Thursday 17 December 2020

മുഖത്ത് അടിയുടെ പാട് ഉണ്ടായിരുന്ന പ്രവാചകർ (സ) യുടെ പത്നി ആര്?

 

സ്വഫിയ്യ(റ) 


🔖അഖ്ത്വബിന്റെ മകന്‍ ഹുയയിൻ്റെയും ശംവീലിന്റെ പുത്രി ബര്‍റയുടേയും മകൾ

🔖 മൂസ നബി(അ)ന്റെ സഹോദരന്‍ ഹാറൂന്‍ നബി(അ)ന്റെ പരമ്പരയില്‍പെട്ട സ്വഹാബിയത്ത്

🔖ഹിജ്‌റയുടെ 10 വര്‍ഷം മുമ്പ് ഖൈബറില്‍ ജനനം

🔖ഹിജ്‌റ 7ല്‍ ഖൈബറില്‍ നിന്നും മടങ്ങിവരുമ്പോള്‍ നബി(സ) ഇവരെ  വിവാഹം ചെയ്തു

🔖നബി(സ)യുമായി വിവാഹം കഴിക്കുമ്പോള്‍ സ്വഫിയ്യബീവി വിധവയായിരുന്നു

🔖മിശ്കമിന്റെ മകന്‍ സലാം, 

റബീഇന്റെ മകന്‍ കിനാന എന്നിവർ  മുന്‍ ഭര്‍ത്താക്കന്മാര്‍

🔖ഖൈബറിൽ വെച്ച് ദിഹ്‌യത്തുല്‍ കല്‍ബി(റ)ക്ക് ഗനീമത്തായി ലഭിച്ചതായിരുന്നു ഇവരെ 

🔖 നബി(സ) 7 ഒട്ടകങ്ങൾ നൽകി അവരെ മോചിപ്പിച്ചു വിവാഹം ചെയ്തു 

🔖 ഈ അടിമത്ത മോചനമായിരുന്നു ഇവർക്ക് നബി (സ്വ) തങ്ങൾ നൽകിയ മഹ്ർ

🔖 നബിയുടെ  57-ാം   വയസ്സിലാണ് സ്വഫിയ്യ ബീവിയെ വിവാഹം ചെയ്തത്

🔖ഗോത്രപ്രതാപിയായിരുന്ന പിതാവും ജൂതനേതാവായിരുന്ന ഭര്‍ത്താവും മരണപ്പെട്ട മനോവേദനയില്‍ കഴിഞ്ഞ അവരെ നബി(സ) അടിമത്ത മോചനം നടത്തി വിവാഹം ചെയ്യുകയായിരുന്നു

🔖 പ്രവാചകരെ സ്വപ്നം കണ്ട  കഥ ബീവി പറഞ്ഞുപ്പോൾ ഭർത്താവ് അവരുടെ മുഖത്തടിക്കുകയും ആ പാട് കുറെ കാലം നിലനിൽക്കുകയും ചെയ്തു

🔖നബി(സ)യില്‍ നിന്നുള്ള ഇവർക്ക്  സന്താനങ്ങള്‍ ഇല്ല

🔖വഫാത്ത്: ഹിജ്‌റ 50ല്‍ മദീനയില്‍.

🔖മഖ്ബറ:  ജന്നത്തുല്‍ ബഖീഅ്

No comments:

Post a Comment