സോഷ്യൽ മീഡിയകളിൽ ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് കാണാനിടയായി. ജ്യോതിശാസ്ത്ര ഗവേഷണങ്ങൾ വഴി മുമ്പ് തന്നെ ഗ്രഹണസമയം കണ്ടുപിടിക്കുകയും ഗ്രഹണ നിസ്കാരം നിർവഹിക്കുകയും ചെയ്തു. ഗ്രഹണത്തിൽ ശാസ്ത്രത്തിനെ അംഗീകരിക്കുന്നവർ എന്തുകൊണ്ട് ചന്ദ്രപ്പിറവിയുടെ വിഷയത്തിൽ ശാസ്ത്രത്തെ അംഗീകരിക്കുന്നില്ല. എന്തുകൊണ്ട് പിറ കാണണം നിർബന്ധ ബുദ്ധി കാണിക്കുന്നു. ഇതാണ് കുറുപ്പിന്റെ രത്ന ചുരുക്കം.
ആദ്യമായി മനസ്സിലാക്കേണ്ട കാര്യം ഫുഖഹാഖക്കൾ ജ്യോതിശാസ്ത്രത്തിന് ഒരു തൊട്ടുകൂടായ്മയും കൽപ്പിച്ചിട്ടില്ല.ഒരു സാഹചര്യത്തിലും അത് അവലംബയോഗ്യമല്ല എന്ന് അഭിപ്രായപ്പെട്ടിട്ടില്ല. കാരണം നിസ്കാരം സമയങ്ങൾ, ഖിബ്ല നിർണ്ണയം മുതലായ കാര്യങ്ങളിൽ ജ്യോതിശാസ്ത്രത്തെ അവലംബിക്കാറുണ്ട്.ഈ വിഷയങ്ങളിൽ ജ്യോതിശാസ്ത്രം പഠിക്കൽ ശ്രേഷ്ഠമായ കാര്യമാണ് (റദ്ധ്)
മാസ നിർണയ മാനദണ്ഡം
നോമ്പ്, ഹജ്ജ് മുതലായ ഇസ്ലാമിന്റെ ഫർളുകളുടെ സമയം കണക്കാക്കുന്നതിൽ പിറ കാണലാണ് അടിസ്ഥാനം. മാസ നിർണയ വിഷയത്തിൽ ഇസ്ലാമിക കാഴ്ചപ്പാട് ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളെ പൂർണ്ണമായ മാനദണ്ഡമാക്കിയല്ല. മറിച്ച് ചന്ദ്രപിറ കാണലാണ്. ഹദീസുകളിൽ കൃത്യവും വ്യക്തവുമാണ്. നബി ﷺ തങ്ങൾ പറഞ്ഞു: നിങ്ങൾ മാസപ്പിറവി കണ്ടാൽ നോമ്പെടുക്കുക അത് കണ്ടാൽ നോമ്പവസാനിപ്പിക്കുക. ഇനി മേഘം മൂടിയാൽ (മാസം മുപ്പത്) കണക്കാക്കുക. (മുസ്ലിം:1080)
ജ്യോതിശാസ്ത്ര കണക്കുകൾ മാസനിർണയത്തിന് അടിസ്ഥാനമാനദണ്ഡമാവുന്നില്ല.
ഒന്നാമത്തെ കാരണം നബി ﷺ തങ്ങളുടെ വാക്കാണ് പിറ കണ്ടാൽ മാത്രമേ മാസം തീരുമാനിക്കാവൂ. കണക്കുകളുടെ കൃത്യതയേക്കാൾ പിറ കാണലാണ് മാസനിർണയത്തിന്റെ അടിസ്ഥാനമായി പഠിപ്പിച്ചത്
ഉദാഹരണം ഇരുപത്തിയൊമ്പതാം തീയതി ലോകത്തിലെ എല്ലാ ജ്യോതിശാസ്ത്രജ്ഞരും ചന്ദ്രൻ കാണപ്പെടുമെന്നും 100 ശതമാനം ദൃശ്യമാവുമെന്നും പ്രവചിക്കുന്നു. പക്ഷേ ചില കാരണങ്ങളാൽ മേഘാവൃതമായ ആകാശം കാരണം ചന്ദ്രൻ ദൃശ്യമാകുന്നില്ലെങ്കിൽ ഷഅബാൻ മുപ്പത് ദിവസങ്ങൾ പൂർത്തിയാക്കുന്നതാണ്.
ഇവിടെ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളെ മാത്രം അടിസ്ഥാനമാക്കി മാസം തീരുമാനിക്കില്ല.കാരണം ചന്ദ്രനെ കാണുക എന്നതാണ് മാസം നിർണയിക്കാനുള്ള ഇസ്ലാമിന്റെ മാനദണ്ഡമായി നബി ﷺ തങ്ങൾ പഠിപ്പിച്ചത്. എന്നാൽ ജ്യോതിശാസ്ത്ര കണക്കുകൾ ഖണ്ഡിതമാണ്. ചന്ദ്രനെ കണ്ടാലും കണ്ടില്ലെങ്കിലും കൃത്യം ദിവസത്തിൽ മാസം തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. അതിൽ മാറ്റം ഉണ്ടാവില്ല.
ചന്ദ്രപിറ കണ്ട് തന്നെ തീരുമാനിക്കപ്പെടണം എന്നതിന്റെ പ്രധാനപ്പെട്ട ഉദ്ദേശം അത് എല്ലാവർക്കും സാധിക്കുമെന്നുള്ളതാണ്.
പ്രയാസം ഒഴിവാക്കുക എന്നതിനു വേണ്ടിയാണ് നോമ്പിന്റെയും മറ്റും വിധികളെ കാഴ്ചയുമായി ബന്ധപ്പെടുത്തിയിട്ടുള്ളത്. ജ്യോതിശാസ്ത്രം എത്ര പുരോഗമിച്ചാലും ഇതിന്റെ വിധിയിൽ മാറ്റം ഉണ്ടാകില്ല. (ഫത്ഹുൽ ബാരി)
ജ്യോതിശാസ്ത്ര കണക്കുകൾ എല്ലാ കാലഘട്ടത്തിലും എല്ലാ നാടുകളിലും എല്ലാവർക്കും അത് കണക്ക് കൂട്ടലും കണ്ടുപിടിക്കലും സാധിക്കണമെന്നില്ല. എന്നാൽ പിറ കാണൽ ആകട്ടെ എല്ലാവർക്കും സാധിക്കുന്നതുമാണ്.
ഉയർന്നുവരുന്ന ഒരു ചോദ്യം ഈ കണക്കുകളെ ശരിവെക്കുന്ന തരത്തിൽ സൗദി പോലെ ലോകത്ത് എവിടെയെങ്കിലും പിറ കാണലുണ്ട്. ഇവിടെ ചന്ദ്രപ്പിറയുടെ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട വിശാലമായ ചർച്ചകൾ ഉലമാക്കൾ നടത്തിയിട്ടുള്ളതാണ്. വിദൂര രാജ്യങ്ങളിൽ കാണുന്ന പിറ മറ്റ് രാജ്യങ്ങളിൽ പരിഗണിക്കപ്പെടുന്നതല്ല എന്നതാണ് മദ്ഹബിന്റെ ഫുഖഹാകളുടെ തീരുമാനം. ഇത് ഇമാം തിർമിദി (റ) തന്റെ ഗ്രന്ഥത്തിൽ ഹദീസ് ഉദ്ധരിച്ചുകൊണ്ട് സമർഥിക്കുന്നുണ്ട്.
സൗദിയുടെ ഗ്രാൻഡ് മുഫ്തി ആയിരുന്ന അബ്ദുല്ലാഹിബിന് ബാസ് (റ) പറയുന്നു. മക്കയെ അടിസ്ഥാനമാക്കി ചന്ദ്രപ്പിറ കണക്കാക്കണമെന്ന വാദത്തിന് യാതൊരു തെളിവോ അടിസ്ഥാനമോ ഇല്ല.ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ, അവർ മാസം കണ്ടാൽ പോലും മക്കയിൽ മാസം കണ്ടില്ലെങ്കിൽ അവർ നോമ്പ് എടുക്കരുത് എന്നതാണ് ഇതിലൂടെ സംഭവിക്കുന്നത്.
ലോകത്തിന്റെ ഏതെങ്കിലും കോണിൽ കണ്ടാൽ പോര മറിച്ച് പരിഗണനീയമായ പരിധിക്കുള്ളിൽ പിറ കാണൽ നിർബന്ധമാണ്.
രണ്ടാമത്തെ കാരണം ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായത്തിൽ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ ഉറപ്പും കൃത്യവുമായ അറിവ് നൽകുന്നില്ല.ഇബ്നു തൈമിയ്യ (റ) പറയുന്നു. ജ്യോതിശാസ്ത്ര കണക്കനുസരിച്ച് ഒരിക്കലും ചന്ദ്രപ്പിറവിയെ കുറിച്ച് ഉറപ്പായ കൃത്യമായ ഒരു തീരുമാനം ഖണ്ഡിതമായി പറയാൻ സാധിക്കില്ല എന്ന് പല വിദഗ്ധരായ ജ്യോതിശാസ്ത്ര പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.(ഫതാവ ഇബ്നു തൈമിയ്യ).
ഹിജ്റ നാലാം നൂറ്റാണ്ടിലെ പ്രശസ്ത തത്ത്വചിന്തകനും ജ്യോതിശാസ്ത്രജ്ഞനുമായ അബു റൈഹാൻ അൽ-ബിറൂനി തന്റെ അൽ അസർ അൽ ബഖിയ്യ എന്ന ഗ്രന്ഥത്തിൽ എല്ലാ ജ്യോതിശാസ്ത്രജ്ഞരുടെയും ഏകകണ്ഠമായ അഭിപ്രായം അന്തരീക്ഷ, ജ്യോതിശാസ്ത്ര സാഹചര്യങ്ങൾ പരിഗണിക്കുന്ന ആർക്കും ചന്ദ്രപിറ കാണുന്നതിൽ കൃത്യവും ഉറപ്പുമായ ഒരു നിർണായക തീരുമാനം എടുക്കാൻ കഴിയില്ല.
ഹസ്രത്ത് മുഫ്തി മുഹമ്മദ് ഷഫി സാഹിബ് (റ) എഴുതുന്നു. ഷംസുദ്ദീൻ മുഹമ്മദ് ബിൻ അലി ഖ്വാജയുടെ നാൽപത് വർഷത്തെ അനുഭവപരിചയത്തെ പരാമർശിച്ച് കഷ്ഫുൽ ളുനൂനിൽ ഈ കാര്യങ്ങളിൽ വിശ്വസനീയമായ വ്യക്തവും ഖണ്ഡിതമായ ഒരു പ്രവചനവും സാധ്യമല്ല.(റുഉയതുൽ ഹിലാൽ പേജ് 10)
ഇതിൽ നിന്ന് മനസ്സിലാകുന്നത് ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരമുള്ള മാസനിറണയം ഒരിക്കലും ഖണ്ഡിതമായി പറയാൻ സാധിക്കുന്ന ഒന്നല്ല.
ചന്ദ്രഗ്രഹണത്തിൽ കണക്ക് പരിഗണനീയമോ
ജ്യോതിശാസ്ത്ര കണക്കുകൾക്ക് ഉലമാക്കൾ അതിന്റെതായ പരിഗണന നൽകിയിട്ടുണ്ട്. മുഫ്തി മുഹമ്മദ് ഷഫി സാഹിബ് (റ) എഴുതുന്നു ചന്ദ്രപ്പിറയുടെ കാര്യത്തിൽ ഇസ്ലാമിക നിയമങ്ങൾ ലംഘിക്കപ്പെടാത്തത്ര പുതിയ കണ്ടുപിടുത്തങ്ങൾ ഉപയോഗിച്ചാൽ ആർക്കാണ് അത് നിഷേധിക്കാൻ കഴിയുക? (റുഉയതുൽ ഹിലാൽ പേജ്: 10)
ചന്ദ്രമാസത്തിന്റെ ആരംഭം ചന്ദ്രനെ കാണുന്നതിനെ ആശ്രയിച്ചിരിക്കുന്നു.ഇന്ന് ചന്ദ്രൻ ഉണ്ടാകാനുള്ള സാധ്യതയുണ്ടോ ഇല്ലയോ എന്ന് നിർണ്ണയിക്കാൻ ജ്യോതിശാസ്ത്ര കണക്കുകൾ നമ്മെ സഹായിക്കും. എന്നാൽ കാഴ്ചയിലൂടെ ചന്ദ്രന്റെ തെളിവ് ലഭിക്കുന്നതുവരെ, ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ കൊണ്ട് മാത്രം അത് തീരുമാനിക്കാൻ കഴിയില്ല. ചുരുക്കത്തിൽ, ചന്ദ്രന്റെ സാന്നിധ്യത്തിൽ കാഴ്ച പ്രധാനമാണ്, കാഴ്ച കൂടാതെ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ വിശ്വസനീയമല്ല.(ആപ് കെ മസാഇൽ )
ചുരുക്കത്തിൽ ഗ്രഹണം സംഭവിക്കുമോ ഇല്ലയോ എന്ന് ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം നേരത്തെ മനസ്സിലാക്കലും അറിയിപ്പ് നൽകലും പിറയുടെ വിഷയവുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ എതിരാകുന്ന കാര്യമല്ല. കാരണം പിറയും ഇതേ ജ്യോതിശാസ്ത്ര കണക്കുകൾ ഉപയോഗിച്ച് നേരത്തെ കണ്ടുപിടിക്കലും മനസ്സിലാക്കാനും അനുവദനീയമാണ്.അത് ഉറപ്പിക്കണമെങ്കിൽ കാണൽ നിർബന്ധവുമാണ്. എന്നാൽ ആ കണക്ക് മാത്രം മുന്നിൽ വെച്ചുകൊണ്ട് മാത്രം ഗ്രഹണ നിസ്കാരം നിർവഹിക്കുന്നതിന് ഫുഖഹാഖൾ അനുമതി നൽകുന്നില്ല. മറിച്ച് ഗ്രഹണം കാണുകയോ അല്ലെങ്കിൽ സംഭവിച്ചിരിക്കുന്നു എന്നുള്ള വ്യക്തമായ അറിവ് ലഭിക്കുമ്പോൾ മാത്രമാണ് ഗ്രഹണ നിസ്കാരം നിർവഹിക്കേണ്ടത്.
ഒരുപക്ഷേ കേൾക്കുമ്പോൾ ഇത്തരം പരാമർശങ്ങൾ ന്യായമാണെന്ന് തെറ്റിദ്ധാരണ ഉണ്ടാക്കുമെങ്കിലും നാം മനസ്സിലാക്കേണ്ടത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മദ്ഹബിലെ ഫുകഹാക്കൾ ഓരോ മസ്അലകളും നിർണയിച്ചിട്ടുള്ളത്.
أَنَّ عِلْمَ النُّجُومِ فِي نَفْسِهِ حَسَنٌ غَيْرُ مَذْمُومٍ، إذْ هُوَ قِسْمَانِ: حِسَابِيٌّ وَإِنَّهُ حَقٌّ، وَقَدْ نَطَقَ بِهِ الْكِتَابُ. قَالَ اللَّهُ تَعَالَى - {الشَّمْسُ وَالْقَمَرُ بِحُسْبَانٍ} [الرحمن: 5]- أَيْ سَيْرُهُمَا بِحِسَابٍ. وَاسْتِدْلَالِيٌّ بِسَيْرِ النُّجُومِ وَحَرَكَةِ الْأَفْلَاكِ عَلَى الْحَوَادِثِ بِقَضَاءِ اللَّهِ تَعَالَى وَقَدْرِهِ، وَهُوَ جَائِزٌ ........ ثُمَّ تَعَلُّمُ مِقْدَارِ مَا يُعْرَفُ بِهِ مَوَاقِيتُ الصَّلَاةِ وَالْقِبْلَةُ لَا بَأْسَ بِهِ.
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤٤/١]
فَعَلَّقَ الْحُكْمَ بِالصَّوْمِ وَغَيْرِهِ بِالرُّؤْيَةِ لِرَفْعِ الْحَرَجِ عَنْهُمْ فِي مُعَانَاةِ حِسَابِ التَّسْيِيرِ وَاسْتَمَرَّ الْحُكْمُ فِي الصَّوْمِ وَلَوْ حَدَثَ بَعْدَهُمْ مَنْ يَعْرِفُ ذَلِكَ
[ابن حجر العسقلاني، فتح الباري لابن حجر، ١٢٧/٤]
مَا صَرَّحَ بِهِ عُلَمَاؤُنَا مِنْ عَدَمِ الِاعْتِمَادِ عَلَى قَوْلِ أَهْلِ النُّجُومِ فِي دُخُولِ رَمَضَانَ لِأَنَّ ذَاكَ مَبْنِيٌّ عَلَى أَنَّ وُجُوبَ الصَّوْمِ مُعَلَّقٌ بِرُؤْيَةِ الْهِلَالِ، لِحَدِيثِ «صُومُوا لِرُؤْيَتِهِ» وَتَوْلِيدُ الْهِلَالِ لَيْسَ مَبْنِيًّا عَلَى الرُّؤْيَةِ بَلْ عَلَى قَوَاعِدَ فَلَكِيَّةٍ، وَهِيَ وَإِنْ كَانَتْ صَحِيحَةً فِي نَفْسِهَا، لَكِنْ إذَا كَانَتْ وِلَادَتُهُ فِي لَيْلَةِ كَذَا فَقَدْ يُرَى فِيهَا الْهِلَالُ وَقَدْ لَا يُرَى؛ وَالشَّارِعُ عَلَّقَ الْوُجُوبَ عَلَى الرُّؤْيَةِ بِالْقِبْلَةِ لَا عَلَى الْوِلَادَةِ،
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/431]
فَاعْلَمْ أَنَّ الْمُحَقِّقِينَ مِنْ أَهْلِ الْحِسَابِ كُلَّهُمْ مُتَّفِقُونَ عَلَى أَنَّهُ لَا يُمْكِنُ ضَبْطُ الرُّؤْيَةِ بِحِسَابٍ بِحَيْثُ يُحْكَمُ بِأَنَّهُ يُرَى لَا مَحَالَةَ أَوْ لَا يُرَى أَلْبَتَّةَ عَلَى وَجْهٍ مُطَّرِدٍ وَإِنَّمَا قَدْ يَتَّفِقُ ذَلِكَ أَوْ لَا يُمْكِنُ بَعْضَ الْأَوْقَاتِ وَلِهَذَا كَانَ الْمُعْتَنُونَ بِهَذَا الْفَنِّ مِنْ الْأُمَمِ: الرُّومِ وَالْهِنْدِ وَالْفُرْسِ وَالْعَرَبِ وَغَيْرِهِمْ مِثْلُ بَطْلَيْمُوسَ الَّذِي هُوَ مُقَدَّمُ هَؤُلَاءِ وَمَنْ بَعْدَهُمْ قَبْلَ الْإِسْلَامِ وَبَعْدَهُ لَمْ يَنْسُبُوا إلَيْهِ فِي الرُّؤْيَةِ حَرْفًا وَاحِدًا
[ابن تيمية، مجموع الفتاوى، ١٨٣/٢٥]
"ان علماء الهيئة مجمعون علي انّ المقادير المفروضة في اواخر اعمال رؤية الهلال هي ابعاد لم يوقف عليها الا بالتجربة وللمناظر احوال هندسية يتفاوت لإجلها المحسوس بالبصر في العظم والصغر وفي ما اذا تأمّلها متأمّل منصف لم يستطع بتّ الحُكم على وجوب رؤية الهلال اَو امتناعها.(آثار الباقیة عن القرون الخالية، ص: 198،)
فإذا رأيتموهما فادعوا وصلوا حتى ينكشف ما بكم" وفي السراج وإن لم يصل الكسوف حتى انجلت لم يصل وإن انجلى بعضها جاز أن يبتدىء الصلاة فإن سترها سحاب أو حائل وهي كاسفة صلى الكسوف لأن الأصل بقاؤه
[الطحطاوي، حاشية الطحطاوي على مراقي الفلاح شرح نور الإيضاح، صفحة ٥٤٦]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment