ഭർത്താവിന്റെ രിദ്ധത് (ദീനിൽ നിന്ന് പുറത്ത് പോകൽ) യഥാർത്ഥത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ ആ നിമിഷം തന്നെ അവരുടെ വിവാഹബന്ധം അവസാനിക്കും. ഉടൻ തന്നെ അവൾ ഇദ്ധ ആരംഭിക്കണം.
അയാൾ വീണ്ടും മുസ്ലീമാകുകയും ഇരുവരും ഭാര്യാഭർത്താക്കന്മാരായി ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്താൽ രണ്ട് സാക്ഷികളുടെ സാന്നിധ്യത്തിൽ പുതിയ മഹർ നിശ്ചയിച്ച് വീണ്ടും പുനർവിവാഹം നടത്തി നികാഹ് പുതുക്കൽ നിർബന്ധമാണ്.
(وَارْتِدَادُ أَحَدِهِمَا) أَيْ الزَّوْجَيْنِ (فَسْخٌ) فَلَا يُنْقِصُ عَدَدًا (عَاجِلٌ) بِلَا قَضَاءٍ....(قَوْلُهُ فَلَا يُنْقِصُ عَدَدًا) فَلَوْ ارْتَدَّ مِرَارًا وَجَدَّدَ الْإِسْلَامَ فِي كُلِّ مَرَّةٍ وَجَدَّدَ النِّكَاحَ عَلَى قَوْلِ أَبِي حَنِيفَةَ تَحِلُّ امْرَأَتُهُ مِنْ غَيْرِ إصَابَةِ زَوْجٍ ثَانٍ بَحْرٌ عَنْ الْخَانِيَّةِ (قَوْلُهُ بِلَا قَضَاءٍ) أَيْ بِلَا تَوَقُّفٍ عَلَى قَضَاءِ الْقَاضِي، وَكَذَا بِلَا تَوَقُّفٍ عَلَى مُضِيِّ عِدَّةٍ فِي الْمَدْخُولِ بِهَا كَمَا فِي الْبَحْرِ
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ١٩٤،۱۹۳/٣]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment