Sunday 21 June 2020

ഒരു അമുസ്ലിം അവന്റെ ഒരു സ്ഥലം പള്ളിയായി വഖ്ഫ് ചെയ്താൽ അതു സാധുവാണോ? അതിൽ നമുക്ക് നിസ്കരിക്കാനും മറ്റും പറ്റുമോ?


പറ്റും. അമുസ്ലിംകൾ വഖ്ഫ് ചെയ്താലും വഖ്ഫ് സാധുവാകും. പള്ളിയും അവർ വഖ്ഫ് ചെയ്യാവുന്നതാണ്. അതൊരു പുണ്യകർമ്മമല്ലെന്ന് വിശ്വസിച്ചു കൊണ്ടാണെങ്കിൽ പോലും വഖ്ഫ് സാധുവാണ്. അത് പള്ളിയുമാകും. അതിൽ നമസ്കാരം, ഇഅ്തികാഫ് പോലുള്ള പുണ്യകർമ്മങ്ങളും ചെയ്യാൻ പറ്റും. തുഹ്ഫ: ശർവാനി സഹിതം 6-237 നോക്കുക.

മൗലാനാ നജീബ് ഉസ്താദ് മമ്പാട് : പ്രശ്നോത്തരം: 2020 ജനുവരി

No comments:

Post a Comment