Wednesday 11 November 2020

മുറിച്ച അവയവം എന്തു ചെയ്യണം

 

അപകടത്തിൽ പെട്ടോ രോഗം കാരണമോ ഒരാളുടെ അവയവം മുറിച്ചു മാറ്റിയാൽ ആ അവയവത്തിന്റെ വിധിയെന്ത്? ചിലർ പറയുന്നു മരണാനന്തര കർമ്മങ്ങളൊക്കെ അതിനും ചെയ്യണമെന്ന്. വേറെ ചിലർ അതു കുഴിച്ചിട്ടാൽ മതിയെന്നും. ഏതാണു ശരി?

കുഴിച്ചിട്ടാൽ മതിയെന്നു പറഞ്ഞതാണു ശരി. ജീവിച്ചിരിക്കുന്ന ഒരാളിൽ നിന്നു വേർപ്പെട്ട ഏതൊരു വസ്തുവിനെയും മറയ്ക്കൽ -കുഴച്ചിടൽ-സുന്നത്താണ്. അതിന്റെ മേൽ മയ്യിത്തു നമസ്കാരം നിർവ്വഹിക്കൽ അനുവദനീയമല്ല. തുഹ്ഫ: ശർവാനി സഹിതം: 3-161.

(നജീബ് ഉസ്താദ് മമ്പാട് - പ്രശ്നോത്തരം : 3 -178)

No comments:

Post a Comment