Monday 26 July 2021

ആരോഗ്യം വ്യായാമത്തിനപ്പുറമോ?


മനുഷ്യനെ സംബന്ധിച്ചിടത്തോളം  ശരീരം എന്നത്  ഏറ്റവും കൂടുതൽ സംരക്ഷിക്കപ്പെടേണ്ടതു ഓരോരുത്തരുടെയും ബാധ്യതയാണ്. ശരീരത്തിന്റെ  നിലനിൽപ്പ് പരിപാലിക്കുന്നതിന് വേണ്ടി ആഹാരത്തെ അത്യന്താപേക്ഷിതമായി നാം കാണുന്നു.  നമ്മൾ കഴിക്കുന്ന ആഹാരം മുഴുവൻ ശരീരത്തിന് ആവശ്യമില്ല, മറിച്ച് ശിഷ്ട ഭാഗം ദുർമേദസായി  ശരീരത്തിൽ അടിഞ്ഞു കൂടുകയാണ് ചെയ്യുന്നത്. ഈ അടിഞ്ഞുകൂടിയ ദുർമേദസ്സ് ശരീരഭാരം വർദ്ധിപ്പിക്കുകയും നിരവധി രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. മരുന്നുകൾ ഉപയോഗിച്ച് ഇവ പുറന്തള്ളൽ സാധ്യമല്ല. കാരണം മരുന്നുകളുടെ നിരന്തര ഉപയോഗം ശരീരത്തിന് ആവശ്യമായ ഭാഗങ്ങൾ കൂടി കേട് വരുത്താൻ  സാധ്യതയുണ്ട്. ഇവിടെയുള്ള ഏക പോംവഴി എന്നുപറയുന്നത് കൃത്യമായ വ്യായാമമാണ്. വ്യായാമം ദുർമേദസ് സുകൾ പുറംതള്ളി ദഹന പ്രക്രിയ സുഗമമാക്കുകയും ഞരമ്പുകൾക്കും സന്ധികൾക്കും കരുത്ത് നൽകുകയും ചെയ്യുന്നു, ഇതുമൂലം ശരീരം നിത്യ ന്മേഷവും  ഊഷ്മളതയും  കൈവരിക്കുന്നു. 

ഇന്ന് വ്യായാമത്തിന്റെ  കുറവുമൂലം മനുഷ്യൻ നേരിടുന്ന പ്രധാന പ്രശ്നം എന്നത്  പൊണ്ണത്തടിയാണ്. ഹൃദ്രോഗത്തിലേക്കു വരെ പൊണ്ണത്തടി കാരണമാകുന്നു. ലോകത്ത് ഇപ്പോൾ ഏതാണ്ട് 100 കോടിയിലധികം ജനങ്ങൾക്ക് അമിതമായ ഭാരം ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക് പറയുന്നത്. പട്ടിണി രാജ്യമായ ഇന്ത്യ പൊണ്ണത്തടിയുടെ വിഷയത്തിൽ ഒട്ടും പിന്നിലല്ല 10 കോടിയിലധികം ആളുകൾ അമിതഭാരം മൂലം ഇന്ത്യയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അമിതവണ്ണമുള്ള ഒരാളിൽ 65 വയസ്സ് ആകുന്നതിനുമുമ്പ് തന്നെ ഹൃദ്രോഗം,  മസ്തിഷ്കാഘാതം പോലുള്ള രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം തെളിയിക്കുന്നു. 


അമിത തടിയുടെ കാരണം

അമിതമായി വാരിവലിച്ച് കഴിക്കുന്ന ഒരാളുടെ ശരീരത്തിൽ ഊർജ്ജം കൊഴുപ്പായി അടിഞ്ഞുകൂടുന്നു. ഈ കൊഴുപ്പിനെ അലിയിക്കുന്ന തിനുള്ള പ്രവർത്തനത്തിൽ ശരീരം  തീരെ ഏർപ്പെടാ തീരിക്കുമ്പോൾ ഈ  അടിഞ്ഞുകൂടിയ കൊഴുപ്പ് അമിത തടി ക്ക് കാരണമായി മാറുന്നു . മാത്രമല്ല രക്തധമനികളുടെ സുഗമമായ നടത്തിപ്പിന് ഈ കൊഴുപ്പ് തന്നെ തടസ്സം സൃഷ്ടിക്കുകയും ചെയ്യും. ഇതുമൂലം ക്രമേണ ശരീരം രോഗങ്ങൾക്ക് അടിമപ്പെടുകയും മരണം വരെ  സംഭവിക്കുകയും ചെയ്യും.


കുറച്ച് നടന്നു കൂടെ!!

ആഹാരം പോലെ തന്നെ ആരോഗ്യം സംരക്ഷിക്കുന്നതിന് വ്യായാമം അത്യന്താപേക്ഷിതമാണ്. മിതമായ ഭക്ഷണവും ചിട്ടയായ വ്യായാമവും ശരീരത്തിനും മനസ്സിനും   പുതുന്മേഷം നൽകുന്നു. വ്യായാമങ്ങളിൽ ആരോഗ്യസംരക്ഷണത്തിനും അസുഖ നിവാരണത്തിനും ഏറ്റവും പ്രധാന മാർഗങ്ങളിലൊന്ന് നടത്തമാണെന്ന് വൈദ്യശാസ്ത്രം പറയുന്നു. ഒട്ടും ചിലവില്ലാത്ത ആബാലവൃദ്ധം ജനങ്ങൾക്കും സ്വീകരിക്കാവുന്ന വ്യായാമമാണ് നടത്തം. നടത്തത്തിന് നിരവധി ഗുണങ്ങൾ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തിലെ മുഴുവൻ പേശികൾക്കും ചലനം സുതാര്യം മാകുന്ന ഏക വ്യായാമമാണ് നടത്തം. വേഗത്തിലുള്ള നടത്തം ഷുഗർ,  കൊഴുപ്പ്,  കൊളസ്ട്രോൾ എന്നിവയുടെ മിതമായ വിതരണം ശരീരത്തിലുടനീളം സാധ്യമാക്കുന്നു.  ഇത് രോഗ സാധ്യത കുറയ്ക്കാൻ കാരണമാവുകയും ചെയ്യുന്നു.

കായികശേഷിക്കു മാത്രമല്ല ഓർമയ്ക്കും ബുദ്ധിക്കും വ്യായാമം അത്യാവശ്യമാണ്. പോഷകസമ്പുഷ്ടമായ ആഹാരം തലച്ചോറിന്റെ യുവത്വം നിലനിർത്താൻ സഹായിക്കുന്നുണ്ടെ ങ്കിലും ഇവയെക്കാൾ പ്രാധാന്യം വ്യായാമത്തിനു ണ്ടെന്ന് ഗവേഷകർ പറയുന്നു. വിശിഷ്യ നടത്തത്തിന്റെ  പ്രാധാന്യമാണ് ഇത്രയും പറഞ്ഞത്.

വ്യായാമം വളരെ പ്രാധാന്യത യോടെ പഠിപ്പിക്കുന്ന മതമാണ് പരിശുദ്ധ ഇസ്‌ലാം. ആരാധനകളിലൂടെ   വ്യത്യസ്ത വ്യായാമമുറകൾ ഇസ്ലാം പകർന്നു നൽകുന്നു. മനസ്സിനും ശരീരത്തിനും നവചൈതന്യം നൽകുന്ന വ്യായാമമാണ് തഹജ്ജുദ് നിസ്കാരം. പരലോകത്തേക്കുള്ള നിധി കൂടിയാണ് ഈ ആരാധന കർമ്മം. ശരീരത്തെ പക്വമായ നിലയിൽ  ആരോഗ്യമുള്ള താക്കി നിലനിർത്താൻ വ്യായാമത്തിന് കഴിയും. നമുക്ക് അത്തരത്തിൽ പ്രവർത്തിക്കാം നല്ലൊരു ആരോഗ്യമുള്ള നാളെക്കായി.



മുഹമ്മദ് അൻസർ മുസ്‌ലിയാർ ടി. എ കോന്നി, പത്തനംതിട്ട ;8078430689

No comments:

Post a Comment