Monday 19 July 2021

തിരുനബിﷺയുടെ ഉള്ഹിയ്യത്ത്

 

عَنِ ابْنِ عُمَرَ، قَالَ: أَقَامَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِالمَدِينَةِ عشر سنين يُضَحِّي كُلَّ سَنَةٍ

 (سنن الترمذي :١٥٠٧)

ഇബ്നു ഉമർ(റ)വിൽ നിന്ന് നിവേദനം: തിരുനബി ﷺ മദീനയിൽ പത്ത് വര്‍ഷമാണ് താമസിച്ചത്.  അവിടെയുണ്ടായിരുന്ന ഓരോ കൊല്ലവും അവിടുന്ന് (ﷺ) ഉള്ഹിയ്യത്ത് അറുത്തിരുന്നു. (തുർമുദി :1507)


വസ്വിയ്യത്ത് ചെയ്തിരുന്നു

عَنْ حَنَشٍ، قَالَ: رَأَيْتُ عَلِيًّا يُضَحِّي بِكَبْشَيْنِ فَقُلْتُ لَهُ: مَا هَذَا؟ فَقَالَ: «إِنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَوْصَانِي أَنْ أُضَحِّيَ عَنْهُ فَأَنَا أُضَحِّي عَنْهُ

 (سنن أبي داود)

ഹനശി(റ)വിൽ നിന്ന് നിവേദനം: അലി (റ) രണ്ടു ആണാടുകളെ ഉള്ഹിയ്യത്തറുക്കുന്നതു കണ്ടപ്പോള്‍ അതിനെക്കുറിച്ച് മഹാനരോട് ഞാന്‍ ചോദിച്ചു. അപ്പോള്‍ അലി (റ) പറഞ്ഞു: നിശ്ചയം തിരുനബി ﷺ അവിടുത്തെ പേരിൽ ഉള്ഹിയ്യത്ത് അറുക്കാൻ എന്നോട് വസ്വിയ്യത്ത് ചെയ്തിട്ടുണ്ട്. അതിനാൽ ഞാന്‍ അവരുടെ പേരില്‍ ഉള്ഹിയ്യത്തറുക്കും.(അബൂദാവൂദ്)


മരിച്ചവർക്കു വേണ്ടി ഉള്ഹിയ്യത്ത് നിർവഹിക്കാൻ അവരുടെ വസ്വിയ്യത്തുണ്ടെങ്കിൽ മാത്രമേ സ്വഹീഹാവുകയുള്ളു എന്നതാണ് പ്രബലമായ അഭിപ്രായം. (തുഹ്ഫ) 



മുഹമ്മദ് ശാഹിദ് സഖാഫി

No comments:

Post a Comment