മൗലൂദ് നബി ﷺ തങ്ങളുടെ തിരുപ്പിറവിയുടെ അനുസ്മരണമാണ്. തങ്ങളുടെ ﷺ പിറവി, മഹത്വങ്ങൾ പോരിശകൾ മുഅജിസത്തുകൾ ശ്രേഷ്ഠതകൾ പറയലും കേൾക്കലും ചർച്ച ചെയ്യലും അളവില്ലാത്ത നന്മകൾക്കും ബർക്കത്തിനും കാരണമാകുന്നതാണ്. മുൻഗാമികളായ മഹാന്മാരിൽ നമുക്ക് വലിയ മാതൃക കാണാൻ സാധിക്കും. നബി ﷺ തങ്ങൾ ജനിച്ച മാസം എന്ന നിലയ്ക്ക് റബീ ഉൽ അവ്വലിൽ പ്രത്യേകമായി ഓതാവുന്നതാണ്.
എന്നാൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട വിഷയം റബീഉൽ അവ്വലിലാകട്ടെ മറ്റു മാസങ്ങളിലാകട്ടെ ഏതെങ്കിലും പ്രത്യേക ദിവസത്തെയോ സമയത്തെയോ ബന്ധിപ്പിച്ചുകൊണ്ട് ആ സമയങ്ങളിൽ ഓതുന്നത് ഒരു പതിവ് രീതിയായി സ്വീകരിച്ച് അതിൽ എന്തൊക്കെയോ പ്രത്യേകത കരുതി നിർബന്ധ ബുദ്ധി കാണിക്കുന്നത് അനുവദനീയമല്ല. ഈ രൂപത്തിൽ അതിന് ബിദ്അത്തിന്റെ വിധി വരുന്നതാണ്. കാരണം നബി ﷺ തങ്ങളിലോ സഹാബാക്കളിലോ ഇതിന് മാതൃക നമുക്ക് കാണാൻ സാധിക്കില്ല. അത്തരത്തിൽ മാതൃകയില്ലാത്ത ഏതെങ്കിലും ഒരു കാര്യം മേൽ പറയപ്പെട്ട രീതിയിൽ ചെയ്യുമ്പോഴാണ് അത് ബിദ്അത്തായി മാറുന്നത്. അങ്ങനെ വന്നാൽ അത് ഉപേക്ഷിക്കൽ നിർബന്ധമാകും അത് പ്രവർത്തിക്കൽ അനുവദനീയവുമല്ല. (അവലംബം അൽ മൗരിദ്, ഫതാവ ദാറുൽ ഉലൂം)
وَمِنْهَا: الْتِزَامُ الْكَيْفِيَّاتِ وَالْهَيْئَاتِ الْمُعَيَّنَةِ، كَالذِّكْرِ بِهَيْئَةِ الِاجْتِمَاعِ عَلَى صَوْتٍ وَاحِدٍ، وَاتِّخَاذُ يَوْمِ وِلَادَةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عِيدًا، وَمَا أَشْبَهَ ذَلِكَ
وَمِنْهَا: الْتِزَامُ الْعِبَادَاتِ الْمُعَيَّنَةِ فِي أَوْقَاتٍ مُعَيَّنَةٍ لَمْ يُوجَدْ لَهَا ذَلِكَ التَّعْيِينُ فِي الشَّرِيعَةِ، كَالْتِزَامِ صِيَامِ يَوْمِ النِّصْفِ مِنْ شعبان وقيام ليلته
[الشاطبي، إبراهيم بن موسى ,الاعتصام للشاطبي ت الشقير والحميد والصيني ,1/51]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment