Saturday 7 November 2020

നബി തങ്ങളുടെ (സ) മാതാപിതാക്കൾക്കു തർളിയത്ത്

 

നബി(സ) തങ്ങളുടെ മാതാവിന്റെ നാമം കേൾക്കുമ്പോൾ തർളിയത്ത് (റളിയല്ലാഹു....) ചൊല്ലുകയും പിതാവിന്റെ നാമം കേൾക്കുമ്പോൾ തർളിയത്തു ചൊല്ലാതിരിക്കുകയും ചെയ്യുന്നു. കാരണം വിശദീകരിച്ചാലും?


അതിനു കാരണം അജ്ഞത തന്നെ. എന്തെന്നാൽ തർളിയത്തിന്റെ കാര്യത്തിൽ രണ്ടുപേരും ഒരു പോലെയാണ്. ചൊല്ലുന്നെങ്കിൽ രണ്ടുപേർക്കും ചൊല്ലണം.

നബി(സ)യുടെ മാതാവും പിതാവും പിതാമഹന്മാരുമെല്ലാം ശുദ്ധരും വിശ്വാസികളും ഖൈറിന്റെ അഹ് ലുകാരും (ഗുണവാന്മാർ) ആണെന്ന് നിരവധി തെളിവുകളുടെ അടിസ്ഥാനത്തിൽ ഇമാം സുയൂഥി(റ), ഇബ്നു ഹജർ(റ) പോലുള്ളവർ സ്ഥിരീകരിച്ചിട്ടുണ്ട്. അൽഹാവീ ലിൽ ഫതാവാ 202 -233, അഫ്ളലുൽ ഖിറാ 1-19. നബിമാരല്ലാത്ത എല്ലാ മഹാന്മാരുടെയും ഗുണവാന്മാരുടെയും പേരിൽ തർളിയത്തു (റളിയല്ലാഹു....) ചൊല്ലലും തറഹ്ഹും (റഹിമഹുല്ലാ..) ചൊല്ലലും സുന്നത്താണ്. തുഹ്ഫ: 3-239.

(മൗലാനാ നജീബുസ്താദ് മമ്പാട് , പ്രശ്നോത്തരം : 2/185)

No comments:

Post a Comment