Monday 26 July 2021

പള്ളിക്കാട്ടിൽ അന്വേഷിച്ചാൽ മതി

 

فَكَانَ إِذَا نُودِيَ بِالصَّلاَةِ يُحْمَلُ عَلَى ظَهرِ رَجُلٍ، فَقِيْلَ لَهُ: لَوْ خَفَّفْتَ عَلَى نَفْسِكَ؟!

قَالَ: إِذَا سمِعتُمْ حَيَّ عَلَى الصَّلاَةِ وَلَمْ تَرَوْنِي فِي الصَّفِّ فَاطلُبُونِي فِي المَقْبَرَةِ. (سير أعلام النبلاء:١٦/٣٤٦)

മഹാനായ ഇബ്നു ഖഫീഫ് (റ) വിന് ഊരവേദനയുണ്ടായിരുന്നു. വേദന വന്ന്  കഴിഞ്ഞാല്‍ മഹാനവർകൾക്ക് ഒന്ന് അനങ്ങാൻ പോലും സാധിക്കുമായിരുന്നില്ല. പക്ഷേ ആ സമയത്തും പള്ളിയില്‍ നിന്നും ബാങ്ക് കേട്ടാൽ ഒരാളുടെ ചുമലിലേറ്റി  മഹാനവർകളെ പള്ളിയില്‍ കൊണ്ടുവരും. ഒരാൾ ചോദിച്ചു: അങ്ങയ്ക്ക് ശരീരത്തിന് അൽപം വിശ്രമം കൊടുത്തുകൂടെ..?

മഹാൻ പറഞ്ഞു: പള്ളിയില്‍ നിന്ന്  "ഹയ്യലസ്സ്വലാത്ത് " കൊടുക്കുന്നത് നിങ്ങള്‍ കേൾക്കുകയും എന്നെ ജമാഅത്തിന്റെ സ്വഫ്ഫിൽ കാണാതിരിക്കുകയും ചെയ്താൽ എന്നെ നിങ്ങള്‍ പള്ളിക്കാട്ടിൽ അന്വേഷിച്ചാൽ മതി.(സിയരു അഅ്ലാമിന്നുബലാഅ്:16/347) 



മുഹമ്മദ് ശാഹിദ് സഖാഫി

No comments:

Post a Comment