Friday 13 November 2020

എംപ്ലോയ്‌മെന്റ് കാർഡ് വീട്ടിലിരുന്ന് പുതുക്കാം

 

നമ്മൾ എല്ലാവരും എംപ്ലോയ്‌മെന്റിൽ നമ്മുടെ പഠന ശേഷം സർട്ടിഫിക്കറ്റുകൾ കൊണ്ട് പോയി രജിസ്റ്റർ ചെയ്തിട്ടുള്ളവരാണ് . ആദ്യ പ്രാവശ്യം രജിസ്റ്റർ ചെയ്യാൻ എല്ലാവർക്കും ഉത്സാഹമായിരിക്കും .

പക്ഷെ പിന്നീട് പുതുക്കേണ്ട സമയങ്ങളിൽ നമ്മൾ അത് വിട്ടു പോകുകയോ , അല്ലെങ്കിൽ നാട്ടിലില്ലാത്ത അവസ്ഥ വന്നു ചേരുകയോ , അതുമല്ലെങ്കിൽ മറ്റു തടസ്സങ്ങളോ കാരണം പുതുക്കേണ്ട സമയം കഴിഞ്ഞു പോയിട്ടുണ്ടാകും . അങ്ങനെയുള്ളവർക്ക് വീട്ടിലിരുന്നു തന്നെ അത് പുതുക്കാൻ സാധിക്കും . വീണ്ടും എംപ്ലോയ്‌മെന്റ് ഓഫീസിൽ പോയി ബുദ്ധിമിട്ടേണ്ട കാര്യമില്ല.

നിങ്ങൾ അതിനായി ചെയ്യേണ്ടുന്നത്

https://eemployment.kerala.gov.in/pub/publicProcess/renewal 

എന്ന ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ആദ്യം സെലക്ട് ചെയ്യുക , അതിനു ശേഷം അതിൽ ചോദിക്കുന്ന Exchange എന്ന ഭാഗം അതിൽ നിന്നും സെലക്ട് ചെയ്തു കൊടുക്കുക . ശേഷം Registration Number(Eg. 00/1234, 12/w1223 etc) ടൈപ്പ് ചെയ്യുക . അടുത്തതായി നിങ്ങളുടെ ജനന തീയതിയും നൽകുക . അവസാനമായി അതിലുള്ള Captcha കൂടി കറക്റ്റായി നൽകുക . എന്നിട്ട് Get Details എന്ന ഭാഗത്തു ക്ലിക്ക് ചെയ്‌താൽ നിങ്ങളുടെ കാർഡ് പുതുക്കി കഴിഞ്ഞു .

ചിലപ്പോൾ റെജിസ്ട്രേഷൻ നമ്പർ കൊടുക്കുമ്പോൾ invalid എന്ന് കാണിച്ചേക്കാം. അങ്ങനെ വന്നാൽ നമ്പർ തിരിച്ചു കൊടുത്തു നോക്കുക . അതായതു നമ്മൾ റെജിസ്ട്രേഷൻ നമ്പർ കൊടുക്കുമ്പോൾ തുടക്കം നമ്മുടെ സ്ഥലത്തിന്റെ ഒരു രണ്ടക്ക നമ്പർ കാണിക്കും. ശേഷം നമ്മുടെ നമ്പർ ഒരു പക്ഷെ ഇങ്ങനെ ആയിരിക്കും - w1234/12 

ഈ രീതിയിൽ കൊടുത്താൽ ചിലപ്പോൾ invalid കാണിക്കാം. അപ്പോൾ അവർ തന്ന രണ്ടക്ക കോഡിന് ശേഷം നമ്മുടെ രെജിസ്ട്രേഷൻ നമ്പർ ഈ രീതിയിൽ ടൈപ്പ് ചെയ്യുക  12/w1234

വീണ്ടും invalid വന്നാൽ Captcha റിഫ്രഷ് ചെയ്ത് ഒന്നുകൂടി നൽകിയതിന് ശേഷം ഗെറ്റ് ഡീറ്റെയിൽസ് എന്ന ഭാഗം ക്ലിക്ക് ചെയ്‌താൽ സംഗതി കഴിഞ്ഞു . നമ്മൾ പുതുക്കിയ കാർഡ് പുതിയ ഡേറ്റോടു കൂടി പിഡിഫ് ഫയൽ ലഭിക്കും . അത് സേവ് ചെയ്യുകയോ , പ്രിന്റ് ചെയ്തു സൂക്ഷിക്കുകയോ ചെയ്യാം.

ഇതിൽ നമ്മുടേതായി അക്കൗണ്ട് ക്രിയേറ്റ് ചെയ്യുവാൻ ഈ ലിങ്ക് ഉപയോഗപ്പെടുത്തുക.

https://eemployment.kerala.gov.in/usr/nicsl/login




No comments:

Post a Comment