Friday 30 July 2021

പൂച്ചരോമം നജസാണോ?

 

രണ്ടു ഖുല്ലത്തില്‍ അധികം വെള്ളമുള്ള ഒരു കിണറ്റില്‍ പൂച്ച ചാടി. അതിന്‍റെ രോമം കൊഴിഞ്ഞുവീഴുകയും ചെയ്തു. അതില്‍ നിന്ന് കോരി എടുക്കുന്ന ബക്കറ്റിലെ വെള്ളത്തില്‍ രോമമുണ്ടായാല്‍ ആ വെള്ളം ഉപയോഗിക്കാന്‍ പറ്റുമോ? ജീവനുള്ള പൂച്ചയുടെ ശരീരത്തില്‍ നിന്നു പിരിഞ്ഞ രോമത്തിന്‍റെ വിധിയെന്ത്?


ഭക്ഷിക്കപ്പെടാത്ത പൂച്ച പോലത്തെ ജീവികളുടെ രോമം നജസാണ്. ജീവനുള്ളപ്പോള്‍ പിരിഞ്ഞു പോന്നതാണെങ്കിലും നജസ് തന്നെയാണ്. ബക്കറ്റില്‍ കോരിയെടുക്കുന്ന കുറഞ്ഞ (രണ്ട് ഖുല്ലത്തില്‍ കുറഞ്ഞ) വെള്ളത്തില്‍ കുറഞ്ഞ രോമം(രണ്ടോ മൂന്നോ) ഉണ്ടായാല്‍ അതു നായ, പന്നി ഇവയുടേതല്ലെങ്കില്‍ വിടുതിയുണ്ട്. തുഹ്ഫ 1- 96. കോരിയെടുത്ത ബക്കറ്റിലെ വെള്ളത്തില്‍ അതില്‍കൂടുതല്‍ രോമമുണ്ടായാല്‍ ആ വെള്ളം ഉപയോഗിക്കാന്‍ പറ്റുകയില്ല.


(നുസ്റത്തുല്‍ അനാം മാസിക 1993 ഏപ്രില്‍)


No comments:

Post a Comment