Friday 20 November 2020

കുടുംബ ബന്ധം ചേർക്കുന്നവർ അപകട മരണങ്ങളിൽ നിന്നും രക്ഷപ്പെടാം

 

'ഇബ്റാഹീം ബ്ൻ മുഹമ്മദ് ബ്ൻ ത്വൽഹഃ(റ) വഫാതായി' എന്ന വാർത്ത ആരോ ഒരാൾ സഈദ് ബ്നുൽ മുസയ്യബ്(റ) വിനോട് പറഞ്ഞു. രണ്ട് പേരും താബിഉകളിലെ ശ്രേഷ്ഠ വ്യക്തിത്വങ്ങൾ...

കേട്ടുടനെ സഈദ്(റ) ചോദിച്ചു: "എന്താണ് സംഭവിച്ചത്...? എങ്ങനെയാണദ്ദേഹം മരിച്ചത്...?"

"അദ്ദേഹത്തിന്റെ വീട് അശേഷം തകർന്ന് വീണു... നിർഭാഗ്യവശാൽ അദ്ദേഹം ആ സമയത്ത് വീട്ടിനുള്ളിലായിരുന്നു..."

"അല്ലാാാഹ്... ഇബ്റാഹീം അങ്ങനെ മരിക്കില്ല... അല്ലാഹു അദ്ദേഹത്തെ ഈ രൂപത്തിൽ മരിപ്പിക്കില്ല..." 

സഈദ് ബ്നുൽ മുസയ്യബ്(റ)വിന്റെ മറുപടി കേട്ട് അവർ തരിച്ചുനിന്നു.


സഈദ്(റ)വിനെ അവർക്ക് നന്നായറിയാം... വെറും വർത്തമാനങ്ങൾ അവരിന്നേ വരേ ആ നാവിൽ നിന്ന് കേട്ടിട്ടില്ല.

ഉടൻ കൂടിയ ജനമെല്ലാം ആ തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ അദ്ദേഹത്തെ പരതി... അത്ഭുതമെന്നല്ലാതെന്തു പറയാൻ...!! ഒരുതരി പൊട്ടലോ പോറലോ ഏൽക്കാതെ  ഇബ്റാഹീം ബ്ൻ മുഹമ്മദ്(റ) എന്നവരെ ജീവനോടെ ആ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് കണ്ടെടുത്തു.

'അതല്ല, സഈദ്(റ) എന്തു കൊണ്ടാ ഇതിങ്ങനെ കൃത്യമായി പറഞ്ഞത്...?' അതാണല്ലോ അത്യത്ഭുതം...!

അവർ ചോദിക്കാൻ മടിച്ചില്ല:

"ഈ തകർന്ന് തരിപ്പണമായ ബിൽഡിംഗിനടിയിൽ അദ്ദേഹം ജീവനോടിരിക്കുന്നുണ്ടെന്ന് നിങ്ങളെങ്ങനെയാ അറിഞ്ഞത്...?"

സഈദ് തങ്ങൾ പറഞ്ഞു: "വേറൊന്നും കൊണ്ടല്ല.. അദ്ദേഹം കുടുംബ ബന്ധങ്ങൾ ഒരു വിള്ളൽ പോലും വീഴാതെ പുലർത്തി വരുന്ന വ്യക്തിയാണ്... ബന്ധങ്ങളൂട്ടിയുറപ്പിക്കുന്നവർക്ക് അല്ലാഹു ഒരിക്കലും ഇങ്ങനെത്തെ മരണം നൽകില്ല..."


അവലംബം: سفط الملح وزوح الترح


ബന്ധങ്ങൾ മുറിക്കുന്നവന് സുവർഗത്തിൽ സീറ്റില്ലന്നല്ലേ മുത്ത് നബി صلى الله عليه وسلم നമ്മോട് പറഞ്ഞത്... സഗൗരവം അതുൾക്കൊള്ളാനും മാതൃകയാവാനും അല്ലാഹുവേ ഈ പാവങ്ങൾക്ക് നീ തൗഫീഖ് നൽകണേ... ആമീൻ!

صل الله على محمد صل الله عليه وسلم


ഉമറുല്‍ഫാറൂഖ് സ്വിദ്ദീഖി

No comments:

Post a Comment