Wednesday 11 November 2020

സ്വർഗത്തിലെ യുദ്ധ പോരാട്ട ഭൂമികളും - സ്വർഗീയ പർവ്വതങ്ങളും

 

ഇസ്ലാമിൻ്റെ നിലനിൽപ്പിനായി ശത്രുക്കളോട് പോരാടിയ ചരിത്രപ്രസിദ്ധമായ 4 യുദ്ധ സ്ഥലങ്ങൾ സ്വർഗത്തിൽ ഉണ്ടാവുമെന്ന് ഇമാം ഖുർത്വുബി (റ)

1.ബദർ , ഹി: 2 റമളാൻ 17, വെള്ളിയാഴ്ച  നടന്ന യുദ്ധ സ്ഥലം

2. ഉഹദ്, ഹി: 3 ശവ്വാൽ 7 ശനിയാഴ്ച നടന്ന യുദ്ധഭൂമിക

3. ഖന്ദഖ്: ഹി:5ൽ ദുൽഖഅദ് മാസത്തിൽ നടന്ന കിടങ്ങ് കൂഴിച്ച് ശത്രുക്കളെ പരാചയപ്പെടുത്തിയ യുദ്ധഭൂമി

4. ഖൈബർ: മുറഹിബ് രാജാവിൻ്റെ ഭരണ സിരാ കേന്ദ്രത്തിൽ ചെന്ന് ഹി. 7 ജമാദുൽ ഊലയിൽ നടത്തിയ യുദ്ധത്തിന് സാക്ഷ്യം വഹിച്ച സ്ഥലം.


സ്വർഗത്തിൽ ഭൂമിയിലെ  4 പർവ്വതങ്ങൾ  ഉണ്ടാകുമെന്ന് ഹദീസ്

1. മദീനയിലെ ഉഹ്ദ് പർവ്വതം,

 ഉഹ്ദ് നമ്മേയും നാം ഉഹ്ദിനേയും ഇഷ്ടപ്പെടുന്നു എന്ന് തിരുനബി

2. ഈജിപ്തിലെ ത്വൂർ പർവ്വതം 

(മൂസാ (അ) ന്‌ തൗറാത്ത് നൽകപ്പെട്ടതും അല്ലാഹു നബിയോട്  സംസാരിച്ചതും ഇവിടെ വെച്ചാണ്

ദജ്ജാൽ ചെവിട്ടാത്ത മലയാണിത്

3. ജൂദിയ്യ് പർവ്വതം. 

നൂഹ് നബിയുടെ കപ്പൽ നങ്കൂരമിട്ടത് ഈ മലയിലാണ് 

ഖുർആൻ സൂറ: ഹൂദിൽ പരാമർശിച്ച മലയാണിത്

4. ലബനാൻ പർവ്വതം

കഅബ നിർമിക്കാൻ ആദം (അ) കല്ല് കൊണ്ട് വന്നത് ഈ ലബനാൻ മലയിൽ നിന്നാണ്.

No comments:

Post a Comment