Saturday 19 December 2020

അറബിഭാഷ UNO യുടെ ഔദ്യാഗിക ഭാഷയായി പ്രഖ്യാപിക്കപ്പെട്ട വർഷം?

 

1973 ഡിസംബർ 18


ഡിസംബർ 18 യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 2010 മുതൽക്ക് എല്ലാവർഷവും അറബി ഭാഷ ദിനമായി ആചരിച്ചു വരുന്നു

ഡിസംബർ 18 യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 2010 മുതൽക്ക് എല്ലാവർഷവും അറബി ഭാഷ ദിനമായി ആചരിച്ചു വരുന്നു.  അറബിക് ഐക്യരാഷ്ട്രസഭയുടെ ഔദ്യാഗിക ഭാഷയായി പ്രഖ്യാപിക്കപ്പെട്ടത് 1973 ഡിസംബർ 18നായിരുന്നതിനാലാണിത്. 

ബഹുഭാഷാപരതയും, സാംസ്ക്കാരിക നാനാത്ത്വവും കൊണ്ടാടുക (celebrate multilingualism and cultural diversity) എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്. ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളെ തുല്യമായി കണ്ട് കൊണ്ട് അവയുടെ ഉപയോഗത്തെ യു.എൻ ശാഖാ സംഘടനകളിലുടനീളം പ്രോൽസാഹിപ്പിക്കുകയെന്നതും ലക്ഷ്യങ്ങളിൽ പെടുന്നു.


അറബി ഭാഷ

അറബി അറേബ്യൻ ഭൂപ്രദേശത്ത് സംസാരിക്കുന്നതും സെമിറ്റിക് ഭാഷാ കുടുംബത്തിൽപെടുന്നതുമായ ഒരു ഭാഷയാണ്. ഹീബ്രു , അറാമിക് ഭാഷകളും ഇതേ കുടുംബത്തിൽപെട്ടതാണ്. സെമിറ്റിക് ഭാഷകളിൽ ഇന്നും സജീവമായി നിലനിൽക്കുന്ന ഭാഷ അറബി മാത്രമാണ്. ജനസംഖ്യയനുസരിച്ച്‌ ലോകത്തെ നാലാമത്തെ വിനിമയഭാഷയാണിത്‌. ലോകത്ത് 25 കോടി ജനങ്ങൾ അവരുടെ മാതൃഭാഷയായി അറബി ഉപയോഗിക്കുന്നു. അനേകം പേർ തങ്ങളുടെ പ്രഥമഭാഷ അല്ലെങ്കിൽ കൂടി അറബി സംസാരിക്കുന്നുണ്ട്. അറബ്‌ലോകത്ത് ധാരാളം ഉപഭാഷകളും നിലവിലുണ്ട്.

ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിങ്ങനെ ലോകത്തെ എല്ലാ ഭാഷകളും അറബിയാൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്.

ഇസ്ലാം മതത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ ഖുർ‌ആൻ അറബി ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്.


അറബി ലിപി

28 അക്ഷരങ്ങൾ ആണ് അറബിയിലുള്ളത്. അ ഇ ഉ അ്‌ എന്നീ നാല് വർണ്ണങ്ങളാണ് അറബി ഭാഷയിൽ ഉള്ളത്. അകാരം - ഫതഹ്‌, ഇകാരം - കസറ, ഉകാരം - ദ്വമ്മ, അ്‌കാരം- സുകൂൻ എന്നിവയാണിത്‌. മറ്റ് ഭാഷകളിലെന്ന പോലെ അറബിയിലും അതിന്റെ പ്രാധാന്യം വലുതാണ്‌.

പാശ്ചാത്യ ലോകത്ത് അറബി പഠനം പ്രസിദ്ധിയാർജ്ജിച്ച് വരുന്നുണ്ട്. മറ്റു പല ഭാഷകളും അറബിയിൽ നിന്ന് കടം കൊണ്ടിട്ടുണ്ട്, ചരിത്ര പരമായ പ്രാധാന്യമാണതിന്റെ കാരണം.പല ഇംഗ്ലീഷ് വാക്കുകളും അറബിയിലേക്കും കടന്നു കൂടിയിട്ടുണ്ട്.

No comments:

Post a Comment