Tuesday, 3 February 2026

മയ്യിത്ത് പള്ളിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് സ്ത്രീകൾക്ക് വീട്ടിൽ വച്ച് മയ്യത്തിന്മേൽ ജമാഅത്തായി നിസ്കരിക്കാമോ ? ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.


മയ്യിത്ത് പള്ളിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് സ്ത്രീകൾ ജമാഅത്തായി മയ്യത്ത് നിസ്കാരം നിർവഹിക്കരുത്. കാരണം ആദ്യ മയ്യിത്ത് നിസ്കാരം നിർവഹിക്കുന്നതോടെ ഇവിടെ ഫർദ് കിഫായ പൂർത്തിയാകുന്നതാണ്. തുടർന്ന് പള്ളിയിൽ കൊണ്ട് പോയി പുരുഷന്മാർ നിസ്കരിക്കൽ അനുവദനീയമല്ലാതാകും. കാരണം ഫർള് പൂർത്തിയായാൽ പിന്നെ നിർവഹിക്കപ്പെടുന്നത് നഫ്ലായാണ് കണക്കാക്കുന്നത്. മയ്യിത്ത് നിസ്കാരം നഫ്ലായി നിർവഹിക്കൽ അനുവദനീയമല്ല.

അതിനാൽ പുരുഷന്മാർക്ക് നിസ്കാരം നിർവഹിക്കാനുള്ള അവസരം നഷ്ടപ്പെടുന്നതിന്റെ കാരണത്താൽ സ്ത്രീകൾ വീടുകളിൽ മയ്യത്ത് നിസ്കാരം നിർവഹിക്കരുത്.

പുരുഷന്മാരൊന്നും നിസ്കാരം നിർവഹിക്കാൻ ഇല്ലാത്ത സാഹചര്യത്തിൽ സ്ത്രീകൾക്ക് ജമാഅത്തായി മയ്യിത്ത് നിസ്കാരം നിർവഹിക്കാവുന്നതാണ് മറ്റ് നിസ്കാരങ്ങളിൽ ജമാഅത്ത് സ്ത്രീകൾക്ക് കറാഹത്ത് ഉണ്ടെങ്കിലും മയ്യത്ത് നിസ്കാരത്തിൽ അങ്ങനെയില്ല.

(وَ) يُكْرَهُ تَحْرِيمًا (جَمَاعَةُ النِّسَاءِ) وَلَوْ التَّرَاوِيحَ فِي غَيْرِ صَلَاةِ جِنَازَةٍ (لِأَنَّهَا لَمْ تُشْرَعْ مُكَرَّرَةً) ، فَلَوْ انْفَرَدْنَ تَفُوتُهُنَّ بِفَرَاغِ إحْدَاهُنَّ؛ وَلَوْ أَمَّتْ فِيهَا رِجَالًا لَا تُعَادُ لِسُقُوطِ الْفَرْضِ بِصَلَاتِهَا إلَّا إذَا اسْتَخْلَفَهَا الْإِمَامُ وَخَلْفُهُ رِجَالٌ وَنِسَاءٌ فَتَفْسُدُ صَلَاةُ الْكُلِّ.......وَاعْلَمْ أَنَّ جَمَاعَتَهُنَّ لَا تُكْرَهُ فِي صَلَاةِ الْجِنَازَةِ لِأَنَّهَا فَرِيضَةٌ وَتَرْكُ التَّقَدُّمِ مَكْرُوهٌ فَدَارَ الْأَمْرُ بَيْنَ فِعْلِ الْمَكْرُوهِ لِفِعْلِ الْفَرْضِ أَوْ تَرْكِ الْفَرْضِ لِتَرْكِهِ فَوَجَبَ الْأَوَّلُ، بِخِلَافِ جَمَاعَتِهِنَّ فِي غَيْرِهَا، وَلَوْ صَلَّيْنَ فُرَادَى فَقَدْ تَسْبِقُ إحْدَاهُنَّ فَتَكُونُ صَلَاةُ الْبَاقِيَاتِ نَفْلًا وَالتَّنَفُّلُ بِهَا مَكْرُوهٌ، فَيَكُونُ فَرَاغُ تِلْكَ مُوجِبًا لِفَسَادِ الْفَرْضِيَّةِ لِصَلَاةِ الْبَاقِيَاتِ كَتَقْيِيدِ الْخَامِسَةِ بِالسَّجْدَةِ لِمَنْ تَرَكَ الْقَعْدَةَ الْأَخِيرَةَ اهـ وَمِثْلُهُ فِي الْبَحْرِ وَغَيْرِهِ. وَمُفَادُهُ أَنَّ جَمَاعَتَهُنَّ فِي صَلَاةِ الْجِنَازَةِ وَاجِبَةٌ حَيْثُ لَمْ يَكُنْ غَيْرُهُنَّ، وَلَعَلَّ وَجْهَهُ الِاحْتِرَازُ عَنْ فَسَادِ فَرْضِيَّةِ صَلَاةِ الْبَاقِيَاتِ إذَا سَبَقَتْ إحْدَاهُنَّ. وَفِيهِ أَنَّ الرِّجَالَ لَوْ صَلَّوْا مُنْفَرِدِينَ يَلْزَمُ فِيهَا مِثْلُ ذَلِكَ، فَيَلْزَمُ عَلَيْهِ وُجُوبُ جَمَاعَتِهِمْ فِيهَا مَعَ أَنَّ الْمُصَرَّحَ بِهِ أَنَّ الْجَمَاعَةَ فِيهَا غَيْرُ وَاجِبَةٍ فَتَأَمَّلْ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٦٥/١

وَلَا يُصَلَّى عَلَى مَيِّتٍ إلَّا مَرَّةً وَاحِدَةً لَا جَمَاعَةً وَلَا وُحْدَانًا عِنْدَنَا، إلَّا أَنْ يَكُونَ الَّذِينَ صَلَّوْا عَلَيْهَا أَجَانِبَ بِغَيْرِ أَمْرِ الْأَوْلِيَاءِ، ثُمَّ حَضَرَ الْوَلِيُّ فَحِينَئِذٍ لَهُ أَنْ يُعِيدَهَا

[الكاساني، بدائع الصنائع في ترتيب الشرائع، ٣١١/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment