Friday, 26 September 2025

അത്തഹിയ്യാത്തിലെ സ്വലാത്തിൽ "സയ്യിദിന" അധികരിപ്പിക്കൽ അനുവദനീയമാണോ ?

 

അത്തഹിയ്യാത്തിലെ സ്വലാത്തുമായി ബന്ധപ്പെട്ട ഹദീസുകളിൽ സയ്യിദിനാ എന്ന പരാമർശം വന്നിട്ടില്ല. എന്നാൽ ആദരവിന്റെയും അദബിന്റെയും പേരിൽ  നബി ﷺ തങ്ങളുടെയും ഇബ്രാഹിം (അ) മിന്റെയും പേരിനൊപ്പം സയ്യിദിന അധികരിപ്പിക്കൽ അനുവദനീയമാണ് മുസ്തഹബ്ബാണ്. ഹനഫി, ഷാഫി മദ്ഹബുകളിലെ പ്രബലമായ അഭിപ്രായവും ഇതുതന്നെയാണ്. അത് തെറ്റാണെന്നും ബിദ് അത് ആണെന്നുമുള്ള അഭിപ്രായം ഒഴിവാക്കപ്പെടേണ്ടതാണ്.

وَنُدِبَ السِّيَادَةُ لِأَنَّ زِيَادَةَ الْإِخْبَارِ بِالْوَاقِعِ عَيْنُ سُلُوكِ الْأَدَبِ فَهُوَ أَفْضَلُ مِنْ تَرْكِهِ.....لِأَنَّ فِيهِ الْإِتْيَانَ بِمَا أُمِرْنَا بِهِ، وَزِيَادَةُ الْإِخْبَارِ بِالْوَاقِعِ الَّذِي هُوَ أَدَبٌ، فَهُوَ أَفْضَلُ مِنْ تَرْكِهِ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/513]

وَاعْتُرِضَ بِأَنَّ هَذَا مُخَالِفٌ لِمَذْهَبِنَا لِمَا مَرَّ مِنْ قَوْلِ الْإِمَامِ مِنْ أَنَّهُ لَوْ زَادَ فِي تَشَهُّدِهِ أَوْ نَقَصَ فِيهِ كَانَ مَكْرُوهًا. قُلْت: فِيهِ نَظَرٌ؛ فَإِنَّ الصَّلَاةَ زَائِدَةٌ عَلَى التَّشَهُّدِ لَيْسَتْ مِنْهُ، نَعَمْ يَنْبَغِي عَلَى هَذَا عَدَمُ ذِكْرِهَا فِي " وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ " وَأَنَّهُ يَأْتِي بِهَا مَعَ إبْرَاهِيمَ - عَلَيْهِ السَّلَامُ -

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥١٤/١]

وَالْأَفْضَلُ الْإِتْيَانُ بِلَفْظِ السِّيَادَةِ كَمَا قَالَهُ ابْنُ ظَهِيرَةَ وَصَرَّحَ بِهِ جَمْعٌ وَبِهِ أَفْتَى الشَّارِحُ لِأَنَّ فِيهِ الْإِتْيَانَ بِمَا أُمِرْنَا بِهِ وَزِيَادَةُ الْأَخْبَارِ بِالْوَاقِعِ الَّذِي هُوَ أَدَبٌ فَهُوَ أَفْضَلُ مِنْ تَرْكِهِ وَإِنْ تَرَدَّدَ فِي أَفْضَلِيَّتِهِ الْإِسْنَوِيُّ، وَأَمَّا حَدِيثُ «لَا تُسَيِّدُونِي فِي الصَّلَاةِ» فَبَاطِلٌ لَا أَصْلَ لَهُ كَمَا قَالَهُ بَعْضُ مُتَأَخِّرِي الْحُفَّاظِ، وَقَوْلُ الطُّوسِيِّ: إنَّهَا مُبْطِلَةٌ غَلَطٌ.

[الرملي، شمس الدين ,نهاية المحتاج إلى شرح المنهاج ,1/530]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

ഭർത്താവ് ദീൻ വിട്ട് നിരീശ്വരവാദിയായി. കുറച്ചുനാളിന് ശേഷം അയാൾക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നു. അവരുടെ വിവാഹ ബന്ധത്തിന്റെ വിധി ?

 

ഭർത്താവിന്റെ രിദ്ധത് (ദീനിൽ നിന്ന് പുറത്ത് പോകൽ) യഥാർത്ഥത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ ആ നിമിഷം തന്നെ അവരുടെ വിവാഹബന്ധം അവസാനിക്കും. ഉടൻ തന്നെ അവൾ ഇദ്ധ ആരംഭിക്കണം.

അയാൾ വീണ്ടും മുസ്ലീമാകുകയും ഇരുവരും ഭാര്യാഭർത്താക്കന്മാരായി ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്താൽ രണ്ട് സാക്ഷികളുടെ സാന്നിധ്യത്തിൽ പുതിയ മഹർ നിശ്ചയിച്ച് വീണ്ടും പുനർവിവാഹം നടത്തി  നികാഹ് പുതുക്കൽ നിർബന്ധമാണ്.

(وَارْتِدَادُ أَحَدِهِمَا) أَيْ الزَّوْجَيْنِ (فَسْخٌ) فَلَا يُنْقِصُ عَدَدًا (عَاجِلٌ) بِلَا قَضَاءٍ....(قَوْلُهُ فَلَا يُنْقِصُ عَدَدًا) فَلَوْ ارْتَدَّ مِرَارًا وَجَدَّدَ الْإِسْلَامَ فِي كُلِّ مَرَّةٍ وَجَدَّدَ النِّكَاحَ عَلَى قَوْلِ أَبِي حَنِيفَةَ تَحِلُّ امْرَأَتُهُ مِنْ غَيْرِ إصَابَةِ زَوْجٍ ثَانٍ بَحْرٌ عَنْ الْخَانِيَّةِ (قَوْلُهُ بِلَا قَضَاءٍ) أَيْ بِلَا تَوَقُّفٍ عَلَى قَضَاءِ الْقَاضِي، وَكَذَا بِلَا تَوَقُّفٍ عَلَى مُضِيِّ عِدَّةٍ فِي الْمَدْخُولِ بِهَا كَمَا فِي الْبَحْرِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ١٩٤،۱۹۳/٣]




മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

സുന്നത്, നഫ്ൽ നിസ്കാരങ്ങളിൽ ഉറക്കെ ഓതുന്നതിന്റെ വിധി ?

 

പകൽ സമയങ്ങളിൽ നിർവഹിക്കപ്പെടുന്ന സുന്നത്ത്,നഫ്ൽ  നിസ്കാരങ്ങളിൽ ശബ്ദം താഴ്ത്തി പതുക്കെ ഓതൽ നിർബന്ധമാണ്. രാത്രി സമയങ്ങളിൽ നിർവഹിക്കപ്പെടുന്ന സുന്നത്ത്,നഫ്ൽ നിസ്കാരങ്ങളിൽ ഉറക്കയോ പതുക്കയോ ഓതാവുന്നതാണ്.മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത നിലയിലാണങ്കിൽ  അല്പം ഉറക്കെ ഓതൽ ശ്രേഷ്ഠമാണ്.

و" يجب.....و" الإسرار في "نفل النهار" للمواظبة

[الطحطاوي، حاشية الطحطاوي على مراقي الفلاح شرح نور الإيضاح، صفحة ٢٥٣]

كمتنفل بالليل" والجهر أفضل ما لم يؤذ نائما ونحوه كمريض

[الطحطاوي، حاشية الطحطاوي على مراقي الفلاح شرح نور الإيضاح، صفحة ٢٥٤]

وأما النوافل لا تخلو إما أن تكون نوافل النهار أو نوافل الليل، فإن كانت نوافل النهار يكره الجهر فيها؛ لأنها تابعة للفرائض، والأصل فيه ما روى ابن عباس رضي الله عنهما أن النبي عليه السلام قال: «صلاة النهار عجماء» .

وأما نوافل الليل لا بأس بالجهر فيها؛ لأنه مشروع في فرائض الليلة لكن الأفضل أن يكون بين الجهر والإخفاء

[ابن مَازَةَ، المحيط البرهاني في الفقه النعماني، ٣٠٠/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

ദഫ് മുട്ടുന്നതിന്റെ ഇസ്ലാമിക വിധി ?

 

വിവാഹത്തെക്കുറിച്ച് ആളുകളെ അറിയിക്കുക എന്നതാണ് ദഫ് മുട്ടുന്നതിന്റെ ഉദ്ദേശ്യം. അതിനാൽ വിവാഹ സമയത്തും സന്തോഷ വേളകളിലും ദഫ് മുട്ടൽ നിബന്ധനകൾക്ക് വിധേയമായി അനുവദനീയമാണ്.

  1. ദഫ് പൂർണ്ണമായും ലളിതവും പ്ലേറ്റ് ആകൃതിയിലുള്ളതുമായിരിക്കണം.( ഇരുവശങ്ങളും മൂടപ്പെട്ട ഡ്രം പോലെയുള്ളത് ആവരുത് )
  2. ഇരുമ്പ് വളയങ്ങൾ, സ്റ്റീൽ തകിടുകൾ, കിലുങ്ങുന്ന മറ്റ് വസ്തുക്കൾ ഘടിപ്പിക്കാത്ത സാധാരണ ദഫ് ആയിരിക്കണം. അത്തരത്തിൽ ഘടിപ്പിച്ച ദഫ് മുട്ടൽ അനുവദനീയമല്ല.
  3. അമിത ആവേശവും ആസ്വാദനവും വർദ്ധിപ്പിക്കുന്ന തരത്തിൽ ഏതെങ്കിലും സംഗീത നിയമങ്ങൾക്കനുസൃതമായി (അതായത് സംഗീതത്തിന്റെ താളം) മുട്ടരുത്
  4. മറ്റു മ്യൂസിക്കുകളുടെ അകമ്പടി ഉണ്ടാവരുത്
  5. മുതിർന്ന സ്ത്രീപുരുഷന്മാർ ദഫ്‌ മുട്ടാതെ പ്രായംപൂർത്തിയാകാത്ത ചെറിയ പെൺകുട്ടികൾ ആയിരിക്കണം. പ്രായപൂർത്തിയായവരാണെങ്കിൽ അന്യ പുരുഷന്മാരുടെ മുന്നിൽ മുട്ടൽ അനുവദനീയമല്ല.

മേൽപ്പറഞ്ഞ നിബന്ധനകൾ പാലിച്ചുകൊണ്ട് ദഫ് മുട്ടുന്നത് കവിത ചൊല്ലുന്നതും അനുവദനീയമാണ്. അല്ലാത്തപക്ഷം അത് അനുവദനീയമല്ല.

എന്നാൽ ഇന്ന് പ്രചാരത്തിലുള്ള ദഫ് മുട്ടുന്നത്  ശരീഅത്ത് അനുസരിച്ച് ഹറാമും അനുവദനീയമല്ലാത്തതുമായ ഒരു സംഗീത ശൈലിയിലാണ് മാത്രമല്ല ഡാൻസും കൂടി കലർന്നതാണ്. അത്തരം പരിപാടികളിൽ പങ്കെടുക്കലും കാണലും അനുവദനീയമല്ല.

اختلف الناس في ضرب الدف في العرس قال بعضهم: لا بأس لما روي عن عائشة رضي الله عنها (102أ2) أن رسول الله صلى الله عليه وسلم قال: «أعلنوا النكاح، واجعلوه في المساجد، واضربوا عليه بالدفوف» وقال محمد بن سيرين: نبئت أن عمر بن الخطاب رضي الله عنه كان إذا سمع صوتاً أنكره سأل عنه، فإن قالوا: عرس أو ختان أقره، وقال بعضهم: يكره لقوله عليه السلام: «كل لهو المؤمن باطل إلا ثلاث؛ تأديبه فرسه ورميه عن قوسه وملاعبته مع أهله» قال الفقيه أبو الليث رحمه الله: الدف الذي يضرب في زماننا هذا مع الصنجات والخلاخلات ينبغي أن يكون مكروهاً، وإنما الخلاف في الذي كان يضرب في الزمن المتقدم

[ابن مَازَةَ، المحيط البرهاني في الفقه النعماني، ٤٠١/٥]

(قَوْلُهُ ضَرْبُ الدُّفِّ فِيهِ) جَوَازُ ضَرْبِ الدُّفِّ فِيهِ خَاصٌّ بِالنِّسَاءِ لِمَا فِي الْبَحْرِ عَنْ الْمِعْرَاجِ بَعْدَ ذِكْرِهِ أَنَّهُ مُبَاحٌ فِي النِّكَاحِ وَمَا فِي مَعْنَاهُ مِنْ حَادِثِ سُرُورٍ. قَالَ: وَهُوَ مَكْرُوهٌ لِلرِّجَالِ عَلَى كُلِّ حَالٍ لِلتَّشَبُّهِ بِالنِّسَاءِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤٨٢/٥]

ദഫ് മുട്ടൽ മുതിർന്നവരല്ലാത്ത സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കും മാത്രമാണ് അനുവദനീയം. പുരുഷന്മാർക്കും ആൺകുട്ടികൾക്കും അനുവദനീയമല്ല. ഒരു കലാ മത്സരം എന്ന നിലയിൽ നടത്തലും അനുവദനീയമല്ല.  ഫതാവ രിളവിയ്യ  (24/137)

قَوْلُهُ ضَرْبُ الدُّفِّ فِيهِ) جَوَازُ ضَرْبِ الدُّفِّ فِيهِ خَاصٌّ بِالنِّسَاءِ لِمَا فِي الْبَحْرِ عَنْ الْمِعْرَاجِ بَعْدَ ذِكْرِهِ أَنَّهُ مُبَاحٌ فِي النِّكَاحِ وَمَا فِي مَعْنَاهُ مِنْ حَادِثِ سُرُورٍ. قَالَ: وَهُوَ مَكْرُوهٌ لِلرِّجَالِ عَلَى كُلِّ حَالٍ لِلتَّشَبُّهِ بِالنِّسَاءِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤٨٢/٥]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

കോൽക്കളി, ഒപ്പന എന്നിവയുടെ വിധി ?

 

ശാരീരിക ഉന്മേഷവും ക്ഷമതയും ലഭിക്കുന്ന വിനോദങ്ങൾ കളികൾ ഒഴികെ മറ്റെല്ലാ വിനോദങ്ങളും കളികളും നേരം പോക്കുകളും ഹനഫി മദ്ഹബിൽ അനുവദനീയമല്ല. കോൽക്കളി, ഒപ്പന (ദഫ് മുട്ടൽ നിബന്ധനകളോടെ അനുവദനീയമാണ് ) തുടങ്ങിയ ആസ്വാദനം ലക്ഷ്യം വെച്ചിട്ടുള്ള നൃത്ത കലാരൂപങ്ങളെല്ലാം തടയപ്പെട്ടവയാണ്. ഇസ്ലാമിക ലേബലിൽ അറിയപ്പെടുന്ന ഇത്തരം കലകൾ അനുവദനീയമല്ല ഹറാമാണ്. പ്രായപൂർത്തിയാവാത്ത ചെറിയ കുട്ടികളെ ഇത്തരം പരിപാടികൾക്ക് തയ്യാറാക്കൽ രക്ഷിതാക്കൾക്ക് അനുവദനീയമല്ല. അവരെ തടയൽ നിർബന്ധമാണ്.

وَدَلَّتْ الْمَسْأَلَةُ عَلَى أَنَّ الْمَلَاهِيَ كُلَّهَا حَرَامٌ حَتَّى التَّغَنِّي بِضَرْبِ الْقَضِيبِ) ؛ لِأَنَّ مُحَمَّدًا - رَحِمَهُ اللَّهُ - أَطْلَقَ اسْمَ اللَّعِبِ وَالْغِنَاءِ بِقَوْلِهِ فَوَجَدَ ثَمَّةَ اللَّعِبَ وَالْغِنَاءَ وَهُوَ اللَّهْوُ حَرَامٌ، كَذَا فِي الْعِنَايَةِ، وَهَذَا الْقَدْرُ مِنْ التَّعْلِيلِ كَافٍ فِي بَيَانِ دَلَالَةِ الْمَسْأَلَةِ عَلَى أَنَّ الْمَلَاهِيَ كُلَّهَا حَرَامٌ هُوَ الصَّحِيحُ الْمُخْتَارُ عِنْدِي، وَقَدْ زَادَ جُمْهُورُ الشُّرَّاحِ عَلَى ذَلِكَ كَلَامًا آخَرَ حَيْثُ قَالُوا: فَاللَّعِبُ وَهُوَ اللَّهْوُ حَرَامٌ لنَّصِّ، قَالَ النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «لَهْوُ الْمُؤْمِنِ بَاطِلٌ إلَّا فِي ثَلَاثٍ: تَأْدِيبِهِ فَرَسَهُ وَفِي رِوَايَةٍ مُلَاعَبَتِهِ بِفَرَسِهِ، وَرَمْيِهِ عَنْ قَوْسِهِ، وَمُلَاعَبَتِهِ مَعَ أَهْلِهِ» وَهَذَا الَّذِي ذَكَرَهُ مُحَمَّدٌ لَيْسَ مِنْ هَذِهِ الثَّلَاثِ فَكَانَ بَاطِلًا انْتَهَى.

[الكمال بن الهمام، فتح القدير للكمال ابن الهمام، ١٥/١٠]

قَوْلُهُ وَكُرِهَ كُلُّ لَهْوٍ) أَيْ كُلُّ لَعِبٍ وَعَبَثٍ فَالثَّلَاثَةُ بِمَعْنًى وَاحِدٍ كَمَا فِي شَرْحِ التَّأْوِيلَاتِ وَالْإِطْلَاقُ شَامِلٌ لِنَفْسِ الْفِعْلِ، وَاسْتِمَاعُهُ كَالرَّقْصِ وَالسُّخْرِيَةِ وَالتَّصْفِيقِ وَضَرْبِ الْأَوْتَارِ مِنْ الطُّنْبُورِ وَالْبَرْبَطِ وَالرَّبَابِ وَالْقَانُونِ وَالْمِزْمَارِ وَالصَّنْجِ وَالْبُوقِ، فَإِنَّهَا كُلَّهَا مَكْرُوهَةٌ لِأَنَّهَا زِيُّ الْكُفَّارِ، وَاسْتِمَاعُ ضَرْبِ الدُّفِّ وَالْمِزْمَارِ وَغَيْرِ ذَلِكَ حَرَامٌ وَإِنْ سَمِعَ بَغْتَةً يَكُونُ مَعْذُورًا وَيَجِبُ أَنْ يَجْتَهِدَ أَنْ لَا يَسْمَعَ قُهُسْتَانِيٌّ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٩٥/٦]

وَمَنْ يَسْتَحِلُّ الرَّقْصَ قَالُوا بِكُفْرِهِ) الْمُرَادُ بِهِ التَّمَايُلُ وَالْخَفْضُ وَالرَّفْعُ بِحَرَكَاتٍ مَوْزُونَةٍ كَمَا يَفْعَلُهُ بَعْضُ مَنْ يَنْتَسِبُ إلَى التَّصَوُّفِ۔ وَقَدْ نَقَلَ فِي الْبَزَّازِيَّةِ عَنْ الْقُرْطُبِيِّ إجْمَاعَ الْأَئِمَّةِ عَلَى حُرْمَةِ هَذَا الْغِنَاءِ وَضَرْبِ الْقَضِيبِ وَالرَّقْصِ. قَالَ وَرَأَيْتُ فَتْوَى شَيْخِ الْإِسْلَامِ جَلَالِ الْمِلَّةِ وَالدِّينِ الْكَرْمَانِيِّ أَنَّ مُسْتَحِلَّ هَذَا الرَّقْصِ كَافِرٌ، وَتَمَامُهُ فِي شَرْحِ الْوَهْبَانِيَّةِ. وَنَقَلَ فِي نُورِ الْعَيْنِ عَنْ التَّمْهِيدِ أَنَّهُ فَاسِقٌ لَا كَافِرٌ۔ (شامی : ٤/٢٥٩)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

ഫോറക്സ് ട്രേഡിംഗ് കർമ്മ ശാസ്ത്രം

 

ഫോറക്സ് ട്രേഡിംഗ് എന്ന പേരിൽ ലോകത്ത് നടക്കുന്ന വ്യാപാരത്തിൽ സ്വർണം, വെള്ളി, കറൻസി, പരുത്തി, ഗോതമ്പ്, ഗ്യാസ്, ക്രൂഡ് ഓയിൽ, മൃഗങ്ങൾ തുടങ്ങി നിരവധി സാധനങ്ങളുടെ വാങ്ങൽ വിൽപ്പന നടന്നു വരുന്നു.

മനസ്സിലാക്കിയിടത്തോളം ഇന്ന് വ്യാപകമായി നടക്കുന്ന ഈ ട്രേഡിംഗ് രീതികളിൽ പലതും ശരീഅത്ത് നിയമങ്ങൾക്ക് എതിരായ കാര്യങ്ങൾ ഉൾപ്പെട്ടതിനാൽ അത് അനുവദനീയമല്ല ഹറാമാണ്.

ഫോറെക്സ് ട്രേഡിംഗിന് കീഴിൽ നിരവധി തരം ബിസിനസുകളുണ്ട്.

കറൻസി ട്രേഡിങ്  (Carry trading)

കുറഞ്ഞ പലിശ നിരക്കുള്ള ഒരു കറൻസിയിൽ പണം കടം വാങ്ങുകയും ഉയർന്ന പലിശ നിരക്ക് ലഭിക്കുന്ന മറ്റൊരു കറൻസിയിൽ നിക്ഷേപിക്കുകയും ചെയ്യുന്ന ഒരു നിക്ഷേപ തന്ത്രമാണ് ക്യാരി ട്രേഡ്. പലിശ നിരക്കിലെ വ്യത്യാസത്തിൽ നിന്ന് ലാഭം നേടുക എന്നതാണ് ലക്ഷ്യം.വാങ്ങുന്നയാളുടെ ലാഭം രണ്ട് കറൻസികൾ തമ്മിലുള്ള വ്യത്യാസമാണ്. ഈ രീതി ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും കുറഞ്ഞ പലിശ നിരക്കിൽ കടം വാങ്ങി ആളുകൾക്ക് ഉയർന്ന നിരക്കിൽ(ലോൺ) നൽകുന്ന ബിസിനസ്സ് രീതിക്ക് സമാനമാണ് രണ്ടും തമ്മിലുള്ള വ്യത്യാസം അവരുടെ ലാഭമാണ്.

  1. ഓൺലൈൻ ഫോറെക്സ് ട്രേഡിംഗിൽ ഒരു കറൻസി വാങ്ങുന്നതിനും വിൽക്കുന്നതിനും മൂന്ന് നിബന്ധനകൾ പാലിക്കൽ നിർബന്ധമാണ്.അതിന്റെ ഇടപാട് അക്കൗണ്ടിൽ കാണിക്കുക മാത്രമല്ല, യഥാർത്ഥമായിരിക്കണം.
  2. വിൽപ്പനക്കാരൻ അത് യഥാർത്ഥത്തിൽ സ്വന്തമാക്കിയിരിക്കണംഅത് കൈവശപ്പെടുത്തി കൈപറ്റിയിരിക്കണം
  3. വിവിധ രാജ്യങ്ങളുടെ കറൻസികൾ തമ്മിൽ കൈമാറ്റം നടക്കുന്നുവെങ്കിൽ കരാർ നടക്കുന്ന ആ സിറ്റിങ്ങിൽ അല്ലെങ്കിൽ ഉടൻ തന്നെ ഏതെങ്കിലും ഒരു കറൻസി യഥാർത്ഥമായോ അല്ലെങ്കിൽ നിയമപരമായോ قبضة (കൈവശപ്പെടുത്തൽ) കൈപ്പറ്റൽ നടക്കണം.

കേവലം സ്ക്രീൻ മാത്രമല്ലാതെ യഥാർത്ഥ വിൽക്കലും വാങ്ങലും ഇല്ലെങ്കിൽ അധികരൂപങ്ങളിലും കടം കടവുമായി വിനിമയം (بیع الدین بالدین) ചെയ്യലാണ് ഇത് അനുവദനീയമല്ല.

ഇവിടെ സ്ക്രീനിൽ സംഖ്യകളുടെ വർദ്ധനവും കുറവും ലാഭനഷ്ടമായി കണക്കാക്കപ്പെടുന്നു. ഒന്നും ഭൗതികമായി കൈവശപ്പെടുത്തുന്നില്ല. ഈ അർത്ഥത്തിൽ അതിൽ ചൂതാട്ടത്തിന്റെ പ്രശ്നങ്ങൾ കടന്നുവരുന്നു.ഇത് ഊഹക്കച്ചവടം ആവുന്നു. ഇത് അനുവദനീയമല്ല.

ചുരുക്കത്തിൽ ഇവിടെ قبضة (കൈപ്പറ്റൽ) ഒന്നും സംഭവിക്കുന്നില്ല, മുഴുവൻ ഇടപാടും വഞ്ചന (غرر) നിറഞ്ഞതാണ്, بیع الدین بالدین (കടം കടത്തിന് വിൽപ്പന) പോലെയാണ് ഇതൊന്നും ശരീഅത്തിൽ അനുവദനീയമല്ല.

ഫോറെക്സ് കമ്മോഡിറ്റി ട്രേഡിംഗ്

ഇന്റർനെറ്റിലെ മറ്റൊരു തരം ബിസിനസ്സ്, എണ്ണ, ചെമ്പ്, ഇരുമ്പ് തുടങ്ങിയ വിവിധ ലോഹങ്ങൾ, ഗോതമ്പ്, അരി തുടങ്ങിയ വിവിധ വസ്തുക്കൾ എന്നിവയും ഒരേ ഫ്ലാറ്റ്ഫോമിൽ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു എന്നതാണ്. ഇതിലും പൊതുവെ ഫോറെക്സ് കറൻസി എക്സ്ചേഞ്ചിലെ അതേ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ട്. ഒരു ഉപയോക്താവിന് തന്റെ ചെറിയ മൂലധനം ഉപയോഗിച്ച് ഒരു വലിയ ലോട്ട് വാങ്ങാം. ( ലോട്ട് = ഒരു കറൻസി ജോഡി (currency pair) വ്യാപാരത്തിന്റെ സ്റ്റാൻഡർഡ് അളവ് ) ഉദാഹരണത്തിന് ഒരാൾ പതിനായിരം രൂപ ഉപയോഗിച്ച് തന്റെ അക്കൗണ്ട് തുറന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന ധാരാളം ക്രൂഡ് ഓയിൽ അല്ലെങ്കിൽ ഗോതമ്പ് വാങ്ങുകയും പതിനായിരം രൂപ മാത്രം നിക്ഷേപിക്കുകയും ചെയ്യുന്നു. ഈ വാങ്ങലുകളെല്ലാം ഒരു ബ്രോക്കർ അല്ലെങ്കിൽ ഡീലർ വഴിയാണ് നടത്തുന്നത്. ഈ ബിസിനസ്സിലും സ്പോട്ട് ട്രേഡിംഗും (spot trade ) ഫ്യൂച്ചർ ട്രേഡിംഗും (future trade) ഉണ്ട്.

ലോട്ട് വാങ്ങിയതിനുശേഷം വാങ്ങിയ വസ്തുവിന്റെ വില  വർദ്ധിക്കുകയാണെങ്കിൽ, ഉപയോക്താവ് ലാഭം നേടുന്നു. ചിലപ്പോൾ നിർദ്ദിഷ്ട കാലയളവ് വരുന്നതിന് മുമ്പ് ലോട്ട് വിൽക്കുന്നു. കൂടാതെ വസ്തു വില കുറയാൻ തുടങ്ങിയാൽ അത് ഉപയോക്താവിന്റെ നഷ്ടമാണ്. നഷ്ടം ഉപയോക്താവ് നിക്ഷേപിച്ച തുകയേക്കാൾ കൂടുതലാണെങ്കിൽ ബ്രോക്കർ ഉപയോക്താവിനോട് കൂടുതൽ പണം നിക്ഷേപിക്കാൻ അല്ലെങ്കിൽ നിങ്ങളുടെ ഡീൽ റദ്ദാക്കാൻ ആവശ്യപ്പെടുന്നു. വാങ്ങുന്നയാൾ കൂടുതൽ പണം നിക്ഷേപിച്ചില്ലെങ്കിൽ ബ്രോക്കർ മുഴുവൻ ഇടപാടും റദ്ദാക്കുന്നു, അതായത് ഉപയോക്താവിന്റെ ഉടമസ്ഥതയിലുള്ളതായി സ്ക്രീനിൽ കാണിക്കുന്ന ഇടപാട് യഥാർത്ഥത്തിന് വിപരീതമാണ്. കൂടാതെ ഉപയോക്താവിന്റെ ഉടമസ്ഥാവകാശം ഉപയോക്താവ് നിക്ഷേപിക്കുന്ന തുകയിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

മറ്റു ചില ഷറഈ പ്രശ്നങ്ങൾ

ഒരു കച്ചവടത്തിൽ അസാധുവായ  നിബന്ധനകൾ (شرط فاسد) ഉൾപ്പെടുന്നുണ്ടെങ്കിൽ ആ ഇടപാടും അസാധുവായി പോകുമെന്നത് അടിസ്ഥാന നിയമമാണ്. 

ഫോറക്സ് ട്രേഡിംഗ് ഇടപാടുകളിൽ അസാധുവായ ശർത്തുകൾ കണ്ടുവരുന്നു. 

ഉദാ: ഉദാഹരണത്തിന്, സ്വാപ്പുകളിൽ (swaps) ഒരു നിശ്ചിത കാലയളവിന് ശേഷം വിൽപ്പന അവസാനിപ്പിക്കുമെന്ന (بیع بشرط الإقالة )വ്യവസ്ഥവെക്കുക അതേസമയം വിൽപ്പന പൂർത്തിയായതിനുശേഷം ബന്ധിതമാവുകയും കക്ഷികളുടെ ഓപ്ഷൻ അവസാനിപ്പിക്കുമെന്ന നിബന്ധന വെക്കുക. ഇടപാട് പൂർത്തിയായതിനുശേഷം കച്ചവടം അവസാനിപ്പിക്കൽ നിർബന്ധമാവുവുന്നു. ഇവിടെ പരസ്പര സമ്മതത്തോടെ കച്ചവടം അവസാനിപ്പിക്കണം എന്ന നിബന്ധന നഷ്ടമാകുന്നു. പക്ഷേ ഇങ്ങനെ അവസാനിപ്പിക്കണമെന്ന് മുൻ‌കൂട്ടി വ്യവസ്ഥയായി ചേർക്കുന്നത് കരാർ അസാധുവാകുന്നു.

മുകളിൽ പറഞ്ഞ ഫ്യൂച്ചർ സൈലിന്റെ രൂപം ഒരു അസാധുവാണ്.വിൽപ്പന ഉടനടി ആയിരിക്കണം എന്നതിനാൽ ഭാവിയിലെ ഒരു തീയതിയിൽ വാങ്ങലും വിൽപ്പനയും അസാധുവാണ്.

കൈപ്പറ്റുന്നതിന് മുമ്പുള്ള വിൽപ്പന അനുവദനീയമല്ല.കറൻസി നിരക്കിന്റെ ഏറ്റക്കുറച്ചിലിലൂടെ ലാഭം നേടുന്നതിനായി എഴുപത് മുതൽ എൺപത് ശതമാനം വരെ ആളുകൾ ഈ വിപണിയിൽ വാങ്ങുന്നതിനാൽ അവരുടെ ലക്ഷ്യം കറൻസി നേടുകയല്ല.അതിനാൽ വാങ്ങുന്നവർ അധികവും  കറൻസി കൈപ്പറ്റിയതിനുശേഷം അല്ല വിൽക്കുന്നത്.

ഈ വിൽപ്പനയിൽ ബ്രോക്കറുടെ ഭാഗത്തുനിന്ന് ഒരു വഞ്ചനയുണ്ട്, ഉപഭോക്താവ് താൻ വിൽക്കുന്ന ഇനത്തെ ഒരു നിക്ഷേപം നൽകി തന്റെ സ്വത്തായി കണക്കാക്കുകയും അതിന്റെ വിലയിലെ വർദ്ധനവിൽ നിന്ന് ലാഭം നേടുകയും ചെയ്യുന്നു. അതിൽ ഒരു നഷ്ടമുണ്ടെങ്കിൽ, മുഴുവൻ ഇടപാടും അവസാനിപ്പിക്കാൻ ബ്രോക്കർക്ക് അവകാശമുണ്ട്, അതേസമയം ഷരീഅത്ത് അനുസരിച്ച് തന്റെ പ്രവൃത്തിക്കുള്ള പ്രതിഫലം ലഭിച്ചതിനുശേഷം ബ്രോക്കർക്ക് ഇടപാടിൽ അവകാശമോ അധികാരമോ ഇല്ല. ഒരു വ്യക്തി എന്തെങ്കിലും വാങ്ങിയിട്ടുണ്ടെങ്കിൽ ഇപ്പോൾ അതിന്റെ ലാഭനഷ്ടത്തിന് അയാൾ ഉത്തരവാദിയാണ്. നഷ്ടം കാണുമ്പോൾ മറ്റേ കക്ഷി സമ്മതിക്കുന്നില്ലെങ്കിൽ അയാൾക്ക് ഇടപാട് റദ്ദാക്കാൻ കഴിയില്ല.


قال الله تعالى: يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنْصَابُ وَالْأَزْلَامُ رِجْسٌ مِنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ۔(المائده:90)

 وشرط المعقود عليه ستة: كونه موجودا مالا متقوما مملوكا في نفسه، وكون الملك للبائع فيما يبيعه لنفسه، وكونه مقدور التسليم فلم ينعقد بيع المعدوم وما له خطر العدم

الدر المختار وحاشية ابن عابدين (رد المحتار) (4/ 505)

ثم التسليم يكون بالتخلية على وجه يتمكن من القبض بلا مانع ولا حائل. وشرط في الأجناس شرطا ثالثا وهو أن يقول: خليت بينك وبين المبيع فلو لم يقله أو كان بعيدا لم يصر قابضا والناس عنه غافلون، فإنهم يشترون قرية ويقرون بالتسليم والقبض، وهو لا يصح به القبض على الصحيح وكذا الهبة والصدقة

الدر المختار وحاشية ابن عابدين (رد المحتار) (4/ 561)

ولأن هذا العقد مبادلة الثمن بالثمن والثمن يثبت بالعقد دينا في الذمة والدين بالدين حرام في الشرع لنهي النبي صلى الله عليه وسلم عن بيع الكالئ بالكالئ فما يحصل به التعيين وهو القبض لا بد منه في هذا العقد

المبسوط للسرخسي (14/ 4)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

ഒരാൾക്ക്‌ പണം കടം നൽകി അയാൾക്ക് ഇപ്പോൾ ആ കടം തിരിച്ചു നൽകാൻ സാധിക്കുന്നില്ല. സകാതിന്റെ തുക കടമായി ഈടാക്കൽ അനുവദനീയമാണോ?


കടം നൽകപ്പെട്ട വ്യക്തി സകാതിന് അർഹനാണെങ്കിൽ അയാളുടെ കയ്യിൽ സകാത്തിന്റെ തുക നൽകിയതിന് ശേഷം അതിൽ നിന്ന് കടം തിരികെ ഈടാക്കൽ  അനുവദനീയമാണ്. സകാത് വീടപ്പെടുകയും കടം തിരികെ ലഭിക്കുകയും ചെയ്യുന്നു. അവകാശിയുടെ കയ്യിൽ കൊടുക്കാതെ ഈടാക്കിയാലൊ നൽകിയ കടം മാപ്പാക്കിയാലോ സകാത് വീടപ്പെടുകയില്ല.

وَأَدَاءُ الدَّيْنِ عَنْ الْعَيْنِ لَا يَجُوزُ بِأَنْ كَانَ لَهُ عَلَى فَقِيرٍ خَمْسَةُ دَرَاهِمَ وَلَهُ مِائَتَا دِرْهَمٍ عَيْنٍ حَالَ عَلَيْهَا الْحَوْلُ فَتَصَدَّقَ بِالْخَمْسَةِ عَلَى الْفَقِيرِ نَاوِيًا عَنْ زَكَاةِ الْمِائَتَيْنِ؛ لِأَنَّهُ أَدَاءُ النَّاقِصِ عَنْ الْكَامِلِ فَلَا يَخْرُجُ عَمَّا عَلَيْهِ، وَالْحِيلَةُ فِي الْجَوَازِ أَنْ يَتَصَدَّقَ عَلَيْهِ بِخَمْسَةِ دَرَاهِمَ عَيْنٍ يَنْوِي عَنْ زَكَاةِ الْمِائَتَيْنِ ثُمَّ يَأْخُذُهَا مِنْهُ قَضَاءً عَنْ دَيْنِهِ فَيَجُوزُ وَيَحِلُّ لَهُ ذَلِكَ.

[الكاساني، بدائع الصنائع في ترتيب الشرائع، ٤٣/٢]

وَاعْلَمْ أَنَّ أَدَاءَ الدَّيْنِ عَنْ الدَّيْنِ وَالْعَيْنِ عَنْ الْعَيْنِ، وَعَنْ الدَّيْنِ يَجُوزُ وَأَدَاءُ الدَّيْنِ عَنْ الْعَيْنِ، وَعَنْ دَيْنٍ سَيُقْبَضُ لَا يَجُوزُ. وَحِيلَةُ الْجَوَازِ أَنْ يُعْطِيَ مَدْيُونَهُ الْفَقِيرَ زَكَاتَهُ ثُمَّ يَأْخُذَهَا عَنْ دَيْنِهِ،

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٧١/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട


തൊപ്പി അല്ലെങ്കിൽ തലപ്പാവ് ധരിക്കുക, താടി വക്കുക, പോലുള്ളവ സുന്നത്ത് അല്ലെ.. അത് ചെയ്തില്ലെങ്കില്‍ ശിക്ഷ ഇല്ല ചെയ്താല്‍ പ്രതിഫലം ഉണ്ട് എന്നല്ലേ.അപ്പോള്‍ താടി ഒരു പിടി വെക്കല്‍ നിര്‍ബന്ധം ആകുന്നതു എങ്ങനെ..?

 

ധാരാളം ഹദീസുകളിലൂടെ താടി വെക്കുന്നതിന് കൽപ്പന വന്നിട്ടുണ്ട്. ഹനഫി മദ്‌ഹബിൽ ഒരുപിടി തടിയിൽ കുറയാതെ വളർത്തൽ സാധാരണ സുന്നത്ത് പോലെ അല്ല വാജിബായ സുന്നത്താണ്. ഫർളും വാജിബും ഏകദേശം ഒന്ന് തന്നെയാണ് ഫിഖ്ഹിൽ തെളിവിന്റെയും (ثبوت) വിശ്വാസത്തിന്റെയും (اعتقاد) വിത്യാസം മാത്രമാണുള്ളത്. ഫർളിന്റെയും വാജിബിന്റെയും വിധി ഒന്നുതന്നെയാണ്. തലപ്പാവിന്‍റെയും താടിയുടെയും വിധി മദ്ഹബിൽ ഒന്നല്ല വ്യത്യസ്തമാണ്.താടി വടിക്കൽ ഹറാമാണ്. ഒരു പിടിയേക്കാൾ വെട്ടി ചുരുക്കൽ ഹറാമിനോടടുത്ത കറാഹതാണ്. പാപിയാകുന്നതാണ്.

وَأَمَّا الْأَخْذُ مِنْهَا وَهِيَ دُونَ ذَلِكَ كَمَا يَفْعَلُهُ بَعْضُ الْمَغَارِبَةِ، وَمُخَنَّثَةُ الرِّجَالِ فَلَمْ يُبِحْهُ أَحَدٌ، وَأَخْذُ كُلِّهَا فِعْلُ يَهُودِ الْهِنْدِ وَمَجُوسِ الْأَعَاجِمِ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/418]

(قوله: جميع اللحية) بكسر اللام وفتحها نهر، وظاهر كلامهم أن المراد بها الشعر النابت على الخدين من عذار وعارض والذقن.

وفي شرح الإرشاد: اللحية الشعر النابت بمجتمع الخدين والعارض ما بينهما وبين العذار وهو القدر المحاذي للأذن، يتصل من الأعلى بالصدغ ومن الأسفل بالعارض بحر

رد المحتار: (100/1، ط: دار الفکر)

فَمَا ثَبَتَ بِهِ يُسَمِّيهِ فَرْضًا عَمَلِيًّا؛ لِأَنَّهُ يُعَامَلُ مُعَامَلَةَ الْفَرْضِ فِي وُجُوبِ الْعَمَلِ، وَيُسَمَّى وَاجِبًا نَظَرًا إلَى ظَنِّيَّةِ دَلِيلِهِ،...أَنَّ الْوَاجِبَ لَا يَلْزَمُ اعْتِقَادُ حَقِيقَتِهِ لِثُبُوتِهِ بِدَلِيلٍ ظَنِّيٍّ، وَمَبْنَى الِاعْتِقَادِ عَلَى الْيَقِينِ، لَكِنْ يَلْزَمُ الْعَمَلُ بِمُوجِبِهِ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/95]




മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

താടി ഷേപ്പ് ചെയ്യുന്നതിന്റെ വിധി ?


ചെവിക്കടുത്തുള്ള താടിയെല്ല് മുതൽ  മുഴുവൻ ഭാഗവും കീഴ്ചുണ്ട് മുതൽ താടിയുടെ അടിഭാഗം വരെ വളരുന്ന എല്ലാ രോമങ്ങളും  താടിയുടെ പരിധിയിൽ ഉൾപ്പെടുന്നു. ഇതല്ലാത്ത കഴുത്തിലും കവിളിലും അധികമായി വളരുന്ന രോമങ്ങൾ നീക്കം ചെയ്ത് ഷേപ്പ് ചെയ്യൽ അനുവദനീയമാണ്. ഒരു പിടി വെക്കൽ നിർബന്ധമാണ്. ഒരു പിടിയേക്കാൾ വെട്ടിക്കുറക്കൽ അനുവദനീയമല്ല ഹറാമിനോട് അടുത്ത കറാഹതാണ്.

وَلَا بَأْسَ إذَا طَالَتْ لِحْيَتُهُ أَنْ يَأْخُذَ مِنْ أَطْرَافِهَا وَلَا بَأْسَ أَنْ يَقْبِضَ عَلَى لِحْيَتِهِ فَإِنْ زَادَ عَلَى قَبْضَتِهِ مِنْهَا شَيْءٌ جَزَّهُ وَإِنْ كَانَ مَا زَادَ طَوِيلَةً تَرَكَهُ كَذَا فِي الْمُلْتَقَطِ.

وَالْقَصُّ سُنَّةٌ فِيهَا وَهُوَ أَنْ يَقْبِضَ الرَّجُلُ لِحْيَتَهُ فَإِنْ زَادَ مِنْهَا عَلَى قَبْضَتِهِ قَطَعَهُ كَذَا ذَكَرَ مُحَمَّدٌ - رَحِمَهُ اللَّهُ تَعَالَى - فِي كِتَابِ الْآثَارِ عَنْ أَبِي حَنِيفَةَ - رَحِمَهُ اللَّهُ تَعَالَى - قَالَ وَبِهِ نَأْخُذُ كَذَا فِي مُحِيطِ السَّرَخْسِيِّ.

وَلَا يَحْلِقُ شَعْرَ حَلْقِهِ وَعَنْ أَبِي يُوسُفَ - رَحِمَهُ اللَّهُ تَعَالَى - لَا بَأْسَ بِذَلِكَ وَلَا بَأْسَ بِأَخْذِ الْحَاجِبِينَ وَشَعْرَ وَجْهِهِ مَا لَمْ يَتَشَبَّهْ بِالْمُخَنَّثِ كَذَا فِي الْيَنَابِيعِ.

[مجموعة من المؤلفين ,الفتاوى الهندية ,5/358]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

നാസിലത്തിന്റെ ഖുനൂത്തിൽ ദുആ ചെയ്യുന്നത് പോലെ ഉയർത്തണോ അതല്ല താഴ്ത്തി ഇടണോ?

 

ഫജ്ർ നിസ്കാരത്തിൽ ഖുനൂത്ത് ഓതുമ്പോൾ ഇമാമും മുഖ്തദികളും കൈകൾ ഉയർത്തൽ കറാഹത്താണ്. മദ്ഹബിലെ പ്രബലമായ അഭിപ്രായം കൈകൾ താഴ്ത്തി ഇട്ട് പതുക്കെ ആമീൻ പറയലാണ്. കൈകൾ കെട്ടി നിൽക്കലും അനുവദനീയമാണ്. 

وأما قوله: أرأیتم رفعکم أیدیکم في الصلاة أنه لبدعة ففیه دلیل علی کراہة إطالة رفع الیدین في القنوت کما ترفعان في الدعاء خارج الصلاة (اعلاء السنن ٦/ ۹۱)

(قَوْلُهُ بَلْ يَقِفُ) وَقِيلَ يَقْعُدُ، وَقِيلَ يُطِيلُ الرُّكُوعَ، وَقِيلَ يَسْجُدُ إلَى أَنْ يُدْرِكَهُ فِيهِ شُرُنْبُلَالِيَّةٌ (قَوْلُهُ مُرْسِلًا يَدَيْهِ) لِأَنَّ الْوَضْعَ سُنَّةٌ قِيَامٌ طَوِيلٌ فِيهِ مَسْنُونٌ، وَهَذَا الذِّكْرُ لَيْسَ بِمَسْنُونٍ عِنْدَنَا

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٩/٢]

ثم وضع يمينه على يساره" وتقدم صفته "تحت سرته عقب التحريمة بلا مهلة" لأنه سنة القيام في ظاهر المذهب. وعند محمد سنة القراءة فيرسل حال الثناء وعندهما يعتمد في كل قيام فيه ذكر مسنون كحالة الثناء والقنوت وصلاة الجنازة ويرسل بين تكبيرات العيدين إذ ليس فيه ذكر مسنون

[الطحطاوي، حاشية الطحطاوي على مراقي الفلاح شرح نور الإيضاح، صفحة ٢٨٠]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

കടബാധ്യതയുള്ളവന് സകാത് നൽകൽ അനുവദനീയമാണോ

 

കടബാധ്യത മാത്രം ഒരാളെ സകാതിന്റെ അവകാശിയാക്കുകയില്ല. കടബാധ്യത മൂലം ഫഖീറിന്റെ പരിധിയിൽ ഉൾപ്പെടെങ്കിൽ മാത്രമാണ് അയാൾ അവകാശിയാകുന്നത്. അതായത് അയാളുടെ സമ്പത്തിൽ നിന്ന് മൊത്തം കടവും കുറയ്ക്കുമ്പോൾ അവശേഷിക്കുന്ന സ്വത്ത് നിസാബിനേക്കാൾ കുറവാണെങ്കിൽ അത്തരമൊരു വ്യക്തിക്ക് സകാത് നൽകാം അയാൾ അവകാശിയാണ്. മാത്രമല്ല കടബാധ്യതയുള്ളയാൾക്ക് സകാത് നൽകൽ പ്രത്യേകം ശ്രേഷ്ഠമാണ്.

وَيَجُوزُ دَفْعُهَا إلَى مَنْ يَمْلِكُ أَقَلَّ مِنْ النِّصَابِ، وَإِنْ كَانَ صَحِيحًا مُكْتَسَبًا كَذَا فِي الزَّاهِدِيِّ

[مجموعة من المؤلفين ,الفتاوى الهندية ,1/189]

 لا يملك نصابا فاضلا عن دينه) وفي الظهيرية: الدفع للمديون أولى منه للفقير

[علاء الدين الحصكفي، الدر المختار شرح تنوير الأبصار وجامع البحار، صفحة ١٣٧]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

വിവാഹ സദസിൽ നികാഹ് ഉറപ്പിക്കുമ്പോൾ മഹ്ർ പറയലും ഹാജരാക്കലും നിർബന്ധമാണോ?

 

വിവാഹ സദസ്സിൽ മഹ്ർ പറയൽ നിർബന്ധമില്ല. മഹ്റിന്റ പരാമർശവും ഹാജരാക്കലും നികാഹ് ശരിയാകാൻ നിബന്ധനയല്ല. അതില്ലെങ്കിലും നികാഹ് സ്വഹീഹ് ആകുന്നതാണ്.

وَيَجُوزُ النِّكَاحُ بِدُونِ الْمَهْرِ حَتَّى إنَّ مَنْ تَزَوَّجَ امْرَأَةً، وَلَمْ يُسَمِّ لَهَا مَهْرًا بِأَنْ سَكَتَ عَنْ ذِكْرِ الْمَهْرِ أَوْ تَزَوَّجَهَا عَلَى أَنْ لَا مَهْرَ لَهَا وَرَضِيَتْ الْمَرْأَةُ بِذَلِكَ يَجِبُ مَهْرُ الْمِثْلِ بِنَفْسِ الْعَقْدِ عِنْدَنَا حَتَّى يَثْبُتَ لَهَا وَلَايَةُ الْمُطَالَبَةِ بِالتَّسْلِيمِ

[الكاساني ,بدائع الصنائع في ترتيب الشرائع ,2/274]

:(و أما ركنه) فالإيجاب و القبول، كذا في الكافي و الإيجاب ما يتلفظ به أو لا من أي جانب كان و القبول جوابه هكذا في العناية (الی قوله) (و منها) الشهادة قال عامة العلماء: إنها شرط جواز النكاح هكذا في البدائع اھ (الفتاوى الهندية 1/267) ۔



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

Friday, 19 September 2025

പള്ളിയിൽ കൊടുക്കുന്ന വാങ്ക്, അവിടെ ജമാഅത്തിന് വരുന്നവർ കേൾക്കൽ നിർബന്ധമാണോ ?


ജമാഅത്തിന്  പങ്കെടുക്കുന്നവർ എല്ലാവരും കേൾക്കൽ നിർബന്ധമില്ലെങ്കിലും ഒരാളെങ്കിലും ബാങ്ക് മുഴുവൻ കേൾക്കൽ നിർബന്ധമാണ്. ഇല്ലെങ്കിൽ ജമാഅത്തിന്റെ ബാങ്കായി പ്രസ്തുത ബാങ്ക് പരിഗണിക്കപ്പെടുന്നതല്ല. 

 ﻭﺟﻬﺮٌ ﺇﻥ ﺃﺫﻥ ﺃﻭ ﺃﻗﺎﻡ ﻟﺠﻤﺎﻋﺔ ﻓﻴﻨﺒﻐﻲ ﺇﺳﻤﺎﻉ ﻭاﺣﺪ ﺟﻤﻴﻊ ﻛﻠﻤﺎﺗﻪ.(فتح المعين : ٩٩)

   

Thursday, 18 September 2025

വുളൂഅ് പതിവാക്കിയാൽ മലക്കുകളുടെ സ്നേഹം ലഭിക്കുമെന്ന് കേട്ടു ശരിയാണോ

 

അതെ ശരിയാണ്! വുളൂഅ് നിത്യമാക്കൽ സുന്നത്താണ്. അത്കൊണ്ട് ധാരാളം നേട്ടങ്ങൾ ലഭിക്കുന്നുണ്ട്. പാപങ്ങളിൽ നിന്നുള്ള സംരക്ഷണം ,  സംരക്ഷകരായ മലക്കുകളുടെ സ്നേഹം, ഭക്ഷണ വിശാലത , ചാരിത്ര ശുദ്ധി തുടങ്ങിയവ അതിൽ ചിലതാണ്. 

       وَإِدَامَةُ الْوُضُوءِ سُنَّةٌ، وَلَهَا فَوَائِدُ، مِنْهَا: سَعَةُ الرِّزْقِ، وَمَحَبَّةُ الْحَفَظَةِ، وَالتَّحَصُّنُ، وَالْحِفْظُ مِنَ الْمَعَاصِي. (بُشْرَى الْكَرِيمِ: ١/١١٩)

ഹൈളിന്റെ സമയത്ത് മെൻസ്ട്രുവൽ കപ്പ്, ടാംപോൺ എന്നിവ ഉപയോഗിക്കുന്നതിന്റെ വിധി?

 

മെൻസ്ട്രുവൽ കപ്പ്, ടാംപോൺ (Tampon) ഉപയോഗിക്കൽ അനുവദനീയമാണ്. ഇസ്തിഹാളക്കാരി നോമ്പിന്റെ അവസ്ഥയിൽ കപ്പ് വെക്കരുത് നോമ്പ് മുറിഞ്ഞു പോകുന്നതാണ്.

നോമ്പിന്റെ അവസ്ഥയിൽ ടാംപോൺ ഉപയോഗിക്കൽ കൊണ്ട് കുഴപ്പമില്ല. അതിന്റെ ചരട് ഉള്ളിൽ പോകാതെ സൂക്ഷിക്കണം.ചരടും കൂടി ഉള്ളിൽ പോയാൽ നോമ്പ് മുറിയുന്നതാണ്.നോമ്പിൽ ഉപയോഗിക്കാതിരിക്കലാണ് സൂക്ഷ്മത.

وَضْعُ الْكُرْسُفِ مُسْتَحَبٌّ لِلْبِكْرِ فِي الْحَيْضِ وَلِلثَّيِّبِ فِي كُلِّ حَالٍ، وَمَوْضِعُهُ مَوْضِعُ الْبَكَارَةِ،.....وَفِي غَيْرِهِ أَنَّهُ سُنَّةٌ لِلثَّيِّبِ فِي الْحَيْضِ مُسْتَحَبٌّ فِي الطُّهْرِ، وَلَوْ صَلَّتَا بِدُونِهِ جَازَ. اهـ مُلَخَّصًا مِنْ الْبَحْرِ وَغَيْرِهِ. وَالْكُرْسُفُ: بِضَمِّ الْكَافِ وَالسِّينِ الْمُهْمَلَةِ بَيْنَهُمَا رَاءٌ سَاكِنَةٌ الْقُطْنُ. وَفِي اصْطِلَاحِ الْفُقَهَاءِ: مَا يُوضَعُ عَلَى فَمِ الْفَرْجِ (قَوْلُهُ فِي مُدَّتِهِ) احْتِرَازٌ عَمَّا تَرَاهُ الصَّغِيرَةُ، وَكَذَا الْآيِسَةُ فِي كُلِّ مَا تَرَاهُ مُطْلَقًا أَوْ سِوَى الدَّمِ الْخَالِصِ عَلَى مَا سَيَأْتِي

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/289]

وَلَوْ أَدْخَلَتْ قُطْنَةً إنْ غَابَتْ فَسَدَ وَإِنْ بَقِيَ طَرَفُهَا فِي فَرْجِهَا الْخَارِجِ 

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/397]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

Monday, 15 September 2025

ദാനധര്‍മ്മം; മുസ്ലിമിന്റെ മുഖമുദ്ര

 

മാനവതയുടെ മതമായ ഇസ്‌ലാമിന്റെ സാമ്പത്തിക ദര്‍ശനങ്ങള്‍ സമൂഹത്തിന്‍റെയാകമാനമുള്ള സാമ്പത്തിക ഭദ്രത ലക്ഷ്യം വെച്ചുള്ളതാണ്. ലോകം കണ്ടതില്‍ വെച്ചേറ്റവും കിടയറ്റ സാമ്പത്തിക വ്യവസ്ഥയും  ഇസ്‌ലാം വിഭാവനം ചെയ്യുന്നതു തന്നെ. മനുഷ്യ സമൂഹത്തിന്‍റെ പൊതുവായ വളര്‍ച്ചക്കും തളര്‍ച്ചക്കും മുഖ്യകാരണമായി വര്‍ത്തിക്കുന്ന സാമ്പത്തിക രംഗത്തെ വളരെ ശ്രദ്ധയോടെയാണ് പ്രകൃതിയുടെ മതമായ ഇസ്‌ലാം കൈകാര്യം ചെയ്തിട്ടുള്ളത്. സമ്പത്തിന്‍റെ യഥാര്‍ത്ഥ ഉടമ സ്രഷ്ടാവായ അല്ലാഹു മാത്രമാണെന്നും അതിന്‍റെ കൈകാര്യകര്‍തൃത്വം മാത്രമാണ് മനുഷ്യനുള്ളതെന്നും ബോധ്യപ്പെടുത്തുക വഴി സമ്പത്ത് ചിലരുടെ കൈകളില്‍ മാത്രം കുമിഞ്ഞുകൂടുന്നതിനു വിലക്കേര്‍പ്പെടുത്തുകയാണ് ഇസ്‌ലാം ചെയ്തത്. ഇതിനു വേണ്ടി മതം മുന്നോട്ട് വെച്ചതാണ് നിര്‍ബന്ധ ദാനമായ സകാത്ത് സമ്പ്രദായം. മുതലാളിയുടെ ഔദാര്യമല്ല, പ്രത്യുത ദരിദ്രന്‍റെ അവകാശമാണ് ഇസ്‌ലാമിലെ സകാത്ത്.

സകാത്തിന്റെ നിര്‍ബന്ധ വിഹിതം നല്‍കുന്നതോടെ തീരുന്നതല്ല ധനികര്‍ക്കുള്ള സമൂഹ്യ ബാധ്യത. കാരണം,  ചില പ്രത്യേക വസ്തുക്കളില്‍ മാത്രമാണ് സകാത്തുള്ളത്. അവയല്ലാത്തതിനു സകാത്തില്ലെന്നു കരുതി അവയുടെ ഉടമകള്‍ക്ക് സമൂഹത്തോട് യാതൊരു ബാധ്യതയുമില്ലെന്ന ധാരണ അര്‍ത്ഥശൂന്യമാണ്. മാത്രവുമല്ല, സകാത്തു വിഹിതമായ രണ്ടര ശതമാനം വിതരണം ചെയ്തതിനു ശേഷമുള്ളതു കൊണ്ട് ധനികര്‍ക്ക് എന്തുമാകാമെന്നു വന്നാല്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന സാമ്പത്തിക സന്തുലിതാവസ്ഥ ശരിയായവിധം നടപ്പില്‍ വരണമെന്നുമില്ല. അതു കൊണ്ട് തന്നെയാണ് ‘നിശ്ചയം സമ്പത്തില്‍ സകാത്തിലുപരി വലിയ ബാധ്യയുണ്ട്’ എന്ന് നബി(സ്വ) പ്രസ്താവിച്ചത് (തുര്‍മുദി).

തന്റെയും കുടുംബത്തിന്‍റെയും ജീവിതാവശ്യം കഴിഞ്ഞ് ബാക്കിയുള്ളതില്‍ നിന്ന് അശരണരും ആലംബഹീനരുമായവര്‍ക്ക് ദാനം ചെയ്യണമെന്നാണ് പ്രവാചകാധ്യാപനം. ഇമാം മുസ്ലിം(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ് ഇക്കാര്യം ഒന്നു കൂടി  വ്യക്തമാക്കുന്നു. അബൂ സഈദുല്‍ ഖുദ്രി(റ)ല്‍ നിന്ന് ഉദ്ധരണം. അദ്ദേഹം പറയുന്നു: നബി(സ്വ) പറഞ്ഞു: ‘ആരുടെയെങ്കിലും കൈവശം വാഹനം മിച്ചമുണ്ടെങ്കില്‍ അതില്ലാത്തവനു നല്‍കണം. ആഹാരം മിച്ചമുള്ളവനും അതില്ലാത്തവനു നല്‍കണം’. അദ്ദേഹം പറയുന്നു: ‘അങ്ങനെ നബി(സ്വ) സമ്പത്തിന്‍റെ വിവിധയിനങ്ങളെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ആവശ്യം കഴിഞ്ഞ് മിച്ചമുള്ളതില്‍ ഞങ്ങളിലൊരാള്‍ക്കും  യാതൊരു അവകാശവുമില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കുകയുണ്ടായി’ (സ്വഹീഹ് മുസ്ലിം).

വിശുദ്ധ ഖുര്‍ആന്‍ പലയിടങ്ങളിലും ദാനധര്‍മത്തിന്‍റെ പ്രാധാന്യം എടുത്ത് പറഞ്ഞിട്ടുണ്ട്. ‘അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ ധനം ചെലവഴിക്കുക’ (2/195). ‘സത്യ വിശ്വാസികളേ, ക്രയവിക്രയവും സൗഹാര്‍ദവും ശിപാര്‍ശയും നടക്കാത്ത ഒരു ദിവസം വരുന്നതിന് മുമ്പ്, നാം നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുക’ (2/254). ‘സത്യ വിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ച നല്ല വസ്തു ക്കളില്‍ നിന്നും ഭൂമിയില്‍ നിന്നു നാം നിങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ചു തന്നവയില്‍ നിന്നും നിങ്ങള്‍ ചെലവ ഴിക്കുക’ (2/267). ‘രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ ധനം ചെലവഴിക്കുന്നവര്‍ക്ക്  നാഥന്‍റെയടുക്കല്‍ അവര്‍ക്കുള്ളതായ പ്രതിഫലമുണ്ട്. അവര്‍ക്ക് ഒന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കു കയുമില്ല’ (2/ 274).

‘സത്യ വിശ്വാസികളായ എന്റെ ദാസന്മാരോട് നബിയേ താങ്കള്‍ പറയുക. അവര്‍ നിസ്കാരം മുറപോലെ നിര്‍വഹിക്കുകയും നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യട്ടെ’ (14/31). ‘നിങ്ങള്‍ക്ക് കഴിയും വിധം അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്ക് തന്നെ ഗുണകരമായ വിധം ധനം ചെലവഴിക്കുകയും ചെയ്യുക. സ്വന്തം മനസ്സിന്‍റെ ആര്‍ത്തിയില്‍ നിന്ന് സുരക്ഷിതമാക്കപ്പെട്ടവര്‍ തന്നെയാണ് വിജയികള്‍’ (64/16).

ഇലാഹീ പ്രീതിയും പരലോക മോക്ഷവും സ്വര്‍ഗ പ്രവേശനവും നേടിയെടുക്കാനുള്ള വിശിഷ്ട കര്‍മമാണ് ദാനധര്‍മം. വിശുദ്ധ ഖുര്‍ആനും തിരു സുന്നത്തും ദാനധര്‍മത്തിന്‍റെ ഒട്ടനവധി സവിശേഷതകള്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. അവയില്‍ ചിലത്:

1. അല്ലാഹുവിന്റെ ﷻ കോപം ഇല്ലാതാക്കുന്നു. മുആവിയബ്നു ഹൈദ(റ)ല്‍ നിന്ന് നിവേദനം. നബി(സ്വ) പറയുന്നു: ‘നിശ്ചയം രഹസ്യമായുള്ള ദാനധര്‍മം അനുഗ്രഹ പൂര്‍ണനും ഉന്നതനുമായ റബ്ബിന്‍റെ കോപത്തെ കെടുത്തിക്കളയുന്നതാണ്’ (മജ്മഉസ്സവാഇദ്).

2. പാപത്തെ മായ്ച്ചു കളയുന്നു. നബി(സ്വ) പറയുന്നു: ‘വെള്ളം തീയണക്കുന്നത് പോലെ ദാനധര്‍മം പാപത്തെ നീക്കിക്കളയും’ (തുര്‍മുദി). സല്‍കര്‍മങ്ങള്‍ ദുഷ്കര്‍മങ്ങളെ ദൂരീകരിക്കുമെന്നാണ് ഖുര്‍ആനിക ഭാഷ്യം (സൂറത്തു ഹൂദ്/114). മാത്രമല്ല, പാപമോചനത്തിന്‍റെ പ്രധാന മാര്‍ഗമായിട്ടാണ് ദാനധര്‍മത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ‘നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനത്തിലേക്കും ഭക്തിയുള്ളവര്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ട, ആകാശഭൂമികളുടെ വിശാലതയുള്ള സ്വര്‍ഗത്തിലേക്കും നിങ്ങള്‍ കുതിച്ചു ചെല്ലുവീന്‍. സന്തോഷത്തിലും സന്താപത്തിലും പണം ചെലവഴിക്കുന്നവരും കോപം നിയന്ത്രിക്കുന്നവരും ജനങ്ങളോട് വിട്ടുവീഴ്ച കാണിക്കുന്നവരുമാണവര്‍. സല്‍കര്‍മം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു’ (ഖുര്‍ആന്‍ 3/133,134).

3. ഖബറില്‍ ആശ്വാസം ലഭിക്കുന്നു. നബി(സ്വ) പറയുന്നു: ‘നിശ്ചയം, സ്വദഖ ഖബറിലുള്ളവര്‍ക്ക് അതിന്‍റെ ചൂട് അകറ്റി കൊടുക്കും’ (ബൈഹഖി).

4. നരകത്തില്‍  നിന്നും സംരക്ഷണം ലഭിക്കുന്നു. തിരുനബി(സ്വ) പറഞ്ഞു: ‘ഒരു കാരക്കയുടെ ചീള് ദാനം നല്‍കിയെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക’ (ബുഖാരി, മുസ്ലിം). അബൂസഈദില്‍ ഖുദ്രി(റ)ല്‍ നിന്ന് നിവേദനം. നബി(സ്വ) സ്ത്രീ സമൂഹത്തോട് പറഞ്ഞു: ‘സ്ത്രീകളേ, നിങ്ങള്‍ ദാനം ചെയ്യുക. നിങ്ങളെയാണ് നരകത്തില്‍ കൂടുതലും  ഞാന്‍ കണ്ടിട്ടുള്ളത്’.

അപ്പോള്‍ അവര്‍ ചോദിച്ചു: എന്താണതിനു കാരണം പ്രവാചകരേ ﷺ?

നബി(സ്വ) പ്രതിവചിച്ചു: ‘നിങ്ങള്‍ ശാപം വര്‍ധിപ്പിക്കുന്നു, ഭര്‍ത്താവിനോട് നന്ദികേട് കാണിക്കുന്നു’ (സ്വഹീഹുല്‍ ബുഖാരി). ഈ ഹദീസ് വിശകലനം ചെയ്ത് കൊണ്ട് ഇമാം ഇബ്നു ഹജര്‍(റ) എഴുതുന്നു: ‘സ്വദഖ, ശിക്ഷയെ തടയുമെന്നതിനും സൃഷ്ടികള്‍ക്കിടയിലുള്ള പാപങ്ങളെ പൊറുപ്പിക്കുമെന്നതിനും ഈ ഹദീസ് രേഖയാണ്’ (ഫത്ഹുല്‍ബാരി).

5. ശാരീരിക രോഗങ്ങള്‍ക്ക് ശമനമുണ്ടാവുന്നു. തിരുനബി(സ്വ) പ്രസ്താവിച്ചു: ‘നിങ്ങളുടെ രോഗികളെ സ്വദഖ കൊണ്ട് നിങ്ങള്‍ ചികിത്സിക്കുക’ (ബൈഹഖി).

6. മാനസിക രോഗങ്ങള്‍ക്ക് ശമനം ലഭിക്കുന്നു. അബൂഹുറൈറ (റ) പറയുന്നു: ‘ഒരാള്‍ തിരുനബി (സ)യോട് ഹൃദയ കാഠിന്യത്തെ കുറിച്ച് പരാതിപ്പെട്ടു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘ഹൃദയത്തിന്‍റെ മൃദുലതയാണ് താങ്കളുദ്ദേശിക്കുന്നതെങ്കില്‍ അഗതിക്ക് ഭക്ഷണം കൊടുക്കുകയും അനാഥന്‍റെ തലയില്‍ തടവുകയും ചെയ്യുക’ (മുസ്നദു അഹ്മദ്).

7. സമ്പത്തില്‍ ബറകത്തുണ്ടാകുന്നു. അബൂഹുറൈറ(റ)ല്‍ നിന്ന് നിവേദനം. നബി(സ്വ) പറയുന്നു: ‘ദാനം സമ്പത്തിനെ കുറക്കുകയില്ല’ (സ്വഹീഹ് മുസ്ലിം). അല്ലാഹു തന്നെ പറയുന്നതു കാണുക: ‘ഏതൊരു കാര്യം നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അവന്‍ നിങ്ങള്‍ക്കു  അതിനു പകരം നല്‍കുന്നതാണ്. ഏറ്റവും നന്നായി ഉപജീവനം നല്‍കുന്നവനാണവന്‍’ (വിശുദ്ധ ഖുര്‍ആന്‍ 34/39).

നോമ്പുകാരിയായ ആഇശ ബീവി(റ)യുടെ അടുക്കല്‍ ഒരു മിസ്കീന്‍ യാചനക്കെത്തിയ സംഭവം ഇമാം മാലിക്(റ) റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. യാചകന്‍ വന്നപ്പോള്‍ ആഇശ ബീവി(റ)യുടെ വീട്ടില്‍ ഒരു റൊട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ റൊട്ടി യാചകന് നല്‍കാന്‍ ആഇശ(റ) അടിമ സ്ത്രീയോട് പറഞ്ഞു. ഉടനെ അവള്‍ പറഞ്ഞു: ‘നിങ്ങള്‍ക്ക് നോമ്പ് തുറക്കാന്‍ വേറെ ഒന്നുമില്ല’. അപ്പോഴും റൊട്ടി യാചകന് കൊടുക്കാന്‍ തന്നെയാണ് ബീവി പറഞ്ഞത്. വേലക്കാരി അതനുസരിക്കുകയും ചെയ്തു. അവര്‍ പറയുന്നു: ‘അന്ന് വൈകുന്നേരമായപ്പോള്‍ ഞങ്ങള്‍ക്ക് ഒരു വീട്ടുകാര്‍ വേവിച്ച ആട് ഹദ്യയായി നല്‍കി. മുമ്പൊരിക്കലും അവര്‍ ഹദ്യ നല്‍കിയിട്ടേയില്ല. ആഇശ ബീവി(റ) എന്നെ വിളിച്ചു കൊണ്ട് പറഞ്ഞു: ‘നീ ഇതില്‍ നിന്ന് ഭക്ഷിക്കുക. ഇതാണ് നിന്‍റെ ആ റൊട്ടി (നല്‍കാന്‍ വിസമ്മതിച്ച) യേക്കാള്‍ നല്ലത്’ (മുവത്വ).

ആപത്തുകള്‍ തടയുന്നു. നബി(സ്വ) പറയുന്നു: ‘നന്മ നല്‍കുന്നത് ആപത്തുകളെ തടയുന്നതാണ്'(ത്വബ്റാനി). സൂര്യ ഗ്രഹണമുണ്ടായ സമയത്ത് ജനങ്ങളെല്ലാം അസ്വസ്ഥരായപ്പോള്‍ നബി(സ) അവരോട് പറഞ്ഞു: ‘നിങ്ങള്‍ അതു (ഗ്രഹണം) കണ്ടാല്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക. അവനെ മഹത്ത്വപ്പെടുത്തുക. നിസ്കാരം നിര്‍വഹിക്കുക. ദാനധര്‍മം നടത്തുക’ (സ്വഹീഹുല്‍ ബുഖാരി).

ഈ ഹദീസിനെ വ്യാഖാനിച്ച് കൊണ്ട് ഇബ്നു ദഖീഖില്‍ ഈദ്(റ) എഴുതുന്നു: ‘അപകടകരമായ വിപത്തുകളെ പ്രതിരോധിക്കാന്‍ വേണ്ടി സ്വദഖ നല്‍കല്‍ സുന്നത്താണെന്നതിനു ഈ ഹദീസ് തെളിവാണ്’ (ഇഹ്കാമുല്‍ അഹ്കാം).

9. സമ്പത്ത് ശുദ്ധിയാക്കുന്നു. നബി(സ്വ) കച്ചവടക്കാരോട് പറഞ്ഞതു കാണാം: ‘കച്ചവട സമൂഹമേ, നിശ്ചയം പിശാചും കുറ്റവും കച്ചവടത്തില്‍ വന്നു ചേരും. അതുകൊണ്ട് നിങ്ങളുടെ കച്ചവടത്തോട് സ്വദഖയും കലര്‍ത്തുക’ (തുര്‍മുദി). ഇമാം അബൂദാവൂദ്(റ)ന്‍റെ റിപ്പോര്‍ട്ടില്‍ ‘കച്ചവട സമൂഹമേ, ഉറപ്പായും കച്ചവടത്തില്‍  സത്യം ചെയ്യലും (അമിതമായോ, കളവായോ) നിരര്‍ത്ഥകമായ സംസാരവുമൊക്കെയുണ്ടാവും. അതുകൊണ്ട് കച്ചവടത്തോടൊപ്പം  നിങ്ങള്‍  സ്വദഖയും ചേര്‍ത്തുക’ (സുനനു അബീദാവൂദ്).

10. ധര്‍മിഷ്ഠന്‍ അല്ലാഹുവിന്  ﷺ ഏറ്റവും ഇഷ്ടമുള്ള കര്‍മം ചെയ്തവനാകുന്നു. ഇബ്നു ഉമര്‍(റ) പറയുന്നു: ഒരു വ്യക്തി നബി(സ്വ)യുടെ സമീപത്തു വന്ന് ചോദിച്ചു: ‘അല്ലാഹുവിന്‍റെ ദൂതരേ, ജനങ്ങളില്‍ ആരോടാണ് അല്ലാഹുവിന് കൂടുതല്‍ ഇഷ്ടം? കര്‍മങ്ങളില്‍ ഏതാണ്  അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത്? അവിടുന്ന് പറഞ്ഞു: ‘ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരം ചെയ്യുന്നവനോടാണ് അല്ലാഹുവിന് കൂടുതല്‍ ഇഷ്ടം.  ഒരു വിശ്വാസിയെ സന്തോഷിപ്പിക്കുന്നതോ അവന്‍റെ പ്രയാസമകറ്റുന്നതോ കടം വീട്ടിക്കൊടുക്കുന്നതോ അവന്‍റെ വിശപ്പകറ്റുന്നതോ ആണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള കര്‍മം’ (ത്വബ്റാനി).

ഉമറുബ്നുല്‍ ഖത്വാബ്(റ) പറയുന്നു: ‘കര്‍മങ്ങള്‍ പരസ്പരം അഭിമാനം പറയാറുണ്ട്. അപ്പോള്‍ സ്വദഖ പറയും: ഞാനാണു നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠന്‍’ (ഇബ്നു ഖുസൈമ).

11. യഥാര്‍ത്ഥ പുണ്യം ലഭിക്കുന്നു. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്നും ചെലവഴിക്കുന്നതു വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ എന്ത് ചെലവഴിക്കുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അത് നന്നായി അറിയുന്നവനാണ്’ (വിശുദ്ധ ഖുര്‍ആന്‍ 3/92). ഈ സൂക്തം അവതീര്‍ണമായപ്പോഴാണ് അന്‍സ്വാറുകളുടെ കൂട്ടത്തില്‍ ഏറ്റവും സമ്പന്നനായ അബൂ ത്വല്‍ഹ(റ) സമ്പത്തില്‍ തനിക്കേറ്റവുമിഷ്ടപ്പെട്ട ‘ബൈറുഹാഅ്’ തോട്ടം പാവങ്ങള്‍ക്ക് ദാനമായി നല്‍കിയത്.

ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ‘നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്നും ചെലവഴിക്കുന്നത് വരെ പുണ്യം നേടുകയില്ല’ എന്ന സൂക്തം അവതരിച്ചപ്പോള്‍ അബൂത്വല്‍ഹ(റ) പ്രവാചകര്‍(സ്വ)യുടെ അടുത്ത് വന്ന് പറഞ്ഞു: ‘അല്ലാഹു അവന്‍റെ ഗ്രന്ഥത്തില്‍ ‘നിങ്ങളിഷ്ടപ്പെടുന്നതില്‍ നിന്നും ചെലവഴിക്കുന്നത് വരെ നിങ്ങള്‍ പുണ്യം നേടുകയില്ല ‘ എന്നാണ് പറയുന്നത്. എന്‍റെ സമ്പത്തില്‍ വെച്ച് എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ‘ബൈറുഹാഅ്’ തോട്ടമാണ്. അതു ഞാനിതാ സ്വദഖ ചെയ്തിരിക്കുന്നു'(സ്വഹീഹുല്‍ ബുഖാരി). പ്രസ്തുത  സൂക്തം അവതരിച്ചപ്പോള്‍ തന്നെയാണ് സൈദുബ്നു ഹാരിസ(റ) തനിക്കേറ്റം ഇഷ്ടപ്പെട്ട കുതിരയെ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ദാനം ചെയ്തത് (ജാമിഉല്‍ ബയാന്‍). അബ്ദുല്ലാഹി ബ്നു ഉമര്‍(റ) പറയുന്നു: ‘വിശുദ്ധ ഖുര്‍ആനിലെ പ്രസ്തുത സൂക്തം പാരായണം ചെയ്തപ്പോള്‍ അല്ലാഹു എനിക്ക് നല്‍കിയ അനുഗ്രഹങ്ങളെ കുറിച്ചു ഞാനോര്‍ത്തു. എന്‍റെ അടിമ സ്ത്രീയേക്കാള്‍ എനിക്കിഷ്ടപ്പെട്ട ഒന്നും അപ്പോള്‍ എനിക്ക് കാണാന്‍ സാധിച്ചില്ല. ഉടനെ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി ഇവളെ ഞാന്‍ സ്വതന്ത്രയാക്കിയിരിക്കുന്നു’ (അല്‍ മുസ്തദ്റക്).

ഖിയാമത്ത് നാളില്‍ സ്വദഖയുടെ തണല്‍ ലഭിക്കുന്നു. ഉഖ്ബതുബ്നു ആമിര്‍(റ) പറയുന്നു: ‘നബി(സ്വ) ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു: ഓരോരുത്തരും അവരവരുടെ സ്വദഖയുടെ തണലിലായിരിക്കും. ജനങ്ങള്‍ക്കിടയില്‍ തീരുമാനം പറയപ്പെടുന്നത് വരെ’ (മുസ്നദു അഹ്മദ്).

13. മാലാഖയുടെ പ്രാര്‍ത്ഥനക്കര്‍ഹനാകുന്നു. റസൂല്‍(സ്വ) പറയുന്നു: ‘ഓരോ പ്രഭാതത്തിലും ഈരണ്ടു മലക്കുകള്‍ ഇറങ്ങിവരും. അവരിലൊരാള്‍ ‘അല്ലാഹുവേ, ദാനം നല്‍കുന്നവന് നീ പകരം നല്‍കേണമേ’ എന്നും മറ്റെയാള്‍ ‘അല്ലാഹുവേ, നല്‍കാത്തവന് നീ നാശം നല്‍കേണമേ’ എന്നും പ്രാര്‍ത്ഥിക്കും (ബുഖാരി, മുസ്ലിം).

14. ഇരട്ടി പ്രതിഫലം ലഭിക്കുന്നു. അല്ലാഹു പറയുന്നു: “ദാനം ചെയ്യുകയും അല്ലാഹുവിന് നല്ല കടം കൊടുക്കുകയും ചെയ്യുന്ന സ്ത്രീ പുരുഷന്മാര്‍ക്ക് ഇരട്ടി പ്രതിഫലം നല്‍കപ്പെടും. അവര്‍ക്ക് മാന്യമായ പ്രതിഫലമുണ്ടുതാനും’ (57/18).

അല്ലാഹുവിന്  ﷻ നല്ല കടം നല്‍കാന്‍ ആരുണ്ട്? അനേകം മടങ്ങുകളായി അവന്‍ അതു  വര്‍ധിപ്പിച്ചു നല്‍കും. ഞെരുക്കമുണ്ടാക്കുന്നതും വിശാലത നല്‍കുന്നവനും അല്ലാഹുവാണ്. നിങ്ങള്‍ അവനിലേക്ക് മടക്കപ്പെടുകയും ചെയ്യും’ (2/245). ‘തങ്ങളുടെ ധനം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വിനിയോഗിക്കുന്നവരുടെ ഉപമ ഒരു ധാന്യമണി പോലെയാണ്. അത് ഏഴു കതിരുകള്‍ മുളപ്പിച്ചു. ഓരോ കതിരിലും നൂറു വീതം ധാന്യമണികളുണ്ട്. അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയാക്കിക്കൊടുക്കുന്നു’ (2/261).

15. ഒരു ദിവസം തന്നെ ദാനധര്‍മത്തോടൊപ്പം വ്രതാനുഷ്ഠാനം, രോഗി സന്ദര്‍ശനം, മയ്യിത്ത് അനുഗമനം എന്നിവ കൂടി നടത്തിയവര്‍ക്ക്   സ്വര്‍ഗം ഉറപ്പാണ്. അബൂ ഹുറൈറ(റ) പറയുന്നു: ഒരു ദിവസം നബി(സ്വ) സ്വഹാബികളോട് ചോദിച്ചു: നിങ്ങളുടെ കൂട്ടത്തില്‍ ഇന്ന് നോമ്പനുഷ്ഠിച്ചവര്‍ ആരാണുള്ളത്? അബൂബക്കര്‍(റ) പറഞ്ഞു: ‘ഞാന്‍’. റസൂല്‍(സ്വ) വീണ്ടും ചോദിച്ചു: ഇന്ന് ജനാസയെ അനുഗമിച്ചവര്‍ ആരാണുള്ളത്? അബൂബക്കര്‍(റ) പറഞ്ഞു: ‘ഞാന്‍’. അവിടുന്ന് വീണ്ടും ചോദിച്ചു: ഇന്ന് അഗതിക്ക് ഭക്ഷണം നല്‍കിയവര്‍ ആരാണുള്ളത്? അബൂബക്കര്‍(റ) പറഞ്ഞു: ‘ഞാന്‍’. തിരുനബി(സ്വ)യുടെ അടുത്ത ചോദ്യം: ഇന്ന് ആരാണ് രോഗിയെ സന്ദര്‍ശിച്ചിട്ടുള്ളത്? അബൂബക്കര്‍(റ) തന്നെയാണ് മറുപടി പറഞ്ഞത്: ‘ഞാന്‍’. അപ്പോള്‍ പ്രവാചകര്‍(സ്വ) പറഞ്ഞു: ‘ഇവയെല്ലാം~ഒരാളില്‍ മേളിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ സ്വര്‍ഗത്തില്‍ കടക്കാതിരിക്കുകയില്ല’ (സ്വഹീഹ് മുസ്ലിം).

16. സ്വര്‍ഗത്തില്‍ പ്രത്യേക കവാടത്തിലൂടെയുള്ള പ്രവേശനം സാധ്യമാവുന്നു. അബൂഹുറൈറ(റ)ല്‍ നിന്ന് നിവേദനം. തിരുനബി(സ്വ) പറഞ്ഞു: ‘നിസ്കരിക്കുന്നവരുടെ ഗണത്തില്‍പ്പെട്ടവര്‍ നിസ്കാരത്തിന്‍റെ കവാടത്തില്‍ നിന്നും വിളിക്കപ്പെടും. ജിഹാദ് നടത്തിയ വിഭാഗത്തില്‍പ്പെട്ടവര്‍ ജിഹാദിന്‍റെ കവാടത്തിലൂടെയും സ്വദഖ നല്‍കിയവര്‍ സ്വദഖയുടെ കവാടത്തിലൂടെയും വിളിക്കപ്പെടും. നോമ്പനുഷ്ഠിച്ചവര്‍ റയ്യാന്‍ കവാടത്തിലൂടെയാണ് വിളിക്കപ്പെടുക'(സ്വഹീഹുല്‍ ബുഖാരി).

17. സര്‍വനന്മകളുടേയും കവാടം തുറക്കുന്നു. അല്ലാഹു പറയുന്നു: (കൊടുക്കേണ്ടത്) കൊടുക്കുകയും ഭക്തിയോടെ ജീവിക്കുകയും ഏറ്റവും നല്ലതില്‍ വിശ്വസിക്കുകയും ചെയ്തവര്‍ക്ക് വളരെ എളുപ്പമായതിലേക്ക് നാം സൗകര്യം ചെയ്ത് കൊടുക്കുന്നതാണ് (വിശുദ്ധ ഖുര്‍ആന്‍ 92/5-7). ‘എളുപ്പമായതു’ കൊണ്ടുള്ള ഉദ്ദേശ്യം നന്മയുടെ വിവിധ രൂപങ്ങളിലേക്കുള്ള മാര്‍ഗദര്‍ശനമാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തുന്നു (തഫ്സീറുല്‍ ഖുര്‍തുബി).

18. ദാനം നല്‍കിയത് എക്കാലത്തും ശേഷിക്കുന്നു. വീട്ടില്‍ അറുത്ത ആടിനെക്കുറിച്ച് ‘അതില്‍ വല്ലതും ബാക്കിയുണ്ടോ?’ എന്ന് ആഇശ ബീവിയോട് തിരുനബി(സ്വ) അന്വേഷിച്ചു. അപ്പോള്‍ മഹതി പറഞ്ഞു: ‘അതിന്‍റെ കുറകല്ലാത്ത മറ്റൊന്നും ബാക്കിയില്ല’. ഉടനെ നബി(സ്വ) പറഞ്ഞു: ‘കുറകല്ലാ ത്തതൊക്കെ ബാക്കിയായി’ (സ്വഹീഹ് മുസ്ലിം). വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക: ‘നിങ്ങള്‍ എന്തെങ്കിലും പണം ചെലവഴിക്കുന്നുവെങ്കില്‍ അതു നിങ്ങള്‍ക്കുള്ളതാണ.് അല്ലാഹുവിന്‍റെ പ്രീതി ആഗ്രഹിച്ചുകൊണ്ടല്ലാതെ നിങ്ങള്‍ ചെലവഴിക്കുന്നില്ലല്ലോ. നിങ്ങള്‍ എന്ത്  ചെലവഴിച്ചാലും അതിന്‍റെ പ്രതിഫലം പൂര്‍ണമായും നിങ്ങള്‍ക്ക് നല്‍കപ്പെടും (2/272).

19. അടിമ ഉടമയുമായുള്ള കരാര്‍ പാലിക്കുന്നു. സമ സൃഷ്ടികള്‍ക്കുള്ള ദാനധര്‍മത്തിലൂടെ  സ്രഷ്ടാവുമായുള്ള കരാര്‍ പാലിക്കുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. അല്ലാഹു പറയുന്നു: ‘സ്വര്‍ഗം പ്രതിഫലമായി നല്‍കാമെന്ന വ്യവസ്ഥയില്‍ സത്യവിശ്വാസികളില്‍ നിന്ന് അവരുടെ ശരീരങ്ങളും സ്വത്തുക്കളും അല്ലാഹു വിലയ്ക്ക് വാങ്ങിയിരിക്കുകയാണ്’ (വിശുദ്ധ ഖുര്‍ആന്‍ 9/111).

20. ദാനധര്‍മം അല്ലാഹുവിനെക്കുറിച്ചുള്ള നല്ല ധാരണയുടെയും സത്യസന്ധമായ ഈമാനിന്‍റെയും പ്രകടമായ ലക്ഷണമാണ്. നല്ല കാര്യങ്ങള്‍ക്കു വേണ്ടി പണം ചെലവഴിക്കാതിരിക്കുന്നതും സമ്പത്ത് കുറയുമെന്ന് കരുതി സ്വദഖ കൊടുക്കാതിരിക്കുന്നതും അല്ലാഹുവിനെ കുറിച്ചുള്ള മോശമായ ചിന്തയുടെ ഫലമായിട്ടാണെന്നു വ്യക്തമാക്കിയതിനു ശേഷം ഇമാം ഖുര്‍തുബി(റ) പറയുന്നു: ‘അടിമ അല്ലാഹുവിനെ കുറിച്ച് നല്ല ധാരണയുള്ള ആളാണെങ്കില്‍ സമ്പത്ത് കുറഞ്ഞു പോകുമെന്ന ഭയം അവനുണ്ടാവില്ല. കാരണം അവന്‍ ദാനം ചെയ്തതിനു പകരം നല്‍കുമെന്നത് അല്ലാഹു തന്നെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്’ (തഫ്സീറുല്‍ ഖുര്‍തുബി).


സൈനുദ്ദീന്‍ ഇര്‍ഫാനി മാണൂര്‍ 

ആരെങ്കിലും പാമ്പ്, തേള്‍ പോലെയുളള ഇഴജന്തുക്കളുടെ ബുദ്ധിമുട്ട് പേടിക്കുന്നുണ്ടങ്കില്‍ അവന്‍ ഒരു ആയത്‌ ഓതിക്കൊള്ളട്ടെ എന്ന് ഇമാം ബഗവി പറഞ്ഞ ആയത് ഏത് സൂറത്തിലാണ് ?

 

(സ്വാഫാത്ത്‌-79) ✅

سَلَامٌ عَلَىٰ نُوحٍ فِي الْعَالَمِينَ (79)

ലോകരില്‍ നൂഹിന്റെമേല്‍ 'സലാം' [സമാധാന ശാന്തി] ഉണ്ടായിരിക്കും.


ഖുത്വുബയുടെ ഭാഷ: പ്രമാണങ്ങൾ പറയുന്നതെന്ത്?

 

‘എങ്കിലും ഇവിടെ ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു കാര്യമുണ്ട്. സഹാബികൾ, താബിഉകൾ, താബിഉത്താബിഉകൾ എന്നീ സദ്വൃത്തരായ മുൻഗാമികൾ അനറബി നാടുകളിൽ മതപരമായ പ്രസംഗങ്ങൾ നിർവ്വഹിക്കുമ്പോൾ റുക്‌നുകൾ അറബിയിൽ പറഞ്ഞു തുടർന്നുള്ള ഭാഗങ്ങൾ നാട്ടുകാരുടെ ഭാഷയിൽ പറയുകയും ചെയ്തിരുന്നുവെന്ന് ഏതെങ്കിലും ഒരു ഗ്രന്ഥത്തിൽ നാം കണ്ടിട്ടില്ല. എന്നല്ല നബി(സ)യും പൂർവികരായ സദ്‌വൃത്തരും മതപരമായ പ്രസംഗങ്ങൾ റുക്‌നുകളും തുടർന്നുള്ള ഭാഗങ്ങളും മുഴുവൻ അറബി യിലായിരുന്നു ചെയ്തിരുന്നത് എന്നും നമുക്കറിയാം’ (ജുമുഅ ഖുത്ത്ബ/കെഎം മൗലവി പേ. 23).

അനറബി ഭാഷയിൽ ഖുത്വ്ബ നിർവഹിക്കുക എന്ന പുത്തനാശയത്തിന് മുൻഗാമികളുടെ മാതൃകയോ പ്രാമാണിക പിന്തുണയോ ഇല്ല എന്ന് ബിദഇകൾക്ക് തന്നെ തുറന്നെഴുതേണ്ടി വന്നിരിക്കുകയാണ്. ലോകത്ത് ആദ്യമായി അനറബി ഭാഷയിൽ ജുമുഅ ഖുത്വ്ബ നടത്തിയത് 1920കളിൽ കൊച്ചിയിലെ മട്ടാഞ്ചേരിയിൽ ഹാജി അബ്ദുല്ല സേട്ട് നിർമിച്ച പുതിയ പള്ളിയിലാണ്. കെ ഉമർ മൗലവി ‘ഓർമ്മകളുടെ തീരത്ത്’ എന്ന പുസ്തകത്തിൽ (പേ. 236, 237) ആ സംഭവം പറയുന്നുണ്ട്. പിന്നീട് 1929ൽ തുർക്കിയിൽ മതവിരുദ്ധനായ മുസ്ഥഫ കമാൽ പാഷ ഖുത്വ്ബ തുർക്കി ഭാഷയിൽ ഓതാൻ കൽപിച്ചു. മലബാറിൽ ആദ്യമായി അനറബി ഖുത്വുബ നടക്കുന്നത് 1940ലാണ്. കോഴിക്കോട് പട്ടാളപ്പള്ളിയിലായിരുന്നു അത്.

ഇസ്‌ലാമിലെ ആരാധനകളിൽ അതിപ്രധാനമായ ഒന്നാണ് ജുമുഅ ഖുത്വ്ബ. അതിന് പ്രത്യേക ഫർളുകളും ശർത്വുകളും സുന്നത്തുകളുമുണ്ട്. ഖുത്വ്ബ ഏത് ഭാഷയിലായിരിക്കണമെന്നതിൽ ദീനീ പ്രമാണങ്ങളിൽ വ്യക്തതയുണ്ട്. മാതൃഭാഷയിലല്ല, മതഭാഷയായ അറബിയിലാണ് ഖുത്വ്ബ നിർവഹിക്കേണ്ടത്. ഇക്കാര്യം ഇമാമുകളെല്ലാം ഏകസ്വരത്തിൽ പറയുന്നുണ്ട്: ‘ഖുത്വ്ബ അറബിയിലായിരിക്കൽ ശർത്വാണ്’ (മിൻഹാജ് 1/287, ശർഹുൽ മുഹദ്ദബ് 4/521, ശർഹുൽ മഹല്ലി 1/287, ഫത്ഹുൽ മുഈൻ 128).

പതിനാല് നൂറ്റാണ്ടിലേറെ പഴക്കമുള്ള ആരാധനയാണ് ജുമുഅ ഖുത്വ്ബ. ജുമുഅയും ഖുത്വ്ബയും മക്കയിൽ വെച്ചാണ് നിർബന്ധമാക്കപ്പെട്ടത്. എന്നാൽ പരസ്യമായി നിർവഹിക്കേണ്ടുന്ന ജുമുഅയും ഖുത്വ്ബയും മക്കയിൽ വെച്ച് നിർവഹിക്കാനുള്ള സാഹചര്യമില്ലാത്തതിനാൽ അവിടെ വെച്ച് അത് നടപ്പായില്ല. ഹിജ്‌റയുടെ മുമ്പ് മദീനയിലെ ‘നഖീഉൽ ഖള്മാത്ത്’ എന്ന സ്ഥലത്തുവെച്ച് അസ്അദുബ്‌നു സുറാറ(റ)യുടെ നേതൃത്വത്തിൽ ജുമുഅയും ഖുത്വ്ബയും നടന്നതായി പണ്ഡിതന്മാർ വിവരിക്കുന്നുണ്ട് (തുഹ്ഫത്തുൽ മുഹ്താജ് 2/405).

പ്രസ്തുത കാലയളവിൽ പല അനറബി നാടുകളിലും ജുമുഅയും ഖുത്വ്ബയും അരങ്ങേറിയിട്ടുണ്ട്. അവിടെ യെല്ലാം ഖുത്വ്ബ അറബിയിൽ മാത്രമാണ് നിർവഹിച്ചിരുന്നത്. നബി(സ്വ)യുടെ അരുമ ശിഷ്യന്മാരായ സ്വഹാബത്തി(റ)ന്റെ കാലത്തുതന്നെ അനറബി നാടുകളിൽ വ്യാപകമായി ഇസ്‌ലാം പ്രചരിച്ചിട്ടുണ്ടെന്നത് ചരിത്ര സത്യമാണ്. ഖിബ്ത്വി ഭാഷയും പ്രത്യേക സംസ്‌കാരവും വെച്ചുപുലർത്തിയിരുന്ന ഈജിപ്തും പേർഷ്യൻ ഭാഷയും പ്രത്യേക സംസ്‌കാരവുമുണ്ടായിരുന്ന ഇറാനുമൊക്കെ അക്കൂട്ടത്തിൽ പെട്ടതാണ്. ഈ രണ്ട് രാഷ്ട്രങ്ങളിലും ഇസ്‌ലാമികാദർശ പ്രചാ രണാർത്ഥം ജുമുഅ ഖുത്വ്ബ പ്രാദേശിക ഭാഷയിൽ നിർവഹിച്ചിട്ടില്ല. പിന്നീട് തുർക്കിയിലും സ്‌പെയിനിലും ഗ്രീസിലുമെല്ലാം ഇസ്‌ലാം വ്യാപിക്കുകയുണ്ടായി. ഒരു ഘട്ടത്തിൽ വിയന്ന വരെ പരന്നുകിടന്ന ഇസ്‌ലാമിക സാമ്രാജ്യത്തിലോ സിന്ധ് തുടങ്ങിയ മറ്റു രാഷ്ട്രങ്ങളിലോ ഖുത്വ്ബ പ്രാദേശിക ഭാഷയിൽ നിർവഹിക്കപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. ഇസ്‌ലാമിക പ്രചാരണാർത്ഥം ഇന്നത്തെക്കാളുപരി പരിഭാഷയിലേക്കാവശ്യം അക്കാലത്തായിരുന്നു. എന്നിട്ടുപോലും അവരിൽ ഒരാളെങ്കിലും ഖുത്വ്ബ പരിഭാ ഷപ്പെടുത്തുകയുണ്ടായില്ല. ഇക്കാര്യം കർമശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കു ന്നതു കാണുക.

‘മുൻഗാമികളോടും പിൻഗാമികളോടും തുടരാൻ ഖുത്വ്ബ അറബിയിലായിരിക്കൽ നിബന്ധനയാണ്’ (ഫത്ഹുൽ മുഈൻ 128). ‘ശ്രോതാക്കളെല്ലാം അനറബികളാണെങ്കിൽ പോലും ഖുത്വ്ബ അറബി ഭാഷയിൽ തന്നെയാണ് നിർവഹിക്കേണ്ടത്. അപ്രകാരമാണ് മുൻഗാമികളുടെ മാതൃക’ (ബുശ്‌റൽ കരീം, ശർഖാവി, ഫതാവൽ കുർദി, ശർഹ് ബാഫള്ൽ 2/71, ശർഹുൽ കബീർ 4/579, ശർഹുൽ മഹല്ലി).

ലോകമുസ്‌ലിംകൾക്ക് അനറബി ഖുത്വ്ബ പരിചയമില്ല എന്ന വസ്തുത അനറബി ഖുത്വ്ബയുടെ വക്താക്കളായ പുത്തൻവാദികൾ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന റശീദ് രിള തന്നെ പറയുന്നുണ്ട്: ‘ലോകമുസ്‌ലിംകൾ മുൻകാലങ്ങളിൽ ഖുർആനും നിസ്‌കാരങ്ങളിലും അല്ലാത്തവയിലുമുള്ള ദിക്‌റുകളും ജുമുഅയുടെയും പെരുന്നാളിന്റെയും ഖുതുബകളും അറബിയിലായിരുന്നു ഓതിയിരുന്നത്. കമാൽ പാഷയുടെ തുർക്കി ഭരണകൂടം ഒഴികെ. കമാൽ പാഷ ഇസ്‌ലാമിനെ മാറ്റിനിറുത്താൻ വേണ്ടി അവിടത്തെ ഖത്വീബുമാരോട് ഖുത്വ്ബ തുർക്കി ഭാഷയിൽ നിർവഹിക്കാൻ കൽപിച്ചു. ക്രമേണ നിസ്‌കാരം കൂടി തുർക്കി ഭാഷയിലാക്കുന്നതിന്റെ മുന്നോടിയായായിരുന്നു അത്. എന്നാൽ നിസ്‌കാരത്തിന് ഹാജറായ ഒരു കൂട്ടം തുർക്കികൾ തന്നെ തുർക്കി ഭാഷയിലുള്ള ഖുത്വ്ബ കേട്ടപ്പോൾ വിമർശിക്കുകയും അതിനോട് വെറുപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. തുർക്കി ഭാഷയിൽ ഖുതുബ നിർവഹിച്ച ഖത്വീബുമാരെയും അവർ പരിഹസിച്ചു. കാരണം അറബിഭാഷ അത്രക്കും അവരിൽ സ്വാധീനം നേടിയിരുന്നു. അറബിയിൽ പറയുന്നത് പൂർണമായും അവർക്ക് മനസ്സിലായില്ലെങ്കിലും ശ്രദ്ധാപൂർവം അവരത് ശ്രവിക്കാറുണ്ടായിരുന്നു. തന്നെയുമല്ല, പ്രത്യേക ഈണത്തിലായിരുന്നു അറബിയിൽ ഖുതുബ നിർവഹിച്ചിരുന്നത്. അങ്ങനെ നിർവഹിക്കാൻ തുർക്കി ഭാഷ പറ്റുമായിരുന്നില്ല (തഫ്‌സീറുൽ മനാർ 9/313).

മുസ്‌ലിംലോകത്ത് തീർത്തും അപരിചിതമായ, പ്രമാണങ്ങളുടെ ചെറിയ പിന്തുണ പോലുമില്ലാത്ത ഈ നവീനവാദം എഴുന്നള്ളിക്കാൻ പുത്തൻവാദികൾ കൂട്ടുപിടിക്കുന്നത് അവരുടെ യുക്തി മാത്രമാണ്. ‘ഖുത്വുബ പ്രസംഗമാണ്. പ്രസംഗം ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിലായിരിക്കണം. അതിനാൽ ഖുത്വ്ബ ജനങ്ങൾക്ക് അറിയുന്ന ഭാഷയിലായിരിക്കണം.’ നബി(സ്വ), സ്വഹാബത്ത്, താബിഉകൾ, മറ്റു ഇമാമുകൾ തുടങ്ങി മുസ്‌ലിം സമൂഹം ഒന്നടങ്കം അംഗീകരിച്ച ‘അനറബി ഖുത്വുബ പാടില്ല’ എന്ന നിലപാടിനെ നിരാകരിക്കാൻ പുത്തൻവാദികൾ ഉയർത്തിക്കാണിക്കുന്ന യുക്തി എത്രമാത്രം ദുർബലമാണ്! ഖുത്വ്ബ കേവലം പ്രസംഗമാണെന്ന വാദം ശരിയല്ല എന്ന് ഇസ്‌ലാമിക പ്രമാണങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നുണ്ട്. തീർത്തും വ്യാജമായ അടിത്തറയിൽ നിന്നാണ് വഹാബികൾ അവരുടെ വിതണ്ഡവാദം നിർമിച്ചിട്ടുള്ളത്.

മീഞ്ചന്ത പ്രമേയം

ആരാധനാ വിഷയത്തിൽ ഐക്യത്തോടെ മുന്നോട്ടുപോയിരുന്ന വിശ്വാസികൾക്കിടയിൽ ഖുത്വ്ബ പരിഭാഷാ പ്രശ്‌നം ഉന്നയിച്ച് അനൈക്യമുണ്ടാക്കിയത് പുത്തൻവാദികളാണ്. ലോകത്ത് സദ്‌വൃത്തരായ മുൻഗാമികളാരും അത് നിർവഹിച്ചിട്ടില്ലെന്ന് കെഎം മൗലവി തന്നെ പ്രസ്താവിച്ചത് മുകളിൽ ഉദ്ധരിച്ചു. പിന്നീട് മുജാഹിദുകൾ പുണർപ്പയിൽ യോഗം ചേർന്ന് ഖുത്വ്ബ പരിഭാഷപ്പെടുത്തണമെന്ന് ഒരു പ്രമേയത്തിലൂടെ പള്ളി മുതവല്ലിമാരോടും ഖത്വീബുമാരോടും അഭ്യർത്ഥിക്കുകയാണുണ്ടായതെന്ന് 1936ൽ മുജാഹിദുകൾ വ്യക്തമാക്കിയിട്ടുണ്ട് (അൽമുർശിദ് 2/3).

അവരുടെ പ്രമേയത്തിന്റെ പ്രധാന ഭാഗം: ‘ഇന്ന് നടന്നുവരുന്ന ജുമുഅ ഖുതുബ മനസ്സിലാക്കാൻ പ്രയാസമുള്ള അറബി ഭാഷയിലായതിനാൽ പൊതുജനങ്ങൾക്ക് മനസ്സിലാവുന്നില്ല. ഖുതുബ ജനങ്ങൾക്ക് മനസ്സിലാകുന്നതാവണമെന്നതാണ് സത്യം. അതിനാൽ ഈ സംഘടന പള്ളി മുതവല്ലിമാരോടും ഖത്വീബുമാരോടും ശ്രോതാക്കൾക്ക് മനസ്സിലാവുന്ന ഭാഷയിൽ ഖുതുബ പരിഭാഷപ്പെടുത്താൻ ആഹ്വാനം ചെയ്യുന്നു.’

ഈ പ്രമേയം അവതരിപ്പിക്കപ്പെട്ടതോടെ കേരള മുസ്‌ലിംകളിൽ ഭിന്നതയുടെ വിത്ത് വിതക്കപ്പെട്ടു. തുടർന്ന് കേരളത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഈ വ്യതിയാനത്തിനെതിരെ പ്രതിഷേധമുയരുകയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സജീവശ്രദ്ധ ഈ വിഷയത്തിൽ പതിയുകയുമുണ്ടായി. തുടർന്ന് 1947 മാർച്ച് 15,16,17 തിയ്യതികളിൽ മീഞ്ചന്തയിൽ ചേർന്ന സമസ്ത സമ്മേളനത്തിൽ ഖുത്വ്ബ അറബിയിൽ തന്നെ നിർവഹിക്കണമെന്ന് ഒരു പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു. ഈ പ്രമേയത്തിന്റെ അവതാരകൻ ഖുതുബി മുഹമ്മദ് മുസ്‌ലിയാരും അനുവാദകൻ റശീദുദ്ദീൻ മൂസ മുസ്‌ലിയാരും യോഗാധ്യക്ഷൻ തെന്നിന്ത്യൻ മുഫ്തിയായിരുന്ന ശൈഖ് ആദം ഹസ്രത്തുമായിരുന്നു. സമസ്തയുടെ മീഞ്ചന്ത പ്രമേയമാണ് ഖുത്വ്ബ പ്രശ്‌നം സൃഷ്ടിച്ചതെന്ന് പുത്തൻവാദികൾ പ്രചരിപ്പിക്കാറുണ്ട്. ആ വാദം അടിസ്ഥാന രഹിതമാണെന്ന് ചരിത്രം പഠിച്ചാൽ ആർക്കും വ്യക്തമാകുന്നതാണ്.

‘ഖുത്തുബ’ എന്ന അറബി പദത്തിന്റെ അർത്ഥം പ്രസംഗം എന്നാണല്ലോ. ശ്രോതാക്കൾക്ക് മനസ്സിലാവാത്ത ഭാഷയിൽ അവരോട് പ്രസംഗിച്ചിട്ട് എന്തു കാര്യമാണുള്ളത്? സാധാരണക്കാർക്കു മുമ്പിൽ വഹാബികൾ പതിവായി ഉന്നയിക്കുന്ന ചോദ്യമാണിത്. എന്നാൽ ഈ വാദം പലതുകൊണ്ടും ബാലിശമാണ്.

ഒന്ന്: ‘ഖത്വബ’ എന്നതിന് ഉപദേശിച്ചു എന്നും സദസ്യർക്ക് ഖുത്വ്ബ ഓതിക്കൊടുത്തു എന്നും ഭാഷയിൽ അർത്ഥമുണ്ട് (മുൻജിദ് പേ. 182).

രണ്ട്: മതപരമായ ഖുത്വ്ബ നിശ്ചിത ഫർളുകളും ശർത്വുകളും സുന്നത്തുകളും അടങ്ങിയ പ്രത്യേക ആരാധനയാണ്.

മൂന്ന്: ഒരു ആരാധനാകർമത്തിന് ഉപയോഗിച്ച പദപ്രയോഗത്തിന്റെ ഭാഷാർത്ഥം നോക്കിയല്ല ആ ആരാധനയുടെ സ്വഭാവവും രീതിയും മനസ്സിലാക്കേണ്ടത്. പ്രത്യുത, ആ ആരാധനാകർമം നബി(സ്വ)യും സ്വഹാബത്തും സദ്‌വൃത്തരായ മുൻഗാമികളും എപ്രകാരം നിർവഹിച്ചുവോ ആ വിധം നിർവഹിക്കുകയാണ് വേണ്ടത്. അല്ലാത്തപക്ഷം സ്വലാത്ത് (നിസ്‌കാരം) എന്നാൽ പ്രാർത്ഥനയാണന്നും സ്വൗമ് (നോമ്പ്) എന്നാൽ അടക്കം എന്നാണെന്നും സകാത്ത് എന്നാൽ ശുദ്ധീകരണമെന്നാണെന്നും വാദിച്ച് ഒരാൾ നിസ്‌കാരത്തിനു പകരം നന്നായി പ്രാർത്ഥിക്കുകയും നോമ്പിനു പകരം അടങ്ങിയിരിക്കുകയും സകാത്തിനു പകരം നല്ലപോലെ കുളിച്ച് വൃത്തിയാവുകയും ചെയ്താൽ മതിയാകുമോ? ഒരിക്കലുമില്ല. അതുപോലെ ഖുത്വ്ബ പ്രസംഗമല്ലേ എന്നു പറഞ്ഞ് നല്ലൊരു പ്രസംഗം നടത്തിയാൽ മതപരമായ ഖുത്വ്ബയായി അതിനെ പരിഗണിക്കുന്നതല്ല.

നാല്: ഖുത്തുബയും  വഅളും തമ്മിൽ കർമശാസ്ത്ര പണ്ഡിതന്മാർ വ്യത്യാസപ്പെടുത്തിയിട്ടുണ്ട്. ഇമാം മഹല്ലി(റ) പറയുന്നു: സ്ത്രീകളുടെ ഇമാം ഖുത്വുബ നിർവഹിക്കരുത്. അവൾ എഴുന്നേറ്റുനിന്ന് അവരെ ഉപദേശിക്കുന്നതിൽ വിരോധമില്ല. (ശർഹുൽ മഹല്ലി 1/312). ഇസ്‌ലാമിക വീക്ഷണത്തിൽ ഖുത്വ്ബയും വഅളും രണ്ടാണെന്ന് മഹല്ലി(റ)ന്റെ ഈ ഉദ്ധരണത്തിൽ നിന്ന് വ്യക്തം.

അഞ്ച്: ഖുത്തുബ കേവലപ്രസംഗമാണെങ്കിൽ ഭയഭക്തികൊണ്ടുള്ള ഉപദേശമടക്കമുള്ള അതിന്റെ അർകാനുകൾ (മുഖ്യഘടകങ്ങൾ) അറബിയിലാവണമെന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്? അർകാനുകൾ അറബിയിൽ തന്നെയാകണമെന്ന് പുത്തൻവാദികളുടെ നേതാവ് കെഎം മൗലവി തന്നെ സമ്മതിച്ചതാണ്. അദ്ദേഹം പറയുന്നു: ‘ഖുത്തുബയുടെ റുക്‌നുകളിൽ ആരാധനയുടെ വശം മികച്ചുനിൽക്കുന്നതാ യി കാണാം. എന്തെന്നാൽ അഞ്ചു റുക്‌നുകളും ഉൾക്കൊള്ളിക്കാതെ റസൂൽ(സ) ഒരു ഖുതുബയും ചെയ്തിട്ടില്ല. അപ്പോൾ ആരാധനക്കാണ് അതിൽ മുൻതൂക്കമെന്ന് മനസ്സിലാക്കാം. അതിനാൽ നമസ്‌കാരത്തിലെ മറ്റു ദിക്‌റുകളിലെന്ന പോലെ രൂപത്തിലും അർത്ഥത്തിലും ഇവിടെ ഇത്തിബാഅ് (നബിയെ പിന്തുടരൽ) നിർബന്ധമാണ്’ (ജുമുഅ ഖുത്വുബ പേ. 33).

അനറബി ഖുത്വുബക്ക് ഫിഖ്ഹിൽ അംഗീകാരമോ?

പ്രമാണങ്ങൾക്കു മുമ്പിൽ നിരായുധരാവുമ്പോൾ ദുർവ്യാഖ്യാനമാണ് പുത്തൻവാദികളുടെ അടവുനയം. ഖുത്വ്ബയുടെ റുക്‌നുകൾ, അല്ലാത്തവ എന്നിവ വേർതിരിച്ച് ഇമാമുകൾ ചർച്ച ചെയ്യുന്നുണ്ട്. ഈ ചർച്ചകൾ വഹാബികൾ തങ്ങൾക്കനുകൂലമാക്കാൻ ശ്രമിക്കാറുണ്ട്.

ഇമാം ഇബ്‌നു ഹജറുൽ ഹൈതമി(റ)വിനെ വായിക്കാം. ‘മുൻഗാമികൾ നിർവഹിച്ചതുപ്രകാരം ഖുത്വ്ബ അറബിയിലാവൽ നിബന്ധനയാണ്. അതായത് ഖുത്വുബയുടെ അർകാനുകൾ. അർകാനല്ലാത്തതല്ല (തുഹ്ഫ 2/450).

ഇവിടെ ഒരു വിശദീകരണം ആവശ്യമാണ്. ഖുത്വ്ബയുണ്ടാവാനാവശ്യമായ ഘടകങ്ങളാണ് അർകാൻ. ചുരുങ്ങിയ രൂപത്തിൽ അർകാൻ മാത്രം കൊണ്ടുവന്നാലും അതിനെ ഖുത്വ്ബയായി പരിഗണിക്കുന്നതും ജുമുഅയുടെ മുമ്പ് രണ്ട് ഖുത്വ്ബകൾ വേണമെന്ന നിബന്ധന അതുകൊണ്ട് പൂർത്തീകരിക്കപ്പെടുന്നതുമാണ്. അപ്പോൾ ജുമുഅയുടെ സാധുതക്ക് ആവശ്യമായ ഖുത്വ്ബ അർകാൻ (മുഖ്യഘടകങ്ങൾ) മാത്രമാണ്. അർകാനല്ലാത്തവയല്ല എന്നാണ് പ്രസ്തുത പരാമർശത്തിന്റെ താൽപര്യം. അപ്പോൾ അർകാനല്ലാത്തവ ജുമുഅയുടെ സാധുതക്ക് ആവശ്യമില്ല. ജുമുഅയുടെ സാധുതക്കാവശ്യമായ അർകാൻ അറബിയി ലായിരിക്കൽ നിബന്ധനയുമാണ്. അതേസമയം അർകാനല്ലാത്തവ കൊണ്ടുവരൽ ഖുത്വ്ബയുടെ സാധുതക്ക് നിർബന്ധമില്ലെങ്കിലും ഒരാൾ അവ കൊണ്ടുവരുന്നപക്ഷം ഖുത്വ്ബയുടെ ഭാഗമായി അതിനെ പരിഗണിക്കണമെങ്കിൽ അതും അറബിയിലാവൽ നിർബന്ധമത്രെ. ഇമാമുമാർ ഇത് വ്യക്തമാക്കിയിട്ടുണ്ട്.

ഇമാം റംലി(റ) എഴുതി: അനുബന്ധങ്ങൾ അനറബിയിലായാൽ മുവാലാത്തിന് (അർകാനുകൾ തുടരെ കൊണ്ടുവരൽ) തടസ്സം സൃഷ്ടിക്കുകയില്ലെന്ന് പറയുന്നത് അനറബിഭാഷ നീണ്ടുപോവാതിരിക്കുമ്പോൾ മാത്രമാണ്. നീണ്ടുപോവുന്നപക്ഷം അത് മുവാലാത്തിനെ തകരാറാക്കുന്നതിനാൽ പ്രശ്‌നം സൃഷ്ടിക്കുകതന്നെ ചെയ്യും. അർകാനുകൾക്കിടയിൽ മൗനം ദീക്ഷിക്കുന്നത് നീണ്ടുപോയാൽ അത് പ്രശ്‌നം സൃഷ്ടിക്കുമല്ലോ. അതുപോലെ വേണം ഇതിനെയും കാണാൻ. കാരണം അനറബി ഭാഷ ‘ലഗ്‌വ്’ (നിഷ്ഫലം) ആണ്. അത് പരിഗണനീയമല്ല. അറബിയിൽ പറയാൻ കഴിയുന്നതോടൊപ്പം അറബേതര ഭാഷകളിൽ പറഞ്ഞാൽ അത് മതിയാവുകയില്ല. അതിനാൽ അത് നിഷ്ഫലമാണ് (ബുജൈരിമി 1/389).

ചുരുക്കത്തിൽ, അർകാനിന്റെ അനുബന്ധങ്ങൾ ഖുത്വ്ബയുടെ ഭാഗമായി പരിഗണിക്കാനും പ്രതിഫലാർഹമാകാനും അത് അറബിയിൽ തന്നെ കൊണ്ടുവരൽ നിർബന്ധമാണ്. അല്ലാത്തപക്ഷം ഖുത്വ്ബയുടെ അർകാനുകൾക്കിടയിൽ അന്യകാര്യങ്ങൾ സംസാരിക്കുന്നതായി മാത്രമേ അതിനെ പരിഗണിക്കുകയുള്ളൂ. അത്തരം സംസാരം ചുരുങ്ങിയ നിലയിൽ രണ്ട് റക്അത്ത് നിർവഹിക്കാനാവശ്യമായ സമയം ഉണ്ടായാൽ അർകാനുകളുടെ തുടർച്ച നഷ്ടപ്പെടുത്തുന്നതും അതിനാൽ ഖുത്വ്ബതന്നെ ബാത്വിലാകുന്നതുമാണ്.

മഹത്തുക്കളായ ഇമാമുകളുടെ പ്രമാണബദ്ധമായ ഈ വിവരണം മറികടന്ന് തങ്ങളുടെ വിതണ്ഡവാദം വെളുപ്പിച്ചെടുക്കാൻ വഹാബികൾ ഇമാം അലിയ്യുശ്ശബ്‌റാ മല്ലിസി(റ)യുടെ വാക്ക് മറയാക്കാൻ ശ്രമിക്കാറുണ്ട്. മഹാൻ പറഞ്ഞതെന്തെന്ന് നമുക്ക് നോക്കാം: ‘അനുബന്ധങ്ങൾ അനറബിൽ കൊണ്ടുവരുന്നത് നിരുപാധികം വിരോധമില്ലെന്നാണ് വരേണ്ടത്. അങ്ങനെ കൊണ്ടുവരുന്നതും മൗനം ദീക്ഷിക്കുന്നതും തമ്മിൽ നമുക്ക് വ്യത്യാസപ്പെടുത്താം. മൗനം ദീക്ഷിക്കുന്നതിൽ ഖുത്വ്ബയിൽ നിന്നും പൂർണമായും പിന്തിരിയൽ വരുന്നുണ്ട്. അനുബന്ധങ്ങൾ അനറബിയിൽ കൊണ്ടുവരുന്നത് അങ്ങനെയല്ല. കാരണം അതിൽ മൊത്തിൽ ഉപദേശമുണ്ടല്ലോ (ശർവാനി 2/450).

അപ്പോൾ അർകാനുകൾ മാത്രം അറബിയിൽ ഓതി അനുബന്ധങ്ങൾ അനറബി ഭാഷയിൽ പറയാമെന്നല്ലേ ഇത് വ്യക്തമാക്കുന്നത്? അനുബന്ധം എത്ര നീണ്ടാലും അർക്കാനുകൾക്കിടയിലെ മുവാലാത്ത് മുറിയുന്ന പ്രശ്‌നമില്ലേ എന്നാണ് വഹാബികൾ ചോദിക്കുന്നത്.

മറുപടി: പ്രസ്തുത പരാമർശം നാം സമർത്ഥിച്ച ആശയത്തോട് എതിരല്ല. (1) അലിയ്യുശ്ശബ്‌റാമല്ലിസി(റ) പറഞ്ഞതിന്റെ താൽപര്യം, നിയമം ഇബ്‌നുഖാസിം(റ) പറഞ്ഞതു പോലെയാണെങ്കിലും ഇങ്ങനെയും ഒരു ന്യായം പറയാമെന്ന് വ്യക്തമാക്കുക മാത്രമാണ്. അല്ലാതെ ഇമാം നവവി(റ), ഇമാം റാഫിഈ(റ), ഇമാം റംലി(റ), ഇബ്‌നു ഖാസിം(റ) തുടങ്ങിയ പണ്ഡിത മഹത്തുക്കൾ പറഞ്ഞ നിയമത്തെ വിമർശിക്കലല്ല. അപ്പോൾ ‘വൽഖിയാസു’ എന്ന അദ്ദേഹത്തിന്റെ വാചകത്തിലെ ‘വാവ്’ ഹാലിയ്യത്താണ്. ഇബ്‌നു ഖാസിം(റ)വിന്റെ വാചകം ഉദ്ധരിച്ച ശേഷം അദ്ദേഹം പറഞ്ഞതിന്റെ സാരം ഇങ്ങനെയാണ്. ‘ഏതു സ്ഥിതിയിൽ ന്യായം മതിയാകുമെന്ന് പറയുന്നതും അനുബന്ധങ്ങൾ അറബേതര ഭാഷകളിൽ കൊണ്ടുവരുന്നതും അർകാനുകൾക്കിടയിൽ മൗനം ദീക്ഷിക്കുന്നതും തമ്മിൽ വ്യത്യാസം പറയുന്നതുമാണ് (എന്നാൽ ഈ ന്യായം കർമശാസ്ത്ര പണ്ഡിതന്മാർ പരിഗണിക്കുന്നില്ല).

ന്യായപരമായി ഒരു കാര്യം അനുവദനീയമാണെന്ന് വരുന്നത് അത് പാടില്ലെന്നതാണ് പ്രബലമെന്ന് പറയുന്നതിനോട് എതിരല്ല. ഇമാം റാഫിഈ(റ) പറയുന്നു: ‘ഒരു കാര്യം അനുവദനീയമാണെന്ന് പറയുന്നതാണ് കൂടുതൽ ന്യായമെന്ന് തോന്നുന്നത് അക്കാര്യം പാടില്ലെന്നാണ് പ്രബല വീക്ഷണമെന്ന പ്രസ്താവനയോട് എതിരല്ല. കാരണം രണ്ടു വ്യത്യസ്ത വീക്ഷണങ്ങളിൽ 

ഒന്ന് ന്യായവുമായി കൂടുതൽ അടുത്തതാണെങ്കിലും മറ്റേത് പ്രബലമായി വരാവുന്നതാണ് (ശർഹുൽ കബീർ 4/610).

(2) അനുബന്ധങ്ങൾ അനറബിയിൽ കൊണ്ടുവരുന്നത് നീണ്ടുപോയാൽ ഖുത്വ്ബയുടെ സാധുതയെ അത് ബാധി ക്കുമെന്ന് പറഞ്ഞവരെ വിമർശിക്കലാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് വന്നാൽ തന്നെയും അദ്ദേഹത്തെക്കാൾ മദ്ഹബിൽ പ്രാമുഖ്യം കൽപിക്കപ്പെടുന്നവർ ഇമാം റംലി(റ), ഇബ്‌നുഖാസിം(റ) തുടങ്ങിയവരാണ്. അതിനാൽ അവരുടെ പ്രസ്താവനക്കെതിരായ അദ്ദേഹത്തിന്റെ പ്രസ്താവന പരിഗണിക്കുന്നതല്ല.

(3) അലിയ്യുശ്ശബ്മല്ലിസി(റ) അവതരിപ്പിച്ച ന്യായം മറ്റു പണ്ഡിതന്മാർ അംഗീകരിക്കുന്നില്ല. കാരണം ഖുത്വ്ബ അറബിയിലായിരിക്കണമെന്ന് നിബന്ധന വെക്കുന്ന പണ്ഡിതന്മാർ അനറബി ഭാഷയിൽ പറഞ്ഞാലും മൊത്തത്തിൽ ഉപദേശമുണ്ടല്ലോ എന്ന ആശയം അംഗീകരിക്കുന്നില്ല. കാരണം അത് മുൻഗാമികളോടുള്ള അനുധാവനത്തിന് എതിരാണ്. അതുകൊണ്ടാണ് അത് നിഷ്ഫലമാണെന്ന് അവർ പ്രസ്താവിച്ചത്. അപ്പോൾ അവർ പ്രാമുഖ്യം കൽപിക്കുന്നത് ഇത്തിബാഇനും അറബിഭാഷക്കുമാണ്. അങ്ങനെ വരുമ്പോൾ അവർ പറയുന്നതിന്റെ സാരമിതാണ്: ‘ശ്രോതാക്കൾ അനറബികളാണെങ്കിലും ഖുത്വ്ബ അറബിഭാഷയിൽ തന്നെ വേണം. അങ്ങനെ ഓതുമ്പോൾ അവർക്ക് ഖുത്വ്ബ മനസ്സിലാവുന്നില്ലെങ്കിലും അത് മൊത്തത്തിൽ ഒരു ഉപദേശമാണെന്ന് മനസ്സിലാക്കാമല്ലോ. അത്ര മതി. ഇക്കാര്യം ഇമാമുകൾ വ്യക്തമാക്കിയതാണുതാനും. ഖുത്വ്ബയുടെ അടിസ്ഥാന ഭാഷ അറബിയാണ്. അതിനാൽ മൊത്തത്തിലുള്ള ഉപദേശം മറ്റു ഭാഷകൾ കൊണ്ടും ഉണ്ടാകുമല്ലോ എന്നതിനു പരിഗണനയില്ല (ഖൽയൂബി 1/279).

ഇമാം ഹലബി(റ)യെ ഉദ്ധരിച്ച് ബുജൈരിമി(റ) പറയുന്നു: അറബേതര ഭാഷകളിൽ ഓതിയാലും മൊത്തത്തിൽ ഉപദേശമാവുമല്ലോ എന്ന് ചോദിച്ചേക്കാം. പക്ഷേ അത് സലഫിന്റെയും ഖലഫിന്റെയും പ്രവർത്തനത്തിന് വിരുദ്ധമാണ് (ബുജൈരിമി 1/ 389).

അപ്പോൾ അറബിയിൽ നടത്തുന്ന ഖുതുബകൊണ്ട് മൊത്തത്തിൽ അതൊരു ഉപദേശമാണെന്ന ആശയം മാത്രമാണ് ശ്രോതാക്കൾക്ക് ലഭിക്കുന്നതെങ്കിലും മുൻഗാമികളോടുള്ള അനുധാവനം അതിലുള്ളതിനാൽ ഖുത്വ്ബ അറബിയിലായിരിക്കൽ നിബന്ധനയാണെന്നാണ് കർമശാസ്ത്ര പണ്ഡിതരുടെ പക്ഷം.

(4) അർകാൻ (മുഖ്യഘടകങ്ങൾ അറബിയിലാവണമെന്ന് പറയുന്ന പ്രമാണങ്ങൾ ഖുത്വ്ബയുടെ അനുബന്ധങ്ങളും അറബിയിലാവണമെന്ന് കാണിക്കുന്നു. എന്നിരിക്കെ അർകാനുകൾ ഒരു ഭാഷയിലും അനുബന്ധങ്ങൾ മറ്റൊരു ഭാഷയിലും കൊണ്ടുവരാമെന്നതിന് എന്തു തെളിവാണുള്ളത്?

(5) ഇനി അലിയ്യുശ്ശിബ്‌റാമല്ലിസി(റ) പറഞ്ഞതിനെ ഒരഭിപ്രായമായി പരിഗണിച്ചാൽ തന്നെയും അതനുസരിച്ച് പ്രവർത്തിക്കുന്നതിൽ മുൻഗാമികളോട് എതിരാവലുള്ളതിനാൽ അത് സ്വീകാര്യമല്ല.

ഇമാം അബൂഹനീഫ(റ) പറഞ്ഞത്

അനറബി ഭാഷയിൽ ഖുത്വ്ബ ഓതൽ അനുവദനീയമാണെന്ന ഇമാം അബൂഹനീഫ(റ)യുടെ വാക്കുകളുടെ സാരം ശരിയായി ഗ്രഹിക്കാതെ വഹാബികൾ അതിൽ കടിച്ചുതൂങ്ങാൻ ശ്രമിക്കാറുണ്ട്. അബൂഹനീഫ(റ) പറഞ്ഞ ‘ജവാസി’ന്റെ വിവക്ഷ വിവരിച്ച് പ്രഗത്ഭ ഹനഫീ കർമശാസ്ത്ര പണ്ഡിതൻ അബ്ദുൽഹയ്യ് ലഖ്‌നവി(റ) എഴുതി: ഇവിടെ ജവാസിന്റെ വിവക്ഷ, നിസ്‌കാരത്തിന്റെ കാര്യത്തിൽ മാത്രമുള്ള ജവാസാണ്. അതായത് ജുമുഅയുടെ നിബന്ധന വീടാനും നിസ്‌കാരത്തിന്റെ സാധുതക്കും അത് മതിയാകുമെന്നർത്ഥം. നിരുപാധികം ഹലാലാണെന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ജവാസല്ല. കാരണം അനറബി ഭാഷയിൽ ഖുത്വുബ നിർവഹിക്കുന്നത് നബി(സ്വ)യിൽ നിന്നും സ്വഹാബത്തിൽ(റ)നിന്നും കൈമാറിക്കിട്ടിയ ചര്യക്കെതിരാണെന്നതിൽ സംശയമില്ല. അതിനാൽ അത് ഹറാമിന്റെ കുറ്റമുള്ള കറാഹത്താകുന്നു (ഉംദത്തുൽ രിആയ (1/200).

‘ആകാമുന്നഫാഇസ് എന്ന ഗ്രന്ഥ ത്തിൽ അദ്ദേഹം പറയുന്നു: ‘ഇവിടെ (തഹ്‌രീമിന്റെ) കറാഹത്ത് സുന്നത്തിനോട് എതിരായതിന്റെ പേരിലാണ്. കാരണം നബി(സ്വ)യും അവിടത്തെ അനുചരന്മാരും അറബിയിൽ മാത്രമാണ് സ്ഥിരമായി ഖുത്വ്ബ നിർവഹിച്ചിട്ടുള്ളത്. അവരിൽ ആരെങ്കിലുമൊരാൾ ഏതെങ്കിലുമൊരു ഖുത്വുബ അനറബി ഭാഷയിൽ നിർവഹിച്ചതായി ഒരാളും ഉദ്ധരിക്കുന്നില്ല (പേ. 66).

ഖുത്വ്ബ പേർഷ്യൻ ഭാഷയിൽ നിർവഹിക്കാമെന്ന് ഇമാം അബൂഹനീഫ(റ) പറഞ്ഞത് അതിൽ കുറ്റമില്ലെന്ന അർത്ഥത്തിലല്ല. പ്രത്യുത, ഖുത്വ്ബയുടെ സാധുതക്ക് അത് മതിയാകുമെന്ന അർത്ഥത്തിൽ മാത്രമാണ്. അതിനാൽ ഹനഫീ മദ്ഹബ് പ്രകാരവും അനറബി ഭാഷയിൽ ഖുത്വ്ബ നിർവഹിക്കുന്നത് കുറ്റകരമാണ്.


 

അസീസ് സഖാഫി വാളക്കുളം 

11 മാസത്തേക്ക് മാസത്തിൽ ഓരോ തവണയടച്ച് കാലാവധി കഴിഞ്ഞ് നിലവിലെ ഗോൾഡ് നിരക്കിൽ സ്വർണം വാങ്ങാം പണിക്കൂലിൽ 18% വരെ ഇളവ് ലഭിക്കും. ഈ സ്കിം അനുവദനീയമാണോ ?

 

അനുവദനീയമല്ല.

ഇടപാട് സമയത്ത് തന്നെ വിലയും വാങ്ങുന്ന സ്വർണ്ണത്തിന്റെ അളവും നിശ്ചയിക്കൽ നിർബന്ധമാണ്. ഇവിടെ രണ്ടുകാര്യങ്ങളും അവ്യക്തമാണ്.

وَهُوَ شَرَائِطُ الصِّحَّةِ فَخَمْسَةٌ وَعِشْرُونَ: مِنْهَا عَامَّةٌ وَمِنْهَا خَاصَّةٌ، فَالْعَامَّةُ لِكُلِّ بَيْعٍ شُرُوطُ الِانْعِقَادِ الْمَارَّةُ؛ لِأَنَّ مَا لَا يَنْعَقِدُ لَا يَصِحُّ، وَعَدَمُ التَّوْقِيتِ، وَمَعْلُومِيَّةُ الْمَبِيعِ، وَمَعْلُومِيَّةُ الثَّمَنِ بِمَا يَرْفَعُ الْمُنَازَعَةَ فَلَا يَصِحُّ بَيْعُ شَاةٍ مِنْ هَذَا الْقَطِيعِ وَبَيْعُ الشَّيْءِ بِقِيمَتِهِ، أَوْ بِحُكْمِ فُلَانٍ وَخُلُوُّهُ عَنْ شَرْطٍ مُفْسِدٍ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,4/505]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

ഒരാൾ മൂന്നു സെന്റ് സ്ഥലം പള്ളിക്ക് വഖഫ് ചെയ്തു. ആ സ്ഥലം വിറ്റ് ലഭിക്കുന്ന തുക പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കൽ അനുവദനീയമാണോ ?

 

വഖ്‌ഫ് പൂർത്തിയാകുന്നത്തോടെ വഖ്‌ഫ് ഭൂമി ഉടമയുടെ ഉടമസ്ഥതയിൽ നിന്ന് സർവ്വശക്തനായ അല്ലാഹുവിന്റെ ഉടമസ്ഥതയിലേക്ക് സ്ഥിരപ്പെടുന്നതാണ്. ശേഷം അത് ഒരു തരത്തിലും വാങ്ങാനോ വിൽക്കാനോ കൈമാറ്റം ചെയ്യാനോ വിനിയോഗിക്കാനോ അനുവാദമില്ല. എന്നാൽ അത്യാവശ്യ ഘട്ടങ്ങളിൽ വഖ്‌ഫ് ചെയ്ത ഉടമ മസ്ജിദിന്റെ മറ്റ് ആവിശ്യങ്ങൾക്ക് വേണ്ടി വിൽക്കാൻ അനുവാദം നൽകിയിട്ടുണ്ടെങ്കലൊ അല്ലെങ്കിൽ വഖ്ഫ് ഭൂമിയിൽ പള്ളിയോ മദ്രസയോ നിർമ്മിക്കാൻ സാധിക്കാത്ത എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിലോ അത്തരമൊരു സാഹചര്യത്തിൽ അത് വിൽക്കാനും തുക പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കും മറ്റും ഉപയോഗിക്കൽ അനുവദനീയമാണ്.

മസ്ജിദിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മറ്റെന്തെങ്കിലും ക്രമീകരണങ്ങൾ ചെയ്യാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യേണ്ടതാണ്. മറ്റ് സാധ്യതകളില്ലെങ്കിൽ വഖ്ഫ് ചെയ്തയാളോടും അല്ലെങ്കിൽ അയാളുടെ അനന്തര അവകാശികളോടും മഹല്ലിലെ ജനങ്ങളോടും ആലോചിച്ച് ലഭിക്കുന്നതിൽ ഏറ്റവും ഉയർന്ന വിലക്ക് ഭൂമി വിറ്റ് തുക മസ്ജിദിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്.

وَلَوْ كَانَ الْوَقْفُ مُرْسَلًا لَمْ يَذْكُرْ فِيهِ شَرْطَ الِاسْتِبْدَالِ لَمْ يَكُنْ لَهُ أَنْ يَبِيعَهَا وَيَسْتَبْدِلَ بِهَا وَإِنْ كَانَتْ أَرْضُ الْوَقْفِ سَبِخَةً لَا يَنْتَفِعُ بِهَا كَذَا فِي فَتَاوَى قَاضِي خَانْ وَقَدْ اخْتَلَفَ كَلَامُ قَاضِي خَانْ فَفِي مَوْضِعٍ جَوَّزَهُ لِلْقَاضِي بِلَا شَرْطِ الْوَاقِفِ حَيْثُ رَأَى الْمَصْلَحَةَ فِيهِ، وَفِي مَوْضِعٍ مَنَعَهُ مِنْهُ وَلَوْ صَارَتْ الْأَرْضُ بِحَالٍ لَا يَنْتَفِعُ بِهَا وَالْمُعْتَمَدُ أَنَّهُ يَجُوزُ لِلْقَاضِي بِشَرْطِ أَنْ يَخْرُجَ عَنْ الِانْتِفَاعِ بِالْكُلِّيَّةِ وَأَنْ لَا يَكُونَ هُنَاكَ رِيعٌ لِلْوَقْفِ يُعَمَّرُ بِهِ وَأَنْ لَا يَكُونَ الْبَيْعُ بِغَبْنٍ فَاحِشٍ كَذَا فِي الْبَحْرِ الرَّائِقِ وَشَرَطَ فِي الْإِسْعَافِ أَنْ يَكُونَ الْمُسْتَبْدِلُ قَاضِيَ الْجَنَّةِ الْمُفَسَّرَ بِذِي الْعِلْمِ وَالْعَمَلِ كَذَا فِي النَّهْرِ الْفَائِقِ

[مجموعة من المؤلفين، الفتاوى الهندية، ٤٠١/٢]

الْمُتَوَلِّي إذَا اشْتَرَى مِنْ غَلَّةِ الْمَسْجِدِ حَانُوتًا أَوْ دَارًا أَوْ مُسْتَغَلًّا آخَرَ جَازَ لِأَنَّ هَذَا مِنْ مَصَالِحِ الْمَسْجِدِ فَإِنْ أَرَادَ الْمُتَوَلِّي أَنْ يَبِيعَ مَا اشْتَرَى أَوْ بَاعَ اخْتَلَفُوا فِيهِ قَالَ بَعْضُهُمْ لَا يَجُوزُ هَذَا الْبَيْعُ لِأَنَّ هَذَا صَارَ مِنْ أَوْقَافِ الْمَسْجِدِ وَقَالَ بَعْضُهُمْ يَجُوزُ هَذَا الْبَيْعُ وَهُوَ الصَّحِيحُ

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٢٢٤/٥]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട


ഇസ്ലാമിക ചരിത്ര സിനിമകൾ കാണൽ അനുവദനീയമാണോ? ചരിത്രം പഠിക്കാനും ഓർമ്മ നിൽക്കാനും വളരെയധികം സഹായകരമാണ്

 

ഏതൊരു കാര്യവും അനുവദനീയമാകണമെങ്കിൽ രണ്ട് കാര്യങ്ങൾ അനിവാര്യമാണ്

  • അതിന്റെ ഉദ്ദേശ്യം ശരിയായിരിക്കണം ഷരീഅത്തിന് വിരുദ്ധമായ ഉദ്ദേശ്യലക്ഷ്യങ്ങൾ ഉണ്ടാവരുത്
  • ഈ ആവശ്യത്തിനായി ഉപയോഗിക്കുന്ന മാർഗ്ഗങ്ങളും ശരിയായിരിക്കണം. ഷരീഅത്ത് വിലക്കിയ മാർഗ്ഗമാകരുത്

അതിനാൽ ഇത്തരം സിനിമകൾ  കാണുക എന്ന പ്രവൃത്തിക്ക് ഒരു നല്ല ലക്ഷ്യമുണ്ടെങ്കിൽ കൂടി അത് നേടുന്ന മാർഗ്ഗം അനുവദനീയമല്ല. ഇതിന്റെ പ്രത്യക്ഷ ലക്ഷ്യം നല്ലതായിരിക്കാം. കാരണം സിനിമയിൽ (നല്ല ഉദ്ദേശ്യത്തിന്റെ മാർഗ്ഗം) നിരവധി ഹറാമായ കാര്യങ്ങൾ ഉൾപ്പെടുന്നു. ഫോട്ടോ വീഡിയോ എടുക്കൽ, പുരുഷന്മാരെയും സ്ത്രീകളെയും കൂട്ടിക്കലർത്തൽ, മഹ്റമുകൾ അല്ലാത്തവരെ കാണൽ, മ്യൂസിക് ,വസ്തുതക്കും ചരിത്രത്തിനും വിരുദ്ധമായ ചില കാര്യങ്ങൾ ഉൾപ്പെടുത്തൽ മുതലായ കാരണങ്ങളാൽ മുകളിൽ പറയപ്പെട്ടത് പോലെയുള്ള സിനിമകളും വിഡിയോകളും കാണലും അത് പ്രചരിപ്പിക്കലും അനുവദനീയമല്ല.ഹറാമാണ് 

وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُولَٰئِكَ لَهُمْ عَذَابٌ مُّهِينٌ [ سورة لقمان 6]

عن عائشة رضي الله عنها يقول النبي ﷺ: أشد الناس عذابًا يوم القيامة الذين يضاهئون بخلق الله. وفي اللفظ الآخر: أشد الناس عذابًا يوم القيامة المصورون رواه البخاري

وَ) كُرِهَ (كُلُّ لَهْوٍ) لِقَوْلِهِ - عَلَيْهِ الصَّلَاةُ وَالسَّلَامُ - «كُلُّ لَهْوِ الْمُسْلِمِ حَرَامٌ إلَّا ثَلَاثَةً مُلَاعَبَتَهُ أَهْلَهُ وَتَأْدِيبَهُ لِفَرَسِهِ وَمُنَاضَلَتَهُ بِقَوْسِهِ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/395]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

വർഷം പൂർത്തിയാവുന്നതിനു മുമ്പ് സക്കാത്ത് നൽകിയാൽ ശരിയാകുമോ ?

 

വർഷം പൂർത്തിയാവുന്നതിനു മുമ്പ് അവകാശികൾക്ക് സകാത് നൽകൽ അനുവദനീയമാണ്.സകാത് നൽകുന്നതിന് വർഷം പൂർത്തിയാകൽ നിബന്ധനയല്ല. വർഷാവസാനത്തിനു മുമ്പ് സമ്പത്തിൽ എന്തെങ്കിലും വർദ്ധനവ് വന്നാൽ അതിനനുസരിച്ച് സകാത് നൽകേണ്ടി വരും.

(وَلَوْ عَجَّلَ ذُو نِصَابٍ) زَكَاتَهُ (لِسِنِينَ أَوْ لِنُصُبٍ صَحَّ) لِوُجُودِ السَّبَبِ،

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/293]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

ബർത്ത് ഡേ ആഘോഷിക്കുന്നതിന്റെ ഇസ്ലാമിക വിധി

 

ബർത്ത് ഡേ ആഘോഷിക്കുന്നതിന് ഇസ്ലാമിൽ യാതൊരു തെളിവുമില്ല. ഇന്ന് കാണുന്ന രീതിയിലുള്ള ബർത്ത് ഡേ ആഘോഷം പുരാതന റോമിൽ ക്രിസ്ത്യാനികൾ കൊണ്ടുവന്ന ഒരു ആചാരമാണ്. പ്രത്യേക വസ്ത്രങ്ങൾ ധരിക്കുക, വീട് അലങ്കരിക്കുക, മെഴുകുതിരികൾ കത്തിച്ച് കേക്ക് മുറിക്കുക, സംഗീതവും നൃത്തവും കലർന്ന പാർട്ടികൾ നടത്തുക, ഫോട്ടോ എടുക്കുക, അമുസ്ലിംകളെ അനുകരിക്കുക തുടങ്ങിയ പ്രവർത്തികളെല്ലാം അനിസ്ലാമികമാണ്. അതിനാൽ പറയപ്പെട്ട ഏതെങ്കിലും രീതികൾ അനുകരിച്ച്  ആഘോഷമാക്കുന്നത്  അനുവദനീയമല്ല.

അത്തരം പാർട്ടികളിൽ പങ്കെടുക്കുന്നതും അനുവദനീയമല്ല.

ആരോഗ്യത്തോടെയും ക്ഷേമത്തോടെയും ഒരു വർഷം ജീവിതം പൂർത്തിയാക്കിയതിന് അല്ലാഹുവിനോട്  നന്ദിയുള്ളവരായിരിക്കാൻ കുടുംബാംഗങ്ങൾ ഈ ദിവസം പ്രത്യേകം ഓർമ്മിക്കുക. ഇതിനായി മുകളിൽ പറഞ്ഞ വിലക്കുകളിൽ നിന്ന് മുക്തമായ മറ്റ് കാര്യങ്ങൾ ചെയ്യുന്നതാണ്  അല്ലെങ്കിൽ കുട്ടിയെ സന്തോഷിപ്പിക്കാൻ വീട്ടിൽ എന്തെങ്കിലും ഉണ്ടാക്കാം അല്ലെങ്കിൽ പുറത്തു നിന്ന് ഭക്ഷണങ്ങൾ വാങ്ങാം കഴിക്കാം കഴിപ്പിക്കാം അല്ലാഹുവിനോടുള്ള നന്ദിയായി മറ്റുള്ളവരെ ഭക്ഷിപ്പിക്കാം സാധുക്കളെ സഹായിക്കാം. അല്ലാഹുവിന് ഇഷ്ടപ്പെടുന്ന മറ്റേത് സൽകർമ്മങ്ങൾ മുഖേനയും സന്തോഷിക്കാം (ഫതാവ റഹീമിയ 10/236)

ഈ പറയപ്പെട്ട കാര്യങ്ങൾ ചെയ്യുന്നത് ഒരു പ്രത്യേക സുന്നത്താണെന്നോ അല്ലെങ്കിൽ നിർബന്ധമായ ഒരു കാര്യമാണെന്നോ പ്രത്യേകമായ എന്തെങ്കിലും പ്രതിഫലം ലഭിക്കുമെന്നോ മനസ്സിലാക്കി ഒരു പ്രത്യേക രൂപത്തിൽ നിർബന്ധ ബുദ്ധിയോടെ വർഷാവർഷം ചെയ്യൽ അനുവദനീയമല്ല.

 (وَعَنْهُ) : أَيْ عَنِ ابْنِ عُمَرَ (قَالَ: قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - (مَنْ تَشَبَّهَ بِقَوْمٍ) : أَيْ مَنْ شَبَّهَ نَفْسَهُ بِالْكُفَّارِ مَثَلًا فِي اللِّبَاسِ وَغَيْرِهِ، أَوْ بِالْفُسَّاقِ أَوِ الْفُجَّارِ أَوْ بِأَهْلِ التَّصَوُّفِ وَالصُّلَحَاءِ الْأَبْرَارِ. (فَهُوَ مِنْهُمْ) : أَيْ فِي الْإِثْمِ وَالْخَيْرِ. قَالَ الطِّيبِيُّ: هَذَا عَامٌّ فِي الْخَلْقِ وَالْخُلُقِ وَالشِّعَارِ، وَلِمَا كَانَ الشِّعَارُ أَظْهَرُ فِي التَّشَبُّهِ ذُكِرَ فِي هَذَا الْبَابِ

[الملا على القاري، مرقاة المفاتيح شرح مشكاة المصابيح، ٢٧٨٢/٧]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

വിവാദ ചന്ദ്രപിറവിയും വിവാദരഹിത ഗ്രഹണവും

 

സോഷ്യൽ മീഡിയകളിൽ ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് കാണാനിടയായി. ജ്യോതിശാസ്ത്ര ഗവേഷണങ്ങൾ വഴി മുമ്പ് തന്നെ ഗ്രഹണസമയം കണ്ടുപിടിക്കുകയും ഗ്രഹണ നിസ്കാരം നിർവഹിക്കുകയും ചെയ്തു. ഗ്രഹണത്തിൽ ശാസ്ത്രത്തിനെ അംഗീകരിക്കുന്നവർ എന്തുകൊണ്ട് ചന്ദ്രപ്പിറവിയുടെ വിഷയത്തിൽ ശാസ്ത്രത്തെ അംഗീകരിക്കുന്നില്ല. എന്തുകൊണ്ട് പിറ കാണണം നിർബന്ധ ബുദ്ധി കാണിക്കുന്നു. ഇതാണ് കുറുപ്പിന്റെ രത്ന ചുരുക്കം.

ആദ്യമായി മനസ്സിലാക്കേണ്ട കാര്യം ഫുഖഹാഖക്കൾ ജ്യോതിശാസ്ത്രത്തിന് ഒരു തൊട്ടുകൂടായ്മയും കൽപ്പിച്ചിട്ടില്ല.ഒരു സാഹചര്യത്തിലും അത് അവലംബയോഗ്യമല്ല എന്ന് അഭിപ്രായപ്പെട്ടിട്ടില്ല. കാരണം നിസ്കാരം സമയങ്ങൾ, ഖിബ്ല നിർണ്ണയം മുതലായ കാര്യങ്ങളിൽ ജ്യോതിശാസ്ത്രത്തെ അവലംബിക്കാറുണ്ട്.ഈ വിഷയങ്ങളിൽ ജ്യോതിശാസ്ത്രം പഠിക്കൽ ശ്രേഷ്ഠമായ കാര്യമാണ് (റദ്ധ്)

മാസ നിർണയ മാനദണ്ഡം

നോമ്പ്, ഹജ്ജ്  മുതലായ ഇസ്ലാമിന്റെ ഫർളുകളുടെ സമയം കണക്കാക്കുന്നതിൽ പിറ കാണലാണ് അടിസ്ഥാനം. മാസ നിർണയ വിഷയത്തിൽ ഇസ്ലാമിക കാഴ്ചപ്പാട് ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളെ പൂർണ്ണമായ മാനദണ്ഡമാക്കിയല്ല. മറിച്ച് ചന്ദ്രപിറ കാണലാണ്. ഹദീസുകളിൽ കൃത്യവും വ്യക്തവുമാണ്. നബി ﷺ തങ്ങൾ പറഞ്ഞു: നിങ്ങൾ മാസപ്പിറവി കണ്ടാൽ നോമ്പെടുക്കുക അത് കണ്ടാൽ നോമ്പവസാനിപ്പിക്കുക. ഇനി മേഘം മൂടിയാൽ (മാസം മുപ്പത്) കണക്കാക്കുക. (മുസ്ലിം:1080)

ജ്യോതിശാസ്ത്ര  കണക്കുകൾ മാസനിർണയത്തിന്  അടിസ്ഥാനമാനദണ്ഡമാവുന്നില്ല.

ഒന്നാമത്തെ കാരണം നബി ﷺ തങ്ങളുടെ വാക്കാണ് പിറ കണ്ടാൽ മാത്രമേ മാസം തീരുമാനിക്കാവൂ. കണക്കുകളുടെ കൃത്യതയേക്കാൾ പിറ കാണലാണ് മാസനിർണയത്തിന്റെ  അടിസ്ഥാനമായി പഠിപ്പിച്ചത്

ഉദാഹരണം ഇരുപത്തിയൊമ്പതാം തീയതി ലോകത്തിലെ എല്ലാ ജ്യോതിശാസ്ത്രജ്ഞരും ചന്ദ്രൻ കാണപ്പെടുമെന്നും 100 ശതമാനം ദൃശ്യമാവുമെന്നും പ്രവചിക്കുന്നു. പക്ഷേ ചില കാരണങ്ങളാൽ മേഘാവൃതമായ ആകാശം കാരണം ചന്ദ്രൻ ദൃശ്യമാകുന്നില്ലെങ്കിൽ ഷഅബാൻ മുപ്പത് ദിവസങ്ങൾ പൂർത്തിയാക്കുന്നതാണ്.

ഇവിടെ ജ്യോതിശാസ്ത്ര  കണക്കുകൂട്ടലുകളെ മാത്രം അടിസ്ഥാനമാക്കി മാസം തീരുമാനിക്കില്ല.കാരണം ചന്ദ്രനെ കാണുക എന്നതാണ് മാസം നിർണയിക്കാനുള്ള ഇസ്ലാമിന്റെ മാനദണ്ഡമായി നബി ﷺ തങ്ങൾ പഠിപ്പിച്ചത്. എന്നാൽ ജ്യോതിശാസ്ത്ര കണക്കുകൾ ഖണ്ഡിതമാണ്. ചന്ദ്രനെ കണ്ടാലും കണ്ടില്ലെങ്കിലും കൃത്യം ദിവസത്തിൽ മാസം തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. അതിൽ മാറ്റം ഉണ്ടാവില്ല.

ചന്ദ്രപിറ കണ്ട് തന്നെ തീരുമാനിക്കപ്പെടണം എന്നതിന്റെ പ്രധാനപ്പെട്ട ഉദ്ദേശം അത് എല്ലാവർക്കും സാധിക്കുമെന്നുള്ളതാണ്.

പ്രയാസം ഒഴിവാക്കുക എന്നതിനു വേണ്ടിയാണ് നോമ്പിന്റെയും മറ്റും വിധികളെ കാഴ്ചയുമായി ബന്ധപ്പെടുത്തിയിട്ടുള്ളത്. ജ്യോതിശാസ്ത്രം എത്ര പുരോഗമിച്ചാലും ഇതിന്റെ വിധിയിൽ മാറ്റം ഉണ്ടാകില്ല. (ഫത്ഹുൽ ബാരി)

ജ്യോതിശാസ്ത്ര കണക്കുകൾ എല്ലാ കാലഘട്ടത്തിലും എല്ലാ നാടുകളിലും എല്ലാവർക്കും അത് കണക്ക് കൂട്ടലും കണ്ടുപിടിക്കലും സാധിക്കണമെന്നില്ല. എന്നാൽ പിറ കാണൽ ആകട്ടെ എല്ലാവർക്കും സാധിക്കുന്നതുമാണ്.

ഉയർന്നുവരുന്ന ഒരു ചോദ്യം ഈ കണക്കുകളെ ശരിവെക്കുന്ന തരത്തിൽ സൗദി പോലെ ലോകത്ത് എവിടെയെങ്കിലും പിറ കാണലുണ്ട്. ഇവിടെ ചന്ദ്രപ്പിറയുടെ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട വിശാലമായ ചർച്ചകൾ ഉലമാക്കൾ നടത്തിയിട്ടുള്ളതാണ്. വിദൂര രാജ്യങ്ങളിൽ കാണുന്ന പിറ മറ്റ് രാജ്യങ്ങളിൽ പരിഗണിക്കപ്പെടുന്നതല്ല എന്നതാണ് മദ്ഹബിന്റെ ഫുഖഹാകളുടെ തീരുമാനം. ഇത് ഇമാം തിർമിദി (റ) തന്റെ ഗ്രന്ഥത്തിൽ ഹദീസ് ഉദ്ധരിച്ചുകൊണ്ട് സമർഥിക്കുന്നുണ്ട്.

സൗദിയുടെ ഗ്രാൻഡ് മുഫ്തി ആയിരുന്ന അബ്ദുല്ലാഹിബിന് ബാസ്  (റ) പറയുന്നു. മക്കയെ അടിസ്ഥാനമാക്കി ചന്ദ്രപ്പിറ കണക്കാക്കണമെന്ന വാദത്തിന് യാതൊരു തെളിവോ അടിസ്ഥാനമോ ഇല്ല.ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ, അവർ മാസം കണ്ടാൽ പോലും മക്കയിൽ മാസം കണ്ടില്ലെങ്കിൽ അവർ നോമ്പ് എടുക്കരുത് എന്നതാണ് ഇതിലൂടെ സംഭവിക്കുന്നത്.

ലോകത്തിന്റെ ഏതെങ്കിലും കോണിൽ കണ്ടാൽ പോര മറിച്ച് പരിഗണനീയമായ പരിധിക്കുള്ളിൽ പിറ കാണൽ നിർബന്ധമാണ്.

രണ്ടാമത്തെ കാരണം ഭൂരിപക്ഷം  പണ്ഡിതന്മാരുടെയും അഭിപ്രായത്തിൽ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ ഉറപ്പും കൃത്യവുമായ  അറിവ് നൽകുന്നില്ല.ഇബ്നു തൈമിയ്യ (റ) പറയുന്നു. ജ്യോതിശാസ്ത്ര കണക്കനുസരിച്ച് ഒരിക്കലും ചന്ദ്രപ്പിറവിയെ കുറിച്ച് ഉറപ്പായ കൃത്യമായ ഒരു തീരുമാനം ഖണ്ഡിതമായി പറയാൻ സാധിക്കില്ല എന്ന് പല വിദഗ്ധരായ ജ്യോതിശാസ്ത്ര പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.(ഫതാവ ഇബ്നു തൈമിയ്യ).

ഹിജ്റ നാലാം നൂറ്റാണ്ടിലെ പ്രശസ്ത തത്ത്വചിന്തകനും ജ്യോതിശാസ്ത്രജ്ഞനുമായ അബു റൈഹാൻ അൽ-ബിറൂനി തന്റെ അൽ അസർ അൽ ബഖിയ്യ എന്ന ഗ്രന്ഥത്തിൽ എല്ലാ ജ്യോതിശാസ്ത്രജ്ഞരുടെയും ഏകകണ്ഠമായ അഭിപ്രായം അന്തരീക്ഷ, ജ്യോതിശാസ്ത്ര സാഹചര്യങ്ങൾ പരിഗണിക്കുന്ന ആർക്കും ചന്ദ്രപിറ കാണുന്നതിൽ കൃത്യവും ഉറപ്പുമായ ഒരു നിർണായക തീരുമാനം എടുക്കാൻ കഴിയില്ല.

ഹസ്രത്ത് മുഫ്തി മുഹമ്മദ് ഷഫി സാഹിബ് (റ) എഴുതുന്നു. ഷംസുദ്ദീൻ മുഹമ്മദ് ബിൻ അലി ഖ്വാജയുടെ നാൽപത് വർഷത്തെ അനുഭവപരിചയത്തെ പരാമർശിച്ച് കഷ്ഫുൽ ളുനൂനിൽ ഈ കാര്യങ്ങളിൽ വിശ്വസനീയമായ വ്യക്തവും ഖണ്ഡിതമായ ഒരു പ്രവചനവും സാധ്യമല്ല.(റുഉയതുൽ ഹിലാൽ പേജ് 10)

 ഇതിൽ നിന്ന് മനസ്സിലാകുന്നത് ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരമുള്ള മാസനിറണയം ഒരിക്കലും ഖണ്ഡിതമായി പറയാൻ സാധിക്കുന്ന ഒന്നല്ല.

ചന്ദ്രഗ്രഹണത്തിൽ കണക്ക് പരിഗണനീയമോ

ജ്യോതിശാസ്ത്ര കണക്കുകൾക്ക് ഉലമാക്കൾ അതിന്റെതായ പരിഗണന നൽകിയിട്ടുണ്ട്. മുഫ്തി മുഹമ്മദ് ഷഫി സാഹിബ് (റ) എഴുതുന്നു ചന്ദ്രപ്പിറയുടെ കാര്യത്തിൽ ഇസ്ലാമിക നിയമങ്ങൾ ലംഘിക്കപ്പെടാത്തത്ര പുതിയ കണ്ടുപിടുത്തങ്ങൾ ഉപയോഗിച്ചാൽ ആർക്കാണ് അത് നിഷേധിക്കാൻ കഴിയുക? (റുഉയതുൽ ഹിലാൽ പേജ്: 10)

ചന്ദ്രമാസത്തിന്റെ ആരംഭം ചന്ദ്രനെ കാണുന്നതിനെ ആശ്രയിച്ചിരിക്കുന്നു.ഇന്ന് ചന്ദ്രൻ ഉണ്ടാകാനുള്ള സാധ്യതയുണ്ടോ ഇല്ലയോ എന്ന് നിർണ്ണയിക്കാൻ ജ്യോതിശാസ്ത്ര കണക്കുകൾ നമ്മെ സഹായിക്കും. എന്നാൽ കാഴ്ചയിലൂടെ ചന്ദ്രന്റെ തെളിവ് ലഭിക്കുന്നതുവരെ, ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ കൊണ്ട് മാത്രം അത് തീരുമാനിക്കാൻ കഴിയില്ല. ചുരുക്കത്തിൽ, ചന്ദ്രന്റെ സാന്നിധ്യത്തിൽ കാഴ്ച പ്രധാനമാണ്, കാഴ്ച കൂടാതെ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ വിശ്വസനീയമല്ല.(ആപ് കെ മസാഇൽ )

ചുരുക്കത്തിൽ ഗ്രഹണം സംഭവിക്കുമോ ഇല്ലയോ എന്ന് ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം നേരത്തെ മനസ്സിലാക്കലും അറിയിപ്പ് നൽകലും പിറയുടെ വിഷയവുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ എതിരാകുന്ന കാര്യമല്ല. കാരണം പിറയും ഇതേ ജ്യോതിശാസ്ത്ര കണക്കുകൾ ഉപയോഗിച്ച് നേരത്തെ കണ്ടുപിടിക്കലും മനസ്സിലാക്കാനും അനുവദനീയമാണ്.അത് ഉറപ്പിക്കണമെങ്കിൽ കാണൽ നിർബന്ധവുമാണ്. എന്നാൽ ആ കണക്ക് മാത്രം മുന്നിൽ വെച്ചുകൊണ്ട് മാത്രം ഗ്രഹണ നിസ്കാരം നിർവഹിക്കുന്നതിന്  ഫുഖഹാഖൾ അനുമതി നൽകുന്നില്ല. മറിച്ച് ഗ്രഹണം കാണുകയോ അല്ലെങ്കിൽ സംഭവിച്ചിരിക്കുന്നു എന്നുള്ള വ്യക്തമായ അറിവ് ലഭിക്കുമ്പോൾ മാത്രമാണ് ഗ്രഹണ നിസ്കാരം നിർവഹിക്കേണ്ടത്.

ഒരുപക്ഷേ കേൾക്കുമ്പോൾ ഇത്തരം പരാമർശങ്ങൾ ന്യായമാണെന്ന് തെറ്റിദ്ധാരണ ഉണ്ടാക്കുമെങ്കിലും നാം മനസ്സിലാക്കേണ്ടത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മദ്ഹബിലെ ഫുകഹാക്കൾ ഓരോ മസ്അലകളും നിർണയിച്ചിട്ടുള്ളത്.


أَنَّ عِلْمَ النُّجُومِ فِي نَفْسِهِ حَسَنٌ غَيْرُ مَذْمُومٍ، إذْ هُوَ قِسْمَانِ: حِسَابِيٌّ وَإِنَّهُ حَقٌّ، وَقَدْ نَطَقَ بِهِ الْكِتَابُ. قَالَ اللَّهُ تَعَالَى - {الشَّمْسُ وَالْقَمَرُ بِحُسْبَانٍ} [الرحمن: 5]- أَيْ سَيْرُهُمَا بِحِسَابٍ. وَاسْتِدْلَالِيٌّ بِسَيْرِ النُّجُومِ وَحَرَكَةِ الْأَفْلَاكِ عَلَى الْحَوَادِثِ بِقَضَاءِ اللَّهِ تَعَالَى وَقَدْرِهِ، وَهُوَ جَائِزٌ ........ ثُمَّ تَعَلُّمُ مِقْدَارِ مَا يُعْرَفُ بِهِ مَوَاقِيتُ الصَّلَاةِ وَالْقِبْلَةُ لَا بَأْسَ بِهِ.

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤٤/١]

فَعَلَّقَ الْحُكْمَ بِالصَّوْمِ وَغَيْرِهِ بِالرُّؤْيَةِ لِرَفْعِ الْحَرَجِ عَنْهُمْ فِي مُعَانَاةِ حِسَابِ التَّسْيِيرِ وَاسْتَمَرَّ الْحُكْمُ فِي الصَّوْمِ وَلَوْ حَدَثَ بَعْدَهُمْ مَنْ يَعْرِفُ ذَلِكَ

[ابن حجر العسقلاني، فتح الباري لابن حجر، ١٢٧/٤]

مَا صَرَّحَ بِهِ عُلَمَاؤُنَا مِنْ عَدَمِ الِاعْتِمَادِ عَلَى قَوْلِ أَهْلِ النُّجُومِ فِي دُخُولِ رَمَضَانَ لِأَنَّ ذَاكَ مَبْنِيٌّ عَلَى أَنَّ وُجُوبَ الصَّوْمِ مُعَلَّقٌ بِرُؤْيَةِ الْهِلَالِ، لِحَدِيثِ «صُومُوا لِرُؤْيَتِهِ» وَتَوْلِيدُ الْهِلَالِ لَيْسَ مَبْنِيًّا عَلَى الرُّؤْيَةِ بَلْ عَلَى قَوَاعِدَ فَلَكِيَّةٍ، وَهِيَ وَإِنْ كَانَتْ صَحِيحَةً فِي نَفْسِهَا، لَكِنْ إذَا كَانَتْ وِلَادَتُهُ فِي لَيْلَةِ كَذَا فَقَدْ يُرَى فِيهَا الْهِلَالُ وَقَدْ لَا يُرَى؛ وَالشَّارِعُ عَلَّقَ الْوُجُوبَ عَلَى الرُّؤْيَةِ بِالْقِبْلَةِ لَا عَلَى الْوِلَادَةِ،

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/431]

فَاعْلَمْ أَنَّ الْمُحَقِّقِينَ مِنْ أَهْلِ الْحِسَابِ كُلَّهُمْ مُتَّفِقُونَ عَلَى أَنَّهُ لَا يُمْكِنُ ضَبْطُ الرُّؤْيَةِ بِحِسَابٍ بِحَيْثُ يُحْكَمُ بِأَنَّهُ يُرَى لَا مَحَالَةَ أَوْ لَا يُرَى أَلْبَتَّةَ عَلَى وَجْهٍ مُطَّرِدٍ وَإِنَّمَا قَدْ يَتَّفِقُ ذَلِكَ أَوْ لَا يُمْكِنُ بَعْضَ الْأَوْقَاتِ وَلِهَذَا كَانَ الْمُعْتَنُونَ بِهَذَا الْفَنِّ مِنْ الْأُمَمِ: الرُّومِ وَالْهِنْدِ وَالْفُرْسِ وَالْعَرَبِ وَغَيْرِهِمْ مِثْلُ بَطْلَيْمُوسَ الَّذِي هُوَ مُقَدَّمُ هَؤُلَاءِ وَمَنْ بَعْدَهُمْ قَبْلَ الْإِسْلَامِ وَبَعْدَهُ لَمْ يَنْسُبُوا إلَيْهِ فِي الرُّؤْيَةِ حَرْفًا وَاحِدًا 

[ابن تيمية، مجموع الفتاوى، ١٨٣/٢٥]

"ان علماء الهيئة مجمعون علي انّ المقادير المفروضة في اواخر اعمال رؤية الهلال هي ابعاد لم يوقف عليها الا بالتجربة وللمناظر احوال هندسية يتفاوت لإجلها المحسوس بالبصر في العظم والصغر وفي ما اذا تأمّلها متأمّل منصف لم يستطع بتّ الحُكم على وجوب رؤية الهلال  اَو امتناعها.(آثار الباقیة عن القرون الخالية، ص: 198،)

فإذا رأيتموهما فادعوا وصلوا حتى ينكشف ما بكم" وفي السراج وإن لم يصل الكسوف حتى انجلت لم يصل وإن انجلى بعضها جاز أن يبتدىء الصلاة فإن سترها سحاب أو حائل وهي كاسفة صلى الكسوف لأن الأصل بقاؤه

[الطحطاوي، حاشية الطحطاوي على مراقي الفلاح شرح نور الإيضاح، صفحة ٥٤٦]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

Thursday, 11 September 2025

സൗന്ദര്യ വർദ്ധന: ഇസ്ലാമിക പരിധികൾ

 



സ്ത്രീകൾക്ക് അലങ്കാരവും സൗന്ദര്യ വർദ്ധനവും  ജന്മസിദ്ധമായ സ്വഭാവ സവിശേഷതയാണ്.ഇസ്ലാം സ്ത്രീകളുടെ ഈ സ്വാഭാവിക ആഗ്രഹത്തിന് എതിരല്ല. ശരീഅത്തിന്റെ പരിധിക്കുള്ളിൽ സ്ത്രീകൾക്ക് അലങ്കാരവും സൗന്ദര്യ വർദ്ധനവും അനുവദനീയമാണ്.

ശരീഅത്ത് നിർദ്ദേശിച്ച പരിധികൾ

  • ശരീഅത്ത് വ്യക്തമായി വിലക്കിയ കാര്യങ്ങൾ ആർക്കുവേണ്ടിയും പ്രവർത്തിക്കൽ അനുവദനീയമല്ല ഭർത്താവിനുവേണ്ടിയാണെങ്കിലും.

لَا طَاعَةَ لِمَخْلُوقٍ فِي مَعْصِيَةِ الْخَالِقِ

അല്ലാഹുവിനോടുള്ള ﷻ അനുസരണത്തെ ലംഘിക്കുന്ന കാര്യത്തിൽ സൃഷ്ടികളെ അനുസരിക്കേണ്ടതില്ല.(മിഷ്കാത്)

  • ഭർത്താവിനെ സന്തോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്യുന്ന അലങ്കാരത്തിന് പ്രതിഫലം ലഭിക്കും.
  • അന്യ പുരുഷന്മാരെ കാണിക്കാനോ പൊങ്ങച്ചത്തിനോ സൗന്ദര്യം വർദ്ധിപ്പിക്കുന്നത് അനുവദനീയമല്ല.

ബ്യൂട്ടിപാർലറുകൾ

ഇന്നത്തെ കാലത്ത് ബ്യൂട്ടി പാർലർ എന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ അനുവദനീമായതും അല്ലാത്തതുമായ കാര്യങ്ങൾ നടക്കുന്നു. അനുവദനീയമായ സൗന്ദര്യ വർദ്ധനവിന് വേണ്ടി സമീപത്താണെങ്കിൽ വീട്ടിലെ സ്ത്രീകളുമായും അകലെയാണെങ്കിൽ മഹ്‌റമുമായും പോകാൻ അനുവാദമുണ്ട്.എന്നാൽ ഹറാമായ പ്രവർത്തനങ്ങൾ മാത്രം നടക്കുന്ന സ്ത്രീ പുരുഷന്മാർ ഇട കലർന്ന നിൽക്കുന്ന സ്ഥാപനങ്ങളിൽ പോകൽ അനുവദനീയമല്ല. അനുവദനീയമായ കാര്യങ്ങൾ ആണെങ്കിലും സ്ത്രീകൾക്ക് പുരുഷന്മാരോ പുരുഷന്മാർക്ക് സ്ത്രീകളോ ഈ സേവനങ്ങൾ ചെയ്തു നൽകൽ അനുവദനീയമല്ല.(1)

മുടി വെട്ടൽ

  • സ്ത്രീകൾക്ക് തലമുടി വെട്ടലും വടിക്കലും അനുവദനീയമല്ല.
  • സ്ത്രീകൾ തലമുടി വെട്ടുകയോ ചുരുക്കുകയോ ചെയ്യുന്നത് ഏത് ഭാഗത്ത് നിന്നായാലും പുരുഷന്മാരെ അനുകരികണമുള്ളതിനാൽ അനുവദനീയമല്ല.(2)

ഹദീസിൽ കടുത്ത വിലക്ക് വന്നിട്ടുണ്ട്.

സ്ത്രീകളെ അനുകരിക്കുന്ന പുരുഷന്മാരും പുരുഷന്മാരെ അനുകരിക്കുന്ന സ്ത്രീകളും ഇവർക്കു അല്ലാഹുവിന്റെ ശാപം ഉണ്ടാകും (മിഷ്കാത്)

  • അത്യാവശ്യം ഘട്ടങ്ങളിൽ ഉദാഹരണം രോഗം, ശസ്ത്രക്രിയ മറ്റെന്തെങ്കിലും ന്യായമായ കാരണങ്ങൾ  ഉണ്ടെങ്കിൽ സാഹചര്യമനുസരിച്ച് മുടി വെട്ടലും നീക്കലും അനുവദനീയമാണ്.ചൂട് കാരണം മുടി വെട്ടി ഒതുക്കൽ അനുവദനീയമല്ല. കാരണം അവസാനിച്ചാൽ അനുമതിയും അവസാനിക്കും.(ഖുലാസ)
  • പ്രായപൂർത്തിയായ പെൺകുട്ടികൾക്കും പ്രായപൂർത്തിയോട് അടുക്കാറായ പെൺകുട്ടികൾക്കും ഇതേ വിധി തന്നെയാണ്. അവരുടെ മുടിയും വെട്ടുന്നത് അനുവദനീയമല്ല.
  • ചെറിയ കുട്ടികൾക്കും പ്രായപൂർത്തിയോടടുക്കാത്തവർക്കും ഭംഗിക്കും മറ്റ് അനുമതിയുള്ള കാരണങ്ങൾക്കുമായി മുടി വെട്ടാവുന്നതാണ്.
  • മുടി ഇടുപ്പിന് താഴെ വളരുന്നതിനാൽ മുടി ആകർഷകമല്ലെന്ന് തോന്നുകയാണെങ്കിൽ, അരക്കെട്ടിന് താഴെയുള്ള അധിക മുടി മുറിക്കാൻ അനുവാദമുണ്ട്.
  • മുടി രണ്ടായി പിളരുക മുടിയുടെ വളർച്ച നിലക്കുക പോലുള്ള സാഹചര്യങ്ങളിൽ മുടിയുടെ അറ്റം മുറിച്ച് മുടിയുടെ വളർച്ച പ്രോത്സാഹിപ്പിക്കാം.
  • കാഫിറുകളുടെയോ ഫാസിഖുകളുടെയോ അനുകരണം ഉദ്ദേശിച്ച് അത്തരത്തിൽ മുടി വെട്ടുന്നത് അനുവദനീയമല്ല.

മുടി കളർ പൂശൽ

  • കറുത്ത മൈലാഞ്ചിയോ മറ്റേതെങ്കിലും ചായമോ ഉപയോഗിച്ച് മുടിക്ക് ശുദ്ധമായ കറുപ്പ് നിറം നൽകുന്നത് അനുവദനീയമല്ല. ശുദ്ധമായ കറുപ്പല്ലാത്ത മറ്റേത് നിറങ്ങളും അനുവദനീയമാണ്.(5)
  • മുടിയിൽ അടിഞ്ഞു കൂടി ഒരു ലെയർ പോലെ ആവുന്നെന്നെങ്കിൽ കുളി ശരിയാവില്ല. അത് നീക്കം ചെയ്യേണ്ടതാണ്.
  • മുടി ബ്ലീച്ച് ചെയ്ത് ഉപയോഗിക്കുന്ന കളറുകൾ വെള്ളം ചേരുന്നവായാണ്.ഇവിടെ മുടി നിറം വിത്യാസപെടുത്തുന്നു എന്നെ ഉള്ളു.കുളിയും വുളുവും ശരിയാകുന്നതാണ്.

വ്യത്യസ്‌ത സ്റ്റൈലുകൾ

  • സ്ത്രീകൾക്ക് മുടി മുറിക്കാതെ അല്ലെങ്കിൽ വളരെ ചെറിയ അളവിൽ മുറിച്ച് വ്യത്യസ്ത ഡിസൈനുകളിൽ മുടി സ്റ്റൈൽ ചെയ്യൽ അനുവദനീയമാണ്.
  • ഹദീസിൽ വിലക്കിയിരിക്കുന്നതുപോലെ തലയിൽ ഹമ്പ് ആകൃതിയിലുള്ള ഹെയർഡൊ സ്റ്റൈലിൽ ഒരുക്കൽ  അനുവദനീയമല്ല.
  • മുടി സ്ട്രൈറ്റ് ചെയ്യലും അനുവദനീയമാണ്. ഹറാമായ വസ്തുക്കൾ ഉപയോഗിച്ചിട്ടാണ് ചെയ്യുന്നതെങ്കിൽ അനുവദനീയമല്ല.
  • കാഫിറുകളുടെയോ ഫാസിഖുകളുടെയോ അനുകരണം ഉദ്ദേശിച്ച് പൊങ്ങച്ചത്തിന് മുടി അലങ്കരിക്കുന്നത് അനുവദനീയമല്ല.
  • അലങ്കാരത്തിന്റെ പ്രധാന ലക്ഷ്യം ഭർത്താവിനെ സന്തോഷിപ്പിക്കുക എന്നതാകണം.

പുരികം ഷേപ്പ് ചെയ്യൽ  (Eyebrow Threading)

  • പുരികത്തിന്റെ വശങ്ങളിൽ നിന്ന് രോമം പറിച്ചെടുത്ത് ഷൈപ് ചെയ്യൽ പുരുഷന്മാർക്കും സ്ത്രീകൾക്കും  അനുവദനീയമല്ല.
  • സ്ത്രീക്ക് അവളുടെ ഭർത്താവ് ആവശ്യപ്പെട്ടാലും അനുവദനീയമല്ല.ഹദീസിൽ ഇങ്ങനെ ചെയ്യുന്നവരെ ശപിക്കപ്പെട്ടിട്ടുണ്ട്. സൗന്ദര്യത്തിന് വേണ്ടി പുരികങ്ങൾക്കിടയിലുള്ള രോമം നീക്കം ചെയ്യൽ അനുവദനീയമല്ല.
  • പുരികം വളരെയധികം കടുത്ത അഭംഗി സൃഷ്ടിക്കന്ന നിലയിൽ വളർന്നാൽ അവ മിതമായ നിലക്ക് ( ന്യൂനത പരിഹരിക്കുന്നതിന്) ഷേപ്പ് ചെയ്യൽ അനുവദനീയമാണ്.(3)

വാക്സിങ്

  • സ്ത്രീകൾക്ക് താടി, മീശ, നെറ്റി മുതലായ ഭാഗങ്ങളിൽ ഉള്ള  അനാവശ്യമായ മുഖരോമങ്ങൾ, കൈത്തണ്ടയിലും കാലുകളിലും ഉള്ള രോമങ്ങൾ എന്നിവ നീക്കം ചെയ്യൽ അനുവദനീയമാണ്.(3)
  • റേസർ,മരുന്നുകൾ, ഹെയർ റിമൂവ് ക്രീമുകൾ മുതലായവ ഉപയോഗിച്ച് നീക്കം ചെയ്യാവുന്നതാണ്.
  • ഫേഷ്യൽ, സ്ക്രബ് ക്ലീൻ-അപ്പ്, മാസ്ക്,മാനിക്യൂർ,പെഡിക്യൂർ മുതലായയെല്ലാം അനുവദനീയമാണ്.
  • കാജൽ സുറുമ ലിപ്സ്റ്റിക് ഇവയെല്ലാം ഉപയോഗിക്കൽ അനുവദനീയമാണ്.`

ഇനി വസ്തുക്കളിൽ എന്തെങ്കിലും ഹറാമായ ചേരുവകൾ ഉണ്ടന്ന് വ്യക്തമായി കഴിഞ്ഞാൽ ഉപയോഗിക്കൽ അനുവദനീയമല്ല. വെള്ളം ചേരാത്ത വസ്തുക്കൾ ആണെങ്കിലും  ഉപയോഗിക്കൽ അനുവദനീയമല്ല അങ്ങനെയുണ്ടെങ്കിൽ അത് നീക്കിയതിനു ശേഷം മാത്രം വുളു ചെയ്ത് നിസ്കാരം നിർവഹിക്കണം.

ചില ഹറാമുകൾ

  • പച്ചകുത്തൽ (tattoos)
  • കൃത്രിമ നഖങ്ങൾ വെച്ചുപിടിപ്പിക്കാൻ( Nail extensions / gel nails)
  • കാത് മൂക്ക് അല്ലാത്ത മറ്റ് സ്ഥലങ്ങൾ ദ്വാരമിട്ട് ആഭരണങ്ങൾ അണിയൽ (Piercing)
  • പെർമനന്റ് മേക്കപ്പ് 

തുടങ്ങിയ ഈ രീതികളൊന്നും അനുവദനീയമല്ല.

കാത് കുത്തൽ മൂക്ക് കുത്തൽ

പെൺകുട്ടികൾക്ക് ചെവിയും മൂക്കും തുളയ്ക്കുന്നത് അനുവദനീയമാണ്.

പെൺകുട്ടികൾക്ക് ചെവിയും മൂക്കും തുളയ്ക്കുന്ന രീതി പുരാതന കാലം മുതൽ അനുവദനീയമാണെന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്. മേക്കാതുകുത്തൽ കാതിൽ തന്നെ ഒന്നിലധികം ആഭരണങ്ങൾ അണിയൽ അനുവദനീയമാണ്. (4)

പുരുഷന്മാർ കുത്തൽ അനുവദനീയമല്ല. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് പുരുഷന്മാർ കുത്തൽ അനുവദനീയമാണ്.

ബ്യൂട്ടിപാർലറിലെ ജോലി

സ്ത്രീകളെ സംബന്ധിച്ചിടത്തോളം കടുത്ത കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് വീടിന്റെ പുറത്തിറങ്ങൽ അനുവദനീയം. അതുപോലെ മറ്റ് വഴികൾ ഇല്ലെങ്കിൽ മാത്രമാണ് സ്വന്തമായി ജോലിക്ക് പോകൽ അനുവദനീയമാകുന്നത്. ഹറാമായ മറ്റ് സാഹചര്യങ്ങൾ ഇല്ലാതിരിക്കുക പറയപ്പെട്ടത് പോലെ നിഷിദ്ധമായ  വർക്കുകൾ ഒഴിവാക്കുന്നുണ്ടങ്കിൽ ബ്യൂട്ടി പാർലർ ജോലികൾ അനുവദനീയമാണ്.

(1)(وَ) لَهَا (النَّفَقَةُ) بَعْدَ الْمَنْعِ (وَ) لَهَا (السَّفَرُ وَالْخُرُوجُ مِنْ بَيْتِ زَوْجِهَا لِلْحَاجَةِ؛ وَ) لَهَا (زِيَارَةُ أَهْلِهَا بِلَا إذْنِهِ مَا لَمْ تَقْبِضْهُ) أَيْ الْمُعَجَّلَ، فَلَا تَخْرُجُ إلَّا لِحَقٍّ لَهَا أَوْ عَلَيْهَا أَوْ لِزِيَارَةِ أَبَوَيْهَا كُلَّ جُمُعَةٍ مَرَّةً أَوْ الْمَحَارِمِ كُلَّ سَنَةٍ، وَلِكَوْنِهَا قَابِلَةً أَوْ غَاسِلَةً لَا فِيمَا عَدَا ذَلِكَ، وَإِنْ أَذِنَ كَانَا عَاصِيَيْنِ  (قَوْلُهُ فِيمَا عَدَا ذَلِكَ) عِبَارَةُ الْفَتْحِ: وَأَمَّا عَدَا ذَلِكَ مِنْ زِيَارَةِ الْأَجَانِبِ وَعِيَادَتِهِمْ وَالْوَلِيمَةِ لَا يَأْذَنُ لَهَا وَلَا تَخْرُجُ إلَخْ (قَوْلُهُ وَالْمُعْتَمَدُ إلَخْ) عِبَارَتُهُ فِيمَا سَيَجِيءُ فِي النَّفَقَةِ: وَلَهُ مَنْعُهَا مِنْ الْحَمَّامِ إلَّا النُّفَسَاءَ وَإِنْ جَازَ بِلَا تَزَيُّنٍ وَكَشْفِ عَوْرَةِ أَحَدٍ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,3/146]

(2)قَطَعَتْ شَعْرَ رَأْسِهَا أَثِمَتْ وَلُعِنَتْ زَادَ فِي الْبَزَّازِيَّةِ وَإِنْ بِإِذْنِ الزَّوْجِ لِأَنَّهُ لَا طَاعَةَ لِمَخْلُوقٍ فِي مَعْصِيَةِ الْخَالِقِ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/407]

(3)قَوْلُهُ وَالنَّامِصَةُ إلَخْ) ذَكَرَهُ فِي الِاخْتِيَارِ أَيْضًا وَفِي الْمُغْرِبِ.

النَّمْصُ: نَتْفُ الشَّعْرِ وَمِنْهُ الْمِنْمَاصُ الْمِنْقَاشُ اهـ وَلَعَلَّهُ مَحْمُولٌ عَلَى مَا إذَا فَعَلَتْهُ لِتَتَزَيَّنَ لِلْأَجَانِبِ، وَإِلَّا فَلَوْ كَانَ فِي وَجْهِهَا شَعْرٌ يَنْفِرُ زَوْجُهَا عَنْهَا بِسَبَبِهِ، فَفِي تَحْرِيمِ إزَالَتِهِ بُعْدٌ، لِأَنَّ الزِّينَةَ لِلنِّسَاءِ مَطْلُوبَةٌ لِلتَّحْسِينِ، إلَّا أَنْ يُحْمَلَ عَلَى مَا لَا ضَرُورَةَ إلَيْهِ لِمَا فِي نَتْفِهِ بِالْمِنْمَاصِ مِنْ الْإِيذَاءِ. وَفِي تَبْيِينِ الْمَحَارِمِ إزَالَةُ الشَّعْرِ مِنْ الْوَجْهِ حَرَامٌ إلَّا إذَا نَبَتَ لِلْمَرْأَةِ لِحْيَةٌ أَوْ شَوَارِبُ فَلَا تَحْرُمُ إزَالَتُهُ بَلْ تُسْتَحَبُّ اهـ، وَفِي التَّتَارْخَانِيَّة عَنْ الْمُضْمَرَاتِ: وَلَا بَأْسَ بِأَخْذِ الْحَاجِبَيْنِ وَشَعْرِ وَجْهِهِ مَا لَمْ يُشْبِهْ الْمُخَنَّثَ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/373]

(4) وَلَا بَأْسَ بِثَقْبِ أُذُنِ الْبِنْتِ وَالطِّفْلِ اسْتِحْسَانًا مُلْتَقَطٌ. قُلْت: وَهَلْ يَجُوزُ الْخِزَامُ فِي الْأَنْفِ، لَمْ أَرَهُ،....قَوْلُهُ وَالطِّفْلِ) ظَاهِرُهُ أَنَّ الْمُرَادَ بِهِ الذَّكَرُ مَعَ أَنَّ ثَقْبَ الْأُذُنِ لِتَعْلِيقِ الْقُرْطِ، وَهُوَ مِنْ زِينَةِ النِّسَاءِ، فَلَا يَحِلُّ لِلذُّكُورِ، وَاَلَّذِي فِي عَامَّةِ الْكُتُبِ، وَقَدَّمْنَاهُ عَنْ التَّتَارْخَانِيَّة: لَا بَأْسَ بِثَقْبِ أُذُنِ الطِّفْلِ مِنْ الْبَنَاتِ وَزَادَ فِي الْحَاوِي الْقُدْسِيِّ: وَلَا يَجُوزُ ثَقْبُ آذَانِ الْبَنِينَ فَالصَّوَابُ إسْقَاطُ الْوَاوِ (قَوْلُهُ لَمْ أَرَهُ) قُلْت: إنْ كَانَ مِمَّا يَتَزَيَّنُ النِّسَاءُ بِهِ كَمَا هُوَ فِي بَعْضِ الْبِلَادِ فَهُوَ فِيهَا كَثَقْبِ الْقُرْطِ اهـ ط وَقَدْ نَصَّ الشَّافِعِيَّةُ عَلَى جَوَازِهِ مَدَنِيٌّ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/420]

(5) (اخْتَضَبَ لِأَجْلِ التَّزَيُّنِ لِلنِّسَاءِ وَالْجَوَارِي جَازَ) فِي الْأَصَحِّ وَيُكْرَهُ بِالسَّوَادِ.....، وَمَذْهَبُنَا أَنَّ الصَّبْغَ بِالْحِنَّاءِ وَالْوَسْمَةِ حَسَنٌ كَمَا فِي الْخَانِيَّةِ قَالَ النَّوَوِيُّ: وَمَذْهَبُنَا اسْتِحْبَابُ خِضَابِ الشَّيْبِ لِلرَّجُلِ وَالْمَرْأَةِ بِصُفْرَةٍ أَوْ حُمْرَةٍ وَتَحْرِيمُ خِضَابِهِ بِالسَّوَادِ عَلَى الْأَصَحِّ لِقَوْلِهِ - عَلَيْهِ الصَّلَاةُ وَالسَّلَامُ - «غَيِّرُوا هَذَا الشَّيْبَ وَاجْتَنِبُوا السَّوَادَ» اهـ قَالَ الْحَمَوِيُّ وَهَذَا فِي حَقِّ غَيْرِ الْغُزَاةِ وَلَا يَحْرُمُ فِي حَقِّهِمَا لِلْإِرْهَابِ وَلَعَلَّهُ مَحْمَلٌ مَنْ فَعَلَ ذَلِكَ مِنْ الصَّحَابَةِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٧٥٦/٦]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

Wednesday, 10 September 2025

മൊബൈലുകളിലും കംപ്യൂട്ടറിലും ഗെയിം കളിക്കുന്നതിന്റെ വിധി ? ഏതെല്ലാം രീതിയിലുള്ള ഗെയിമുകളാണ് അനുവദിനീയം എതെല്ലാമാണ് അനുവദനീയമല്ലാത്തത്

 

മൊബൈലുകളിലും മറ്റും കളിക്കുന്ന പബ്ജി പോലുള്ള ഗെയിമുകളിൽ ശറഇയ്യായ  ധാരാളം പ്രശ്നങ്ങൾ കണ്ടുവരുന്നു.

  1. അത് لا يعني ( ഒരു പ്രയോജനവും ഇല്ലാത്തതാണ്). ഒരാളുടെ ആരോഗ്യവും സമയവും കളയുക എന്നല്ലാതെ അതിൽ നിന്നും ദീനിയോ  ദുനിയവിയോ  ആയ യാതൊരുവിധ പ്രയോജനവും ലഭിക്കുന്നില്ല.  ഒരു പ്രയോജനവും ഇല്ലാതെ സമയം പാഴാക്കി കളയൽ അനുവദനീയമല്ല.
  2. ഇതുപോലുള്ള കളികളിൽ ഒരു പ്രത്യേകതരം addiction കാണപ്പെടുന്നു. അതിൽത്തന്നെ ജോലിയായി നമസ്കാരം വരെ നഷ്ടപ്പെട്ടേക്കാം. ദുനിയാവിൻന്റെ  ജോലികളിലും ഒരു പക്ഷേ അവൻ അലസാനായി  തീർന്നേക്കാം. ഇത്തരത്തിലുള്ള കളികളും ഇസ്ലാം അനുവദിക്കുന്നില്ല. 
  3. ഇതുപോലെയുള്ള ഗെയിമുകളിൽ കാർട്ടൂൺ പോലെയുള്ള രൂപങ്ങൾ കാണാൻ സാധിക്കും. ഇതും ഇതും ഇസ്ലാം അനുവദിക്കുന്നില്ല.
  4. ചില ഗെയിമുകളിൽ  കൊല്ലുക നശിപ്പിക്കുക മുതലായ കാര്യങ്ങൾ ഉണ്ട് . ഈ ഗെയിമുകൾ സ്ഥിരമായി കളിക്കുന്ന ആളുകൾക്ക് നെഗറ്റീവ് മാനസികാവസ്ഥ ഉണ്ടാകാനുള്ള  സാധ്യത വളരെ കൂടുതലാണ്. അതിൽ നടക്കുന്ന കാര്യങ്ങൾ യാഥാർത്ഥ്യമാണെന്ന് ചിന്തിക്കുന്നു. ഇത് ഒരുപക്ഷേ വലിയ അപകടങ്ങൾക്കും മറ്റും കാരണമായേക്കാം. ഇന്ന് നാം പല കാര്യങ്ങളും ഈ ലോകത്ത് കാണുന്നതുപോലെ.
  5. ഇതേപോലെയുള്ള ഗെയിമുകൾ നെറ്റില്ലാതെ കളിക്കാൻ സാധിക്കുകയില്ല. നെറ്റ് കണക്ഷൻ നോട് കൂടി മാത്രമേ കളിക്കാൻ സാധിക്കു. ചിലർ ഇപ്രകാരം അഭിപ്രായപ്പെടുന്നുണ്ട് അതായത് ഇത്  മുഖേനെ യഹൂദി ലോബികൾ   ജനങ്ങളുടെ പ്രത്യേകിച്ച് മുസ്ലിമീങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ ആഗ്രഹിക്കുന്നു. മുസ്ലിംങ്ങളിൽ അവശേഷിക്കുന്നത് എന്തും അവർ ഇല്ലാതാക്കാനും ലോകം മുഴുവൻ പൈശാചിക കെണികൾക്ക്  വിധേയമാകുന്ന അതിനു വേണ്ടിയാണിത്.

ഇക്കാരണങ്ങളാൽ മേൽ പറയപ്പെട്ടതുപോലെയുള്ള ഗെയിമുകൾ ഫോണിലോ കമ്പ്യൂട്ടറുകളിലൊ  മറ്റോ കളിക്കൽ അനുവദനീയമല്ല.

അവലംബം : ഫതാവ ദാറുൽ ഉലൂം 

وکرہ تحریما اللعب بالنرد وکذا الشطرنج… وھذا إذا لم یقامر لم یداوم ولم یخل بواجب وإلا فحرام بالإجماع

 (الدر المختار مع رد المحتار،۹: ٥٤٦،۵٤۵،)

قوله: ” الشطرنج “:معرب شدرنج، وإنما کرہ لأن من اشتغل به ذھب عناوٴہ الدنیوي وجاء ہ العناء الأخروي، فھو حرام وکبیرة عندنا، وفي إباحته إعانة الشیطان علی الإسلام والمسلمین کما فی الکافي، قھستاني

 (رد المحتار)۔

أجمع المسلمون علی أن اللعب بالشطرنج حرام إذا کان بعوض أو تضمن ترک واجب مثل تأخیر الصلاة عن وقتھا،وکذلك إذا تضمن کذبا أو ضررا أو غیر ذلك من المحرمات

(الموسوعة الفقہیة، ۳۷:۲۷۱)

وذھب الحنفیة إلی رد شھادة لاعب الشطرنج بواحد مما یلي:إذا کان عن قمار أو فوت الصلاة بسببه أو أکثر من الحلف علیہ أو اللعب به علی الطریق أو ذکر علیه فسقا

(المصدر السابق، ۳۵:۲۷۲)۔


മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

വെള്ളി മോതിരം ധരിക്കുന്നതിന്റെ വിധി?


പുരുഷന്മാർ വെള്ളി മോതിരം ധരിക്കുന്നത് സുന്നതോ മുസ്തഹബ്ബോ അല്ല. ഒരു മിസ്കാൽ അതായത് 4.374 ഗ്രാമിൽ കവിയാത്ത വെള്ളി മോതിരം ധരിക്കൽ അനുവദനീയമാണ്. അതിനേക്കാൾ കൂടുതലുള്ളത് അനുവദനീയമല്ല. ഉപയോഗിക്കാതിരിക്കലാണ് ശ്രേഷ്ഠത. സ്ത്രീകൾക്ക് സ്വർണത്തിന്റെയും വെള്ളിയുടെയും എല്ലാ ആഭരണങ്ങളും എത്രയും ഉപയോഗിക്കൽ അനുവദനീയമാണ്. എന്നാൽ സ്വർണ്ണം വെള്ളി ലോഹങ്ങളിൽ നിന്നുള്ള മോതിരം മാത്രമാണ്  സ്ത്രീകൾക്ക്‌  അനുവദനീയം.

സ്ത്രീകൾക്കും പുരുഷമ്മാർക്കും ഫാൻസി മോതിരങ്ങൾ ഉപയോഗിക്കൽ അനുവദനീയമല്ല.

(وَلَا يَتَخَتَّمُ) إلَّا بِالْفِضَّةِ لِحُصُولِ الِاسْتِغْنَاءِ بِهَا فَيَحْرُمُ (بِغَيْرِهَا كَحَجَرٍ)....(قَوْلُهُ فَيَحْرُمُ بِغَيْرِهَا إلَخْ) لِمَا رَوَى الطَّحَاوِيُّ بِإِسْنَادِهِ إلَى عِمْرَانَ بْنِ حُصَيْنٍ وَأَبِي هُرَيْرَةَ قَالَ: «نَهَى رَسُولُ اللَّهِ - صَلَّى اللَّهُ تَعَالَى عَلَيْهِ وَسَلَّمَ - عَنْ خَاتَمِ الذَّهَبِ» ، وَرَوَى صَاحِبُ السُّنَنِ بِإِسْنَادِهِ إلَى عَبْدِ اللَّهِ بْنِ بُرَيْدَةَ عَنْ أَبِيهِ: «أَنَّ رَجُلًا جَاءَ إلَى النَّبِيِّ - صَلَّى اللَّهُ تَعَالَى عَلَيْهِ وَسَلَّمَ - وَعَلَيْهِ خَاتَمٌ مِنْ شَبَهٍ فَقَالَ لَهُ: مَالِي أَجِدُ مِنْك رِيحَ الْأَصْنَامِ فَطَرَحَهُ ثُمَّ جَاءَ وَعَلَيْهِ خَاتَمٌ مِنْ حَدِيدٍ فَقَالَ: مَالِي أَجِدُ عَلَيْك حِلْيَةَ أَهْلِ النَّارِ فَطَرَحَهُ فَقَالَ: يَا رَسُولَ اللَّهِ مِنْ أَيِّ شَيْءٍ أَتَّخِذُهُ؟ قَالَ: اتَّخِذْهُ مِنْ وَرِقٍ وَلَا تُتِمّهُ مِثْقَالًا» " فَعُلِمَ أَنَّ التَّخَتُّمَ بِالذَّهَبِ وَالْحَدِيدِ وَالصُّفْرِ حَرَامٌ فَأُلْحِقَ الْيَشْبُ بِذَلِكَ لِأَنَّهُ قَدْ يُتَّخَذُ مِنْهُ الْأَصْنَامُ، فَأَشْبَهَ الشَّبَهَ الَّذِي هُوَ مَنْصُوصٌ مَعْلُومٌ بِالنَّصِّ إتْقَانِيٌّ وَالشَّبَهُ مُحَرَّكًا النُّحَاسُ الْأَصْفَرُ قَامُوسٌ وَفِي الْجَوْهَرَةِ وَالتَّخَتُّمُ الْحَدِيدِ وَالصُّفْرِ وَالنُّحَاسِ وَالرَّصَاصِ مَكْرُوهٌ لِلرَّجُلِ وَالنِّسَاءِ (قَوْلُهُ جَوَازُ الْيَشْبِ) بِالْبَاءِ أَوْ الْفَاءِ أَوْ الْمِيمِ وَفَتْحِ أَوَّلِهِ وَسُكُونِ ثَانِيهِ وَتَحْرِيكُهُ خَطَأٌ كَمَا فِي الْمُغْرِبِ، قَالَ الْقُهُسْتَانِيُّ: وَقِيلَ إنَّهُ لَيْسَ بِحَجَرٍ فَلَا بَأْسَ بِهِ وَهُوَ الْأَصَحُّ كَمَا فِي الْخُلَاصَةِ اهـ.

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/360]

وَلَا يَزِيدُهُ عَلَى مِثْقَالٍ(وَتَرْكُ التَّخَتُّمِ لِغَيْرِ السُّلْطَانِ وَالْقَاضِي) وَذِي حَاجَةٍ إلَيْهِ كَمُتَوَلٍّ (أَفْضَلُ).....قَوْلُهُ وَتَرْكُ التَّخَتُّمِ إلَخْ) أَشَارَ إلَى أَنَّ التَّخَتُّمَ سُنَّةٌ لِمَنْ يَحْتَاجُ إلَيْهِ كَمَا فِي الِاخْتِيَارِ قَالَ الْقُهُسْتَانِيُّ: وَفِي الْكَرْمَانِيِّ نَهَى الْحَلْوَانِيُّ بَعْضَ تَلَامِذَتِهِ عَنْهُ، وَقَالَ: إذَا صِرْت قَاضِيًا فَتَخَتَّمْ وَفِي الْبُسْتَانِ عَنْ بَعْضِ التَّابِعِينَ لَا يَتَخَتَّمُ إلَّا ثَلَاثَةٌ: أَمِيرٌ، أَوْ كَاتِبٌ، أَوْ أَحْمَقُ وَظَاهِرُهُ أَنَّهُ يُكْرَهُ لِغَيْرِ ذِي الْحَاجَةِ لَكِنَّ قَوْلَ الْمُصَنِّفِ أَفْضَلُ كَالْهِدَايَةِ وَغَيْرِهَا يُفِيدُ الْجَوَازَ، وَعَبَّرَ فِي الدُّرَرِ بِأَوْلَى وَفِي الْإِصْلَاحِ بِأَحَبَّ، فَالنَّهْيُ لِلتَّنْزِيهِ وَفِي التَّتَارْخَانِيَّة عَنْ الْبُسْتَانِ: كَرِهَ بَعْضُ النَّاسِ اتِّخَاذَ الْخَاتَمِ إلَّا لِذِي سُلْطَانٍ وَأَجَازَهُ عَامَّةُ أَهْلِ الْعِلْمِ، وَعَنْ يُونُسَ بْنِ أَبِي إِسْحَاقَ قَالَ: رَأَيْت قَيْسَ بْنَ أَبِي حَازِمٍ وَعَبْدَ الرَّحْمَنِ بْنَ الْأَسْوَدِ وَالشَّعْبِيَّ وَغَيْرَهُمْ يَتَخَتَّمُونَ فِي يَسَارِهِمْ وَلَيْسَ لَهُمْ سُلْطَانٌ وَلِأَنَّ السُّلْطَانَ يَلْبِسُ لِلزِّينَةِ وَالْحَاجَةُ إلَى الْخَتْمِ وَغَيْرِهِ فِي حَاجَةِ الزِّينَةِ وَالْخَتْمِ سَوَاءٌ فَجَازَ لِغَيْرِهِ وَبِهِ نَأْخُذُ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/361]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട