Monday 16 November 2020

അല്ലാഹു എന്നതിലെ " ല്ല" എന്നുച്ചരിക്കുമ്പോൾ നാവ് എവിടെ തൊടുവിക്കണം?

 

നാവിൻ്റെ തലയും മേലെ മുൻ പല്ലിൻ്റെ ഊനും


മഖ്റജ്

🔖 അറബിയിലെ ലാം എന്ന അക്ഷരത്തിൻ്റെ ഉത്ഭവസ്ഥാനമാണ് അല്ലാഹു എന്നതിലെ ല്ല ക്കും ഉള്ളത്

🔖നാവിൻ്റെ തലയും മേലെ മുൻ പല്ലിൻ്റെ ഊനും ആണ് മഖ്റജ്

🔖 അല്ലാഹു എന്നതിലെ ല്ലാ മിന് മുമ്പ് അകാരമോ ഉകാരമോ വന്നാൽ ലാമിനെ തടിപ്പിച്ചാണ് ഉച്ചരിക്കേണ്ടത് ഇതിന് തഫ്ഹീം എന്ന് പേര്

🔖ല്ലാ മിന് മുമ്പ് കെ സ്ർ (ഇകാരം) വന്നാൽ ല്ലാമിനെ നേർപ്പിച്ച് ഉച്ചരിക്കണം (ഉദ: ബില്ലാഹി ) തർഖീഖ് എന്നതിന് പേര് പറയുന്നു

🔖 തടിപ്പിച്ചാലും നേർപ്പിച്ചാലും ഉത്ഭവസ്ഥാനം തെറ്റാൻ പാടില്ല

🔖നാവിൻ്റെ തല പല്ലിൻ്റെ തലയിൽ തട്ടിയാൽ ഉച്ചാരണം ഒന്നാണെങ്കിലും അക്ഷരം മാറിപ്പോകും

🔖 അണപ്പല്ലിൽ നാവ് തട്ടിച്ചാൽ അത്  ض ആയിപ്പോകും, ഇങ്ങനെ തട്ടിച്ചാൽ ശബ്ദ വ്യത്യാസം കാണില്ലങ്കിലും അക്ഷരം വേറെയാണ്

🔖 ഖുർആനിൽ ഇങ്ങനെ മാറി ഉച്ചരിക്കൽ ഹറാം

🔖 ഖുർആൻ ഗുരുമുഖത്ത് നിന്ന് കണ്ടും കേട്ടും പഠിക്കൽ നിർബന്ധം

No comments:

Post a Comment