Tuesday, 3 February 2026

ഹൈളിന്റെ അവസ്ഥയിലുള്ള സ്ത്രീക്ക് ബറാഅത് രാവിൽ മഗ്‌രിബിന് ശേഷമുള്ള മൂന്ന് യാസീൻ ദിക്ർ എന്ന നിയ്യത്തിൽ ഓതൽ അനുവദനീയമാണോ


ഹൈളിൽ സ്ത്രീകൾക്ക് ഖുർആൻ ഓതൽ അനുവദനീയമല്ല. ഖുർആനിൽ വന്നിരിക്കുന്ന ദുആകൾ ദുആ ചെയ്യുക എന്ന ഉദ്ദേശത്തോടെ ഓതൽ അനുവദനീയമാണ്.

എന്നാൽ ദുആയുടെ ആശയമില്ലാത്ത  ഖുർആൻ  സൂറത്തുകൾ, ആയത്തുകൾ ഓതൽ അനുവദനീയമല്ല

അതിനാൽ ചോദ്യത്തിൽ പരാമർശിച്ചിരിക്കുന്ന സൂറത്ത് യാസീൻ ദിക്ർ എന്ന ഉദ്ദേശത്തിൽ ആണെങ്കിലും ഓതൽ അനുവദനീയമല്ല. 

ബറാഅത് രാവിൽ മഗ്‌രിബിന് ശേഷമുള്ള മൂന്ന് യാസീൻ മുൻഗാമികളായ മഹാന്മാരുടെ ഒരു അനുഭവ സിദ്ധമായ അമൽ എന്ന നിലയ്ക്ക് ചെയ്യലാണ് അനുവദനീയമാകുന്നത്. അത് ഹദീസിൽ സ്ഥിരപ്പെട്ടിട്ടില്ലാത്തതിനാൽ തന്നെ ഇത്തരത്തിലുള്ള നിർബന്ധബുദ്ധി ശരിയല്ല.

فَلَوْ قَرَأَتْ الْفَاتِحَةَ عَلَى وَجْهِ الدُّعَاءِ أَوْ شَيْئًا مِنْ الْآيَاتِ الَّتِي فِيهَا مَعْنَى الدُّعَاءِ وَلَمْ تُرِدْ الْقِرَاءَةَ لَا بَأْسَ بِهِ كَمَا قَدَّمْنَاهُ عَنْ الْعُيُونِ لِأَبِي اللَّيْثِ وَأَنَّ مَفْهُومَهُ أَنَّ مَا لَيْسَ فِيهِ مَعْنَى الدُّعَاءِ كَسُورَةِ أَبِي لَهَبٍ لَا يُؤَثِّرُ فِيهِ قَصْدُ غَيْرِ الْقُرْآنِيَّةِ 

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/293]

وَمِنْهَا) حُرْمَةُ قِرَاءَةِ الْقُرْآنِ لَا تَقْرَأُ الْحَائِضُ وَالنُّفَسَاءُ وَالْجُنُبُ شَيْئًا مِنْ الْقُرْآنِ وَالْآيَةَ وَمَا دُونَهَا سَوَاءٌ فِي التَّحْرِيمِ عَلَى الْأَصَحِّ إلَّا أَنْ لَا يُقْصَدَ بِمَا دُونَ الْآيَةِ الْقِرَاءَةُ مِثْلُ أَنْ يَقُولَ الْحَمْدُ لِلَّهِ يُرِيدُ الشُّكْرَ أَوْ بِسْمِ اللَّهِ عِنْدَ الْأَكْلِ أَوْ غَيْرِهِ فَإِنَّهُ لَا بَأْسَ بِهِ

[مجموعة من المؤلفين، الفتاوى الهندية، ٣٨/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment