Sunday 21 June 2020

ബാങ്കുവിളിക്കുന്നവന് ചൂണ്ടുവിരൽ ചെവിയിൽ വയ്ക്കുന്ന സുന്നത്തു നിർവ്വഹിക്കാൻ ചുണ്ടുവിരൽ ഇല്ലെങ്കിലോ?


ബാങ്കുവിളിക്കുന്നവന് ചൂണ്ടുവിരൽ ചെവിയിൽ വയ്ക്കുന്ന സുന്നത്തു നിർവ്വഹിക്കാൻ ചുണ്ടുവിരൽ ഇല്ലെങ്കിലോ? മറ്റുവിരൽ വച്ചുകൊണ്ട് ഈ സുന്നത്തു നിർവ്വഹിക്കണമോ? അത്തഹിയ്യാത്തിൽ ചൂണ്ടുവിരൽ ഇല്ലെങ്കിൽ മറ്റുവിരൽ ഉയർത്തേണ്ടതില്ലെന്നും അതു പോലെ ഇവിടെയും മറ്റുവിരൽ ചെവിക്കുണ്ടിൽ വയ്ക്കേണ്ടതില്ലെന്നും ഒരു മുസ്ലിയാർ പറഞ്ഞു. ശരിയാണോ?


ബാങ്കുവിളിക്കുമ്പോൾ ചൂണ്ടുവിരൽ ഇല്ലാത്തവൻ മറ്റേതെങ്കിലും വിരൽവച്ച് ആ സുന്നത്തു നിർവ്വഹിക്കാവുന്നതാണ്. അതു സുന്നത്തുമാണ്. ശർവാനി:1-469. അത്തഹിയ്യാത്തിൽ ചൂണ്ടു വിരലില്ലാത്തവൻ ഇതര വിരലുകൾ ഉയർത്തിപ്പിടിച്ചാൽ ആ വിരലുകളുടെ സുന്നത്തായ വയ്പും ദൗത്യവും നഷ്ടപ്പെട്ടുപോകും. അവ ചുരുട്ടിപ്പിടിക്കലാണല്ലോ സുന്നത്ത്. ഇതുകൊണ്ടാണ് ഇതരവിരലുകൾ ഉയർത്തേണ്ടതില്ലെന്നു പറഞ്ഞത്. തുഹ്ഫ:2-80. ഈ പ്രശ്നം ബാങ്കിന്റെ വേളയിൽ വരുന്നില്ലല്ലോ.

മൗലാനാ നജീബ് ഉസ്താദ് മമ്പാട് : പ്രശ്നോത്തരം: 4/93

No comments:

Post a Comment