Saturday 1 June 2019

നബി (സ) യുടെ സന്താനങ്ങള്‍




? തിരുനബി(സ)ക്ക് എത്ര സന്താനങ്ങളുണ്ട്?
– ഏഴ്
? എത്ര ആണ്‍കുട്ടികളുണ്ട്?
– മൂന്ന് ആണ്‍കുട്ടികള്‍
? എത്ര പെണ്‍കുട്ടികള്‍?
– നാല് പെണ്‍കുട്ടികള്‍
? മക്കയില്‍ ജനിച്ച മക്കള്‍ ആരെല്ലാം?
– അബ്ദുല്ല(റ), ഇബ്‌റാഹീം(റ) എന്നീ മക്കളൊഴികെ ബാക്കിയുള്ളവര്‍
? തിരുനബി(സ)യുടെ സന്താനങ്ങള്‍ ആരെല്ലാം?
– 1. ഖാസിം(റ), 2. സൈനബ്(റ)
3. റുഖിയ്യ(റ), 4. ഫാത്വിമ(റ)
5. ഉമ്മു കുല്‍സൂം(റ), 6. അബ്ദുല്ല(റ)
7. ഇബ്‌റാഹീം(റ)
? തിരുനബി(സ)യുടെ വിശുദ്ധപരമ്പര നിലനില്‍ക്കുന്നത് ആരിലൂടെയാണ്?
– ഫാത്വിമ ബീവി(റ)യിലൂടെ

1. ഖാസിം(റ)

? തിരുനബി(സ)യുടെ പ്രഥമ സന്താനം ആര്?
– ഖാസിം(റ)
? ജനനം എവിടെയായിരുന്നു?
– മക്കയില്‍
? ഖാസിം(റ)യുടെ മാതാവ്?
– ഖദീജാ ബീവി(റ)
? എത്രകാലം ഖാസിം(റ) ജീവിച്ചു?
– ഏതാനും മാസങ്ങള്‍
? എവിടെ വെച്ചാണ് വഫാത്തായത്?
– മക്കയില്‍
? തിരുനബി(സ)യുടെ മക്കളില്‍ ആദ്യം മരണപ്പെട്ടത് ആര്?
– ഖാസിം(റ)

2. സൈനബ്(റ)

? സൈനബ്(റ)ന്റെ മാതാവ്?
– ഖദീജ(റ)
? സൈനബ്(റ)ന്റെ ജനനം?
– ഹിജ്‌റയുടെ 23 വര്‍ഷം മുമ്പ് മക്കയില്‍
? വിവാഹിതയാണോ?
– അതെ
? ആരായിരുന്നു ഭര്‍ത്താവ്?
– റബീഇന്റെ മകന്‍ അബുല്‍ ആസ്വ്
? സൈനബ്(റ)ന് എത്ര സന്താനങ്ങളുണ്ടായി?
– രണ്ട്
? ആരെല്ലാം?
– 1. അലി(റ) (ചെറുപ്രായത്തില്‍ തന്നെ വഫാത്തായി), 2. ഉമാമ(റ)
? ഉമാമ(റ)യെ ആരാണ് വിവാഹം ചെയ്തത്?
– ഫാത്വിമ ബീവിയുടെ വഫാത്തിന് ശേഷം അലി(റ) വിവാഹം ചെയ്തു.
? അലി(റ)ന്റെ വഫാത്തിന് ശേഷം ഉമാമയെ ആരാണ് വിവാഹം ചെയ്തത്?
– നൗഫലിന്റെ മകന്‍ മുഗീറ(റ)
? സൈനബ്(റ)ന്റെ വഫാത്ത്?
– ഹിജ്‌റ 8-ാം വര്‍ഷം മദീനയില്‍
? എത്ര വയസ്സ് പ്രായമുണ്ടായിരുന്നു?
– 31 വയസ്സ്
? മഖ്ബറ സ്ഥിതി ചെയ്യുന്നതെവിടെ?
– ജന്നത്തുല്‍ ബഖീഅ്


3. റുഖിയ്യ(റ)

? റുഖിയ്യ(റ)യുടെ മാതാവ്?
– ഖദീജ(റ)
? ജനനം എന്നായിരുന്നു?
– ഹിജ്‌റയുടെ 22 വര്‍ഷം മുമ്പ്
? എവിടെയയാണ് ജനിച്ചത്?
– മക്കയില്‍
? വിവാഹിതയാണോ?
– അതെ
? എത്ര തവണ?
– രണ്ട് തവണ
? ഭര്‍ത്താക്കന്മാര്‍ ആരെല്ലാം?
– 1. അബൂലഹബിന്റെ മകന്‍ ഉത്ബത്
2. ഉസ്മാനുബ്‌നു അഫ്ഫാന്‍(റ)
? ഉത്ബതുമായി റുഖിയ്യ ബീവി(റ) ദാമ്പത്യബന്ധത്തില്‍ ഏര്‍പ്പെട്ടോ?
– ഇല്ല
? എന്തായിരുന്നു കാരണം?
– വിവാഹം കഴിഞ്ഞ് ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് അബൂലഹബിനെ ആക്ഷേപിച്ചുകൊണ്ട് ഖുര്‍ആനിറങ്ങി. അതിനാല്‍ ബന്ധം വിഛേദിച്ചു.
? ഉത്ബതിന്റെ അവസ്ഥ എന്ത്?
– അദ്ദേഹം മക്കാവിജയ ദിവസം മുസ്‌ലിമായി.
? റുഖിയ്യ ബീവിക്ക് എത്ര സന്താനങ്ങളുണ്ടായി?
– ഒന്ന്
? ആരായിരുന്നു ആ സന്താനം?
– അബ്ദുല്ല(റ) (ചെറുപ്പത്തിലേ വഫാത്തായി)
? റുഖിയ്യ ബീവി(റ) ഹിജ്‌റ പോയിട്ടുണ്ടോ?
– തിരുനബി(സ)യുടെ എല്ലാ പെണ്‍മക്കളും ഹിജ്‌റ പോയിട്ടുണ്ട്.
? റുഖിയ്യ ബീവി(റ) എവിടേക്കാണ് പലായനം ചെയ്തത്?
– അബ്‌സീനിയയിലേക്ക്
? ആരോടൊപ്പം?
– ഭര്‍ത്താവായ ഉസ്മാനുബ്‌നു അഫ്ഫാന്‍(റ)നോടൊപ്പം
? റുഖിയ്യ(റ) ബീവി വഫാത്തായത് എന്ന്?
– ഹിജ്‌റ 2ല്‍ മദീനയില്‍
? രോഗശുശ്രൂഷ ആരായിരുന്നു ചെയ്തത്?
– ഭര്‍ത്താവ് ഉസ്മാന്‍(റ)
? ആ സമയത്ത് പിതാവ് തിരുനബി(സ) എവിടെയായിരുന്നു?
– തിരുനബി(സ) ബദര്‍ യുദ്ധത്തിലായിരുന്നു.
? റുഖിയ്യ ബീവിക്ക് വഫാത്ത് സമയത്ത് പ്രായം എത്രയായിരുന്നു?
– 24 വയസ്സ്
? റുഖിയ്യ ബീവിയുടെ മഖ്ബറ എവിടെയാണ്?
– ജന്നത്തുല്‍ ബഖീഅ്


4. ഉമ്മുകുല്‍സൂം(റ)

? ഉമ്മുകുല്‍സൂം(റ)ന്റെ മാതാവ്?
– ഖദീജ(റ)
? ഉമ്മുകുല്‍സൂമിന്റെ ജനനം?
– ഹിജ്‌റയുടെ 19 വര്‍ഷം മുമ്പ് മക്കയില്‍
? വിവാഹിതയാണോ?
– അതെ
? ഭര്‍ത്താക്കന്മാര്‍ ആരെല്ലാം?
– 1. അബൂലഹബിന്റെ മകന്‍ ഉതൈബ
2. ഉസ്മാനുബ്‌നു അഫ്ഫാന്‍(റ)
? ഉതൈബക്ക് എന്തു സംഭവിച്ചു?
– മുശ്‌രിക്കായി മരണപ്പെട്ടു
? ഉസ്മാന്‍(റ) ഉമ്മുകുല്‍സൂം(റ)നെ വിവാഹം ചെയ്തത് എന്ന്?
– റുഖിയ്യ ബീവിയുടെ മരണശേഷം മക്കയില്‍ വെച്ച് (ഹിജ്‌റ 3-ാം വര്‍ഷം)
? ഉമ്മു കുല്‍സൂം(റ)ന്റെ സന്താനങ്ങള്‍?
– സന്താനങ്ങള്‍ ഇല്ല.
? എന്നാണ് ഉമ്മുകുല്‍സൂമിന്റെ വഫാത്ത്?
– ഹിജ്‌റ 9ല്‍ മദീനയില്‍
? വഫാത്താകുമ്പോള്‍ പ്രായം?
– 28 വയസ്സ്
? മഖ്ബറ എവിടെയാണ്?
– ജന്നത്തുല്‍ ബഖീഅ്

5. ഫാത്വിമ(റ)

? ഫാത്വിമ(റ)യുടെ മാതാവ്?
– ഖദീജ(റ)
? ഫാത്വിമ(റ)യുടെ ജനനം?
– ഹിജ്‌റയുടെ 18 വര്‍ഷം മുമ്പ് മക്കയില്‍
? വിവാഹിതയാണോ?
– അതെ
? ഭര്‍ത്താവ്?
– അലിയ്യുബ്‌നു അബീത്വാലിബ്(റ)
? വിവാഹം എന്ന്? എവിടെ?
– ഹിജ്‌റയുടെ 2-ാം വര്‍ഷം മദീനയില്‍
? സന്താനങ്ങള്‍ എത്ര?
– അഞ്ച്
? ആരെല്ലാം?
– ഹസന്‍(റ), ഹുസൈന്‍(റ), മുഹ്‌സിന്‍ (ചെറുപ്രായത്തില്‍ വഫാത്തായി), ഉമ്മുകുല്‍സൂം(റ), സൈനബ്(റ).
? തിരുനബി(സ) പരമ്പര/അഹ്‌ലുബൈത്ത് നിലനില്‍ക്കുന്നത് ആരിലൂടെ?
– ഫാത്വിമ(റ)യുടെ സന്താനങ്ങളിലൂടെ
? ഫാത്വിമ ബീവിയുടെ വഫാത്ത് എന്ന്?
– ഹിജ്‌റ 11-ാം വര്‍ഷം റമളാന്‍ 3നു മദീനയില്‍
? മഖ്ബറ എവിടെ?
– ജന്നത്തുല്‍ ബഖീഅ്
6. അബ്ദുല്ല(റ)
? അബ്ദുല്ല(റ)യുടെ മാതാവ്?
– ഖദീജ(റ)
? അബ്ദുല്ല(റ)യുടെ ജനനം?
– തിരുനബി(സ)യുടെ പ്രവാചകത്വ ലബ്ധിക്ക് ശേഷം
? എവിടെ?
– മക്കയില്‍
? എത്രകാലം ജീവിച്ചു?
– ഏതാനും മാസങ്ങള്‍
? വഫാത്തായത് എവിടെ?
– മക്കയില്‍
? അബ്ദുല്ല(റ)യുടെ ഓമനപ്പേര് എന്ത്?
– ത്വയ്യിബ്, ത്വാഹിര്‍


7. ഇബ്‌റാഹീം(റ)

? ഇബ്‌റാഹീം(റ)വിന്റെ മാതാവ്?
– മാരിയതുല്‍ ഖിബ്തിയ്യ(റ)
? ഇബ്‌റാഹീം(റ)വിന്റെ ജനനം?
– ഹിജ്‌റ 8-ാം വര്‍ഷം മദീനയില്‍
? ഇബ്‌റാഹീം(റ)വിനെ മുലയൂട്ടിയതാര്?
– ഉസൈഫ്(റ)
? വഫാത്ത് എന്ന്?
– ഹിജ്‌റ 10ല്‍ മദീനയില്‍
? എത്ര വയസ്സുണ്ടായിരുന്നു?
– 3 വയസ്സ്
? എവിടെയാണ് മഖ്ബറ?
– ജന്നത്തുല്‍ ബഖീഇല്‍ ഉസ്മാനുബ്‌നു മള്ഊനിന്റെ ഖബറിന് സമീപം

2 comments:

  1. മദീനയിലേക്ക് പോകുമ്പോൾ നബിയുടെ വയസ്സ് എത്ര

    ReplyDelete