Saturday 1 June 2019

മദീനയിലെ കിണറുകള്‍, കുന്നുകള്‍



? മദീനയിലെ പ്രസിദ്ധമായ കിണറുകള്‍ ഏതെല്ലാം?

– 1. ഇഹ്ന്‍ (അവാലിയില്‍ സ്ഥിതി ചെയ്യുന്നു)
2. അരീസ് (ഖുബാ പള്ളിക്ക് മുമ്പില്‍)
3. ബുസ്സ (ബഖീഇല്‍ നിന്നും ഖുബാഅ് പള്ളിയിലേക്കുള്ള വഴിയില്‍)
4. ബുളാഅത്ത്
5. ഗുര്‍സ് (ഖുബാ മസ്ജിദിന് കിഴക്ക്)
6. റൂമ (വാദീ അഖീഖിന് താഴെ, ഉസ്മാന്‍(റ) വാങ്ങി മുസ്‌ലിംകള്‍ക്കായി വിട്ടുകൊടുത്ത കിണര്‍)
7. ബൈറുഹാഅ് (അബൂത്വല്‍ഹതുല്‍ അന്‍സ്വാരി(റ)യുടെ തോട്ടത്തില്‍)

? ഇതിനുപുറമെ മദീനയിലെ ചരിത്രപ്രാധാന്യമുള്ള കിണറുകള്‍ ഏതെല്ലാം?

– 1. അനസ്(റ)ന്റെ വീട്ടിലെ കിണര്‍
2. ഖിറാസ്വത് എന്ന തോട്ടത്തിലെ കിണര്‍
3. ബനൂ ഉമയ് ഗോത്രക്കാരുടെ യസീറ എന്ന കിണര്‍

? ഈ കിണറുകള്‍ക്കുള്ള പ്രത്യേകത എന്ത്?

– തിരുനബി(സ) വെള്ളം കുടിക്കുകയും വുളൂഅ് ചെയ്യുകയും ഉമിനീര്‍ കിണറ്റിലേക്ക് ഉറ്റിക്കുകയും ചെയ്തു. അഥവാ തിരുനബി(സ)യുടെ ബറകത്ത് ലഭിച്ച കിണറുകളാണ് ഇവകള്‍.

? മദീനയിലെ പ്രധാന കുന്നുകള്‍ ഏതെല്ലാം?

– 1. ഉഹ്ദ് 2. ജബലുറുമാത്ത് 3. സിലഅ്
4. സുലൈഅ് 5. അയ്‌റ് 6. സൗര്‍
7. ഹര്‍റതുശ്ശര്‍ഖിയ്യ 8. ഹര്‍റതുല്‍ഗര്‍ബിയ

No comments:

Post a Comment