Monday 15 June 2020

ഹൈള്, അഥവാ ആർത്തവം




ചില നിശ്ചിത സമയങ്ങളിൽ സ്ത്രീകളുടെ ഗർഭാശയത്തിൽ നിന്നും അവരുടെ യോനിയിൽ കൂടി രക്തം സ്രവിക്കുന്നതിനാണ് ഹൈള് എന്നും ആർത്തവം എന്നും പറയുന്നത്. 

ചന്ദ്രവർഷ പ്രകാരം 9(ഒമ്പത് ) വയസ്സ് പൂർത്തിയായ പെൺകുട്ടികൾക്കുണ്ടാവുന്ന രക്ത സ്രാവം മാത്രമേ ആർത്തവമായി പരിഗണിക്കപ്പെടുകയുള്ളൂ. 

9(ഒമ്പത്) വയസ്സ് തികയാൻ 11 (പതിനൊന്നു) ദിവസമോ അതിൽ കുറവോ ഉള്ള സമയത്താണ് രക്തസ്രാവമുള്ളതെങ്കിൽ അതും ആർത്തവമായി പരിഗണിക്കും. 

9 (ഒമ്പത്) വയസ്സ് തികയാൻ 16(പതിനാറു) ദിവസമോ അതിൽ കൂടുതൽ ഉള്ളപ്പോഴാണ് രക്ത സ്രാവമുണ്ടായതെങ്കിൽ അത് ആർത്തവമായി പരിഗണിക്കുകയില്ല. 

ഒരു ചന്ദ്ര വർഷം എന്നത് 354 ദിവസവും 8 മണിക്കൂറും 48 മിനിറ്റുമാകുന്നു. 

ആർത്തവം നന്നേ ചുരുങ്ങിയാൽ ഒരു ദിവസം (24മണിക്കൂർ) ഉണ്ടായിരിക്കും. 

ഒരു ദിവസത്തിലും കുറഞ്ഞ സമയത്തേക്ക് രക്ത സ്രാവമുണ്ടായാൽ അത് ആർത്തവമായി കണക്കാക്കപ്പെടുകയില്ല. 

ശാരീരികമായ എന്തെങ്കിലും അസുഖം മൂലമാകാം ആ രക്ത സ്രാവമുണ്ടാകുന്നത്. 

സാധാരണ ഗതിയിൽ അഞ്ചോ,  ആറോ, ദിവസമാണ് ആർത്തവം നീണ്ടു നിൽക്കുക. 
കൂടിയാൽ 15 ദിവസം നീണ്ടു നിൽക്കും. 

15ദിവസത്തിൽ കൂടുതൽ നീണ്ടു നിന്നാൽ അത് ആർത്തവമല്ലെന്നും രോഗം മൂലമുള്ള രക്ത സ്രാവം ആണെന്നും മനസ്സിലാക്കേണ്ടതാണ്. 
ചില സ്ത്രീകൾക്ക് ഇടയ്ക്കിടെ രക്ത സ്രാവമുണ്ടാകാറുണ്ട്. 

അത്തരം രക്ത സ്രാവം ഒരു ദിവസത്തിൽ കുറയാതെയും 15 ദിവസത്തിൽ കൂടാതെയും ആണെങ്കിൽ അത് ഹൈള് (ആർത്തവം) തന്നെയാണ്.. 

ഒരു ആർത്തവം കഴിഞ്ഞു മറ്റൊരു ആർത്തവം ഉണ്ടാകുന്നതിനിടയിൽ ഉള്ള ശുദ്ധി ദിവസങ്ങൾ ഏറ്റവും കുറഞ്ഞത് 15 ദിവസങ്ങൾ ഉണ്ടായിരിക്കണം. 
അതേ സമയം ഹൈളിനും, നിഫാസിനും ഇടക്കുള്ള ശുദ്ധി ദിവസത്തിനു പരിധിയില്ല. 

ഒരു സ്ത്രീക്ക് 60ദിവസം പ്രസവ രക്ത സ്റാവം ഉണ്ടായി നിലച്ച ഉടനെ വീണ്ടും രക്ത സ്റാവം കണ്ടാൽ അത് ആർത്തവം തന്നെയാണ്. 

ഒരു ഗർഭിണിക്ക് 24 മണിക്കൂർ നേരം രക്ത സ്റാവം ഉണ്ടാവുകയും ഉടനെ പ്രസവിക്കുകയും ചെയ്താൽ പ്രസവത്തിനു മാത്രമുള്ളതെ നിഫാസാകൂ... 
അതിനു മുമ്പ് ഉള്ളത് ഹൈള് തന്നെയാണ്. 

ആർത്തവം നിലച്ചു അടുത്ത ആർത്തവം ഉണ്ടാകുന്നതിന് ഇടയിലുള്ള ശുദ്ധി കാലത്തിനു യാതൊരു പരിധിയുമില്ല. 

ഒരിക്കൽ ഉണ്ടായതിനു ശേഷം പിന്നെ തീരെ ഉണ്ടായില്ലെന്നും വരാം. 

പ്രസവാനന്തരം സ്ത്രീയുടെ ഗർഭ പാത്രത്തിൽ നിന്നും യോനിയിൽ കൂടി രക്ത സ്റാവം ഉണ്ടാവാറുണ്ട്. 

അതിനു അറബി ഭാഷയിൽ നിഫാസ് എന്ന് പറയുന്നു.
 
സ്ത്രീകളെ സമ്പന്ധിച്ചിടത്തോളം വലിയ അശുദ്ധി ഉണ്ടാക്കുന്ന കാരണങ്ങളിലൊന്നാണത്. 

നിഫാസിന്റെ ഏറ്റവും കുറഞ്ഞ സമയം ഒരു നിമിഷം മാത്രമാണ്. 
സാധാരണയായി അത് 40 ദിവസം വരെ നീണ്ടു നിൽക്കാറുണ്ട്. 

ഏറ്റവും കൂടിയത് 60 ദിവസം വരെ മാത്രമേ പ്രസവാനന്തര രക്ത  സ്റാവം നീണ്ടു നിൽക്കാറുള്ളൂ. അതിനപ്പുറം ഉണ്ടാവുകയില്ല... 

തീരെ നിഫാസ് ഉണ്ടാകാത്ത സ്ത്രീകളെയും അപൂർവമായി കാണാം. 
പ്രസവം നടന്ന ദിവസം 15 ദിവസം തികയുന്നതിന് മുമ്പ് രക്ത സ്രാവം ഉണ്ടായാൽ അത് നിഫാസ് തന്നെ എന്ന് കണക്കാക്കാം. 

18 ദിവസത്തിന് ശേഷം ആണ് കാണുന്നതെങ്കിൽ അത് നിഫാസ് അല്ല. 
15 ദിവസത്തിനുള്ളിൽ രക്ത സ്രാവം ഉണ്ടായാൽ സ്ത്രീ പ്രസവം മുതൽ തന്നെ നിഫാസ്കാരിയായിരുന്നു എന്ന് കണക്കാക്കേണ്ടതാണ്. 

ഇരട്ട പ്രസവം ആണെങ്കിൽ ഒരു കുഞ്ഞു പിറന്നു അടുത്തത് പിറക്കുന്നതിന് ഇടയിലുള്ള രക്ത സ്രാവം നിഫാസ് അല്ല. 

പ്രസവിക്കുന്നതിനു മുമ്പ് ആർത്തവം ഉള്ളവളാണെങ്കിൽ അത് ആർത്തവവും അല്ലാത്ത പക്ഷം രോഗം കാരണം ഉള്ള രക്ത സ്രാവവും ആണ്. 

രണ്ടു പ്രസവവും കഴിഞ്ഞു പുറപ്പെടുന്നത് പ്രസവ രക്തം തന്നെ ആണ്. 
പ്രസവാനന്തരം രക്ത സ്രാവം ഇല്ലാത്ത സ്ത്രീകൾ കുളിച്ചു നമസ്കാരം പോലെയുള്ള നിർബന്ധ കർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതാണ്. 

അന്ന് തന്നെ വേണമെങ്കിൽ ഭർത്താവുമായി ലൈംഗീക വേഴ്ചയിൽ ഏർപ്പെടാവുന്നതാണ്. 

പ്രസവിച്ച 15 ദിവസങ്ങൾ പൂർത്തിയാകുന്നതിന് മുബ് രക്ത സ്രാവമുണ്ടായാൽ മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ഉപേക്ഷിക്കുകയും പ്രസവിച്ചത് മുതൽ തന്നെ ഞാൻ നിഫാസ് കാരിയായിരുന്നു എന്ന് കണക്കാക്കുകയും വേണം. 
ആർത്തവമോ,  നിഫാസോ നിലച്ചുവെന്ന് ഉറപ്പ് വരുത്താൻ പഞ്ഞിയോ മറ്റോ യോനിക്കുള്ളിൽ വെച്ചു എടുത്തു നോക്കണം. 

പഞ്ഞിയിൽ രക്തക്കറയോ നിറ വ്യത്യാസമോ ഇല്ലെന്ന് കണ്ടാൽ രക്ത സ്രാവം നിലച്ചുവെന്നുറപ്പിക്കാം.

തീരെ നിഫാസ് ഉണ്ടാകാത്ത സ്ത്രീകളെയും അപൂർവമായി കാണാം. 

പ്രസവം നടന്ന ദിവസം 15 ദിവസം തികയുന്നതിന് മുമ്പ് രക്ത സ്രാവം ഉണ്ടായാൽ അത് നിഫാസ് തന്നെ എന്ന് കണക്കാക്കാം. 

18 ദിവസത്തിന് ശേഷം ആണ് കാണുന്നതെങ്കിൽ അത് നിഫാസ് അല്ല. 

15 ദിവസത്തിനുള്ളിൽ രക്ത സ്രാവം ഉണ്ടായാൽ സ്ത്രീ പ്രസവം മുതൽ തന്നെ നിഫാസ്കാരിയായിരുന്നു എന്ന് കണക്കാക്കേണ്ടതാണ്. 

ഇരട്ട പ്രസവം ആണെങ്കിൽ ഒരു കുഞ്ഞു പിറന്നു അടുത്തത് പിറക്കുന്നതിന് ഇടയിലുള്ള രക്ത സ്രാവം നിഫാസ് അല്ല. 

പ്രസവിക്കുന്നതിനു മുമ്പ് ആർത്തവം ഉള്ളവളാണെങ്കിൽ അത് ആർത്തവവും അല്ലാത്ത പക്ഷം രോഗം കാരണം ഉള്ള രക്ത സ്രാവവും ആണ്. 

രണ്ടു പ്രസവവും കഴിഞ്ഞു പുറപ്പെടുന്നത് പ്രസവ രക്തം തന്നെ ആണ്. 

പ്രസവാനന്തരം രക്ത സ്രാവം ഇല്ലാത്ത സ്ത്രീകൾ കുളിച്ചു നമസ്കാരം പോലെയുള്ള നിർബന്ധ കർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതാണ്. 

അന്ന് തന്നെ വേണമെങ്കിൽ ഭർത്താവുമായി ലൈംഗീക വേഴ്ചയിൽ ഏർപ്പെടാവുന്നതാണ്. 

പ്രസവിച്ച 15 ദിവസങ്ങൾ പൂർത്തിയാകുന്നതിന് മുബ് രക്ത സ്രാവമുണ്ടായാൽ മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ഉപേക്ഷിക്കുകയും പ്രസവിച്ചത് മുതൽ തന്നെ ഞാൻ നിഫാസ് കാരിയായിരുന്നു എന്ന് കണക്കാക്കുകയും വേണം. 
ആർത്തവമോ,  നിഫാസോ നിലച്ചുവെന്ന് ഉറപ്പ് വരുത്താൻ പഞ്ഞിയോ മറ്റോ യോനിക്കുള്ളിൽ വെച്ചു എടുത്തു നോക്കണം. 

പഞ്ഞിയിൽ രക്തക്കറയോ നിറ വ്യത്യാസമോ ഇല്ലെന്ന് കണ്ടാൽ രക്ത സ്രാവം നിലച്ചുവെന്നുറപ്പിക്കാം 

ജനാബത്ത് ഉള്ളവർക്ക് നിഷിദ്ധമായ എല്ലാ കാര്യങ്ങളും ഹൈളും നിഫാസും ഉള്ള സ്ത്രീകൾക്കും നിഷിദ്ധമായിതീരും. 

കൂടാതെ പള്ളിയിൽ കിടക്കൽ ,  ലൈംഗീക വേഴ്ചയിൽ ഏർപ്പെടൽ ,  മുട്ട് പൊക്കിളിനു ഇടയിലുള്ള ഭാഗങ്ങൾ കൊണ്ട് സുഖം എടുക്കൽ ,  വിവാഹ മോചനം ,  നോമ്പ് ,  എന്നിവയും നിഷിദ്ധമാണ്.  രക്ത സ്രാവം നിലച്ചതിന് ശേഷം കുളിച്ചില്ലെങ്കിൽ തന്നെയും വിവാഹ മോചനം ,  നോമ്പ് ,  എന്നിവ നിർവ്വഹിക്കാവുന്നതാണ്. 

മറ്റുള്ളവ കുളിച്ചു ശുദ്ധിയായതിന് ശേഷമേ നിർവ്വഹിക്കാവൂ 

ഹൈളിന്റെയും നിഫാസിന്റെയും കാലയളവിൽ നഷ്ടപ്പെട്ട നമസ്കാരങ്ങൾ പിന്നീട് നമസ്കരിക്കേണ്ടതില്ല. 

എന്നാൽ ആ  കാലയളവിൽ നഷ്ടപ്പെട്ട നോമ്പ് പിന്നീട് നോറ്റു വീട്ടണം.. 


ഇസ്തിഹാളത്ത് അഥവാ രോഗം മൂലമുള്ള രക്ത സ്രാവം

ഹൈളോ ,  നിഫാസോ ,  അല്ലാതെ  സ്ത്രീകളുടെ യോനിയിൽ കൂടിയുണ്ടാകുന്ന രക്ത സ്രാവത്തിന് ഇസ്തിഹാളത്ത്  എന്ന് പറയുന്നു. 

എന്തെങ്കിലും അസുഖം നിമിത്തം ആയിരിക്കാം ഇതുണ്ടാവുന്നത്. 
ഇസ്തിഹാളത്ത് ഉള്ള സ്ത്രീകൾ  നമസ്കാരം ,  നോമ്പ് ,  ഉപേക്ഷിക്കാൻ പാടില്ല. 

ആർത്തവമോ ,  പ്രസവ രക്തസ്രാവമോ ഉള്ള സ്ത്രീകൾക്ക്  നിഷിദ്ധമായ കാര്യങ്ങൾ ഒന്നും ഇസ്തിഹാളത്ത് ഉള്ള സ്ത്രീകൾക്ക്  നിഷിദ്ധമല്ല. 

രക്ത സ്രാവമുണ്ടെങ്കിലും ഭർത്താവിന് അവളുമായി ലൈംഗിക വേഴ്ച നടത്താം. 

ഇസ്തിഹാളത്ത് ഉള്ള സ്ത്രീകൾ നമസ്കാരത്തിന് വേണ്ടി വുളൂ എടുക്കുമ്പോൾ നമസ്കാര സമയം ആയി എന്നുറപ്പിക്കുകയും യോനി വൃത്തിയായി കഴുകുകയും അതിൽ പഞ്ഞി വെച്ച് വൃത്തിയുള്ള തുണി  കൊണ്ട് കെട്ടുകയും വേണം 

ശുചിയാക്കേണ്ട ഭാഗത്തു നിന്നും ഉള്ളിലാവണം പഞ്ഞി വെക്കുന്നത്. 
നോമ്പ് അനുഷ്ഠിക്കുന്നവർ പകൽ സമയം പഞ്ഞി വെക്കരുത്. 

പഞ്ഞി വെച്ചാൽ എന്തെങ്കിലും വിഷമമുണ്ടാകുന്നത് ഭയമുണ്ടെങ്കിൽ പഞ്ഞി വെക്കേണ്ടതില്ല. 

ഇത്തരം സ്ത്രീകൾ പെട്ടെന്ന് വുളൂ എടുത്തു നമസ്കരിക്കണം. 

ജമാഅത്ത് കിട്ടുമെന്നോ ,  ഔറത്ത് മറക്കാൻ വസ്ത്രം കിട്ടുമെന്നോ ,  ഉള്ള പ്രതീക്ഷയിലല്ലാതെ മറ്റൊരു കാരണം കൊണ്ടും അവൾ നമസ്കാരം വെച്ച് താമസിപ്പിക്കരുത്. 

അകാരണമായി നീട്ടി കൊണ്ട് പോവുകയാണെങ്കിൽ ആദ്യം ചെയ്ത പണിയൊക്കെ വീണ്ടും ചെയ്യേണ്ടി വരും .  

ഓരോ നിർബന്ധ നമസ്കാരത്തിന്നും  ഇപ്രകാരം ചെയ്യണം. 
മൂത്ര വാർച്ച ഉള്ളവർ,  പതിവായി ശുക്ല സ്കലനം ഉണ്ടാക്കുന്നവർ,  
ഇവരെല്ലാം  വുളൂഇനും , കുളിക്കും  മുമ്പ്  ഇത്തരം മുൻ കരുതലുകൾ എടുക്കേണ്ടതാണ്. 

 നമസ്കരിക്കാൻ മാത്രമുള്ള സമയം  രക്ത സ്രാവം നിലക്കുമെന്ന് പ്രതീക്ഷയുണ്ടെങ്കിൽ ആ സമയം വരെ കാത്തു നിൽക്കുന്നതാണ് നല്ലത്. 
അവൾക്ക് ഒരു വുളൂ കൊണ്ട് ഒന്നിൽ കൂടുതൽ ഫർള് നമസ്കാരങ്ങൾ നിർവ്വഹിക്കാൻ പാടുള്ളതല്ല.  

ഇസ്തിഹാളത്തുള്ള സ്ത്രീ വുളൂ എടുക്കുമ്പോൾ  അശുദ്ധിയെ ഉയർത്തുന്നു എന്ന് നിയ്യത്ത്  ചെയ്താൽ മതിയാവില്ല. 

ഹൈള് ,  നിഫാസ് ,  എന്നിവ മാറി കുളിച്ചു ശുദ്ധിയായവൾ കസ്തൂരി പോലെ ഉള്ള സുഗന്ധ വസ്തുക്കൾ  പഞ്ഞിയിലാക്കി യോനിയിൽ വെക്കൽ സുന്നത്താണ്. 

ഹജ്ജിന് ഇഹ്‌റാം കെട്ടിയവളോ ,  ഇദ്ദയിരിക്കുന്നവളോ  ആണെങ്കിൽ ഇത് ചെയ്യരുത്.

No comments:

Post a Comment