കടമായി എടുത്തിരിക്കുന്ന തുകയ്ക്ക് സകാത്ത് നൽകൽ നിർബന്ധമല്ല. അതിനാൽ ബാങ്കിൽ നിന്ന് വായ്പയായി എടുത്തിരിക്കുന്ന ലോൺ തുകയ്ക്ക് സകാത്ത് ബാധകമല്ല.
സകാത്ത് കണക്കാക്കുമ്പോൾ ലോൺ എടുത്ത തുക മൊത്തം സമ്പത്തിൽ നിന്ന് കുറയ്ക്കണം. ഇവിടെ ദീർഘകാല വായ്പ ആയതിനാൽ സകാത്ത് നൽകുന്ന ഓരോ വർഷവും ആ വർഷം അടയ്ക്കേണ്ട ആകെ അടവ് തുക മൊത്തം സമ്പത്തിൽ നിന്ന് കുറയ്ക്കണം. ഓരോ വർഷവും ലോണെടുത്ത മുഴുവൻ തുകയും (10 ലക്ഷം) കുറയ്ക്കാൻ പാടില്ല.
മേൽ പറയപ്പെട്ട രൂപത്തിൽ കുറച്ച ശേഷം ശേഷിക്കുന്ന സമ്പത്ത് നിസാബിൽ എത്തുന്നുണ്ടെങ്കിൽ ആ സമ്പത്തിന് സകാത്ത് നൽകൽ നിർബന്ധമാണ്.
ബാങ്കുകൾ നൽകുന്ന വായ്പകൾ പലിശ വായ്പകളാണ്. ഹദീസിൽ പലിശ വാങ്ങുന്നവനും നൽകുന്നവനും മേൽ ശാപം വന്നിട്ടുണ്ട്. എത്രയും വേഗം ബാങ്ക് വായ്പ തിരികെ അടച്ച് ഈ പലിശ കടത്തിൽ നിന്ന് സ്വയം മോചിതനാകൽ നിർബന്ധമാണ്. ആത്മാർത്ഥമായ പശ്ചാത്താപത്തോടെയും സത്യസന്ധമായ ഇസ്തിഗ്ഫാറും തൗബയും ചെയ്യണം.
إذَا كَانَ عَلَى الرَّجُلِ دَيْنٌ وَلَهُ مَالُ الزَّكَاةِ وَغَيْرُهُ مِنْ عَبِيدِ الْخِدْمَةِ، وَثِيَابِ الْبِذْلَةِ، وَدُورِ السُّكْنَى فَإِنَّ الدَّيْنَ يُصْرَفُ إلَى مَالِ الزَّكَاةِ عِنْدَنَا سَوَاءٌ كَانَ مِنْ جِنْسِ الدَّيْنِ أَوْ لَا وَلَا يُصْرَفُ إلَى غَيْرِ مَالِ الزَّكَاةِ، وَإِنْ كَانَ مِنْ جِنْسِ الدَّيْنِ،
[الكاساني، بدائع الصنائع في ترتيب الشرائع، ٨/٢]
(وَسَبَبُهُ) أَيْ سَبَبُ افْتِرَاضِهَا (مِلْكُ نِصَابٍ حَوْلِيٍّ) نِسْبَةً لِلْحَوْلِ لِحَوَلَانِهِ عَلَيْهِ....(فَارِغٍ عَنْ دَيْنٍ لَهُ مُطَالِبٌ مِنْ جِهَةِ الْعِبَادِ
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/259]
(وَمَنْ كَانَ عَلَيْهِ دَيْنٌ يُحِيطُ بِمَالِهِ فَلَا زَكَاةَ عَلَيْهِ) وَقَالَ الشَّافِعِيُّ: تَجِبُ لِتَحَقُّقِ السَّبَبِ وَهُوَ مِلْكُ نِصَابٍ تَامٍّ وَلَنَا أَنَّهُ مَشْغُولٌ بِحَاجَتِهِ الْأَصْلِيَّةِ فَاعْتُبِرَ مَعْدُومًا كَالْمَاءِ الْمُسْتَحَقِّ بِالْعَطَشِ وَثِيَابِ الْبِذْلَةِ وَالْمَهْنَةِ (وَإِنْ كَانَ مَالُهُ أَكْثَرَ مِنْ دَيْنِهِ زَكَّى الْفَاضِلَ إذَا بَلَغَ نِصَابًا) لِفَرَاغِهِ عَنْ الْحَاجَةِ الْأَصْلِيَّةِ، وَالْمُرَادُ بِهِ دَيْنٌ لَهُ مُطَالِبٌ مِنْ جِهَةِ الْعِبَادِ حَتَّى لَا يَمْنَعَ دَيْنٌ النَّذْرَ وَالْكَفَّارَةَ،
[الكمال بن الهمام، فتح القدير للكمال ابن الهمام، ١٦١/٢]
وَ) اعْلَمْ أَنَّ الدُّيُونَ عِنْدَ الْإِمَامِ ثَلَاثَةٌ: قَوِيٌّ، وَمُتَوَسِّطٌ، وَضَعِيفٌ؛ (فَتَجِبُ) زَكَاتُهَا إذَا تَمَّ نِصَابًا وَحَالَ الْحَوْلُ، لَكِنْ لَا فَوْرًا بَلْ (عِنْدَ قَبْضِ أَرْبَعِينَ دِرْهَمًا مِنْ الدَّيْنِ) الْقَوِيِّ كَقَرْضٍ (وَبَدَلِ مَالِ تِجَارَةٍ) فَكُلَّمَا قَبَضَ أَرْبَعِينَ دِرْهَمًا يَلْزَمُهُ دِرْهَمٌ (وَ) عِنْدَ قَبْضِ (مِائَتَيْنِ مِنْهُ لِغَيْرِهَا) أَيْ مِنْ بَدَلِ مَالٍ لِغَيْرِ تِجَارَةٍ وَهُوَ الْمُتَوَسِّطُ كَثَمَنِ سَائِمَةٍ وَعَبِيدِ خِدْمَةٍ وَنَحْوِهِمَا مِمَّا هُوَ مَشْغُولٌ بِحَوَائِجِهِ الْأَصْلِيَّةِ كَطَعَامٍ وَشَرَابٍ وَأَمْلَاكٍ
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٠٥/٢]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment