Saturday 1 June 2019

ഹില്‍ഫുല്‍ ഫുളൂല്‍




? ഹില്‍ഫുല്‍ ഫുളൂല്‍ എന്നാലെന്ത്?
– ‘ഏതു കുടുംബത്തില്‍ പെട്ടവരായിരുന്നാലും അക്രമിക്കപ്പെട്ട് മക്കയിലേക്കുവന്നാല്‍ അവരെ സഹായിക്കുക’ എന്ന ഉടമ്പടി.
? ഏതൊക്കെ കുടുംബങ്ങളാണ് ഹില്‍ഫുല്‍ ഫുളൂലില്‍ പങ്കെടുത്തത്?
– ഖുറൈശികളിലെ ബനൂ ഹാഷിം, ബനൂ അസദ്, ബനൂ തമീം എന്നീ കുടുംബക്കാര്‍.
? ഹില്‍ഫുല്‍ ഫുളൂലില്‍ തിരുനബി(സ) പങ്കെടുത്തിരുന്നോ?
– അതെ
? എവിടെ വെച്ചാണ് ഹില്‍ഫുല്‍ ഫുളൂല്‍ ഉടമ്പടിയുണ്ടാക്കിയത്?
– അബ്ദുല്ലാഹിബ്‌നു ജദ്ആന്‍ എന്നവരുടെ വസതിയില്‍
? ഹില്‍ഫുല്‍ ഫുളൂലിനെക്കുറിച്ച് പില്‍ക്കാലത്ത് നബി(സ) പറഞ്ഞതെന്ത്?
– ‘അതില്‍ പങ്കെടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്. അത്തരം ഉടമ്പടികള്‍ ഇനിയും ആരെങ്കിലും ഉണ്ടാക്കാന്‍ തീരുമാനിച്ചാല്‍ ഞാനും അതിന് തയ്യാറാണ്.’

No comments:

Post a Comment