Tuesday 20 July 2021

ആധുനിക മാദിഹീങ്ങളേ ഒരുനിമിഷം

 

മഹത്തുക്കളുടെ മദ്ഹ് പറയൽ, ആലപിക്കൽ ഇസ്ലാം അനുവാദം നൽകിയ സംഗതിയാണ്. ലോകത്ത് കഴിഞ്ഞുപോയ മുഴുവൻ പണ്ഡിതന്മാരും ഈ സൽകർമ്മതിനോട് തർക്കമില്ലാതെ അനുഭാവം പുലർത്തിയിട്ടുണ്ട്. 

മുത്ത് നബി തങ്ങളുടെ മദ്ഹ് പാടാനും പ്രചരിപ്പിക്കാനും വളരെയേറെ എളുപ്പമുള്ള കാലത്താണല്ലോ നാം ജീവിക്കുന്നത്. അത് വളരെ സന്തോഷം നൽകുന്നതും അഭിനന്ദനാർഹവുമാണ്. 

പക്ഷേ

ഗൗരവമായി ചിന്തിക്കേണ്ട ഒരു വിഷയം ഇവിടെ നിലനിൽക്കുന്നുണ്ട്. (അത് ഓർമ്മപ്പെടുത്തുക ലക്ഷ്യം )

വിഷയത്തിലേക്ക് വരാം...

ഇന്നൊരു മദ്ഹ് പാടി പുറത്തിറങ്ങണമെങ്കിൽ മ്യൂസിക് ടൂണുകളുടെ അകമ്പടി, വാദ്യോപകരണങ്ങളുടെ പിന്നാമ്പുറ മധുരിമ ഇവയൊന്നും കൂടാതെ കഴിയുകയില്ല എന്ന ചിന്ത ചില ആളുകളി ൽ ആഴത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു.  

വെറുതെ പറയുകയല്ല!
തെളിവുകൾ നമുക്ക് മുന്നിൽ ധാരാളമുണ്ട്. 

ദുഃഖകരമെന്ന് പറയട്ടെ!....

ഇതിൽ തൊപ്പി വെച്ചതും വെക്കാത്തതും താടി ഉള്ളതും
തലപ്പ കെട്ടിയതും ഒക്കെ സമം തന്നെ"!

മനുഷ്യനെ ഭൗതിക ആനന്ദനങ്ങളുടെ മദോന്മത്തദയിൽ തളച്ചിടുന്ന , ചെണ്ട, ഗിത്താർ മുതലായ മ്യൂസിക് ഉപകരണങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള രസാനുഭൂതി പഴയ കാലം മുതൽക്കേ ഇസ്‌ലാം  നിശിദമായി വിമർശിച്ചിട്ടുള്ള വയാണ്.

ഇവകൾ പിശാചിനു വളരെ പ്രിയമുള്ള വസ്തുക്കളാണെന്ന് പറയേണ്ടതില്ലല്ലോ;
ഇത്തരത്തിൽ ഹറാമായ ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് രംഗം കൊഴുപ്പി കാത്ത മദ്ഹുകൾ റിലീസ് ആവൽ ഈ കാലഘട്ടത്തിൽ (അടുത്തകാലത്തായി) വിരളമായി മാറിയിരിക്കുകയാണ്.
കഷ്ടം തന്നെ !

അനാവശ്യ മ്യൂസിക് കയറ്റി അശുദ്ധമാ ക്കാനുള്ളതാണോ മദ്ഹുകൾ? 

ഇതിന്റെ അകമ്പടി സേവിച്ചു പാടലും ആ പാട്ട് കേൾക്കലും ഹറാമാണന്ന് ആർക്കാണ് അറിയാത്തത്? 

സുഹൃത്തുക്കളെ,

ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ തീർച്ചയായും മറുപടി പറയേണ്ടി വരില്ലേ....? 

അല്ലാഹുവിന്റെ റസൂലിന്റെ ജീവിതത്തിൽ നിന്നോ സ്വഹാബത്തിന്റെ ചര്യയിൽ നിന്നോ ഇത്തരത്തിലുള്ള പ്രവർത്തി കാണിച്ചു തരാൻ കഴിയുകയിമോ? കഴിയില്ല എന്നതാണ് സത്യം.

അവസാനം വന്നുവന്ന് സുന്നത്ത് ജമാഅത്തിന്റെ വിരോധികൾക്ക് കുതിര കയറാൻ പറ്റിയ ഒരു വിധത്തിലേക്ക് ഈ ഗാനാലാപനകർ മദ്ഹുകളെ എത്തിച്ചിട്ടുണ്ട്.

ഇതിനെ ഒരിക്കലും ന്യായീകരിക്കാൻ സാധിക്കുകയില്ല.

അനാവശ്യമായ ടൂണുകളും മ്യൂസിക്കുകളും കടത്തിക്കൂട്ടി സിനിമാഗാനങ്ങളെ വെല്ലുന്ന തരത്തിലേക്ക് മദ്ഹ്കളെ മാറ്റുകയും ശേഷം അതിനു സപ്പോർട്ട് ചെയ്യാനും സബ്സ്ക്രൈബ് വാരി കൂട്ടാനും കുറെ മീഡിയകളും ചാനലുകളും രംഗത്ത് വരുകയും ചെയ്യുന്നത് എത്ര മാത്രം ദുരന്തമാണ് സമ്മാനിക്കുന്നത്. 

സമുദായത്തെ മുഴുവൻ മദ്ഹുകളുടെ പേരിൽ ഹറാം കേൾപ്പിക്കുകയല്ലേ ചെയ്യുന്നത്. 

നാം ജാഗ്രത പാലിക്കേണ്ടതുണ്ട് എന്നാണ് ആകെ പറയാനുള്ളത്.

ഈ കാലഘട്ടത്തിലെ പല സമുന്നതരായ ഉലമാക്കളും ഈ ഗതികെട്ട പ്രവണതയ്ക്കെതിരെ രംഗത്ത് വന്നിട്ടും അതൊന്നും നമുക്ക് ബാധകമല്ല എന്ന നിലയിൽ പാടാനും മുന്നോട്ടു വരാനും തയ്യാറാകുന്നവർ അക്ഷരാർത്ഥത്തിൽ അറിഞ്ഞോ അറിയാതെയോ ഈ പണ്ഡിതന്മാരെ തള്ളുകയല്ലേ ചെയ്യുന്നത്!!!! മനസ്സിരുത്തി ചിന്തിക്കുന്നത് നന്നായിരിക്കും.
 
ഏറെ വിഷമം മുതഅല്ലിമീങ്ങൾ വരെ ഇതിന്റെ അഡിക്ട് ആയി മാറി എന്നതാണ്.!   

പാട്ടുകളുടെ ഇമ്പം നിലനിർത്താൻ ദഫ് അനുവദനീയമാണെന്ന് അറിയാത്തവരല്ലല്ലോ നമ്മൾ !

ഇതിനെ മറികടന്ന് മ്യൂസിക് ഉപയോഗിച്ചാൽ മാത്രമേ മദ്ഹ് മദ്ഹാവൂ എന്ന ശാഠ്യം എവിടേക്കാണ് സമുദായത്തെ എത്തിക്കുന്നതെന്ന് മനസ്സിലാക്കാൻ തയാറായാൽ നന്ന്.  

മുത്ത് നബിയുടെ മദ്ഹ് കേവലം ഭൗതികമായ ആനന്ദത്തിന് അപ്പുറം ആത്മീയമായ കുളിർമ തരുന്നതാണ്, അതിനെ മോശമായ തിലേക്ക് വലിച്ചുകൊണ്ടു പോകുവാൻ നാം തയ്യാറാവരുത്. 

ഖൽബിന് ആനന്ദം നൽകുന്നതാകണം മദ്ഹുഗാനം അതിലേക്ക് ഹറാമായ ചേരുവകൾ ചേർത്താൽ എങ്ങനെയാണ് ഇസ്ലാമികപരമായി ചേർത്തു വെക്കുവാൻ സാധിക്കുക.

മുത്ത് നബി(സ ) ഇഷ്ടപ്പെട്ട രീതിയിൽ മദ്ഹ് പറയാനും അതിനു വേണ്ടി പ്രവർത്തിക്കുവാനും അല്ലാഹു തൗഫീഖ് നൽകട്ടെ........




No comments:

Post a Comment