Wednesday, 10 September 2025

ഒരു മയ്യിത്തിന്റെ മേൽ രണ്ട് തവണ ജനാസ നിസ്കാരം നിർവഹിക്കൽ അനുവദനീയമാണോ ?

 

മരണപ്പെട്ടയാളുടെ വലിയ്യ് (രക്ഷിതാവ്) മയ്യിത്ത് നിസ്കാരം നിർവ്വഹിക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ അനുമതിയോടെ മറ്റാരെങ്കിലും നിസ്കാരം നിർവ്വഹിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ മറ്റേതെങ്കിലും വലിയ്യിനോ വ്യക്തിക്കോ വീണ്ടും ആ മയ്യിത്തിന്റെ മേൽ നിസ്കരിക്കൽ അനുവദനീയമല്ല. എന്നാൽ വലിയ്യ് നിസ്കാരം നിർവ്വഹിച്ചിട്ടില്ലെങ്കിലോ രക്ഷിതാവല്ലാത്ത ഒരാൾ വലിയ്യിന്റെ അനുമതിയില്ലാതെ മയ്യിത്ത് നിസ്കാരം നിർവ്വഹിച്ചിട്ടുണ്ടെങ്കിൽ മരണപ്പെട്ടയാളുടെ വലിയ്യിന് വീണ്ടും മയ്യിത്ത് നിസ്കാരം നിർവഹിക്കൽ അനുവദനീയമാണ്. ആ സാഹചര്യത്തിൽ മയ്യിത്ത് നിസ്കാരം ലഭിച്ചിട്ടില്ലാത്ത മറ്റുള്ളവർക്ക് മാത്രം അദ്ദേഹത്തെ പിന്തുടരാവുന്നതാണ്

وَلَا يُصَلَّى عَلَى مَيِّتٍ إلَّا مَرَّةً وَاحِدَةً وَالتَّنَفُّلُ بِصَلَاةِ الْجِنَازَةِ غَيْرُ مَشْرُوعٍ، كَذَا فِي الْإِيضَاحِ.....وَإِنْ صَلَّى عَلَيْهِ الْوَلِيُّ لَمْ يَجُزْ لِأَحَدٍ أَنْ يُصَلِّيَ بَعْدَهُ وَلَوْ أَرَادَ السُّلْطَانُ أَنْ يُصَلِّيَ عَلَيْهِ فَلَهُ ذَلِكَ؛ لِأَنَّهُ مُقَدَّمٌ عَلَيْهِ وَلَوْ صَلَّى عَلَيْهِ الْوَلِيُّ وَلِلْمَيِّتِ أَوْلِيَاءُ أُخَرُ بِمَنْزِلَتِهِ لَيْسَ لَهُمْ أَنْ يُعِيدُوا، كَذَا فِي الْجَوْهَرَةِ النَّيِّرَةِ، فَإِنْ صَلَّى غَيْرُ الْوَلِيِّ أَوْ السُّلْطَانِ أَعَادَ الْوَلِيُّ إنْ شَاءَ، كَذَا فِي الْهِدَايَةِ

[مجموعة من المؤلفين، الفتاوى الهندية، ١٦٣/١]

(فَإِنْ صَلَّى غَيْرُهُ) أَيْ الْوَلِيِّ (مِمَّنْ لَيْسَ لَهُ حَقُّ التَّقْدِيمِ) عَلَى الْوَلِيِّ (وَلَمْ يُتَابِعْهُ) الْوَلِيُّ (أَعَادَ الْوَلِيُّ) وَلَوْ عَلَى قَبْرِهِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٢٢/٢]

ولمن له حق التقدم أن يأذن لغيره فإن صلى غيره أعادها إن شاء ولا يعيد معه من صلى مع غيره

[الشرنبلالي، مراقي الفلاح شرح نور الإيضاح، صفحة ٢٢٠]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട


No comments:

Post a Comment