Sunday 22 November 2020

പരസ്പരം ഇഷ്ടത്തിലായിരുന്ന സ്ത്രീയും പുരുഷനും വിവാഹത്തിനു മുമ്പ് ജനിച്ച പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുക്കാൻ ആ പുരുഷന് പറ്റുമോ.


പരസ്പരം ഇഷ്ടത്തിലായിരുന്ന സ്ത്രീയും പുരുഷനും വിവാഹത്തിനു മുമ്പ് ജനിച്ച പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുക്കാൻ ആ പുരുഷന് പറ്റുമോ. അതിന് ഇസ്‌ലാമികമായി തടസ്സമുണ്ടോ? അത്തരം സാഹചര്യത്തിലുള്ള ഒരാൾ എന്തു ചെയ്യണം. ഈ മകൾക്കും പിതാവിനും പരസ്പരം അനന്തര സ്വത്തിന് അവകാശമുണ്ടോ? 


ആ പുരുഷൻ പ്രസ്തുത പെൺകുട്ടിയുടെ പിതാവല്ല. അതിനാൽ അവളെ നികാഹ് ചെയ്തു കൊടുക്കാൻ അദ്ദേഹത്തിന് അധികാരമില്ല. വ്യഭിചാരത്തിൽ ജനിച്ച കുട്ടിക്ക് പിതാവും പിതൃബന്ധുക്കളുമില്ലാത്തതിനാൽ അവളെ നികാഹ് ചെയ്തു കൊടുക്കാനുള്ള അനുവാദം ഖാളിക്കാണ്. ഖാളി നേരിട്ടോ പ്രതിനിധി മുഖേനയോ നികാഹ് ചെയ്തു കൊടുക്കേണ്ടതാണ്. അവളുടെ നികാഹ് നടത്താൻ ഖാളിയുമായി ബന്ധപ്പെടുകയാണ് വേണ്ടത്.

ആ പുരുഷനും അവളും തമ്മിൽ അനന്തരാവകാശമുണ്ടാവുകയില്ല. കാരണം അവർ തമ്മിൽ പിതൃ-പുത്ര ബന്ധമില്ല. വ്യഭിചാരത്തിൽ ജനിച്ച കുട്ടിയുടെ ജനനത്തിന് കാരണക്കാരനായ പുരുഷനെ ഇസ്‌ലാമിക നിയമമനുസരിച്ച് ആ കുട്ടിയുടെ പിതാവായി അംഗീകരിക്കില്ല.


ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി

No comments:

Post a Comment