Tuesday, 3 February 2026

കീഴ്വായു പുറപ്പെട്ടത് പോലെ തോന്നി. ഒരു കുമിള പൊട്ടിയ പോലെ അതിന് ശബ്ദമൊ മണമോ ഇല്ല. ഈ സാഹചര്യത്തിൽ വുളു മുറിയുമോ


കീഴ്വായു പുറത്തു വന്നുവെന്ന് പൂർണ്ണ ഉറപ്പ് ഉണ്ടാകുന്നതുവരെ വുളു മുറിയില്ല. വായു പുറത്തു വന്നുവെന്ന ഉറപ്പ് സാധാരണയായി ശബ്ദം കൊണ്ടോ ദുർഗന്ധം കൊണ്ടോ ആണ് ഉണ്ടാകുന്നത്. വെറും ശരീരചലനം മൂലമുള്ള (ഉദാ: സ്റ്റെപ് കേറുമ്പോൾ, സുജൂദ് ചെയ്യുമ്പോൾ) കുമിള പൊട്ടുന്ന പോലെയുള്ള കേവലം സംശയത്താലോ തോന്നലോ കൊണ്ട് വുളു മുറിയുകയില്ല. അത്തരം വസ്വാസുകൾ കാര്യമാക്കേണ്ടതില്ല.

ഇനി ശബ്ദമോ മണമോ ഇല്ലെങ്കിലും സാധാരണയായി വായു പുറത്തു പോകുമ്പോൾ ഉണ്ടാകുന്ന സംശയത്തിനിടയില്ലാത്ത ശരീരാനുഭവത്തിലൂടെ വ്യക്തമായ ഉറപ്പ് ഉണ്ടായാൽ വുളു മുറിയുന്നതാണ്. 

حَتَّى لَوْ خَرَجَ رِيحٌ مِنْ الدُّبُرِ وَهُوَ يَعْلَمُ أَنَّهُ لَمْ يَكُنْ مِنْ الْأَعْلَى فَهُوَ اخْتِلَاعٌ فَلَا يَنْقُضُ....(قَوْلُهُ: وَهُوَ يَعْلَمُ) أَيْ يَظُنُّ لِأَنَّ الظَّنَّ كَافٍ فِي هَذَا الْبَابِ ح أَيْ الظَّنَّ الْغَالِبَ

وَقَالَ الرَّحْمَتِيُّ: شَرْطُ الْعِلْمِ بِعَدَمِ كَوْنِهِ مِنْ الْأَعْلَى، فَأَفَادَ النَّقْضَ عِنْدَ الِاشْتِبَاهِ تَبَعًا لِلْحَلَبِيِّ فِي شَرْحِ الْمُنْيَةِ: وَفِي الْمِنَحِ عَنْ الْخُلَاصَةِ: مَنَاطُ النَّقْضِ الْعِلْمُ بِكَوْنِهِ مِنْ الْأَعْلَى فَلَا نَقْضَ مَعَ الِاشْتِبَاهِ، وَهُوَ مُوَافِقٌ لِلْفِقْهِ وَالْحَدِيثِ الصَّحِيحِ «حَتَّى يَسْمَعَ صَوْتًا أَوْ يَشَمَّ رِيحًا» وَبِهِ يُعْلَمُ أَنَّهُ مِنْ الْأَعْلَى

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/136]

 (وَعَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «إِذَا وَجَدَ أَحَدُكُمْ فِي بَطْنِهِ شَيْئًا» ) : أَيْ كَالْقَرْقَرَةِ بِأَنْ تَرَدَّدَ فِي بَطْنِهِ رِيحٌ (فَأُشْكِلَ) : أَيِ الْتَبَسَ (عَلَيْهِ أَخَرَجَ) : بِهَمْزَةِ اسْتِفْهَامٍ (مِنْهُ شَيْءٌ أَمْ لَا، فَلَا يَخْرُجَنَّ مِنَ الْمَسْجِدِ) : أَيْ لِلتَّوَضُّؤِ لِأَنَّ الْمُتَيَقَّنَ لَا يُبْطِلُهُ الشَّكُّ. قِيلَ: يُوهِمُ أَنَّ حُكْمَ غَيْرِ الْمَسْجِدِ بِخِلَافِ الْمَسْجِدِ، لَكِنْ أُشِيرَ بِهِ إِلَى أَنَّ الْأَصْلَ أَنْ يُصَلِّيَ فِي الْمَسْجِدِ لِأَنَّهُ مَكَانُهَا، فَعَلَى الْمُؤْمِنِ مُلَازَمَةُ الْجَمَاعَاتِ لِلْمَسْجِدِ (حَتَّى يَسْمَعَ صَوْتًا) : أَيْ: صَوْتَ رِيحٍ يَخْرُجُ مِنْهُ ( «أَوْ يَجِدَ رِيحًا» ) : أَيْ: يَجِدَ رَائِحَةَ رِيحٍ خَرَجَتْ مِنْهُ، وَهَذَا مَجَازٌ عَنْ تَيَقُّنِ الْحَدَثِ

[الملا على القاري، مرقاة المفاتيح شرح مشكاة المصابيح، ٣٦٠/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment