Tuesday, 3 February 2026

ഒരു വ്യക്തിക്ക് സുജൂദ് ചെയ്യാൻ കഴിയുന്നില്ല എന്നാൽ നിൽക്കാനും റുകൂ ചെയ്യാനും കഴിവുണ്ട്. ഇത്തരമൊരു വ്യക്തി എങ്ങനെ നമസ്കരിക്കണം?


ഒരു വ്യക്തിക്ക് നിലത്ത് സുജൂദ് ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ നിലത്ത് ഇരുന്ന് അല്ലെങ്കിൽ കസേരയിൽ ഇരുന്ന് ആംഗ്യത്തിലൂടെ നിസ്കരിക്കൽ അനുവദനീയമാണ്. എന്നാൽ നിലത്ത് ഇരിക്കാൻ കഴിവുണ്ടെങ്കിൽ നിലത്ത് ഇരുന്ന് ആംഗ്യത്തിലൂടെ റുകൂഉം സുജൂദും ചെയ്ത് നിസ്കരിക്കലാണ്  കൂടുതൽ ഉത്തമവും ശ്രേഷ്ഠവും.

കൂടാതെ ഈ സാഹചര്യത്തിൽ അത്തരമൊരു വ്യക്തിക്ക് നിർത്തം നിർബന്ധമല്ല. ഇവിടെ ഖിയാം എന്ന ഫർള് ഒഴിവാകുന്നു. കാരണം നിർത്തവും റുകൂഉം സുജൂദിലേക്കുള്ള ഉപാധികളാണ്. ഒരാൾക്ക് ശരിയായി സുജൂദ് ചെയ്യാൻ തന്നെ കഴിയാതാകുമ്പോൾ അതിലേക്കുള്ള ആ ഉപാധികളുടെ നിർബന്ധതയും അവനിൽ നിന്ന് ഒഴിവാകും.

അതിനാൽ നിർത്തവും റുകൂഉം നിന്ന് കൊണ്ട് നിർവഹിച്ച് സുജൂദ് നിലത്ത് അല്ലെങ്കിൽ കസേരയിൽ ഇരുന്ന് ആംഗ്യത്തിലൂടെ നിർവഹിക്കുക.

അല്ലെങ്കിൽ മുഴുവൻ നിസ്കാരവും നിലത്തോ കസേരയിലോ ഇരുന്ന് ആംഗ്യത്തിലൂടെ നിർവഹിക്കുക. ഇരു രീതികളും അനുവദനീയമാണ്

എന്നാൽ രണ്ടാമത്തെ രീതിയാണ് അതായത് മുഴുവൻ നമസ്കാരവും ഇരുന്ന് നിർവഹിക്കൽ (നിലത്തായാലും കസേരയിലായാലും) കൂടുതൽ ഉത്തമം. ഈ രീതിയിൽ സുജൂദിൽ റുകൂഇനെക്കാൾ അല്പം കൂടുതൽ കുനിയാൻ ശ്രദ്ധിക്കണം.

 (وإن تعذرا) ليس تعذرهما شرطا بل تعذر السجود كاف (لا القيام أومأ) بالهمز (قاعدا) وهو أفضل من الايماء قائما لقربه من الارض (ويجعل سجوده أخفض من ركوعه) لزوما (ولا يرفع إلى وجهه شيئا يسجد عليه) فإنه يكره تحريما (فإن فعل) بالبناء للمجهول، ذكره العيني (وهو يخفض برأسه لسجوده أكثر من ركوعه صح) على أنه إيماء لا سجود، إلا أن يجد قوة الارض (وإلا) يخفض (لا) يصح لعدم الايماء

[علاء الدين الحصكفي، الدر المختار شرح تنوير الأبصار وجامع البحار، صفحة ١٠١]

قوله: بل تعذر السجود كاف) نقله في البحر عن البدائع وغيرها. وفي الذخيرة: رجل بحلقه خراج إن سجد سال وهو قادر على الركوع والقيام والقراءة يصلي قاعداً يومئ؛ ولوصلى قائماً بركوع وقعد وأومأ بالسجود أجزأه، والأول أفضل؛ لأن القيام والركوع لم يشرعا قربةً بنفسهما، بل ليكونا وسيلتين إلى السجود. اهـ. قال في البحر: ولم أر ما إذا تعذر الركوع دون السجود غير واقع اهـ أي لأنه متى عجز عن الركوع عجز عن السجود نهر. قال ح: أقول على فرض تصوره ينبغي أن لا يسقط؛ لأن الركوع وسيلة إليه ولايسقط المقصود عند تعذر الوسيلة، كما لم يسقط الركوع والسجود عند تعذر القيام.... (قوله: أومأ قاعداً)؛ لأن ركنية القيام للتوصل إلى السجود فلايجب دونه ... (قوله: لقربه من الأرض) أي فيكون أشبه بالسجود، منح.

(قوله: إلا أن يجد قوة الأرض) هذا الاستثناء مبني على أن قوله: ولايرفع إلخ شامل لما إذا كان موضوعاً على الأرض وهو خلاف المتبادر، بل المتبادر كون المرفوع محمولاً بيده أو يد غيره، وعليه فالاستثناء منقطع لاختصاص ذلك بالموضوع على الأرض، ولذا قال الزيلعي: كان ينبغي أن يقال إن كان ذلك الموضوع يصح السجود عليه كان سجوداً وإلا فإيماء اهـ وجزم به في شرح المنية. واعترضه في النهر بقوله وعندي فيه نظر؛ لأن خفض الرأس بالركوع ليس إلا إيماء، ومعلوم أنه لا يصح السجود بدون الركوع ولو كان الموضوع مما يصح السجود عليه. اهـ

أقول: الحق التفصيل وهو أنه إن كان ركوعه بمجرد إيماء الرأس من غير انحناء وميل الظهر فهذا إيماء لا ركوع، فلايعتبر السجود بعد الإيماء مطلقاً وإن كان مع الانحناء كان ركوعاً معتبراً حتى إنه يصح من المتطوع القادر على القيام. فحينئذٍ ينظر إن كان الموضوع مما يصح السجود عليه كحجر مثلاً ولم يزد ارتفاعه على قدر لبنة أو لبنتين فهو سجود حقيقي فيكون راكعاً ساجداً لا مومئاً حتى إنه يصح اقتداء القائم به وإذا قدر في صلاته على القيام يتمها قائماً، وإن لم يكن الموضوع كذلك يكون مومئاً فلايصح اقتداء القائم به، وإذا قدر فيها على القيام استأنفها بل يظهر لي أنه لو كان قادراً على وضع شيء على الأرض مما يصح السجود عليه أنه يلزمه ذلك؛ لأنه قادر على الركوع والسجود حقيقةً، ولايصح الإيماء بهما مع القدرة عليهما بل شرطه تعذرهما، كما هو موضوع المسألة. (قوله: وإلا يخفض) أي لم يخفض رأسه أصلاً بل صار يأخذ ما يرفعه ويلصقه بجبهته للركوع والسجود أو خفض رأسه لهما، لكن جعل خفض السجود مساوياً لخفض الركوع لم يصح؛ لعدم الإيماء لهما أو للسجود

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٩٧/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment