Monday, 15 September 2025

ഒരാൾ മൂന്നു സെന്റ് സ്ഥലം പള്ളിക്ക് വഖഫ് ചെയ്തു. ആ സ്ഥലം വിറ്റ് ലഭിക്കുന്ന തുക പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കൽ അനുവദനീയമാണോ ?

 

വഖ്‌ഫ് പൂർത്തിയാകുന്നത്തോടെ വഖ്‌ഫ് ഭൂമി ഉടമയുടെ ഉടമസ്ഥതയിൽ നിന്ന് സർവ്വശക്തനായ അല്ലാഹുവിന്റെ ഉടമസ്ഥതയിലേക്ക് സ്ഥിരപ്പെടുന്നതാണ്. ശേഷം അത് ഒരു തരത്തിലും വാങ്ങാനോ വിൽക്കാനോ കൈമാറ്റം ചെയ്യാനോ വിനിയോഗിക്കാനോ അനുവാദമില്ല. എന്നാൽ അത്യാവശ്യ ഘട്ടങ്ങളിൽ വഖ്‌ഫ് ചെയ്ത ഉടമ മസ്ജിദിന്റെ മറ്റ് ആവിശ്യങ്ങൾക്ക് വേണ്ടി വിൽക്കാൻ അനുവാദം നൽകിയിട്ടുണ്ടെങ്കലൊ അല്ലെങ്കിൽ വഖ്ഫ് ഭൂമിയിൽ പള്ളിയോ മദ്രസയോ നിർമ്മിക്കാൻ സാധിക്കാത്ത എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിലോ അത്തരമൊരു സാഹചര്യത്തിൽ അത് വിൽക്കാനും തുക പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കും മറ്റും ഉപയോഗിക്കൽ അനുവദനീയമാണ്.

മസ്ജിദിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മറ്റെന്തെങ്കിലും ക്രമീകരണങ്ങൾ ചെയ്യാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യേണ്ടതാണ്. മറ്റ് സാധ്യതകളില്ലെങ്കിൽ വഖ്ഫ് ചെയ്തയാളോടും അല്ലെങ്കിൽ അയാളുടെ അനന്തര അവകാശികളോടും മഹല്ലിലെ ജനങ്ങളോടും ആലോചിച്ച് ലഭിക്കുന്നതിൽ ഏറ്റവും ഉയർന്ന വിലക്ക് ഭൂമി വിറ്റ് തുക മസ്ജിദിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്.

وَلَوْ كَانَ الْوَقْفُ مُرْسَلًا لَمْ يَذْكُرْ فِيهِ شَرْطَ الِاسْتِبْدَالِ لَمْ يَكُنْ لَهُ أَنْ يَبِيعَهَا وَيَسْتَبْدِلَ بِهَا وَإِنْ كَانَتْ أَرْضُ الْوَقْفِ سَبِخَةً لَا يَنْتَفِعُ بِهَا كَذَا فِي فَتَاوَى قَاضِي خَانْ وَقَدْ اخْتَلَفَ كَلَامُ قَاضِي خَانْ فَفِي مَوْضِعٍ جَوَّزَهُ لِلْقَاضِي بِلَا شَرْطِ الْوَاقِفِ حَيْثُ رَأَى الْمَصْلَحَةَ فِيهِ، وَفِي مَوْضِعٍ مَنَعَهُ مِنْهُ وَلَوْ صَارَتْ الْأَرْضُ بِحَالٍ لَا يَنْتَفِعُ بِهَا وَالْمُعْتَمَدُ أَنَّهُ يَجُوزُ لِلْقَاضِي بِشَرْطِ أَنْ يَخْرُجَ عَنْ الِانْتِفَاعِ بِالْكُلِّيَّةِ وَأَنْ لَا يَكُونَ هُنَاكَ رِيعٌ لِلْوَقْفِ يُعَمَّرُ بِهِ وَأَنْ لَا يَكُونَ الْبَيْعُ بِغَبْنٍ فَاحِشٍ كَذَا فِي الْبَحْرِ الرَّائِقِ وَشَرَطَ فِي الْإِسْعَافِ أَنْ يَكُونَ الْمُسْتَبْدِلُ قَاضِيَ الْجَنَّةِ الْمُفَسَّرَ بِذِي الْعِلْمِ وَالْعَمَلِ كَذَا فِي النَّهْرِ الْفَائِقِ

[مجموعة من المؤلفين، الفتاوى الهندية، ٤٠١/٢]

الْمُتَوَلِّي إذَا اشْتَرَى مِنْ غَلَّةِ الْمَسْجِدِ حَانُوتًا أَوْ دَارًا أَوْ مُسْتَغَلًّا آخَرَ جَازَ لِأَنَّ هَذَا مِنْ مَصَالِحِ الْمَسْجِدِ فَإِنْ أَرَادَ الْمُتَوَلِّي أَنْ يَبِيعَ مَا اشْتَرَى أَوْ بَاعَ اخْتَلَفُوا فِيهِ قَالَ بَعْضُهُمْ لَا يَجُوزُ هَذَا الْبَيْعُ لِأَنَّ هَذَا صَارَ مِنْ أَوْقَافِ الْمَسْجِدِ وَقَالَ بَعْضُهُمْ يَجُوزُ هَذَا الْبَيْعُ وَهُوَ الصَّحِيحُ

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٢٢٤/٥]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട


No comments:

Post a Comment