സ്ത്രീകൾക്ക് അലങ്കാരവും സൗന്ദര്യ വർദ്ധനവും ജന്മസിദ്ധമായ സ്വഭാവ സവിശേഷതയാണ്.ഇസ്ലാം സ്ത്രീകളുടെ ഈ സ്വാഭാവിക ആഗ്രഹത്തിന് എതിരല്ല. ശരീഅത്തിന്റെ പരിധിക്കുള്ളിൽ സ്ത്രീകൾക്ക് അലങ്കാരവും സൗന്ദര്യ വർദ്ധനവും അനുവദനീയമാണ്.
ശരീഅത്ത് നിർദ്ദേശിച്ച പരിധികൾ
- ശരീഅത്ത് വ്യക്തമായി വിലക്കിയ കാര്യങ്ങൾ ആർക്കുവേണ്ടിയും പ്രവർത്തിക്കൽ അനുവദനീയമല്ല ഭർത്താവിനുവേണ്ടിയാണെങ്കിലും.
لَا طَاعَةَ لِمَخْلُوقٍ فِي مَعْصِيَةِ الْخَالِقِ
അല്ലാഹുവിനോടുള്ള ﷻ അനുസരണത്തെ ലംഘിക്കുന്ന കാര്യത്തിൽ സൃഷ്ടികളെ അനുസരിക്കേണ്ടതില്ല.(മിഷ്കാത്)
- ഭർത്താവിനെ സന്തോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്യുന്ന അലങ്കാരത്തിന് പ്രതിഫലം ലഭിക്കും.
- അന്യ പുരുഷന്മാരെ കാണിക്കാനോ പൊങ്ങച്ചത്തിനോ സൗന്ദര്യം വർദ്ധിപ്പിക്കുന്നത് അനുവദനീയമല്ല.
ബ്യൂട്ടിപാർലറുകൾ
ഇന്നത്തെ കാലത്ത് ബ്യൂട്ടി പാർലർ എന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ അനുവദനീമായതും അല്ലാത്തതുമായ കാര്യങ്ങൾ നടക്കുന്നു. അനുവദനീയമായ സൗന്ദര്യ വർദ്ധനവിന് വേണ്ടി സമീപത്താണെങ്കിൽ വീട്ടിലെ സ്ത്രീകളുമായും അകലെയാണെങ്കിൽ മഹ്‌റമുമായും പോകാൻ അനുവാദമുണ്ട്.എന്നാൽ ഹറാമായ പ്രവർത്തനങ്ങൾ മാത്രം നടക്കുന്ന സ്ത്രീ പുരുഷന്മാർ ഇട കലർന്ന നിൽക്കുന്ന സ്ഥാപനങ്ങളിൽ പോകൽ അനുവദനീയമല്ല. അനുവദനീയമായ കാര്യങ്ങൾ ആണെങ്കിലും സ്ത്രീകൾക്ക് പുരുഷന്മാരോ പുരുഷന്മാർക്ക് സ്ത്രീകളോ ഈ സേവനങ്ങൾ ചെയ്തു നൽകൽ അനുവദനീയമല്ല.(1)
മുടി വെട്ടൽ
- സ്ത്രീകൾക്ക് തലമുടി വെട്ടലും വടിക്കലും അനുവദനീയമല്ല.
- സ്ത്രീകൾ തലമുടി വെട്ടുകയോ ചുരുക്കുകയോ ചെയ്യുന്നത് ഏത് ഭാഗത്ത് നിന്നായാലും പുരുഷന്മാരെ അനുകരികണമുള്ളതിനാൽ അനുവദനീയമല്ല.(2)
ഹദീസിൽ കടുത്ത വിലക്ക് വന്നിട്ടുണ്ട്.
സ്ത്രീകളെ അനുകരിക്കുന്ന പുരുഷന്മാരും പുരുഷന്മാരെ അനുകരിക്കുന്ന സ്ത്രീകളും ഇവർക്കു അല്ലാഹുവിന്റെ ശാപം ഉണ്ടാകും (മിഷ്കാത്)
- അത്യാവശ്യം ഘട്ടങ്ങളിൽ ഉദാഹരണം രോഗം, ശസ്ത്രക്രിയ മറ്റെന്തെങ്കിലും ന്യായമായ കാരണങ്ങൾ ഉണ്ടെങ്കിൽ സാഹചര്യമനുസരിച്ച് മുടി വെട്ടലും നീക്കലും അനുവദനീയമാണ്.ചൂട് കാരണം മുടി വെട്ടി ഒതുക്കൽ അനുവദനീയമല്ല. കാരണം അവസാനിച്ചാൽ അനുമതിയും അവസാനിക്കും.(ഖുലാസ)
- പ്രായപൂർത്തിയായ പെൺകുട്ടികൾക്കും പ്രായപൂർത്തിയോട് അടുക്കാറായ പെൺകുട്ടികൾക്കും ഇതേ വിധി തന്നെയാണ്. അവരുടെ മുടിയും വെട്ടുന്നത് അനുവദനീയമല്ല.
- ചെറിയ കുട്ടികൾക്കും പ്രായപൂർത്തിയോടടുക്കാത്തവർക്കും ഭംഗിക്കും മറ്റ് അനുമതിയുള്ള കാരണങ്ങൾക്കുമായി മുടി വെട്ടാവുന്നതാണ്.
- മുടി ഇടുപ്പിന് താഴെ വളരുന്നതിനാൽ മുടി ആകർഷകമല്ലെന്ന് തോന്നുകയാണെങ്കിൽ, അരക്കെട്ടിന് താഴെയുള്ള അധിക മുടി മുറിക്കാൻ അനുവാദമുണ്ട്.
- മുടി രണ്ടായി പിളരുക മുടിയുടെ വളർച്ച നിലക്കുക പോലുള്ള സാഹചര്യങ്ങളിൽ മുടിയുടെ അറ്റം മുറിച്ച് മുടിയുടെ വളർച്ച പ്രോത്സാഹിപ്പിക്കാം.
- കാഫിറുകളുടെയോ ഫാസിഖുകളുടെയോ അനുകരണം ഉദ്ദേശിച്ച് അത്തരത്തിൽ മുടി വെട്ടുന്നത് അനുവദനീയമല്ല.
മുടി കളർ പൂശൽ
- കറുത്ത മൈലാഞ്ചിയോ മറ്റേതെങ്കിലും ചായമോ ഉപയോഗിച്ച് മുടിക്ക് ശുദ്ധമായ കറുപ്പ് നിറം നൽകുന്നത് അനുവദനീയമല്ല. ശുദ്ധമായ കറുപ്പല്ലാത്ത മറ്റേത് നിറങ്ങളും അനുവദനീയമാണ്.(5)
- മുടിയിൽ അടിഞ്ഞു കൂടി ഒരു ലെയർ പോലെ ആവുന്നെന്നെങ്കിൽ കുളി ശരിയാവില്ല. അത് നീക്കം ചെയ്യേണ്ടതാണ്.
- മുടി ബ്ലീച്ച് ചെയ്ത് ഉപയോഗിക്കുന്ന കളറുകൾ വെള്ളം ചേരുന്നവായാണ്.ഇവിടെ മുടി നിറം വിത്യാസപെടുത്തുന്നു എന്നെ ഉള്ളു.കുളിയും വുളുവും ശരിയാകുന്നതാണ്.
വ്യത്യസ്‌ത സ്റ്റൈലുകൾ
- സ്ത്രീകൾക്ക് മുടി മുറിക്കാതെ അല്ലെങ്കിൽ വളരെ ചെറിയ അളവിൽ മുറിച്ച് വ്യത്യസ്ത ഡിസൈനുകളിൽ മുടി സ്റ്റൈൽ ചെയ്യൽ അനുവദനീയമാണ്.
- ഹദീസിൽ വിലക്കിയിരിക്കുന്നതുപോലെ തലയിൽ ഹമ്പ് ആകൃതിയിലുള്ള ഹെയർഡൊ സ്റ്റൈലിൽ ഒരുക്കൽ അനുവദനീയമല്ല.
- മുടി സ്ട്രൈറ്റ് ചെയ്യലും അനുവദനീയമാണ്. ഹറാമായ വസ്തുക്കൾ ഉപയോഗിച്ചിട്ടാണ് ചെയ്യുന്നതെങ്കിൽ അനുവദനീയമല്ല.
- കാഫിറുകളുടെയോ ഫാസിഖുകളുടെയോ അനുകരണം ഉദ്ദേശിച്ച് പൊങ്ങച്ചത്തിന് മുടി അലങ്കരിക്കുന്നത് അനുവദനീയമല്ല.
- അലങ്കാരത്തിന്റെ പ്രധാന ലക്ഷ്യം ഭർത്താവിനെ സന്തോഷിപ്പിക്കുക എന്നതാകണം.
പുരികം ഷേപ്പ് ചെയ്യൽ (Eyebrow Threading)
- പുരികത്തിന്റെ വശങ്ങളിൽ നിന്ന് രോമം പറിച്ചെടുത്ത് ഷൈപ് ചെയ്യൽ പുരുഷന്മാർക്കും സ്ത്രീകൾക്കും അനുവദനീയമല്ല.
- സ്ത്രീക്ക് അവളുടെ ഭർത്താവ് ആവശ്യപ്പെട്ടാലും അനുവദനീയമല്ല.ഹദീസിൽ ഇങ്ങനെ ചെയ്യുന്നവരെ ശപിക്കപ്പെട്ടിട്ടുണ്ട്. സൗന്ദര്യത്തിന് വേണ്ടി പുരികങ്ങൾക്കിടയിലുള്ള രോമം നീക്കം ചെയ്യൽ അനുവദനീയമല്ല.
- പുരികം വളരെയധികം കടുത്ത അഭംഗി സൃഷ്ടിക്കന്ന നിലയിൽ വളർന്നാൽ അവ മിതമായ നിലക്ക് ( ന്യൂനത പരിഹരിക്കുന്നതിന്) ഷേപ്പ് ചെയ്യൽ അനുവദനീയമാണ്.(3)
വാക്സിങ്
- സ്ത്രീകൾക്ക് താടി, മീശ, നെറ്റി മുതലായ ഭാഗങ്ങളിൽ ഉള്ള അനാവശ്യമായ മുഖരോമങ്ങൾ, കൈത്തണ്ടയിലും കാലുകളിലും ഉള്ള രോമങ്ങൾ എന്നിവ നീക്കം ചെയ്യൽ അനുവദനീയമാണ്.(3)
- റേസർ,മരുന്നുകൾ, ഹെയർ റിമൂവ് ക്രീമുകൾ മുതലായവ ഉപയോഗിച്ച് നീക്കം ചെയ്യാവുന്നതാണ്.
- ഫേഷ്യൽ, സ്ക്രബ് ക്ലീൻ-അപ്പ്, മാസ്ക്,മാനിക്യൂർ,പെഡിക്യൂർ മുതലായയെല്ലാം അനുവദനീയമാണ്.
- കാജൽ സുറുമ ലിപ്സ്റ്റിക് ഇവയെല്ലാം ഉപയോഗിക്കൽ അനുവദനീയമാണ്.`
ഇനി വസ്തുക്കളിൽ എന്തെങ്കിലും ഹറാമായ ചേരുവകൾ ഉണ്ടന്ന് വ്യക്തമായി കഴിഞ്ഞാൽ ഉപയോഗിക്കൽ അനുവദനീയമല്ല. വെള്ളം ചേരാത്ത വസ്തുക്കൾ ആണെങ്കിലും ഉപയോഗിക്കൽ അനുവദനീയമല്ല അങ്ങനെയുണ്ടെങ്കിൽ അത് നീക്കിയതിനു ശേഷം മാത്രം വുളു ചെയ്ത് നിസ്കാരം നിർവഹിക്കണം.
ചില ഹറാമുകൾ
- പച്ചകുത്തൽ (tattoos)
- കൃത്രിമ നഖങ്ങൾ വെച്ചുപിടിപ്പിക്കാൻ( Nail extensions / gel nails)
- കാത് മൂക്ക് അല്ലാത്ത മറ്റ് സ്ഥലങ്ങൾ ദ്വാരമിട്ട് ആഭരണങ്ങൾ അണിയൽ (Piercing)
- പെർമനന്റ് മേക്കപ്പ്
തുടങ്ങിയ ഈ രീതികളൊന്നും അനുവദനീയമല്ല.
കാത് കുത്തൽ മൂക്ക് കുത്തൽ
പെൺകുട്ടികൾക്ക് ചെവിയും മൂക്കും തുളയ്ക്കുന്നത് അനുവദനീയമാണ്.
പെൺകുട്ടികൾക്ക് ചെവിയും മൂക്കും തുളയ്ക്കുന്ന രീതി പുരാതന കാലം മുതൽ അനുവദനീയമാണെന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്. മേക്കാതുകുത്തൽ കാതിൽ തന്നെ ഒന്നിലധികം ആഭരണങ്ങൾ അണിയൽ അനുവദനീയമാണ്. (4)
പുരുഷന്മാർ കുത്തൽ അനുവദനീയമല്ല. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് പുരുഷന്മാർ കുത്തൽ അനുവദനീയമാണ്.
ബ്യൂട്ടിപാർലറിലെ ജോലി
സ്ത്രീകളെ സംബന്ധിച്ചിടത്തോളം കടുത്ത കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് വീടിന്റെ പുറത്തിറങ്ങൽ അനുവദനീയം. അതുപോലെ മറ്റ് വഴികൾ ഇല്ലെങ്കിൽ മാത്രമാണ് സ്വന്തമായി ജോലിക്ക് പോകൽ അനുവദനീയമാകുന്നത്. ഹറാമായ മറ്റ് സാഹചര്യങ്ങൾ ഇല്ലാതിരിക്കുക പറയപ്പെട്ടത് പോലെ നിഷിദ്ധമായ വർക്കുകൾ ഒഴിവാക്കുന്നുണ്ടങ്കിൽ ബ്യൂട്ടി പാർലർ ജോലികൾ അനുവദനീയമാണ്.
(1)(وَ) لَهَا (النَّفَقَةُ) بَعْدَ الْمَنْعِ (وَ) لَهَا (السَّفَرُ وَالْخُرُوجُ مِنْ بَيْتِ زَوْجِهَا لِلْحَاجَةِ؛ وَ) لَهَا (زِيَارَةُ أَهْلِهَا بِلَا إذْنِهِ مَا لَمْ تَقْبِضْهُ) أَيْ الْمُعَجَّلَ، فَلَا تَخْرُجُ إلَّا لِحَقٍّ لَهَا أَوْ عَلَيْهَا أَوْ لِزِيَارَةِ أَبَوَيْهَا كُلَّ جُمُعَةٍ مَرَّةً أَوْ الْمَحَارِمِ كُلَّ سَنَةٍ، وَلِكَوْنِهَا قَابِلَةً أَوْ غَاسِلَةً لَا فِيمَا عَدَا ذَلِكَ، وَإِنْ أَذِنَ كَانَا عَاصِيَيْنِ (قَوْلُهُ فِيمَا عَدَا ذَلِكَ) عِبَارَةُ الْفَتْحِ: وَأَمَّا عَدَا ذَلِكَ مِنْ زِيَارَةِ الْأَجَانِبِ وَعِيَادَتِهِمْ وَالْوَلِيمَةِ لَا يَأْذَنُ لَهَا وَلَا تَخْرُجُ إلَخْ (قَوْلُهُ وَالْمُعْتَمَدُ إلَخْ) عِبَارَتُهُ فِيمَا سَيَجِيءُ فِي النَّفَقَةِ: وَلَهُ مَنْعُهَا مِنْ الْحَمَّامِ إلَّا النُّفَسَاءَ وَإِنْ جَازَ بِلَا تَزَيُّنٍ وَكَشْفِ عَوْرَةِ أَحَدٍ
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,3/146]
(2)قَطَعَتْ شَعْرَ رَأْسِهَا أَثِمَتْ وَلُعِنَتْ زَادَ فِي الْبَزَّازِيَّةِ وَإِنْ بِإِذْنِ الزَّوْجِ لِأَنَّهُ لَا طَاعَةَ لِمَخْلُوقٍ فِي مَعْصِيَةِ الْخَالِقِ
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/407]
(3)قَوْلُهُ وَالنَّامِصَةُ إلَخْ) ذَكَرَهُ فِي الِاخْتِيَارِ أَيْضًا وَفِي الْمُغْرِبِ.
النَّمْصُ: نَتْفُ الشَّعْرِ وَمِنْهُ الْمِنْمَاصُ الْمِنْقَاشُ اهـ وَلَعَلَّهُ مَحْمُولٌ عَلَى مَا إذَا فَعَلَتْهُ لِتَتَزَيَّنَ لِلْأَجَانِبِ، وَإِلَّا فَلَوْ كَانَ فِي وَجْهِهَا شَعْرٌ يَنْفِرُ زَوْجُهَا عَنْهَا بِسَبَبِهِ، فَفِي تَحْرِيمِ إزَالَتِهِ بُعْدٌ، لِأَنَّ الزِّينَةَ لِلنِّسَاءِ مَطْلُوبَةٌ لِلتَّحْسِينِ، إلَّا أَنْ يُحْمَلَ عَلَى مَا لَا ضَرُورَةَ إلَيْهِ لِمَا فِي نَتْفِهِ بِالْمِنْمَاصِ مِنْ الْإِيذَاءِ. وَفِي تَبْيِينِ الْمَحَارِمِ إزَالَةُ الشَّعْرِ مِنْ الْوَجْهِ حَرَامٌ إلَّا إذَا نَبَتَ لِلْمَرْأَةِ لِحْيَةٌ أَوْ شَوَارِبُ فَلَا تَحْرُمُ إزَالَتُهُ بَلْ تُسْتَحَبُّ اهـ، وَفِي التَّتَارْخَانِيَّة عَنْ الْمُضْمَرَاتِ: وَلَا بَأْسَ بِأَخْذِ الْحَاجِبَيْنِ وَشَعْرِ وَجْهِهِ مَا لَمْ يُشْبِهْ الْمُخَنَّثَ
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/373]
(4) وَلَا بَأْسَ بِثَقْبِ أُذُنِ الْبِنْتِ وَالطِّفْلِ اسْتِحْسَانًا مُلْتَقَطٌ. قُلْت: وَهَلْ يَجُوزُ الْخِزَامُ فِي الْأَنْفِ، لَمْ أَرَهُ،....قَوْلُهُ وَالطِّفْلِ) ظَاهِرُهُ أَنَّ الْمُرَادَ بِهِ الذَّكَرُ مَعَ أَنَّ ثَقْبَ الْأُذُنِ لِتَعْلِيقِ الْقُرْطِ، وَهُوَ مِنْ زِينَةِ النِّسَاءِ، فَلَا يَحِلُّ لِلذُّكُورِ، وَاَلَّذِي فِي عَامَّةِ الْكُتُبِ، وَقَدَّمْنَاهُ عَنْ التَّتَارْخَانِيَّة: لَا بَأْسَ بِثَقْبِ أُذُنِ الطِّفْلِ مِنْ الْبَنَاتِ وَزَادَ فِي الْحَاوِي الْقُدْسِيِّ: وَلَا يَجُوزُ ثَقْبُ آذَانِ الْبَنِينَ فَالصَّوَابُ إسْقَاطُ الْوَاوِ (قَوْلُهُ لَمْ أَرَهُ) قُلْت: إنْ كَانَ مِمَّا يَتَزَيَّنُ النِّسَاءُ بِهِ كَمَا هُوَ فِي بَعْضِ الْبِلَادِ فَهُوَ فِيهَا كَثَقْبِ الْقُرْطِ اهـ ط وَقَدْ نَصَّ الشَّافِعِيَّةُ عَلَى جَوَازِهِ مَدَنِيٌّ
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/420]
(5) (اخْتَضَبَ لِأَجْلِ التَّزَيُّنِ لِلنِّسَاءِ وَالْجَوَارِي جَازَ) فِي الْأَصَحِّ وَيُكْرَهُ بِالسَّوَادِ.....، وَمَذْهَبُنَا أَنَّ الصَّبْغَ بِالْحِنَّاءِ وَالْوَسْمَةِ حَسَنٌ كَمَا فِي الْخَانِيَّةِ قَالَ النَّوَوِيُّ: وَمَذْهَبُنَا اسْتِحْبَابُ خِضَابِ الشَّيْبِ لِلرَّجُلِ وَالْمَرْأَةِ بِصُفْرَةٍ أَوْ حُمْرَةٍ وَتَحْرِيمُ خِضَابِهِ بِالسَّوَادِ عَلَى الْأَصَحِّ لِقَوْلِهِ - عَلَيْهِ الصَّلَاةُ وَالسَّلَامُ - «غَيِّرُوا هَذَا الشَّيْبَ وَاجْتَنِبُوا السَّوَادَ» اهـ قَالَ الْحَمَوِيُّ وَهَذَا فِي حَقِّ غَيْرِ الْغُزَاةِ وَلَا يَحْرُمُ فِي حَقِّهِمَا لِلْإِرْهَابِ وَلَعَلَّهُ مَحْمَلٌ مَنْ فَعَلَ ذَلِكَ مِنْ الصَّحَابَةِ
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٧٥٦/٦]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:
Post a Comment