മയ്യിത്തിനെ കാണൽ അനുവദനീയമാണ്. അതിനെ നിർബന്ധമായ ഒന്നാണെന്ന് മനസ്സിലാക്കൽ തെറ്റാണ്. മയ്യിത്ത് മറ്റുള്ളവർക്ക് കാണാനുള്ള സൗകര്യത്തിന് പുതപ്പ് ഉയർത്തി കൊടുക്കലും അനുവദനീയമാണ്.
പൂർണ്ണമായും കഫൻ ചെയ്യുന്നതിനുമുമ്പ് കാണലാണ് നല്ലത്. കഫൻ ചെയ്തതിനുശേഷം കാണൽ ഒഴിവാക്കലാണ് നല്ലത്. എന്നിരുന്നാലും ആരെങ്കിലും കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കറാഹത്തൊന്നുമില്ലാതെ തന്നെ അനുവദനീയമാണ്. കഫൻ പൂർത്തിയായാൽ ഉടൻതന്നെ നിസ്കരിച്ചു അടക്കം ചെയ്യുന്നതിനുള്ള ക്രമീകരണം ചെയ്യണം. നിസ്കാരം ജനങ്ങൾക്ക് കാണാൻ വേണ്ടി വൈകിപ്പിക്കുന്നത് അനുവദനീയമല്ല.
അന്യസ്ത്രീ പുരുഷന്മാരുടെ മയ്യിത്ത് കാണൽ അനുവദനീയമല്ല. ഹറാമാണ്.
عَنْ أَنَسِ بْنِ مَالِكٍ قَالَ: «لَمَّا قُبِضَ إِبْرَاهِيمُ ابْنُ النَّبِيِّ ﷺ قَالَ لَهُمُ النَّبِيُّ ﷺ: لَا تُدْرِجُوهُ فِي أَكْفَانِهِ حَتَّىٰ أَنْظُرَ إِلَيْهِ، فَأَتَاهُ فَانْكَبَّ عَلَيْهِ وَبَكَى»
قَوْلُهُ: (لَا تُدْرِجُوهُ) مِنَ الْإِدْرَاجِ، أَيْ لَا تُدْخِلُوهُ، وَالْحَدِيثُ يَدُلُّ عَلَىٰ أَنَّ مَنْ يُرِيدُ النَّظَرَ فَلْيَنْظُرْ إِلَيْهِ قَبْلَ الْإِدْرَاجِ، فَيُؤْخَذُ مِنْهُ أَنَّ النَّظَرَ بَعْدَ ذٰلِكَ لَا يَحْسُنُ، وَيُحْتَمَلُ أَنَّهُ قَالَ ذٰلِكَ لِأَنَّ النَّظَرَ بَعْدَهُ يَحْتَاجُ إِلَىٰ مُؤْنَةِ الْكَشْفِ
(حاشيَةُ السِّنْدِيِّ عَلَىٰ سُنَنِ ابْنِ مَاجَهَ، 1/450)
وَلَا بَأْسَ بِأَنْ يَرْفَعَ سِتْرَ الْمَيِّتِ لِيَرَى وَجْهَهُ وَإِنَّمَا يُكْرَهُ ذَلِكَ بَعْدَ الدَّفْنِ كَذَا فِي الْقُنْيَةِ
[مجموعة من المؤلفين، الفتاوى الهندية، ٣٥١/٥]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment