തെ ശബ്ദ കോലാഹലങ്ങൾക്ക് ചെവിയോർക്കുന്നു....

അസംഭവ്യമായ എന്തോ സംഭവിച്ചെന്ന് മനസ്സിലാക്കിയ ടിപ്പു സുൽത്താൻ ഭക്ഷണം മതിയാക്കി, പടച്ചട്ടയണിഞ്ഞ് ഏറ്റവും വിശ്വസ്തരായ പടയാളികളുമൊത്ത്.....

അവസാന യുദ്ധക്കളത്തിലേക്ക് കൊടുങ്കാറ്റുപോലെ ചീറിയണയുന്നു.....
വാളുകൾ മിന്നൽ പിണർ തീർക്കുന്ന യുദ്ധം....

ഘോരമായ യുദ്ധം....

കുഞ്ഞും നാളിലെ വാൾത്തലയുടെ വായ്ത്താരിയാൽ രാരീരം പാടിയുറങ്ങിയ കൊച്ചു പൈതൽ....

ശ്രീരംഗപട്ടണം കോട്ട നിറയെ ആക്രോശങ്ങളും അട്ടഹാസങ്ങളും, ആർത്തനാദങ്ങളും.....

ചതിയുടെ കോട്ടവാതിലുകൾ കടന്നെത്തിയ ബ്രിട്ടീഷ് ഭടന്മാരുടെ ശിരസുകൾ ടിപ്പുവിന്റെ വാൾത്തലപ്പിൽ അറ്റുവീഴുന്നു...

ഞൊടിയിടയിൽ ഒരു വെള്ളക്കാരന്റെ പടവാൾ ടിപ്പുവിന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി ചോരച്ചാലുകൾ പരന്നൊഴുകുന്ന കോട്ടക്കകത്ത് സുൽത്താൻ തളർന്നു വീണു

അൽപം കഴിഞ്ഞ് കബന്ധങ്ങൾ കുന്നുകൂടിയ കോട്ടക്കകത്ത് നിന്നും വലം കൈയിൽ പടവാളുമായി ടിപ്പു ആഞ്ഞെണീറ്റ് ഒരു വെള്ളക്കാരന്റെ വലം കരം ആഞ്ഞുവെട്ടി വേദനയിൽ പുളഞ്ഞ ആ വെള്ളക്കാരൻ കൈവശമുണ്ട് പിസ്റ്റൾ കൊണ്ട് ടിപ്പുവിന്റെ കഴുത്തിൽ നിറയൊഴിച്ചു ഇരുളും, ചോരയും, അട്ടഹാസങ്ങളും കൊണ്ട് മുഖരിതമായ ആ സന്ധ്യയിൽ ടിപ്പു ജീവൻ ദൈവത്തിലേക്ക് സമർപ്പിക്കവെ, ശ്രീരംഗപട്ടണം കോട്ടയിലെ ആയിരക്കണക്കിന് കബന്ധങ്ങൾക്കിടയിൽ നിന്നും ഒരശിരീരി പോലെ ഒരു വാക്യം അന്തരീക്ഷത്തിലേക്കുയർന്നു ....

'ഷേർകി....സിന്ദകീ....കാ... ഏക്....ലാഹാ....ഗീ....ദസ്കി' -നൂറുകൊല്ലം കുറുനരിയായി ജീവിക്കുന്നതിനേക്കാൾ ഭേതം ഒരു നിമിഷം സിംഹമായി ജീവിക്കുന്നതാണ് - കോട്ടക്കകത്തെ ശവശരീരങ്ങൾ ബൂട്ടിട്ട കാലുകൾ കൊണ്ട് ചികഞ്ഞ് മാറ്റി മുന്നോട്ടു നടന്ന ജനറൽ ലോഡ് ഹാരീസ്.... ഒരു നിമിഷം സ്തബ്ദനായി കബന്ധങ്ങൾക്കിടയിലെ ഒരു ശവശരീരം അയാൾ മുട്ടുകാലിൽ താങ്ങി നിർത്തി ഒരിക്കലും ചിരിക്കാത്ത ജനറൽ ഹാരിസ് ചിരിച്ചു അതൊരു പൊട്ടിച്ചിരിയായി കബന്ധങ്ങൾക്കിടയിൽ അയാൾ ആഹ്ലാദ നൃത്തം ചവിട്ടി....

ഭ്രാന്തമായ അവസ്ഥയിൽ അയാൾ വിളിച്ചു പറഞ്ഞു:

'Today India Is Ours '

'ആജ് ഹിന്ദുസ്ഥാൻ ഹമാരാഹെ....'

'ഇന്ന് ഇന്ത്യ നമ്മുടേതായി....'

ചരിത്രത്തിൽ മുഴുങ്ങിയ ഈ ചിരിക്ക് ഇന്ത്യക്കാരായ നമ്മൾ നൽകിയ ജീവൻ എത്രയാണെന്നും, വൈദേശികാധികാരത്തെ നാടുകടത്താൻ നാം നല്കിയ വിലയെത്രയാണെന്നും, പിറന്ന മണ്ണിൽ അടിമകളായി ജീവിക്കാൻ വിധിക്കപ്പെട്ട നമ്മുടെ പൂർവ്വികരുടെ കണ്ണീരിന്റെ അളവെത്രയാണെന്നും...
അത് അന്വേഷിക്കുവാനും കണ്ടെത്താനുമുള്ള ബാദ്ധ്യത....
പ്രിയപ്പെട്ട വായനക്കാരാ അതെനിക്കും പിന്നെ...?



ഇന്ത്യയുടെ മുൻ രാഷ്ട്രപതിയായ ഡോക്ടർ എ പി ജെ അബ്ദുൽ കലാമിന്റെ വാൻസോ കേറിൽ അദ്ദേഹം പറയുന്ന ഒരു സംഭവമുണ്ട്

നാസായിലേക്ക് ഒരഥിതിയായി പഠനത്തിനുവേണ്ടി ചെല്ലുമ്പോൾ അമേരിക്കയുടെ ശാസ്ത്രപര്യവേഷമെന്ന ലോകതലസ്ഥാനമായ നാസായിലെ കാര്യാലയത്തിലേക്ക് ഡോക്ടർ എ.പിജെ. അബ്ദുൽ കലാം എന്ന ഇന്ത്യയുടെ പ്രധാനപ്പെട്ട ശാസ്ത്രജ്ഞൻ കടന്നു ചെല്ലുമ്പോൾ അവിടുത്തെ ഉദ്യോഗസ്ഥന്മാർ കാര്യാലയത്തിന്റെ കണ്ണായഭാഗത്തുള്ള ഒരു പഠം അദ്ദേഹത്തിനു കാണിച്ചു കൊടുത്തു അത് ഒരു ഇന്ത്യക്കാന്റെ പഠമാണെന്ന് പറഞ്ഞുവത്രെ അബ്ദുൽ കലാം നോക്കുമ്പോൾ ആരെയാണ് കാണുന്നത് മഹാനായ ടിപ്പു സുൽത്താന്റെ പടമാണ്

ഒരു പാട് ആകാശത്തേക്ക് കുതിച്ചുയർന്ന് പോകുന്ന റോക്കറ്റുകളെ നോക്കിയിട്ട് നെഞ്ച് വിരിച്ച് അഭിമാനത്തിന്റെ സ്വരത്തിൽ നിൽക്കുന്ന മഹാനായ ടിപ്പു സുൽത്താന്റെ പടമാണ് അമേരിക്കായിലെ 1000കണക്കിന് ശാസ്ത്രക്കാരന്മാരുടെ തലസ്ഥാനമായ 1000കണക്കിനു പര്യവേഷങ്ങളുടെ കേന്ദ്രമായ നാസായുടെ കാര്യാലയത്തിന്റെ കണ്ണായഭാഗത്തെ ഏതൊരു ശാസ്ത്രജ്ഞന്റെ പഠമാണ് ഇന്ന് തൂക്കിയിരിക്കുന്നത് ആ പഠത്തിന്റെ ഉടമയാണ് ശഹീദേ മില്ലത്ത് ടിപ്പു സുൽത്താൻ (റ)

എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ മലബാറിന്റെ മണ്ണിൽ മാത്രമല്ല ഇന്ത്യയുടെ പ്രത്യേകിച്ച് ദക്ഷിണേന്ത്യയുടെ നാനാഭാഗങ്ങളിൽ ഓരോദിവസമെന്നപോലെ ആയിരക്കണക്കിന് പോരാട്ടത്തിന്റെ വീഥിയിലൂടെ സഞ്ചരിച്ച ഭാരതം ലോകത്തിനു നൽകിയ ഏറ്റവും ധീരനായ പുത്രനായിരുന്നു ശഹീദേ മില്ലത്ത് ടിപ്പു (റ)

യുദ്ധങ്ങളുടെ തിരക്കിൽ വൈദേശിക പോരാട്ടത്തിന്റെ തിരക്കിനിടയിൽപോലും ശഹീദേ മില്ലത്തിനു നഷ്ടമായിട്ടില്ല ഒരു വക്ത് പോലും നിസ്കാരം നഷ്ടമായില്ല മനസ്സിൽ ഒരു പ്രതിജ്ഞ ഉണ്ടെങ്കിൽ അത് അല്ലാഹു നടത്തി തരുമെന്നാണ് പറയുന്നത് മഹാനായ ടിപ്പു സുൽത്താൻ (റ) അദ്ദേഹത്തിനു എത്ര തിരക്കുണ്ടെങ്കിലും അങ്ങനെയൊരു പ്രതിജ്ഞയുണ്ടായിരുന്നു

അതുകൊണ്ട് അദ്ദേഹത്തിനു സാധിച്ചു നമുക്കിന്ന് തിരക്ക് എന്ന് പറയാനുള്ള തിരക്കേയുള്ളു ഒരു തിരക്കും ഇല്ല നിസ്കാരം മുടക്കാനുള്ള തിരക്കേയുള്ളു അത് കൊണ്ട് എന്റെ കൂട്ടുകാരെ എന്തെങ്കിലും ഒരു കാരണം കണ്ടെത്തിയിട്ട് നിസ്കാരത്തിൽനിന്ന് മാറിനിൽക്കുന്നതല്ല രാത്രിയാകുമ്പോൾ ഇരുട്ടിന്റെ പേര്പറഞ്ഞുകൊണ്ട് പകലുവരുമ്പോൾ വെയിലിനെ പഴിച്ച് നിസ്കാരം മുടക്കുക ജോലിയാകുമ്പോൾ ജോലിയുടെ തിരക്ക് ജോലികഴിഞ്ഞ് വരുമ്പോൾ ക്ഷീണത്തിന്റെ തിരക്ക് എപ്പോഴുണ്ടാവും ഓരോ കാരണങ്ങൾ ജോലിയിൽ ഇരിക്കുമ്പോൾ ജോലിയുടെ കാരണം ജോലി കഴിഞ്ഞാൽ പിന്നെ ക്ഷീണത്തിന്റെ കാരണം രാത്രിയാകുമ്പം ഒരു കാരണം പകൽ വേറെ കാരണം തണുപ്പത്ത് വേറെ കാരണം ചൂടത്ത് വേറെ കാരണം കാരണങ്ങൾ എപ്പോഴും ഉണ്ടാവും പക്ഷേ ബുദ്ധിയുള്ള ആളുകൾ നാളെയുടെ വിചാരണയെ സംബന്ധിച്ച് ബോധമുള്ള ആളുകൾക്ക് ഒരു വഖ്ത് പോലും മുടക്കാൻ സാധ്യമല്ല.


ടിപ്പു സുല്‍ത്താനും ദുരാരോപണത്തിന്റെ രാഷ്ട്രീയവും

‘കാപ്പിപ്പൊടിയച്ചന്‍’ എന്ന് ട്രോളര്‍മാര്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ഫാമിലി കൗണ്‍സിലറും ഗ്രന്ഥകാരനും സര്‍വോപരി രസികനുമായ ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ ഈയിടെ നടത്തിയ ഒരു പ്രഭാഷണം ചരിത്രനിരാസത്താലും മുസ്ലിം വിരുദ്ധതയാലും വിവാദമായിരുന്നു. ടിപ്പു സുല്‍ത്താന്‍ ഏതാണ്ട് 500 വര്‍ഷം മുമ്പ് കേരളത്തില്‍ നടത്തിയ ആക്രമണങ്ങളും മതം മാറ്റവുമെല്ലാം പൊടിപ്പും തൊങ്ങലും ചേര്‍ത്തുള്ള പ്രകടനം കേമമായിരുന്നു. സംഗതി പുലിവാലായതോടെ അച്ചനും ആ പതിവ്       പൊറാട്ടു നാടകം നടത്തി – നിര്‍വ്യാജം ഖേദിച്ചു കൊണ്ടുള്ള മാപ്പപേക്ഷ.

ഇതിന് സമാനമായ രീതിയില്‍ മറ്റൊരു പ്രസ്താവനയും മാധ്യമങ്ങളില്‍ വന്നിരുന്നു. ഏകദേശമൊരു ഖേദപ്രകടനം തന്നെയായിരുന്നു അതും. ടിപ്പു സുല്‍ത്താന്‍ മതവിശ്വാസിയായിരുന്നുവെന്നും എന്നാല്‍ മതഭ്രാന്തനായിരുന്നില്ലെന്നുമായിരുന്നു വെളിപാട്. ഏതായാലും നല്ല നമസ്കാരം! കാലം കുറച്ചു വൈകിപ്പോയല്ലോ കുഞ്ഞാടേ, അങ്ങയില്‍നിന്നിതു കേള്‍ക്കാനെന്ന് അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ചരിത്ര വിദ്യാര്‍ത്ഥികള്‍ പറഞ്ഞുപോയെങ്കില്‍ ക്ഷമിക്കുക. അധികമാരും കാണാത്ത വിധത്തില്‍ ആ വാര്‍ത്ത കൈകാര്യം ചെയ്ത മലയാള ജീര്‍ണലിസത്തിനും നമോവാകം.

2012-ലും സമാനമായൊരു ഖേദപ്രകടനം കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ കേന്ദ്രവുമായി ബന്ധപ്പെട്ടു നടന്നത് ഓര്‍ക്കുന്നുണ്ടാവും. കേരള സംസ്കാരം എന്ന പേപ്പറിന്‍റെ പഠന സഹായിയുമായി ബന്ധപ്പെട്ടായിരുന്നു അത്. മൈസൂര്‍ ഭരണം, ഹൈദരാലി, ടിപ്പു സുല്‍ത്താന്‍ എന്നിവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ അത്യന്തം ചരിത്രവിരുദ്ധമായാണ് അന്ന് തയ്യാറാക്കപ്പെട്ടത്. സംഭവം വിവാദമായപ്പോള്‍ ചുമതലക്കാരനായ അധ്യാപകന്‍ തന്‍റെ ഭാഗം വിശദീകരിച്ചു. താന്‍ പ്രസ്തുത പാഠഭാഗങ്ങള്‍ തയ്യാറാക്കിയത് ആധികാരിക ചരിത്രഗന്ഥങ്ങളെ ആശ്രയിച്ചാണെന്നും സ്വന്തമായി ഒന്നും വളച്ചൊടിച്ചില്ലെന്നും വ്യക്തമാക്കി. വില്യം ലോഗന്‍റെ മലബാര്‍ മാന്വലായിരുന്നു പാവം ഉപയോഗിച്ചത്. പിന്നെ അപ്പീലില്ലല്ലോ. അങ്ങനെ വാദി പ്രതിയായി. ഇന്നും പൊതുസമൂഹത്തിന്‍റെ ചരിത്രബോധം അരക്കിട്ടുറപ്പിക്കപ്പെട്ട ടിപ്പുവിന്‍റെ മതഭ്രാന്തും മതം മാറ്റവുമെല്ലാം ആധികാരികമായി റഫര്‍  ചെയ്യപ്പെടുന്ന കിതാബാണല്ലോ മലബാര്‍ മാന്വല്‍.


പ്രതിനിധാനത്തിന്‍റെ രാഷ്ട്രീയം

ചരിത്രം എന്നത് ഏറെ നിഷ്കളങ്കവും നിഷ്പക്ഷവും സത്യത്തെ അടയാളപ്പെടുത്തുന്നതുമായ ഒരു വിജ്ഞാന ശാഖയാണെന്ന മിഥ്യാബോധം ഈ ഉത്തരാധുനിക യുഗത്തില്‍ ആര്‍ക്കുമുണ്ടാവാന്‍ തരമില്ല. കൊളോണിയല്‍ ചരിത്ര പാരമ്പര്യത്തിലൂടെയാണല്ലോ ആധുനിക ഇന്ത്യയുടെ ചരിത്ര പാരമ്പര്യം പിച്ചവച്ചു തുടങ്ങിയത്. അതുകൊണ്ടുതന്നെ തങ്ങളുടെ പക്ഷപാതിത്വങ്ങളും താല്‍പര്യങ്ങളുമെല്ലാം അത്തരം രചനകളില്‍ വേണ്ടുവോളം കാണാം. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്‍റെ ഏറ്റവും കടുത്ത എതിരാളികളെക്കുറിച്ച് അവരങ്ങനെയാവും രേഖപ്പെടുത്തുകയെന്നതിന് പ്രത്യേക വൈദഗ്ധ്യമൊന്നും ആവശ്യമില്ല.

മൈസൂര്‍ ഭരണാധികാരികളോടുള്ള കൊളോണിയല്‍ ചരിത്രകാരന്മാരുടെ എതിര്‍പ്പ് ഒളിഞ്ഞും തെളിഞ്ഞും പ്രകടമാവുന്ന മേഖലയാണ് മൈസൂര്‍ ഭരണാധികാരികളുടെ ചരിത്രം. പൗരസ്ത്യ ലോകത്തെയും ഇന്ത്യയിലെയും ഭരണാധികാരികളുടെ സാമാന്യ സവിശേഷതകളായ ഏകാധിപത്യപ്രവണതകളും (Oriental Despotism) മതഭ്രാന്തും മറ്റും ബ്രിട്ടീഷുകാര്‍ നിര്‍ലോപം മൈസൂര്‍ രാജാക്കന്മാരുടെ മേല്‍ കെട്ടിവച്ചു. കേരളത്തിന്‍റെ ആക്രമണത്തെ സംബന്ധിച്ചുള്ള ചരിത്രത്തിലും ഇത്തരത്തിലുള്ള വിവരണങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു. കാരണം തദ്ദേശീയരായ നാട്ടുരാജാക്കന്മാരിലും ബ്രാഹ്മണര്‍, നായര്‍ തുടങ്ങിയ ഉപരിജാതികള്‍ക്കിടയിലും മൈസൂര്‍ ഭരണാധികാരികളെക്കുറിച്ച് ഭീകരമായ ഒരു ചിത്രം അവതരിപ്പിച്ചുകൊണ്ടാണ് ഭരണം കൈവശപ്പെടുത്തിയത്. അത്രമേല്‍ ക്രൂരന്മാരായ മുഹമ്മദീയ ഭരണാധികാരികളെ തുരത്താനായാണ് നമ്പൂതിരി-ബ്രാഹ്മണ-നാടുവാഴി സഖ്യം കമ്പനിയുടെ പക്ഷത്തുചേര്‍ന്നത്. മൈസൂറിയന്മാര്‍ എന്ന പൊതുശത്രുവിന്‍റെ പിന്മാറ്റത്തോടെ (1792) മലബാര്‍ അതതു നാട്ടുരാജാക്കന്മാര്‍ക്ക് തിരിച്ചുകിട്ടുമെന്ന കരാര്‍ ബ്രിട്ടീഷുകാര്‍ കാറ്റില്‍പ്പറത്തി.


കൊളോണിയല്‍ പ്രതിനിധാനങ്ങള്‍

ടിപ്പുവിനെക്കുറിച്ചുള്ള ബ്രിട്ടീഷ് മുന്‍വിധികള്‍ക്ക് അടിത്തറയിട്ട കൃതിയാണ് കേണല്‍ വില്‍ക്സ് രചിച്ച Historica Sketches മതഭ്രാന്തിന്‍റെയും ഏകാധിപത്യത്തിന്‍റെയും പുകമറയാല്‍ ടിപ്പുവിന്‍റെ ചരിത്രപരമായ പ്രാധാന്യത്തെ തമസ്കരിക്കുന്ന കൃതികളിലൊന്നാണിത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥനും ഭിഷഗ്വരനുമായിരുന്ന ഫ്രാന്‍സിസ് ബുഖാനന്‍ മദ്രാസ് മുതല്‍ മൈസൂര്‍ വരെ (കാനറ, മലബാര്‍ വഴി) നടത്തിയ യാത്രാക്കുറിപ്പുകളും ഇതോടു ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ഏറെയൊന്നും ശ്രദ്ധിക്കാതെപോയ മേല്‍ജാതിക്കാരുടെ പലായന സിദ്ധാന്തത്തിന് ആധികാരികത നേടിക്കൊടുക്കാന്‍ ബുഖാനന്‍ വഹിച്ച പങ്ക് ചെറുതല്ല. ടിപ്പുവിന്‍റെ അക്രാമകമായ മതഭ്രാന്തും അസഹിഷ്ണുതയും ഭൂരിപക്ഷം വരുന്ന നായന്മാരെയും നാട്ടുരാജാക്കന്മാരെയും തിരുവിതാംകൂറിലേക്ക് പലായനം ചെയ്യുന്നതിനോ കാടുകളിലേക്ക് പിന്‍വലിയുന്നതിനോ ഇടയാക്കി എന്നാണ് ഡോ. ബുഖാനന്‍ നിരീക്ഷിക്കുന്നത്.

മെഡോസ് ടെയ്ലറെപ്പോലുള്ള ബ്രിട്ടീഷ് എഴുത്തുകാരും ടിപ്പുവിന്‍റെ മതഭ്രാന്തിനാല്‍ നയിച്ച കൊടുംക്രൂരതകള്‍ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനുള്ള മൂലധനമാക്കി. ടിപ്പുവിന്‍റെ തടങ്കല്‍പാളയങ്ങളില്‍ തടവിലാക്കപ്പെട്ട ബ്രിട്ടീഷ് സൈനികരുടെ അനുഭവ കഥകളെ ഉപജീവിച്ചെഴുതിയ തന്‍റെ ഗ്രന്ഥം ((Tippu Sultan A tale of Mysore)) ടിപ്പുവിനെ ഒരു ഭീകരസത്വമായി അവതരിപ്പിക്കുന്നതില്‍ വിജയം കണ്ടു. തുണ്ടം തുണ്ടമാക്കപ്പെട്ട കാഫിറുകളുടെ ശരീരത്തെക്കുറിച്ചും വെള്ളം കണക്കെ ഭൂമിയിലൂടെ ഒഴുകിപ്പോകുന്ന രക്തത്തെക്കുറിച്ചും നിര്‍ബന്ധിത മതംമാറ്റത്തെക്കുറിച്ചുമെല്ലാം അതിശയോക്തിപരമായാണ് ചിത്രീകരണം.

മലബാര്‍ സമൂഹത്തെയും ചരിത്രത്തെയും അനുഭാവപൂര്‍വം പരിഗണിച്ച ഭരണാധികാരിയെന്ന് പരക്കെ വിശേഷിപ്പിക്കപ്പെട്ട വില്യം ലോഗനും മൈസൂര്‍ അധിനിവേശത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ തന്നിലൊളിഞ്ഞിരിക്കുന്ന കൊളോണിയല്‍ പക്ഷപാതിത്വങ്ങള്‍ മറനീക്കി പുറത്തെടുക്കുന്നതു കാണാം. ടിപ്പുവിന്‍റെ ക്രൂരതകളും മതംമാറ്റവും വിവരിക്കുന്ന ഭാഗങ്ങളില്‍ അദ്ദേഹം ആശ്രയിക്കുന്നത് കേണല്‍ വില്‍ക്സിനെയാണ്. അപ്പോള്‍ കാര്യം ബോധ്യമായിരിക്കുമല്ലോ.

ബ്രാഹ്മണരെ കൂട്ടമായി പിടികൂടുകയും തുറുങ്കിലടക്കുകയും ചെയ്തുവെന്ന വിവരണങ്ങള്‍ മലബാര്‍ മാന്വലില്‍ അന്യത്ര കാണാവുന്നതാണ്. ലോഗന്‍ രേഖപ്പെടുത്തിയതെല്ലാം പരമസത്യങ്ങളാണെന്ന വിശ്വാസത്തിന്‍റെ പുറത്താണ് തദ്ദേശീയരായ പല ചരിത്രകാരന്മാരും കണ്ണുമടച്ച് ചരിത്രമെഴുതിയത്. തുടക്കത്തില്‍ സൂചിപ്പിച്ച കേരള സംസ്കാരം പഠന സഹായിയുടെ കര്‍ത്താവ് ചെയ്തതും മറ്റൊന്നല്ല. ഈ വിഷയത്തില്‍ ലോഗന്‍റെയും പൂര്‍വസൂരികളുടെയും സ്വാധീനം അത്രമേല്‍ ഉറച്ചതാണ്.

ആധുനിക ലിബറല്‍ ചരിത്രകാരന്മാരെന്ന് പൊതുവില്‍ ഖ്യാതിനേടിയ എഡ്വേര്‍ഡ് തോംസണന്‍റെയും ജി.റ്റി. ഗാരറ്റിന്‍റെയും രചനകള്‍ നിര്‍ഭാഗ്യവശാല്‍ കൊളോണിയല്‍ധാരയുടെ തന്നെ തനിയാവര്‍ത്തനമാകുന്നത് കാണാം. ടിപ്പുവിനെക്കുറിച്ചുള്ള ഭാഗങ്ങളില്‍ അദ്ദേഹം മതഭ്രാന്തനാണെന്ന കാഴ്ചപ്പാടുതന്നെയാണ് ആവര്‍ത്തിക്കപ്പെടുന്നത്. മൈസൂര്‍ ഭരണാധികാരികളെ പൗരസ്ത്യ ഏകാധിപതികളായി ചിത്രീകരിക്കുന്ന പതിവുരീതിയിലേക്ക് ലിബറല്‍ ചരിത്രകാരന്മാരും നിപതിച്ചുവെന്ന് സാരം.


ദേശീയ ചരിത്രരചനയുടെ പടുകുഴികള്‍

കൊളോണിയല്‍ ചരിത്ര വീക്ഷണങ്ങളെ പ്രതിരോധിക്കുന്നതിനും തിരുത്തുന്നതിനുമുള്ള ഉദ്യമമെന്ന നിലയില്‍ ചരിത്രമെഴുത്തിലേക്കു വന്ന ദേശീയ ചരിത്രകാരന്മാരുടെ മൈസൂര്‍ കാലഘട്ടത്തെക്കുറിച്ചുള്ള കൃതികള്‍ക്ക് കൊളോണിയല്‍ ചരിത്രരചനയുടെ ചട്ടക്കൂട് പൊളിച്ചു പുറത്ത് കടക്കാനായില്ല. ടിപ്പുവിന്‍റെ മതഭ്രാന്തും ഏകാധിപത്യവും ദേശീയ ചരിത്രകാരന്മാരുടെയും വിശിഷ്ട വിഷയങ്ങളായി. ഉദാഹരണത്തിന് കെ.വി. കൃഷ്ണയ്യരുടെ അഭിപ്രായത്തില്‍ ബ്രാഹ്ണരെയും നാട്ടുരാജാക്കന്മാരെയും നായന്മാരെയും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള ദൗത്യവുമായാണ് ടിപ്പു സുല്‍ത്താന്‍ കേരളത്തിലേക്കെത്തിയത് (Zamorius of Calicut).

അതുപോലെ Malabar in Asian Trade എന്ന വിഖ്യാത കൃതിയുടെ കര്‍ത്താവായ അഷിന്‍ ദാസ് ഗുപ്തയുടെ വിലയിരുത്തല്‍ പ്രകാരം കേരളത്തിലെ പരമ്പരാഗത വ്യാപാരത്തെ നശിപ്പിച്ചതിന്‍റെ ഉത്തരവാദിത്വം ടിപ്പുവിന്‍റെ തലയിലാണ്.

മലബാറിലെ പ്രമുഖ ദേശീയ നേതാവും ‘മലബാര്‍ കലാപം’ എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവുമായ കെ മാധവന്‍ നായരുടെ അഭിപ്രായത്തില്‍ ടിപ്പുവിന്‍റെ ആക്രമണവും മതംമാറ്റവുമാണ് 1921-ലെ കലാപത്തിലേക്ക് നയിച്ച മൂലകാരണം. നിലവിലുള്ള ഹിന്ദു മുസ്ലിം ബന്ധങ്ങളില്‍ കനത്ത വിള്ളലുണ്ടാക്കുന്നതില്‍ ടിപ്പുവിന്‍റെ ആക്രമണം കാരണമായെന്നാണ് എംജിഎസ് തന്‍റെ രചനകളിലൂടെ ഉന്നയിച്ചുകൊണ്ടിരുന്നത്. കേരളത്തിന്‍റെ പിന്നാക്കാവസ്ഥക്കും ഹിന്ദു-മുസ്ലിം ശത്രുതക്കും കാരണമായത് ടിപ്പുവിന്‍റെ ആക്രമണമാണെന്ന് അദ്ദേഹം സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത് കാണാവുന്നതാണ്.

ഇത്തരത്തില്‍ ആധുനിക ശാസ്ത്രീയ ചരിത്രം ടിപ്പുവിനോട് ചെയ്തതില്‍ കവിഞ്ഞൊന്നും സംഘപരിവാരചരിത്രം അദ്ദേഹത്തോട് ചെയ്തിട്ടില്ല. അവരതു ചെയ്യുന്നതില്‍ അത്ഭുതവുമില്ല. ആര്‍എസ്എസിന്‍റെ ശാഖയിലും മറ്റും ടിപ്പുവിന്‍റെ ചരിത്രം വിദ്വേഷ ചരിത്രമാക്കി പഠിപ്പിക്കുന്ന രീതിയെക്കുറിച്ച് മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരനായ ഉണ്ണി ആര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശിവജിയുടെ വീരകഥകള്‍ക്കൊപ്പം ടിപ്പു സുല്‍ത്താനെന്ന മുസ്ലിം ശത്രുവിന്‍റെ പടയോട്ടക്കാലത്തുണ്ടായ ജീവനഷ്ടങ്ങളും കൊള്ളകളും നാടോടിക്കഥയുടെ മട്ടില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം വിവരിക്കുന്നു.

ഇതു തന്നെയല്ലേ നമ്മുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും തുരുതുരെ പ്രചരിക്കുന്നത്. നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന ടിപ്പു ചരിത്രം നാം തൊണ്ട തൊടാതെ വിഴുങ്ങുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ചരിത്രബോധത്തിന്‍റെയോ യുക്തിയുടെയോ അടിത്തറയിലല്ല നമ്മുടെ ചരിത്രങ്ങള്‍ രൂപമെടുക്കുന്നത്. ഇന്ന് ഓരോരുത്തര്‍ക്കും ആവശ്യമുള്ളത് ചരിത്രം മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ടിപ്പുവിന്‍റെ മതവീക്ഷണമെന്തെന്നോ തന്‍റെ കേരള അധിനിവേശത്തിന്‍റെ ലക്ഷ്യമെന്തെന്നോ അന്വേഷിക്കാന്‍ നാം മെനക്കെടാറില്ല. അഥവാ മേലനങ്ങേണ്ടുന്ന ഒന്നും ചെയ്യാന്‍ നമ്മള്‍ മലയാളികള്‍ക്ക് താല്‍പര്യമില്ലല്ലോ. യഥാര്‍ത്ഥത്തില്‍ ടിപ്പു ആരായിരുന്നു? അതൊരു സസ്പെന്‍സ് ആയികിടക്കട്ടെ.


ടിപ്പുസുല്‍ത്താന്‍ ശിയാ വിശ്വാസിയാകേണ്ടത് ആരുടെ താല്‍പര്യം?

ടിപ്പു സുല്‍ത്താനെ റഹ്മത്തുല്ലാഹി… ചേര്‍ത്താണ് ഉന്നത ശീര്‍ഷരായ പണ്ഡിതര്‍ പരാമര്‍ശിക്കാറുള്ളത്. മതഭ്രാന്തനെന്ന് മുദ്രകുത്തി അദ്ദേഹത്തെ അപരവല്‍ക്കരിക്കാനുള്ള ശ്രമത്തിന്‍റെ കാരണവും സുല്‍ത്താന്‍റെ മതകീയമായ പശ്ചാത്തലമാണ്. ഉള്ളു പൊള്ളയായ രാഷ്ട്രീയമല്ല അദ്ദേഹം കൈയാളിയിരുന്നത്. സത്യസന്ധവും നീതിനിഷ്ഠവും പുരോഗമനപരവുമായിരുന്നു അത്. അദ്ദേഹത്തിന്‍റെ മതസഹിഷ്ണുതയും രാഷ്ട്ര തന്ത്രജ്ഞതയും സാമൂഹിക പരിഷ്കരണ നടപടികളും സാമ്പത്തികമായ അച്ചടക്കവുമെല്ലാം തന്‍റെ മതബോധനത്തിന്‍റെ കൂടി ഫലമായിരുന്നു.

ടിപ്പു ജീവിക്കുന്ന കാലത്ത് അദ്ദേഹത്തെ ഭയന്നവര്‍ മരണശേഷവും ഭയക്കുന്നതും ഈ നിലപാടുകളുടെ മൗലികതയുടെ പേരില്‍ തന്നെയാണ്. ടിപ്പുവിന്‍റെ മതഭക്തിയാണ് അദ്ദേഹത്തിന്‍റെ നിലപാടുകളായിത്തീര്‍ന്നത്. അന്ത്യസമയം വരെയും ആ വ്യതിരിക്തത അദ്ദേഹം കാത്തുസൂക്ഷിച്ചു.

സ്വന്തം നിയോഗമറിഞ്ഞ് കൃത്യമായി പ്രവര്‍ത്തിക്കുന്ന വിശ്വാസികളെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ സൂറത്തുല്‍ അഹ്സാബ് 23-ാം സൂക്തത്തില്‍ പ്രശംസിക്കുന്നുണ്ട്. ചെറുപ്പത്തിലേ ലഭിച്ച ജീവിത പരിചരണങ്ങളില്‍ നിന്നും പിതാവിന്‍റെ ഉപദേശത്തില്‍ നിന്നുമാണ് അദ്ദേഹം മതസംസ്കാരം സ്വാംശീകരിക്കുന്നത്.

തസവ്വുഫിനെയും അതിന്‍റെ ആത്മശിക്ഷണത്തെയും നിരാകരിക്കുന്നവര്‍ പോലും അദ്ദേഹത്തിന്‍റെ ആത്മീയ പ്രഭാവത്തിനുള്ള കാരണങ്ങളും രീതികളും എഴുതിയിട്ടുണ്ട്. പിതാവ് ഹൈദരലി ഖാന്‍റെ ആദരണീയനായ ഗുരുവായിരുന്നു ടിപ്പു എന്ന സാത്വികന്‍. ഒരു കുഞ്ഞിക്കാല് കാണാനുള്ള മോഹം അദ്ദേഹം ഗുരുവിനെ അറിയിച്ചു. ഗുരുവിന്‍റെ പ്രാര്‍ത്ഥനയുടെ ഫലമായി പിറന്ന പുത്രനാണ് ഫത്ഹ് അലി എന്ന ടിപ്പു സുല്‍ത്താന്‍. ഗുരുവിന്‍റെ പേര് പുത്രനും നല്‍കി ഹൈദരലി.

ഹൈദരലി ഖാന്‍റെ മതജീവിതത്തെയും ഈ സംഭവം അനാവരണം ചെയ്യുന്നുണ്ട്. ഒരു ആത്മീയ ഗുരുവുമായി ബന്ധം പുലര്‍ത്തുന്നതും വിവാഹം കഴിഞ്ഞ് കാലങ്ങളായി കൊണ്ടുനടക്കുന്ന മോഹം സഫലമാക്കാന്‍ അദ്ദേഹത്തെക്കൊണ്ട് പ്രാര്‍ത്ഥിപ്പിച്ച് പരിഹാരം കാണുന്നതും വിശ്വാസിയുടെ രീതിയാണല്ലോ. ഈ സൗഭാഗ്യത്തില്‍ കൃതജ്ഞനായി ഗുരുവിന്‍റെ പേര് തന്നെ പുത്രനു നല്‍കി അദ്ദേഹം.

ഹൈദരലി ഖാന്‍ ഖാദിരിയ്യ ത്വരീഖത്ത്  സ്വീകരിച്ചിരുന്നു. മതപരമായ ഒരു ശ്രദ്ധേയ മുഖം അദ്ദേഹത്തിനുണ്ടായിരുന്നതിനാലാണ് ചരിത്രകാരനായ ശൈഖ് അബ്ദുല്‍ ഹയ്യില്‍ ഹസനീ(റ) നാലായിരത്തിലധികം ഇന്ത്യന്‍ പണ്ഡിത നേതാക്കളുടെ ചരിത്രം രേഖപ്പെടുത്തിയ ബൃഹത്തായ ഗ്രന്ഥം ‘നുസ്ഹതുല്‍ ഖവാത്വിറി’ല്‍ ഹൈദരലിയെ ഉള്‍പ്പെടുത്തിയത്.

ടിപ്പുവിന്‍റെ ബാല്യകൗമാരങ്ങള്‍ ജീവചരിത്രകാരനായ ഫൈസല്‍ അഹ്മദ് ബട്കലി എഴുതുന്നു: ഹൈദരലി തന്‍റെ പുത്രനില്‍ നല്ല ലക്ഷണങ്ങള്‍ ദര്‍ശിക്കുകയുണ്ടായി. നല്ല പരിചരണം നല്‍കി കുട്ടിയെ സംസ്കാരസമ്പന്നനാക്കുന്നതില്‍ ശ്രദ്ധിച്ചു. അങ്ങനെ ടിപ്പു മതവിജ്ഞാനങ്ങളും ഇസ്ലാമിക ശിക്ഷണവും നേടി (ശഹീദ് ടിപ്പു സുല്‍ത്താന്‍- അറബി എഡിഷന്‍).

ടിപ്പുവിന്‍റെ ചരിത്രകാരന്മാരെ ഉദ്ധരിച്ച് കെടി ഹുസൈന്‍ എഴുതി: 1700-ല്‍ ഹൈദരലിയുടെ മകനായി ദേഹനഹള്ളിയിലാണ് ടിപ്പുവിന്‍റെ ജനനം. മാതാവ് ഫഖ്റുന്നിസ ബീഗം. ഫത്ഹ് അലി ടിപ്പു സുല്‍ത്താന്‍ എന്നാണ് ശരിയായ പേര്. ഇതില്‍ ടിപ്പു സുല്‍ത്താന്‍ എന്നത് ഹൈദരലി ഭക്തിയോടെ കണ്ടിരുന്ന ഒരു സൂഫിവര്യന്‍റെ പേരാണ്. അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണ് പുത്രന് ആ പേര് നല്‍കിയത്. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് തുടങ്ങിയ മതവിഷയങ്ങളിലും അറബി, ഫരിസി, ഉറുദു, കന്നഡ, തെലുങ്ക് ഭാഷകളിലും അവഗാഹവും ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ സാമാന്യ പരിജ്ഞാനവുമുണ്ടായിരുന്നതായി മുഹിബ്ബുല്‍ ഹസന്‍ എഴുതുന്നു. നന്നായി ശിക്ഷണം ലഭിച്ച ബുദ്ധിയുടെ ഉടമയായിരുന്നു സുല്‍ത്താന്‍. ഏതു വിഷയവും അനായാസം സംസാരിക്കും. കന്നടയും ഹിന്ദുസ്ഥാനിയും അറിയാമെങ്കിലും പൊതുവെ സംസാരം പേര്‍ഷ്യനിലായിരുന്നു.

ആ ഭാഷയില്‍ അനായാസം എഴുതുകയും ചെയ്യും. ശാസ്ത്രം, വൈദ്യം, സംഗീതം, ജ്യോതിഷം, എന്‍ജിനീയറിങ് എന്നിവയിലും താല്‍പര്യമുണ്ടായിരുന്നു. എങ്കിലും ഇഷ്ടവിഷയം മതവും തസവ്വുഫും തന്നെയായിരുന്നു. കവികളും പണ്ഡിതന്മാരും അദ്ദേഹത്തിന്‍റെ ദര്‍ബാറിനെ അലങ്കരിച്ചിരുന്നു. അവരുമായി പല വിഷയങ്ങളിലും ചര്‍ച്ച നടത്തി. ഹദീസ്, തസവ്വുഫ്, സംഗീതം, ചരിത്രം, വൈദ്യശാസ്ത്രം, നിയമം, യുദ്ധം, കല എന്നിവയില്‍ നാല്‍പതോളം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ രചിക്കപ്പെടു കയോ ഇതര ഭാഷകളില്‍ നിന്ന് വിവര്‍ത്തനം ചെയ്യപ്പെടുകയോ ഉണ്ടായി. കൂടാതെ സംഗീതം, ഹദീസ്, തസവ്വുഫ്, ഫിഖ്ഹ്, വേദാന്തം, ചരിത്രം, ഫല്‍സഫ, വൈദ്യശാസ്ത്രം, ജ്യോതിഷം, യുദ്ധം, കല, ഗണിതശാസ്ത്രം, കവിത തുടങ്ങിയ വിഷയങ്ങളില്‍ അറബി, പേര്‍ഷ്യന്‍, തുര്‍ക്കി, ഹിന്ദുസ്ഥാനി ഭാഷകളിലായി രണ്ടായിരം കൈയ്യെഴുത്തു പ്രതികള്‍ ഉള്‍പ്പെടെ അമൂല്യമായൊരു ഗ്രന്ഥാലയവും അദ്ദേഹത്തിനുണ്ടായിരുന്നു (ആരാണ് ടിപ്പു?).

ടിപ്പു എന്ന പോരാളിയുടെ വ്യക്തിത്വത്തിന്‍റെ ബഹുമുഖങ്ങള്‍ ഇതില്‍ നമുക്ക് കാണാം. മുഹിബ്ബുല്‍ ഹസന്‍ എന്ന ചരിത്ര ഗവേഷകന്‍റെ ഹിസ്റ്ററി ഓഫ് ടിപ്പു എന്ന ബൃഹത്തായ ഗ്രന്ഥത്തില്‍ നിന്നാണ് പ്രധാനമായും ഈ വിവരണങ്ങള്‍. ടിപ്പുവിന്‍റെ പഠനവും പരിശീലനവും പരന്നതായിരുന്നു. പഠിച്ചത് പകര്‍ത്തുന്നതാണ് രീതി.

അലി ഹസന്‍ അലി ഖാന്‍ കിര്‍മാനി, സുല്‍ത്താന്‍റെ കൗമാരകാലത്തെ ഒരു രംഗം വിവരിച്ചു: ടിപ്പു ഒരിക്കല്‍ ഉമ്മയുടെ റൂമില്‍ ഉറങ്ങിപ്പോയി. പരിചാരികമാര്‍ അദ്ദേഹത്തിന്‍റെ കാല് തടവിക്കൊടുക്കാന്‍ തുനിഞ്ഞു. ഞെട്ടിയുണര്‍ന്ന ടിപ്പു അവരോട് ചോദിച്ചു: നിങ്ങളെന്നെ അല്ലാഹുവിന്‍റെ കോടതിയില്‍ കുറ്റവാളിയാക്കുന്ന വേല ചെയ്യുന്നതെന്തിനാണ്?

പൊതുവെയുള്ള കൊട്ടാര രീതികളോട് അദ്ദേഹം അകലം പാലിച്ചിരുന്നു. മതനിഷ്ഠ പാലിക്കുന്നതില്‍ ടിപ്പുവിനുണ്ടായിരുന്ന കണിശത പ്രസിദ്ധം. സാധാരണ കൊട്ടാരങ്ങളിലുണ്ടാവാറുള്ള ആര്‍ഭാടമോ അഴിഞ്ഞാട്ടമോ കുടുംബത്തിലും കൊട്ടാരത്തിലും അദ്ദേഹം അനുവദിച്ചില്ല. ലളിത ജീവിതം അവലംബിച്ചു. യുവതികളെ വീട്ടുജോലിക്ക് നിര്‍ത്തുന്നത് പോലും എതിര്‍ത്തു. മുടങ്ങാതെ എല്ലാ വഖ്തും ജമാഅത്തായി നിര്‍വഹിച്ചു. താന്‍ നിര്‍മിച്ച പള്ളിയുടെ ഉദ്ഘാടനകര്‍മം, ജീവിതത്തില്‍ സുബ്ഹി നിസ്കാരം ഖളാ ആയിട്ടില്ലാത്തയാള്‍ നിര്‍വഹിക്കണമെന്ന് ശഠിച്ചു. ഒടുവില്‍ അത്തരമൊരാളെ ലഭിക്കാതെ വന്നപ്പോള്‍ സുബ്ഹി ഒറ്റ ദിവസം പോലും ഖളാ ആക്കിയിട്ടില്ലാത്ത അദ്ദേഹം തന്നെ ഉദ്ഘാടനം ചെയ്യേണ്ടിവന്നു.

ഭരണത്തിരക്കിനിടയിലും ആത്മീയ ഗുരുക്കളും സരണികളുമായി സുദൃഢ ബന്ധം നിലനിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചു. പിതാവിനെ പോലെ കോഴിക്കോട്ടെ സയ്യിദ് ശൈഖ് ജിഫ്രി(റ)ന്‍റെ മുരീദായിരുന്നു ടിപ്പുവും. മഹാനില്‍ നിന്നാണ് ഇരുവരും ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിച്ചത്. തന്‍റെ ആത്മീയഗുരുവിന് ദക്ഷിണയും സമ്മാനവും നല്‍കാന്‍ ടിപ്പു ശ്രമിച്ചെങ്കിലും ശൈഖ് ജിഫ്രി(റ) അത് നിരസിച്ചു. പകരം ജനോപകാരപ്രദമായ വല്ലതും ചെയ്യാനായിരുന്നു നിര്‍ദേശം. അങ്ങനെയാണ് കോഴിക്കോട്ടുകാരുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി സാമൂതിരി മാനവിക്രമന്‍ നല്‍കിയ ഭൂമിയില്‍ ശൈഖവര്‍കള്‍ സ്ഥാനം നിര്‍ണയിച്ചിടത്ത് ടിപ്പു ചെലവ് വഹിച്ചുകൊണ്ട് പ്രസിദ്ധമായ മാനാഞ്ചിറ കുളം നിര്‍മിച്ചത്. വറ്റാത്ത തെളിനീരുറവയായി മാനാഞ്ചിറ കുളം കോഴിക്കോടിന്‍റെ ആശ്വാസമായി നിലകൊള്ളുന്നു.

മുജാഹിദ് സഹയാത്രികന്‍ സിഎന്‍ അഹ്മദ് മൗലവിയും കെകെ അബ്ദുല്‍ കരീമും ചേര്‍ന്നെഴുതിയ ‘മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം’ എന്ന കൃതിയിലും ശൈഖ് ജിഫ്രി-ടിപ്പു ഗുരു-ശിഷ്യബന്ധം പരാമര്‍ശിക്കുന്നുണ്ട്. സൂഫി ഗുരുക്കളുമായുള്ള ബന്ധമായിരിക്കണം ധീരമായ ചുവടുവെപ്പുകള്‍ക്കും സ്ഥൈര്യത്തോടെയുള്ള പോരാട്ടങ്ങള്‍ക്കും സുല്‍ത്താന് പ്രേരണയായത്. അര്‍പ്പണബോധവും ത്യാഗസന്നദ്ധതയും ഇത്രമേല്‍ പ്രകടിപ്പിച്ച മറ്റൊരു പോരാളിയായ ഭരണാധികാരി ഇന്ത്യന്‍ ചരിത്രത്തിലില്ലെന്നതാണ് യാഥാര്‍ത്ഥ്യം.


ഭരണനിര്‍വഹണം

പിതൃ മരണശേഷം ഭരണാധിപനായ ടിപ്പു പിതാവ് നല്‍കിയ ഉപദേശങ്ങളും പരിശീലനങ്ങളും വഴി ഭരണതന്ത്രജ്ഞതയും പ്രതിബദ്ധതയും കാഴ്ചവച്ചു. അദ്ദേഹത്തിന്‍റെ വ്യാപകമായ വികസന പ്രവര്‍ത്തനങ്ങളും പ്രജാക്ഷേമ നിലപാടുകളും കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമവും സാമ്പത്തിക ക്രമീകരണങ്ങളും ശ്രദ്ധേയമായിരുന്നു. ചൂഷണ വിരുദ്ധ മനസ്സും സാമൂഹിക മാറ്റത്തിനുള്ള മോഹവും സത്യവിശ്വാസത്തിന്‍റെ താല്‍പര്യമാണ്. ദുര്‍ബലര്‍ക്ക് വേണ്ടിയുള്ള പോരാട്ടം നിങ്ങള്‍ നടത്താത്തതെന്ത് എന്ന് വിശുദ്ധ ഖുര്‍ആന്‍റെ ചോദ്യ(സൂറത്തുന്നിസാഅ്: 75)ത്തിനുള്ള  ഉത്തരമായിരുന്നു അദ്ദേഹത്തിന്‍റെ ഭരണപരിഷ്കാരങ്ങള്‍.

പ്രജകള്‍ക്ക് സ്വീകാര്യവും നാടിനുപകരിക്കുന്ന തുമായ ഭരണരീതിയാണദ്ദേഹം പിന്തുടര്‍ന്നത്.  ഭരണത്തിന്‍റെ പോരായ്മയും വീഴ്ചയും ആരോപിച്ച് സുല്‍ത്താനെതിരെ സൈനിക നീക്കം നടത്തുന്നത് അസാധ്യമാണെന്ന് ബ്രിട്ടീഷ് കേന്ദ്രങ്ങള്‍ക്കു പോലും അഭിപ്രായമുണ്ടായിരുന്നു. മെക്കന്‍സിയുടെ കുറിപ്പുകളില്‍ ഇതു കാണാം. നല്ല ഭരണം കൊണ്ട് ഗവണ്‍മെന്‍റിനെ ശക്തമാക്കുകയും വിഭവങ്ങള്‍ ദുര്‍വ്യയം കൂടാതെ ഉപയോഗിക്കുകയും ചെയ്ത ടിപ്പുവിനോട് അയല്‍ ശക്തികളെ ഒരുവിധത്തിലും താരതമ്യപ്പെടുത്താനാവില്ല. ഇടത്തട്ടുകാരുടെ ചൂഷണം അദ്ദേഹം ശക്തമായി തടയുകയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്തു. അധിക നികുതി പിരിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നു കര്‍ഷകരെ സംരക്ഷിച്ചു. അവരില്‍ അധികവും ഹിന്ദുക്കളായിരുന്നു (ഉദ്ധരണം; കേരള മുസ്ലിംകള്‍ പോരാട്ടത്തിന്‍റെ ചരിത്രം).

ഭരണസാരഥ്യം പൈതൃകമായി ലഭിച്ച പദവി യായി കാണുന്നതിനു പകരം ദൈവദത്തമായ ഒരു നിയോഗമാണെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ടിപ്പു സമര പോരാട്ടങ്ങളെ ഇസ്ലാമികമായി വീക്ഷിച്ചത്. ഇസ്ലാം നല്‍കിയ വിപ്ലവ വീര്യവും പ്രചോദനവും ടിപ്പുവില്‍ പ്രകടമായിരുന്നതും അദ്ദേഹത്തോട് പലരിലും ഈര്‍ഷ്യതയുണ്ടാക്കി.

ടിപ്പുവിനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ പലവഴികളും നോക്കിയിരുന്നു. ഹൈദരാബാദ് നൈസാം വഴിയുള്ള അനുരജ്ഞന ശ്രമത്തിന് സുല്‍ത്താന്‍ നല്‍കിയ മറുപടി ഇങ്ങനെ: ‘ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക് തന്നെ ശക്തിയുണ്ടാവണമെന്ന് ഞാനാഗ്രഹിക്കുന്നു. അല്ലാഹുവിന്‍റെയും ഇസ്ലാമിന്‍റെയും മാര്‍ഗത്തില്‍ ജീവാര്‍പ്പണവും സാമ്പത്തിക ത്യാഗവും ചെയ്യാനാണ് ഞാനുദ്ദേശിക്കുന്നത്. മുസ്ലിംകളുടെയടക്കം കാര്യങ്ങള്‍ ക്രമപ്പെടണമെന്നും സമാധാനപൂര്‍ണമാകണമെന്നും ഞാന്‍ അഭിലഷിക്കുന്നു. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ ശത്രുക്കള്‍ക്ക് സഹായികളാകാതെ എന്നെ പിന്തുണക്കുകയാണ് മുസ്ലിംകള്‍ ചെയ്യേണ്ടത്.’ തന്‍റെ ഇച്ഛാശക്തിയും ദീനി പ്രതിബദ്ധതയും ഇതില്‍ നിഴലിക്കുന്നു.

എല്ലാ നാട്ടുരാജാക്കന്മാര്‍ക്കും അയല്‍ നാടുകളിലേക്കും സമാധാനപൂര്‍ണമായ സാഹചര്യത്തിനായി സഹകരണമഭ്യര്‍ത്ഥിച്ച് സന്ദേശമയച്ചതായി ചരിത്രത്തില്‍ കാണാം. എല്ലാ ഇന്ത്യക്കാരോടും സന്ധിയിലാവാനായിരുന്നു സുല്‍ത്താന് താല്‍പര്യം. പ്രജാക്ഷേമവും സമാധാനവും ഉറപ്പാക്കാന്‍ സുല്‍ത്താന്‍ തന്‍റെ അധീനതയിലുണ്ടായിരുന്ന സ്ഥലങ്ങള്‍ വിട്ടുനല്‍കുക പോലുമുണ്ടായി. അതുവഴി ഇസ്ലാമിന്‍റെ പാഠമായ അവകാശ സംരക്ഷണം കൂടി അദ്ദേഹം ഉറപ്പുവരുത്തുകയായിരുന്നു.

പ്രായോഗിക ഖിലാഫത്തിന്‍റെ അവസാന കിരണമായ തുര്‍ക്കിയിലെ ഉസ്മാനി ഖലീഫമാരോടും അദ്ദേഹം കത്തിടപാടുകള്‍ നടത്തിയിരുന്നു. ഇസ്ലാമിക ഖിലാഫത്തിന്‍റെ ഭാഗമായി തന്‍റെ അധീന പ്രദേശത്തെയും പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തനിക്കായി പ്രാര്‍ത്ഥിക്കാനും മുസ്ലിം ഭരണാധികാരികളോടഭ്യര്‍ത്ഥിച്ചു.


മതസഹിഷ്ണുത

മതഭ്രാന്തനെന്ന ചാപ്പകുത്തി ടിപ്പുവിനെ അവമതിക്കാനുള്ള ശ്രമത്തിന് ഏറെ പഴക്കമുണ്ട്. എന്നാല്‍ ടിപ്പുവിന്‍റെ നിസ്തുലമായ മതസഹിഷ്ണുതക്ക് അനേകം ഉദാഹരണങ്ങള്‍ പറയാനാവും. അദ്ദേഹത്തിന്‍റെ മതസഹിഷ്ണുതാപരമായ സമീപനങ്ങള്‍ ഇതര ഭരണാധികാരികളില്‍ നിന്ന് ഏറെ ഉന്നതമായിരുന്നുവെന്ന് ചരിത്രം. പ്രധാന ഭരണ ചുമതലകളില്‍ അമുസ്ലിംകളെ ധാരാളമായി നിയമിച്ചിരുന്നു സുല്‍ത്താന്‍. പ്രജകളുടെ വിശ്വാസമനുസരിച്ചുള്ള ആരാധനാലയങ്ങള്‍ക്ക് വലിയ പരിഗണന നല്‍കി. വിശദമായ ചര്‍ച്ചകള്‍ നടക്കേണ്ട ഭാഗമാണിത്. അതിന് അദ്ദേഹത്തെ സജ്ജമാക്കിയത് ഇസ്ലാമിന്‍റെ സഹിഷ്ണുതയുടെയും സഹകരണത്തിനും പാഠങ്ങളായിരുന്നു.

മുസ്ലിമാണെന്ന കാരണത്താല്‍ ജനങ്ങളില്‍ നിന്ന് ടിപ്പുവിന് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നിട്ടില്ല. ചൂഷകരും അക്രമികളും എതിരായത് ടിപ്പു തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് തടസ്സമാണെന്ന് ബോധ്യപ്പെട്ടപ്പോളാണ്. വിരോധം നേരില്‍ പ്രകടിപ്പിക്കാന്‍ വയ്യാത്തതിനാല്‍ അവര്‍ മതത്തെ മറയാക്കി എന്നുമാത്രം.


ശിയാ ബന്ധമോ?

കൊണ്ടോട്ടി തങ്ങളുമായുള്ള ടിപ്പുവിന്‍റെ ബന്ധം ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തില്‍ ശീഇസം ആരോപിക്കാനും സംശയിക്കാനും ചിലര്‍ മുതിര്‍ന്നിട്ടുണ്ട്. ഇവിടെ ഓര്‍ക്കേണ്ട പ്രധാന വസ്തുത, ടിപ്പുവിന്‍റെയും പിതാവിന്‍റെയും ആത്മീയഗുരു കോഴിക്കോട്ടെ ശൈഖ് ജിഫ്രി തങ്ങളായിരുന്നുവെന്നും തങ്ങളവര്‍കള്‍ കൊണ്ടോട്ടിയിലെ മുഹമ്മദ് ഷായുടെ കടുത്ത വിരോധിയായിരുന്നുവെന്നുമാണ്. ആത്മീയതയുടെ മറവില്‍ പല അരുതായ്മകളും ഷായെ കേന്ദ്രീകരിച്ച് നടക്കുകയും അതിനെ പ്രസ്ഥാനവല്‍ക്കരിക്കുകയും ചെയ്തതാണ് അദ്ദേഹത്തിന്‍റെ വിരോധത്തിനു ഹേതുകം. ശൈഖ് ജിഫ്രി(റ) അവര്‍ക്കെതിരെ ഫത്വ പുറപ്പെടുവിക്കുകയും ഗ്രന്ഥമെഴുതുകയും ചെയ്തു.

സ്വഗുരു ഇത്രമാത്രം എതിര്‍ത്ത മുഹമ്മദ് ഷായുമായി ടിപ്പു ആത്മീയബന്ധം സ്ഥാപിക്കുകയില്ലെന്ന് പറയേണ്ടതില്ലല്ലോ. പക്ഷേ ഭരണാധികാരി എന്ന നിലയില്‍ തന്‍റെ അധീന പ്രദേശത്തെ ഒരു വിഭാഗത്തിന്‍റെ നേതാവെന്ന പരിഗണന ഷാക്ക് ടിപ്പു നല്‍കി എന്നത് വസ്തുതയാണ്. അതിനാല്‍ തന്നെ ഈ ബന്ധം രാഷ്ട്രീയ കാഴ്ചപ്പാടുകളോടെയായിരുന്നുവെന്ന് വ്യക്തം. ഭരണ പ്രദേശത്ത് ഒരു ശല്യക്കാരന്‍ സൃഷ്ടിക്കപ്പെടാതിരിക്കാന്‍ വേണ്ടിയുള്ള അധികാരിയുടെ മുന്‍കരുതലായി മാത്രം കാണാവുന്ന ഒരു നീക്കുപോക്കായിരുന്നു സുല്‍ത്താന്‍റേത്. ടിപ്പുവിന്‍റെ കാലശേഷം ബ്രിട്ടീഷുകാരുടെ കൂടെ നില്‍ക്കാന്‍ മുഹമ്മദ് ഷാ തയ്യാറായി എന്നു ചേര്‍ത്തുവായിക്കുമ്പോള്‍ സുല്‍ത്താന്‍റെ നയതന്ത്രജ്ഞതയുടെ പ്രാധാന്യം ബോധ്യപ്പെടും.

പക്ഷേ, ‘മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം’ രചയിതാക്കള്‍ ഈ വസ്തുത അവഗണിച്ച് ടിപ്പുവിനെയും മുഹമ്മദ് ഷായെയും ചേര്‍ത്തുവായിച്ചത് കാണാം. ഇതിന് അവര്‍ തെളിവാക്കുന്നത് മുഹമ്മദ് ഷാക്ക് സമ്പത്തും നികുതി പിരിക്കുന്നതിനുള്ള ഇനാംദാര്‍ പദവിയും സുല്‍ത്താന്‍ നല്‍കി എന്നതാണ്. സത്യത്തില്‍, സുല്‍ത്താന്‍റെ വിശാലമനസ്കതയുടെ തെളിവാണിത്. ജോലിക്കാരെയും ഉദ്യോഗസ്ഥന്മാരെയും മന്ത്രിമാരെയും നിയമിക്കുന്നതില്‍ ആശയ വ്യത്യാസങ്ങള്‍ അദ്ദേഹം പരിഗണിച്ചിരുന്നില്ലെന്നത് സാധൂകരിക്കുന്നു, ഷാക്ക് നല്‍കിയ പരിഗണന. ഈ അധികാരം ഉപയോഗപ്പെടുത്തി കൊണ്ടോട്ടി തങ്ങള്‍ വലിയ സമ്പന്നനായിമാറിയെന്ന് കാലത്തിന്‍റെ പിന്നാമ്പുറം.

മുഹമ്മദ് ഷായെ കുറിച്ച് വിവരിക്കുന്നതിനു മുമ്പായി ടിപ്പു ശൈഖ് ജിഫ്രിയുടെ മുരീദായിരുന്നു എന്ന് സിഎന്‍ അഹ്മദ് മൗലവിയും കെകെ അബ്ദുല്‍ കരീമും രേഖപ്പെടുത്തുന്നുണ്ട്. അഥവാ ടിപ്പു കൊണ്ടോട്ടി തങ്ങളുമായി രാഷ്ട്രീയ ബന്ധവും ജിഫ്രി തങ്ങളുമായി ആത്മീയ ബന്ധവുമാണ് പുലര്‍ത്തിയിരുന്നതെന്ന് വ്യക്തമാണ്. തീര്‍ച്ചയായും ഗുരു-ശിഷ്യ ബന്ധത്തില്‍ ഗുരുവാണ് പ്രഥമനും ഉന്നതനും. അധികാരി-ഉദ്യോഗസ്ഥ ബന്ധത്തില്‍ അധികാരിയാണ് പ്രഥമന്‍. ഉദ്യോഗസ്ഥന്‍ ഏതവസ്ഥയിലും രണ്ടാമനായിരിക്കും. ഇതാണ് ടിപ്പുവിന്‍റെ കോഴിക്കോട്-കൊണ്ടോട്ടി ബന്ധങ്ങളുടെ മുന്‍ഗണനയും വസ്തുതയും. പക്ഷേ ഗൂഢമായ ചില അജണ്ടകള്‍ക്കായി ചരിത്ര നിര്‍മിതി നടത്തുകയായിരുന്നുവോ ഇരുവരുമെന്ന് ധരിക്കേണ്ടിയിരിക്കുന്നു.


ഒറ്റുകാര്‍

ഇന്ത്യാചരിത്രത്തിലെ വഞ്ചകരിലും ഒറ്റുകാരിലും പ്രസിദ്ധമായ രണ്ടു നാമങ്ങളാണ് മീര്‍ ജാഫറും മീര്‍ സ്വാദിഖും. ഇരുവരും പാരമ്പര്യ ശിയാക്കളായിരുന്നു. മീര്‍ ജാഫര്‍ പ്ലാസി യുദ്ധത്തില്‍ ബ്രിട്ടന് തലവേദനയായ സിറാജുദ്ദൗലയെ ഒറ്റുകൊടുത്തു. മീര്‍ സ്വാദിഖ് ടിപ്പു സുല്‍ത്താനെയും വഞ്ചിച്ചു. ശിയാ നേതാവായ കൊണ്ടോട്ടി തങ്ങളുടെ ശിഷ്യനായിരുന്നു ടിപ്പുവെങ്കില്‍ മീര്‍ സ്വാദിഖ് എന്ന ശിയാ വിശ്വാസി അദ്ദേഹത്തെ വഞ്ചിക്കുമായിരുന്നോ എന്നത് ചിന്തനീയമാണ്. ടിപ്പു ശിയാ വിരുദ്ധനായ സുന്നിയും തസവ്വുഫിന്‍റെ പിന്തുടര്‍ച്ചക്കാരനും ആയിരുന്ന ഒരാളെ ഒറ്റുന്നതിന് ശിയാ സംസ്കാരമനുസരിച്ച് മീര്‍ സ്വാദിഖ് ബ്രിട്ടന്‍റെ പ്രലോഭനത്തിന് വഴങ്ങി ധൃഷ്ടനാവുകയായിരുന്നുവെന്നു കരുതാം.

സുന്നികള്‍ക്കെതിരെ ശിയാക്കള്‍ നടത്തിയ ക്രൂരവേട്ടയുടെ ചരിത്രമെഴുതിയ ഡോ. മുഹമ്മദ് യൂസുഫുന്നജ്റാമി ‘അശ്ശീഅതു ഫില്‍ മീസാന്‍’ എന്ന പഠനത്തില്‍ രേഖപ്പെടുത്തിയത് ശ്രദ്ധേയം: ഡല്‍ഹിയില്‍ മലിക് നാദിറിനെ ശീഈ ഭരണാധികാരിയായ ആസ്വഫ് ഖാന്‍ സമൂഹമധ്യത്തില്‍ വധിച്ചുകളഞ്ഞു. മുള്‍ട്ടാനില്‍ അബുല്‍ ഫത്ഹ് ദാവൂദ് എന്ന ശീഈ ഉദ്യോഗസ്ഥന്‍ അനേകം സുന്നികളുടെ രക്തം ചിന്തി. മൂന്ന് ഖലീഫമാരെയും അധിക്ഷേപിക്കുന്ന കാര്യത്തില്‍ ശിയാക്കളോടൊപ്പം നില്‍ക്കാത്തതിന്‍റെ പേരില്‍ അനേകം സുന്നികളെ ശിയാക്കളായ ഉദ്യോഗസ്ഥന്മാരും ഭരണത്തലവന്‍മാരും ലക്നോയില്‍ കശാപ്പു ചെയ്യുകയുണ്ടായി. ടിപ്പു സുല്‍ത്താന്‍റെ കാര്യത്തില്‍ വഞ്ചന നടത്തിയ മീര്‍ സ്വാദിഖിന്‍റെ ദുഷ്ടതയും സിറാജുദ്ദൗലയെ പിന്നില്‍ നിന്ന് കുത്തിയ മീര്‍ ജാഫറിന്‍റെ ചെയ്തിയും തുടങ്ങിയവ ഉദാഹരണം (ഉദ്ധരണം; ഹഖീഖത്തുശ്ശീഅത്തി ഹത്താ ലാ നന്‍ഖദിഅ).

മലബാറില്‍ കുറച്ചൊക്കെ ജനസ്വാധീനമുണ്ടായിരുന്ന ഒരു വ്യക്തിയെ ചില നീക്കുപോക്കുകളിലൂടെ വശത്താക്കുകയായിരുന്നു ടിപ്പു. അല്ലാത്തപക്ഷം ശീഈ പാരമ്പര്യമനുസരിച്ച് ബ്രിട്ടീഷുകാര്‍ക്കൊപ്പം അയാളും നില്‍ക്കുമായിരുന്നു. ഇതു തടയാന്‍ ടിപ്പുവിന് സാധിച്ചു. സുല്‍ത്താന്‍റെ മരണശേഷം ബ്രിട്ടീഷുകാര്‍ക്കൊപ്പമാണ് മുഹമ്മദ് ഷാ ചേര്‍ന്നതെന്നത് സ്മരണീയം. അതിനാല്‍ തന്നെ രാഷ്ട്രീയതന്ത്രത്തിനപ്പുറത്ത് ടിപ്പുവിന്‍റെ കൊണ്ടോട്ടി ബന്ധത്തിന് മാനം കല്‍പിക്കുന്നത് അസംബന്ധമാണ്.

ചരിത്രത്തിലും വര്‍ത്തമാനത്തിലും ടിപ്പുവിന്‍റെ ശത്രുക്കള്‍ ഇന്ത്യാരാജ്യത്തിന്‍റെയും ശത്രുക്കളായിരുന്നുവെന്നത് ശ്രദ്ധേയം. മതസൗഹാര്‍ദത്തിന് അത്രമേല്‍ പരിഗണന നല്‍കിയത് കൊണ്ടാണ് അദ്ദേഹം ജനമനസ്സില്‍ അനശ്വരനായി നിലനില്‍ക്കുന്നത്. ടിപ്പുവിന്‍റെ നിലപാടുകളെ ചൊല്ലി വസ്തുതകള്‍ വളച്ചൊടിക്കുന്നവരെയും തെറ്റിദ്ധരിപ്പിക്കുന്ന വരെയും അവഗണിക്കുകയാണ് വിശ്വാസികള്‍ക്ക് കരണീയം.


ടിപ്പു: മതസൗഹാര്‍ദത്തിന്‍റെ സുല്‍ത്താന്‍

ടിപ്പുസുല്‍ത്താന്‍ മതവിശ്വാസിയായിരുന്നു. സുന്നിയും കര്‍മധാരയില്‍ ശാഫിഈ മദ്ഹബുകാരനുമായിരുന്നു. കുടുംബം നഖ്ശബന്ദി ത്വരീഖത്തുമായി ബൈഅത്തു ചെയ്തിരുന്നു. ഈ ആത്മീയബന്ധം ടിപ്പുവിലും പരിവര്‍ത്തനങ്ങളുണ്ടാക്കി. മതനിഷ്ഠകള്‍ കര്‍ശനമായി പാലിച്ചു. തന്‍റെ സാമ്രാജ്യത്തില്‍ മദ്യവും അതുല്‍പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളും ടിപ്പു നിരോധിച്ചു. പള്ളികളോടനുബന്ധിച്ച് പാഠശാലകള്‍ പണിയാന്‍ നിര്‍ദേശിച്ചു. ദുരാചാരങ്ങള്‍ വിലക്കി (മുഹമ്മദ് ഇല്‍യാസ് നദ്വി, ടിപ്പു സുല്‍ത്താന്‍: 295-334).

മതവിശ്വാസി ആയിരുന്നെങ്കിലും ടിപ്പു മതഭ്രാന്തനായിരുന്നില്ല. മതനിയമങ്ങള്‍ അദ്ദേഹം അടിച്ചേല്‍പിച്ചിരുന്നില്ല. അതംഗീകരിച്ചിരുന്നുമില്ല. മനം മാറാതെയുള്ള മതപരിവര്‍ത്തനത്തെ ടിപ്പു എതിര്‍ത്തു. 1787-ല്‍ അദ്ദേഹം ഇറക്കിയ ഒരു വിളംബരത്തില്‍ ഇങ്ങനെ കാണാം: മതസഹിഷ്ണുത പരിശുദ്ധ ഖുര്‍ആന്‍റെ അടിസ്ഥാന തത്ത്വമാണ്. മതത്തില്‍ നിര്‍ബന്ധമില്ല എന്ന തത്ത്വം ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്നു. മറ്റൊരു മതത്തിന്‍റെ വിഗ്രഹങ്ങളെ നിന്ദിക്കരുതെന്നു ഖുര്‍ആന്‍ നിങ്ങളെ ഉണര്‍ത്തുന്നു. ഖുര്‍ആന്‍ പറയുന്നത് അവര്‍ പ്രാര്‍ത്ഥിക്കുന്നതിനെ നിങ്ങള്‍ നിന്ദിക്കാതിരിക്കുക, അവര്‍ അജ്ഞതമൂലം തെറ്റായ രീതിയില്‍ അല്ലാഹുവിനെ നിന്ദിക്കാതിരിക്കാന്‍ എന്നത്രെ. നല്ല കാര്യങ്ങളില്‍ നിങ്ങള്‍ അന്യോന്യം മത്സരിക്കണം എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത് (നവാബ് ടിപ്പു സുല്‍ത്താന്‍ ഒരുപഠനം പേ. 138, ഡോ. കെകെഎന്‍ കുറുപ്പ്).

മതത്തെ ചൂഷണോപാധിയാക്കാനും ടിപ്പു മുതിര്‍ന്നില്ല. പ്രജകളുടെ മതവികാരമിളക്കിവിട്ട് ശത്രുക്കളെ പ്രതിരോധിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നില്ല. ബ്രിട്ടീഷുകാരുമായുള്ള അതിനിര്‍ണായകമായ നാലാം യുദ്ധത്തില്‍ പോലും ടിപ്പു ഒരു ജിഹാദിന് ആഹ്വാനം ചെയ്തിരുന്നില്ല (നവാബ് ടിപ്പുസുല്‍ത്താന്‍ പേ. 160).


രക്തസാക്ഷിയായിട്ടും വെടിവച്ചുകൊണ്ടേയിരിക്കുന്നു

ഇന്ത്യ കണ്ട ഏറ്റവും വലിയ ധീരദേശാഭിമാനിയായിരുന്നു ടിപ്പു സുല്‍ത്താന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി അദ്ദേഹം രക്തസാക്ഷിയായി. മരിച്ചുവീണ് രണ്ടുനൂറ്റാണ്ടു പിന്നിട്ടിട്ടും ശത്രുക്കള്‍ അദ്ദേഹത്തിനു നേരെ വെടിവച്ചുകൊണ്ടേയിരിക്കുന്നു. ടിപ്പു രാജ്യത്തു നടപ്പിലാക്കിയ ഭരണപരിഷ്കരണങ്ങളും അധിനിവേശ ശക്തികളോടു കാണിച്ച വിട്ടുവീഴ്ചയില്ലാത്ത സമരങ്ങളുമാണ് അദ്ദേഹം ഇത്രയും ശരവ്യമാകാന്‍ കാരണം. ബ്രിട്ടീഷ് ചരിത്രകാരന്മാരാണ് ടിപ്പുവിനെ ചിത്രവധം നടത്തുന്നതിന് തുടക്കം കുറിച്ചത്. രാജ്യത്തെ സവര്‍ണ ഫാസിസ്റ്റുകള്‍ അത് ഏറ്റുപിടിക്കുകയും ചെയ്തു.

‘രണ്ടാം ആംഗ്ലോ-മൈസൂര്‍ യുദ്ധകാലത്ത് ശ്രീരംഗപട്ടണത്തെ അനേകം ബ്രാഹ്മണരില്‍നിന്ന് ഇംഗ്ലീഷുകാര്‍ക്ക് രഹസ്യങ്ങള്‍ ലഭിച്ച കാര്യം ജെയിംസ് മില്‍ രേഖപ്പെടുത്തുന്നു. നാലാം യുദ്ധത്തിലാകട്ടെ ഇത്തരക്കാര്‍ വമ്പിച്ച ഒരേറ്റുമുട്ടലില്ലാതെ ശത്രുക്കളെ കോട്ടയില്‍തന്നെ എത്തിച്ചു’ (നവാബ് ടിപ്പു സുല്‍ത്താന്‍ 160). ബ്രിട്ടീഷുകാരും അവര്‍ക്കു പാദസേവ ചെയ്ത സമ്പന്ന ഒറ്റുകാരും തങ്ങളുടെ ക്രൂര ചെയ്തികള്‍ക്ക് ന്യായീകരണം പറഞ്ഞു ഫലിപ്പിക്കുകയാണ് വിമര്‍ശനങ്ങളുടെയെല്ലാം ലക്ഷ്യം.


ടിപ്പു മുസ്ലിം വിരുദ്ധനല്ല

ഭരണാധികാരികളുടെ രാഷ്ട്രീയ നിലപാടുകളില്‍ മതം ചികഞ്ഞന്വേഷിക്കുന്ന രീതിശാസ്ത്രം ഇന്ത്യയില്‍ കൊണ്ടുവന്നത് ബ്രിട്ടീഷുകാരാണ്. ഇന്ത്യയിലെ പൂര്‍വരാജാക്കന്മാരില്‍ മിക്കയാളുകളും തങ്ങളെ പിന്തുണക്കുന്ന പ്രജകളെ മതം നോക്കാതെ സഹായിച്ചിരുന്നവരാണ്. അനുസരണയില്ലാത്തവര്‍ സ്വന്തം മതസ്ഥരായിരുന്നാല്‍ പോലും വകവരുത്തുകയും ചെയ്യും.

ബ്രിട്ടീഷ് അധിനിവേശത്തോടു കൂടി ഈ സാഹചര്യത്തിന് ഇളക്കംതട്ടി. മുസ്ലിംകള്‍ എടുക്കുന്ന രാഷ്ട്രീയ നിലപാടുകളെ അവര്‍ ഇസ്ലാമിന്‍റെ പേരില്‍ ചാര്‍ത്തി. കീഴാളരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഇഷ്ടപ്പെടാതിരുന്ന സവര്‍ണ തമ്പ്രാക്കന്മാര്‍ അതിനെ പിന്തുണക്കുകയും ചെയ്തു. അതേസമയം ബ്രിട്ടീഷുകാരും പോര്‍ച്ചുഗീസുകാരും ഇന്ത്യയില്‍ നടത്തിയ കൊള്ളയും കൊള്ളിവെപ്പും ക്രിസ്ത്യാനികളുടെ പേരില്‍ എഴുതിച്ചേര്‍ക്കാതിരിക്കുന്നതില്‍ വിവേചനവും ദാസ്യമനോഭാവവും കാണാവുന്നതാണ്.

ഭരണാധികാരികള്‍ സ്വീകരിക്കുന്ന അച്ചടക്ക നടപടികള്‍ പ്രതികളുടെ മതത്തിനെതിരാക്കി ചിത്രീകരിക്കുകയാണെങ്കില്‍ ടിപ്പു ഒരു മുസ്ലിം വിരുദ്ധനാണെന്നും പറയേണ്ടിവരും! 1765-ല്‍ ഹൈദരലിയുമായുള്ള യുദ്ധത്തില്‍ പരാജിതനായ ബാലാം (കൂര്‍ഗ്) രാജാവിന്‍റെ അന്തഃപുര സ്ത്രീകളുടെ മാനം കവരാന്‍ ശ്രമിച്ചതിനാല്‍ സേനാനായകന്‍ മഖ്തൂബ് ഖാനെ ടിപ്പു വെടിവച്ചുകൊല്ലുകയുണ്ടായി. പതിനഞ്ചു വയസ്സായിരുന്നു അന്ന് ടിപ്പുവിന്‍റെ പ്രായം. അദ്ദേഹം പങ്കെടുത്ത ആദ്യയുദ്ധവും അതായിരുന്നു. ബ്രിട്ടീഷ് പട്ടാളക്കാരുമായി അവിഹിത വേഴ്ച പതിവാക്കിയ മുസ്ലിം സ്ത്രീകളെയും ടിപ്പു ശിക്ഷിച്ചു. വഞ്ചനാകുറ്റം നടത്തിയ മുഹമ്മദ് ഖാസിം, ഉസ്മാന്‍ ഖാന്‍ കശ്മീരി എന്നിവരെ വകവരുത്തി. മുസ്ലിംകളായിരുന്ന അയല്‍ രാജാക്കന്മാരോടും നൈസാമിനോടും പോരാടി. ഇത്തരം നിലപാടുകള്‍ കാരണം അദ്ദേഹത്തെ ഒരാളും മുസ്ലിം വിരുദ്ധനായി ചിത്രീകരിച്ചിട്ടില്ല. ഹിന്ദുക്കളെ അക്രമിച്ചതില്‍ മാത്രം മതം കണ്ടെത്തുന്നതിനു പിന്നില്‍ വൃത്തികെട്ട ചില അജണ്ടകളുണ്ടെന്ന് ഇതില്‍ നിന്നു വ്യക്തം.


ഹൈന്ദവ ഉദ്യോഗസ്ഥന്മാര്‍

ടിപ്പുവിന്‍റെ മന്ത്രിസഭയിലെ ഉന്നതസ്ഥാനങ്ങളിലൊക്കെ മന്ത്രിമാരും ഉദ്യോഗസ്ഥരുമായി ടിപ്പു നിയമിച്ചിരുന്നത് സവര്‍ണ ബ്രാഹ്മണന്മാരെയായിരുന്നു (Chandan Gowda, The Hindu, All about Tippu stulthan – Nov. 9-16). ടിപ്പു മരിക്കുന്നതുവരെ തന്‍റെ രാജ്യത്തിന്‍റെ (ഖുദാദാദ് സല്‍ത്തനത്ത്) ധനകാര്യമന്ത്രി പൂര്‍ണയ്യയായിരുന്നു. തൃച്ചിനാപ്പള്ളി സ്വദേശിയായ പൂര്‍ണയ്യ ഹിന്ദു ബ്രാഹ്മണനായിരുന്നു. സുല്‍ത്താന്‍റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ലാലാ മഹസ്താബ് റായി സബഖ്തും ഹിന്ദുവായിരുന്നു.

മൈസൂര്‍ കുതിരപ്പടയിലെ ഉന്നതോദ്യോഗസ്ഥന്‍ ഹരിസിംഗ്, അദ്ദേഹത്തിന്‍റെ സഹോദരനും ഉയര്‍ന്ന ഉദ്യോഗസ്ഥനുമായ നരസിംഹറാവു, നയതന്ത്ര സംഭാഷണങ്ങള്‍ക്കു നിയോഗിക്കപ്പെട്ടിരുന്ന ശ്രീനിവാസ റാവു, അപ്പാജി, മലബാറിലെ നായര്‍ കലാപം നിയന്ത്രണവിധേയമാക്കാന്‍ ചുമതലപ്പെടുത്തിയ ശ്രീപദ്റാവു, അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സജ്ജമാക്കി നിര്‍ത്തിയിരുന്ന 3000 ഭടന്മാരടങ്ങിയ സേനയുടെ നായകന്‍ സേവാജി, കൊട്ടാരത്തിലെ ഔദ്യോഗിക കത്തിടപാടുകള്‍ നടത്തിയിരുന്ന നരസിയ്യ, വിശ്വസ്ത ഉദ്യോഗസ്ഥനായ കൃഷ്ണറാവു തുടങ്ങി പ്രധാന തസ്തികകളിലെല്ലാം ഹിന്ദുക്കളായിരുന്നു.

ടിപ്പു സുല്‍ത്താന്‍റെ മതസഹിഷ്ണുതക്ക് ഇതിനെക്കാള്‍ തെളിവ് ആവശ്യമില്ല. ഉദ്യോഗരംഗത്തും സൈനികതലങ്ങളിലും ഹിന്ദുക്കള്‍ എമ്പാടുമുണ്ടായിരിക്കെ ഹിന്ദുക്കളെ അക്രമിക്കണമെന്നോ നിര്‍ബന്ധിച്ച് മതംമാറ്റണമെന്നോ ടിപ്പുവിനു പറയാന്‍ സാധിക്കുമായിരുന്നില്ല. എന്നിട്ടും ടിപ്പുവിന്‍റെ സൈന്യം അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടുണ്ടെങ്കില്‍ പൂര്‍ണയ്യയെ പോലുള്ള സവര്‍ണ ഉദ്യോഗസ്ഥര്‍ക്കും അതില്‍ വ്യക്തമായ പങ്കുണ്ടായിരിക്കും. അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി ഉദ്യോഗസ്ഥലോബി ബോധപൂര്‍വം ശ്രമിച്ചില്ല എന്നു ഉറപ്പിച്ചു പറയാനുമാകില്ല. അവസാനം ചില്ലിക്കാശിനുവേണ്ടി ടിപ്പുവിനെ ഒറ്റുകൊടുത്ത പൂര്‍ണയ്യയും സംഘവും (അതില്‍ മുസ്ലിം ഉദ്യോഗസ്ഥരുമുണ്ട്) അങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. ഉദ്യോഗസ്ഥരില്‍ അമിത വിശ്വാസം പുലര്‍ത്തിയ ടിപ്പുവിന് അവരുടെ വഞ്ചന മണത്തറിയാന്‍ വൈകിപ്പോയി.

‘കോണ്‍വാലീസിന്‍റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് പീരങ്കികള്‍ക്കു നേടാന്‍ കഴിയാത്ത വിജയം വെല്ലസ്ലിയുടെ ഇംഗ്ലീഷ് സ്വര്‍ണനാണയങ്ങള്‍ നേടിയെടുത്തു’ (Thara Chandh, History of the Freedom Movement of India, Revised Edition, 1965, New Delhi, Page 226-27).


അനുതാപം അക്രമമാണോ?

‘മഹാരാഷ്ട്ര-നൈസാം സഖ്യകക്ഷികള്‍ക്കെതിരായി 1786-ല്‍ സുല്‍ത്താന്‍ യുദ്ധം നടത്തുകയായിരുന്നു. തുംഗഭദ്രാ നദിയുടെ കരയില്‍ ബിങ്കാപൂര്‍  എന്ന സ്ഥലത്തു ക്യാമ്പ് ചെയ്യുന്ന ശത്രുക്കളെ രാത്രിയില്‍ സുല്‍ത്താന്‍റെ പടയാളികള്‍ ആക്രമിച്ചു. താവളത്തില്‍ ഉറക്കത്തിലായിരുന്ന കമാണ്ടര്‍മാരുടെ പല സ്ത്രീകളെയും പിടികൂടി അവര്‍ സുല്‍ത്താന്‍റെ ക്യാമ്പിലേക്കു കൊണ്ടുവന്നു. അവരെ സുല്‍ത്താന്‍ ആദരവോടെ സ്വീകരിച്ചും സമ്മാനങ്ങള്‍ കൊടുത്തും അവരുടെ ക്യാമ്പുകളിലേക്കു പറഞ്ഞയച്ചു. അവരെ സ്വീകരിക്കാന്‍ വിസമ്മതിച്ച സ്വന്തം ഭര്‍ത്താക്കന്മാരോടു സുല്‍ത്താന്‍റെ മാന്യതയെ പറ്റിയും അവരുടെ അല്‍പത്തത്തെ പറ്റിയും ആ സ്ത്രീകള്‍ക്കു സംസാരിക്കേണ്ടിവന്നു’ (കിര്‍മാനീ, ഉദ്ധരണം: നവാബ് ടിപ്പു സുല്‍ത്താന്‍: 145).

സുല്‍ത്താന്‍റെ സ്വഭാവമഹിമയും ശത്രുക്കളുടെ സ്ത്രീകളോടു സ്വീകരിച്ചിരുന്ന സമീപന രീതിയും ഈ സംഭവം വിവരിച്ചുതരുന്നു. യുദ്ധത്തില്‍ കീഴടക്കപ്പെട്ട ശത്രുക്കളോടും ടിപ്പു മാന്യമായിട്ടാണ് പെരുമാറിയിരുന്നത്. ഹൈദറാലിയുമായുള്ള യുദ്ധത്തില്‍ കൂര്‍ഗിലെ ബാലാം രാജാവും കൂട്ടാളികളും തടവുകാരായി പിടിക്കപ്പെട്ടു. മകന്‍ ടിപ്പുവിന്‍റെ അഭ്യര്‍ത്ഥനപ്രകാരം അവരെ പാരിതോഷികങ്ങള്‍ നല്‍കി സ്വതന്ത്രരാക്കിവിട്ടു. തദവസരം ബലാം രാജാവ് ടിപ്പുവിന്‍റെ മുമ്പില്‍ നമ്രശിരസ്കനായി പറഞ്ഞു: ‘ഭയം കാരണമായിരുന്നു ഞാന്‍ താങ്കളുടെ പിതാവിനു മുന്നില്‍ തല താഴ്ത്തിയത്. എന്നാല്‍ താങ്കള്‍ക്കു മുന്നില്‍ ഞാനിതാ ബഹുമാനപുരസ്സരം ശിരസ്സു കുനിക്കുന്നു’ (The sowrd of Tippu sulthan, BS Gidwani).


പൂജാരികളെ സഹായിക്കുന്നു

1791-ല്‍ രഘുനാഥ് റാവുവിന്‍റെ നേതൃത്വത്തില്‍ മറാഠര്‍ മൈസൂരിനെ ആക്രമിച്ചു. വ്യാപകമായി കൊള്ളയടിച്ചു. കൂട്ടത്തില്‍ ശൃംഗേരി മഠവും തകര്‍ത്തു. വിലപിടിപ്പുള്ള വിഗ്രഹങ്ങള്‍ കവര്‍ച്ച ചെയ്തു. ക്ഷേത്രം വകയിലുള്ള കന്നുകാലികളെ അപഹരിച്ചു. പല്ലക്കുകള്‍ മോഷ്ടിച്ചു. ശാരദാംബയുടെ പ്രതിഷ്ഠ പിഴുതെറിഞ്ഞു. അനേകം ബ്രാഹ്മണരെ ശിരഛേദം നടത്തി. സച്ചിദാനന്ദഭാരതി ആത്മരക്ഷാര്‍ത്ഥം അയല്‍നഗരമായ കൂര്‍ഗിലേക്കു രക്ഷപ്പെട്ടു. അവിടെ നിന്ന് തന്‍റെ ദയനീയ സ്ഥിതി വിവരിച്ചും സര്‍ക്കാറിന്‍റെ സഹായം ആവശ്യപ്പെട്ടും ടിപ്പുവിന് കത്തെഴുതി. അതിന് ടിപ്പു അയച്ച മറുപടി ശൃംഗേരി മഠത്തില്‍ നിന്ന് 1916-ല്‍ മൈസൂര്‍ പുരാവസ്തു ഡയറക്ടറായിരുന്ന റാവു ബഹദൂര്‍ നിരസിംഹാചാര്യ കണ്ടെടുക്കുകയുണ്ടായി. ടിപ്പു സന്യാസിമാരോടു സ്വീകരിച്ചിരുന്ന നിലപാടുകള്‍ വ്യക്തമാക്കുന്നതാണ് ഈ രേഖകള്‍.

സുല്‍ത്താന്‍റെ മറുപടിപ്രകാരമായിരുന്നു: ‘ഇത്തരം പരിശുദ്ധമായ ഒരു സ്ഥലത്തിനെതിരായി പാപം ചെയ്തവര്‍ തങ്ങളുടെ ദുഷ്ചെയ്തികളുടെ ഫലം കലിയുഗത്തില്‍ വളരെയൊന്നും വൈകാതെ തന്നെ അനുഭവിക്കും. ഒരാപ്തവാക്യം പറയുന്നു: ഹസാദ് ദിഹ ക്രിയതേ കര്‍മ ആദാദിഹ അനുഭൂയതേ (ചിരിച്ചുകൊണ്ട് തെറ്റായ കര്‍മം ചെയ്യുന്നവര്‍ അതിന്‍റെ ഫലം കരഞ്ഞുകൊണ്ട് കൊയ്യുന്നു). ഗുരുക്കന്മാരോടുള്ള ദുഷ്കൃത്യം തങ്ങളുടെ പിന്തുടര്‍ച്ച നഷ്ടപ്പെടുന്നതിലവസാനിക്കും. ശാരദാംബയുടെ പ്രതിഷ്ഠക്കുവേണ്ടി നാഗറിലെ ആസഫിനോടു 200 രഹതി (800ക) പണമായും 200 രഹതി ധാന്യമായും മറ്റു സാധനങ്ങള്‍ വില വാങ്ങിയും നല്‍കാന്‍ ഇതോടൊപ്പം നിര്‍ദേശിച്ചിട്ടുണ്ട്. ആവശ്യമായ മറ്റു സാമഗ്രികള്‍ താങ്കള്‍ ഇനാം ഗ്രാമത്തില്‍ നിന്നും സംഭരിക്കുക. അപ്രകാരം പ്രതിഷ്ഠയും ബ്രാഹ്മണരുടെ ഊട്ടും നടത്തിക്കഴിഞ്ഞാല്‍ നമ്മുടെ ക്ഷേമത്തിനും ശത്രുനാശത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചാലും’ (ഉദ്ധരണം: നവാബ് ടിപ്പു സുല്‍ത്താന്‍ 136, 37).

ഹിന്ദുക്കളായ മറാഠര്‍ രഘുനാഥ് പട്വര്‍ദ്ധന്‍റെയും പരശുറാം ഭാവുവിന്‍റെയും നേതൃത്വത്തില്‍ ശൃംഗേരി മഠത്തെയും ആശ്രമവാസികളെയും ആക്രമിച്ചു നശിപ്പിച്ചപ്പോള്‍ ടിപ്പു സുല്‍ത്താന്‍ അത് പുനരുദ്ധരിക്കാനാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നു. ഈ ടിപ്പുവിനെ ഹൈന്ദവ വിരുദ്ധനെന്നുവിളിക്കുന്നത് എത്ര ക്രൂരമല്ല! മഠാധിപതിയുടെ ആരോഗ്യസ്ഥിതി ആരാഞ്ഞും സഹായവാഗ്ദാനങ്ങള്‍ നല്‍കിയും ടിപ്പു ശൃംഗേരി മഠത്തിലേക്കയച്ച നിരവധി കത്തുകളുണ്ട്. സ്വാമിജി മഠത്തില്‍ നിന്ന് വേഷ്ടി, പ്രസാദം, മലര്‍, പഴം എന്നിവ സുല്‍ത്താന് അയച്ചുകൊടുത്തിരുന്നു. അവ കൈപറ്റിയതായി അറിയിച്ച് ടിപ്പു അയച്ച എഴുത്തും കണ്ടെത്തിയ രേഖകളിലുണ്ട്.

‘ടിപ്പു കുട്ടിയായിരിക്കെ ഒരു പുണ്യപുരുഷന്‍ ഭാവിയില്‍ ടിപ്പു രാജാവാകുമെന്നു പ്രവചിക്കുകയും അപ്പോള്‍ തങ്ങള്‍ കണ്ടുമുട്ടിയ സ്ഥലത്ത് പള്ളി പണിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ വാഗ്ദാനം നിറവേറ്റുന്നതിന് ടിപ്പു ഒരു പള്ളി പണിയാന്‍ ഉദ്ദേശിച്ചപ്പോള്‍ സമീപത്തുണ്ടായിരുന്ന ക്ഷേത്രത്തിലെ പൂജാരിയുടെ അനുവാദം തേടി. അനുവാദം കിട്ടിയതിനു ശേഷമേ ടിപ്പു പള്ളിയുടെ പണി ആരംഭിച്ചുള്ളൂ. ഭരണാധികാരി എന്ന നിലക്ക് വേണമെങ്കില്‍ ആരോടും ചോദിക്കാതെ പള്ളിപ്പണി ആരംഭിക്കമായിരുന്നു’ (മുഹമ്മദ് ഇല്‍യാസ് നദ്വി, ടിപ്പുസുല്‍ത്താന്‍ 288-289).


ക്ഷേത്രങ്ങള്‍ പരിപാലിച്ചു

ശ്രീരംഗപട്ടണത്തെ ടിപ്പുവിന്‍റെ കോട്ടക്കുള്ളില്‍ ക്ഷേത്രമുണ്ടായിരുന്നു. മസ്ജിദെ അഅ്ലയോട് ചേര്‍ന്നുള്ള രംഗനാഥ ക്ഷേത്രത്തിനു പുറമെ നരസിംഹയുടെയും ഗംഗധരേശ്വയുടെയും പേരിലുള്ള രണ്ടു കോവിലുകള്‍ കൂടിയുണ്ട്. സുല്‍ത്താന്‍റെ ബാംഗ്ലൂരിലെ കൊട്ടാരത്തോടനുബന്ധിച്ചും ക്ഷേത്രമുണ്ടായിരുന്നു. പാലക്കാട്ടെ ടിപ്പുവിന്‍റെ കോട്ടക്കുള്ളില്‍ ഇന്നും ഹനുമാന്‍ ക്ഷേത്രം നിലനില്‍ക്കുന്നു. സുല്‍ത്താന്‍റെ മതസൗഹാര്‍ദത്തിന്‍റെ അടയാളങ്ങളാണിവയെല്ലാം.

ഹൈന്ദവ ക്ഷേത്രങ്ങള്‍ക്കും അഗ്രഹാരങ്ങള്‍ക്കും സര്‍വമാന്യതയും ആനുകൂല്യങ്ങളും ഇനാം ഭൂമിയും മറ്റും ടിപ്പു നിര്‍ലോപം അനുവദിച്ചിരുന്നു. ഡോ. കെകെഎന്‍ കുറുപ്പ് എഴുതുന്നു: ‘ബ്രഹ്മവും ദേയവും ദേവദേയവും ആയിട്ടുള്ള ഭൂമി ഒഴിവാക്കി മറ്റു ഭൂമികള്‍ സര്‍ക്കാര്‍ ഭൂമിയാക്കി മാറ്റുവാന്‍ 1782-ല്‍ ബാരമഹലിലെ ഹരിദാസയ്യ എന്ന ആമില്‍ദാറിനു നിര്‍ദേശം നല്‍കി. കടപ്പ ജില്ലയില്‍ ഇതേ വര്‍ഷം ഗണ്ഡികോട്ട ക്ഷേത്രത്തിലെ ആഞ്ജനേയ പൂജക്ക് ഒരു രാമചാറിനു ഭൂമി അനുവദിച്ചതു കാണാം. തൊംഗപ്പള്ളി ഗ്രാമത്തിന്‍റെ നികുതി പുഷ്പഗിരി മഠത്തിലെ സ്വാമിജിക്കു വിട്ടുനല്‍കാന്‍ ആമീല്‍ദാര്‍ക്കു നിര്‍ദേശം നല്‍കി. അതേവിധം ശ്രീരംഗപട്ടണത്തെ ക്ഷേത്രത്തിലേക്കു നല്‍കിയ ഏഴു വെള്ളിക്കപ്പുകളും കല്‍പ്പൂരത്തട്ടും പ്രത്യേകം സ്മരണീയമാണ്. കാവേരിപട്ടി ഗ്രാമത്തിലെ ചന്ദ്രമൗലീശ്വര ദേവസ്ഥാനത്തെ പടിത്തരം, ദീപാരാധന എന്നിവക്കായി ബാരമഹലിലെ ആമീല്‍ദാര്‍ ഹരിദാസയ്യക്ക് അയാള്‍ പിരിവെടുത്ത ഉല്‍പന്നങ്ങള്‍ വിട്ടുകൊടുക്കാന്‍ മറ്റൊരു നിര്‍ദേശം 1790-ല്‍ നല്‍കിയിരുന്നു.

‘ബാബാ ബുധന്‍ഗിരിയിലെ ദത്താത്രേയ പീഠത്തിന് ആനഗൊണ്ടി രാജാക്കന്മാര്‍ അനുവദിച്ച ഇരുപതു ഗ്രാമങ്ങള്‍ 1784-ല്‍ വീണ്ടും സുല്‍ത്താന്‍ അനുവദിച്ചുകൊടുത്തു. കൂടാതെ 1784-ല്‍ വെങ്കടപ്പള്ളി അഗ്രഹാരം വെങ്കടാചല ശാസ്ത്രിക്കും മറ്റു ബ്രാഹ്മണര്‍ക്കും തന്‍റെ പേരില്‍ കുറച്ചു സമയം ഐശ്വര്യത്തിനും ആയുസ്സിനും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് വിട്ടുകൊടുക്കുന്നു. ഇത്തരത്തിലുള്ള അനേകം സര്‍ക്കാര്‍ ദാനങ്ങള്‍ എ സുബ്ബരായചെട്ടി ചൂണ്ടിക്കാട്ടുന്നു’ (നവാബ് ടിപ്പുസുല്‍ത്താന്‍, 134-35).

ടിപ്പു വാര്‍ഷിക ധനസഹായം നല്‍കിയിരുന്ന 156 ക്ഷേത്രങ്ങളുടെ പട്ടിക മൈസൂര്‍ ഗസറ്റ് എഡിറ്റര്‍ ശ്രീകാന്തയ്യ രേഖപ്പെടുത്തിയിട്ടുണ്ട്. 1782 മുതല്‍ 1799 വരെ സുല്‍ത്താന്‍ പ്രഖ്യാപിച്ച് 34 പത്രങ്ങള്‍ പുറപ്പെടുവിച്ചു. മൈസൂര്‍ പുരാവസ്തു വകുപ്പിന്‍റെ റിപ്പോര്‍ട്ടു പ്രകാരം നഞ്ചന്‍കോട് താലൂക്കിലെ ലക്ഷ്മീകാന്ത് ക്ഷേത്രത്തിനും മേല്‍ക്കാട് നാരായണ സ്വാമി ക്ഷേത്രത്തിനും ആനകളും സ്വര്‍ണം, വെള്ളി തളികകളും സമ്മാനിച്ചിരുന്നു (Mysore Archeaological report, 1917, page 60).

നഞ്ചന്‍കോട് താലൂക്കിലെ തന്നെ ശ്രീകാനേശ്വര ക്ഷേത്രത്തിനും ടിപ്പു അതിസുന്ദരമായ ഒരു പാത്രം സമ്മാനിച്ചിരുന്നു. അതിന്‍റെ അടിഭാഗത്ത് വിലയേറിയ അഞ്ചു രത്നങ്ങള്‍ പതിച്ചിരുന്നു. മേല്‍ക്കോട്ടിലെ നരയന്‍സ്വാമി ക്ഷേത്രത്തിനും സുല്‍ത്താന്‍ രത്നം പതിച്ച പാത്രങ്ങളും ഒരു ജോടി ചെണ്ടയും ഒരു ഡസന്‍ ആനകളെയും സംഭാവന ചെയ്തു. ടിപ്പു നല്‍കിയ ‘കാഫൂര്‍ദാനും’ ഏഴു വെള്ളിപ്പാത്രങ്ങളും ശ്രീരംഗപട്ടണത്തിലെ രംഗനാഥ ക്ഷേത്രത്തില്‍ കാണാം.


മലബാറിലെ ക്ഷേത്രങ്ങള്‍

മലബാറിലെ പ്രധാന ക്ഷേത്രങ്ങള്‍ക്കെല്ലാം ടിപ്പുവിന്‍റെ നിസ്സീമ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് റീജണല്‍ ആര്‍ക്കൈവ് ഇനാം രജിസ്റ്ററില്‍ അവയുടെ രേഖ ലഭ്യമാണ്. 60 ക്ഷേത്രങ്ങള്‍ക്ക് ടിപ്പു പണം അനുവദിച്ചത് ഡോ. സികെ കരീം ‘കേരളം ടിപ്പുവിനു കീഴില്‍’ എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. കോഴിക്കോട് തൃക്കണ്ഠേശ്വര ക്ഷേത്രത്തിന് 195 ഏക്കര്‍ ഭൂമി, ഗുരുവായൂര്‍ ക്ഷേത്രത്തിന് 504 ഏക്കര്‍, ചേലുംപട്ടണത്തിലെ മന്‍വാര്‍ ക്ഷേത്രത്തിന് 73 ഏക്കര്‍, പൊന്നാനി തൃവഞ്ചുകുസുലം ക്ഷേത്രത്തിന് 212 ഏക്കര്‍, പൊന്നാനി നമ്പൂതിരിപ്പാട് അമ്പലത്തിന് 135 ഏക്കര്‍… ഇങ്ങനെ പോകുന്നു ആ കണക്ക്.

മലബാര്‍ ആക്രമണവേളയില്‍ ടിപ്പുവിന്‍റെ സൈനികരില്‍ ചിലര്‍ ഏതാനും ക്ഷേത്രങ്ങള്‍ തകര്‍ത്തിരുന്നു. അതറിഞ്ഞ ടിപ്പു പ്രതികള്‍ക്ക് കഠിന ശിക്ഷ നല്‍കി. അഗ്നിക്കിരയായ അമ്പലങ്ങള്‍ പുനരുദ്ധരിക്കാന്‍ ആവശ്യത്തിലും അധികം സഹായിച്ചു. 1789-ല്‍ സുല്‍ത്താന്‍ തിരുവിതാംകൂര്‍ സന്ദര്‍ശിച്ചപ്പോള്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ നിന്ന് തന്‍റെ സൈനികരുടെ ആവശ്യാര്‍ത്ഥം ഏതാനും പാത്രങ്ങള്‍ ആവശ്യപ്പെട്ടു. മടക്കയാത്രയില്‍ ടിപ്പു ക്ഷേത്രത്തിന് അതിഗംഭീരമായ വിളക്കുകാല്‍ സമ്മാനിച്ചു. ക്ഷേത്രങ്ങള്‍ക്ക് വാര്‍ഷിക ഗ്രാന്‍റായി ടിപ്പു 193959 പഗോഡ നല്‍കിയിരുന്നതായി ധനകാര്യമന്ത്രി പൂര്‍ണയ്യ വെളിപ്പെടുത്തിയട്ടുണ്ട്.


ക്രൈവസ്തവരോടുള്ള പെരുമാറ്റം

ടിപ്പു ഭരണം ഏറ്റെടുത്തതുമുതല്‍ മൈസൂര്‍ സ്വന്തമാക്കാനും സുല്‍ത്താനെ വകവരുത്താനും ബ്രിട്ടീഷ് ക്രൈസ്തവര്‍ സര്‍വസന്നാഹങ്ങളുമൊരുക്കി പ്രവര്‍ത്തിച്ചു. തദ്ദേശീയ ക്രിസ്ത്യാനികള്‍ അവര്‍ക്കു വേണ്ട എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുത്തു. 1782-ലെ രണ്ടാം മൈസൂര്‍ യുദ്ധകാലത്ത് മംഗലാപുരത്തെ ക്രിസ്ത്യാനികള്‍ ബ്രിട്ടീഷുകാരെ പിന്തുണച്ചു. ബദ്നൂര്‍ കീഴടക്കുന്നതിന് ജനറല്‍ മാത്യൂസിനെ അവര്‍ സഹായിച്ചു. നിരവധി ക്രൈസ്തവര്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേര്‍ന്ന് മൈസൂരിനെ ആക്രമിച്ചു. ജനറല്‍ കാംപല്‍ മംഗലാപുരം ഉപരോധിച്ചപ്പോള്‍ അവിടത്തെ ക്രൈസ്തവര്‍ ആയിരം ചാക്ക് അരി നല്‍കി അദ്ദേഹത്തിന് ഒത്താശ ചെയ്തു. അവസാനം ആ ധീരദേശാഭിമാനി ക്രൈസ്തവരുടെ കരങ്ങളാല്‍ വെടിയേറ്റു മരിച്ചു.

ക്രിസ്ത്യാനികള്‍ ടിപ്പുവിനോടും മൈസൂരിനോടും പൊതുവില്‍ ഇന്ത്യയോടും കാണിച്ച ക്രൂരതകള്‍ക്കു കണക്കില്ല. ടിപ്പു യുദ്ധവേളയില്‍ പോലും അമാന്യമായി അവരോടു പെരുമാറിയിരുന്നില്ല. പ്രത്യക്ഷത്തില്‍ പോരിനിറങ്ങിയവര്‍ക്ക് കടുത്ത ശിക്ഷ നല്‍കിയിരുന്നു. അതു സ്വാഭാവികം. ഗൂഢാലോചനകളില്‍ പങ്കെടുത്തവരില്‍ മിക്കയാളുകളെയും കൊച്ചിയിലേക്കോ ഗോവയിലേക്കോ നാടുകടത്തി. കുറച്ചുപേരെ ശ്രീരംഗപട്ടണത്തും ചിറ്റാല്‍ദുര്‍ഗിലും തടവിലിട്ടു. തടവുപുള്ളികളോട് ടിപ്പു കാണിച്ച സൗമനസ്യവും അവര്‍ക്കനുവദിച്ച ആരാധനാ സ്വാതന്ത്ര്യവും പലരുടെയും മനംമാറ്റി. അങ്ങനെ ചിലര്‍ മുസ്ലിമായതു ചരിത്രം. ക്രിസ്ത്യാനികള്‍ ഇത്രമാത്രം ദ്രോഹിച്ചിട്ടും ടിപ്പു ഒരു ചര്‍ച്ചുപോലും ആക്രമിച്ചിരുന്നില്ല. ഇതറിയാന്‍ ശ്രമിക്കാതെയാണ് ഈയിടെ കാപ്പിപ്പൊടിയച്ചന്‍ വര്‍ഗീയ പ്രഭാഷണം നടത്തിയത്.


ഗാന്ധി കണ്ടെത്തിയ ടിപ്പു

ടിപ്പു സുല്‍ത്താനെ പ്രധാനമായും മതസഹിഷ്ണുതയില്ലാത്ത ഭരണാധികാരിയായും മതഭ്രാന്തനായും മറ്റും ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ ചിത്രീകരിച്ചു. അവരുടെ പ്രധാന ലക്ഷ്യം ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയില്‍ നടത്തിയ യുദ്ധങ്ങളെ ന്യായീകരിക്കുകയും ഇന്ത്യന്‍ പ്രജകളുടെ രക്ഷകര്‍ തങ്ങളാണെന്നു പ്രചരിപ്പിക്കുകയുമായിരുന്നു. ഇതിനു സുല്‍ത്താനെ മതപരമായ അസഹിഷ്ണുവായി ചിത്രീകരിച്ച് കറുത്ത ചായത്തില്‍ എഴുതാന്‍ ആ ചരിത്രകാരന്മാര്‍ തയ്യാറായി’ (കെകെഎന്‍ കുറുപ്പ്, നവാബ് ടിപ്പു സുല്‍ത്താന്‍: 133).

ടിപ്പുവിനെ പറ്റി ഗാന്ധിജി എഴുതി: ‘വിദേശ ചരിത്രകാരന്മാര്‍ ടിപ്പു സുല്‍ത്താനെ മതഭ്രാന്തനായും ഹിന്ദു പ്രജകളെ അടിച്ചമര്‍ത്തി ഇസ്ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചവനായും ചിത്രീകരിച്ചിട്ടുണ്ട്. അദ്ദേഹം അത്തരക്കാരനായിരുന്നില്ല. ഹിന്ദു പ്രജകളുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധം തികച്ചും സൗഹാര്‍ദപരമായിരുന്നു. മൈസൂര്‍ നാട്ടുരാജ്യത്തിലെ പുരാവസ്തു വിഭാഗത്തില്‍ ടിപ്പു ശൃംഗേരി മഠത്തിലെ ശങ്കരാചാര്യര്‍ക്ക് എഴുതിയ മുപ്പതിലേറെ കത്തുകളുണ്ട്.

ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് ടിപ്പു വന്‍തോതില്‍ ഭൂസ്വത്തുക്കള്‍ ദാനം ചെയ്തു. ടിപ്പുവിന്‍റെ കൊട്ടാരങ്ങള്‍ക്ക് അഭിമുഖമായി നില്‍ക്കുന്ന ശ്രീ വെങ്കിട്ടരാമണ്ണ ശ്രീനിവാസ ക്ഷേത്രവും ശ്രീരംഗനാഥ് തുടങ്ങിയ ക്ഷേത്രങ്ങളും സഹിഷ്ണുതയുടെയും വിശാല മനസ്കതയുടെയും അനശ്വര സ്മരണകളാണ്. അല്ലാഹുവിന്‍റെ ഭക്തനായിരുന്നു സ്വാതന്ത്ര്യസമരത്തിലെ മഹാനായ ഈ രക്തസാക്ഷി. ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നുള്ള മണിനാദങ്ങള്‍ പ്രാര്‍ത്ഥനകള്‍ക്ക് ശല്യമായി അദ്ദേഹം കരുതിയിരുന്നില്ല’ (യങ് ഇന്ത്യ 1930 ജനുവരി, പേ. 31).

ഇതാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ രാജ്യസ്നേഹിയും ദേശാഭിമാനിയുമായ മൈസൂര്‍ സുല്‍ത്താന്‍! ചരിത്രം നമുക്കു മുമ്പില്‍ വ്യക്തമായുള്ളപ്പോള്‍ വിരുദ്ധമായ പ്രചാരണങ്ങള്‍ അപശബ്ദങ്ങളായി അവശേഷിക്കുകതന്നെചെയ്യും.



അവലംബം:

ശഹീദ് ടിപ്പു സുല്‍ത്താന്‍-ബട്കലി

സ്വലാഹുല്‍ ഉമ്മ ഫീ ഉലുവ്വില്‍ ഹിമ്മ-ഡോ. സയിദ് ബ്നു ഹുസൈന്‍

ഹഖീഖത്തുശ്ശീഅത്തി ഹത്താ ലാ നന്‍ഖദിഅ-അബ്ദുല്ലാഹില്‍ മൗസ്വിലി

മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം-സിഎന്‍ അഹ്മദ് മൗലവി, മുഹമ്മദ് അബ്ദുല്‍ കരീം

മലബാര്‍ മാന്വല്‍-വില്യം ലോഗന്‍

മുസ്ലിംകളും കേരള സംസ്കാരവും-പികെ മുഹമ്മദ് കുഞ്ഞി

കേരള മുസ്ലിംകള്‍ പോരാട്ടത്തിന്‍റെ ചരിത്രം-പ്രൊഫ. കെഎം ബഹാഉദ്ദീന്‍

ആരാണ് ടിപ്പു? -ലേഖ. കെടി ഹുസൈന്‍

കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രം-പരപ്പില്‍ മുഹമ്മദ് കോയ

കേരള മുസ്ലിം ചരിത്രം-സികെ കരീം

ഇന്ത്യയിലെ മുസ്ലിം ഭരണകാലം കഥകളിലൂടെ- സിഎച്ച് മുഹമ്മദ് കോയ

ഇന്ത്യന്‍ മുസ്ലിംകളും സ്വാതന്ത്ര്യ പ്രസ്ഥാനവും-ഇ മൊയ്തു മൗലവി

ഇസ്ലാമും ഇന്ത്യന്‍ സംസ്കാരവും-ബിഎന്‍ പാണ്ഡെ 


കടപ്പാട് : അലി അഷ്‌കർ  (+91 95267 65555 ) , 
അലി ഫൈസി എടക്കര (സുന്നിവോയ്സ്.നെറ്റ്)

No comments:

Post a Comment