Monday, 15 September 2025

ബർത്ത് ഡേ ആഘോഷിക്കുന്നതിന്റെ ഇസ്ലാമിക വിധി

 

ബർത്ത് ഡേ ആഘോഷിക്കുന്നതിന് ഇസ്ലാമിൽ യാതൊരു തെളിവുമില്ല. ഇന്ന് കാണുന്ന രീതിയിലുള്ള ബർത്ത് ഡേ ആഘോഷം പുരാതന റോമിൽ ക്രിസ്ത്യാനികൾ കൊണ്ടുവന്ന ഒരു ആചാരമാണ്. പ്രത്യേക വസ്ത്രങ്ങൾ ധരിക്കുക, വീട് അലങ്കരിക്കുക, മെഴുകുതിരികൾ കത്തിച്ച് കേക്ക് മുറിക്കുക, സംഗീതവും നൃത്തവും കലർന്ന പാർട്ടികൾ നടത്തുക, ഫോട്ടോ എടുക്കുക, അമുസ്ലിംകളെ അനുകരിക്കുക തുടങ്ങിയ പ്രവർത്തികളെല്ലാം അനിസ്ലാമികമാണ്. അതിനാൽ പറയപ്പെട്ട ഏതെങ്കിലും രീതികൾ അനുകരിച്ച്  ആഘോഷമാക്കുന്നത്  അനുവദനീയമല്ല.

അത്തരം പാർട്ടികളിൽ പങ്കെടുക്കുന്നതും അനുവദനീയമല്ല.

ആരോഗ്യത്തോടെയും ക്ഷേമത്തോടെയും ഒരു വർഷം ജീവിതം പൂർത്തിയാക്കിയതിന് അല്ലാഹുവിനോട്  നന്ദിയുള്ളവരായിരിക്കാൻ കുടുംബാംഗങ്ങൾ ഈ ദിവസം പ്രത്യേകം ഓർമ്മിക്കുക. ഇതിനായി മുകളിൽ പറഞ്ഞ വിലക്കുകളിൽ നിന്ന് മുക്തമായ മറ്റ് കാര്യങ്ങൾ ചെയ്യുന്നതാണ്  അല്ലെങ്കിൽ കുട്ടിയെ സന്തോഷിപ്പിക്കാൻ വീട്ടിൽ എന്തെങ്കിലും ഉണ്ടാക്കാം അല്ലെങ്കിൽ പുറത്തു നിന്ന് ഭക്ഷണങ്ങൾ വാങ്ങാം കഴിക്കാം കഴിപ്പിക്കാം അല്ലാഹുവിനോടുള്ള നന്ദിയായി മറ്റുള്ളവരെ ഭക്ഷിപ്പിക്കാം സാധുക്കളെ സഹായിക്കാം. അല്ലാഹുവിന് ഇഷ്ടപ്പെടുന്ന മറ്റേത് സൽകർമ്മങ്ങൾ മുഖേനയും സന്തോഷിക്കാം (ഫതാവ റഹീമിയ 10/236)

ഈ പറയപ്പെട്ട കാര്യങ്ങൾ ചെയ്യുന്നത് ഒരു പ്രത്യേക സുന്നത്താണെന്നോ അല്ലെങ്കിൽ നിർബന്ധമായ ഒരു കാര്യമാണെന്നോ പ്രത്യേകമായ എന്തെങ്കിലും പ്രതിഫലം ലഭിക്കുമെന്നോ മനസ്സിലാക്കി ഒരു പ്രത്യേക രൂപത്തിൽ നിർബന്ധ ബുദ്ധിയോടെ വർഷാവർഷം ചെയ്യൽ അനുവദനീയമല്ല.

 (وَعَنْهُ) : أَيْ عَنِ ابْنِ عُمَرَ (قَالَ: قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - (مَنْ تَشَبَّهَ بِقَوْمٍ) : أَيْ مَنْ شَبَّهَ نَفْسَهُ بِالْكُفَّارِ مَثَلًا فِي اللِّبَاسِ وَغَيْرِهِ، أَوْ بِالْفُسَّاقِ أَوِ الْفُجَّارِ أَوْ بِأَهْلِ التَّصَوُّفِ وَالصُّلَحَاءِ الْأَبْرَارِ. (فَهُوَ مِنْهُمْ) : أَيْ فِي الْإِثْمِ وَالْخَيْرِ. قَالَ الطِّيبِيُّ: هَذَا عَامٌّ فِي الْخَلْقِ وَالْخُلُقِ وَالشِّعَارِ، وَلِمَا كَانَ الشِّعَارُ أَظْهَرُ فِي التَّشَبُّهِ ذُكِرَ فِي هَذَا الْبَابِ

[الملا على القاري، مرقاة المفاتيح شرح مشكاة المصابيح، ٢٧٨٢/٧]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment