സർക്കാർ സബ്സിഡിയോടുകൂടിയ ലോൺ എടുക്കൽ രണ്ട് നിബന്ധനകളോടെ അനുവദനീയമാണ്.
ഒന്ന്. ലോൺ എടുക്കുന്ന വ്യക്തിക്ക് തന്റെ സാമ്പത്തിക ശേഷിയെ പരിഗണിച്ചുകൊണ്ട് അയാൾ മുഴുവൻ ലോണും ആ അവധിക്കുള്ളിൽ അടച്ചുതീർക്കുമെന്ന് ഉറച്ച വിശ്വാസമൊ ഉറച്ച പ്രതീക്ഷയൊ ഉണ്ടാകണം.
അങ്ങനെ ലോണിന് ചുമത്തുന്ന പലിശ, സർക്കാർ അനുവദിച്ച സബ്സിഡി തുകയെക്കാൾ കവിയാതിരിക്കണം. ഉദാ: ഒരാൾ 10 ലക്ഷം രൂപ ലോൺ എടുത്തു. സർക്കാർ 30% (3 ലക്ഷം രൂപ) സബ്സിഡിയായി ബാങ്കിന് അടച്ചു. അപ്പോൾ ലോൺ എടുക്കുന്നവന്റെ ബാധ്യത 7 ലക്ഷം രൂപ മാത്രമായി. ഈ 7 ലക്ഷത്തിന് ബാങ്ക് നിയമപ്രകാരം പലിശ ഈടാക്കും. എന്നാൽ 7 ലക്ഷത്തിന് വരുന്ന മൊത്തം പലിശ 3 ലക്ഷം രൂപയെ കവിയരുത് കൂടാതെ ലോൺ എടുക്കുന്നയാൾ നിർബന്ധമായും അടക്കേണ്ട മുഴുവൻ തുകയും അടച്ചുതീർക്കണം.
എന്നാൽ ഒരാൾക്ക് തന്റെ സാമ്പത്തിക നിലയെ അടിസ്ഥാനമാക്കി ഇത്തരമൊരു ഉറപ്പോ ശക്തമായ സാധ്യതയോ ഇല്ലെങ്കിൽ അവനു സബ്സിഡിയുള്ള ലോൺ എടുക്കൽ അനുവദനീയമല്ല.
രണ്ട്: സബ്സിഡി ലോൺ എടുക്കുന്നത് സർക്കാർ ബാങ്കുകളിൽ നിന്ന് മാത്രമായിരിക്കണം.
ഉദാ:SBI, PMB തുടങ്ങിയ കേന്ദ്രമോ സംസ്ഥാനമോ ഉടമസ്ഥതയിലുള്ള ബാങ്കുകൾ.
ഒരു വ്യക്തി സ്വകാര്യ (പ്രൈവറ്റ്) ബാങ്കിൽ നിന്ന് സബ്സിഡിയുള്ള ലോൺ എടുക്കുകയാണെങ്കിൽ സർക്കാർ സബ്സിഡിയുണ്ടായാലും അത് പലിശാധിഷ്ഠിതമായ ലോൺ തന്നെയായിരിക്കും അതിനാൽ അത് ഹറാമായിത്തീരും.
നിബന്ധനകളോടെ സബ്സിഡി ലോൺ അനുവദനീയമാകുന്നതിന്റെ കാരണം
ബാങ്ക് സർക്കാർ സർക്കാർ ഉടമസ്ഥതയിൽ ആയിരിക്കുമ്പോൾ സബ്സിഡി നൽകുന്ന വകുപ്പും സർക്കാർ തന്നെയായിരിക്കും. അതിനാൽ സബ്സിഡി വകുപ്പ് ബാങ്കിന് നൽകുന്ന തുക ലോൺ എടുക്കുന്നയാളുടെ കാര്യത്തിൽ ‘കടം ഇളവ് ’ എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്.
ബാങ്ക് തന്നെ ലോൺ തുകയിലെ ഒരു ഭാഗം മാപ്പ് ചെയ്തതുപോലെ. ഈ ഇളവ് حکماً (നിയമപരമായി) ബാങ്കിന്റെ ഭാഗത്തുനിന്നുള്ളതായതിനാൽ അടയ്ക്കുന്ന പലിശയെ പലിശയല്ലെന്ന് കണക്കാക്കാൻ കഴിയും കാരണം ലോൺ എടുക്കുന്നയാൾ പലിശയ്ക്കു തുല്യമായ ഇളവ് സ്വീകരിച്ചിട്ടില്ല. അതിനാലാണ് ഈ രൂപത്തിലുള്ള സബ്സിഡി ലോൺ ശരീഅത്ത് പ്രകാരം അനുവദനീയമാകുന്നത്.
ഇനി ബാങ്ക് പ്രൈവറ്റ് ആണെങ്കിൽ
സബ്സിഡി വകുപ്പ് ഒന്നും ബാങ്ക് മറ്റൊന്നുമായിരിക്കും രണ്ടും വ്യത്യസ്ത സ്ഥാപനങ്ങൾ. ഇത്തരം സാഹചര്യത്തിൽ സർക്കാർ നൽകുന്ന സബ്സിഡി ലോൺ എടുക്കുന്നയാളുടെ കാര്യത്തിൽ വെറും സാമ്പത്തിക സഹായം (تعاون) മാത്രമാണ്.
ലോൺ അടയ്ക്കാൻ വേണ്ടി എടുക്കുന്നയാൾക്ക് സർക്കാർ പണം നൽകിയതുപോലെ പക്ഷേ ചില പ്രായോഗിക ആവശ്യങ്ങൾ കാരണം ആ തുക നേരിട്ട് കൊടുക്കാതെ അവന്റെ പേരിൽ ബാങ്കിന് നൽകുന്നു ലോൺ എടുക്കുന്നയാൾ അത് മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാതിരിക്കാനായി.
ഇവിടെ ബാങ്ക് ലോൺ തുകയിലെ ഒരു ഭാഗവും മാപ്പ് ചെയ്തിട്ടില്ല. അതുകൊണ്ട് ഇത് വ്യക്തമായ പലിശാധിഷ്ഠിത ലോൺ ആണ്. അതിനാൽ ഹറാമാണ്.
ഒരു വ്യക്തിക്ക് തന്റെ സാമ്പത്തിക ശേഷി പരിഗണിക്കുമ്പോൾ മിച്ചമുള്ള ലോൺ തുകയിലെ പലിശ, ഇളവ് ചെയ്ത തുകയ്ക്കുള്ളിൽ തന്നെ നിൽക്കും എന്നുറപ്പോ ശക്തമായ സാധ്യതയോ ഇല്ലെങ്കിൽ അവനു ഈ സബ്സിഡി ലോൺ എടുക്കൽ അനുവദനീയമല്ല.
കാരണം അത്തരം സാഹചര്യത്തിൽ പലിശയിൽ വീഴാനുള്ള ശക്തമായ അപകടസാധ്യത നിലനിൽക്കും. അതിനെ ന്യായീകരിക്കാൻ യാതൊരു ശരിയായ ശരീഅത്ത് വ്യാഖ്യാനവും സാധ്യമല്ല.
പലിശ വ്യവസ്ഥ അടങ്ങിയ കരാറുകളെക്കുറിച്ചുള്ള പൊതുവായ നിർബന്ധാവസ്ഥ
ഈ വിഷയത്തിൽ കാണപ്പെടുന്ന പലിശാധിഷ്ഠിത കരാർ വ്യവസ്ഥ ആവശ്യകതയും (ضرورة) പൊതുവായ ബാധ്യതയും (عموم البلوى) കാരണമായി ചില അളവിൽ അവഗണിക്കാവുന്നതാണ്.
കാരണം ഇന്നത്തെ കാലത്ത് ഒന്നോ രണ്ടോ അല്ല നൂറുകണക്കിന് ഇടപാടുകളിൽ അസാധുവായ കരാറുകളും വ്യവസ്ഥകളും നിലനിൽക്കുന്നു. അവയെല്ലാം പൂർണ്ണമായി നിരോധിച്ചാൽ ഉമ്മത്ത് അത്യന്തം വലിയ ബുദ്ധിമുട്ടിലാകും.
ഉദാ:
- റെയിൽവേ അല്ലെങ്കിൽ വിമാന ടിക്കറ്റ് റദ്ദാക്കിയാൽ മുഴുവൻ തുകയും തിരികെ ലഭിക്കണമെന്നില്ല (തത്കാൽ ടിക്കറ്റ്, നോൺ-റിഫണ്ടബിൾ ഫ്ലൈറ്റ് ടിക്കറ്റ് മുതലായവ)
- വൈദ്യുതി കണക്ഷനിൽ നിശ്ചിത സമയത്ത് ബിൽ അടയ്ക്കാത്താൽ പിഴയോ പലിശയോ ഈടാക്കുമെന്ന വ്യവസ്ഥ
- ഫ്ലാറ്റ് അല്ലെങ്കിൽ പ്ലോട്ട് വാങ്ങുമ്പോൾ, നിശ്ചിത തീയതിക്കുള്ളിൽ മുഴുവൻ തുക അടയ്ക്കാത്താൽ അഡ്വാൻസ് തുക പിടിച്ചെടുക്കുന്ന വ്യവസ്ഥ
ഇമാം സർഖസി (റ) യുടെ വാക്ക് അൽ-മബ്സൂത് എന്ന ഗ്രന്ഥത്തിൽ പറയുന്നു: “അന്ന് സ്വഫ്വാൻ ഒരു ഹർബി (അമുസ്ലിം രാജ്യക്കാരൻ) ആയിരുന്നു.
മുസ്ലിംനും അമുസ്ലിമായുള്ള ഇടപാടുകളിൽ മുസ്ലിംകൾ തമ്മിൽ അനുവദനീയമല്ലാത്ത പല വ്യവസ്ഥകളും അനുവദനീയമാണ്.” (അൽ-മബ്സൂത് 11/136)
ക്രെഡിറ്റ് കാർഡ് വിഷയത്തിൽ മുഫ്തി തഖി ഉസ്മാനി (ദാ:ബ) യുടെ പറയുന്നു.
താമസിച്ചാൽ പലിശ ഈടാക്കുമെന്ന വ്യവസ്ഥ ഇന്നത്തെ കാലത്ത് അനേകം അനിവാര്യ ഇടപാടുകളിൽ ഉള്ളതിനാൽ
അത് പ്രായോഗികമായി നടപ്പാകില്ലെന്ന ഉറപ്പോടെയും സമയത്ത് തന്നെ അടയ്ക്കുമെന്ന പ്രതിബദ്ധതയോടെയും ഉള്ളപ്പോൾ പൊതുവായ ബുദ്ധിമുട്ടിന്റെ അടിസ്ഥാനത്തിൽ ചില ഇളവ് അനുവദിക്കാവുന്നതാണ്. (ഫതാവാ ഉസ്മാനി 3/357)
അവലംബം : ഫതാവാ ദാറുൽ ഉലൂം
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment