Thursday 25 June 2020

നിത്യജീവിതത്തിലെ ദിക്കിറുകൾ



മനുഷ്യ മനസ്സുകളില്‍ നിന്ന് ഇലാഹീ ചിന്ത കുടിയൊഴിഞ്ഞതാണ് ഇന്ന് നാം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. സഞ്ചാര പാതകളിലൊക്കെയും ഇലാഹീ ചിന്ത വെളിച്ചം കാട്ടേണ്ടതിനുപകരം ഭൗതിക താല്‍പര്യത്തില്‍ ലയിച്ചിരിക്കുകയാണവന്‍. ദിക്റിന്‍റെ ആത്മീയ-ഭൗതിക ഗുണങ്ങളെ കുറിച്ചുള്ള അജ്ഞതയാണിതിന് കാരണം. അല്ലാഹു പറയുന്നു: ‘അല്ലാഹുവിന്‍റെ സ്മരണകൊണ്ട് മാത്രമേ സമാധാനം ലഭിക്കൂ (സൂറത്തുര്‍റഅ്ദ്). 

അല്ലാഹുവിന്റെ ദിക്‌റില്‍ നിന്ന് മനുഷ്യന്‍ തെറ്റിപ്പോവുമ്പോഴാണല്ലോ വിശ്വാസികളില്‍ തെറ്റു സംഭവിക്കുന്നത്. അല്ലാഹുവിന്റെ സ്മരണ മനസ്സി ല്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ തെറ്റുകളുമായി ഇടപഴകാന്‍ വിശ്വാസിക്ക് സാധിക്കുകയില്ല. അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ മനസ്സില്‍ നിന്ന് മറഞ്ഞുപോവുമ്പോഴാണ് തെറ്റു സംഭവിക്കുന്നതെങ്കില്‍ ആ തെറ്റിന്റെ പ്രായശ്ചിത്തം എന്താണ്.? ദിക്ര്‍ മറന്നതിന് ദിക്ര്‍ രണ്ടാമത് ചെയ്യിപ്പിക്കു ക. അതാണല്ലോ അതിന്റെ പ്രായശ്ചിത്തം. അത്‌കൊണ്ട് ദിക്‌റാണ് തെറ്റുകള്‍ മായ്ച്ചു കളയാന്‍ ഏറ്റവും ഉപകാരമായിട്ടുള്ളത്.

അല്ലാഹുവിനെ അവന്‍റെ സമുന്നതമായ നാമങ്ങളിലൂടെയും ഗുണവിശേഷണങ്ങളിലൂടെയും വാഴ്ത്താന്‍ ആത്മജ്ഞാനികള്‍ നമുക്ക് പഠിപ്പിച്ചു തന്നിട്ടുള്ള മഹത്തായ വചനങ്ങളാണ് ദിക്റുകള്‍. മഹത്ത്വപ്പെടുത്തുക, ഓര്‍മിക്കുക, ഉച്ചരിക്കുക, ഉണര്‍ത്തുക എന്നിങ്ങനെ വിവിധ അര്‍ത്ഥതലങ്ങള്‍ ദിക്റിനുണ്ട്.

ഖുര്‍ആന്‍ പാരായണവും സ്വലാത്ത് ചൊല്ലലും ദിക്റിന്‍റെ ഗണത്തില്‍ പെട്ട പ്രധാനപ്പെട്ട ഇബാദതുകളാണ്. ദിക്റു ചൊല്ലി, ജീവിതം ഏകനായ ഇലാഹിന് സമര്‍പ്പിച്ച് അനശ്വരമായ പരലോകത്തെ ഭാസുരമാക്കാനാണ് നാം ശ്രമിക്കേണ്ടത്. എന്നാല്‍ ദിക്റ് ചൊല്ലുന്നവര്‍ പഴഞ്ചന്മാരും യാഥാസ്ഥിതികരും വിവരദോഷികളുമാണെന്ന് വ്യതിയാന ചിന്തക്കാര്‍ വ്യാപകമായി പ്രചരിപ്പിക്കാറുണ്ട്. ആരാധനകളെ അന്യവല്‍ക്കരിച്ച് തെറ്റുകളെ പുണര്‍ന്നുകൊണ്ടുള്ള ജീവിതം വിശ്വാസിക്കന്യമാണ്. തെറ്റുകള്‍ മനസ്സിനെ തുരുമ്പു പിടിപ്പിക്കുന്നു. തുരുമ്പും ക്ലാവും നീക്കി മനസ്സിനെ ശുദ്ധീകരിക്കാനുള്ള മാര്‍ഗം ദിക്റാണെന്നും ദിക്ര്‍ ചൊല്ലി ഈമാനോടെ മരിക്കലാണ് വലിയ സൗഭാഗ്യമെന്നും ദീന്‍ പഠിപ്പിക്കുന്നു. ആത്മസംസ്കരണമാണ് ജീവിത വിജയത്തിന്‍റെ നിദാനമെന്ന് ചുരുക്കം.

ആത്മസംസ്കരണം കര്‍മ സംസ്കരണത്തിലേക്കും കര്‍മസംസ്കരണം ജീവിത വിശുദ്ധിയിലേക്കും നയിക്കും. എന്നാല്‍ ആത്മാവിന്‍റെ അസ്തിത്വം നിഷേധിക്കുകയും യുഗങ്ങളോളം പരിണാമത്തിനു വിധേയമായി വാല് നഷ്ടപ്പെട്ട ജീവിയാണ് മനുഷ്യനെന്ന് ധരിക്കുകയും ചെയ്യുമ്പോള്‍ ഇച്ഛകളുടെ പൂര്‍ത്തീകരണത്തിന് അവന്‍ ഏതു മാര്‍ഗവും അവലംബിക്കും. അതോടെ ജീവിത വിശുദ്ധി എന്നത് പഴഞ്ചനും പിന്തിരിപ്പനുമായ ആശയമായി കണക്കാക്കുകയും ഇലാഹീ സ്മരണ എന്ന അടിസ്ഥാന ഗുണം പറിച്ചുമാറ്റപ്പെടുകയും ചെയ്യും. 

മനുഷ്യന്‍ എന്ന നിലക്ക് താന്‍ നിലനില്‍ക്കാനുള്ള അടിസ്ഥാന ന്യായം പൂര്‍ണമായി ഇല്ലാതാകുന്നതോടെ പരാജിതരായി മനുഷ്യസമൂഹം മാറും. ഇസ്ലാമെന്ന പ്രത്യയ ശാസ്ത്രത്തില്‍ അലിഞ്ഞുചേര്‍ന്ന വിശ്വാസിയുടെ ഹൃദയവും മറ്റവയവങ്ങളും ഇലാഹീ സ്മരണയിലാഴ്ന്നിരിക്കും. മറ്റു ആരാധനകള്‍ പോലെ ആത്മീയതയുടെ കാതലായ ദിക്റിലും റസൂല്‍(സ്വ)യില്‍  നമുക്ക് ഉത്തമ മാതൃകയുണ്ട്. അവിടുന്ന് ചൊല്ലിത്തന്ന ദിക്റുകളാണ് ഏറ്റവും ഉത്തമം. ഓരോ സമയത്തും നിര്‍വഹിക്കേണ്ട ദിക്റുകള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്. റസൂലില്‍ നിന്ന് ലഭിച്ച ദിക്റുകള്‍ വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ വേണം. കാരണം അവക്ക് കൂടുതല്‍ പുണ്യമുണ്ട് (ഇആനതു ത്വാലിബീന്‍).

ഖുര്‍ആന്‍ പാരായണം, തസ്ബീഹ്, ഹംദ്, തക്ബീര്‍, ഓരോ സന്ദര്‍ഭങ്ങളിലുമുള്ള പ്രാര്‍ഥനകള്‍, ഇസ്‌ലാമിക വിജ്ഞാനം നേടല്‍, ഇസ്‌ലാമിനെ കുറിച്ചും അല്ലാഹുവിനെ കുറിച്ചുമൊക്കെ സംസാരിക്കല്‍ ഇതെല്ലാം ദിക്‌റിന്റെ ഗണത്തില്‍ പെടുന്നതാണ്

ദിക്റുകളെ വിരസതയോടെ സമീപിക്കുന്നവരുണ്ട്. വളരെ ലളിതവും എന്നാല്‍ പ്രധാനപ്പെട്ടതുമായ ദിക്റുകളെ പോലും അല്‍പജ്ഞാനം കാരണം ചിലര്‍ നിസ്സാരമായി കാണുന്നു. ഹദീസുകളില്‍ വന്ന ചില പ്രധാനപ്പെട്ട ദിക്റുകള്‍ ഹ്രസ്വമായി പരാമര്‍ശിക്കാം. 

മഹത്വപ്പെടുത്തുക, ഓര്‍മ്മിക്കുക, ഉച്ചരിക്കുക, ഉണര്‍ത്തുക, എന്നിങ്ങ നെയാണ് ദിക്ര്‍ എന്ന അറബി ശബ്ദത്തിന്റെ ഭാഷാര്‍ത്ഥം. പരലോകത്ത് പ്രതിഫലമായത് എന്നാണ് സാങ്കേതികാര്‍ത്ഥം. ഖുര്‍ആന്‍ പാരായണം, സ്വലാത്ത് ചൊല്ലല്‍, തസ്ബീഹ്, തഹ്‌ലീല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ദിക്‌റുകളുണ്ട്.

ദിക്ര്‍ ചൊല്ലുന്നതിന്റെ പിന്നിലെ രഹസ്യങ്ങള്‍ അറിയാത്തത് കൊണ്ടാണ് പലരും അതത്ര കാര്യത്തിലെടുക്കാത്തത്. പ്രതിഫലം കിട്ടുക മാത്രമല്ല ദിക്‌റിന്റെ രഹസ്യം, മറിച്ച് അത് വിശ്വാസിയുടെ വിജയത്തിന്റെ ലളിതമായ ഒരു മാര്‍ഗ്ഗം കൂടിയാണ്.

മുഴുവൻ ഇബാദത്തുകളും ചില ഉപാധികളോടെ മാത്രമേ ശരിയാവുകയുള്ളൂ. എന്നാൽ ദിക്ർ അതില് നിന്നൊഴിവാണ്. ശുദ്ധി ഉണ്ടായാലും ഇല്ലെങ്കിലും നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോമറ്റോ ആയാലും അത് ശരിയാകുന്നതാണ്. അതുകൊണ്ടാണ് ഇമാം നവവി(റ) പ്രസ്താവിച്ചത്: വലിയ അശുദ്ധിയോ ചെറിയ അശുദ്ധിയോ ഉണ്ടായാലും ഹൈളോ നിഫാസോ ഉള്ളവരാണെങ്കിലും ഹൃദയം കെണ്ടും നാക്ക് കൊണ്ടും  ദിക്ർ അനുവദനീയമാണെന്ന്



മലക്കുകള്‍ നിങ്ങളെ തേടിവരുന്നു

അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറയുന്നു: ‘ഭൂമിയില്‍ ചുറ്റിസഞ്ചരിക്കുന്ന ചില മലക്കുകളുണ്ട്. ദിക്‌റിന്റെ മജ്‌ലിസു കളാണവര്‍ അന്വേഷിക്കുന്നത്. ദിക്ര്‍ ചൊല്ലുന്ന മജ്‌ലിസ് കണ്ടെത്തിയാല്‍ അവര്‍ ആ മജ്‌ലിസില്‍ ഇരിക്കുന്നു. അവരുടെയും ആകാശത്തിന്റെയും ഇട യിലുള്ള സ്ഥലം മലാഇക്കത്തിനാല്‍ നിറയുന്നത് വരെ. അവര്‍ മറ്റു മല ക്കുകളെ ദിക്‌റിന്റെ മജ്‌ലിസിലേക്ക് തങ്ങളുടെ ചിറക് കൊണ്ട് വിളിച്ചു കൂട്ടും.

ദിക്ര്‍ കഴിഞ്ഞു പിരിഞ്ഞാല്‍ മലക്കുകള്‍ ആകാശലോകത്തേക്ക് കയറിപ്പോകും. അപ്പോള്‍ അല്ലാഹു മലക്കുകളോട് ചോദിക്കും.(അല്ലാഹു എല്ലാം അറിയുന്നവനാണ്. വിഷയത്തിന്റെ മഹത്വം നമ്മെ ബോധ്യപ്പെ ടുത്തുകയാണ്) ‘നിങ്ങള്‍ എവിടെ നിന്നാണ് വരുന്നത്?’ ഞങ്ങള്‍ ഭൂമിയി ലുള്ള നിന്റെ അടിമകളുടെ അടുത്ത് നിന്നാണ്. അവര്‍ തസ്ബീഹ് ചൊല്ലി നിന്റെ പരിശുദ്ധതയെ വാഴ്ത്തുന്നു. തക്ബീറും, തഹ്മീദും തഹ്‌ലീലും ചൊല്ലി നിന്റെ അപാരമായ ഗുണവിശേഷങ്ങള്‍ പറഞ്ഞ് സ്തുതിക്കുന്നു.

അപ്പോള്‍ അല്ലാഹു ചോദിക്കും: ‘അവര്‍ എന്നോട് എന്താണ് ആവശ്യ പ്പെടുന്നത്?’

മലക്കുകള്‍: അവര്‍ നിന്നോട് സ്വര്‍ഗ്ഗം ചൊദിക്കുന്നു.

അല്ലാഹു: അവര്‍ എന്റെ സ്വര്‍ഗ്ഗം കണ്ടിട്ടുണ്ടോ?

മലക്കുകള്‍: ഇല്ല.

അല്ലാഹു: അവര്‍ എന്റെ സ്വര്‍ഗ്ഗം കണ്ടിരുന്നെങ്കില്‍ എങ്ങനെയാ യിരിക്കും?

മലക്കുകള്‍: അവര്‍ കൂടുതലായി ചോദിക്കും.

അല്ലാഹു: എന്തില്‍ നിന്നാണവര്‍ കാവല്‍ തേടുന്നത്.

മലക്കുകള്‍: നിന്റെ നരകത്തില്‍ നിന്ന്.

അല്ലാഹു: അവര്‍ എന്റെ നരകം കണ്ടിട്ടുണ്ടോ?

മലക്കുകള്‍: ഇല്ല.

അല്ലാഹു: അവരെങ്ങാനും എന്റെ നരകം കണ്ടിരുന്നെങ്ങില്‍ എങ്ങ നെയായിരിക്കും?

മലക്കുകള്‍: അവര്‍ കൂടുതലായി കാവല്‍ ചോദിക്കും.

അപ്പോള്‍ അല്ലാഹു പറയും: ‘ഞാന്‍ അവര്‍ക്ക് പൊറുത്ത് കൊടുത്തിരിക്കുന്നു. അവര്‍ ആവശ്യപ്പെട്ട സ്വര്‍ഗ്ഗം ഞാനവര്‍ക്ക് നല്‍കുന്നു. നരകത്തില്‍ നിന്ന് കാവല്‍ നല്‍കുന്നു.’

അപ്പോള്‍ മലക്കുകള്‍ അല്ലാഹുവിനോട് പറയും: ‘അവരുടെ കൂട്ടത്തി ല്‍ വളരെ പാപിയായ ഒരടിമയുണ്ട്. അവന്‍ ആ വഴിയേ നടന്നു പോകു മ്പോള്‍ അവരുടെ കൂടെയിരുന്നതാണ്.’ അപ്പോള്‍ അല്ലാഹു പറയും: ‘അവനും ഞാന്‍ പൊറുത്ത് കൊടുത്തിരിക്കുന്നു. അവര്‍ (ദിക്ര്‍ചൊല്ലുന്നവര്‍) ഒരു വിഭാഗം ജനങ്ങളാണ്. അവരുടെ കൂടെയിരു ന്നവര്‍ പോലും പരാജയപ്പെടുകയില്ല.’ 


ദിക്‌റിന്റെ ചില നേട്ടങ്ങള്‍

1) പിശാചിനെതിരെ രക്ഷാകവചം തീര്‍ക്കുന്നു.
2) ശാരീരിക മോഹങ്ങളെ തളച്ചിടുന്നു.
3) റബ്ബിനോടുള്ള സ്‌നേഹം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നു.
4) പാപങ്ങള്‍ കഴുകികളയാന്‍ കാരണമാകുന്നു.
5) റബ്ബിന്റെ പൊരുത്തം കരസ്ഥമാക്കാന്‍ കഴിയുന്നു.
6) ഹൃദയം ശുദ്ധീകരിക്കപ്പെടുന്നു.
7) സമാധാനവും സ്വസ്തയും നിറഞ്ഞ ജീവിതസാഹചര്യങ്ങള്‍ സൃഷ് ടിക്കപ്പെടുന്നു.
8) അല്ലാഹുവിന്റെ ഇഷ്ടദാസ•ാരുമായി ബന്ധപ്പെട്ടു ജീവിക്കാന്‍ കഴിയുന്നു.
9) അല്ലാഹുവിന്റെ പ്രശംസക്ക് കാരണമാകുന്നു.
10) ദുരന്തങ്ങളില്‍ നിന്ന് രക്ഷ പ്രാപിക്കാന്‍ കഴിയുന്നു.
11) ജീവിതത്തില്‍ ബറകത് നിറയുന്നു.
12) ദാരിദ്ര്യത്തില്‍ നിന്ന് മുക്തമാകുന്നു.
13) അല്ലാഹുവിന്റെ നന്ദിയുള്ള അടിമകളില്‍ പെടുന്നു.
14) റഹ്മത്തിന്റെ മാലാഖമാരുമായും അല്ലാഹുവിന്റെ റഹ്മത്തിലായി
ജീവിത വിജയം കൈവരിക്കുന്നു.
15) പരലോകത്ത് പദവികള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു.
16) സല്‍കര്‍മ്മങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ കഴിയുന്നു.
17) പ്രതിസന്ധികളെ അതിജയിക്കുവാന്‍ കഴിയുന്നു.
18) യാത്രയിലും മറ്റും സുരക്ഷിതത്വം ലഭിക്കുന്നു.
19) തിരുനബി (സ) ചര്യകള്‍ നിലനിന്നുപോരുന്നു.
20) അഭിമാനവും അന്തസ്സും മനക്കരുത്തും സാധ്യാമാവുന്നു.
21) സല്‍കര്‍മങ്ങള്‍ ആരംഭിക്കുന്നതുപോലെ, അവസാനിപ്പിക്കുന്നതും അല്ലാഹുവിനെ പ്രത്യേകം സ്മരിച്ചുകൊണ്ട്.
22) അല്ലാഹു നമ്മെ ഓര്‍ക്കും (അല്‍ ബഖറ 152)
23) പാപമോചനവും മഹത്തായ പ്രതിഫലവും (അഹ്‌സാബ് 35)
24) മനസ്സമാധാനം (അര്‍റഅ്ദ് 28)
25) ഏഷണി, പരദൂഷണം, കളവ്, അശ്ലീലം തുടങ്ങിയവയില്‍ നിന്ന് നമ്മുടെ നാവിനെ കാത്തുരക്ഷിക്കുന്നു.
26) മനസിന്റെ പരുഷതയെ/ കാഠിന്യത്തെ ഉരുക്കുന്നു.
27) പിശാചിന്റെ ഉപദ്രവത്തില്‍ നിന്ന രക്ഷ ലഭിക്കുന്നു.

എന്നിങ്ങനെയുള്ള പൊതുവായ ചില പ്രത്യേക ഗുണങ്ങള്‍ക്കു പുറമെ വിചിത്രങ്ങളായ ധാരാളം സവിശേഷതകളും അല്ലാഹുവില്‍ നിന്നുള്ള വാഗ്ദാനങ്ങളുമുണ്ട്.


മുആദ്‌ ബ്നു ജബല്‍ (റ)പറഞ്ഞു: അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ ദിക്റിനേക്കാള്‍ നല്ല മറ്റൊന്നില്ല

ഇബ്നു തൈയ്മിയ്യ പറഞ്ഞു: 'ഒരു മത്സ്യത്തിനു വെള്ളം എത്രത്തോളം അടിസ്ഥാനപരമായ ആവശ്യമാണോ , അതുപോലെയാണ് വിശ്വാസിയുടെ മനസ്സിന് ദിക്റ്.'

ഇബ്നുല്‍ഖയ്യിം - പറഞ്ഞു: തീര്‍ച്ചയായും, വെള്ളിയും, ചെമ്പും, ഇവയല്ലാത്തതും, തുരുമ്പ് പിടിക്കുന്നത്പോലെ,ഹൃദയവും തുരുമ്പ് പിടിക്കുമെന്നതില്‍ സംശയമേയില്ല. (അപ്പോള്‍) അതിന്‍റെ തിളക്കം ദിക്ക്റ് കൊണ്ടാകുന്നു.

ഇബ്നുൽ ഖയ്യിം പറഞ്ഞു : അല്ലാഹുവിനെ ഓർക്കാനായി ആരെങ്കിലും തന്റെ നാവിനെ ശീലിപ്പിച്ചാൽ അവന്റെ നാവിനെ അല്ലാഹു വൃത്തി കേടിൽ നിന്നും, ഉപകാരമില്ലാത്ത കാര്യങ്ങളിൽ നിന്നും സംരക്ഷിക്കും. ഇനി ആരുടെയെങ്കിലും നാവ് അല്ലാഹുവിനെ ഓർക്കുന്നതിൽ നിന്നും ഉണങ്ങിപ്പോയാൽ വൃത്തികേടും  തോന്നിവാസവും കൊണ്ട് അത് നനയുകയും ചെയ്യും. (അൽ വാബിലു സ്സ്വയ്യിബ് : 99)

അബൂ ഹാതിം (റ) പറഞ്ഞു: ഏറ്റവും ലാഭകരമായ കച്ചവടം അല്ലാഹുവിനെ സ്മരിക്കലാണ്. ഏറ്റവും നഷ്ടകരമായ കച്ചവടം ജനങ്ങളെക്കുറിച്ച് സംസാരിക്കലാണ്. {بهجة المجالس 86}

അങ്ങനെ നമസ്കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിച്ചു കൊള്ളുകയും, അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.(ഖു൪ആന്‍ : 62/10)

(അല്ലാഹുവിന്‌) കീഴ്പെടുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വിശ്വാസികളായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ഭക്തിയുള്ളവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, സത്യസന്ധരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ക്ഷമാശീലരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ വിനീതരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ദാനം ചെയ്യുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ധാരാളമായി അല്ലാഹുവിനെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ - ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു.(ഖു൪ആന്‍ :33/35)

ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്‌. എന്നോട് നിങ്ങള്‍ നന്ദികാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്‌.(ഖു൪ആന്‍ :2/152)

റസൂല്‍(സ) പറഞ്ഞു:അല്ലാഹു പറയും. എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. അവന്‍ എന്നെ ഓര്‍ക്കുമ്പോള്‍ ഞാന്‍ അവന്റെ കൂടെയുണ്ടായിരിക്കും. അവന്‍ സ്വയം (മനസ്സില്‍) എന്നെ ഓര്‍ത്താല്‍ ഞാന്‍ അവനെയും സ്വയം ഓര്‍ക്കും. ഒരു സംഘത്തില്‍വെച്ച് അവന്‍ എന്നെ ഓര്‍ത്താല്‍ (എന്നെക്കുറിച്ച് പ്രസ്താവിച്ചാല്‍) അവരെക്കാള്‍ ഉത്തമമായ ഒരു സംഘത്തില്‍വെച്ച് ഞാന്‍ അവനെയും ഓര്‍ക്കും (പ്രസ്താവിക്കും). (ബുഖാരി, മുസ്ലിം റഹ്)

അറിയുക, അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായി തീരുന്നത്‌.(ഖു൪ആന്‍ :13:28)

നബി (സ) പറഞ്ഞു: 'നിങ്ങളുടെ ക൪മ്മങ്ങളില്‍ ഏറ്റവും ഉത്തമമായ ക൪മ്മവും, നിങ്ങളുടെ യജമാനനായ അല്ലാഹുവിങ്കല്‍ ഏറ്റവും പരിശുദ്ധമായതും, നിങ്ങളുടെ പദവികള്‍ ഏറ്റവും ഉയ൪ത്തുന്നതും, സ്വ൪ണ്ണവും വെള്ളിയും ചിലവഴിക്കുന്നതിനേക്കാള്‍ നിങ്ങള്‍ക്ക് ഉത്തമമായതും , നിങ്ങള്‍ നിങ്ങളുടെ ശത്രുക്കളെ കണ്ടുമുട്ടുകയും നിങ്ങള്‍ അവരുടെ കഴുത്തിന്‌ വെട്ടുകയും അവ൪ നിങ്ങളുടെ കഴുത്തിന്‌ വെട്ടുകയും ചെയ്യുന്നതിനേക്കാള്‍ ഉത്തമമായതും ആയ ഒരു ക൪മ്മം ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെയോ ?' അവ൪ പറഞ്ഞു: അതേ അല്ലാഹുവിന്റെ റസൂലേ, അവിടുന്ന് പറഞ്ഞു'.ഉന്നതനായ അല്ലാഹുവിനെ സ്മരിക്കുക (എന്നതാണത്). ( ഇബ്നുമാജ റഹ് )

മഹാനായ സ്വഹാബി മുആദ്‌ ബിന്‍ ജബല്‍ (റ) നബി (സ)യോട് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മ്മമേതാണെന്നു ചോദിച്ചപ്പോള്‍ നബി(സ) പറഞ്ഞു.അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയാല്‍ നിന്റെ നാവു നനഞ്ഞിരിക്കെ നീ മരണം വരിക്കുക എന്നതാണത്.'(സില്‍സിലത്തു സ്വഹീഹ - 1836)

‘കര്‍മ്മങ്ങളില്‍വെച്ച് ഏതാണ് കൂടുതല്‍ ശ്രേഷ്ടമായത് ?’ എന്ന്‍ ഒരാള്‍ നബി (സ)യോടു ചോദിച്ചപ്പോള്‍ അവിടുന്നു ഇങ്ങനെ മറുപടി കൊടുക്കയുണ്ടായി: 'അല്ലാഹുവിന്റെ ദിക്ര്‍' നിമിത്തം നിന്റെ നാവ് നനഞ്ഞതായിക്കൊണ്ട് - നാവിനാല്‍ ദിക്ര്‍ നടത്തിക്കൊണ്ടിരിക്കെ - നീ ഇഹലോകവുമായി പിരിഞ്ഞുപോകലാകുന്നു'. (അഹ്'മദ്, തി൪മുദി റഹ് )

കഅബ് - റളിയള്ളാഹു അന്‍ഹു - പറഞ്ഞു:''കാര്യങ്ങളില്‍ അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടം നിസ്ക്കാരവും, ദിക്ക്റുമാകുന്നു. യുദ്ധത്തിന്‍റെ സന്ദര്‍ഭത്തില്‍ വരെ അത് രണ്ട്കൊണ്ടും അവന്‍ കല്‍പിച്ചത് നിങ്ങള്‍ കാണുന്നില്ലേ.'' (തഫ്സീര്‍ ഇബ്നു അബീ ഹാതിം-5/1711)

ഹാരിഥുല്‍ അശ്അരിയില്‍ നിന്നും റിപ്പോ൪ട്ട് ചെയ്യപ്പെടുന്ന ഹദീസില്‍ കാണാം.സക്കരിയാ നബിയുടെ പുത്രന്‍ യഹ്'യായോട് അഞ്ച് വാക്കുകള്‍ പ്രാവ൪ത്തികമാക്കാനും അപ്രകാരം ഇസ്റാഈല്‍ സന്തതികളോട് നി൪ദ്ദേശിക്കാനും അല്ലാഹു കല്‍പ്പിച്ചു.അതില്‍ ചിലത് ഇപ്രകാരമായിരുന്നു.
നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കണമെന്നും ഞാന്‍ നിങ്ങളോട് കല്‍പിക്കുന്നു. തീര്‍ച്ചയായും അതിന്റെ ഉപമ ഒരാളെ പോലെയാകുന്നു. ശത്രു അയാളുടെ കാല്‍പാദങ്ങളെ പിന്തുടര്‍ന്ന് വേഗത്തില്‍ പുറപ്പെട്ടു. (അങ്ങനെ) അയാള്‍ ഒരു കോട്ടക്ക് അകത്ത് ഒളിച്ചു. അവരില്‍ (ശത്രുക്കളില്‍) നിന്ന് അയാളുടെ ശരീരത്തെ രക്ഷിച്ചു. അപ്രകാരം ഒരു അടിമ അല്ലാഹുവിനെ കൊണ്ടുള്ള സ്മരണകൊണ്ടല്ലാതെ പിശാചില്‍ നിന്നും അയാളുടെ ശരീരത്തെ രക്ഷിക്കുന്നില്ല. (തിര്‍മിദി റഹ് :44/3102)

ജാബിറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ തന്റെ വീട്ടില്‍ പ്രവേശിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുവിന്റെ നാമം ഉച്ചരിച്ചാല്‍ പിശാച് (അവന്റെ പിശാചുക്കളായ കൂട്ടാളികളോട) പറയും: 'നിങ്ങള്‍ക്ക് ഇവിടെ രാത്രിയില്‍ താമസിക്കാന്‍ സൗകര്യമില്ല, ഭക്ഷണവുമില്ല'. ഇനി ,പ്രവേശന സമയത്ത് അല്ലാഹുവിന്റെ നാമം ഉച്ചരിക്കാതിരുന്നാല്‍ (അനുയായികളോടുള്ള) പിശാചിന്റെ പ്രതികരണം മേല്‍ പറഞ്ഞ താമസ സൗകര്യം ലഭ്യമാണ് എന്നായിരിക്കും. ഭക്ഷണ സമയത്ത് അല്ലാഹുവിന്റെ നാമം അവഗണിച്ചാല്‍ അവന്‍ പറയുന്നത്  "നിങ്ങള്‍ക്കുള്ള ഭക്ഷണം നിങ്ങള്‍ നേടി കഴിഞ്ഞു" എന്നായിരിക്കും. (മുസ്‌ലിം റഹ് :2018)  

നബി (സ) പറഞ്ഞു : അല്ലാഹുവിന്റേതല്ലാതെ മറ്റൊരു തണലും ലഭിക്കാത്ത സന്ദര്‍ഭത്തില്‍ ഏഴ്‌ തരം ആളുകള്‍ക്ക്‌ അല്ലാഹു തന്റെ തണല്‍ നല്‍കും. അതിൽ ഒരു കൂട്ടരാണ് ഏകാന്തതയില്‍ അല്ലാഹുവെ സ്‌മരിച്ചുകൊണ്ട്‌ കണ്ണീര്‍ വാര്‍ത്ത വ്യക്തി.

ഒരിക്കല്‍ പ്രായം ചെന്ന ഒരു സ്വഹാബി നബി(സ)യുടെ അടുക്കല്‍ വന്നു പറഞ്ഞു. പ്രായാധിക്യത്താല്‍ ദീനീ ക൪മ്മങ്ങള്‍ എനിക്ക് താങ്ങാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ എനിക്ക് മുറുകെ പിടിക്കുന്നതിനായി ഒരു കാര്യം പറഞ്ഞു തരൂവെന്ന് പറഞ്ഞപ്പോള്‍ നബി(സ) അദ്ദേഹത്തോട് പറഞ്ഞു. 'അല്ലാഹു തആലയെക്കുറിച്ചുള്ള സ്മരണയാല്‍ നിന്റെ നാവ് നനഞ്ഞിരിക്കട്ടെ.' (തി൪മിദി റഹ്)

അബൂഹുറൈറ(റ) പറയുന്നു: ഒരിക്കല്‍ മുഹാജിറുകളില്‍ പെട്ട ദരിദ്രര്‍ നബി (സ)യുടെ അടുത്തുവന്ന് പറഞ്ഞു: സമ്പന്നര്‍ ഉന്നത പദവികളും സ്ഥായിയായ സൗഖ്യവും കൊണ്ടുപോയി.കാരണം ഞങ്ങള്‍ നമസ്കരിക്കുന്നതു പോലെ അവര്‍നമസ്കരിക്കുകയും ഞങ്ങള്‍ നോമ്പ് നോല്‍ക്കുന്നതുപോലെ അവര്‍ നോമ്പ് നോല്‍ക്കുകയും ചെയ്യുന്നു. അവര്‍ സ്വദഖ ചെയ്യുന്നു ഞങ്ങള്‍ സ്വദഖ ചെയ്യുന്നില്ല. അവര്‍ അടിമകളെ മോചിപ്പിക്കുന്നു. ഞങ്ങള്‍ അടിമകളെ മോചിപ്പിക്കുന്നില്ല. അപ്പോള്‍ നബി (സ)പറഞ്ഞു: മുന്‍കടന്നുപോയവരോട് ഒപ്പമെത്താനും നിങ്ങള്‍ക്ക് ശേഷമുള്ളവരെ മുന്‍കടക്കുവാനും സാധിക്കുന്ന ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ചു തരട്ടെയോ? അവര്‍ അതെയെന്നു പറഞ്ഞു: അപ്പോള്‍ നബി (സ) അവർക്ക് ഓരോ (ഫര്‍ള്) നമസ്കാര ശേഷവും മുപ്പത്തിമൂന്ന് പ്രാവശ്യം സുബ്ഹാനല്ലാഹ് എന്നും അല്‍ഹംദുലില്ലാഹ് എന്നും അല്ലാഹു അക്ബര്‍ എന്നും ശേഷം (നൂറ് തികച്ചുകൊണ്ട്) ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു... എന്ന് തുടങ്ങുന്ന ദിക്റും ചൊല്ലുവാന്‍ പഠിപ്പിച്ചുകൊടുത്തു. 

ഖു൪ആന്‍ പാരായണം നിത്യശീലമാക്കുക എന്നുള്ളത്.'ഖു൪ആന്‍ പാരായണം' ഏറ്റവും വലിയ ദിക്റാണ്. ഖു൪ആന്‍ അല്ലാഹുവിന്റെ സംസാരമാണ്. ഖു൪ആന്‍ പാരായണം നമ്മുടെ ദിനചര്യയാക്കി മാറ്റുക.അല്ലാഹു മനുഷ്യനോട് സംസാരിക്കുന്നത് അതിന്റെ അ൪ത്ഥവും ആശയവും ഗ്രഹിച്ചു കൊണ്ട് പാരായണം ചെയ്താല്‍ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ നിലനി൪ത്താന്‍ പര്യാപ്തമായ മാ൪ഗ്ഗമാണ്.

ചില ആളുകള്‍, അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. കാരണം ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു.(ഖു൪ആന്‍ :24/-37)


ലാഹൗല വലാഖുവ്വത ഇല്ലാബില്ലാഹ്

വളരെ ലളിതമായതും ഹദീസ് ഗ്രന്ഥങ്ങളില്‍ ധാരാളമായി പ്രതിപാദിക്കുന്നതുമായ ദിക്റാണിത്. ശരീരത്തിലെ 99 രോഗങ്ങള്‍ക്കുള്ള പ്രതിവിധിയായി റസൂല്‍ നിര്‍ദേശിച്ചു തന്നത് ഈ ദിക്റാണ്. സ്വര്‍ഗത്തിലെ നിധി എന്ന് വിശേഷണമുള്ള ഈ ദിക്ര്‍ ഒരാള്‍ പതിവാക്കിയാല്‍ ദാരിദ്ര്യവും മുഷിപ്പും ഇല്ലായ്മ ചെയ്യാനും ജീവിതത്തില്‍ ഐശ്വര്യവും അഭിവൃദ്ധിയും കൊണ്ടുവരാനും സാധിക്കുമെന്ന് മഹാന്മാര്‍ ഓര്‍മപ്പെടുത്തി.

റസൂല്‍ (സ) പറഞ്ഞു: അല്ലയോ അബ്ദുല്ലാഹിബ്നു ഖൈസ്, സ്വര്‍ഗ്ഗത്തിലെ നിധികളില്‍ ഒരു നിധിയായ ഒരു വാക്ക് ഞാന്‍ നിനക്ക് പറഞ്ഞു തരട്ടെയോ ?!. ‘ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്”. [സ്വഹീഹുല്‍ ബുഖാരി].

 
ലാഇലാഹ ഇല്ലല്ലാഹ്

ദിക്റുകളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇത്. ഏകനായ അല്ലാഹുവിനെ മനസ്സില്‍ ധ്യാനിച്ച് തൗഹീദിന്‍റെ പരിപൂര്‍ണത ഉള്‍ക്കൊള്ളിച്ച് ജീവിതമഖിലത്തിലും വിജയം സമ്മാനിക്കാനും ദോഷങ്ങള്‍ പൊറുക്കാനും ഇത് പര്യാപ്തമത്രെ. മരണാസന്നനായ രോഗി ഈ ദിക്റ് ചൊല്ലിയാല്‍ അവനെ നരകം സ്പര്‍ശിക്കുകയില്ല. നബി(സ്വ) പറഞ്ഞു: ‘ഒരാള്‍ വന്‍ദോഷം വെടിയുകയും ഹൃദയ സാന്നിധ്യത്തോടെ ഈ ദിക്റ് ചൊല്ലുകയും ചെയ്താല്‍ അര്‍ശ് വരെ വിശാലമാക്കപ്പെട്ട ഏഴ് ആകാശങ്ങള്‍ അവനായി തുറക്കപ്പെടും.’

ഏറ്റവും ശ്രേഷ്ടമായ ദിക്റ് لا إله إلا الله എന്ന ദിക്റാണ്. അതിനെ വിശദീകരിച്ച് കൊണ്ട് പണ്ഡിതന്മാര്‍ പറയുന്നു: കാരണം അത് തൌഹീദിന്റെ വചനമാണ്. തൌഹീദിനോളം ശ്രേഷ്ടമയ ഒന്നില്ല. കുഫ്റിന്റെയും ഈമാനിന്റെയും ഇടയിലുള്ള വിത്യാസമാണ്. അള്ളാഹുവിനെ കുറിച്ചുള്ള ചിന്ത ഹൃദയത്തില്‍ കൂടുതലായി കൊണ്ടു വരുന്നതും അള്ളാഹു അല്ലാത്തവരെ ഹൃദയത്തില്‍ നിന്നും അകറ്റുന്ന ദിക്റുമാണത്. ഹൃദയത്തെ സംസ്കരിക്കുന്ന പിശാചിനെ ആട്ടിയോടിക്കുന്ന ദിക്റ് കൂടിയാണത്. ഇങ്ങനെ പലതും ഈ ദിക്റിനെ സംബന്ധിച്ച് പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്.

അള്ളാഹുവിനെ മാത്രം മനസ്സില്‍ കരുതി لا إله إلا الله എന്ന് പറയുന്നവര്‍ക്ക് അള്ളാഹു നരകം ഹറാമാക്കിയിരിക്കുന്നുവെന്നും ഹദീസില്‍ കാണാം.


ഉമ്മു ഹാനിഅ് (റ) പറയുന്നു: എന്റെ അടുത്ത് കൂടെ നബി (സ്വ) നടന്നു പോയി. ഞാന്‍ നബിയോട് പറഞ്ഞു: നബിയേ ഞാന്‍ വയസ്സായിട്ടുണ്ട്. എനിക്ക് ഇരുന്ന് പ്രവര്‍ത്തിക്കാന്‍ പറ്റിയ ഒരു അമല്‍ പറഞ്ഞു തരുമോ. നബി (സ്വ) പറഞ്ഞു: നൂറ് തസ്ബീഹ് ചൊല്ലുക അത് ഇസ്മാഈല്‍ സന്തതികളില്‍ പെട്ട നൂറ് അടിമകളെ മോചിപ്പിച്ചിതിനോട് സമാനമാണ്. നൂറ് ഹംദ് ചൊല്ലുക. നൂറ് പടക്കുതിരപ്പുറത്ത് യോദ്ധാക്കളെ അയച്ചതിനു സമാനമായ പ്രതിഫലമുണ്ടതിനു. നൂറ് തക്ബീര്‍ ചൊല്ലുക. ഹദ്‍യ നല്‍കപ്പെട്ട നൂറ് ഒട്ടകത്തിനു സമാനമാണത്. നൂറ് തവണ لا إله الا الله പറയുക. അതിന്റെ പ്രതിഫലം ആകാശ ഭൂമികള്‍ക്കിടയില്‍ നിറഞ്ഞു നില്‍കാന്‍ മാത്രമുണ്ട്. ഈ പ്രവര്‍ത്തനം നീ ചെയ്താല്‍ അന്നേ ദിവസം നിന്നിലേറെ അമല്‍ ഉയര്‍ത്തപ്പെടുന്നവര്‍ ഇതു പോലോത്തത് പ്രവര്‍ത്തിച്ചവരല്ലാത്ത ആരുമില്ല. തുടങ്ങിയ ഹദീസുകളെല്ലാം لا إله الإ الله യുടെ ശ്രേഷ്ടത മനസ്സിലാക്കിത്തരുന്നു.

 
ബിസ്മി

ബിസ്മിയുടെ ആശയങ്ങളും അര്‍ത്ഥതലങ്ങളും വിശദീകരണാതീതമാണ്. തിരുനബി(സ്വ) പറയുന്നു: ‘ബിസ്മി ഇറക്കപ്പെട്ടപ്പോള്‍ ആകാശത്തുള്ള മലക്കുകള്‍ സന്തോഷിച്ചു, അര്‍ശ് പ്രകമ്പനം കൊണ്ടു, കാറ്റടങ്ങി, സമുദ്രം ഇളകിമറിഞ്ഞു, മൃഗങ്ങള്‍ കാത് കൂര്‍പ്പിച്ചു, പിശാചുക്കള്‍ ആട്ടിയോടിക്കപ്പെട്ടു.’ എല്ലാ സല്‍പ്രവര്‍ത്തനത്തിന്‍റെ തുടക്കത്തിലും ബിസ്മിചൊല്ലാന്‍ കല്‍പ്പനയുണ്ട്. റസൂല്‍(സ്വ) പറയുന്നു: ബിസ്മികൊണ്ട് തുടങ്ങാത്ത ഏതു നല്ല കാര്യത്തിലും ബറകതുണ്ടാകില്ല. ഹറാമായ പ്രവര്‍ത്തനങ്ങളുടെ തുടക്കത്തില്‍ ബിസ്മിചൊല്ലല്‍ കുറ്റകരവും കറാഹത്തായവയുടെ തുടക്കത്തില്‍ കാറഹത്തുമാണ്. സത്യവിശ്വാസി ബിസ്മി ചൊല്ലിയാല്‍ അവനോടൊപ്പം പര്‍വതങ്ങള്‍ തസ്ബീഹ് ചൊല്ലുകയും സ്വര്‍ഗമവന് സ്വഗതമോതുകയും ചെയ്യും. മാത്രമല്ല, അവന്‍റെ സ്വര്‍ഗപ്രവേശനത്തിനും നരകമോചനത്തിനും വേണ്ടി സ്വര്‍ഗം അല്ലാഹുവോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും.

നബി(സ) അരുളി : “സന്ധ്യയായാല്‍ കുട്ടികള്‍ പുറത്തിറങ്ങുന്നത് തടയുക, കാരണം പിശാചുക്കള്‍ വ്യാപിക്കുന്ന സമയമാണ്. രാത്രിയില്‍ ഒരുവേള കഴിഞ്ഞാല്‍ നിങ്ങളവരെ വിട്ടേക്കുക. വാതിലുകള്‍ അടക്കുകയും അല്ലാഹുവിന്‍റെ നാമം (ബിസ്മില്ലാഹ്) ചൊല്ലുകയും ചെയ്യുക. കാരണം (ബിസ്മില്ലാഹ് ചൊല്ലി) ബന്ധിക്കപ്പെട്ട വാതിലുകള്‍ പിശാച് തുറക്കുകയില്ല! നിങ്ങളുടെ തോല്‍ (ഭക്ഷണം) പാത്രങ്ങള്‍ അടക്കുക. അല്ലാഹുവിന്‍റെ നാമം (ബിസ്മില്ലാഹ്) ചൊല്ലുകയും ചെയ്യുക. അതിന്‍റെ മേല്‍ വിലങ്ങനെ (ഒരു കനം) വല്ലതും വെക്കുകയെങ്കിലും വേണം… (അഥവാ, എല്ലാ ജോലിയും “ബിസ്മില്ലാഹ്” കൊണ്ട് തുടങ്ങണം. “ബിസ്മില്ലാഹ്” ചൊല്ലി തുടങ്ങിയ കാര്യങ്ങളെ പിശാചിന് ആക്രമിക്കാന്‍ കഴിയില്ല!)

ഇസ്‌ലാമില്‍ വൈവിധ്യമാര്‍ന്ന ഒരുപാട് ദിക്‌റുകള്‍ ഉണ്ട്. പക്ഷെ അവ എപ്പോഴും ചൊല്ലിപ്പോരാന്‍ സാധിച്ചു കൊള്ളണമെന്നില്ല. എന്നാല്‍ വളരെ എളുപ്പത്തില്‍ സാധ്യമാകുന്ന പലതും നാം ശ്രദ്ധിക്കാതെ പോകുന്നുണ്ട്. അതില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ബിസ്മി. 

നബി(സ) പറഞ്ഞു: ”ബിസ്മി കൊണ്ട് തുടങ്ങാത്ത എല്ലാ നല്ല കാര്യങ്ങളും കുഷ്ടരോഗമുള്ളതും വെള്ളപ്പാണ്ടുള്ളതും അവയവം മുറിക്കപ്പെട്ടതുമാണ്.”

 
തഹ്മീദ്

പരിപൂര്‍ണമായ രൂപത്തില്‍ യജമാനനായ അല്ലാഹുവിനെ സ്തുതിക്കുന്നത് അസാധ്യമാണ്. കാരണം അവന്‍ തന്ന നാവുപയോഗിച്ച് സ്തുതിക്കുമ്പോള്‍ വീണ്ടും സ്തുതിക്ക് ബാധ്യസ്ഥരാകുന്നു. അപ്പോള്‍ അവന്‍റെ വായുവും വെള്ളവും ഭക്ഷണവും മറ്റു സുഖസൗകര്യങ്ങളും ഉപയോഗിച്ച് ഈ ഭൂമിയില്‍ ജീവിക്കുന്ന ഒരടിമ നിര്‍ബന്ധമായി അനുവര്‍ത്തിക്കേണ്ടതാണ് ഹംദ്. കാരുണ്യവാനായ റബ്ബിന്‍റെ റഹ്മത്തില്‍ നിരാശരാകരുത്. അവന്‍ പ്രതിഫലം നല്‍കുമെന്ന പ്രതീക്ഷയാണ് നമ്മുടെ ജീവിതത്തെ പ്രചോദിപ്പിക്കുക. അതുകൊണ്ടാണ് ഏതൊരു കാര്യത്തിന് മുമ്പും ശേഷവും റസൂല്‍(സ്വ) ഹംദ് സുന്നത്താക്കിയത്. ഖിയാമത്ത് നാളില്‍ സ്വര്‍ഗത്തിലേക്ക് ആദ്യം ക്ഷണിക്കപ്പെടുന്നത് സുഖത്തിലും ദു:ഖത്തിലും അല്ലാഹുവിനെ സ്തുതിക്കുന്നവനാണ്.


അബൂഹുറയ്‌റയില്‍ നിന്ന്. മുഹാജിറുകളില്‍ പെട്ട നിര്‍ധനര്‍ നബി(സ)യുടെ അടുത്ത് ചെന്ന് പരാതിപ്പെട്ടു: ഉന്നതമായ പദവിയും ശാശ്വതമായ അനുഗ്രഹങ്ങളും സമ്പന്നരായ ആളുകള്‍ നേടിക്കൊണ്ട് പോകുന്നല്ലോ. ഞങ്ങളെപ്പോലെ അവര്‍ നമസ്‌കരിക്കുകയും വ്രതമനുഷ്ഠിക്കുകയും ചെയ്യുന്നു. അവര്‍ക്കാകട്ടെ ഞങ്ങളേക്കാള്‍ സാമ്പത്തിക ശേഷിയുണ്ടുതാനും. അവര്‍ ഹജ്ജും ഉംറയും നിര്‍വഹിക്കുന്നു. ജിഹാദും ദാനധര്‍മവും നടത്തുകയും ചെയ്യുന്നു. അന്നേരം റസൂല്‍ ചോദിച്ചു: നിങ്ങള്‍ മുന്‍ഗാമികളെ പ്രാപിക്കുവാനും പിന്‍ഗാമികളെ മുന്‍കടക്കുവാനും ഉതകുന്ന ചില വാക്കുകള്‍ ഞാന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ചുതരട്ടെയോ. നിങ്ങളെപ്പോലെ പ്രവര്‍ത്തിക്കാത്തവരാരും നിങ്ങളെക്കാള്‍ ഉത്തമരാവുകയില്ല. അവര്‍ പറഞ്ഞു: അതെ പ്രവാചകരേ! (പഠിപ്പിച്ചുതരിക). അവിടുന്ന് പറഞ്ഞു: എല്ലാ നമസ്‌കാരങ്ങള്‍ക്ക് ശേഷവും 10 വീതം തസ്ബീഹും ഹംദും തക്ബീറും ചൊല്ലുക.

അല്ലാഹുവിനോട് ദുആ ചെയ്യുമ്പോഴെല്ലാം ആദ്യം അവനെ ഹംദ് ചെയ്യേണ്ടതാണ്. ജാബിറു ബ്നു അബ്ദില്ലാഹ് (റ) പറയുന്നു: “അല്ലാഹുവിന്റെ റസൂൽ (സ) ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു: ഏറ്റവും ശ്രേഷ്ഠമായ ദിക്ർ لا اله الّا الله ആകുന്നു. ഏറ്റവും ശ്രേഷ്ഠമായ ദുആ الحمد لله ആകുന്നു.”

അല്ലാഹുവിൽ നിന്ന് ഏത് നന്മ ലഭിച്ചാലും മനസറിഞ്ഞ് അൽഹംദുലില്ല എന്നു പറയുന്നവൻ അല്ലാഹുവിന് നന്ദി കാണിക്കുകയാണ്. 

അനസ് (റ)പറയുന്നു: “അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞിരിക്കുന്നു. അല്ലാഹു ഒരു അടിമക്ക് ഒരനുഗ്രഹം നൽകിയതിന് അവൻ الحمد لله എന്ന്
പറഞ്ഞാൽ അവന് കിട്ടിയതിനേക്കാൾ നല്ലത് അവൻ കൊടുത്തതാകുന്നു”

നബി(സ) തനിക്ക് സന്തോഷകരമായ വല്ലകാര്യവും (സൽ‌കർ‌മ‌ങ്ങൾ) ഉണ്ടായാല്‍ ഇപ്രകാരം പറയുമായിരുന്നു:

الْحَمْـدُ لِلهِ الَّذي بِنِـعْمَتِهِ تَتِـمُّ الصّـالِحَاتُ

“അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും. അവന്റെ അനുഗ്രഹം കൊണ്ടാണ് നന്മകളും സല്‍ക്കര്‍മ്മങ്ങളും പൂര്‍ത്തിയാകുന്നത്”

പ്രയാസകരമായ വല്ല കാര്യവുമുണ്ടായാല്‍ നബി(സ) ഇപ്രകാരം പറയുമായിരുന്നു:

الْحَمْـدُ لِلهِ عَلَى كُـلِّ حَالٍ

“എല്ലാ അവസ്ഥയിലും എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്”


ഹംദ് ചൊല്ലേണ്ട സമയങ്ങൾ 

o ഉറങ്ങാൻ പോകുമ്പോൾ 
o ഉറക്കമുണര്‍ന്നാല്‍
o വസ്ത്രം ധരിക്കുമ്പോള്‍
o പുതുവസ്ത്രം ധരിക്കുമ്പോള്‍
o ഭക്ഷണ കഴിച്ച ശേഷം
o പരീക്ഷിക്കപ്പെട്ടവരെ കാണുമ്പോള്‍
o മഴ പെയ്യാതെ മഴക്കാറ് നീങ്ങിയാല്‍
o തുമ്മിയാല്‍ തുമ്മിയവന്‍ 
o നമസ്കാരത്തിലെ ഇഅ്തിദാലില്‍
o പ്രസംഗവും ക്ലാസുമൊക്കെ തുടങ്ങുമ്പോള്‍
o പ്രാരംഭ പ്രാര്‍ത്ഥനയിൽ 
o നല്ല സ്വപ്നം കണ്ടാല്‍
o കഫ്ഫാറത്തുല്‍ മജ്ലിസ് 
o പ്രഭാത പ്രാര്‍ത്ഥനയിൽ 
o നമസ്കാര ശേഷം 33 തവണ 
o പ്രാര്‍ത്ഥനക്ക് മുമ്പ് ഹംദും സ്വലാത്തും. 
o സന്തോഷവും പ്രയാസവുമുണ്ടാകുമ്പോള്‍ 

അൽ ഹംദുലില്ലാഹ് എന്ന് പറയാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഒന്നിനുപുറകെ ഒന്നായി അനുഗ്രഹങ്ങൾ ലഭിക്കുമെന്ന് ഇബ്നുൽ ഖയ്യിം വിശദീകരിക്കുന്നുണ്ട്‌. ശാന്തിയും സംതൃപ്തിയും ഉള്ള ഒരു ഹൃദയത്തെക്കാൾ വലിയ അനുഗ്രഹം ഇല്ല. ഒരാളുടെ ഹൃദയം അസ്വസ്ഥമായാൽ ദശലക്ഷക്കണക്കിന് റിയാലുകൾ ഉണ്ടെങ്കിലും, അയാൾക്ക് ആ സമ്പത്ത് ആസ്വദിക്കാൻ കഴിയില്ല. വിഷാദത്തിനെതിരെ പോരാടുന്നതിന് ഒരു വ്യക്തിക്ക് മരുന്നുകളും ആന്റി-ഡിപ്രസന്റുകളും കുറിച്ചുകൊടുക്കപ്പെടുന്നുണ്ട്‌., പക്ഷേ വിഷാദം, ദുഖം, ഉത്കണ്ഠ എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് അൽഹംദുലില്ലാഹ് എന്ന് പറയുന്നതുപോലെ ഫലപ്രദമായ ഒന്നുമില്ല. ഇബ്നുൽ ഖയ്യിം പറഞ്ഞു: “ഖുർആൻ ഒഴികെയുള്ളവ നീക്കം ചെയ്യുന്ന ദുരിതം, ദുഖം എന്നിവ തിരിച്ചെത്തും.” (കിതാബുൽ ഫവാഇദ്‌).

അതിനാൽ, നിങ്ങളുടെ ഹൃദയം അസ്വസ്ഥമാണെന്ന് നിങ്ങൾക്ക് തോന്നുമ്പോഴെല്ലാം, നിങ്ങൾക്ക് കഴിയുന്നത്ര തവണ പറയുക: “അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് ,അൽഹംദുലില്ലാഹ്.”


തസ്ബീഹ്

ഉണങ്ങിയ ഇലകള്‍ മരത്തില്‍ നിന്ന് പൊഴിയുന്നതുപോലെ ദോഷങ്ങള്‍ പൂര്‍ണമായി പൊറുക്കപ്പെടാനും മീസാന്‍റെ ഭാരം വര്‍ധിക്കാനുമുതകുന്ന മന്ത്രമാണ് തസ്ബീഹ്. നബി(സ്വ) പറഞ്ഞു: ഒരാള്‍ പ്രഭാതത്തിലും പ്രദോഷത്തിലും തസ്ബീഹ് ചൊല്ലിയാല്‍ നൂറ് ഹജ്ജ് ചെയ്ത പ്രതിഫലം അല്ലാഹു അവന് രേഖപ്പെടുത്തും. നൂറ് തവണ ഒരു വിശ്വാസി നാഥനെ സ്തുതിച്ചാല്‍ അല്ലാഹുവിന്‍റെ മര്‍ഗത്തില്‍ നൂറ് കുതിരകളുമായി യുദ്ധം ചെയ്തവന്‍റെ പ്രതിഫലം ലഭിക്കും. നൂറ് തവണ തഹ്ലീല്‍ ചൊല്ലിയാല്‍ ഇസ്മാഈല്‍ സന്തതിയില്‍ പെട്ട നൂറ് അടിമകളെ മോചിപ്പിച്ചവനപ്പോലെയായി (തുര്‍മുദി).

നാവിനേറ്റവും ലളിതവും തുലാസില്‍ ഭാരമേറിയതും അല്ലാഹുവിന് ഇഷ്ടപ്പെട്ടതുമായ രണ്ട് ദിക്റുകളാണ് څസുബ്ഹാനല്ലാഹി വബിഹംദിഹി സുബ്ഹാനല്ലാഹില്‍ അളീംچ(ബുഖാരി). ഒരാള്‍ നൂറു പ്രാവശ്യം ഇത് ചൊല്ലിയാല്‍ സമുദ്രത്തിലെ നുരകള്‍ കണക്കെ ദോഷങ്ങള്‍ പൊറുക്കപ്പെടും. ചൊല്ലുന്നത് അല്‍പ്പമാണെങ്കിലും അത് പതിവാക്കുന്നതാണ് ഉത്തമമെന്നും പ്രയാസങ്ങള്‍ ഏറ്റെടുത്ത് ശരീരത്തെ ബുദ്ധിമുട്ടിക്കരുതെന്നും റസൂല്‍(സ്വ) കല്‍പ്പിച്ചു. ഈ ദിക്റുകള്‍ക്ക് പുറമെ നിത്യജീവിതത്തില്‍ നാം ശീലിക്കേണ്ട ദിക്റുകളും ഹദീസുകളില്‍ വന്നിട്ടുണ്ട്. അവ വളരെ കൃത്യതയോടെയും വ്യക്തതയോടെയും ഒരുമിച്ചുകൂട്ടി ഇമാം അബ്ദുല്ലാഹി ബ്നു അലവി അല്‍ഹദ്ദാദ്(റ) രചിച്ച ഹദ്ദാദ് റാത്തീബ് പതിവാക്കാന്‍ നാം നിര്‍ബന്ധബുദ്ധി കാണിക്കണം. 

നമ്മുടെ ആരാധനകളില്‍ വരുന്ന അപചയങ്ങള്‍ പരിഹരിക്കാനും ഹൃദയ സാന്നിധ്യം വീണ്ടെടുക്കാനും ഹദ്ദാദിനാകുമെന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്. അവയുടെ ശ്രേഷ്ഠതകളും മഹത്ത്വവും ഏറെയുണ്ട്. ഭക്ഷണം കഴിക്കുക, വസ്ത്രം ധരിക്കുക, പള്ളിയില്‍ പ്രവേശിക്കുക, പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കുക തുടങ്ങി നിത്യവും ചെയ്യുന്ന പ്രവര്‍ത്തികളോടനുബന്ധിച്ച് ദിക്റിനെ സന്നിവേശിപ്പിക്കാന്‍ നാം ശ്രമിക്കണം. ‘ജീവിതത്തിന്‍റെ നിയോഗ ലക്ഷ്യം വിസ്മരിച്ചവനാണ് ദിക്റുകള്‍ വര്‍ജിക്കുക. അവന്‍ ചേതനയറ്റ ശവമാണ്. ദൈവ സ്മരണയുള്ളവനാകട്ടെ, ചൈതന്യം മുറ്റിയവനും. അവന്‍ ആരാധനകളില്‍ ഉത്സാഹവും നന്മകളില്‍ ആവേശവും കാണിക്കുന്നു’ (ഹദീസ്).


നബി(സ) അരുളി : നിങ്ങളിലൊരാള്‍ക്ക് എല്ലാ ദിവസവും ആയിരം നന്മകള്‍ സമ്പാദിക്കാന്‍ കഴിയുമോ?” അപ്പോള്‍ സദസ്സില്‍ നിന്നൊരാള്‍ ചോദിച്ചു: ഞങ്ങള്‍ക്ക് എങ്ങനെയാണ് ആയിരം നന്മകള്‍ സമ്പാദിക്കാന്‍ കഴിയുക? അവിടുന്ന് (സ) അരുളി : ഇപ്രകാരം നൂറ് തവണ ചൊല്ലുക:

“സുബ്ഹാനല്ലാഹ്”

‘എന്നാല്‍ നിങ്ങള്‍ക്ക് ആയിരം നന്മകള്‍ രേഖപ്പെടുത്തപ്പെടും. അതല്ലെങ്കില്‍ നിങ്ങളുടെ ആയിരം പാപങ്ങള്‍ മായ്ക്കപ്പെടും’!”


 നബി(സ) അരുളി : “സുബ്ഹാനല്ലാഹില്‍ അളീം, വബിഹംദിഹി.”


سُبْحَانَ اللهِ العَظِيمِ وبِحَمْدِهِ


“(അല്ലാഹു എത്രയധികം പരിശുദ്ധന്‍! അവനാണ് സര്‍വ്വ മഹത്വമുള്ളവന്‍! അവനാണ് എല്ലാ സ്തുതിയും നന്ദിയും)” എന്ന് ഒരാള്‍ ചൊല്ലിയാല്‍ അയാള്‍ക്കുവേണ്ടി സ്വര്‍ഗത്തില്‍ ഒരു ഈന്തപ്പന നട്ടുപിടിപ്പിക്കുന്നതാണ്. (അഥവാ, അയാള്‍ സ്വര്‍ഗാവകാശിയായി തീരുന്നതാണ്)”


നബി(സ) അരുളി : “സുബ്ഹാനല്ലാഹി വബി ഹംദിഹി!” (“അല്ലാഹു എത്രയധികം പരിശുദ്ധന്‍, അവനാണ് എല്ലാ സ്തുതിയും നന്ദിയും.) എന്ന് ഒരു ദിവസം നൂറ് തവണ വല്ലവനും പറഞ്ഞാല്‍ അവന്‍റെ (ചെറു) പാപങ്ങള്‍ സമുദ്രത്തിലെ നുരകളോളം ഉണ്ടായിരുന്നാല്‍ പോലും മായ്ക്കപ്പെടും!”


റസൂൽ (ﷺ) പറഞ്ഞു : "ആരെങ്കിലും രാവിലെയും വൈകുന്നേരവും 'സുബ്ഹാനല്ലാഹി വബിഹംദിഹി' (ഞാൻ അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുന്നു, അവൻ എത്രെ സർവ്വസ്തുതിയും) എന്ന് ന്നൂർ പ്രാവിശ്യം ഉരുവിട്ടാൽ, അന്ത്യ നാളിൽ എവനേക്കാൾ ഉത്തമമായത് ആരും കൊണ്ട് വരില്ല, സ്മമായത് ഉരുവിട്ടവൻ അല്ലെങ്കിൽ അതിലും കൂടുതൽ ഉരുവിട്ടവൻ ഒഴികെ."[സഹീഹ് മുസ്ലിം]

റസൂൽ (ﷺ) പറഞ്ഞു : "അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് ഞാൻ പറഞ്ഞ്‌ തരട്ടെയോ ? അത് 'സുബ്ഹാനല്ലാഹി വബിഹംദിഹി' (ഞാൻ അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുന്നു, അവൻ എത്രെ സർവ്വസ്തുതിയും) എന്നതാണ്." [സഹീഹ് മുസ്ലിം]

റസൂൽ (ﷺ) പറഞ്ഞു : "നാവിൻ എളുപ്പമായതും തുലാസിൽ ബാരമേറിയതും പരമകാരുണികന് ഏറെ ഇഷ്‌ഠവും ആയ  രണ്ട് മൊഴികളുണ്ട്. അത് 'സുബ്ഹാനല്ലാഹി വബിഹംദിഹി, സുബ്ഹാനല്ലാഹിൽ അളീം' (ഞാൻ അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുന്നു, അവൻ എത്രെ സർവ്വസ്തുതിയും, ഞാൻ അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുന്നു, അവൻ എത്രെ സർവ്വാധികാരമുള്ളവൻ) എന്നതാകുന്നു." [ബുഖാരി, മുസ്ലിം റഹ് ]


നബി(സ) അരുളി : “ആരെങ്കിലും പത്ത് തവണ (ചുവടെ വരുന്ന ദിക്ര്‍ ) പറഞ്ഞാല്‍ അയാള്‍ക്ക് ഇസ്മാഈല്‍ സന്തതികളില്‍ നിന്ന് നാല് അടിമകളെ മോചിപ്പിച്ചതിന് തുല്യം (പ്രതിഫലം) ഉണ്ട്”:


لَا إِلهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وهُوَ عَلى كُلِّ شَيءٍ قَديرٌ


“ലാ ഇലാഹ ഇല്ലല്ലാഹു, വഹ്ദഹു, ലാ ശരീക്കലഹു, ലഹുല്‍-മുല്‍ക്കു, വലഹുല്‍-ഹംദു, വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍”

“യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരം അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്!


നബി(സ) അരുളി : “ഞാന്‍ പറയുന്നതില്‍ എനിക്ക് സൂര്യന്‍ ഉദിക്കുന്നതിന്‍റെ കീഴെയുള്ള (ഈ ലോകത്തുള്ള) സര്‍വ്വവസ്തുക്കളെക്കാളൊക്കെ ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്:

سُبْحَانَ اللهِ، والحَمْدُ للهِ، لَا إِلَهَ إلَّا اللهُ واللهُ أَكْبَرُ


“സുബ്ഹാനല്ലാഹി വല്‍-ഹംദുലില്ലാഹി, വ ലാഇലാഹ ഇല്ലല്ലാഹു, വല്ലാഹു അക്ബര്‍.”

(“അല്ലാഹു എത്രയധികം പരിശുദ്ധന്‍! അവനാണ് എല്ലാ സ്തുതിയും നന്ദിയും. യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവനാണ് ഏറ്റവും മഹാനും വലിയവനും!”)


നബി(സ) പറഞ്ഞു : “നാവുകൊണ്ട് ഉച്ചരിക്കാന്‍ ഭാരം കുറഞ്ഞതും, പരലോകപ്രതിഫല ത്രാസില്‍ ഭാരം കൂടിയതും, പരമകാരുണ്യവാനായ അല്ലാഹുവിന് ഇഷ്ടപ്പെട്ടതുമായ രണ്ടു വചനം ഇപ്രകാരമാണ്:

سُبْحانَ اللهِ وَبِحَمْدِهِ وسُبْحَانَ اللهِ العَظِيمِ



“സുബ്ഹാനല്ലാഹി വബിഹംദിഹി, സുബ്ഹാനല്ലാഹില്‍-അളീം.”

(“അല്ലാഹു എത്രയധികം പരിശുദ്ധന്‍! അവനാണ് എല്ലാ സ്തുതിയും നന്ദിയും. അല്ലാഹു എത്രയധികം പരിശുദ്ധന്‍! അവനാണ് സര്‍വ്വ മഹത്വമുള്ളവന്‍!)”



നബി(സ) അരുളി : “അബ്ദുല്ലാഹിബ്നു ഖൈസേ (റ), നിനക്ക് ഞാന്‍ സ്വര്‍ഗത്തിലെ നിധികളില്‍പെട്ട ഒരു നിധി (ലഭ്യമാകുവാനുള്ള മാര്‍ഗം) അറിയിച്ച് തരട്ടെയോ?’ ഞാന്‍ പറഞ്ഞു: അതെ, തിരുദൂതരെ. അവിടുന്ന് (സ) അരുളി : ‘നീ ഇപ്രകാരം പറയുക’:

لَا حَوٍلَ وَلَا قُوَّةَ إِلَّا باللهِ


“ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്.”

(“അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല!”)



നബി(സ) അരുളി : “നിങ്ങള്‍ “നരകശിക്ഷയെ തടുക്കുന്ന പരിച” സ്വീകരിക്കുക, അവ ഇതാണ്”:


سُبْحَانَ اللهِ، والْحَمْدُ للهِ، لَا إِلَهَ إَلَّا اللهُ واللهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إلَّا باللهِ



"സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാഇലാഹ ഇല്ലല്ലാഹു, അല്ലാഹുഅക്ബര്‍, ലാഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്.” “…ഇവ എന്നെന്നും നിലനില്‍ക്കുന്ന സല്‍ക്കര്‍മ്മങ്ങളാണ്!”



പനിക്കും മറ്റു രോഗങ്ങൾക്കും നബി (സ) സ്വഹാബത്തിനോട് ചൊല്ലാൻ നിർദ്ദേശിച്ച ദിക്കിർ 

بسم الله الكبير أعوذ بالله العظيم من شر كل عرق نعار ومن شر حر النار



പരീക്ഷണങ്ങൾ വന്നെത്തുന്നതിനു മുൻപ് ഇത് പതിവാക്കുക

بسم الله الذي لا يضر مع اسمه شيء في الأرض ولا في السماء وهو السميع العليم

ഏതൊരാൾ രാവിലെ മൂന്നു തവണ ഇപ്രകാരം ചൊല്ലിയാൽ വൈകുന്നേരം വരെയുള്ള പെട്ടെന്നുള്ള പരീക്ഷണങ്ങൾ അവനെ ബാധിക്കുകയില്ല , വൈകുന്നേരം ചൊല്ലിയാൽ രാവിലെ വരെയുള്ള പെട്ടെന്നുള്ള പരീക്ഷണങ്ങൾ അവനെ ബാധിക്കുകയില്ല


വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ

بِسْم اللَّهِ توكَّلْتُ عَلَى اللَّهِ، وَلا حوْلَ وَلا قُوةَ إلاَّ بِاللَّهِ


ഉറങ്ങാൻ പോകുമ്പോൾ

بِاسْـمِكَ اللّهُـمَّ أَمـوتُ وَأَحْـيا



“ബിസ്മികല്ലാഹുമ്മ അമൂത്തു വ അഹ് യാ.”

“അല്ലാഹുവേ! നിന്‍റെ നാമത്തില്‍ ഞാന്‍ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു.”

നബി (സ) അരുളി: “ഹെ, (മകളെ) ഫാത്തിമ, നിനക്ക് വേലക്കാരെക്കാളും ഖൈര്‍ (ഇഹപരമായ ഉത്തമം, സഹായം, ശക്തി) ലഭിക്കുന്നതായ ഒരു കാര്യം ഞാന്‍ പഠിപ്പിച്ചുതരാം. നീ ദിവസവും കിടക്കപ്പായയിലേക്ക് പോകുമ്പോള്‍ ഇപ്രകാരം ചൊല്ലുക”: 


ഉറക്കത്തിൽ നിന്നും ഉണർന്നാൽ

اَلْحَمْدُ لِلّهِ الّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُور

അല്‍ഹംദു-ലില്ലാഹി-ല്ലദീ അഹ്’യാനാ ബഅ്ദ മാ അമാത്തനാ വഇലൈഹി-ന്നുശൂര്‍
 
ഉറക്കത്തിൽ ഭയപ്പെട്ടാൽ

أَعـوذُبِكَلِمـاتِ اللّهِ التّـامّـاتِ مِن غَضَـبِهِ وَعِـقابِهِ ، وَشَـرِّ عِبـادِهِ وَمِنْ هَمَـزاتِ الشَّـياطينِ وَأَنْ يَحْضـرون


“അഊദുബികലിമാതില്ലാഹി ത്താമ്മാത്തി മിന്‍ ഗളബിഹി വ ഗിഖാബിഹി വ ശര്‍റി ഇബാദിഹി വ മിന്‍ ഹമദാതിശ്ശയാത്വീന വ അന്‍ യഹ്ളുറൂന്‍.”

അല്ലാഹുവിന്‍റെ ഉഗ്രകോപത്തില്‍ നിന്നും, അവന്‍റെ ശിക്ഷയില്‍ നിന്നും, അവന്‍റെ അടിമകളുടെ തിന്മയില്‍ നിന്നും, പിശാചുക്കളുണ്ടാക്കുന്ന വിഭ്രാന്തിയില്‍ നിന്നും, പിശാചുക്കള്‍ ബാധിക്കുന്നതില്‍ നിന്നും അല്ലാഹുവിന്‍റെ സമ്പൂര്‍ണ്ണ വചനങ്ങള്‍ (ഖുര്‍ആന്‍) കൊണ്ട് അല്ലാഹുവോട് ഞാന്‍ രക്ഷതേടുന്നു


സ്വപ്‌നങ്ങൾ കണ്ടാൽ 

നബി (സ) അരുളി : “നല്ല സ്വപ്നം അല്ലാഹുവില്‍ നിന്നും; ദുഷിച്ച സ്വപ്നം പിശാചില്‍ നിന്നുമാണ്. ദുഷിച്ച സ്വപ്നം കണ്ടാല്‍ 

(1) മൂന്നു തവണ അവന്‍ ഇടത് ഭാഗത്ത് (ഉമിനീര്‍ തെറിപ്പിച്ച്) ഊതുക. 

(2) പിശാചില്‍ നിന്നും അവന്‍ കണ്ടതിന്‍റെ തിന്മയില്‍ നിന്നും അല്ലാഹുവിനോട് കാവല്‍ ചോദിക്കുക, (അപ്പോള്‍ അത് ബാധിക്കില്ല) 

(3) ദുഷിച്ച സ്വപ്നം അവന്‍ ആരോടും പറയാതിരിക്കട്ടെ. 

(4) നല്ല സ്വപ്നം അവന്‍ സന്തോഷവാര്‍ത്ത അറിയിക്കട്ടെ, തനിക്ക് ഇഷ്ടമുള്ളവരോടല്ലാതെ അത് പറയാതിരിക്കട്ടെ. 

(5) അവന്‍ (ദുഷിച്ച സ്വപ്നം കണ്ടാല്‍) കിടന്ന ഭാഗത്ത് നിന്ന് തെറ്റി കിടക്കട്ടെ.”


വസ്ത്രം ധരിക്കുമ്പോൾ

الْحَمْدُ للهِ الَّذِي كَسَانِي هَذَا (الثَّوْبَ) وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ

“അല്‍ഹംദു-ലില്ലാഹി-ല്ലദീ കസാനീ ഹാദാ (ഥൌബ) വ റദകനീഹി, മിന്‍ ഗയ്’രി ഹൌലിന്‍ മിന്നീ വലാ ഖുവ്വത്തിന്‍
 

പുതിയ വസ്ത്രം ധരിക്കുമ്പോഴുള്ള ദിക്കിർ

اَللّهُمَّ لَكَ الْحَمْدُ أَنْتَ كَسَوْتَنِيهِ ، أَسْأَلُكَ مِنْ خَيْرِهِ وَخَيْرِ مَا صُنِعَ لَهُ، وَأَعُوذُ بِكَ مِنْ شَرِّهِ وَشَرِّ مَا صُنِعَ لَهُ

അല്ലാഹുമ്മ ലകല്‍-ഹംദു, അന്‍ത കസൌതനീഹി, അസ്അലുക മിന്‍ ഖൈരിഹി വ ഖൈരി മാ സുനിഅ’ ലഹു, വ അഊദു ബിക മിന്‍ ശര്‍രി-ഹി വ ശര്‍രി മാ സുനിഅ’ ലഹു 

പുതുവസ്ത്രം ധരിച്ചവന് വേണ്ടിയുള്ള പ്രാര്‍ത്ഥന

تُبْلِي وَيُخْلِفُ اللهُ تَعَالَى

തുബ്’ലീ, വ യുഖ്‌ലിഫു-ല്ലാഹ തആലാ

(താങ്കള്‍ ഇത് (ഈ വസ്ത്രം) അണിഞ്ഞ് പഴയതാക്കുമ്പോള്‍ അത്യുന്നതായ അല്ലാഹു താങ്കള്‍ക്ക് (അതിന്) പകരം നല്‍കട്ടെ)


ബാത്‌റൂമിൽ പ്രവേശിക്കുമ്പോൾ

اَللّهمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ

അല്ലാഹുമ്മ ഇന്നീ അഊദു ബിക മിന-ല്‍ ഖുബ്ഥി, വല്‍ ഖബാഇഥി

അല്ലാഹുവേ! എല്ലാ ഖുബ്ഥ് (ആണ്‍പിശാചി)ല്‍ നിന്നും, ഖുബാഇഥ് (പെണ്‍പിശാചി)ല്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു.


ശുദ്ധീകരിച്ചതിനു ശേഷം

اللهم طهر قلبي من النفاق وحصن فرجي من الفواحش

അല്ലാഹുമ്മ തഹിർ ഖൽബീ മിന നിഫാഖീ വ ഹസ്സിൻ ഫർജീ മിനൽ ഫവാഹിഷി


ബാത്‌റൂമിൽ നിന്നും ഇറങ്ങുമ്പോൾ

الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنِّي الأَذَى وَعَافَانِي

അൽഹംദു ലില്ലാ ഹില്ലദീ അദ്ഹബ അന്നിയൽ അദാ വ ആഫാനീ


വുദൂവിലെ ദിക്റുകള്‍


മുന്‍കൈ കഴുകാന്‍ തുടങ്ങുമ്പോള്‍-  

، أَعُوذُ بِالله مِنَ الشيْطَان الرجيم، بسمِ اللهِ الرحمنِ الرحِيم، أشهَدُ ان لا الهَ الاَّ الله واَشْهَدُ انَّ مُحَمَّدً ا رَسُول الله، الحَمْدُ للهِ الذِي جَعَلَ المَاءَ طَهُورًا 

(അല്ലാഹുവിനോട് ഞാന്‍ പിശാചില്‍നിന്ന് കാവല്‍ ചോദിക്കുന്നു, റഹ്മാനും റഹീമുമായ അല്ലാഹുവിന്‍റെ നാമത്തില്‍, അല്ലാഹുവല്ലാതെ ഒരു ആരാധ്യനില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്‍റെ ദൂതരാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. വെള്ളത്തെ ത്വഹൂര്‍ (ശുദ്ധിയാക്കാന്‍ കഴിവുള്ളത്) ആക്കിയ അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും)


മുഖം കഴുകുമ്പോൾ 

اَللّهُمَّ بَيِّضْ وَجْهِي بِنُورِكَ يَوْمَ تُبَيِّضُ وُجُوهَ أَوْلِيٰائِكَ 

 വലത് കൈ കഴുകുമ്പോൾ

اَللّهُمَّ أَعْطِنِي كِتَابِي بِيَمِينِي وَحٰاسِبْنِي حِسٰاباً يَسِيراً

 ഇടത് കൈ കഴുകുമ്പോൾ 

اَللّهُمَّ إِنِّي أَعُوذُ بِكَ أَنْ تُعْطِيَنِي كِتَابِي بِشِمٰالِي أَوْ مِنْ وَرٰاءِ ظَهْرِي

 തല തടവുമ്പോൾ 

اَللّهُمَّ أَظِلَّنِي تَحْتَ ظِلِّ عَرْشِكَ يَوْمَ لاٰ ظِلَّ إِلاَّ ظِلُّكَ

 ചെവി തടവുമ്പോൾ

اَللّهُمَّ اجْعَلْنِي مِنَ الَّذِينَ يَسْتَمِعُونَ الْقَوْلَ فَيَتَّبِعُونَ أَحْسَنَهُ

 കാലുകൾ കഴുകുമ്പോൾ 

اَللّهُمَّ ثَبِّتْ قَدَمَيَّ عَلَى الصِّرٰاطِ الْمُسْتَقِيمِ مَعَ أَقْدٰامِ عِبٰادِكَ الصَّالِحِينَ

 

വുളൂഇനു ശേഷം ഖിബ്‌ലക്ക് മുന്നിട്ട് ഇപ്രകാരം ദുആ ചെയ്യണം


أَشْهَدُ أَنْ لاٰ إِلٰهَ إِلاَّ اللهُ وَحْدَهُ لاٰ شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ اللَّهُمَّ اجْعَلْنِي مِنْ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ وَاجْعَلْنِي مِنْ عِبٰادِكَ الصَّالِحِينَ سُبْحٰانَكَ اللَّهُمَ وَبِحَمْدِكَ أَشْهَدُ أَنْ لاٰ إِلَهَ إِلاَّ أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمْ 

(അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു, അവന് പങ്കുകാരനില്ല. മുഹമ്മദ് നബി അവന്‍റെ അടിമയും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ, എന്നെ നീ തൌബ ചെയ്യുന്നവരിലും ശുദ്ധിയുള്ളവരിലും നിന്‍റെ സച്ചരിതരായ അടിമകളിലും ഉള്‍പ്പെടുത്തണേ. അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്‍റെ പരിശുദ്ധിയെ ഞാന്‍ പ്രകീര്‍ത്തിക്കുന്നു. നീയല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു, നിന്നോട് ഞാന്‍ പാപമോചനം തേടുന്നു, നിന്നിലേക്ക് ഖേദിച്ച് മടങ്ങുകയും ചെയ്യുന്നു.)

ശേഷം റസൂല്‍ (സ)യുടെയും കുടുംബത്തിന്‍റെയും മേല്‍ സ്വലാതും സലാമും ചൊല്ലുകയും സൂറതുല്‍ ഖദ്ര്‍ (ഇന്നാ അന്‍സല്‍നാഹു ഫീലൈലതില്‍ഖദ്ര്‍) മൂന്ന് പ്രാവശ്യം ഓതുകയും ചെയ്യലും സുന്നതാണ്.



വീട്ടില്‍ നിന്ന് പുറപ്പെടുമ്പോൾ

بِسْمِ اللهِ تَوَكَّلْتُ عَلَى اللهِ وَلاَ حَوْلَ وَلاَ قُوَّةَ إِلاّ بِاللهِ


‘ബിസ്മില്ലാഹ്, തവക്കല്‍ത്തു അലല്ലാഹ്, ലാഹൗല വലാ ഖുവ്വത്ത ഇല്ലാബില്ലാഹ്’

(അല്ലാഹുവിന്‍റെ നാമത്തില്‍, ഞാന്‍ (എല്ലാ രക്ഷയുംതേടി) അല്ലാഹുവില്‍ വിശ്വസിച്ചു ഭരമേല്‍പ്പിക്കുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല”)

നബി (സ) അരുളി : “ഒരാള്‍ തന്‍റെ വീട്ടില്‍ നിന്ന്  പുറപ്പെടുമ്പോള്‍ ‘ബിസ്മില്ലാഹ്, തവക്കല്‍ത്തു അലല്ലാഹ്, ലാഹൗല വലാ ഖുവ്വത്ത ഇല്ലാബില്ലാഹ്’  എന്ന ദിക്കിർ ദൃഢവിശ്വാസത്തോടെ ചൊല്ലിയാല്‍ അയാള്‍ അല്ലാഹുവിന്‍റെ നേര്‍മാര്‍ഗ്ഗത്തിലായി. അയാള്‍ക്ക് അല്ലാഹു മതിയാകുന്നവനായി. അയാള്‍ അല്ലാഹുവിന്‍റെ സംരക്ഷണത്തിലായി. പിശാചുക്കള്‍ അയാള്‍ക്ക് കീഴടങ്ങിയതായി; ശേഷം പിശാച് മറ്റു പിശാചുക്കളോടു പറയും : ‘ഒരാള്‍ അല്ലാഹുവിന്‍റെ നേര്‍മാര്‍ഗ്ഗത്തിലായാല്‍, അയാള്‍ അല്ലാഹുവിന്‍റെ സംരക്ഷണത്തിലായാല്‍ നിനക്കെന്തു ചെയ്യാനാകും?”


വീട്ടിൽ പ്രവേശിക്കുമ്പോൾ

ബിസ്മില്ലാഹ്  എന്ന് പറഞ്ഞതിന് ശേഷം അസ്സലാമു അലൈകും എന്ന് അഭിവാദനം പറഞ്ഞു പ്രവേശിക്കണം.


പള്ളിയിലേക്ക് പുറപ്പെടുമ്പോൾ

اَللهُمَّ اجْعَلْ فِي قَلْبِي نُوراً ، وَفِي لِسَانِي نُوراً ، وَفِي بَصَرِي نُوراً ، وَ فِي سَمْعِي نُوراً ، وَعَنْ يَمِينِي نُوراً، وَعَنْ شِمَالِي نُوراً، وَمِنْ فَوْقِي نُوراً، وَمِنْ تَحْتِي نُوراً ، وَمِنْ أَمَامِي نُوراً ، وَمِنْ خَلْفِي نُوراً ، وَاجْعَلْ لِي نُوراً


“അല്ലാഹുമ്മ-ജ്അല്‍ ഫീ ഖല്‍ബീ നൂറന്‍, വ-ഫീ ലിസാനീ നൂറന്‍,  വ-ഫീ ബസ്വരീ നൂറന്‍, വ-ഫീ സമ്ഈ നൂറന്‍, വ-അ’ന്‍ യമീനീ നൂറന്‍, വ-അ’ന്‍ ശിമാലീ നൂറന്‍, വ-മിന്‍ ഫൌഖീ നൂറന്‍, വ-മിന്‍ തഹ്തീ നൂറന്‍,  വ-മിന്‍ അമാമീ നൂറന്‍, വ-മിന്‍ ഖല്‍ഫീ നൂറന്‍, വ-ജ്അല്‍ലീ നൂറാ.”

“അല്ലാഹുവേ, നീ എന്റെ ഹൃദയത്തില്‍ വെളിച്ചം (സത്യം, നേര്‍മാര്‍ഗം, ഇസ്ലാമികത) ഉണ്ടാക്കേണമേ. നീ എന്റെ വാക്കുകളിലും, എന്റെ കാഴ്ചയിലും കേള്‍വിയിലും വെളിച്ചമുണ്ടാക്കേണമേ. നീ എന്റെ വലതു ഭാഗത്ത് നിന്നും, ഇടതു ഭാഗത്ത് നിന്നും മുകള്‍ഭാഗത്ത് നിന്നും (ആകാശത്ത് നിന്നും ) താഴ്ഭാഗത്തു നിന്നും (ഭൂമിയില്‍നിന്നും) മുന്ഭാഗത്ത് നിന്നും, പിന്‍ഭാഗത്ത് നിന്നും (എല്ലായിടത്തു നിന്നും) എനിക്ക് വെളിച്ചം നല്‍കേണമേ. അല്ലാഹുവേ, നീ എനിക്ക് വെളിച്ചം (സത്യം, നേര്‍മാര്‍ഗം, ഇസ്ലാമികത) നല്‍കേണമേ.”  


പള്ളിയില്‍ പ്രവേശിക്കുമ്പോൾ

اللّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ

അല്ലാഹുമ്മ ഇഫ്‌തഹ്ലീ അബ്-വാബ റഹ്മതിക.” 

(അല്ലാഹുവേ! നിന്‍റെ പരമകാരുണ്യത്തിന്‍റെ കവാടങ്ങള്‍ നീ എനിക്ക് തുറന്നു തരേണമേ!.”)


പള്ളിയിൽ നിന്ന് പുറപ്പെടുമ്പോൾ

اللّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ


അല്ലാഹുമ്മ ഇന്നീ അസ്അലുക മിന്‍ ഫള്’ലിക.”

(അല്ലാഹുവേ! നിന്‍റെ ഔദാര്യവിഭവത്തില്‍നിന്ന്  ഞാന്‍ ചോദിക്കുന്നു.”)


വാഹനത്തിൽ കയറുമ്പോൾ

سُبْحَانَ الَّذِي سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَىٰ رَبِّنَا لَمُنْقَلِبُونَ



“അല്ലാഹുവിന്‍റെ നാമത്തില്‍. എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ് . (ഈ വാഹനം ഞങ്ങള്‍ക്ക് പ്രയോജനപ്രദമാക്കി തന്നവനായ അല്ലാഹു എത്രയധികം പരിശുദ്ധന്‍! അത് പ്രയോജന പ്രദമാക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. നിശ്ചയം, ഞങ്ങള്‍ ഞങ്ങളുടെ റബ്ബിലേക്ക് മടങ്ങേണ്ടവരാകുന്നു.) 


കണ്ണാടിയിൽ നോക്കുമ്പോൾ

اَلْحَمْدُ لِلَّه اَللَّهُمَّ كَمَا حَسَّنْتَ خَلْقِي فَحَسِّنْ خُلُقِي


നഷ്ടപ്പെട്ട വസ്തു തിരിച്ച് കിട്ടാൻ

يَا جَامِعَ النَّاسِ لِيَوْمٍ لَا رَيْبَ فِيهِ اجْمَعْ عَلَى ضَالَّتِي


ദുഖങ്ങളും , വിഷാദവുമൊക്കെ ഉണ്ടായാൽ 


اللّهُـمَّ إِنِّي عَبْـدُكَ ابْنُ عَبْـدِكَ ابْنُ أَمَتِـكَ نَاصِيَتِي بِيَـدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤكَ أَسْأَلُـكَ بِكُلِّ اسْمٍ هُوَ لَكَ سَمَّـيْتَ بِهِ نَفْسَكَ أِوْ أَنْزَلْتَـهُ فِي كِتَابِكَ، أَوْ عَلَّمْـتَهُ أَحَداً مِنْ خَلْقِـكَ أَوِ اسْتَـأْثَرْتَ بِهِ فِي عِلْمِ الغَيْـبِ عِنْـدَكَ أَنْ تَجْـعَلَ القُرْآنَ رَبِيـعَ قَلْبِـي، وَنورَ صَـدْرِي وجَلَاءَ حُـزْنِي وذَهَابَ هَمِّـي

“അല്ലാഹുമ്മ ഇന്നീ അബ്ദുക, ബ്നു അബ്ദിക, ബ്നു അമതിക, നാസ്വിയതീ ബി യദിക, മാള്വിന്‍ ഫിയ്യ ഹുക്മുക, അദ്’ലുന്‍ ഫിയ്യ ഖളാഉക, അസ്അലുക ബി കുല്ലി-സ്മിന്‍ ഹുവ ലക, സമ്മയ്തു ബിഹി നഫ്സക, അവ് അന്‍സല്‍തഹു ഫീ കിതാബിക, അവ് അല്ലംതഹു അഹദന്‍ മിന്‍ ഖല്‍കിക, അവിസ്തഅ്ഥര്‍ത ബിഹി ഫീ ഇല്‍മില്‍ ഗയ്ബ ഇന്‍ദക, അന്‍ തജ്അലല്‍ ഖുര്‍ആന റബീഗ  ഖല്‍ബീ, വ നൂറ സ്വദ്റീ, വ ജലാഅ ഹുസ്നീ, വ ദഹാബ ഹമ്മീ”

“അല്ലാഹുവേ! ഞാന്‍ നിന്‍റെ അടിമയും ആരാധകനും, നിന്‍റെ അടിമയുടെ പുത്രനും, നിന്‍റെ അടിമസ്ത്രീയുടെ മകനുമാണ്. എന്‍റെ മൂര്‍ദ്ദാവ് (കടിഞ്ഞാണ്‍) നിന്‍റെ കയ്യിലാണ്. നിന്‍റെ തീരുമാനം എന്നില്‍ നടപ്പിലാക്കുന്നു. നിന്‍റെ വിധി (ഖളാഅ്) എന്നില്‍ നീതിയാകുന്നു.

നീ നിനക്ക് നിശ്ചയിച്ചതും, നിന്‍റെ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചതും, നിന്‍റെ സൃഷ്ടികളില്‍ ആരെയെങ്കിലും നീ പഠിപ്പിച്ചതും, നിന്‍റെ പക്കലുള്ള മറഞ്ഞിരിക്കുന്ന ജ്ഞാനത്തില്‍ നീ സ്വന്തമാക്കി വെച്ചതുമായ നിനക്കുള്ള മുഴുവന്‍ പേരുകളേയും കൊണ്ട് ഞാന്‍ ചോദിക്കുന്നു:

‘ഖുര്‍ആന്‍ എന്‍റെ ഹൃദയത്തിന് ചൈതന്യവും വസന്തവും, എന്‍റെ നെഞ്ചിന് നേര്‍മാര്‍ഗ പ്രകാശവും (ഇസ്‌ലാമികതയും), എന്‍റെ ദുഃഖത്തിന് വിടയും, എന്‍റെ ചിന്താകുലതയും വിഷാദരോഗവും നീക്കുന്നതുമാക്കി തീര്‍ക്കേണമേ.”


മറ്റൊരു പ്രാർത്ഥന

اللّهُـمَّ إِنِّي أَعْوذُ بِكَ مِنَ الهَـمِّ وَ الْحُـزْنِ، والعًجْـزِ والكَسَلِ والبُخْـلِ والجُـبْنِ، وضَلْـعِ الـدَّيْنِ وغَلَبَـةِ الرِّجال

“അല്ലാഹുമ്മ ഇന്നീ അഊദുബിക മിനല്‍ ഹമ്മി, വല്‍ ഹദനി, വല്‍ഗജ്ദി, വല്‍ കസലി, വല്‍ ബുഖ് ലി, വല്‍ ജുബ്നി, വ ള്വലഇ-ദ്ദയ്നി, വ ഗ്വലബതി-ര്‍റിജാലി.”

“അല്ലാഹുവേ! എന്‍റെ ചിന്താകുലത, ദുഃഖം, ദുര്‍ബലത, അലസത, പിശുക്ക്, ഭീരുത്വം, കടഭാരം, ആളുകള്‍ എന്നെ കീഴ്പ്പെടുത്തല്‍ എന്നിവയില്‍ നിന്നെല്ലാം ഞാന്‍ നിന്നോട് രക്ഷതേടുന്നു.” 

 

ബുദ്ധിമുട്ടുകൾ , പ്രയാസങ്ങൾ നീങ്ങാൻ 

لَا إِلَهَ إِلَّا أنْـت سُـبْحانَكَ إِنِّي كُنْـتُ مِنَ الظّـالِميـن

” ലാ ഇലാഹ ഇല്ലാ അന്‍ത സുബ്ഹാനക ഇന്നീ കുന്‍തു മിന ള്വാലിമീന്‍.”

“യഥാര്‍ത്ഥത്തില്‍ നീ (അല്ലാഹു) അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല, നീ എത്രയധികം പരിശുദ്ധന്‍! തീര്‍ച്ചയായും, ഞാന്‍ അക്രമികളിലും പാപികളിലും പെട്ടുപോയിരിക്കുന്നു.” (ഇതിന്‍റെ കൂടെ ആവശ്യമുള്ളതിനും ദുരിതവും അസഹ്യവും മാറാനും ചോദിക്കുക)


ശത്രുവിനെ അഭിമുഖീകരിച്ചാൽ

اللّهُـمَّ إِنا نَجْـعَلُكَ في نُحـورِهِـم، وَنَعـوذُ بِكَ مِنْ شُرورِهـمْ

“അല്ലാഹുമ്മ ഇന്നാ നജ്അലുക ഫീ നുഹൂരിഹിം, വ നഊദുബിക മിന്‍ ശുറൂരിഹിം.”

“അല്ലാഹുവേ! അവരുടെ നെഞ്ചിന് മുമ്പില്‍ നിന്നെ (അഥവാ, നിന്‍റെ പ്രതിരോധത്തെ) ഞങ്ങളാക്കുന്നു. അവരുടെ തിന്മയില്‍ നിന്ന്  ഞങ്ങള്‍ നിന്നോട് രക്ഷ തേടുകയും ചെയ്യുന്നു.”


اللّهُـمَّ أَنْتَ عَضُـدي، وَأَنْتَ نَصـيري، بِكَ أَجـولُ وَبِكَ أَصـولُ وَبِكَ أُقـاتِل

“അല്ലാഹുമ്മ അന്‍ത ഗളുദീ, വ അന്‍ത നസ്വീറീ, ബിക അഹൂലു വ ബിക അസ്വൂലു വ ബിക ഉഖാതിലു.”

“അല്ലാഹുവേ! നീയാണ് എന്നെ തുണക്കുന്നവന്‍. നീയാണ് എന്നെ സഹായിക്കുന്നവന്‍. നിന്‍റെ സഹായം കൊണ്ട് ഞാന്‍ (ശത്രുവിനെതിരെ) സഞ്ചരിക്കുന്നു. നിന്നെ (അഥവാ, നിന്‍റെ സഹായം) കൊണ്ട് ഞാന്‍ (ശത്രുവിനെ) അക്രമിക്കുന്നു. നിന്നെ (അഥവാ, നിന്‍റെ സഹായം) കൊണ്ട് ഞാന്‍ (ശത്രുവിനെതിരെ) പോരാടുന്നു.”

حَسْبُـنا اللهُ وَنِعْـمَ الوَكـيل

“ഹസ്ബുനല്ലാഹു വ നിഅ്മല്‍ വകീല്‍.”

“നമുക്ക് (നമ്മുടെ രക്ഷശിക്ഷാ കണക്കുനോക്കുവാന്‍) അല്ലാഹു (മാത്രം) മതി. വിശ്വസിച്ച് ഭരമേല്‍പ്പിക്കുന്നവരുടെ കാര്യം തീരുമാനിക്കുന്നതില്‍ (നിര്‍വ്വഹിച്ചുകൊടുക്കുന്നതില്‍) അവന്‍ അത്യുത്തമനാകുന്നു!”


ശത്രുക്കൾക്കെതിരെയുള്ള പ്രാർത്ഥന 


اللَّهُمَّ مُنْزِلَ الْكِتَاب, سَرِيعَ الْحِسَاب, اللَّهُمَّ اهْزِمْهُمْ وَ زَلْزِلْهُم

“അല്ലാഹുമ്മ മുന്‍ദിലല്‍ കിതാബ, സരീഅല്‍ ഹിസാബ, അല്ലാഹുമ്മ-ഹ്ദിമില്‍ അഹ്സാബ, അല്ലാഹുമ്മ-ഹ്ദിംഹും വ സല്‍സില്‍ഹും.”

“വേദഗ്രന്ഥം (ഖുര്‍ആന്‍..) ഇറക്കിയവനും വേഗത്തില്‍ (നന്മ, തിന്മ) കണക്ക് നോക്കുന്നവനുമായ അല്ലാഹുവേ! ശത്രു വിഭാഗങ്ങളെ (അവരുടെ തിന്മയെ) നീ പരാജയപ്പെടുത്തേണമേ. അല്ലാഹുവേ! അവരെ പരാജയപ്പെടുത്തുകയും അവരെ കിടുകിടാ വിറപ്പിക്കുകയും ചെയ്യേണമേ!”


ഈമാനിൽ സംശയമുണ്ടായാൽ 

“ഈമാനില്‍ (അല്ലാഹു, നബി, ഖുര്‍ആന്‍, പരലോകം എന്നിവ യഥാര്‍ത്ഥമാണോയെന്നും മറ്റും) സംശയിച്ചാല്‍ ഉടനെ അല്ലാഹുവിനോട് രക്ഷതേടുക

أَعـوذُ بِاللهِ مِنَ الشَّيْـطانِ الرَّجيـم

“അഊദുബില്ലാഹി മിന ശയ്ത്വാനി-ര്‍റജീം.”

ശേഷം സംശയിക്കുന്ന കാര്യത്തില്‍ നിന്ന് വിട്ടുമാറുക.


ശേഷം പറയുക

آمَنْـتُ بِاللهِ وَرُسُـلِه

“ആമന്‍തു ബില്ലാഹി വ റുസുലിഹി.”

“അല്ലാഹുവിലും (അവന്‍റെ) നബിമാരിലും (അഥവാ, ഇസ്‌ലാമിലും, ഖുര്‍ആനിലും, നബിചര്യയിലും പരലോകത്തിലും…) ഞാന്‍ വിശ്വസിച്ചു.” എന്നു പറയുക.


അതിനു ശേഷം

هُوَ الأوَّلُ، وَالآخِـرُ، وَالظّـاهِـرُ، وَالْبـاطِـنُ، وَهُوَ بِكُلِّ شَيءٍ عَلـيم

“അവന്‍ (അല്ലാഹു) ‘അല്‍-അവ്വലു’ (ആദ്യമേയുള്ളവനും), ‘അല്‍-ആഖിറു’ (ശേഷമുള്ളവനും), ‘അ-ള്ളാഹിര്‍’ഉം, ‘അല്‍-ബാത്വിന്‍’ ഉം ആണ്. അവന്‍ സര്‍വ്വവസ്തുക്കളെക്കുറിച്ചും സര്‍വ്വവും അറിയുന്നവനാണ്!” (അല്‍-ഹദീദ്: 3)


കടം വീടാനുള്ള പ്രാർത്ഥന

അലി(റ) ൽനിന്ന് നിവേദനം: മോചനപത്രം എഴുതപ്പെട്ട ഒരടിമ എന്റെ  അടുത്ത് വന്നുപറഞ്ഞു : ഞാൻ കരാർ പാലിക്കാൻ അശക്തനായിരിക്കുന്നു എന്നെ സഹായിക്കണം, ഞാൻ പറഞ്ഞു: റസൂൽ(സ) പഠിപ്പിച്ച്തന്ന ചില വാക്കുകൾ നിന്നെ ഞാൻ പഠിപ്പിക്കട്ടെയോ. ആ വാക്കുകൾ പതിവായി ചൊല്ലിവരുന്നപക്ഷം ഒരു പർവ്വതത്തിന്റെ  അത്രയും കടം നിനക്കുണ്ടെങ്കിലും അല്ലാഹു നിനക്കത് വീട്ടി തരും നീ പറയൂ: 

اللَّهُمَّ اكْفِنِي بِحَلالِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ

“അല്ലാഹുമ്മ-ക്ഫിനീ ബി ഹലാലിക അന്‍ ഹറാമിക, വ അഅ്നിനീ ബിഫള്’ലിക അമ്മന്‍ സിവാക.”

അല്ലാഹുവേ ,  നീ നിഷിദ്ധമാക്കിയതിന്  പകരം നീ അനുവദനീയമാക്കിയത്‌  കൊണ്ട്  എന്റെ ആവശ്യങ്ങള്‍ക്ക്‌  നീ മതിയാക്കണമേ! നിന്റെ  ഔദാര്യം കൊണ്ട് നീയല്ലാത്തവരെ ആശ്രയിക്കാൻ എനിക്കിട വറുത്തരുതേ. (തിർമുദി റഹ്)


اللّهُـمَّ إِنِّي أَعْوذُ بِكَ مِنَ الهَـمِّ وَ الْحُـزْنِ، والعًجْـزِ والكَسَلِ والبُخْـلِ والجُـبْنِ، وضَلْـعِ الـدَّيْنِ وغَلَبَـةِ الرِّجال

“അല്ലാഹുമ്മ ഇന്നീ അഊദുബിക മിനല്‍ ഹമ്മി, വല്‍ ഹദനി, വല്‍ഗജ്ദി, വല്‍ കസലി, വല്‍ ബുഖ് ലി, വല്‍ ജുബ്നി, വ ള്വലഇ-ദ്ദയ്നി, വ ഗ്വലബതി-ര്‍റിജാലി.”

“അല്ലാഹുവേ! എന്‍റെ ചിന്താകുലത, ദുഃഖം, ദുര്‍ബലത, മടി, പിശുക്ക്, ഭീരുത്വം, കടഭാരം, ആളുകള്‍ എന്നെ കീഴ്പ്പെടുത്തല്‍ എന്നിവയില്‍ നിന്നെല്ലാം ഞാന്‍ നിന്നോട് രക്ഷതേടുന്നു.”


ജോലിയിൽ , എന്തങ്കിലും കാര്യങ്ങളിൽ പ്രയാസമനുഭവപ്പെട്ടാൽ


اللّهُـمَّ لا سَـهْلَ إِلاّ ما جَعَلـتَهُ سَهـلاً، وَأَنْتَ تَجْـعَلُ الْحَـزَنَ إِذا شِـئْتَ سَهـْلاً

“അല്ലാഹുമ്മ ലാ സഹ്’ല ഇല്ലാ മാ ജഅല്‍ത സഹ്’ലന്‍, വ അന്‍ത തജ്അലുല്‍ ഹസ്ന ഇദാ ശിഅ്ത സഹ്’ലന്‍.”

“അല്ലാഹുവേ! നീ എളുപ്പമാക്കിയതല്ലാതെ ഒരു എളുപ്പവുമില്ല; നീ ഒരു എളുപ്പം നല്‍കുവാന്‍ ഉദ്ദേശിച്ചാല്‍ (അതിനു മുമ്പ്) നീ ഒരു പ്രയാസം (ദുഃഖം) ഉണ്ടാക്കുന്നു.


തെറ്റുകൾ സംഭവിച്ചു പോയാൽ


  مَا مِنْ عَبْدٍ يُذْنِبُ ذَنْبًا فَيُحْسِنُ الطُّهُورَ ثُمَّ يَقُومُ فَيُصَلِّيَ رَكْعَتَيْنِ ، ثُمَّ يَسْتَغْفِرُ اللَّهَ عَزَّ وَجَلَّ إِلا غَفَرَ لَهُ

ഒരു അടിമ പാപം ചെയ്‌താല്‍, ശരിയായി വുദു ചെയ്യുകയും, ശേഷം രണ്ടു റക്അത്ത് നമസ്ക്കരിക്കുകയും എന്നിട്ട് അല്ലാഹുവിനോട് പാപം പൊറുക്കുവാന്‍ തേടുകയും ചെയ്‌താല്‍ അവന് അല്ലാഹു പൊറുത്തുകൊടുക്കാതിരിക്കില്ല!”


അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ

قَدَّرَ اللهُ وَما شـاءَ فَعَـل

“ഖദറല്ലാഹു വ മാ ശാഅ ഫഅല.”

“അല്ലാഹു വിധിച്ചു – കല്‍പ്പിച്ചു, അല്ലാഹു അവന്‍ ഉദ്ദേശിച്ചത് ചെയ്യുന്നു.” എന്നു പറയുക. 


കുഞ്ഞു ജനിച്ചാൽ , അനുമോദിച്ചാൽ


بَارَكَ اللهُ لَكَ فِي الْمَوْهُوبِ لَكَ، وَشَكَرْتَ الْوَاهِبَ، وَبَلَغَ أَشُدَّهُ، وَرُزِقْتَ بِرَّه

“ബാറകല്ലാഹു ലക ഫില്‍ മവ്ഹൂബി ലക വ ശറക്തല്‍ വാഹിബ വ ബലഗ അശുദ്ദഹു വ റുദിഖ്ത ബിര്‍റഹു.”

“അല്ലാഹു താങ്കള്‍ക്ക് നല്‍കിയതില്‍ അനുഗ്രഹിക്കട്ടെ. ഇത് നല്‍കിയതില്‍ അനുഗ്രഹിക്കട്ടെ. ഇത് നല്‍കിയ അല്ലാഹുവോട്‌ താങ്കള്‍ നന്ദി കാണിക്കുന്നവനാകട്ടെ. അവന്‍ യുവത്വം പ്രാപിക്കുകയും അവന്‍റെ നന്മ താങ്കള്‍ക്ക് നല്‍കപ്പെടുകയും ചെയ്യട്ടെ.” 


അതിന് മറുപടി ഇപ്രകാരം പറയുക:


بَارَكَ اللهُ لَكَ وَبَارَكَ عَلَيْكَ، وَجَزَاكَ اللهُ خَيْراً، وَرَزَقَكَ اللهُ مِثْلَهُ، وَأَجْزَلَ ثَوَابَكَ

“ബാറകല്ലാഹു ലക വ ബാറക അലയ്ക, വ ജസാകല്ലാഹു ഖൈറന്‍, വ റദഖകല്ലാഹു മിസ്‌ലഹു വ അജ്സല ഥവാബക.”

“അല്ലാഹു, താങ്കളെ അനുഗ്രഹിക്കുകയും താങ്കളുടെ മേല്‍ അനുഗ്രഹം ചൊരിയുകയും ചെയ്യട്ടെ. അല്ലാഹു നല്ല പ്രതിഫലം താങ്കള്‍ക്ക് നല്‍കട്ടെ. ഇതുപോലെയുള്ളത് അല്ലാഹു താങ്കള്‍ക്ക് നല്‍കുകയും താങ്കളുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കുകയും ചെയ്യട്ടെ.”


സന്താനങ്ങളുടെ രക്ഷയ്ക്കായി

“നബി (സ) ഹസന്‍, ഹുസൈന്‍ (റ) എന്നിവര്‍ക്ക്‌ (പിശാചില്‍ നിന്നും, കണ്ണേറില്‍ നിന്നും…) അല്ലാഹുവിന്‍റെ രക്ഷ ലഭിക്കുവാന്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു.”:


أُعِيذُكُمَا بِكَلِمَاتِ اللهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ ، وَمِنْ كُلِّ عَيْنٍ لاَمَّةٍ

“ഉഈദുകുമാ ബി കലിമാതില്ലാഹി ത്താമ്മത്തി മിന്‍ കുല്ലി ശയ്ത്വാനിന്‍ വ ഹാമ്മത്തിന്‍ വ മിന്‍ കുല്ലി അയ്നിന്‍ ലാമ്മത്തിന്‍.”

“എല്ലാ പിശാചില്‍ നിന്നും, (കണ്ണേറില്‍ നിന്നും…), എല്ലാ അപകടകരമായ ജീവികളില്‍ നിന്നും, എല്ലാ ദുഷ്ട കണ്ണുകളില്‍ നിന്നും (എല്ലാ കണ്ണേറില്‍ നിന്നും) അല്ലാഹുവിന്‍റെ പരിപൂര്‍ണ്ണമായ വചനങ്ങള്‍ (ഖുര്‍ആന്‍) കൊണ്ട് നിങ്ങള്‍ക്ക്‌ രക്ഷലഭിക്കുവാന്‍ ഞാന്‍ അല്ലാഹുവിനോട് തേടുന്നു.”


മറ്റൊരു ദുആ

എല്ലാ പിശാചില്‍ നിന്നും, അറിഞ്ഞുകൊണ്ടും അറിയാതെയുമുണ്ടാകാവുന്ന എല്ലാ കണ്ണേറില്‍ നിന്നും, സിഹ്റില്‍ നിന്നും, ശപിക്കുന്നവരില്‍ നിന്നും, അസൂയാലുക്കളില്‍ നിന്നും… അല്ലാഹുവിന്‍റെ രക്ഷ ലഭിക്കുവാന്‍ നബി(സ) ഇപ്രകാരം പ്രാര്‍ത്ഥിക്കുവാന്‍ അരുളി:

أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لامَّةٍ


“അഈദു ബി കലിമാതില്ലാഹി ത്താമ്മത്തി മിന്‍ കുല്ലി ശയ്ത്വാനിന്‍ വ ഹാമ്മത്തിന്‍ വ മിന്‍ കുല്ലി അയ്നിന്‍ ലാമ്മത്തിന്‍.”

“എല്ലാ പിശാചില്‍ നിന്നും, (എല്ലാ സിഹ്റില്‍ നിന്നും…), എല്ലാ അപകടകരമായ ജീവികളില്‍ നിന്നും, എല്ലാ ദുഷ്ട കണ്ണുകളില്‍ നിന്നും, (എല്ലാ കണ്ണേറില്‍ നിന്നും), അല്ലാഹുവിന്‍റെ പരിപൂര്‍ണ്ണമായ വചനങ്ങള്‍ (ഖുര്‍ആന്‍) കൊണ്ട് ഞാന്‍ അല്ലാഹുവിനോട് രക്ഷതേടുന്നു.” 


രോഗിയെ സന്ദർശിക്കുമ്പോൾ

لاَبَأْسَ طَهُورٌ إِنْ شَاءَ اللهُ

“ലാ ബഅ്സ ത്വഹൂറുന്‍ ഇന്‍ശാഅല്ലാഹ്”

“സാരമില്ല. അല്ലാഹു ഉദ്ദേശിച്ചാല്‍ പാപശുദ്ധിയും സുഖംപ്രാപിക്കലുമുണ്ടാകും.” 

أَسْأَلُ اللهَ الْعَظِيمِ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ 

“അസ്അലുല്ലാഹല്‍ അളീമ, റബ്ബില്‍ അര്‍ശില്‍ അളീമി, അന്‍ യശ്ഫീക.”

“അതിഗാംഭീര്യമുള്ള ‘അര്‍ശ്’ന്‍റെ (അല്ലാഹുവിന്‍റെ പരമാധികാര പീഠത്തിന്‍റെ) റബ്ബും, അതിമഹത്വമുള്ളവനുമായ അല്ലാഹുവിനോട് താങ്കള്‍ക്ക് രോഗശമനം വരുത്തുവാന്‍ ഞാന്‍ തേടുന്നു.” (ഏഴ് തവണ പറയുക)

നബി(സ) അരുളി : “ഇങ്ങനെ (ദൃഢവിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചാല്‍ ആ രോഗിക്ക്‌ അല്ലാഹു ആ രോഗം മാറ്റിക്കൊടുക്കാതിരിക്കില്ല!”


أَذْهِبِ الْبَاسَ رَبَّ النَّاسِ وَاشْفِ أَنْتَ الشَّافِي لاَ شِفَاءَ إِلاَّ شِفَاؤُكَ شِفَاءً لاَ يُغَادِرُ سَقَمًا 

ജനങ്ങളുടെ റബ്ബേ.....നിന്റെ ഷിഫാഉ അല്ലാതെ ഒരു ഷിഫാഉ ഇല്ല ;ഒരു വിഷമവും അവശേഷിക്കാത്ത വിധം നീ ശിഫയാക്കുകയും രോഗം പോക്കിക്കളയുകയും ചെയ്യേണമേ

“നബി(സ) അരുളി: “ഒരാള്‍ തന്‍റെ മുസ്‌ലിം സഹോദരനെ രോഗാവസ്ഥയില്‍ സന്ദര്‍ശിക്കാന്‍ പോയാല്‍ അവന്‍ ഇരിക്കുന്നത് വരെ നടക്കുന്നത് സ്വര്‍ഗത്തിലെ ഫലസമൃദ്ധമായ തോട്ടത്തിലൂടെ (അഥവാ, സ്വര്‍ഗം സമ്പാദിക്കുന്ന വഴിയില്‍) ആണ്. അവന്‍ (രോഗിയുടെ അരികെ) ഇരുന്നാല്‍ അനുഗ്രഹം അവനെ ആവരണം ചെയ്യുന്നു. ആ രോഗസന്ദര്‍ശനം രാവിലെയാണെങ്കില്‍ വൈകുന്നേരംവരെ രോഗസന്ദര്‍ശ‍കന് അനുഗ്രഹത്തിന് വേണ്ടി എഴുപതിനായിരം മലക്കുകള്‍ പ്രാര്‍ത്ഥിക്കുന്നതാണ്! അത് വൈകുന്നേരമാണെങ്കില്‍ പ്രഭാതം വരെ എഴുപതിനായിരം മലക്കുകള്‍ രോഗസന്ദര്‍ശകന് അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതാണ് !” 


രോഗം കഠിനമായാൽ

اَللهُمَّ اغْفِرْلِي وَارْحَمْنِي وَأَلْحِقْنِي بِالرَّفِيقِ الأَعْلَى

“അല്ലാഹുമ്മ-ഗ്ഫിര്‍ലീ വ-ര്‍ഹംനീ വ-അല്‍ഹിഖ്നീ ബി-ര്‍റഫീഖില്‍ അഅ് ലാ.”

“അല്ലാഹുവേ! നീ എനിക്ക് പൊറുത്തു തരുകയും എന്നോട് കരുണകാണിക്കുകയും എന്നെ ഉന്നതരായ കൂട്ടുകാരോടൊപ്പം ചേര്‍ക്കുകയും ചെയ്യേണമേ.” 


നബി (സ) അരുളി : ആരെങ്കിലും രോഗിയായിരിക്കെ ഇത് (താഴെ വരുന്ന 152-ആം നമ്പര്‍ പ്രാര്‍ത്ഥന) പറഞ്ഞശേഷം മരണപ്പെട്ടാല്‍ അയാളെ നരകത്തീ ബാധിക്കില്ല!”:


لا إلهَ إلاّ اللّهُ وَاللّهُ أَكْبَـر، لا إلهَ إلاّ اللّهُ وحْـدَهُ لا شَريكَ لهُ، لا إلهَ إلاّ اللّهُ لهُ المُلكُ ولهُ الحَمْد، لا إلهَ إلاّ اللّهُ وَلا حَـوْلَ وَلا قُـوَّةَ إِلاّ بِالله

“ലാ-ഇലാഹ ഇല്ല-ല്ലാഹു-വല്ലാഹു അക്ബര്‍, ലാ-ഇലാഹ ഇല്ല-ല്ലാഹു വഹ്ദഹു, ലാ-ഇലാഹ ഇല്ല-ല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലാ-ഇലാഹ ഇല്ല-ല്ലാഹു ലഹുല്‍-മുല്‍കു വ ലഹുല്‍-ഹംദു, ലാ-ഇലാഹ ഇല്ല-ല്ലാഹു വലാ ഹൌല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹി.”

“യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. (അവന്‍) അല്ലാഹു ഏറ്റവും മഹാനും ഏറ്റവും വലിയവനുമാണ്!; യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല, അവന്‍ (അല്ലാഹു) ഏകനും പങ്കുകാരില്ലാത്തവനുമാണ്!; യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ (അല്ലാഹു) പരമാധികാരമുള്ളവനാണ്! അവനുതന്നെയാണ് എല്ലാ സ്തുതിയും നന്ദിയും. യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത കഴിവും ശക്തിയുമില്ല!)”


മുസീബത്ത് വന്നുപെട്ടാൽ


إِنّا للهِ وَإِنَا إِلَـيْهِ راجِعـون ، اللهُـمِّ اْجُـرْني في مُصـيبَتي، وَاخْلُـفْ لي خَيْـراً مِنْـها

“ഇന്നാ ലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊന്‍, അല്ലാഹുമ്മ-ജുര്‍നീ ഫീ മുസ്വീബതീ, വഖ്’ലിഫ് ലീ ഖൈറന്‍ മിന്‍ഹാ.”

“ഞങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരാണ്. ഞങ്ങളുടെ മടക്കവും അവന്‍റെ അടുത്തേക്കാണ്. അല്ലാഹുവേ! എന്‍റെ ഈ വിപത്തില്‍ എനിക്ക് പ്രതിഫലം (പാരിതോഷികം) നല്‍കേണമേ. അതിന് പകരം അതിലും ഉത്തമമായത് എനിക്ക് നല്‍കേണമേ!” 


മയ്യിത്തിന്റെ കണ്ണുകൾ അടയ്ക്കുമ്പോൾ 


اللهُـمِّ اغْفِـرْ لِـفُلاَنٍ (باسـمه) وَارْفَعْ دَرَجَتَـهُ في المَهْـدِييـن ، وَاخْـلُفْـهُ في عَقِـبِهِ في الغابِـرين، وَاغْفِـرْ لَنـا وَلَـهُ يا رَبَّ العـالَمـين، وَافْسَـحْ لَهُ في قَبْـرِهِ وَنَـوِّرْ لَهُ فيه

“അല്ലാഹുമ്മ ഗ്ഫിര്‍ലി ഫുലാനിന്‍ (ബി ഇസ്മിഹി) വര്‍ഫഅ് ദറജത്തഹു ഫില്‍മഹ്ദിബ്ബീന്‍, വഹ്ലുഫ്ഹു ഫീ അകിബിഹി ഫില്‍ ഗാബിരീന്‍, വഗ്ഫിര്‍ ലനാ വ ലഹു, യാ റബ്ബല്‍ ആലമീന്‍, വഫ്സഹ് ലഹു ഫീ കബ്രിഹി വനവ്വിര്‍ ലഹു ഫീഹ്.”

“അല്ലാഹുവേ! ഇന്നയാള്‍ക്ക് (പേര് പറയാം) പൊറുത്ത് കൊടുക്കേണമേ! സാന്മാര്‍ഗികളുടെ ഇടയില്‍ അദ്ദേഹത്തിന്‍റെ പദവി നീ ഉയര്‍ത്തേണമേ. ഇയാളുടെ ശേഷം ഇവിടെ അവശേഷിക്കുന്നവരുടെ കൂട്ടത്തില്‍ ഇയാളുടെ പിന്‍ഗാമികളില്‍ നിന്ന് ഇയാളുടെ അഭാവം പരിഹരിക്കേണമേ. ലോകരക്ഷിതാവായ റബ്ബേ! ഇയാള്‍ക്കും ഞങ്ങള്‍ക്കും നീ പൊറുത്ത് തരേണമേ. അദ്ദേഹത്തിന്‍റെ ഖബര്‍ വിശാലമാക്കി കൊടുക്കുകയും അതില്‍ പ്രകാശം (സ്വര്‍ഗദര്‍ശനം) ചൊരിയുകയും ചെയ്യേണമേ.”


മരിച്ചവരുടെ ബന്ധുക്കൾക്കുള്ള അനുശോചന പ്രാർത്ഥന 


إِنَّ للهِ ما أَخَذ، وَلَهُ ما أَعْـطـى، وَكُـلُّ شَيءٍ عِنْـدَهُ بِأَجَلٍ مُسَـمَّى.فَلْتَصْـبِر وَلْتَحْـتَسِب

“ഇന്ന ലില്ലാഹി മാ അഹദ, വ ലഹു മാ അഅ്ത്വാ, വ കുല്ലു ശയ്യിന്‍ ഇന്‍ദഹു ബിഅജലിന്‍ മുസമ്മാ. ഫല്‍തസ്വ്ബിര്‍ വല്‍തഹ്തസിബ്.”

“നിശ്ചയം, അല്ലാഹു എടുത്തത്‌ അവന്‍റെതാണ്, അവന്‍ നല്‍കിയതും അവന്‍റെതുതന്നെ; എല്ലാ വസ്തുവിനും അവന്‍റെയടുത്ത് ഒരു അവധിയുണ്ട്… അതിനാല്‍ ക്ഷമിക്കുക . (ക്ഷമക്കുള്ള) അല്ലാഹുവിന്‍റെ പ്രതിഫലം പ്രതീക്ഷിക്കുക.”


മയ്യിത്ത് ഖബറിൽ വെക്കുമ്പോൾ 

بِسْـمِ اللهِ وَعَلـى سُـنَّةِ رَسـولِ الله

“ബിസ്മില്ലാഹി വ അലാ സുന്നത്തി റസൂലില്ലാഹ്.”

“അല്ലാഹുവിന്‍റെ നാമത്തിലും, അല്ലാഹുവിന്‍റെ ദൂതര്‍(സ)യുടെ ചര്യയിലും.”


ഖബർ സിയാറത്തു ചെയ്യുമ്പോൾ 


السَّلامُ عَلَـيْكُمْ أَهْلَ الدِّيارِ مِنَ المؤْمِنيـنَ وَالْمُسْلِمين، وَإِنّا إِنْ شاءَ اللهُ بِكُـمْ لاحِقـون، نَسْـاَلُ اللهَ لنـا وَلَكُـمْ العـافِيَة

“അസ്സലാമു അലൈക്കും അഹലല്‍ ദ്ദിയാരി മിനല്‍ മുഅ്മിനീന വല്‍മുസ്ലിമീന്‍, വ ഇന്നാ ഇന്‍ ഷാ അല്ലാഹു ബികും ലാഹികൂന്‍, നസ്അലുല്ലാഹ ലനാ വലക്കുമുല്‍ ആഫിയ.”

ഈ (ഖബര്‍) പാര്‍പ്പിടത്തിലെ മുസ്‌ലിംകളെ, മുഅ്മിനുകളെ, നിങ്ങള്‍ക്ക്‌ സലാം (അല്ലാഹുവിന്‍റെ രക്ഷയും സമാധാനവും) ഉണ്ടാവട്ടെ. അല്ലാഹു കണക്കാക്കുമ്പോള്‍ ഞങ്ങളും നിങ്ങളോടോപ്പം വന്ന് ചേരുന്നതാണ്. (അല്ലാഹു ഞങ്ങളിലെ മുന്‍ഗാമികളിലും പിന്‍ഗാമികളിലും കരുണ ചൊരിയട്ടെ). ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മാപ്പും സൗഖ്യവും നല്‍കുവാന്‍ ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു.”


ശക്തമായ കാറ്റ് വീശിയാൽ 

اللّهُـمَّ إِنَّـي أَسْـأَلُـكَ خَيْـرَها، وَأَعـوذُ بِكَ مِنْ شَـرِّها

“അല്ലാഹുമ്മ ഇന്നീ അസ്അലുക്ക ഹൈറഹാ, വ അഊദുബിക്ക മിന്‍ ശര്‍രിഹാ.”

“അല്ലാഹുവേ! ഇതിലെ (ഈ കാറ്റിലെ) നന്മയെ നിന്നോട് ഞാന്‍ ചോദിക്കുകയും ഇതിലെ തിന്മയില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുകയും ചെയ്യുന്നു.”

اللّهُـمَّ إِنَّـي أَسْـأَلُـكَ خَيْـرَها، وَخَيْـرَ ما فيهـا، وَخَيْـرَ ما اُرْسِلَـتْ بِه، وَأَعـوذُ بِكَ مِنْ شَـرِّها، وَشَـرِّ ما فيهـا، وَشَـرِّ ما اُرْسِلَـتْ بِه

“അല്ലാഹുമ്മ ഇന്നീ അസ്അലുക്ക ഹൈറഹാ, വ ഹൈറാ മാ ഫീഹാ, വ ഹൈറ മാ അര്‍സിലത് ബിഹി, വ അഊദുബിക്ക മിന്‍ ശര്‍രിഹാ, വശര്‍രി മാ ഫീഹാ, വ ശര്‍രി മാ അര്‍സിലത്‌ ബിഹി.”

“അല്ലാഹുവേ! ഇതിലെ (ഈ കാറ്റിലെ) നന്‍മയെയും ഇതുള്‍ക്കൊണ്ടതിലെ നന്മയെയും ഇത് അയക്കപ്പെട്ടതിലെ നന്മയെയും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഇതിലെ (ഈ കാറ്റിലെ) തിന്മയില്‍ നിന്നും, ഇതുള്‍ക്കൊണ്ടതിലെ തിന്മയില്‍ നിന്നും, ഇത് അയക്കപ്പെട്ടതിലെ തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു.”


ഇടിയും മിന്നലും ഉണ്ടാകുമ്പോൾ 

سُبْـحانَ الّذي يُسَبِّـحُ الـرَّعْدُ بِحَمْـدِهِ، وَالملائِكـةُ مِنْ خيـفَته


“സുബ്ഹാനല്ലദീ യുസബ്ബിഹു റഅ്ദു ബീഹംദിഹി, വല്‍ മലാഇകത്തു മിന്‍ ഹീഫത്തിഹി.”

“ഇടിമിന്നലുകള്‍ സ്തുതിച്ചുകൊണ്ട് വാഴ്ത്തുന്നതും, മലക്കുകള്‍ ഉഗ്രഭയത്തോടെ വാഴ്ത്തുന്നതും ഏതൊരുവനെയാണോ അവന്‍ (അല്ലാഹു) എത്രയധികം പരിശുദ്ധന്‍!”


മഴ വർഷിക്കാൻ

اللّهُمَّ اسْقِـنا غَيْـثاً مُغيـثاً مَريئاً مُريـعاً، نافِعـاً غَيْـرَ ضار، عاجِـلاً غَـيْرَ آجِل


“അല്ലാഹുമ്മ അസ്കിനാ ഗയ്സന്‍ മുഗീസന്‍ മരീഅന്‍ മുരീഗാ, നാഫിഅന്‍  ഗയ്‌റ ള്വാരിന്‍, ആജിലന്‍ ഗയ്‌റ ആജിലിന്‍.”

“അല്ലാഹുവേ! സഹായപ്രദവും സുഖപ്രദവും ആരോഗ്യപ്രദവുമായ മഴ ഞങ്ങള്‍ക്ക് ഉടനെ, കാലതാമസമില്ലാതെ തരേണമേ. അത് ഉപകാരപ്രദമായതും (വെള്ളപ്പൊക്കമോ ഉരുള്‍പൊട്ടലോ മറ്റൊ ആയി) ഉപദ്രവകരമല്ലാത്തതും ആക്കേണമേ.”

اللّهُمَّ أغِثْنـا، اللّهُمَّ أغِثْنـا، اللّهُمَّ أغِثْنـا

“അല്ലാഹുമ്മ അഗിസ്നാ, അല്ലാഹുമ്മ അഗിസ്നാ, അല്ലാഹുമ്മ അഗിസ്നാ.”

“അല്ലാഹുവേ! ഞങ്ങള്‍ക്ക് സഹായപ്രദമായ മഴ തരേണമേ. അല്ലാഹുവേ! ഞങ്ങള്‍ക്ക് സഹായപ്രദമായ മഴ തരേണമേ. അല്ലാഹുവേ! ഞങ്ങള്‍ക്ക് സഹായപ്രദമായ മഴ തരേണമേ.”

اللّهُمَّ اسْقِ عِبادَكَ وَبَهـائِمَك، وَانْشُـرْ رَحْمَـتَكَ وَأَحْيِي بَلَـدَكَ المَيِّـت

“അല്ലാഹുമ്മസ്കി ഇബാദക്ക വബഹാഇമക്ക, വന്‍ശുര്‍ റഹ്മത്തക്ക വ അഹ്യീ ബലദക്കല്‍ മയ്യിത്ത്.”

“അല്ലാഹുവേ! നിന്‍റെ അടിമകളെയും ആരാധകരെയും, നിന്‍റെ കന്നുകാലികളെയും നീ (മഴ ചൊരിഞ്ഞ്) കുടിപ്പിക്കേണമേ. നിന്‍റെ കാരുണ്യം നീ വ്യാപിപ്പിക്കേണമേ. നിന്‍റെ നിര്‍ജ്ജീവമായ നാടിനെ നീ (മഴ ചൊരിഞ്ഞ്) പുനര്‍ജ്ജീവിപ്പിക്കേണമേ.”


മഴ വർഷിക്കുമ്പോൾ

اللّهُمَّ صَيِّـباً نافِـعاً

“അല്ലാഹുമ്മ സ്വയ്യിബന്‍ നാഫിഅന്‍.”

“അല്ലാഹുവേ! ഇതൊരു ഉപകാരപ്രദമായ മഴ മേഘമാക്കേണമേ.”


മഴ ലഭിച്ചതിനുള്ള ദുആ 

مُطِـرْنا بِفَضْـلِ اللهِ وَرَحْمَـتِه

“മുത്വിര്‍നാ ബിഫള്ലില്ലാഹി വറഹ്മതിഹി.”

“അല്ലാഹുവിന്‍റെ ഔദാര്യവും കാരുണ്യവും കൊണ്ട് നമുക്ക് മഴ ലഭിച്ചു.”


മഴ ശക്തമായാൽ 

اللّهُمَّ حَوالَيْنا وَلا عَلَيْـنا، اللّهُمَّ عَلى الآكـامِ وَالظِّـراب، وَبُطـونِ الأوْدِية، وَمَنـابِتِ الشَّجـر

അല്ലാഹുമ്മ ഹവാലയ്നാ വ ലാ അലൈനാ. അല്ലാഹുമ്മ അലല്‍ ആകാമി വളിറാബി, വബുത്വൂനില്‍ അവ്ദിയതി, വമനാബിതിശ്ശജ്റ്‍.”

“അല്ലാഹുവേ! (ഈ മഴയെ) ഞങ്ങളുടെ ചുറ്റുഭാഗങ്ങളിലേക്ക് നീയാക്കേണമേ. ഇതിനെ ഞങ്ങളുടെ മേല്‍ (ഒരു ശിക്ഷയായി) നീയാക്കരുതേ. അല്ലാഹുവേ! (ഈ മഴയെ) മേച്ചില്‍സ്ഥലങ്ങളിലും മലകളിലും താഴ്വരകളിലും മരങ്ങളുടെ വേരുകളിലും നീ ആക്കേണമേ.”


മാസപ്പിറവി കണ്ടാൽ 


اللّهُمَّ أَهِلَّـهُ عَلَيْـنا بِالأمْـنِ وَالإيمـانِ، والسَّلامَـةِ والإسْلام، رَبِّي وَرَبُّكَ الله

” അല്ലാഹുമ്മ അഹില്ലഹു അലൈനാ ബില്‍അംനി വല്‍ഈമാനി, വസ്സലാമതി വല്‍ഇസ്ലാമി, റബ്ബി വ റബ്ബുക്കല്ലാഹ്.”

“അല്ലാഹുവേ! നീ ഞങ്ങളുടെ മീതെ ഈ ചന്ദ്രമാസത്തെ ഉദിപ്പിക്കുന്നത് (ഈ മാസംതുടക്കം കുറിക്കുന്നത്) നിര്‍ഭയത്വവും ഈമാനും സമാധാനവും ഇസ്‌ലാമും കൊണ്ടാക്കേണമേ. എന്‍റെ സൃഷ്ടാവും സംരക്ഷകനുമായ റബ്ബും നിന്‍റെ (ചന്ദ്രന്‍റെ) സൃഷ്ടാവും സംരക്ഷകനുമായ റബ്ബും അല്ലാഹുതന്നെയാണ്!”



നോമ്പ് പിടിക്കുന്നതിനുള്ള ദിക്‌ർ

نويت صوم غد عن أداء فرض رمضان هذه السنة إيمانا واحتسابا لله تعالى

നവയ്തു സൗമ ഗ്വദിൻ അൻ അദാഇ ഫർളു റമളാനി ഹാദിഹിസ്സനതി ലില്ലാഹി ത്തആലാ 

ഈ കൊല്ലത്തെ അദാആയ ഫർളായാ റമദാൻ മാസത്തിലെ നാളത്തെ നോമ്പിനെ അല്ലാഹു തആലായ്ക്കു വേണ്ടി നോറ്റുവീട്ടുവാൻ ഞാൻ കരുതി ഉറപ്പിച്ചു.


അത്താഴം കഴിച്ചു കഴിഞ്ഞാൽ

الله لا اله الا هو الحي القيوم القائم علي كل نفس بما كسبت

“അല്ലാഹു ലാഇലാഹ ഇല്ലാ ഹുവൽ ഹയ്യുല്‍ ഖയ്യൂം അല്‍ ഖാഇമു അലാ കുല്ലി നഫ്സിന്‍ ബിമാ കസബത്”

“അല്ലാഹുവല്ലാതെ ആരാധനക്ക് അര്‍ഹനായവനില്ല. അവന്‍ ജീവിച്ചിരിക്കുന്നവനും പരമ ശക്തനും ഓരോ ശരീരത്തെയും അടക്കി ഭരിക്കുന്നവനുമാണ്” (ഇത് ഏഴുവട്ടം ആവര്‍ത്തിക്കേണ്ടതാണ്.)


നോമ്പ് തുറക്കുന്ന സമയം 

ذَهَـبَ الظَّمَـأُ، وَابْتَلَّـتِ العُـروق، وَثَبَـتَ الأجْـرُ إِنْ شـاءَ الله

“ദഹബ ള്വമഉ, വബ്തല്ലത്തില്‍ ഉറൂക്കു, വ സബത്തല്‍ അജ്റു ഇന്‍ഷാ അല്ലാഹ്.”

“(നോമ്പ് തുറന്നു), ദാഹം ശമിച്ചു, ഞരമ്പുകള്‍ കുളിര്‍ത്തു; അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറപ്പായി.”

اللهم لك صمت وعلى رزقك افطرت


"അല്ലാഹുമ്മലക്ക സുംതു വ അലാ രിസ്കിക്ക അഫ്ത്തര്‍ത്തു”

“അല്ലഹുവേ, നിന്റെ പൊരുത്തത്തിനു വേണ്ടി ഞാന്‍ നോമ്പെടുത്തു. നീ സമ്മാനിച്ച ഭക്ഷണം കൊണ്ട് ഞാന്‍ നോമ്പ് തുറന്നിരിക്കുന്നു”


നോമ്പ് തുറപ്പിച്ചവർക്കു വേണ്ടി 


أَفْطَـرَ عِنْدَكُم الصّـائِمونَ وَأَكَلَ طَعامَـكُمُ الأبْـرار، وَصَلَّـتْ عَلَـيْكُمُ الملائِكَـة


“അഫ്തറ ഇന്‍ദകുമു സ്വാഇമൂന്‍, വ അക്കല ത്വആമകുമുല്‍ അബ്റാര്‍, വ സ്വല്ലത്ത് അലൈകുമുല്‍ മലാഇക്ക.”

“നോമ്പുകാരന്‍ നിങ്ങളുടെയടുക്കല്‍ നോമ്പ് തുറക്കുകയും, സദ്‌വൃത്തര്‍ നിങ്ങളുടെയടുക്കല്‍ ഭക്ഷണം കഴിക്കുകയും ചെയ്തു; മലക്കുകള്‍ നിങ്ങള്‍ക്ക്‌ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യട്ടെ.”


നോമ്പ്കാരനെ ചീത്ത വിളിച്ചാൽ 

إِنِّي صَائِمٌ، إِنِّي صَائِمٌ


“ഇന്നീ സ്വാഇമുന്‍, ഇന്നീ സ്വാഇമുന്‍.”

“തീര്‍ച്ചയായും ഞാന്‍ നോമ്പുകാരനാണ്. തീര്‍ച്ചയായും ഞാന്‍ നോമ്പുകാരനാണ്. (എന്ന് പറയട്ടെ).

റമദാന്‍ ആദ്യത്തെ പത്തിലെ പ്രാര്‍ത്ഥന

اَللَّهُمَّ إِرْحَمْنِي يَاأَرْحَمَ الرَّاحِمِينَ

“അല്ലാഹുമ്മര്‍ഹംനീ യാ അര്‍ഹമുറാഹിമീന്‍”

“ കരുണാനിധിയായ അല്ലാഹുവേ, എന്നോട് കരുണ കാണിക്കേണമേ”


റമദാന്‍ രണ്ടാമത്തെ പത്തിലെ പ്രാര്‍ത്ഥന

اللهم اغفرلي ذنوبي يا رب العالمين

“അല്ലാഹുമ്മഗ്ഫ് ര്‍ ലീ ദുനൂബീ യാ റബ്ബല്‍ ആലമീന്‍”

“സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹുവേ, എന്റെ പാപങ്ങള്‍ പൊരുത്തു തരേണമേ”

മൂന്നാമത്തെ പത്തിലെ പ്രാര്‍ത്ഥന

اللهم اعتقني من النار وادخلني الجنة يارب العالمين

“അല്ലാഹുമ്മ അ ഇത്ത്ഖ്നീ മിന ന്നാര്‍, വ അദ് ഖില്‍നീ ജന്നത്ത യാ റബ്ബല്‍ ആലമീന്‍”

“സര്‍വ്വ ലോക രക്ഷിതാവേ, എന്നെ നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കേണമേ.”


റമളാനിൽ എല്ലാ സമയത്തും വർദ്ധിപ്പിക്കേണ്ടുന്ന ദുആ

اشهد ان لا اله الا الله استغفر الله أسألك الجنة وأعوذ بك من النار

“അശ് ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ് അസ്ത അ്ഫിറുല്ലാഹ്, അസ് അലുക്കല്‍ ജന്നത്ത വ അഊദുബിക്ക മിനന്നാര്‍”

“അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ലെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ എന്റെ പാപങ്ങള്‍ പൊറുത്തു തരേണമേ. അല്ലാഹുവേ നിന്നോട് ഞാന്‍ സ്വര്‍ഗം ചോദിക്കുന്നു നരകത്തെ തൊട്ട് കാവല്‍ തേടുകയും ചെയ്യുന്നു.” 


ഭക്ഷണം കഴിക്കാൻ ആരംഭിക്കുമ്പോൾ 

بِسْمِ الله


“ബിസ്മില്ലാഹ്.” (“അല്ലാഹുവിന്‍റെ നാമം കൊണ്ട് തുടങ്ങുന്നു.”)



തുടക്കത്തിൽ ബിസ്മി മറന്നാൽ

بِسْمِ اللهِ في أَوَّلِهِ وَآخِـرِه


“ബിസ്മില്ലാഹി ഫി അവ്വലിഹി, വ ആഖിറിഹി.”

(“അല്ലാഹുവിന്‍റെ നാമം കൊണ്ട് ഇതിന്‍റെ തുടക്കവും ഇതിന്‍റെ അവസാനവും.”) 


ആഹരിച്ചു കഴിഞ്ഞാൽ

الْحَمْـدُ للهِ الَّذي أَطْعَمَنـي هـذا وَرَزَقَنـيهِ مِنْ غَـيْرِ حَوْلٍ مِنِّي وَلا قُوَّة


“അല്‍ഹംദു ലില്ലാഹില്ലദി അത്വ്അമനീ ഹാദാ വ റസക്നീഹി മിന്‍ ഗോയ്രി ഹവ്ലിന്‍ മിന്നി വലാ ഖുവ്വ.”

“എന്‍റെ യാതൊരു കഴിവോ ശക്തിയോ കൂടാതെ എനിക്ക് ഇത് (ഈ ഭക്ഷണം) സംഭരിച്ച് തരുകയും എന്നെ ഇത് ഭക്ഷിപ്പിക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും.” 

നബി (സ) അരുളി : ഒരാള്‍ ഭക്ഷണം കഴിച്ച് ഇപ്രകാരം ചൊല്ലിയാല്‍ അയാളുടെ കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ (ചെറു) പാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്” 

ഭക്ഷണത്തിലേക്കു ക്ഷണിക്കപ്പെട്ടാൽ 

اللّهُـمَّ بارِكْ لَهُمْ فيما رَزَقْـتَهُم، وَاغْفِـرْ لَهُـمْ وَارْحَمْهُمْ


“അല്ലാഹുമ്മ ബാരിക്ക് ലഹും ഫീമാ റസക്തഹും, വഗ്ഫിര്‍ ലഹും വര്‍ഹംഹും.”

“അല്ലാഹുവേ! നീ അവര്‍ക്ക്‌ നല്‍കിയ ഭക്ഷണത്തില്‍ അനുഗ്രഹിക്കുകയും അവര്‍ക്ക്‌ പൊറുത്ത് കൊടുക്കുകയും അവരോട് കാരുണ്യവും കൃപയും കാണിക്കുകയും ചെയ്യേണമേ.”

ആരെങ്കിലും ഭക്ഷണം നമുക്ക് തന്നാൽ 

اللّهُـمَّ أَطْعِمْ مَن أَطْعَمَني، وَاسْقِ مَن سقاني


“അല്ലാഹുമ്മ അത്വ്ഇം മന്‍ അത്വ്അമനീ, വസ്കി മന്‍ സകാനീ.”

“അല്ലാഹുവേ! എന്നെ ഭക്ഷണം കഴിപ്പിച്ചയാളെ നീ (അനുഗ്രഹീത) ഭക്ഷണം കഴിപ്പിക്കേണമേ, എന്നെ പാനീയം കുടിപ്പിച്ചയാളെ നീ (അനുഗ്രഹീത) പാനീയം കുടിപ്പിക്കേണമേ.”


പഴ വർഗ്ഗങ്ങൾ കാണുമ്പോൾ 

اللّهُـمَّ بارِكْ لَنا في ثَمَـرِنا، وَبارِكْ لَنا في مَدينَتِنـا، وَبارِكْ لَنا في صاعِنـا، وَبارِكْ لَنا في مُدِّنا


“അല്ലാഹുമ്മ ബാരിക്ക് ലനാ ഫീ സമരിനാ, വ ബാരിക്ക് ലനാ ഫീ മദീനത്തിനാ, വ ബാരിക്ക് ലനാ ഫീ സ്വാഇനാ, വ ബാരിക്ക് ലനാ ഫീ മുദ്ദിനാ.”

“അല്ലാഹുവേ! ഞങ്ങള്‍ക്കുവേണ്ടി ഞങ്ങളുടെ ഫലങ്ങളില്‍ നീ അനുഗ്രഹിക്കേണമേ. ഞങ്ങള്‍ക്കുവേണ്ടി ഞങ്ങളുടെ നഗരത്തെ അനുഗ്രഹിക്കേണമേ. ഞങ്ങള്‍ക്കുവേണ്ടി ഞങ്ങളുടെ സ്വാഉം മുദ്ദും (ഭക്ഷ്യ ഉത്പാദന അളവിലും എണ്ണത്തിലും വണ്ണത്തിലും) അനുഗ്രഹിക്കേണമേ.”


തുമ്മുമ്പോൾ പറയേണ്ടുന്നത് 

الْحَمْـدُ للهِ

അല്‍ഹംദു ലില്ലാഹ്.” (എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്)”


അത് കേൾക്കുന്ന വ്യക്തി പറയേണ്ടുന്നത്

يَرْحَمُـكَ الله

“യര്‍ഹമുക്കല്ലാഹ്.” “(അല്ലാഹു താങ്കള്‍ക്ക് കരുണ ചെയ്യട്ടെ)”


അത് കേട്ടാല്‍ തുമ്മിയവന്‍ വീണ്ടും ഇപ്രകാരം പറയുക


يَهْـديكُـمُ اللهُ وَيُصْـلِحُ بالَـكُم



“യഹ്ദീക്കുമുല്ലാഹു, വ-യുസ്ലിഹു ബാലക്കും.”

“(അല്ലാഹു താങ്കളെ സന്മാര്‍ഗത്തിലാക്കുകയും, താങ്കളുടെ അവസ്ഥ നന്നാക്കുകയും ചെയ്യട്ടെ)”.

കുട്ടികൾ തുമ്മിയാൽ കേൾക്കുന്ന വ്യക്തി  اَصْلَحَكَ الله/ بَارَكَ فِيك 
എന്നോ പറയാം


വധൂ വരന്മാർക്കു വേണ്ടിയുള്ള ആശംസ പ്രാർത്ഥന 

بَارَكَ اللهُ لَكَ ، وَبارَكَ عَلَيْكَ ، وَجَمَعَ بَيْنَكُمَا فِي خَيْرٍ


“ബാറക്കല്ലാഹു ലക്ക, വബാറക്ക അലൈക്ക, വ ജമഅ ബയ്നകുമാ ഫീ ഖൈര്‍.”

“അല്ലാഹു താങ്കള്‍ക്കുവേണ്ടി (താങ്കളുടെ ഇണയില്‍) അനുഗ്രഹം ചൊരിയട്ടെ. താങ്കളുടെ മേലും അല്ലാഹു അനുഗ്രഹം ചൊരിയട്ടെ. അല്ലാഹു എല്ലാ നന്മയിലും നിങ്ങളെ രണ്ടുപേരെയും ഇണക്കി ഒരുമിപ്പിക്കട്ടെ.”


വിവാഹിതനും വേലക്കാരെ സ്വീകരിച്ചവനും പ്രാര്‍ത്ഥിക്കേണ്ടത്

നബി(സ) അരുളി : “നിങ്ങളില്‍ ഒരാള്‍ വിവാഹം ചെയ്യുകയോ വേലക്കാരെ സ്വീകരിക്കുകയോ ചെയ്‌താല്‍ അവന്‍ ഇപ്രകാരം പറയട്ടെ.

اللّهُـمَّ إِنَّـي أَسْـأَلُـكَ خَيْـرَها، وَخَيْـرَ ما جَبَلْـتَهـا عَلَـيْه، وَأَعـوذُ بِكَ مِنْ شَـرِّها، وَشَـرِّ ما جَبَلْـتَهـا عَلَـيْه



“അല്ലാഹുമ്മ ഇന്നീ അസ്അലുക്ക ഖൈറഹാ, വഖൈറ മാ ജബല്‍തഹാ അലൈഹി, വഅഊദുബിക്ക മിന്‍ ശര്‍രിഹാ, വശര്‍രി മാ ജബല്‍തഹാ അലൈഹി.”

“അല്ലാഹുവേ! ഇവളുടെ (ശരീരം) കൊണ്ടുള്ള) നന്മയും, നീ ഇവളില്‍ സൃഷ്ടിച്ചിട്ടുള്ള ഇവളുടെ മനസ്സ്‌ അനുകൂലിക്കുന്നതിലെ നന്മയും ഞാന്‍ നിന്നോട് ചോദിക്കുന്നു. ഇവളുടെ (ശരീരം കൊണ്ടുള്ള) തിന്മയില്‍ നിന്നും നീ ഇവളില്‍ സൃഷ്ടിച്ചിട്ടുള്ള ഇവളുടെ മനസ്സ് അനുകൂലിക്കുന്നതിലെ തിന്മയില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുകയും ചെയ്യുന്നു.”

നബി (സ) അരുളി : “ഒരു ഒട്ടകം (വാഹനം) വാങ്ങിയവനും അതിന്‍റെ മേല്‍ കൈവെച്ചുകൊണ്ട് ഇതേ പ്രകാരം പ്രാര്‍ത്ഥിക്കേണ്ടതാണ്.”


സംയോഗത്തിനു മുമ്പുള്ള പ്രാര്‍ത്ഥന

بِسْمِ الله اللّهُـمَّ جَنِّبْنا الشَّيْـطانَ، وَجَنِّبِ الشَّـيْطانَ ما رَزَقْـتَنا


ബിസ്മില്ലാഹി അല്ലാഹുമ്മ ജന്നിബ്നാ ശ്ശ്വൈത്വാന, വജന്നിബി ശ്ശ്വൈത്ത്വാന മാ റസക്തനാ.

അല്ലാഹുവിന്‍റെ നാമത്തില്‍, അല്ലാഹുവേ! പിശാചിനെ (പൈശാചികത്വത്തെ) ഞങ്ങളില്‍ നിന്ന് നീ അകറ്റേണമേ. ഞങ്ങള്‍ക്ക്‌ ഇതിലൂടെ നല്‍കുന്നതില്‍ (സന്താനത്തില്‍) നിന്നും നീ പിശാചിനെ അകറ്റേണമേ.

നബി (സ) അരുളി : ” നിങ്ങളിലൊരാള്‍ തന്‍റെ ഭാര്യയെ സംയോഗം ചെയ്യുന്നതിന് മുമ്പ് ഇപ്രകാരം  ചൊല്ലിയാല്‍, അതിലൂടെ ഒരു കുഞ്ഞിനെ നല്‍കപ്പെടുമ്പോള്‍ അതിനെ ശൈത്താന്‍ ഒരിക്കലും അക്രമിക്കുകയില്ല!”


കോപം വന്നാൽ 

أَعـوذُ بِاللهِ مِنَ الشَّيْـطانِ الرَّجيـم


(“ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട്‌ ഞാന്‍ രക്ഷ തേടുന്നു”)


വിപത്തോ , പരീക്ഷണമോ ബാധിക്കപ്പെട്ടവനെ കണ്ടാൽ 


الْحَمْـدُ للهِ الّذي عافاني مِمّا ابْتَـلاكَ بِهِ، وَفَضَّلَـني عَلى كَثيـرٍ مِمَّنْ خَلَـقَ تَفْضـيلا


“അല്‍ഹംദുലില്ലാഹില്ലദീ ആഫാനീ മിമ്മാബ്തലാക്ക ബിഹി, വഫള്ളലനീ അലാ കസീറിന്‍ മിമ്മന്‍ ഖലക തഫ്ല്ളീലാ.”

“നിന്നെ ബാധിച്ചത്‌ പോലുള്ള വിപത്തില്‍ നിന്ന് (പരീക്ഷണത്തില്‍നിന്ന്) എനിക്ക് സൗഖ്യവും വിട്ടുവീഴ്ചയും രക്ഷയും നല്‍കുകയും; സൃഷ്ടികളില്‍ പല ആളുകളെക്കാളും എന്നെ ഉത്കൃഷ്ടനാക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും.”

നബി(സ) അരുളി : “ഒരു പരീക്ഷണമോ വിപത്തോ ബാധിക്കപ്പെട്ടവനെ ആരെങ്കിലും കണ്ടാല്‍ അയാള്‍ ഇപ്രകാരം ചൊല്ലിയാല്‍ അല്ലാഹു അയാള്‍ക്ക് (അത് കണ്ടയാള്‍ക്ക്) ആ വിപത്തില്‍ നിന്ന് സംരക്ഷണം നല്‍കാതിരിക്കില്ല… ആ (പരീക്ഷണമോ വിപത്തോ) ബാധിക്കപ്പെട്ടവന്‍ കേള്‍ക്കാതെ, തന്‍റെ മനസ്സു കൊണ്ട് ആ വിപത്തില്‍നിന്ന് അല്ലാഹുവിനോട് അഭയം ചോദിക്കുകയും ചെയ്യട്ടെ.”


ഒരു സദസ്സിൽ പങ്കെടുത്തു പിരിയുമ്പോൾ 


سُبْحـانَكَ اللّهُـمَّ وَبِحَمدِك، أَشْهَـدُ أَنْ لا إِلهَ إِلاّ أَنْتَ أَسْتَغْفِرُكَ وَأَتوبُ إِلَـيْك


“സുബ്ഹാനക്കല്ലാഹുമ്മ വബിഹംദിക്ക, അശ്ഹദു അന്‍ ലാ ഇലാഹ ഇല്ല അന്‍ത അസ്തഗ്ഫിറുക്ക വഅതൂബു ഇലൈക്ക്.”

“അല്ലാഹുവേ! നീ എത്രയധികം പരിശുദ്ധന്‍! നിന്നെ ഞാന്‍ (അത്യധികം) സ്തുതിക്കുകയും നിനക്ക് ഞാന്‍ നന്ദികാണിക്കുകയും ചെയ്യുന്നു! നീ അല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. എനിക്ക് പൊറുത്തുതരുവാന്‍ നിന്നോട് ഞാന്‍ തേടുകയും, നിന്‍റെ മാര്‍ഗത്തിലേക്ക് ഞാന്‍ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.”

നബി (സ) അരുളി : “ആരെങ്കിലും ഒരു സദസ്സിലിരുന്ന് അവിടെനിന്ന് എഴുന്നേല്‍ക്കുന്നതിന് മുമ്പ് ഈ ദുആ ചൊല്ലിയാല്‍ അല്ലാഹു പൊറുത്തുകൊടുക്കാതിരിക്കില്ല!”


നമുക്കുവേണ്ടി ഒരാൾ പൊറുക്കലിനെ തേടിയാൽ 


അബ്ദുല്ലാഹ് ഇബ്നു സര്‍ജിസ് (റ) നിവേദനം : “ഞാന്‍ നബി(സ)യെ കാണാന്‍ പോയി. അവരുടെ കൂടെ ഭക്ഷണം കഴിച്ച ശേഷം ഞാന്‍ നബി (സ)യോട് പറഞ്ഞു :

غفر الله لك يا رسول الله

ഗഫറല്ലാഹു ലക്ക യാ റസൂലുല്ലാഹ്.”

“നബി(സ)യെ, അങ്ങേയ്ക്ക് അല്ലാഹു പൊറുത്തുതരട്ടെ.”

അപ്പോള്‍ അവിടുന്ന് എന്നോട് പറഞ്ഞു :

وَلَكَ

“വലക്ക”

“താങ്കള്‍ക്കും (അല്ലാഹു പൊറുത്തുതരട്ടെ).”



നമ്മുക്കൊരാൾ നന്മ ചെയ്തു തന്നാൽ 

جَزاكَ اللهُ خَـيْراً

“ജസാക്കല്ലാഹു ഖൈര്‍”.

(“അല്ലാഹു താങ്കള്‍ക്ക് നല്ല പ്രതിഫലം നല്‍കട്ടെ”)

നബി (സ) അരുളി : “ആരെങ്കിലും നിങ്ങള്‍ക്കൊരു നന്മ ചെയ്തുതന്നാല്‍ നിങ്ങള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുക:

‘നബി (സ) അരുളി : ‘അപ്പോള്‍ അത് ആ നന്മക്ക് അര്‍ഹിക്കുന്ന പ്രതിഫലം (പ്രശംസ) ആകുന്നതാണ്.” (അത് കേട്ടവന്‍ : “വഇയ്യാക്കും” (“നിങ്ങള്‍ക്കും”) എന്ന് മറുപടി പറയാവുന്നതാണ്)


ദജ്ജാലില്‍ നിന്നുമുള്ള കാവൽ 

“നബി (സ) അരുളി: “അല്‍ കഹ്ഫ് സൂറഃയിലെ ആദ്യത്തെ പത്ത് ആയത്തുകള്‍ ഒരാള്‍ മനഃപാഠമാക്കിയാല്‍ ദജ്ജാലില്‍ നിന്ന് അവന്‍ സംരക്ഷിക്കപ്പെടും.”

اَللهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ ، وَمِنْ عَذَابِ جَهَنَّمَ ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ ، وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ 


 “എല്ലാ ഫര്‍ള് നമസ്ക്കാരത്തിലേയും അവസാനത്തെ ‘അത്തഹിയ്യാത്തി’ന് ശേഷം ദജ്ജാലിന്‍റെ കുഴപ്പത്തില്‍ നിന്ന് അല്ലാഹുവോട് രക്ഷതേടുക. 



ഒരു വ്യക്തി അല്ലാഹുവിന്റെ തൃപ്തി കരുതി നമ്മെ സ്നേഹിച്ചാൽ 

إِنِي أُحِبُّكَ فِي الله

“ഇന്നീ ഉഹിബുക്ക ഫീല്ലാഹ്.”

“അല്ലാഹുവിന് വേണ്ടി താങ്കളെ ഞാന്‍ സ്നേഹിക്കുന്നു.”


അത് കേട്ടയാള്‍

أَحَبَّـكَ الّذي أَحْبَبْـتَني لَه

“അഹബ്ബക്കല്ലദീ അഹ്ബബ്തനീ ലഹു.”

“താങ്കള്‍ ആര്‍ക്കുവേണ്ടി എന്നെ സ്നേഹിച്ചുവോ, അവന്‍ (അല്ലാഹു) താങ്കളേയും സ്നേഹിക്കട്ടെ.”



സമ്പത്ത് നൽകി സഹായിച്ചവർക്കു വേണ്ടി 

            بارَكَ اللهُ لَكَ في أَهْلِكَ وَمالِك

“ബാറക്കല്ലാഹു ലക്ക ഫീ അഹ്ലിക്ക വമാലിക്ക”.

“അല്ലാഹു താങ്കള്‍ക്കുവേണ്ടി താങ്കളുടെ കുടുംബത്തിലും സമ്പത്തിലും അനുഗ്രഹം ചൊരിയട്ടെ.”


കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന

 بارَكَ اللهُ لَكَ في أَهْلِكَ وَمالِك


“ബാറക്കല്ലാഹു ലക്ക ഫീ അഹ്ലിക്ക വമാലിക്ക”.

“അല്ലാഹു താങ്കള്‍ക്കുവേണ്ടി താങ്കളുടെ കുടുംബത്തിലും സമ്പത്തിലും അനുഗ്രഹം ചൊരിയട്ടെ.”

നബി (സ) അരുളി : തീര്‍ച്ചയായും അല്ലാഹുവെ സ്തുതിക്കലും (കടം തന്നവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും) കടം വീട്ടലുമാണ് കടം തന്നതിനുള്ള പ്രതിഫലം.”


ശിർക്കിനെ ഭയപ്പെട്ടാൽ


اللّهُـمَّ إِنّـي أَعـوذُبِكَ أَنْ أُشْـرِكَ بِكَ وَأَنا أَعْـلَمْ، وَأَسْتَـغْفِرُكَ لِما لا أَعْـلَم


” അല്ലാഹുമ്മ ഇന്നീ അഊദുബിക്ക അന്‍ ഉഷ്രിക്ക ബിക്ക വഅനാ അഅ്ലം, വ അസ്തഗ്ഫിറുക്ക ലിമാ ലാ അഅ്ലം.”

“അല്ലാഹുവേ! എനിക്ക് അറിഞ്ഞ് കൊണ്ട് ആരാധനയുടെ ഇനങ്ങള്‍ അല്ലാഹു അല്ലാത്തവര്‍ക്ക് നല്‍കിയും മറ്റും നിന്നോട് ശിര്‍ക്ക് ചേര്‍ക്കുന്ന വിശ്വാസത്തില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുന്നു. എനിക്ക് അറിയാത്തതിന് (അറിയാതെ എന്നില്‍ സംഭവിച്ചു പോയ ശിര്‍ക്കിന് ) ഞാന്‍ നിന്നോട് പൊറുക്കലിനെ തേടുകയും ചെയ്യുന്നു.” (മൂന്നു തവണ പറയുക)

നബി(സ) അരുളി : “അല്ലാഹുവില്‍ ശിര്‍ക്ക് ചേര്‍ക്കല്‍ നിങ്ങളില്‍ സംഭവിക്കുന്നത് ഒരു കറുത്ത ചെറിയ ഉറുമ്പിനെക്കാളും അവ്യക്തമായിട്ടായിരിക്കാം! അതുകൊണ്ട്, ഞാന്‍ നിനക്ക് ചില കാര്യം പഠിപ്പിച്ചുതരാം. അത് നീ ചെയ്‌താല്‍ ചെറുതും വലുതുമായ ശിര്‍ക്ക് നിന്നില്‍ നിന്ന് അകലുന്നതാണ്, അത് നീ ഇപ്രകാരം (മൂന്നു തവണ) പറയുക”:


നമ്മെ അനുഗ്രഹം ചൊരിഞ്ഞു  ആരെങ്കിലും പ്രാർത്ഥിച്ചാൽ 

وَفيكَ بارَكَ الله

“വ ഫീക്ക ബാറക്കല്ലാഹ്.”

“താങ്കളെയും അല്ലാഹു അനുഗ്രഹിക്കട്ടെ.”


ശകുനത്തിൽ വിശ്വസിച്ചു പോയാലുള്ള ദിക്കിർ 

اللّهُـمَّ لا طَيْـرَ إِلاّ طَيْـرُك، وَلا خَـيْرَ إِلاّ خَـيْرُك، وَلا إِلهَ غَيْـرُك


“അല്ലാഹുമ്മ ലാ ത്വയ്റ ഇല്ല ത്വയ്റുക്ക, വലാ ഖൈറ ഇല്ലാ ഖൈറുക്ക, വലാ ഇലാഹ ഗോയ്റുക്ക.”

“അല്ലാഹുവേ! ഒരു ത്വയ്റ (കാര്യതീരുമാനത്തിനുള്ള ശകുനം) വുമില്ല. നിന്‍റെ ത്വയ്റ (നിന്നില്‍ വിശ്വസിച്ച് കാര്യം തീരുമാനിക്കല്‍) അല്ലാതെ! നിന്‍റെ നന്മയല്ലാതെ മറ്റൊരു നന്മയുമില്ല. നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല.”


വാഹനത്തിൽ കയറുമ്പോൾ 

ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: യാത്രക്ക് വേണ്ടി പുറപ്പെടുന്ന പ്രവാചകൻ(സ) വാഹനത്തിൽ കയറിയാൽ മൂന്ന് പ്രാവശ്യം തക്ബീർ ചൊല്ലുകയും ശേഷം ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്


بِسْـمِ اللهِ وَالْحَمْـدُ لله، سُـبْحانَ الّذي سَخَّـرَ لَنا هذا وَما كُنّا لَهُ مُقْـرِنين، وَإِنّا إِلى رَبِّنا لَمُنـقَلِبون، الحَمْـدُ لله، الحَمْـدُ لله، الحَمْـدُ لله، اللهُ أكْـبَر، اللهُ أكْـبَر، اللهُ أكْـبَر، سُـبْحانَكَ اللّهُـمَّ إِنّي ظَلَـمْتُ نَفْسي فَاغْـفِرْ لي، فَإِنَّهُ لا يَغْفِـرُ الذُّنوبَ إِلاّ أَنْـت


“അല്ലാഹുവിന്‍റെ നാമത്തില്‍. എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ് . (ഈ വാഹനം ഞങ്ങള്‍ക്ക് പ്രയോജനപ്രദമാക്കി തന്നവനായ അല്ലാഹു എത്രയധികം പരിശുദ്ധന്‍! അത് പ്രയോജന പ്രദമാക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. നിശ്ചയം, ഞങ്ങള്‍ ഞങ്ങളുടെ റബ്ബിലേക്ക് മടങ്ങേണ്ടവരാകുന്നു.) അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും. അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും. അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും.  അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്. അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്. അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്. അല്ലാഹുവേ! നീ എത്രയധികം കുറ്റമറ്റവനും എത്രയധികം പരിശുദ്ധനും! നിശ്ചയം, ഞാന്‍ എന്നോട് തന്നെ അക്രമം (പാപം) ചെയ്തിരിക്കുന്നു. അതിനാല്‍ എനിക്ക് നീ പൊറുത്ത് തരേണമേ. നീയല്ലാതെ പാപങ്ങള്‍ ഏറ്റവും കൂടുതല്‍ പൊറുക്കുകയില്ല.”


ചുരുങ്ങിയ പക്ഷം ഇത്രയെങ്കിലും ചൊല്ലണം 

سُـبْحانَ الّذي سَخَّـرَ لَنا هذا وَما كُنّا لَهُ مُقْـرِنين، وَإِنّا إِلى رَبِّنا لَمُنـقَلِبون



യാത്ര പുറപ്പെടുന്നതിനു മുന്നോടിയായി 

اللَّهُ أَكْبَرُ، اللَّهُ أَكْبَرُ، اللَّهُ أَكْبَرُ سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ، اللَّهُمَّ إِنَّا نَسْأَلُكَ فِي سَفْرِنَا هَذَا الْبِرَّ وَالتَّقْوَى ، وَمِنَ الْعَمَلِ مَا تَرْضَى ، اللَّهُمَّ هَوِّنْ عَلَيْنَا سَفْرِنَا هَذَا وَاطْوَعَّنَّا بَعْدهُ ، اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ، وَالْخَلِيفَةُ فِي الأَهْلِ، اللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ وَعْثَاءِ السَّفَرِ، وَكآبَةِ الْمَنْظَرِ وَسُوءِ المُنْقَلَبِ فِي الْمَالِ وَالأَهْلِ


- --------- ------- ------- അല്ലാഹുമ്മ ഇന്നാ നസ്ആലുക്ക ഫീ സഫരിനാ ഹാദല്‍ ബിര്‍റ വത്തഖ്-വാ, വമിനല്‍ അമലി മാ തര്‍ള്വാ, അല്ലാഹുമ്മ ഹവ്വിന്‍ അലൈനാ സഫരിനാ ഹാദ വത്വ്വിഅന്നാ ബുഅ്ദഹു,  അല്ലാഹുമ്മ അന്‍ത സ്വാഹിബു ഫീ സ്സഫരീ വല്‍ഖലീഫതു ഫീല്‍ അഹ്ലി, അല്ലാഹുമ്മ ഇന്നീ അഊദുബിക്ക മിന്‍ വഅ്സാഇല്‍ സ്സഫര്‍ വകാബതില്‍ മുന്‍ളര്‍, വ സൂഇല്‍ മുന്‍ഖലബി ഫീല്‍മാലി വല്‍ അഹ്ലി.”

“അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്.അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്..അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്. (ഈ വാഹനം ഞങ്ങള്‍ക്ക് പ്രയോജനപ്രദമാക്കി തന്നവനായ അല്ലാഹു എത്രയധികം പരിശുദ്ധന്‍! അത് പ്രയോജനപ്രദമാക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. നിശ്ചയം, ഞങ്ങള്‍ ഞങ്ങളുടെ റബ്ബിലേക്ക് മടങ്ങേണ്ടവരാകുന്നു.)

അല്ലാഹുവേ! ഞങ്ങളുടെ ഈ യാത്രയില്‍ അല്ലാഹു ഇഷ്ടപ്പെടുന്ന നന്മ ചെയ്യലും (ബിര്‍റും); അല്ലാഹുവേ ഭയന്ന്‍ തിന്മ വെടിയലും (തഖ്വയും), നീ തൃപ്തിപ്പെടുന്ന സല്‍ക്കര്‍മ്മം ചെയ്യാനുള്ള കഴിവും ഞങ്ങള്‍ നിന്നോട് ചോദിക്കുന്നു.

അല്ലാഹുവേ! ഈ യാത്ര ഞങ്ങള്‍ക്ക് സുഖകരമാക്കിതരികയും ഇതിന്‍റെ ദൂരം എളുപ്പത്തില്‍ മറികടക്കുവാനുള്ള കഴിവ് തരികയും ചെയ്യേണമേ.

അല്ലാഹുവേ! യാത്രയിലെ കൂട്ടുകാരനും കുടുംബത്തിലെ പകരമുള്ളവനും നീയാണ്.

അല്ലാഹുവേ! യാത്രാ ക്ലേശത്തില്‍ നിന്നും ദുഃഖകരമായ കാഴ്ചയില്‍ നിന്നും കുടുംബത്തിലും സമ്പത്തിലും വിപത്തുനിറഞ്ഞ അനന്തരഫലം ഉണ്ടാകുന്നതില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു.”


യാത്രപോകുന്നവൻ വീട്ടുകാർക്കുവേണ്ടി ചെയ്യുന്ന ദുആ 


أَسْتَـوْدِعُكُـمُ اللَّهَ الَّذي لا تَضـيعُ وَدائِعُـه


“അസ്തവ്ദിഉകുമുല്ലാഹല്ലദീ ലാ തള്വീഉ വദാഇഉഹു.”

“നിങ്ങളെ ഞാന്‍ (യാത്ര പോകുമ്പോള്‍) അല്ലാഹുവില്‍ വിശ്വസിച്ചേല്‍പിക്കുന്നു. അവനില്‍ വിശ്വസിച്ചേല്‍പ്പിക്കപ്പെടുന്നവ പാഴായിപോവുകയില്ല!”


യാത്ര പോകുന്നവന് വേണ്ടി വീട്ടുകാരുടെ പ്രാര്‍ത്ഥന

أَسْتَـوْدِعُ اللَّهَ ديـنَكَ وَأَمانَتَـكَ، وَخَـواتيـمَ عَمَـلِك


“അസ്തവ്ദിഉല്ലാഹ ദീനക്ക വഅമാനതക്ക, വഖവാതീമ അമലിക്ക.”

“താങ്കളുടെ മതചിട്ടയും സത്യസന്ധതയും കര്‍മ്മഫലവും (യാത്രയില്‍ സംരക്ഷിക്കപ്പെടുവാനായി) ഞാന്‍ അല്ലാഹുവില്‍ വിശ്വസിച്ചേല്‍പിക്കുന്നു.”


യാത്രയില്‍ നിന്ന്‍ മടങ്ങിയാല്‍  മുകളിലെ വചനങ്ങളുടെ പുറമെ ഇപ്രകാരം പറയുക :

 آيِبُونَ تَائِبُونَ عَابِدُونَ لِرَبِّنَا حَامِدُونَ


“ആയിബൂന താഇബൂന ആബിദൂന ലിറബ്ബിനാ ഹാമിദൂന്‍.”

“ഞങ്ങള്‍ മടങ്ങുന്നവരും ഞങ്ങളുടെ റബ്ബിനോട്‌ പശ്ചാത്തപിക്കുന്നവരും ഞങ്ങളുടെ റബ്ബിനെ (അല്ലാഹുവിനെ) ആരാധിക്കുന്നവരും ഞങ്ങളുടെ റബ്ബിന് എല്ലാ സ്തുതിയും നന്ദിയും അര്‍പ്പിക്കുന്നവരാണ്.”


പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിച്ചാൽ 


أللّـهُمَّ رَبَّ السَّـمواتِ السّـبْعِ وَما أَظْلَلَـن، وَرَبَّ الأَراضيـنَ السّـبْعِ وَما أقْلَلْـن، وَرَبَّ الشَّيـاطينِ وَما أَضْلَلْـن، وَرَبَّ الرِّياحِ وَما ذَرَيْـن، أَسْـأَلُـكَ خَيْـرَ هذهِ الْقَـرْيَةِ وَخَيْـرَ أَهْلِـها، وَخَيْـرَ ما فيها، وَأَعـوذُ بِكَ مِنْ شَـرِّها وَشَـرِّ أَهْلِـها، وَشَـرِّ ما فيها


“അല്ലാഹുമ്മ റബ്ബ സ്സമാവാത്തി സ്സബ്ഇ വമാ അള്ലല്‍ന, വ റബ്ബല്‍ അര്‍ളീന സ്സബ്ഇ വ മാ അക്ലല്‍ന , വറബ്ബ ശ്വൈയാത്വീന വമാ അള്വലല്ന  , വ റബ്ബ രിയ്യാഹി വമാ ദറയ്ന, അസ്അലുക്ക ഖൈറ ഹാദിഹില്‍ കര്‍യതി വഖൈറ അഹ്ലിഹാ, വ ഖൈറ മാ ഫീഹാ , വഅഊദു ബിക്ക മിന്‍ ശര്‍രിഹാ, വശര്‍രി അഹ്ലിഹാ, വശര്‍രി മാ ഫീഹാ.”

“ഏഴാകാശങ്ങളുടെയും അവ ആവരണം ചെയ്യുന്നതിന്‍റെയും റബ്ബും (സൃഷ്ടാവും, സംരക്ഷകനും, ഉടമയും…), ഏഴ് ഭൂമിയുടെയും അവ വഹിച്ചതിന്‍റെയും റബ്ബും കാറ്റുകളുടെയും അവ അടിക്കപ്പെടുന്നതിന്‍റെയും റബ്ബുമായ അല്ലാഹുവേ! ഈ ഗ്രാമത്തിന്‍റെ (പട്ടണത്തിന്‍റെ സ്ഥലത്തിന്‍റെ…) നന്മയും അതിലെ നിവാസികളുടെ നന്മയും അതിലുള്ള എല്ലാറ്റിന്‍റെയും എല്ലാ നന്മയും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ ഗ്രാമത്തിന്‍റെ തിന്മയില്‍ നിന്നും അതിലെ നിവാസികളുടെ തിന്മയില്‍ നിന്നും അതിലുള്ള എല്ലാറ്റിന്‍റെയും എല്ലാ തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുകയും ചെയ്യുന്നു.”


യാത്രയില്‍ ഉയരം കയറുമ്പോൾ അല്ലാഹു അക്ബർ എന്നും , ഇറക്കം ഇറങ്ങുമ്പോൾ “സുബ്ഹാനല്ലാഹ്”. (“അല്ലാഹു എത്രയധികം പരിശുദ്ധന്‍!”) എന്ന് പറയലും സുന്നത്താണ് 


അങ്ങാടിയിൽ പ്രവേശിക്കുമ്പോൾ 

لا إلهَ إلاّ اللّه وحدَهُ لا شريكَ لهُ، لهُ المُلْـكُ ولهُ الحَمْـد، يُحْيـي وَيُميـتُ وَهُوَ حَيٌّ لا يَمـوت، بِيَـدِهِ الْخَـيْرُ وَهوَ على كلّ شيءٍ قدير


“ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്ക ലഹു, ലഹുല്‍ മുല്‍ക്ക് വലഹുല്‍ ഹംദു, യുഹ്’യീ വയുമീതു വഹുവ ഹയ്യുന്‍ ലാ യമൂത്തു, ബിയദിഹില്‍ ഖൈറു വഹുവ അലാ കുല്ലി ശയ്ഇന്‍ കദീര്‍.”

“യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധന (പ്രാര്‍ത്ഥന, ബലി അറവ്, നേര്‍ച്ച..)ക്ക് അര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് പരമാധികാരം (അവനാണ് പരമാധിപത്യവും)! എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ എന്നെന്നും ജീവിക്കുന്നവനാണ്. മരിക്കുകയില്ല. എല്ലാ നന്മകളും അവന്‍റെ കയ്യിലാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുള്ളവനാണ്!”

നബി (സ) അരുളി : “ആരെങ്കിലും അങ്ങാടിയില്‍ പ്രവേശിക്കുമ്പോള്‍ ഈ ദിക്‌ർ ചൊല്ലിയാല്‍ അയാള്‍ക്ക് ആയിരമായിരം നന്മകള്‍ വീതം രേഖപ്പെടുത്തുകയും അയാളുടെ ആയിരമായിരം തിന്മകള്‍ മായ്ക്കപ്പെടുകയും, (അയാളുടെ പദവികള്‍ ആയിരമായിരം ഉയര്‍ത്തുകയും), അയാള്‍ക്ക് സ്വര്‍ഗത്തില്‍ ഒരു വീട് ഉണ്ടാക്കപ്പെടുന്നതുമാണ്!”


യാത്രയിൽ എവിടെയെങ്കിലും ഇറങ്ങിയാലുള്ള പ്രാർത്ഥന 

أَعـوذُ بِكَلِـماتِ اللّهِ التّـامّاتِ مِنْ شَـرِّ ما خَلَـق


“അഊദു ബികലിമാതില്ലാഹി താമ്മാതി മിന്‍ ശര്‍രി മാ ഹലഖ.”

“അല്ലാഹുവിന്‍റെ സമ്പൂര്‍ണ്ണമായ വചനങ്ങള്‍ (ഖുര്‍ആന്‍) കൊണ്ട് അവന്‍ സൃഷ്ടിച്ചവയുടെ തിന്മയില്‍ നിന്ന്‍ ഞാന്‍ അല്ലാഹുവോട് രക്ഷതേടുന്നു.”

എങ്കില്‍, അയാള്‍ അവിടെ നിന്ന് വീണ്ടും യാത്ര തിരിക്കുന്നതുവരെ അയാളെ (രോഗം, സിഹ്റ്, കണ്ണേറ്, ശാപം, വിഷാദരോഗം..) യാതൊരാപത്തും ബാധിക്കുകയില്ല തന്നെ!

ശേഷം, എവിടെയെങ്കിലും താമസിച്ചാലും, സ്വദേശത്തായിരുന്നാലും ദിവസവും വൈകുന്നേരം ഇത് മൂന്ന്‍ തവണ പറയുക.


സന്തോഷമോ , വെറുപ്പോ ഉള്ള കാര്യങ്ങൾ സംഭവിച്ചാൽ 


الْحَمْـدُ للهِ الَّذي بِنِـعْمَتِهِ تَتِـمُّ الصّـالِحات


“അല്‍ഹംദു ലില്ലാഹില്ലദീ ബിനിഅ്മതിഹി തതിമ്മു സ്വാലിഹാത്ത്.”

“അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും. അവന്റെ അനുഗ്രഹം കൊണ്ടാണ് നന്മകളും സല്‍ക്കര്‍മ്മങ്ങളും പൂര്‍ത്തിയാകുന്നത്!”

വെറുപ്പുളവാകുന്ന  വല്ല കാര്യവുമുണ്ടായാല്‍ നബി(സ) ഇപ്രകാരം പറയുമായിരുന്നു:

 الْحَمْـدُ للهِ على كُـلِّ حَالٍ



“അല്‍ഹംദു ലില്ലാഹി അലാ കുല്ലി ഹാല്‍.”

“എല്ലാ അവസ്ഥയിലും എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്.”



അമുസ്ലിം സലാം ചൊല്ലിയാൽ 

നബി (സ) അരുളി : “വേദക്കാര്‍ നിങ്ങളോട് സലാം പറഞ്ഞാല്‍ നിങ്ങള്‍ പറയുക:

وَ عَلَيْكُم


“വ അലൈക്കും”

(“നിങ്ങള്‍ക്കും”)



കോഴി കൂവിയാൽ 

اللَّهُمَّ إنِّي أَسْأَلُك مِنْ فَضْلِكَ



“അല്ലാഹുമ്മ ഇന്നീ അസ്അലുക മിന്‍ ഫള്ലിക.”

നബി (സ) അരുളി : “കോഴി കൂവുന്നത് നിങ്ങള്‍ കേട്ടാല്‍ നിശ്ചയം അത് (ആ കോഴി അനുഗ്രഹത്തിന്‍റെ) മലക്കിനെ കണ്ടിരിക്കുന്നു. അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ ഔദാര്യത്തില്‍ നിന്ന് ചോദിക്കുക:


കഴുത കരയുന്നതു കേട്ടാൽ 

اللّهُـمَّ اعصِمْنـي مِنَ الشَّيْـطانِ الرَّجـيم


“അല്ലാഹുമ്മ-അ്സ്വിംനീ മിന ശ്വൈത്ത്വാനി അറജീം.”

കഴുത കരയുന്നത് നിങ്ങള്‍ കേട്ടാല്‍ നിശ്ചയം ആ കഴുത പിശാചിനെ കണ്ടിരിക്കുന്നു. അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിനോട് പിശാചില്‍ നിന്നും രക്ഷ ചോദിക്കുക”


രാത്രിയിൽ നായ കുരയ്ക്കുന്നത് കേട്ടാൽ 

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ مَا فيه


“അല്ലാഹുമ്മ ഇന്നീ അഊദു ബിക്ക മിന്‍ ശര്‍രി മാ ഫീഹി.”

അല്ലാഹുവെ നിന്നോട് അതിന്റെ ശറിനെ തൊട്ട് നിന്നോട് കാവൽ തേടുന്നു 

നബി (സ) അരുളി : നിങ്ങള്‍ രാത്രിയില്‍ നായകള്‍ കുരക്കുന്നതോ കഴുതകള്‍ കരയുന്നതോ കേട്ടാല്‍ നിങ്ങള്‍ അല്ലാഹുവിനോട് രക്ഷ ചോദിക്കുക. കാരണം നിങ്ങള്‍ കാണാത്ത ചിലത് (പിശാചുക്കളെയോ മറ്റൊ…) അവ കാണുന്നുണ്ട്.”


ആരെയെങ്കിലും ആക്ഷേപിച്ചാൽ പ്രായശ്ചിത്തമായി പറയേണ്ടുന്നത്


اللهُمَّ فأَيُّمَا مُؤْمِنٍ سَبَبْتُهُ فَاجْعَلْ ذَلِكَ لهُ قُرْبةً إليكَ يَوْمَ القِيَامةِ


“അല്ലാഹുമ്മ ഫഅയ്യുമാ മുഅ്മിനിന്‍ സബബ്തുഹു ഫജ്അല്‍ ദാലിക ലഹു കുര്‍ബതന്‍ ഇലൈക്ക യൌമല്‍ ഖിയാമ.”

“അല്ലാഹുവേ! ഏതൊരു സത്യവിശ്വാസിയെ ഞാന്‍ ആക്ഷേപിച്ചുവോ, അവനത് (ആ ആക്ഷേപിക്കപ്പെടല്‍, അതിന്‍റെ ദുഃഖം) വിചാരണനാളില്‍ നിന്നിലേക്ക്‌ ഒരു അടുപ്പബന്ധത്തിനുള്ള പുണ്യമാക്കി തീര്‍ക്കേണമേ.”


ഒരു മുസ്ലിമിനെ പ്രശംസിക്കേണ്ടതായി വന്നാൽ 

أَحْسِبُ فُلاَنًا، وَاللَّهُ حَسِيبُهُ ، ولاَ  أُزكى ءَلي اللهِ  أَحدًا


അഹ്സബു  ഫുലാനൻ , അള്ളാഹു ഹസീബുഹു ,വലാ ഉസക്കീ അലാല്ലഹി അഹദാ

അവനെ കുറിച്ച് ഞാന്‍ അങ്ങനെ ധരിക്കുന്നു. എന്നാല്‍ അല്ലാഹുവിനാണ് സൂക്ഷ്മമായി അവനെ കണക്കാക്കുന്നത്. അല്ലാഹുവിന്‍റെ പ്രശംസക്ക് മുമ്പില്‍ ഞാന്‍ ആരെയും മുന്തിക്കുന്നില്ല

ന‌ബി (സ) പ‌റ‌ഞ്ഞു: “നി‌ങ്ങ‌ളി‌ലൊ‌രാൾ‌ക്ക്‌ ത‌ന്റെ സ്‌‌നേ‌ഹി‌ത‌നെ പ്ര‌ശം‌സി‌ക്കൽ നിർ‌ബ‌ന്ധ‌മാ‌യാൽ, അ‌വൻ അ‌റി‌യു‌ന്നുവെ‌ങ്കിൽ മാ‌ത്രം (മു‌ക‌ളി‌ലെ പോ‌ലെ) പ‌റ‌യ‌ട്ടെ.”


മറ്റൊരാളാൽ പ്രശംസിക്കപ്പെട്ടാൽ പറയേണ്ടുന്നത്


اللَّهُمَّ لاَ تُؤَاخِذْنِي بِمَا يَقُولُونَ, وَ اغْفِرْ لِي مَا لاَ يَعْلَمُونَ [وَ اجْعَلْنِي خَيْرًا مِمَّا يَضُنُّون]


“അല്ലാഹുമ്മ ലാ തുആഹിദ്നീ ബിമാ യകൂലൂന, വഗ്ഫിര്‍ലീ മാ ലാ യഅ്ലമൂന [വജ്അല്‍നീ ഖൈറന്‍ മിമ്മാ യളുന്നൂന്‍].

“അല്ലാഹുവേ! അവര്‍ പറയുന്ന (നന്മ എടുത്തുപറയുന്നതിന്, ലോകമാന്യം – റിയാഅ് ഉണ്ടാക്കുന്ന) ഈ കാര്യത്തിന് നീ എന്നെ പിടിച്ചു ശിക്ഷിക്കരുതേ. അവരുടെ ഈ (‘മാശാഅ് അല്ലാഹ്’, ‘തബാറക്കല്ലാഹ്’, ‘അല്ലാഹു ഉദ്ദേശിച്ചത് കൊണ്ടും, അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ടും’ എന്ന്‍ പറയാതെ പുകഴ്ത്തുന്ന…) അറിവില്ലായ്മ എനിക്ക് നീ പൊറുത്തുതരേണമേ. അവര്‍ കരുതുന്നതിനേക്കാള്‍ എന്നെ നീ ഉത്തമനാക്കേണമേ.)”



ഹജ്ജിലെയും , ഉംറയിലെയും തല്‍ബിയത്ത്‌ 


لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ والنِّعْمَةِ، لَكَ والمُلْكُ، لَا شَرِيكَ لَكَ


“ലബ്ബയ്കല്ലാഹുമ്മ ലബ്ബയ്ക്, ലബ്ബയ്ക ലാ ശരീക ലക ലബ്ബയ്ക്, ഇന്നല്‍-ഹംദ, വന്നിഅ്മത്ത, ലക വല്‍-മുല്‍ക്, ലാ ശരീക ലക.”

(“അല്ലാഹുവേ! നിന്‍റെ വിളിക്ക് ഞാനിതാ ഉത്തരം നല്‍കിയിരിക്കുന്നു. നിന്‍റെ വിളി ഞാന്‍ കേട്ടെത്തിയിരിക്കുന്നു. നിനക്ക് ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ടിപ്പിലോ സംരക്ഷണത്തിലോ ആരാധനക്കര്‍ഹനാകുവാനുള്ള അധികാരത്തിലോ ഒന്നും യഥാര്‍ത്ഥത്തില്‍ യാതൊരു പങ്കുകാരുമില്ല. നിന്‍റെ വിളിക്ക് ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു. നിശ്ചയം, എല്ലാ സ്തുതിയും നന്ദിയും നിനക്കാണ്. (കാരണം) എല്ലാ അനുഗ്രഹങ്ങളും നിന്നില്‍ നിന്നാണ്. (എല്ലാറ്റിലും) പരമാധികാരവും നിനക്കാണ്. (ഇവയൊന്നിലും) നിനക്ക് യാതൊരു പങ്കുകാരുമില്ലതന്നെ!”)


ഹജറുൽ അസ്‌വദ്ന്റെ നേരെ എത്തിയാൽ 

اللهُ أَكْـبَر

“അല്ലാഹു അക്ബര്‍”

(“അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്.”)


നബി(സ) ഒട്ടകത്തിന്മേല്‍ കഅ്ബ ത്വവാഫ്‌ ചെയ്തു. അവിടുന്ന് ആ (‘ഹജറുല്‍ അസ് വദു’ള്ള) മൂലയില്‍ എല്ലാ തവണയും എത്തുമ്പോഴും തന്‍റെ അടുത്തുള്ള സാധനം (വടി) കൊണ്ട് അതിലേക്ക് ചൂണ്ടി പറഞ്ഞു: “അല്ലാഹു അക്ബര്‍.”


ഹജറുല്‍ അസ്’വദിന്‍റെയും റുകുനുല്‍ യമാനിയുടെയും ഇടയിലെ പ്രാര്‍ത്ഥന

رَبَّنَا آتِنَا في الدُّنْيَا حسَنَةً وفي الآخِرَةِ حسَنةً وقِنَا عذَابَ النَّارِ


“റബ്ബനാ ആതിനാ ഫിദ്ദുന്‍യാ ഹസന, വഫില്‍ ആഖിറതി ഹസന, വഖിനാ അദാബന്നാര്‍.”

(“ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ക്ക്‌ ഈ ലോകത്ത്‌ നീ നന്മ(സല്‍ക്കര്‍മ്മങ്ങള്‍, മാപ്പ്, സൗഖ്യ ജീവിതമെല്ലാം…) നല്‍കേണമേ. പരലോകത്തും നീ ഞങ്ങള്‍ക്ക് നന്മ (പ്രതിഫലവര്‍ദ്ധനവ്, മാപ്പ്, സ്വര്‍ഗീയ സൗഖ്യജീവിതമെല്ലാം…) നല്‍കേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ.”)


സ്വഫായിലും മര്‍വയിലും നില്‍ക്കുമ്പോൾ

إِنَّ الصَّفَا والمَرْوَةَ مِنْ شَعائرِ الله


(“തീര്‍ച്ചയായും സ്വഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു”) (ഖുര്‍ആന്‍ 2:158)

നബി(സ) യുടെ ഹജ്ജ്‌ ജാബിര്‍(റ) വിശദീകരിച്ചപ്പോള്‍ പറഞ്ഞു: “നബി(സ) സ്വഫാ മലയുടെ അടുത്തെത്തിയപ്പോള്‍ ഇപ്രകാരം പാരായണം ചെയ്തിരുന്നു:


ആയത്തിന്റെ പൂർണ്ണ രൂപം 

إِنَّ الصَّفَا وَالْمَرْوَةَ مِن شَعَائِرِ اللَّهِ ۖ فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ فَلَا جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا ۚ وَمَن تَطَوَّعَ خَيْرًا فَإِنَّ اللَّهَ شَاكِرٌ عَلِيمٌ



ശേഷം അവിടുന്ന് (സ) പറഞ്ഞു:

 أَبْدَأُ بِمَا بَدَأَ اللهُ بِهِ

“അബ്ദഉ ബിമാ ബദഅ അല്ലാഹു ബിഹി”.

“ഞാനും അല്ലാഹു ആരംഭിച്ചത് കൊണ്ട് ആരംഭിക്കുന്നു.”


സ്വഫാ മലയിൽ എത്തിയാൽ 

لَا إِلهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وهُوَ عَلى كُلِّ شَيءٍ قَديرٌ، لَا إِلَهَ إِلَّا اللهُ وَحْدَهُ أَنْجَزَ وَعْدَهُ، وَنَصَرَ عَبْدَهُ وَهَزَمَ الأَحْزَابَ وَحْدَهُ


“ലാ ഇലാഹ ഇല്ലല്ലാഹു, വഹ്ദഹു, ലാ ശരീക്കലഹു, ലഹുല്‍-മുല്‍ക്കു, വലഹുല്‍-ഹംദു, വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍; ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു; അന്‍ജസ വഅ്ദഹു, വനസ്വറ അബ്ദഹു, വഹസമല്‍ അഹ്സാബ വഹ്ദഹു”.

(“യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരം അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്! യാഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ (അല്ലാഹു) ഏകനാണ്. അവന്‍ തന്‍റെ വാഗ്ദാനം പാലിച്ചു. അവന്‍ തന്‍റെ അടിമയെ സഹായിച്ചു. ശത്രു സേനകളെ (ഞങ്ങളുടെ കൈകളിലൂടെ) അവന്‍ ഒറ്റക്ക് പരാജയപ്പെടുത്തി.”)

പിന്നീട് അവിടുന്ന് (സ) അപ്രകാരം മൂന്ന്‍ പ്രാവശ്യം പറഞ്ഞു. ഓരോ പ്രാവശ്യത്തിനുമിടയില്‍ (ഇഹപര കാര്യങ്ങള്‍ക്ക് വേണ്ടി) പ്രാര്‍ത്ഥിക്കുകയും ചെയ്തു. സഫാ മലയില്‍ ഈ ചെയ്തതു പോലെയെല്ലാം പിന്നീട് മര്‍വാ മലയില്‍ വെച്ചും ചെയ്തു.



അറഫാ ദിവസത്തിൽ ചൊല്ലേണ്ടുന്ന ദിക്‌ർ


لا إلهَ إلاّ اللّهُ وَحْـدَهُ لا شَـريكَ له، لهُ المُلـكُ ولهُ الحَمـد، وهوَ على كلّ شيءٍ قدير



“ലാ ഇലാഹ ഇല്ലല്ലാഹു, വഹ്ദഹു ലാ ശരിക്കലഹു, ലഹുല്‍-മുല്‍കു, വലഹുല്‍-ഹംദു, വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍.”

(“യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരം അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അല്ലാഹു സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവാനാണ്!”

‘അറഫ’യിലെ പ്രധാന ദിക്റും പ്രാര്‍ത്ഥനയും ഇതാണ്.


ജംറകളിലെ ഏറുകളിൽ പറയേണ്ടുന്നത് 


 الله اكبر

“അല്ലാഹു അക്ബര്‍!”

(അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്!”)

പിന്നീട്, നബി(സ) ഒന്നാം ജംറ എറിഞ്ഞ ശേഷവും രണ്ടാം ജംറ എറിഞ്ഞ ശേഷവും അല്‍പം മുന്നോട്ട് നീങ്ങിനിന്ന്‍ ഇരുകൈകളും ഉയര്‍ത്തി ഖിബ് ലക്ക് നേരെ തിരിഞ്ഞു പ്രാര്‍ത്ഥിച്ചു. (അപ്രകാരം ചെയ്യുക)

എന്നാല്‍, മൂന്നാമത്തെ ജംറയായ ജംറത്തുല്‍ അഖബയില്‍ എറിയുമ്പോള്‍ ഓരോ കല്ലിനോടൊപ്പവും “അല്ലാഹു അക്ബര്‍” എന്ന്‍ ചൊല്ലുക മാത്രമാണ് നബി(സ) ചെയ്തത്. ശേഷം, അവിടെ നില്‍ക്കാതെ (പ്രാര്‍ത്ഥിക്കാതെ) പിരിഞ്ഞ് പോകുകയും ചെയ്തു.


ഹജ്ജിലെയും മറ്റും അറവ് (ബലി) നടത്തുമ്പോഴുള്ള പ്രാര്‍ത്ഥന


بِسْمِ اللهِ واللهُ أَكْبَرُ، (اللَّهُمَّ مِنْكَ ولَكَ)، اللَّهُمَّ تَقَبَّلْ مِنِّي


‘ബിസ്മില്ലാഹ്, അല്ലാഹു അക്ബര്‍, (അല്ലാഹുമ്മ മിന്‍ക വലക,) അല്ലാഹുമ്മ തഖബ്ബല്‍ മിന്നീ.”

(“അല്ലാഹുവിന്‍റെ നാമത്തില്‍, അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്. (അല്ലാഹുവേ! ഇത് നിന്നില്‍ നിന്നും, ഇത് നിനക്കുള്ളതുമാണ്.) അല്ലാഹുവേ! ഇത് എന്നില്‍ നിന്നും സ്വീകരിക്കേണമേ”)



കണ്ണേറു ബാധിച്ചാൽ

 (بِسْمِ اللهِ (ثَلاثاً

 “ബിസ്മില്ലാഹ്” (മൂന്ന്‍ തവണ)

(أَعُوذُ باللهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ. (سبع مرات

“അഊദു ബില്ലാഹി വ ഖുദ്റതിഹി മിന്‍ ശര്‍രി മാ അജിദു വഉഹാദിറു.”

“അല്ലാഹുവിന്‍റെ അപരിമിതമായ ശക്തികൊണ്ട് എന്നെ ബാധിച്ചതിന്‍റെയും ഞാന്‍ ഭയപ്പെടുന്നതിന്‍റെയും വിഷമത്തില്‍ നിന്ന് അല്ലാഹുവിനോട് ഞാന്‍ രക്ഷതേടുന്നു.”


ഹദീസുകളിൽ വന്ന മറ്റു ദുആകൾ 

أَعُوذُ بِكَلِمٰاتِ اللهِ التَّامَّة، مِنْ كُلِّ شَيْطٰانٍ وَهٰامَّة، وَمِنْ كُلِّ عَيْنٍ لاٰمَّة مٰا شٰاءَ اللهُ لاٰ قُوَّةَ إِلاَّ بِالله

بِاسْمِ اللهِ يُبْرِيكَ. وَمِنْ كُلِّ دَاءٍ يَشْفِيكَ. وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ. وَشَرِّ كُلِّ ذِي عَيْنٍ 



വല്ല വസ്തുവും അല്ലെങ്കിൽ വല്ലവരുടെയും വസ്ത്രമോ ശബ്ദമോ മറ്റെന്തെങ്കിലും കാര്യങ്ങളോ നമ്മെ ആകർഷിച്ചാൽ مٰا شٰاءَ الله എന്നോ تَبٰارَكَ الله എന്നോ ചൊല്ലിയാൽ,നമ്മുടെ കണ്ണേറ് ഏൽക്കുന്നത് തടയാവുന്നതാണ്.


കണ്ണേറിനെപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ ഈ ലിങ്ക് ഉപയോഗപ്പെടുത്തുക  




ഭയപ്പെടുകയോ , ഞെട്ടുകയോ ചെയ്‌താൽ 

لا إلهَ إلاّ اللّهُ

“ലാഇലാഹ ഇല്ലല്ലാഹു.”

“ അല്ലാഹു അല്ലാതെ ഒരു ആരാധ്യനുമില്ല”



അറക്കുമ്പോൾ 

بِسْمِ اللهِ واللهُ أَكْبَرُ، (اللَّهُمَّ مِنْكَ ولَكَ)، اللَّهُمَّ تَقَبَّلْ مِنِّي


‘ബിസ്മില്ലാഹ്, അല്ലാഹു അക്ബര്‍, (അല്ലാഹുമ്മ മിന്‍ക വലക,) അല്ലാഹുമ്മ തഖബ്ബല്‍ മിന്നീ.”

(“അല്ലാഹുവിന്‍റെ നാമത്തില്‍, അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്. (അല്ലാഹുവേ! ഇത് നിന്നില്‍ നിന്നും, ഇത് നിനക്കുള്ളതുമാണ്.) അല്ലാഹുവേ! ഇത് എന്നില്‍ നിന്നും സ്വീകരിക്കേണമേ”)



പിശാചിന്‍റെ കുതന്ത്രം , സിഹിർ മുതലായവ വന്നു പെട്ടാൽ


أَعُوذُ بكَلِمَاتِ اللهِ التَّامَّاتِ الَّتِي لَا يُجَاوِزُهُنَّ بَرٌّ ولَا فَاجرٌ مِنْ شّرِّ مَا خَلقَ، وبَرَأَ وذَرَأَ، ومِنْ شَرِّ مَا يَنْزِلُ مِنَ السَّمَاءِ وِمنْ شَرِّ مَا يَعْرُجُ فيهَا، ومِن شَرِّ مَا ذَرَأَ في الأَرْضِ ومِنْ شَرِّ مَا يَخْرُجُ مِنْهَا، وِمنْ شَرِّ فِتَنِ اللَّيْلِ والنَّهارِ، ومِنْ شَرِّ كُلِّ طارِقٍ إِلَّا طَارِقاً يَطْرُقُ بخَيْرٍ يَا رَحْمَنُ


ജിബ്രീല്‍(അ) വന്നു നബി(സ)യോട് പറഞ്ഞു, (പിശാചിന്‍റെ വിട്ടുമാറാത്ത ചതി) മാറ്റുവാന്‍ ഇപ്രകാരം പറയുക:

“അഊദു ബികലിമാതില്ലാഹി ത്താമ്മത്തില്ലത്തീ ലാ യുജാവിസുഹുന്ന ബര്‍റുന്‍ വലാ ഫാജിറുന്‍ മിന്‍ ശര്‍രി മാ ഹലഖ, വബറഅ വ ദറഅ, വ മിന്‍ ശര്‍രി മാ യന്സിലു മിനസ്സമാഇ വമിന്‍ ശര്‍രി മാ യഅ്റുജു ഫീഹാ, വമിന്‍ ശര്‍രി മാ ദറഅ ഫീല്‍-അര്‍ളീ വമിന്‍ ശര്‍രി മാ യഹ്രുജു മിന്‍ഹാ, വമിന്‍ ശര്‍രി ഫിതനില്ലൈലി വന്നഹാരി, വമിന്‍ ശര്‍രി കുല്ലി ത്വാരിക്കിന്‍ ഇല്ല ത്വാരിഖന്‍ യത്വ്-റുഖു ബി ഖൈരിന്‍ യാ റഹ്മാന്‍.”

“പുണ്യവാനോ കുറ്റവാളിക്കോ അതിരുതകര്‍ക്കാന്‍ കഴിയുന്നതല്ലാത്ത ‘അല്ലാഹുവിന്‍റെ സമ്പൂര്‍ണ്ണ വചനങ്ങള്‍ (ഖുര്‍ആന്‍)’ കൊണ്ട് അവന്‍ സൃഷ്ടിച്ചവയുടെ എല്ലാ തിന്മയില്‍ നിന്നും ഞാന്‍ അല്ലാഹുവോട് രക്ഷതേടുന്നു. ആകാശത്തില്‍ നിന്നിറങ്ങുന്നവയുടെയും, അവിടേക്ക് കയറിപോകുന്നവയുടെയും എല്ലാ തിന്മയില്‍ നിന്നും. അവന്‍ ഭൂമിയില്‍ വിതച്ചവയുടെയും അതില്‍ നിന്ന് പുറപ്പെടുന്നവയുടേയും എല്ലാ തിന്മയില്‍ നിന്നും. രാപകലുകളിലെ എല്ലാ ക്ലേശങ്ങളില്‍ നിന്നും. രാത്രി വന്നു ഭവിക്കുന്ന എല്ലാറ്റിന്‍റെയും (നന്മയുമായി വരുന്നവ ഒഴികെയുള്ളവയുടെ) തിന്മകളില്‍ നിന്നും പരമകാരുണ്യവാനേ (അല്ലാഹുവേ)! ഞാന്‍ നിന്നോട് രക്ഷതേടുന്നു.”

റസൂല്‍(സ) പറഞ്ഞു: മുഫ൪രിദൂന്‍ (സ്വ൪ഗ്ഗത്തിലേക്ക്) മുന്‍കടന്നു കഴിഞ്ഞു: പ്രവാചകരേ ആരാണ് മുഫ൪രിദൂന്‍ എന്നു സഹാബാക്കള്‍ ആരാഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു: അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന പുരുഷന്‍മാരും സ്ത്രീകളുമാണവ൪.(മുസ്‌ലിം റഹ് )

മുഹമ്മദ് ഇബ്ന് കഅബ് അൽ കുർദി رحمه الله  പറഞ്ഞു:അല്ലാഹുവിന്റെ സ്മരണ ഉപേക്ഷിക്കുന്നതിൽ ആർക്കെങ്കിലും ഇളവ് നൽകപ്പെട്ടിരുന്നുവെങ്കിൽ  അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന യോദ്ധാക്കൾക്ക് ലഭിച്ചേനെ! പക്ഷേ അവരോട് പോലും അള്ളാഹു പറഞ്ഞത്: "സത്യവിശ്വാസികളേ, നിങ്ങള്‍ ഒരു (സൈന്യ) സംഘത്തെ കണ്ടുമുട്ടിയാല്‍ ഉറച്ചുനില്‍ക്കുകയും അല്ലാഹുവെ അധികമായി സ്മരിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം”.(ഖു൪ആന്‍:8/45)


No comments:

Post a Comment