Thursday 19 November 2020

അവ്വലുൽ മുസ് ലിമീൻ ചൊല്ലാമോ

 

ഇയ്യിടെ ജമാഅത്തു നമസ്കാരത്തിനിടയിൽ പുതിയൊരു അനുഭവമുണ്ടായി. എന്റെ അടുത്തുള്ള വ്യക്തി വജ്ജഹ്തു ഓതുകയാണ്. 'വ അനമിനൽ മുസ് ലിമീൻ' എന്നു നാം ചൊല്ലുന്നിടത്ത് അയാൾ 'വ അന അവ്വലുൽ മുസ് ലിമീൻ' എന്നാണ് ചൊല്ലിക്കേട്ടത്. നമസ്കാരാനന്തരം അതിനെക്കുറിച്ചന്വേഷിച്ചപ്പോൾ അങ്ങനെയാണു നബി ചൊല്ലിയതായി റിപ്പോർട്ടുള്ളതെന്ന് അയാൾ പറഞ്ഞു. ഇതു ശരിയാണോ? നബി(സ) അങ്ങനെയാണോ ചൊല്ലിയിരുന്നത്? ആണെങ്കിൽ അതിന്റെ ഉദ്ദേശ്യമെന്ത്? നമുക്കും അങ്ങനെ ചൊല്ലാമോ?


'വഅന അവ്വലുൽ മുസ്ലിമീൻ' എന്നത് നബി(സ)യോട് പറയാൻ വേണ്ടി നിർദ്ദേശമുള്ള ഒരു ആയത്തിലെ വാക്യമാണ്. വജ്ജഹ്തുവിന്റെ വാക്യത്തിൽ നബി(സ)തങ്ങൾ ഇതും ഇടയ്ക്കു ചൊല്ലാറുണ്ടായിരുന്നു. അതു തന്നെയേ നബി ചൊല്ലിയിരുന്നുള്ളൂവെന്നില്ല. നാം സാധാരണ പറയാറുള്ള 'വഅന മിനൽ മുസ് ലിമീൻ' എന്നതും നബി(സ) ചൊല്ലാറുണ്ടായിരുന്നു.

ഞാനാണു മുസ് ലിം സമൂഹത്തിലെ ആദ്യൻ എന്നത്രെ 'വഅന അവ്വലുൽ മുസ്ലിമീൻ' എന്നതിന്റെ അർത്ഥം. നബി(സ)യുടെ കാര്യത്തിൽ ഇതു തീർത്തും ശരിയാണ്. മുസ് ലിംകളിൽ ആദ്യൻ നബി(സ)തങ്ങൾ തന്നെയാണല്ലോ. ഇതുപക്ഷേ, നബിയല്ലാത്തവർക്കു ചേരുകയില്ല. അതിനാൽ ഈ അർത്ഥാദ്ദേശ്യത്തോടെയോ ഒന്നും കരുതാതെയോ മറ്റുള്ളവർ ഇങ്ങനെ ചൊല്ലൽ അനുവദനീയമല്ല. ഹറാമാണ്. ആയത്തിന്റെ പദം ഉദ്ദേശിച്ചുകൊണ്ട് അങ്ങനെ ചൊല്ലാമെന്നു മാത്രം. തുഹ്ഫ:2-31.

(മൗലാനാ നജീബുസ്താദ് മമ്പാട് - പ്രശ്നോത്തരം: 4/32)

No comments:

Post a Comment