Saturday 1 June 2019

മക്ക



? മക്കയുടെ പ്രധാനപ്പെട്ട പേരുകള്‍?
– മക്ക, ബക്ക, ഉമ്മുല്‍ ഖുറാ, അല്‍ബലദ്, അല്‍ ബലദുല്‍ അമീന്‍, അല്‍ ബല്‍ദത്, ഹറമുന്‍ ആമിന്‍, വാദിന്‍ ഗൈറ ദീ സര്‍അ്, മആദ്, ഖര്‍യ, അല്‍ മസ്ജിദുല്‍ ഹറാം.
? മക്കയുടെ ആദ്യ ചരിത്രകാരന്‍ എന്ന പേരില്‍ അറിയപ്പെടുന്നത് ആര്?
– അബ്ദുല്‍ വലീദ് മുഹമ്മദ് ബ്‌നു അബ്ദുല്ലാഹിബ്‌നു അഹ്മദ് അല്‍ അസ്‌റഖി.
? അഹ്മദുല്‍ അസ്‌റഖിയുടെ പ്രസിദ്ധ ചരിത്രഗ്രന്ഥം?
– ‘അഖ്ബാറുമക്ക വമാജാഅ മിനല്‍ ആസാര്‍.’
? മക്കയിലേക്കുള്ള മൂന്ന് പ്രധാന പ്രവേശന കവാടങ്ങള്‍?
– 1. മുഅല്ല, 2. മുസ്ഫല, 3. ശബീക.
? ഭൂമിയുടെ പൊക്കിള്‍, മധ്യം എന്നീ വിശേഷണങ്ങളുള്ള സ്ഥലം?
– മക്ക.
? മക്കയുടെ പ്രത്യേകതകള്‍?
– 1. ഭൂമിയിലെ ആദ്യത്തെ ആരാധനാ ഗേഹം പണിത സ്ഥലം.
2. തിരുനബി(സ)യുടെ ജനനം, പ്രവാചകത്വ പ്രഖ്യാപനം നടന്ന സ്ഥലം.
3. ലോകത്തിന്റെ നാനാദിക്കില്‍ നിന്നും താഴ്മയോടെ വിശ്വാസികള്‍ എത്തിച്ചേരേണ്ട സ്ഥലം.
4. സുരക്ഷിതമായ ഹറം.
5. രക്തച്ചൊരിച്ചില്‍ പാടില്ലാത്ത സ്ഥലം.
6. കഴിവുള്ളവന്‍ നിര്‍ബന്ധമായും ലക്ഷ്യം വെക്കേണ്ട ഒരേയൊരു സ്ഥലം.
7. ത്വവാഫ് ചെയ്യപ്പെടാന്‍ പറ്റുന്ന പള്ളിയുള്ള സ്ഥലം.
8. ചുംബിക്കലും തൊട്ടുമുത്തലും പുണ്യമുള്ള ഹജറുല്‍ അസ്‌വദ് ഉള്ള സ്ഥലം.
9. രണ്ട് സ്ഥലത്ത് ഖുര്‍ആന്‍ സത്യം ചെയ്ത് പറഞ്ഞ സ്ഥലം.
10. ആരാധനകള്‍ക്ക് ലക്ഷം ഇരട്ടി പ്രതിഫലം കിട്ടുന്ന സ്ഥലം.
11. ഭൂമിയിലുള്ളവര്‍ മുഴുവനും തിരിഞ്ഞുനില്‍ക്കുന്ന സ്ഥലം.
12. മല-മൂത്ര വിസര്‍ജന സമയത്ത് മുന്നിടലും പിന്നിടലും നിഷിദ്ധമായ സ്ഥലം.
13. ദുശ്ചിന്തകള്‍ക്ക് ശിക്ഷ ലഭിക്കുന്ന സ്ഥലം.
14. ദജ്ജാല്‍ പ്രവേശിക്കാത്ത സ്ഥലം.
15. ഓരോ തവണ പോകുമ്പോഴും വീണ്ടും പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലം.
16. വീണുകിട്ടുന്ന സാധനങ്ങള്‍ ഉടമസ്ഥര്‍ക്ക് നല്‍കാനല്ലാതെ എടുക്കാന്‍ പറ്റാത്ത സ്ഥലം.

No comments:

Post a Comment