Tuesday 16 June 2020

വിത്തിർ നിസ്‌ക്കാരത്തിലെ ഖുനൂത്ത്




ഹനഫി മദ്ഹബ് പ്രകാരം ഇശാഅ് നിസ്‌ക്കാരത്തിനു ശേഷം നിസ്‌ക്കരിക്കുന്ന മൂന്നു റക്കഅത്തുകളോട് കൂടിയ നിസ്‌ക്കാരമാണ് വിത്തിർ നിസ്ക്കാരം . ഇത് നിസ്‌ക്കരിക്കൽ വാജിബാണ്‌ (നിർബന്ധം) .

ഇശാഅ് നിസ്‌ക്കാരത്തിനു ശേഷം രണ്ടു റക്കഅത്ത് സുന്നത്തു നിസ്ക്കാരം ഉണ്ട്. അതിനു ശേഷമാണ് ഇത് പതിവായി നിസ്‌ക്കരിക്കാറുള്ളത്. കാരണം രാത്രിയിലെ അവസാന നിസ്‌കാരം വിത്‌റാവല്‍ സുന്നത്താണ്.

ചിലർ വിത്തിർ നിസ്‌ക്കരിച്ച ശേഷം രണ്ടു റക്കഅത്ത് സുന്നത്തു നിസ്‌ക്കരിക്കുന്നതു കാണാം. അതിനേക്കാൾ ഉത്തമമാണ് സുന്നത്തു നിസ്‌ക്കരിച്ച ശേഷം വിത്തിർ നിസ്‌ക്കരിക്കൽ അത് കൊണ്ടാണ് അങ്ങനെ ഉണർത്തിയത്.

മറ്റൊരു പ്രധാനപ്പെട്ട കാര്യം അഞ്ചു നേരം നിസ്‌ക്കാരമുള്ള പലരും ഈ വിത്തിർ നിസ്‌ക്കാരത്തെ നിസ്‌ക്കരിക്കാതെ സ്ഥലം കാലിയാക്കുന്നതായി കാണാം . ഹനഫി മദ്ഹബ് കാർ മനസിലാക്കുക , ഈ നിസ്ക്കാരം വാജിബാണ്‌ ഉപേക്ഷിച്ചാൽ ശിക്ഷ ലഭിക്കുന്ന വിഭാഗത്തിലാണ് വാജിബിനെ എണ്ണിയിട്ടുള്ളത്. രണ്ടു പെരുന്നാൾ നിസ്കാരം , ഇശാഇനു ശേഷമുള്ള വിത്തിർ നിസ്ക്കാരം ഇത് രണ്ടും ഹനഫി മദ്ഹബിനു വാജിബായി വരുന്ന നിസ്‌ക്കാരങ്ങളാണ്.

ഈ നിസ്‌ക്കാരത്തിനു സൂറത്തിനു പുറമെ ഒരു ഖുനൂത്ത് കൂടി ഓതിയാണ് നിസ്ക്കാരം പൂർത്തീകരിക്കേണ്ടുന്നത്.   

നിസ്‌കാരത്തിന്റെ രൂപം 

ആദ്യ രണ്ടു റക്കഅത്തുകൾ സാധാരണ നിസ്‌ക്കരിക്കുന്നതു പോലെ പൂർത്തിയാക്കി മൂന്നാമത്തെ റക്കഅത്തിനു വേണ്ടി എഴുന്നേറ്റു ഫാത്തിഹായും സൂറത്തും ഓതിയ ശേഷം അല്ലാഹു അക്ബർ എന്ന് പറഞ്ഞു കൈ അഴിച്ചു കെട്ടിയ ശേഷമാണ് ഖുനൂത്ത് ഓതേണ്ടത്.

ഓതൽ സുന്നത്തായ സൂറത്തുകൾ

ഒന്നാമത്തെ റക്അത്തില്‍ സൂറത്തുല്‍ അഅ്‌ല (സബ്ബിഹിസ്മ) യും രണ്ടാമത്തെ റക്അത്തില്‍ കാഫിറൂനയും മൂന്നാമത്തെതില്‍ ഇഖ്‌ലാസ്, മുഅവ്വിദത്തൈനിയുമാണ് ഓതൽ സുന്നത്തായ സൂറത്തുകൾ . ഇതറിയില്ലെങ്കിൽ മറ്റു സൂറത്തുകളും പാരായണം ചെയ്തു നിസ്‌ക്കരിക്കാം.


ഖുനൂത്

ഷാഫി മദ്ഹബ് കാർ സുബ്ഹിക്ക് ഓതുന്ന ഖുനൂത്തിൽ നിന്നും വ്യത്യസ്തമായ മറ്റൊരു ഖുനൂത്താണ് വിത്തിറിൽ ഓതുന്നത് . അതിന്റെ രൂപം 
 

اللهم إنا نستعينك، ونستهديك، ونستغفرك، ونتوب إليك، ونؤمن بك، ونتوكل عليك، ونثني عليك الخير كله، نشكرك ولا نكفرك، ونخلع ونترك من يفجرك. اللهم إياك نعبد، ولك نصلي ونسجد، وإليك نسعى ونحفِد، نرجو رحمتك، ونخشى عذابك؛ إن عذابك الجد بالكفار ملحقوصلى الله على سيدنا محمد , وعلى آله و صحبه وسلم


അല്ലാഹുമ്മ ഇന്നാ നസ്തഈനുക്ക , വ നസ്തഹ് ധീക്ക , വ നസ്തഅ് ഫിറുക്ക , വ നത്തൂബു ഇലൈക്ക , വ നുഅ് മിനുബിക്ക , വ നത്തവക്കലു അലൈക്ക , വ നുസ്‌നീ അലൈക്കൽ ഖൈറ ഖുല്ലഹു നശ്‌കുറുക്ക  വലാ നഖ് ഫുറുക്ക , വ നഖ് ലഉ വ നത്ത് റുക്കു , മയ് യഫ് ജുറുക്ക അല്ലാഹുമ്മ ഇയ്യാക്ക നഅ്ബുദു വലക്ക നുസ്വല്ലീ  വ നസ് ജുദു , വ ഇലൈക്ക നസ്ആ വ നഹ് ഫിദു , നർജൂ റഹ്മത്തക്ക , വ നഖ്‌ഷാ അദാബക്ക ഇന്ന അദാബക്കൽ ജിദ്ദ ബിൽ കുഫ്ഫാരി മുൽഹിക്ക് . 
 
വ സ്വല്ലല്ലാഹു അലാ അലാ സയ്യിദിനാ മുഹമ്മദിൻ വ അലാ ആലിഹി വ സഹ്ബിഹി വ സല്ലിം .

No comments:

Post a Comment