Friday 5 June 2020

ജുനൈദുൽ ബഗ്ദാദി (റ)




ഇമാം ജുനൈദുല്‍ ബഗ്ദാദി (റ) വിവരിക്കുന്നു ‘അല്ലാഹുവിന്റേയും അടിമയുടേയും ഇടയിലുള്ള ഒരു രഹസ്യകാര്യമാണ് ഇഖ്‌ലാസ്. ഒരു മലക്കും അതറിയില്ല, അറിഞ്ഞാല്‍ മലക്കിനു രേഖപ്പെടുത്താന്‍ കഴിയും. ഒരു പിശാചിനും അതു മനസിലാകില്ല, മനസിലായാല്‍ അവനതു ദുഷിപ്പിക്കാന്‍ സാധിക്കും. ഒരു ദേഹേച്ഛയ്ക്കും അതു ഗ്രഹിക്കാനാകില്ല, അതിനു കഴിയുമെങ്കില്‍ വശീകരിച്ചെടുക്കാനാകും’.

അല്ലാഹുവിന്റെ  ആളുകളാണ് ഔലിയാക്കൾ അല്ലാഹു കൽപ്പിച്ചത് പ്രവർത്തിക്കുകയും നിരോധിച്ചത് പൂർണമായും വെടിഞ്ഞു ജീവിക്കുന്നവരാണവർ ആന്തരിക ശുദ്ധീകരണത്തിലൂടെ കർമ്മങ്ങൾ നിർവ്വഹിച്ച് അല്ലാഹുവിലേക്ക് അടുക്കലാണ് അവരുടെ പ്രധാന ലക്ഷ്യം ഈ മഹത്തായ ഉദ്ദേശ നിർവ്വഹണത്തിന് എന്തു ത്യാഗവും സഹിക്കാൻ അവർ തയ്യാറാണ് ഭൗതിക വിലക്കുകളും ശരീര ഇച്ഛകളും പൈശാചിക പ്രേരണകളും അവരുടെ മനക്കരുത്തിന്റെ ഉരുക്കുകോട്ടക്കു മുമ്പിൽ തകർന്നടിയും അവരുടെ ചരിത്രങ്ങൾ പഠിക്കുന്നതിലൂടെ നമുക്ക് കിട്ടുന്നതും ഈയൊരു ആത്മീയ ധൈര്യമാണ്  അത്തരം ഔലിയാക്കളിൽ  ഉന്നതനാണ് ഹിജ്റ 297-ൽ വഫാത്തായ സയ്യിദുത്വഇഫ: അബുൽ ഖാസിം ശൈഖ് ജുദൈദുൽ ബഗ്ദാദി (റ)

ശൈഖവർകളുടെ ചരിത്ര പാഠങ്ങളിൽ നിന്ന് ആത്മീയ ദാഹികൾക്ക് നിരവധി  അമൂല്യ മുത്തുകൾ പെറുക്കിയെടുത്ത് ജീവിതത്തിൽ പകർത്താനുണ്ട് ശൈഖ് ജുനൈദുൽ ബഗ്ദാദിയുടെ ജീവിതത്തിലേക്ക് ചെറിയൊരു എത്തിനോട്ടമാണ് ഈ ചരിത്രം  ഹിജ്റ 627-ൽ വഫാത്തായ ഇമാം ഫരീദുദ്ദീനിൽ അത്വാർ (റ) തദ്കിറത്തുൽ ഔലിയാ ആണ് പ്രധാന അവലംബം തെറ്റു കുറ്റങ്ങളില്ലാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും വായനക്കാരുടെ ശ്രദ്ധയിൽ വല്ല പോരായ്മയും ശ്രദ്ധയിൽ പെട്ടാൽ സ്നേഹ ബുദ്ധ്യാ ഉണർത്തണം ഈയൊരു കർമ്മം അല്ലാഹു സ്വീകരിക്കട്ടെ ആമീൻ


ഔലിയാക്കൾ

അല്ലാഹുവിന്റെ ഇഷ്ട ദാസൻമാരാണ് ഔലിയാക്കൾ ആരാധനാ കർമ്മങ്ങളിലുള്ള കൃത്യനിഷ്ഠയും പാപ വർജ്ജിത ജീവിതവും കൊണ്ട് അല്ലാഹുവിന്റെ തൃപ്തി  കരസ്ഥമാക്കാൻ ഇവർക്കു സാധിച്ചു ജീവിത വിശുദ്ധിയിലൂടെ ആത്മീയ മേഖലയിലെ ഉന്നതിയിലെത്തിയ ഇവരിലൂടെയാണ് ആത്മീയ മണ്ഡലങ്ങൾ നിയന്ത്രിക്കപ്പെടുന്നത് ഔലിയാക്കളില്ലെങ്കിൽ ലോകത്തിന് നിലനിൽപ്പില്ലെന്നാണ് യാഥാർത്ഥ്യം
അതുകൊണ്ട് തന്നെ ഔലിയാക്കളുടെ ചരിത്രങ്ങൾ വായിക്കുന്നതിലും പഠിക്കുന്നതിലും അവരുടെ ഉപദേശ നിർദ്ദേശങ്ങൾ ശ്രവിക്കുന്നതിലും അവകൾ ഉൾകൊണ്ട് ജീവിക്കുന്നതിലുമാണ് മനുഷ്യന്റെ പാരത്രിക വിജയം ഉറപ്പു വരുത്താനുള്ള ഏക മാർഗ്ഗം

ഹിജ്റ 627- ൽ വഫാതായ ഇമാം ഫാരിലുദ്ദീനിൽ അത്വാർ (റ) എഴുതുന്നു: അൽ ഉസ്താദ് അബൂഅലിയുദ്ദഖാഖ് (റ) നോട് ചോദിച്ചു, ഔലിയാക്കളുടെയും മശാഇഖുമാരുടെയും ഉപദേശ നിർദ്ദേശങ്ങൾ കേൾക്കുകയും അവരുടെ പ്രവർത്തനങ്ങളെ പോലെ പ്രവർത്തിക്കുവാൻ കഴിയാതിരിക്കുകയും ചെയ്യുന്നവന് അവരുടെ ഉപദേശങ്ങൾ ശ്രദ്ധിച്ച് കേൾക്കുന്നതുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടോ?

ശൈഖ് അബൂഅലിയ്യുദ്ദഖാഖ് (റ) പറഞ്ഞു: അതേ, രണ്ട് നേട്ടങ്ങളുണ്ട്

ഒന്ന് - ശ്രദ്ധിച്ച് കേൾക്കൽ കൊണ്ട് മനക്കരുത്ത് ശക്തിപ്പെടുകയും ആത്മീയ മാർഗ്ഗത്തിലുള്ളവന് ആത്മീയതയിൽ ഇത്തരം ഉപദേശങ്ങൾ പ്രേരണ നൽകുകയും ചെയ്യും

രണ്ട്: കേൾവിക്കാരന് താൻ ചെയ്യുന്ന കർമ്മങ്ങളിൽ ഉൾനാട്ട്യമുണ്ടെങ്കിൽ അതില്ലാതാവും അറിവിൽ ഞാൻ ഇവരോട് അടുത്ത് പോലും എത്തില്ലെന്ന് അവന് മനസ്സിലാവും ശൈഖുൽ മഹ്ഫൂള് (റ) പറഞ്ഞു നിന്റെ തുലാസ് കൊണ്ട് നീ സൃഷ്ടികളെ തൂക്കരുത് ദൃഢജ്ഞാനികളുടെ തുലാസ് കൊണ്ട് നീ നിന്നെ തൂക്കൂ അപ്പോൾ അവരുടെ മഹത്വവും നിന്റെ നശീകരണവും നിനക്ക് മനസ്സിലാവും (തദ്കിറത്തുൽ ഔലിയാഅ്: 33)

മേൽ ഉദ്ധരണിയിൽ നിന്നു തന്നെ ഔലിയാക്കളുടെ ജീവചരിത്ര ദർശനത്തിന്റെ മഹത്വം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാം ഇതുകൊണ്ട് തന്നെ വിശുദ്ധ ഖുർആനിലും തിരുനബി (സ) യുടെ ഹദീസുകളിലും ഔലിയാക്കളുടെ ചരിത്രങ്ങളും തത്വോപദേശങ്ങളും കാണാം സൂറത്തുൽ കഹ്ഫ്, സൂറത്തു ലുഖ്മാൻ, സൂറത്തു മർയം, സൂറത്തു ആലുഇംറാൻ, സൂറത്തുന്നംല്, സൂറത്ത് യാസീൻ തുടങ്ങിയവ അതിൽ ചിലതാണ്


വലിയ്യിന്റെ വിശ്വാസം

ശരിയായ വിശ്വാസം വെച്ച് പുലർത്തുന്നവരാണ് അഹ്ലുസുന്നത്തി വൽ ജമാഅത്തുകാർ ഈ വിശ്വാസത്തിലല്ലാതെ അല്ലാഹുവിന് ഔലിയാക്കൾ ഉണ്ടാവുകയില്ലെന്ന് നാം മനസ്സിലാക്കണം ശൈഖ് അബ്ദുൽ അസീസ് ദബ്ബാഗ് (റ) പറയുന്നു: അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസത്തിലല്ലാതെ അല്ലാഹുവിന് വലിയ്യേയില്ല (അൽ ഇബ്രീസ്: 36)

ശരിയായ വിശ്വാസ പാത പിൻപറ്റിയവരായ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തുകാർ പിൽക്കാലത്ത് അശ്അരിയ്യ, മാതുരീദിയ്യ മദ്ഹബുകൾ പിൻപറ്റിയവരാണ് ശാഫിഈ മദ്ഹബുകാരനും ശഅ്റാനിയ്യാ ത്വരീയത്തിന്റെ ഖുത്വുബുമായ ഇമാം ശഅ്റാനി (റ) എഴുതുന്നു:

സഹോദരാ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസ സരണി ഇമാം അബൂമൻസൂറിൽ മാതുരീദി (റ) ഇമാം അബുൽ ഹസൻ അശ്അരി (റ) എന്നീ രണ്ട് ഇമാമുകളുടെ വാക്കിൻമേലാകുന്നു ഇവരെ പിൻപറ്റിയവർ ശരിയായ വിശ്വാസത്തിലാകുന്നു മാതുരീദിയക്കാർ മാ വറാഉന്നഹറിൽ മാത്രമേയുള്ളൂ അശ്അരിയ്യക്കാർ, ഖുറാസാൻ, ഇറാഖ്, ശ്യാം, മിസ്വർ മൊറോക്കോ, തുടങ്ങി മറ്റു ഇസ്ലാമിക നാടുകളിലും  ഉണ്ട് (അൽ ബവാഇദുൽ കശ് വിയ്യ: 90)

വലിയ്യ് എന്ന വാചകത്തിന്റെ ബഹുവചനമാണ് ഔലിയാഅ് മലയാളത്തിൽ ഔലിയാക്കൾ എന്നാണ് നാം പറയാറുള്ളത് വലിയ്യ് എന്ന വാചകത്തിന്റെ അർത്ഥം രണ്ട് നിലക്കാണ് പറയാറുള്ളത് രണ്ടാം ശാഫിഇയും ഔലിയാക്കളിലെ ഖുത്വുബുമായ ഇമാം നവവി (റ) എഴുതുന്നു: വലിയ്യിന്റെ അർത്ഥം രണ്ട് നിലയിലാണ്

ഒന്ന്: പാപങ്ങളില്ലാത്ത നന്മ ചെയ്യാനേറ്റെടുത്തവൻ

രണ്ട്: അല്ലാഹു അവരുടെ സംരക്ഷണം ഏറ്റെടുത്തു (ബുസ്താനുൽ ആരിഫീൻ: 65)

അതുകൊണ്ട് തന്നെ പാപവർജ്ജിത ജീവിതം (മഹ്ഫൂള്) നയിക്കുന്നവരാണ് ഔലിയാക്കൾ എന്നാൽ അമ്പിയാക്കന്മാരെ പോലെ പാപം തീരെ സംഭവിക്കാത്തവരല്ല (മഅ്സൂം) ഇമാം അബ്ദുൽ കരിം ഖുശൈരി (റ) എഴുതുന്നു: വലിയ്യ് പാപം വെടിഞ്ഞ് ജീവിക്കുന്നവനാവൽ നിർബന്ധമാകുന്നു തെറ്റുകളിൽ വ്യാപൃതനായികൊണ്ടേയിരിക്കരുത് (അർരിസാലത്തുൽ ഖുശൈരി ഫീ ഇൽമിത്വസ്വവ്വുഫ്: 329)

വലിയ്യിൽ നിന്ന് അമ്പിയാക്കന്മാരെപ്പോലെ തീരെ തെറ്റുകൾ സംഭവിക്കില്ലെന്നത് ശരിയല്ല മറിച്ച് അവർ തെറ്റുകളിൽ നിന്ന് കാക്കപ്പെട്ടവരാണെങ്കിലും അവരിൽ നിന്ന് തെറ്റുകൾ സംഭവിച്ചാൽ അതു കാരണം വിലായത്ത് നഷ്ടപ്പെടുകയില്ല അവർ ഉടനെ തന്നെ തൗബ ചെയ്യും തെറ്റുകളിൽ വ്യാപൃതനായിട്ടവരെ കാണുകയില്ല

ഇമാം ഖുറൈശി (റ) എഴുതുന്നു: ഔലിയാക്കളുടെ വിശ്വാസം ബിദ്അത്തുകളിൽ നിന്ന് സംരക്ഷിക്കപ്പെട്ടതാണ് (അർരിസാലത്തുൽ ഖുശൈരി: 14)

അതുകൊണ്ട് ബിദ്അത്തുകാരുടെ കൂട്ടത്തിൽ നിന്ന് വലിയ്യ് ഉണ്ടാവുകയില്ല മാത്രമല്ല ഒരു സ്വാലിഹായ മനുഷ്യൻ പോലും അവരിൽ ഉണ്ടാവുകയില്ല മനുഷ്യന്റെ വിശ്വാസം ശരിയായാൽ കർമ്മങ്ങൾ ശരിയായ രീതിയിൽ അനുഷ്ഠിക്കലാണ് ജീവിത വിജയത്തിനുള്ള മാർഗ്ഗം ആരാധനകളിൽ  ഐഹിക ചിന്തകളില്ലാതെ അല്ലാഹുവിന്റെ പൊരുത്തം മാത്രം കാംക്ഷിച്ച് ഏത് ദുർഘട നിമിഷങ്ങളേയും തരണം ചെയ്ത് ആത്മീയ വിഹായസിലൂടെ സഞ്ചരിക്കുന്നവരാണല്ലോ ഔലിയാക്കൾ അവരിൽ പ്രശസ്തനാണ് സയ്യിദുത്വാഇഫ: ശൈഖ് അബ്ദുൽ ഖാസിം ജുനൈദ് ബ്നു മുഹമ്മദുൽ ബഗ്ദാദി (റ)

ഖുത്വുബുൽ ഉലും

ഔലിയാക്കളിലെ ഉന്നതരായ വിഭാഗമാണ് ഖുത്വുബുകൾ ഔലിയാഇന്റെ നേതാവിനാണ്  ഖുത്വുബ് എന്നു പറയുക ഒരേ കാലഘട്ടത്തിൽ ഒന്നിലധികം ഖുത്വുബുകൾ ഉണ്ടാവാം എന്നാൽ അൽ ഖുത്വുബ് ഒരാളാണുണ്ടാവുക സ്വഹാബത്തിനു ശേഷമുള്ള ഉന്നതസ്ഥാനക്കാരാണ് ഖുത്വുബുകൾ ലോകാവസാനം വരെ ഇവർ ഉണ്ടാവുക തന്നെ ചെയ്യും

ഇമാം ശഅ്റാനി (റ)   എഴുതുന്നു: സ്വഹാബത്തിനു ശേഷം ഔലിയാക്കളിൽ ഉന്നതരാണ് ഖുത്വുബുകൾ (അൽ യഖാഖീതു വൽ ജവാഹിർ: 2/78)
ശൈഖുൽ ഇസ്ലാം അബ്ദുല്ലാഹിൽ ബുസ്നവി (റ) എഴുതുന്നു: ഖുത്വുബുകൾ ലോകാവസാനം വരെ ഉണ്ടാവും (മിർആത്തുൽ ആസ്വ് ഫിയാ ഫീ സ്വിഫാത്തിൽ മലാമത്തിയാ: 94)

ഖുത്വുബുകൾ നിരവധിയുണ്ട് ഖുത്വുബുൽ അഖ്ത്വാബ്, ഖുത്വുബുൽ ഔലിയാഅ് ഖുത്വുബുൽ ബിലാദ്, ഖുത്വുബുൽ ഇർശാദ്,  ഖുത്വുബുൽ ഉലൂം ഖുത്വുബുസ്സമാൻ, ഖുത്വുബുൽ ആലം, ഖുത്വുബുൽ അഹ് വാൽ, ഖുത്വുബുൽ മഖാമത്ത് തുടങ്ങിയവ അതിൽ ചിലതാണ് ഇമാം യാഫിഈ (റ) എഴുതുന്നു: ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) ഖുത്വുബുൽ ഉലൂമാകുന്നു (റൗളുർറയ്യാഹീൻ: 6)


ഖുത്വുബ് സയ്യിദാവണമോ?

ഖുത്വുബാവണമെങ്കിൽ സയ്യിദാവേണ്ടേ? ചിലരുടെ സംശയമാണിത് ഖുത്വുബുകളുടെ കൂട്ടത്തിൽ സയ്യിദന്മാരല്ലാത്ത നിരവധി പേരുണ്ടെന്ന് തസ്വവ്വുഫ് ഗ്രന്ഥങ്ങളിൽ കാണാം സയ്യിദുത്വാഇഫ: ഖുത്വുബുൽ ഉലൂം ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) തന്നെ അഹ്ലുബൈത്തിലേക്കല്ലല്ലോ  മഹാന്റെ പിതൃപരമ്പര ചെന്നെത്തുന്നത്

ഇമാം യൂസുഫുനാബ്ഹാനി (റ) എഴുതുന്നു: ഇമാം ശാഫിഈ (റ) ഖുത്വുബിന്റെ സ്ഥാനമെത്തിയിട്ടുണ്ട്  (ജാമിഅ് കറാമത്തിൽ ഔലിയാഅ്: 1/165)
ഇമാം ശാഫിഈ (റ) നാം സയ്യിദ് എന്ന് പറയുന്ന  അഹ്ലുബൈത്തിൽപ്പെട്ടയാളല്ല മറിച്ച് ഖുറൈശിയാവുന്നു ഇമാമിന്റെ പിതൃപരമ്പര അലി (റ) യിലേക്ക് ചെന്നെത്തുന്നേയില്ല. ഇമാം നവവി (റ) ശർഹുൽ മുഹദ്ദബ്: 1/8-ൽ വ്യക്തമാക്കിയിട്ടുണ്ട്

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: ഇമാം നവവി (റ) അൽഖുത്വുബുർ റബ്ബാനിയാണെന്നതിൽ സംശയമേയില്ല (തുഹ്ഫ: 1/2)

ഇമാം നവവി (റ) അഹ്ലുബൈത്തോ ഖുറൈശിയോ അല്ല ഇമാം നവവി (റ) യുടെ ചരിത്രമെഴുതിയ പ്രമുഖ പണ്ഡിതനായ ഇമാം സഖാവി (റ) തന്റെ ഗ്രന്ഥത്തിനു നൽകിയ പേരുതന്നെ അൽ മൻഹുലുൽ അദ്ബുർറവി ഫീ തർജിമതി ഖുത്വുബിൽ ഔലിയാ ഇന്നവവി എന്നാണ്
ചുരുക്കത്തിൽ ഖുത്വുബാവണമെങ്കിൽ അഹ്ലുബൈത്തിൽ പെടേണ്ടതില്ലെന്ന് മുകളിൽ  നിന്ന് വ്യക്തമായതാണ്

നമ്മുടെ തൊട്ടടുത്ത പ്രദേശമായ മടവൂരിൽ അന്ത്യവിശ്രമം കൊള്ളുന്ന പ്രസിദ്ധ വലിയ്യായ ശൈഖ് സി.എം വലിയുല്ലാഹി (റ) ഖുത്വുബുൽ ആലമാണെന്നത് തർക്കമല്ലാത്ത വിധം സ്ഥിരപ്പെട്ടതാണല്ലോ കാരണം ശൈഖുനാ സി. എം (റ) തന്നെ തന്റെ ജീവിതകാലത്ത് പറഞ്ഞതാണ് ഞാൻ ഖുത്വുബുൽ ആലമാണെന്ന് മഹാനായ സി.എം  വലിയുല്ലാഹി (റ) അഹ്ലുബൈത്തല്ലന്നത്  പ്രസിദ്ധമാണല്ലോ


സയ്യിദു ത്വാഇഫ ശൈഖ് ജുനൈദുൽ ബഗ്ദാദി (റ)

ഖുത്വുബുൽ അഖ്ത്വാബ് ശൈഖ് മുഹ്‌യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (റ) ശൈഖ് അഹ്മദുൽ കബീർ രിഫാഈ (റ), ശൈഖ് ഹസനുൽ ബസ്വരി (റ), ശൈഖ് മഅ്റൂഫുൽ കാർഖി (റ), ശൈഖ് സാർറിയ്യു സ്സഖ്ത്വി (റ), മദ്ഹബിന്റെ ഇമാമുകളായ ഇമാം അബൂഹനീഫ (റ) , ഇമാം അഹ്മദുബ്നു ഹമ്പൽ (റ) തുടങ്ങി ഒട്ടേറെ പ്രശസ്തരും പ്രഗത്ഭരുമായ അല്ലാഹുവിന്റെ ഔലിയാക്കൾ ജനിക്കുകയും തങ്ങളുടെ ആത്മീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത രാജ്യമാണ് ഇറാഖ്

ഹിജ്റ് 215 -ൽ ബഗ്ദാദിലാണ് ശൈഖ് ആബുൽ ഖാസിം സയ്യിദുത്വാഇഫ ജുനൈദുൽ ബഗ്ദാദി (റ) ജനിക്കുന്നത് ബഗ്ദാദ് എന്നതിന്റെ അർത്ഥം പൂന്തോപ്പ് എന്നാണ് (താജുൽ ആരിഫീൻ:7)

പിതാവ് മുഹമ്മദ് സ്ഫടിക കച്ചവടക്കാരനായിരുന്നു സർവ്വ വിജ്ഞാനത്തിലും നിപുണനായ മഹാൻ വിശ്വാസവും കർമപരവുമായ വിഷയങ്ങളിൽ ഫത് വ കൊടുക്കാറുണ്ടായിരുന്നു ആത്മീയ ശിക്ഷണത്തിലും ആരാധനയിലും തന്റെ സമകാലികരേക്കാൾ മുൻപന്തിയിലായിരുന്നു

ത്വരീഖത്തിന്റെ വിജ്ഞാനത്തിൽ ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) യുടെ വാക്കുകൾ തെളിവായിരുന്നു സുന്നത്തിന് വിരുദ്ധമായെന്ന നിലയിൽ ശൈഖിനെ എതിർക്കാൻ ഒരാൾക്കും കഴിയുമായിരുന്നില്ല ബാഗ്ദാദിലെ മശായിഖുമാരിലധികപേരും ശൈഖിന്റെ ത്വരീഖിലും മദ്ഹബിലുമായിരുന്നു ശൈഖ് സർറിയുസ്സഖ്ത്വി (റ), ശൈഖ് ഹാരിസുൽ മുഹാസിബി (റ), ശൈഖ്  മുഹമ്മദ്ബ്ന് അലിയ്യുൽ ഖസ്വാബ് (റ) തുടങ്ങിയവർ മഹാന്റെ ശൈഖുമായിരുന്നു (തദ്കിറത്തുൽ ഔലിതാഅ്: 370)

ശൈഖ് സർറിയുസ്സഖ്ത്വി (റ) യുടെ സഹോദരിയുടെ മകനാണ ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) ഒരിക്കൽ ശൈഖ് സർറിയുസ്സഖ്ത്വി (റ) യോട് ചോദിച്ചു ശൈഖിനേക്കാൾ മർതബ മുരീദിനുണ്ടാവമോ? ശൈഖ് (റ) മറുപടി പറഞ്ഞു അതേ ഉണ്ടാവും എന്റെ മർത്താബയേക്കാൾ ഉയർന്നതാണ് ജുനൈദിന്റെ മർത്തബ (തദ്കിറത്തുൽ ഔലിയാഅ്: 370)

ഇമാം സുലമി (റ) എഴുതുന്നു: ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) കർമ്മശാസ്ത്ര വിശാരദനായിരുന്നു (ത്വബഖാത്തുസ്സ്വൂഫിയ്യ: 129)

ഇമാം യാഫിഈ (റ) എഴുതുന്നു: ശൈഖ് ജുനൈദുൽ ബാഗ്ദാദി (റ) ഖിള്ർ നബി (അ) യുമായി കണ്ട്മുട്ടിയിട്ടുണ്ട് (റൗളുർറയ്യാഹീൻ: 39)


ശുക്ർ

'ശുക്ർ' എന്ന അറബി വാചകത്തിന്റെ അർത്ഥം നന്ദി എന്നാണ് ശുക്ർ എന്നാൽ എന്ത്? എന്ന് ചോദിച്ചാൽ എന്തു പറയും സ്വൂഫി ചക്രവർത്തി ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) പറയുന്നത് കാണുക
ശൈഖ് ജുനൈദുൽ ബാഗ്ദാദി (റ) യുടെ എട്ടാം വയസ്സിൽ ശൈഖായ സർറിയുസ്സഖ്ത്വി (റ) മഹാനേയും കൊണ്ട് മക്കയിലേക്ക് പുറപ്പെട്ടു അവിടെ വെച്ച് ഹജ്ജ് ചെയ്തു അപ്പോൾ അവിടെ വെച്ച് നാനൂറോളം മശാഇഖുമാർ മസ്ജിദുൽ ഹറാമിൽ ഒരുമിച്ച് കൂടി ശുക്റിനെ സംബന്ധിച്ച് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു അവരിൽ നിന്ന് ഒരോരുത്തരും ശുക്റിനെ സംബന്ധിച്ച് സംസാരിച്ചു ഉടനെ ശൈഖ് സർറിയുസ്സഖ്ത്വി (റ) ശൈഖ് ജുനൈദുൽ ബാഗ്ദാദി (റ) യോട് പറഞ്ഞു:

കുട്ടി ശുക്റിനെ സംബന്ധിച്ച് പറയുക കുട്ടിയായ ശൈഖ് ജുനൈദ് (റ) പറഞ്ഞു: അല്ലാഹു നിനക്കെന്തെങ്കിലും നിഅ്മത്ത് തന്നാൽ ആ നിഅ്മത്തിനെ പാപത്തിനു വേണ്ടിയാക്കരുത് ആ  നിഅ്മത്തിലായി അല്ലാഹുവിനെതിർ പ്രവർത്തിക്കരുത് ഇതാണ്  ശുക്ർ ഇതു കേട്ട മശാഇഖുമാർ പറഞ്ഞു: നന്നായിരിക്കുന്നു ഇതിനേക്കാൾ നന്നായി ശുക്റിനെ വിവരിക്കാൻ സാധിക്കുന്നതല്ല

അങ്ങനെ ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) ബാഗ്ദാദിലേക്ക് തിരിച്ചു അവിടെ സ്ഫടിക കച്ചവടത്തിൽ വ്യാപൃതനായി കടയിൽ കയറിയാൽ മറ താഴ്ത്തിയിട്ട് അതിന്റെ പിന്നിൽ നിന്ന് നാന്നൂറ് റക്അത്ത് നിസ്കരിക്കുമായിരുന്നു ഇങ്ങനെ കാലങ്ങളോളം തുടർന്നു പിന്നീട് കട ഉപേക്ഷിച്ച് ശൈഖ് സർറിയുസ്സഖ്ത്വി (റ) യുടെ  മജ്ലിസിൽ പതിവായി പങ്കെടുത്തു

ആരാധനയിൽ അങ്ങേയറ്റം പരിശ്രമിച്ചു മുപ്പത് വർഷം ഇശാഅ് നിസ്കരിച്ചാൽ സുബ്ഹി വരെ നിന്നു നിസ്കരിക്കാമായിരുന്നു ഇശാഇന്റെ വുളൂഅ് കൊണ്ടായിരുന്നു സുബ്ഹി നിസ്കരിക്കാറുള്ളത് (തദ്കിറത്തുൽ ഔലിയാഅ്: 371)


പരീക്ഷണം ഖലീഫക്ക് വിതിച്ചത് നാശം

എക്കാലത്തും ആത്മീയ മഹാമനീഷികൾക്കു നേരെ ശത്രുക്കളും അസൂയാലുക്കളും രഹസ്യമായും പരസ്യമായും വിമർശനങ്ങൾ ഉന്നയിക്കാറുണ്ട് യഥാർത്ഥത്തിൽ രഹസ്യത്തിലും പരസ്യത്തിലും വ്യക്തി ശുദ്ധി കൈവിടാതെ സൂക്ഷിക്കുന്നവരാണ് മഹാന്മാർ ശത്രുക്കൾ ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) ക്കു നേരെയും ആക്ഷേപങ്ങൾ തൊടുത്തുവിട്ട സംഭവം ഇമാം ഫരീദുദ്ദീനുൽ അത്വാർ (റ)  എഴുതുന്നത് കാണുക:

ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) രാത്രിയിൽ ദീർഘനേരം അല്ലാഹ് അല്ലാഹ് എന്നു ചൊല്ലുമായിരുന്നു ജനങ്ങൾ മഹാനെതിരിൽ ആക്ഷേപകരായി അവർ ഖലീഫയുടെ അടുക്കൽ മഹാന്റെ വിവരമെത്തിച്ചു മഹാന് വിലക്കേർപ്പെടുത്താൻ അവർ ഖലീഫയോടാവശ്യപ്പെട്ടു
ഖലീഫ അവരോടു പറഞ്ഞു:

ഒരു തെളിവുമില്ലാതെ അദ്ദേഹത്തെ സംബന്ധിച്ച് നാമെങ്ങനെ തീരുമാനമെടുക്കും ഒരു കാരണവുമില്ലാതെ അദ്ദേഹത്തിനെങ്ങനെ വിലക്കേർപ്പെടുത്തും

അവർ ഖലീഫയോടു പറഞ്ഞു: ജനങ്ങൾ അദ്ദേഹത്തിന്റെ അടുക്കൽ ഒരുമിച്ചു കൂടുന്നു അദ്ദേഹത്തിന്റെ  സംസാരംകൊണ്ടവർ വഞ്ചിതരാവുന്നു
ഖലീഫക്ക് അതിസുന്ദരിയായ ഒരടിമസ്ത്രീ ഉണ്ടായിരുന്നു ഖലീഫക്ക് അവളെ അങ്ങേയറ്റത്തെ  സ്നേഹമായിരുന്നു അവളുടെ സൗന്ദര്യം കാരണം ഖലീഫ ഫിത്നയിലകപ്പെട്ടു മുവ്വായിരത്തി (ദിർഹമോ ദീനാറോ) നാണ് അവളെ ഖലീഫ വാങ്ങിയത്

ഖലീഫ അവളോട് പറഞ്ഞു നീ വിവിധ തരത്തിലുള്ള ആഭരണങ്ങൾ അണിഞ്ഞ് മുന്തിയ വസ്ത്രവും ധരിച്ച് വിവിധങ്ങളായ സുഗന്ധദ്രവ്യങ്ങൾ പൂശി സുന്ദരിയാവുക എന്നിട്ട് നീ ജുനൈദിന്റെ സമീപത്തേക്ക് ചെന്ന് പറയുക എനിക്ക് സമ്പത്തും സൗന്ദര്യവും ഉണ്ട് നിങ്ങളെന്നെ സ്വീകരിക്കുവാനും വിവാഹം കഴിക്കുവാനും ഞാൻ അതിയായി ആഗ്രഹിക്കുന്നു 

നിങ്ങളുമായുള്ള ആത്മീയ സഹവാസത്തിന്റെ ബറകത്ത്കൊണ്ടെനിക്ക്  ആരാധനയിലായി കഴിഞ്ഞു കൂടാം എന്റെ  ഹൃദയം നിങ്ങളിലേക്കാണ് ചായുന്നത് അത് മറ്റൊരാളിലേക്കും ചായുകയില്ല

അവളുടെ ശരീരം മഹാന്റെ മുന്നിൽ പ്രദർശിപ്പിക്കുവാനും മുഖം തുറന്നിടുവാനും ഖലീഫ അവളോട് നിർദ്ദേശിച്ചു
അങ്ങനെ അവൾ ഒരു സേവകന്റെ കൂടെ ശൈഖിന്നരികിലേക്ക്  പുറപ്പെട്ടു ഖലീഫ കൽപ്പിച്ചതു പ്രകാരമെല്ലാം അവൾ അവിടെ വെച്ച് ചെയ്തു

സംസാരത്തിനിടയിൽ ശൈഖിന്റെ നോട്ടം അറിയാതെ അവളിൽ പതിച്ചു ഉടനെതന്നെ ശൈഖവർകൾ തല താഴ്ത്തി മൗനിയായി അവൾ സംസാരത്തിൽ തന്നെ പിന്നീട് ശൈഖ് തല ഉയർത്തി വ്യാകുലതപ്പെട്ടു ഉടനെ തന്നെ അവൾ മരിച്ചു വീണു സേവകൻ ഖലീഫയുടെ അടുക്കൽ ചെന്ന് വിവരമുണർത്തി അദ്ദേഹം പരിഭ്രമത്തിലും  അസ്വസ്ഥതയിലുമായി ഖലീഫ പറഞ്ഞു ഇതുപോലത്തെ ഒരാളെ ഇങ്ങോട്ടു വിളിപ്പിക്കാതെ നാം അങ്ങോട്ടു പോകുകയാണ് വേണ്ടത്

ഖലീഫ: ശൈഖിന്റെ   സന്നിധിയിലെത്തി മഹാനോട് പറഞ്ഞു ഓ ശൈഖ് ഇതുപോലൊത്തെ അടിമസ്ത്രീക്കെതിരിൽ ദുആ ചെയ്യാൻ താങ്കൾക്കെങ്ങനെ സാധിച്ചു ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) പറഞ്ഞു ഏയ് ഖലീഫ: അങ്ങനെയൊന്നുമില്ല എങ്കിലും എന്റെ നാൽപ്പത്  വർഷത്തെ ഇബാദത്ത് ഫസാദാക്കാൻ താങ്കൾ തുനിഞ്ഞു താങ്കൾക്ക് എന്നോട് വാത്സല്യം തോന്നിയില്ല അല്ലാഹു സംരക്ഷിക്കുന്നവനാണ് അവന്റെ സംരക്ഷണാഗ്നി അവളെ കരിച്ചു കളഞ്ഞു ഇങ്ങനെയൊക്കെ ചെയ്യാൻ ഞാനാരാ (തദ്കിറത്തുൽ ഔലിയാഅ്: 372)

ജനങ്ങൾ പറയുന്നത് കേട്ടോ ജനങ്ങൾക്കിടയിൽ സ്വൂഫികളെ സംബന്ധിച്ച് വ്യാപിച്ച വാർത്തയുടെ അടിസ്ഥാനത്തിലോ മഹാന്മാരെ സ്വൂഫികളെയോ ഔലിയാക്കളെയോ വിമർശിക്കാനോ അവർക്കെതിരിൽ  തീരുമാനമെടുക്കുവാനോ പാടില്ല

ഇമാം ശഅ്റാനി (റ) എഴുതുന്നു: സ്വൂഫിയാക്കളുടെ ത്വരീഖത്തിൽ പ്രവേശിക്കുകയും അവരുടെ പ്രവർത്തനങ്ങളും വാക്കുകളും ഖുർആനിനും സുന്നത്തിനുമെതിരായിയെന്ന് കാണാതെ പണ്ഡിതന്മാരിൽ നിന്ന് ഒരാൾ എന്തെങ്കിലും കേട്ടതിന്റെ അടിസ്ഥാനത്തിൽ അവരെ എതിർക്കുകയോ ചീത്ത പറയുകയോ ചെയ്യരുത് (അൽ യഖാഖീതു വൽ ജവാഹിർ: 1/12)


പ്രഭാഷണാനുമതി

ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) ആത്മീയമായി ഉയർന്നപ്പോൾ ശൈഖ് സർയുസ്സഖ്ത്വി (റ) പറഞ്ഞു: ജനങ്ങളോട് വഅള് പറയണം ജുനൈദുൽ ബഗ്ദാദി (റ) ക്കാണെങ്കിൽ വഅളിൽ താൽപര്യം കുറവാണ് അങ്ങനെയിരിക്കെ നബി (സ) സ്വപ്നത്തിലൂടെ വഅളിന് നിർദ്ദേശം നൽകി നേരം വെളുത്ത് ശൈഖായ സർയുസ്സഖ്ഖി (റ) യോട് സ്വപ്നനിർദേശം അറിയിക്കുവാൻ ഉദ്ദേശിച്ചിറങ്ങിയപ്പോൾ അതാ ശൈഖവർകൾ വാതിൽക്കൽ നിൽക്കുന്നു

ശൈഖ് പറഞ്ഞു: ജുനൈദ് ബാഗ്ദാദിലെ മശാഇഖുമാർ നിന്റെ പ്രഭാഷണം കൊതിക്കുന്നു അതോടൊപ്പം ഞാനതിൽ നന്മയും കാണുന്നു ഞാനത് നിന്നോട് സൂചിപ്പിച്ചതാണ് നബി (സ) കൽപ്പിക്കുന്നത് വരെ നീയത് പ്രാവർത്തികമാക്കിയില്ല ഇപ്പോൾ നിനക്ക് നബി (സ) യുടെ കൽപനക്ക് കീഴ്പ്പെട്ടെ മതിയാവൂ

ശൈഖ് ജുനൈദ് ചോദിച്ചു ശൈഖവർകളെ താങ്കൾക്കെങ്ങനെ മനസ്സിലായി ഞാൻ സ്വപ്നത്തിൽ നബി (സ) യെ ദർശിച്ചത് ശൈഖ് സർറയുസ്സഖ്ത്വി (റ) പറഞ്ഞു: ഞാൻ അല്ലാഹുവിനെ സ്വപ്നത്തിൽ ദർശിച്ചപ്പോൾ എന്നോടു പറഞ്ഞു സർറയേ ജുനൈദിനോട് വഅള് പറയാനാവശ്യപ്പെട്ട് ഞാൻ മുഹമ്മദ് നബി (സ) നെ അയച്ചിട്ടുണ്ട്

നാൽപ്പത് ആളുകളേക്കാൾ കൂടരുതെന്ന നിബന്ധന വെച്ച് ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) പ്രഭാഷണമാരംഭിച്ചു നാൽപ്പത് ആളുകളിൽ നിന്ന് പതിനഞ്ചു പേർ വഅള് കേട്ട് മരിച്ചു ഇരുപത്തി രണ്ടു പേർ ബോധരഹിതരാവുകയും ചെയ്തു (തദ്കിറത്തുൽ ഔലിതാഅ്: 374)


ഫിറാസത്ത്

ഒരാളെ ദർശിക്കുമ്പോൾ അദ്ദേഹത്തിന്റെ അദൃശ്യത നോക്കുന്ന വ്യക്തിക്ക് മനസ്സിലാവുന്ന അറിവാണ് ഇർമുൽ ഫിറാസത്ത് നബി (സ) പറഞ്ഞു: നിങ്ങൾ വിശ്വാസിയുടെ ഫിറാസത്തിനെ സൂക്ഷിക്കുക നിശ്ചയം വിശ്വാസി അല്ലാഹുവിന്റെ നൂറു കൊണ്ടാണ് നോക്കുന്നത് ഈ ഹദീസ് ഇമാം തുർമുദി (റ) സുനനിലും ഇമാം ത്വബ്റാനി (റ) ഔസത്വിലും രേഖപ്പെടുത്തിയിട്ടുണ്ട് ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) ഫിറാസത്തുള്ള മഹാനാണെന്നറിയിക്കുന്ന  ഒരു സംഭവം കാണുക

ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) പ്രഭാഷണവുമായി കഴിയവെ ശൈഖിന്റെ മജിലസിലേക്ക് ഒരു ക്രിസ്ത്യാനി മുസ്ലിം വസ്ത്ര ധാരണയിൽ കയറി വന്നു അവിടെയുള്ള ഒരാൾക്കും അദ്ദേഹത്തെ അറിയില്ലായിരുന്നു അദ്ദേഹം ചോദിച്ചു ശൈഖവർകളെ നബി (സ) പറഞ്ഞിരിക്കുന്നു നിങ്ങൾ വിശ്വാസിയുടെ ഫിറാസത്തിനെ സൂക്ഷിക്കുക നിശ്ചയം വിശ്വാസി അല്ലാഹുവിന്റെ നൂറു കൊണ്ടാണ് നോക്കുന്നത് ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) പറഞ്ഞു:

നീ പറഞ്ഞത് സത്യമാണ് അവിശ്വാസത്തിന്റെ പൂണൂർ നീ പൊട്ടിച്ച് ഇസ്ലാമിലേക്ക് കടന്നു വരിക എന്നാണ് എന്റെ ഫിറാസത്ത് നബി (സ) പറഞ്ഞത് സത്യമാണെന്നും വിശ്വാസി അല്ലാഹുവിന്റെ നൂറു കൊണ്ട് നോക്കുമെന്നും നിനക്ക് മനസ്സിലായില്ലേ

ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) യുടെ ഈ സംസാരം അദ്ദേഹത്തിന്റെ ഹൃത്തടത്തിൽ ഫലം ചെയ്തു ഉടനെ തന്നെ അദ്ദേഹം വിശ്വാസിയായി ശൈഖവർകളുടെ ഫിറാസത്തിൽ അവിടെ ഒരുമിച്ച് കൂടിയവരെല്ലാം അത്ഭുതപ്പെട്ടുപോയി (തദ്കിറത്തുൽ ഔലിയാഅ്: 374)


ഫത്വക്ക് അംഗീകാരം

ഫത് വാ കൊടുക്കൽ ഫർള് കിഫായയാകുന്നു മുഫ്തിയില്ലാത്ത നാട്ടിൽ നാട്ടിൽ നീ താമസിക്കരുതെന്നാണ് ഇമാം ശാഫിഈ (റ) പറഞ്ഞത് ഫത് വാ കൊടുക്കാൻ സമ്മതം ആവശ്യമാണ് ഗുരുവരന്മാരിൽ നിന്ന് നിപുണൻമാരായ ശിഷ്യന്മാർക്ക് സമ്മതം ലഭിക്കാനുണ്ട് ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) വിന് ഫത് വക്കുള്ള അംഗീകാരം നബി (സ) യിൽ നിന്നും ലഭിച്ചിട്ടുണ്ട്

ഒരു  സ്വാലിഹായ മനുഷ്യൻ നബി (സ) ഇരിക്കുന്നതായി സ്വപ്നത്തിൽ ദർശിച്ചു തൊട്ടടുത്ത് ജുനൈദുൽ ബഗ്ദാദി (റ) യുമുണ്ട് അപ്പോൾ ഒരാൾ ഫത് വായും ആവശ്യപ്പെട്ട് അങ്ങോട്ട് കടന്നു വന്നു നബി (സ) ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) നെ കൊള്ള സൂചിപ്പിച്ചുകൊണ്ട് പറഞ്ഞു: ജുനൈദിന് കൊടുക്കൂ അദ്ദേഹം എഴുതിത്തരും

അപ്പോൾ ആ വ്യക്തി ചോദിച്ചു അല്ലാഹുവിന്റെ റസൂലേ താങ്കളുടെ സന്നിധിയിൽ വെച്ച് വേറെ ഒരാൾ ഫത് വാ നൽകുകയോ? നബി (സ) പറഞ്ഞു: അമ്പിയാക്കൾ എന്നെ കൊണ്ട് അഭിമാനം കൊള്ളുന്നതുപോലെ ജുനൈദിനെക്കൊണ്ട് ഞാൻ അഭിമാനം കൊള്ളുന്നു (തദ്കിറത്തുൽ ഔലിയാഅ്: 376)

ഒരാൾക്ക് ലഭിക്കാവുന്ന വലിയ അംഗീകാരമാണ് ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) ക്ക് ലഭിച്ചത് ശൈഖവർകളുടെ അറിവും  കർമ്മവും നബി (സ) ക്ക് സ്വീകാര്യമാണെന്നാണ് മേൽ  സംഭവം നമ്മെ ഉണർത്തുന്നത്


നിത്യമായി നോമ്പ്

നോമ്പ് നോൽക്കൽ നിഷിദ്ധമായ പെരുന്നാൾ- അയ്യാമുത്തശിരീഖിന്റെ ദിനങ്ങളിലൊഴികെ ബാക്കിയുള്ള എല്ലാ ദിവസങ്ങളിലും തുടർച്ചയായി നോമ്പനുഷ്ഠിക്കൽ ധാരാളം ഔലിയാക്കളുടെ ചര്യയാണ് ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) യും ഈ ചര്യക്കാരനായിരുന്നു

ഇമാം ഫരീദുദ്ദീനിൽ അത്വാർ (റ) എഴുതുന്നു: ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) നിത്യമായി നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു തന്റെ സുഹൃത്തുക്കളെ സന്ദർശിക്കുമ്പോൾ സുഹൃത്ത് നോമ്പുകാരനാണെങ്കിൽ ശൈഖും നോമ്പുകാരനായിരിക്കും നോമ്പുകാരനല്ലെങ്കിൽ നോമ്പ് മുറിക്കും എന്നിട്ട് ശൈഖ് പറയും നോമ്പിന്റെ പ്രതിഫലത്തേക്കാൾ കുറഞ്ഞതല്ല യോജിക്കുക എന്നതിന്റെ പ്രതിഫലം (തദ്കിറത്തുൽ ഔലിയാഅ്: 373)

ശൈഖ് ജഅ്ഫറുബ്നു ഖൈസ്വർ (റ) പറയുന്നു: ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) കുറിച്ച് ദിർഹം എനിക്ക് തന്നുകൊണ്ട് പറഞ്ഞു: നീ ഇതിന് അത്തിപ്പഴവും സൈത്തണ്ണയും വാങ്ങുക ശൈഖവർകൾ നോമ്പുകാരനായിരുന്നു
നോമ്പു തുറക്കുന്ന സമയത്ത് അത്തിപ്പഴം വായയിൽ വെച്ച ഉടനെ അത് വലിച്ചെറിഞ്ഞ് കരഞ്ഞു കൊണ്ട് മഹാൻ പറഞ്ഞു: സഹോദരാ, വിളിച്ചു പറയുന്നവൻ എന്നോട് പറഞ്ഞിരിക്കുന്നു പകൽ സമയം നോമ്പനുഷ്ഠിച്ചപ്പോൾ നിനക്ക് ഞാൻ ഹറാമാക്കിയത് ഭക്ഷിക്കാൻ നിനക്ക് ലജ്ജയില്ലേ (തദ്കിറത്തുൽ ഔലിയാഅ്: 376)


ചെങ്കണ്ണ് രോഗവും ഡോക്ടറും

ഒരിക്കൽ മഹാനായ ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) ക്ക് ചെങ്കണ്ണ് രോഗം പിടിപെട്ടു കണ്ണിൽ വെള്ളമാക്കരുതെന്ന് ഡോക്ടറുടെ നിർദ്ദേശം കണ്ണിൽ വെള്ളമായാൽ കണ്ണ് നഷ്ടമാവും

നിസ്കാര സമയമായപ്പോൾ ശൈഖ് വെള്ളം കൊണ്ട് വുളൂഅ് ചെയ്തു നിസ്കരിച്ചു ശേഷം ശൈഖിന് ചെറിയൊരു മയക്കം വന്നു മയക്കത്തിൽ നിന്നുണർന്നപ്പോഴേക്കും രോഗം ശിഫയായി ആരോ വിളിച്ചു പറയുന്നതായി മഹാൻ കേട്ടു

ഏയ് ജുനൈദ് എന്റെ തൃപ്തിക്ക് വേണ്ടി താങ്കൾ കണ്ണിനെ തന്നെ മാറ്റി നിർത്തി താങ്കളുടെ മനക്കരുത്ത് കാരണം നരകവാസികളെ ഒന്നടങ്കം താങ്കളാവശ്യപ്പെട്ടാൽ ഞാനത് താങ്കൾക്ക് തരും എന്നിട്ടല്ലേ കണ്ണ്
ഡോക്ടർ തിരിച്ചു വന്നപ്പോൾ കാണുന്നത് ശൈഖിന്റെ കണ്ണ് സുഖമായതാണ് അദ്ദേഹം ഒരു ക്രിസ്ത്യാനിയായിരുന്നു കാരണം തിരക്കിയപ്പോൾ ശൈഖ് പറഞ്ഞു ഞാൻ വുളൂഅ് ചെയ്തു നമസ്കരിച്ചു ഇതു വിശ്വാസിച്ച ഡോക്ടർ മുസ്ലിംമായി

അദ്ദേഹം പറഞ്ഞു: സംശയമേയില്ല ഇതു സ്രഷ്ടാവിന്റെ ചികിത്സ തന്നെയാണ് ചെങ്കണ്ണും ബലഹീനതയും എന്റെ കണ്ണിനാകുന്നു താങ്കളുടെ കണ്ണ് ആരോഗ്യമുള്ളതാണ് താങ്കളാണ് ഡോക്ടർ, ഞാനല്ല (തദ്കിറത്തുൽ ഔലിയാഅ്: 377)


ഇബ്ലീസ് ഓടി മറയുന്നു

ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) പറയുന്നു: ശപിക്കപ്പെട്ട ഇബ്ലീസിനെ കാണണമെന്ന് ഞാൻ ഉദ്ദേശിച്ചു

ഒരു ദിവസം പള്ളി വാതിൽക്കലിൽ ഞാൻ  നിൽക്കുമ്പോൾ ഒരു വൃദ്ധൻ എന്നെ കൊള്ള വരുന്നത് ഞാൻ കണ്ടു അവനോടൊരു താൽപര്യവും എനിക്കു തോന്നിയില്ല ഞാൻ ചോദിച്ചു: നീ ആരാണ്?

അവൻ പറഞ്ഞു: നീ ഉദ്ദേശിച്ച ആള് തന്നെ

ഞാൻ: ശപിക്കപ്പെട്ടവനേ എന്തേ നീ ആദമിന് സുജൂദ് ചെയ്യാതിരുന്നത്
അവൻ: അല്ലാഹു അല്ലാത്തവർക്ക് ഞാൻ സുജൂദ് ചെയ്തത് നീ കണ്ടിട്ടുണ്ടോ?
അവന്റെ സംസാരം കാരണം ഞാനൊന്നു പരുങ്ങി പറയാൻ എനിക്ക് നിർദ്ദേശം വന്നു കള്ളവാദി നീയൊരു അടിമയായിരുന്നു വെങ്കിൽ കൽപ്പിച്ചത് അനുസരിക്കുകയും നിരോധിച്ചത് ഒഴിവാക്കുകയുമായിരുന്നു ചെയ്യേണ്ടത് ഈ സംസാരം കേട്ട ഇബ്ലീസ് അട്ടഹസിച്ച് കൊണ്ട് പറഞ്ഞു: ജുനൈദ് നീ എന്നെ കരിച്ചിരിക്കുന്നു ഇതും പറഞ്ഞു അവൻ അപ്രത്യക്ഷനായി (തദ്കിറത്തുൽ ഔലിയാഅ്: 377)


ആരാണ് മനുഷ്യൻ

ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) ശപിക്കപ്പെട്ട ഇബ്ലീസിനെ സ്വപ്നത്തിൽ കണ്ടത് ഇമാം യാഫിഈ (റ) എഴുതുന്നു: ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) പറഞ്ഞു: ഇബ്ലീസിനെ നഗ്നയായി ഞാൻ സ്വപ്നത്തിൽ കണ്ടു അപ്പോൾ ഞാൻ ചോദിച്ചു ജനങ്ങളിൽ നിന്ന് നിനക്ക് ലജ്ജയില്ലേ

അപ്പോൾ അവൻ ചോദിച്ചു: ഇവരൊക്കെ നിനക്ക് ജനങ്ങളാണോ ഞാൻ പറഞ്ഞു: അതെ, അവൻ പറഞ്ഞു: ഇവരൊക്കെ മനുഷ്യൻമാരായിരുന്നുവെങ്കിൽ കുട്ടികൾ പന്ത് കളിക്കുന്നത് പോലെ ഇവരെ ഞാൻ കളിപ്പിക്കില്ലായിരുന്നു ഇവരൊന്നും മനുഷ്യരല്ല ഞാൻ ചോദിച്ചു:

ആരാണ് മനുഷ്യർ?

അവൻ പറഞ്ഞു: ശൗനീസിയ്യ മസ്ജിദിൽ ഒരു  വിഭാഗമുണ്ട് ആവരാണ് മനുഷ്യർ അവരെന്റെ ശരീരത്തെ ക്ഷീണിപ്പിക്കുകയും കരളിനെ കരിച്ചു കളയുകയും ചെയ്യും

ഞാൻ  സ്വപ്നത്തിൽ നിന്നുണർന്നു പ്രസ്തുത മസ്ജിദിൽ പോയി അപ്പോൾ അവിടെ മൂന്നു പേരുണ്ടായിരുന്നു അവർ അവരുടെ വസ്ത്രത്തിനുള്ളിൽ തലയും താഴ്ത്തിയിട്ടിരിക്കുകയാകുന്നു എന്റെ ആഗമനം തിരിച്ചറിഞ്ഞ് അവരിൽ ഒരാൾ തല ഉയർത്തി കൊണ്ട് പറഞ്ഞു അബുൽ ഖാസിമേ മ്ലേച്ഛമായവന്റെ സംസാരം നിന്നെ വഞ്ചിക്കാതിരിക്കട്ടെ അല്ലാഹു അവനെ ശപിക്കട്ടെ പിന്നെ തലത്തിയിട്ടു (റൗളുർകയ്യാഹീൻ: 139)

ഐഹിക ലോകത്തിലെ സുഖ സൗകര്യങ്ങൾക്ക് പിന്നാലെ പോകുന്ന ഭൗതികന്മാരെ സംബന്ധിച്ച് മനുഷ്യൻ എന്ന് പറയുവാൻ ശപിക്കപ്പെട്ട ഇബ്ലീസ് പോലും തയ്യാറല്ല പന്ത് തട്ടിക്കളിക്കുന്നത് പോലെ അവൻ അവരെ തട്ടിക്കളിക്കുകയാണ് ഈ കളിയിൽ ഗോളടിക്കുന്നതും ജയിക്കുന്നതും സാക്ഷാൽ  ഇബ്ലീസ് തന്നെ ശ്രദ്ധിക്കുക ഭൗതിക ലോകം നശ്വരമാണ് ശാശ്വത ജീവിതവും സുഖങ്ങളും പാരത്രിക ലോകത്ത് മാത്രമാണ് സമയം അമൂല്യമാണ് നശിപ്പിക്കരുത്


യാചകൻ യാചകനല്ല

ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) പറയുന്നു: ശൗനീസിയാ മസ്ജിദിൽ ജനാസ നിസ്കരിക്കാൻ ജനാസയേയും പ്രതീക്ഷിച്ചു കഴിയുകയായിരുന്നു ഞാൻ ജനാസയേയും കാത്ത് ധാരാളമാളുകൾ അവിടെ ഉണ്ടായിരുന്നു അപ്പോൾ ഒരു ഫഖീർ ജനങ്ങളോട് യാചിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു ഇദ്ദേഹത്തിന് എന്തെങ്കിലും ജോലി ചെയ്തിരുന്നുവെങ്കിൽ അതു നന്നായിരുന്നുവെന്ന് ഞാൻ ചിന്തിച്ചു

ഞാൻ അവിടെ നിന്ന് എന്റെ വീട്ടിലേക്ക് പോയി രാത്രിയിലെ ഔറാദ് നിർവ്വഹിക്കുവാൻ എനിക്ക് കഴിഞ്ഞില്ല അതിന്റെ കാരണവും ചിന്തിച്ച ഉറക്കമൊഴിഞ്ഞ് ഞാൻ ഇരിപ്പായി കണ്ണിനുറക്കം പിടിപെട്ടപ്പോൾ ഞാനുറങ്ങിപ്പോയി

അപ്പോൾ വലിയ മേശപ്പുറത്ത് ആ ഫഖീറിനെ ഞാൻ കണ്ടു ഇദ്ദേഹത്തിന്റെ മാംസം ഭക്ഷിക്കുക നിശ്ചയം നീ ഇദ്ദേഹത്തെ ഗീബത്ത് പറഞ്ഞിരിക്കുന്നു അപ്പോൾ എനിക്ക് സംഭവം മനസ്സിലായി ഞാൻ പറഞ്ഞു: ഞാൻ ഗീബത്ത് പറഞ്ഞിട്ടില്ല മനസ്സിൽ ചിലത് വിചാരിച്ചിരുന്നു അപ്പോൾ അവർ പറഞ്ഞു അത് ഇദ്ദേഹത്തിനെ പറ്റിയുള്ള ഗീബത്താണ് ഞങ്ങൾ പൊരുത്തപ്പെട്ടില്ല പോവുക പൊരുത്തപ്പെടീക്കുക

നേരം വെളുത്തപ്പോൾ അദ്ദേഹത്തേയും തേടിയിറങ്ങി നദിക്കരയിൽ അദ്ദേഹത്തെ ഞാൻ കണ്ടു ഞാൻ സലാം ചൊല്ലി അദ്ദേഹം മടക്കിക്കൊണ്ട് പറഞ്ഞു അബുൽ ഖാസിം മടങ്ങിപ്പോവുക ഞാൻ പറഞ്ഞു: മടങ്ങിപ്പോവില്ല അദ്ദേഹം പറഞ്ഞു: അല്ലാഹു നമുക്കും നിനക്കും പൊറുത്തു തരട്ടെ (ജാമിഉ കറാമത്തിൽ ഔലിയാഅ്: 2/14)

മഹാന്മാരെ കുറിച്ച് ഗീബത്ത് നാവുകൊണ്ട് പറയാതെ മനസ്സിൽ തന്നെ ചിന്തിച്ചാൽ അപകടമാണെന്ന് മേൽ സംഭവത്തിൽ നിന്ന് മനസ്സിലാക്കാം


രോഗം തന്നെ മരുന്നാവുന്നു

ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) പറയുന്നു ഞാനൊരു രാത്രി നിസ്കരിക്കുകയായിരുന്നു  അവസാന സുജൂദിൽ എന്റെ ഹൃദയം ഇടുക്കമായി ഞാൻ വീട്ടിൽ നിന്നും പുറത്തു കടന്നു അന്നേരം ഗേറ്റിൽ കറുത്ത വസ്ത്രമണിഞ്ഞ ഒരു യുവാവ് നിൽക്കുന്നു എന്നെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു ഞാൻ താങ്കളേയും പ്രതീക്ഷിച്ച് കൊണ്ടിരിക്കുകയാണ് എന്താ വൈകിയത്

നിസ്കാരത്തിൽ എനിക്കുണ്ടായ വിഷമവും ചിന്താ നിയന്ത്രണമില്ലാത്തതും ഇദ്ദേഹം കാരണമാണെന്ന് ഞാൻ മനസ്സിലാക്കി

അദ്ദേഹം ചോദിച്ചു  ആത്മാവിന്റെ രോഗം അതിനുള്ള ചികിത്സയാകുന്നത് എപ്പോഴാണ് ഞാൻ പറഞ്ഞു: താങ്കൾ ആത്മാവിനെതിരിൽ പ്രതികരിച്ചാൽ രോഗം മരുന്നാവും അദ്ദേഹം പറഞ്ഞു: ഓ ആത്മാവേ നീ   എത്രയെങ്ങാനും പ്രവാശ്യമാണ് എന്നിൽ നിന്ന് ഈ ഉത്തരം ശ്രവിച്ചത് വീണ്ടും എന്നെ അത് ജുനൈദിൽ നിന്നും കേൾപ്പിച്ചിരിക്കുന്നു പിന്നീടദ്ദേഹം പോയി മറഞ്ഞു അദ്ദേഹം ആരാണെന്നോ എവിടെ നിന്നു വന്നു എവിടേക്ക് പോയി എന്നൊന്നും എനിക്കറിയില്ല (തദ്കിറത്തുൽ ഔലിയാഅ്: 379)


കാണാതായവർ തിരിച്ചു വരുന്നു

വൃദ്ധയായ ഒരു സ്ത്രീ ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) യുടെ അരികിൽ വന്നു പറഞ്ഞു ശൈഖവർകളെ എന്റെ മകനെ കാൺമാനില്ല താങ്കളുടെ ദുആയുടെ ബറകത്ത് കൊണ്ട് അവനെ മടക്കിക്കിട്ടുവാൻ വേണ്ടി താങ്കൾ ദുആ ചെയ്യണം

ശൈഖ് ആ വൃദ്ധയോട് ക്ഷമിക്കാൻ പറഞ്ഞു പിന്നേയും പല പ്രാവശ്യം വന്ന് വൃദ്ധ തന്റെ മനോവിഷമം ശൈഖവർകളെ ഉണർത്തിയപ്പോഴൊക്കെ അവളോട് ക്ഷമിക്കാനായിരുന്നു ശൈഖിന്റെ നിർദേശം
ഒരിക്കൽ വൃദ്ധ പറഞ്ഞു: എന്റെ ക്ഷമ നശിച്ചു എനിക്കിനി ക്ഷമിക്കാൻ കഴിയാതെയായിരിക്കുന്നു

ശൈഖ് പറഞ്ഞു: നീ പറഞ്ഞത് സത്യമാണെങ്കിൽ  അല്ലാഹു നിന്റെ മകനെ മടക്കിത്തരും ശൈഖ് ദുആ ചെയ്തു വൃദ്ധ മടങ്ങി വീട്ടിലെത്തിയപ്പോൾ തന്റെ കാണാതായ മകൻ അപ്പോൾ വീട്ടിലുണ്ടായിരുന്നു (തദ്കിറത്തുൽ ഔലിയാഅ്: 380)

സ്വൂഫികളുടെ ആട്ടം

ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) പറയുന്നു: ഞാൻ ഒരു കൂട്ടം ആളുകളോടൊപ്പം ത്വൂരിസീനാ പർവ്വതത്തിലായിരുന്നു നസ്വാറാക്കളുടെ മഠത്തിന് താഴെയുള്ള ജലാശയത്തിൽ ഞങ്ങളെത്തി  ഞങ്ങളോടൊപ്പം ഖവാലി പാടുന്നവൻ ഉണ്ടായിരുന്നു അൽപ്പമൊന്നു  പാടിയപ്പോൾ അവർ എണീറ്റ് ആടുവാൻ തുടങ്ങി മഠത്തിനു മുകളിൽ നിന്ന് മഠാധിപതി ഞങ്ങളെ വീക്ഷിക്കുന്നുണ്ടായിരുന്നു അദ്ദേഹം വിളിച്ചു പറഞ്ഞു: വരുവിൻ, ആ സുന്ദര നിമിഷത്തിൽ ഒരാളും അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല എല്ലാവരും ആട്ടം നിർത്തി ഇരുന്നു

ആ ക്രിസ്ത്യാനി ചോദിച്ചു: നിങ്ങളുടെ ഉസ്താദ് ആരാണ്? അവർ ഞാനാണെന്നറിയിച്ചു അദ്ദേഹം ചോദിച്ചു ഉസ്താദ് ഈ ആട്ടവും പാട്ടുമൊക്കെ നിങ്ങളുടെ മതത്തിന്റെ മാത്രം പ്രത്യേകതയോ അതോ എല്ലാ മതങ്ങളിലുമുള്ളതോ?

ഞാൻ പറഞ്ഞു: അല്ല, മറിച്ച് ഐഹിക ലോകത്ത് ഭൗതിക വിരക്തതയുള്ളവർക്ക് പ്രത്യേകമാക്കപ്പെട്ടതാണിത് ഉടനെ തന്നെ അദ്ദേഹം പറഞ്ഞു: അശ്ഹദു അൻലാ ഇലാഹ ഇല്ലല്ലാഹു വ അശ്ഹദു അന്ന മുഹമ്മദർറൂസൂലുല്ലാഹി ഈസാ നബി (അ) യുടെ ഇഞ്ചീലിൽ ഞാൻ കണ്ടിട്ടുണ്ട് മുഹമ്മദ് നബി (സ) യുടെ സമുദായത്തിലെ ചില പ്രത്യേകതകൾ ദുനിയാവിന്റെ ഭൗതിക വിരക്തതയിൽ പാടുമ്പോൾ ആടുന്നതായിരിക്കുമെന്ന് (റൗളുർ റയ്യാഹീൻ: 228)


ശൈഖിനോടുള്ള സഹവാസം

മുരീദുമാരിൽപ്പെട്ട ഒരു വ്യക്തി താൻ ഉന്നത സ്ഥാനത്തെത്തിയെന്നു പറഞ്ഞു ശൈഖുമായുള്ള സഹവാസം (സ്വുഹ്ബത്ത്) പാടെ ഉപേക്ഷിച്ചു അദ്ദേഹം പറഞ്ഞു: ഇന്നേ ദിവസത്തിനു ശേഷം ശൈഖുമായുള്ള സഹവാസത്തേക്കാൾ എനിക്ക് ഏറ്റവും ഉപകാരം ഖൽവത്ത് (എല്ലാവരേയും  വെടിഞ്ഞ് ഒറ്റക്ക് കഴിഞ്ഞു കൂടൽ ആകുന്നു

അങ്ങനെ ഖൽവത്തിലായി  കുറെ കാലം അദ്ദേഹം കഴിഞ്ഞു കൂടി എല്ലാ രാത്രിയിലും ഒരു സിംഹം  തന്റെ അടുക്കൽ വരുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു അതിന്റെ പുറത്തു കയറി അദ്ദേഹം യാത്ര ചെയ്യും മനോഹരമായ യാത്രയായിരുന്നു അത് ഇതു കാരണം അദ്ദേഹത്തിന് താൻ കൊള്ളാവുന്ന ഒരാളാണെന്ന വിചാരമുണ്ടായി ഈ വിചാരം കാരണം അദ്ദേഹം അഹങ്കാരിയായി

ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) യുടെ അടുക്കൽ ഈ വിവരമെത്തിയപ്പോൾ മഹാൻ ഇദ്ദേഹത്തെ കാണാൻ പുറപ്പെട്ടു അഹങ്കാരിയായിട്ടാണ് അദ്ദേഹത്തെ ശൈഖ് കണ്ടത് അവസ്ഥകളെല്ലാം ചോദിച്ചറിഞ്ഞതിനു ശേഷം ശൈഖ് പറഞ്ഞു: ഇന്നു രാത്രി ഇന്നാലിന്ന സ്ഥലത്ത് താങ്കളെത്തിയാൽ ലാ ഹൗലവലാ ഖുവ്വത്ത ഇല്ലാ ബില്ലാഹിൽ അലിയ്യിൽ അളീം എന്ന് മൂന്ന് തവണ ചൊല്ലുക

രാത്രിയായപ്പോൾ സിംഹം വന്നു അദ്ദേഹം അതിന്റെ പുറത്തു കയറി യാത്രയായി ശൈഖിന്റെ വസ്വിയ്യത്തിനെ അദ്ദേഹം ഗൗനിച്ചിരുന്നില്ല പ്രസ്തുത സ്ഥലത്തെത്തിയപ്പോൾ,പരീക്ഷണാർഥം അദ്ദേഹം ദിക്ർ ചൊല്ലി നോക്കി ഉടനെ തന്നെ അട്ടഹാസവും അപ്രത്യക്ഷമാവലും അദ്ദേഹം ഉള്ളത് മരിച്ചവരുടെ എല്ലുകളുള്ള കുപ്പത്തൊട്ടിയിൽ

അപ്പോൾ മുരീദിന് മനസ്സിലായി തനിക്ക് പിഴച്ചിരിക്കുന്നു അദ്ദേഹം  തൗബ ചെയ്തു ശൈഖിന്റെ ഹള്റത്തിലേക്ക് തന്നെ മടങ്ങി ശൈഖിനോടൊപ്പമുള്ള സ്വുഹ്ബത്താണ് ആത്മീയ ഉയർച്ചക്കുള്ള ഔഷധമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു (തദ്കിറത്തുൽ ഔലിയാഅ്: 381)


മുരീദിനെ രക്ഷപ്പെടുത്തുന്നു

ബസ്വറയിൽ ഖൽവൃത്തിലായി കഴിയുന്ന ഒരു മുരീദുണ്ടായിരുന്നു ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) ക്ക് ഒരിക്കൽ ഒരു തെറ്റു ചെയ്യുവാൻ മുരീദ് ഉദ്ദേശിച്ചു ഇതു കാരണം മുരീദിന്റെ മുഖം കറുത്തു പോയി

കണ്ണാടിയിൽ നോക്കിയ മുരീദ് ആകെ അസ്വസ്ഥനായി ലജ്ജ കാരണം ജനങ്ങളിൽ നിന്നൊളിച്ചു മൂന്ന് ദിവസത്തിനു ശേഷം അൽപ്പാൽപ്പമായി മുഖം വെളുക്കുവാൻ തുടങ്ങി അങ്ങനെ മുഖം പൂർണമായി വെളുത്തു
പിന്നീട് ഒരാൾ വന്ന് തന്റെ ശൈഖായ ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) യുടെ ഒരു കത്ത് മുരീദിനെ ഏൽപിച്ചു ആ കത്തിലുണ്ട് നിന്റെ മുഖം കറുത്തതാവാൻ വേണ്ടി എന്തിനാണ് അദബ് കേട് കാട്ടിയത് നിന്റെ മുഖം വെളുക്കുവാൻ വേണ്ടി നിരവധി തവണ ഞാൻ അല്ലാഹുവിനോട് ദുആ ചെയ്തിട്ടുണ്ട് ഈ സമയം ശൈഖവർകൾ ബാഗ്ദാദിലായിരുന്നു (തദ്കിറത്തുൽ ഔലിയാഅ്: 381)

മുരീദുമാരെ ദുനിയാവിലും ആഖിറത്തിലും രക്ഷപ്പെടുത്തുന്നവരാണ് ശൈഖുമാർ അവരുമായുളള ആത്മീയ ബന്ധം വിശ്വാസിക്ക്  ഒഴിച്ചു കൂടാൻ പറ്റാത്തതാണ്


സ്വുഹ്ബത്തിന്റെ സ്വഭാവം

ഒരിക്കൽ ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) തന്റെ ശിഷ്യനോടൊപ്പെ ഒരു മലഞ്ചെരുവിലെത്തി സൂര്യതാപമേറ്റ് ശിഷ്യന്റെ മുതുകിൽ നിന്ന് രക്തം വാർന്നൊലിച്ചു ശിഷ്യൻ പറഞ്ഞു: ഇന്ന് ശക്തിയായ ചൂടുള്ള ദിവസമാണല്ലോ ശൈഖ് അവനെ കൊള്ള  നോക്കിയിട്ട് പറഞ്ഞു നിന്നെയൊന്നും സ്വുഹ്ബത്തിന് പറ്റുകയില്ല ശൈഖ് അവനെ ഒഴിവാക്കി (തദ്കിറത്തുൽ ഔലിയാഅ്: 381)


മുരീദിനോടുള്ള പ്രത്യേക താല്പര്യം

ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) ക്ക് തന്റെ ശിഷ്യരുടെ കൂട്ടത്തിൽ നിന്ന് ഒരു ശിഷ്യനോട് പ്രത്യേക താൽപ്പര്യമുണ്ടായിരുന്നു ഇത് മറ്റു ശിഷ്യരിൽ ഇവനോട് വലിയ താൽപര്യക്കുറവ് സൃഷ്ടിച്ചു കാര്യത്തിന്റെ സ്ഥിതി മനസ്സിലാക്കിയ ശൈഖ് പറഞ്ഞു: അവൻ ബുദ്ധിമാനും കാര്യഗ്രാഹിയുമായത് കൊണ്ടാണ് അവരെയെല്ലാവരെയും ഞാൻ പരീക്ഷിക്കും

അങ്ങനെ ഒരു ദിവസം ഇരുപത് കോഴികളെ  വാങ്ങാൻ ശൈഖ് നിർദ്ദേശിച്ചു ഓരോ ശിഷ്യനും ഓരോ കോഴിയെ കൊടുത്തു ആരും കാണാതെ അറുത്ത് കൊണ്ട് വരാൻ കൽപ്പിച്ചു ഈ ശിഷ്യനൊഴികെ എല്ലാവരും കോഴിയെ അറക്കുവാൻ പോയി ഇവൻ കോഴിയെ അറുക്കാതെയാണ് വന്നത് കാരണം തിരക്കിയപ്പോൾ അവൻ പറഞ്ഞു: ആരും കാണാത്ത സ്ഥലത്ത് വെച്ച്  അറുക്കുവാനാണ് ശൈഖ് എന്നോട് കൽപ്പിച്ചത് ഞാനതിന് ശ്രമിച്ചെങ്കിലും കഴിയുന്നില്ല അല്ലാഹു എന്നെ കാണുന്നു അവനിൽ നിന്ന് മറയാൻ എനിക്കാവുന്നില്ല

ഈ സംഭവത്തിലൂടെ ശൈഖവർകൾ ശിഷ്യർക്ക് അവനോടുള്ള പ്രത്യേക താൽപര്യത്തിന്റെ കാരണം ബോധ്യപ്പെടുത്തി കൊടുത്തു അവരെല്ലാം പൊറുക്കലിനെ തേടുകയും തൗബ ചെയ്ത് മടങ്ങുകയും ചെയ്തു (തദ്കിറത്തുൽ ഔലിയാഅ്: 382)


ശൈഖ് അഹ്മദ് ബ്ന് അലവാൻ (റ)

സയ്യിദുത്വാഇഫ അബുൽ ഖാസിം ജുനൈദുൽ ബഗ്ദാദി (റ) യുടെ മുരീദാണ് ശൈഖ് അഹ്മദ് ബ്ന് അലവാൻ (റ) മഹാന് സംഭവിച്ച ഒരു പ്രയാസം ശൈഖ് നീക്കികൊടുത്തത് ഇമാം യൂസുഫുന്നബ്ഹാനി (റ) എഴുതുന്നു

ശൈഖ് അഹ്മദ് ബ്ന് അലവാൻ (റ) പറയുന്നു ഞാനൊരാവശ്യത്തിന് റഹ്ബ അങ്ങാടിയിൽ പോയപ്പോൾ ഒരു ജനാസ കണ്ടു മയ്യിത്ത് നിസ്കരിക്കുവാൻ ഞാൻ അതോടൊപ്പം പോയി മറമാടുന്നത് വരെ ഞാൻ നിന്നു അറിയാതെ ഞാൻ ഒരു പെണ്ണിനെ നോക്കി ഞാൻ അല്ലാഹുവിനോട് പൊറുക്കലിനെ തേടി വീട്ടിലേക്ക് മടങ്ങി

വൃദ്ധയായ ഒരു സ്ത്രീ എന്നോട് ചോദിച്ചു: നിന്റെ മുഖം കറുത്തതുകൊണ്ടാണ്? ഞാൻ കണ്ണാടിയിൽ നോക്കി എന്റെ മുഖം കറുത്തിരിക്കുന്നു എന്തുകൊണ്ടാണിതെന്ന് ഞാൻ ചിന്തിച്ചു അപ്പോൾ എനിക്ക് മനസ്സിലായി സ്ത്രീദർശനമാണ് കാരണം നാൽപ്പത് ദിവസം ഒരിടത്ത് ഒറ്റക്കായി ഞാൻ അല്ലാഹുവിനോട് പൊറുക്കലിനെ തേടിക്കൊണ്ടിരുന്നു

അപ്പോൾ എന്റെ ഹൃദയത്തിൽ ശൈഖായ ജുനൈദുൽ ബഗ്ദാദി (റ) യെ സന്ദർശിക്കാൻ തോന്നി ബഗ്ദാദിലേക്ക് പുറപ്പെട്ടു ശൈഖിന്റെ വീട്ടിൽ ചെന്ന് ഞാൻ കതകിന് മുട്ടി ശൈഖ് എന്നോട് പറഞ്ഞു: കയറു അബൂ ഉമർ റഹ്ബയിൽ വെച്ച് നീ തെറ്റു ചെയ്തു ബഗ്ദാദിൽ വെച്ച് നിനക്ക് വേണ്ടി ഞാൻ പൊറുക്കലിനെ തേടി (ജാമിഉ കറാമത്തിൽ ഔലിയാഅ്: 2/13)


വഫാത്ത്

വഫാത്തിന്റെ സമയത്ത് തന്റെ ശിഷ്യനോട് വുളൂഅ് ചെയ്തു തരുവാൻ ശൈഖവർകൾ ആവശ്യപ്പെട്ടു വുളൂഅ് ചെയ്തു കൊടുക്കുമ്പോൾ താടി ചിക്കിയകറ്റുവാൻ ശിഷ്യനോട് മറന്നപ്പോൾ ചിക്കിയകറ്റാൻ തല കൊണ്ട് നിർദേശം നൽകി പിന്നെ ശൈഖവർകൾ സുജൂദിൽ കരഞ്ഞു അപ്പോൾ മഹാനോട് ചോദിച്ചു താങ്കൾ ത്വരീഖത്തുകാരുടെ നേതാവല്ലെ കഴിയുന്നത്ര ഇബാദത്തുകൾ താങ്കൾ നിർവ്വഹിച്ചിട്ടുണ്ടല്ലോ പിന്നെയെന്തിനാ സുജൂദ് ചെയ്യുന്നത്

ശൈഖ് പറഞ്ഞു: മിണ്ടരുത് ഈ സമയത്തിനേക്കാൾ ഇബാദത്തിലേക്കാവശ്യമായ ഒരു സമയവും ജുനൈദിന്  ഉണ്ടായിട്ടില്ല

മഹാൻ ഖുർആൻ പാരായണം തുടങ്ങി ശൈഖ് പറഞ്ഞു: ഈ കലാമിനേക്കാൾ ശ്രേഷ്ഠമായ വേറെ ഒരു കലാമും ഇല്ല

ആയുസിന്റെ ഏട് ഇപ്പോൾ അടച്ചു വെക്കും എഴുപതു വർഷത്തെ എന്റെ ഇബാദത്തുകളിലേക്ക് ഞാൻ നോക്കുന്നു ശ്യൂനതയിൽ അതിനെ ബന്ധിച്ചതായി ഞാൻ കാണുന്നു അത് സ്വീകാര്യമോ അല്ലയോ എന്നെനിക്കറിയില്ല ഒരു ഭാഗത്ത് സ്വിറാത്തും മറുഭാഗത്ത് മലക്കുൽ മൗത്തിനേയും ഞാൻ കാണുന്നു

വിധികർത്താവ് നീതിമാനാണ് അവൻ അതിക്രമം ചെയ്യില്ല ഖുർആൻ ഓതിത്തീർത്തു വീണ്ടും ഓതി സൂറത്തുൽ ബഖറയുടെ എഴുപതാമത്തെ ആയത്തെത്തിയപ്പോൾ പ്രയാസമായി അല്ലാഹ് എന്ന് ചൊല്ലാൻ മഹാനോട് പറഞ്ഞപ്പോൾ പറഞ്ഞു: ഞാനത് മറന്നിട്ടില്ല അങ്ങനെ ശൈഖവർകൾ തന്റെ കണ്ണുകളടച്ചു (തദ്കിറത്തുൽ ഔലിയാഅ്: 391)

ഇമാം സുലമി (റ) എഴുതുന്നു: ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) ഹിജ്റ 297 ശനിയാഴ്ച വഫാത്തായി (ത്വബഖാത്തുസ്സ്വൂഫിയ്യ: 129)

ഇമാം ഇബ്നു മുലഖ്ഖൻ (റ) എഴുതുന്നു: ഹിജ്റ 297 ശവ്വാലിൽ വെള്ളിയാഴ്ച വൈകുന്നേരം ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) വഫാത്തായി (ത്വബയാത്തുൽ ഔലിയാഅ്: 115)

ത്വരീഖത്തുകളും സ്വൂഫിയാക്കളും ഉള്ള കാലത്തോളം ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) യെ വിസ്മരിക്കുകയില്ല ആ മഹാരഥനെ ഓർക്കുമ്പോൾ ഏതൊരു ഹൃദയവും ഒന്ന് നൊമ്പരപ്പെടും ആത്മീയ വിഹായസിലേക്ക്  പറന്നുയർന്ന സ്വൂഫികളും സ്വൂഫി പർണ്ണശാലകളും എന്നും ജുനൈദിയ്യ സ്മരണകൾ അയവിറക്കും തസ്സ്വവ്വുഫ് അഥവാ സ്വൂഫിസം അത് ഗ്രന്ഥപാരായണത്തിലൂടെ മാത്രം ലഭിക്കുന്നതല്ല ഹൃദയത്തെ മെരുക്കിയെടുക്കുന്ന അതിസാഹസികമാണ് സ്വൂഫിസം

സ്വൂഫികളോടൊപ്പമുള്ള സഹവാസവും അവരെ നെഞ്ചിലേറ്റിയുള്ള അങ്ങേയറ്റത്തെ സ്നേഹവും ആദരവും അതിനു അത്യാവശ്യമാണ് സയ്യിദു ത്വാഇഫ ജുനൈദുൽ ബഗ്ദാദി (റ) വിശ്വാസിയുടെ ഹൃത്തടത്തിലുള്ള കാലത്തോളം ആത്മീയതയിൽ നിന്നു നാം അകലുന്നതല്ല


ശൈഖ് സർറിയുസ്സഖ്ത്വി (റ)

ശൈഖ് അബുൽ ഹസൻ സർയുസ്സയ്ത്വിബ്നിൽ മുഗല്ലിസി (റ) ശൈഖ് അബ്ദുൽ ഖാസിം ജുനൈദുൽ ബഗ്ദാദി (റ) യുടെ അമ്മാവനും ശൈഖുമാണ് മഹാന്റെ പ്രധാന ശൈഖ് മഅ്റൂഫുൽ കർഖി (റ) യാകുന്നു തസ്വവ്വുഫിലെ ഇമാമായ  മഹാന്റെ മുരീദുമാരാണ് ബഗ്ദാദിലെ അധിക ശൈഖുമാരും അവിടെ തന്നെയായിരുന്നു താമസം ബഗ്ദാദിൽ തൗഹീദും ഹഖാഇഖും ആദ്യമായി സംസാരിച്ചതും ശൈഖ് സർറിയുസ്സഖ്ത്വി (റ) യായിരുന്നു

ആദ്യ കാലഘട്ടത്തിൽ ശൈഖിന് അങ്ങാടിയിൽ ഒരു കടയുണ്ടായിരുന്നു കടയിൽ ഒരു മറയുണ്ടായിരുന്നു അതിനു പിന്നിലേക്ക് മാറി നിസ്കാരത്തിലും ഇബാദത്തിലുമായി കഴിഞ്ഞു കൂടും എല്ലാ ദിവസവും ആയിരം റക്അത്ത് നിസ്കരിക്കുമായിരുന്നു

ഒരിക്കൽ ലബനാൻ മലയിൽ നിന്ന് ഒരു മഹാൻ ശൈഖിനെ സന്ദർശിക്കാൻ അങ്ങാടിയിലെത്തി അദ്ദേഹം മറ ഉയർത്തി സലാം പറഞ്ഞു ലബനണിൽ നിന്നാണെന്നറിയിച്ചു ശൈഖ് സർയുസ്സഖ്ത്വി പറഞ്ഞു:

സൃഷ്ടികളെ വെടിഞ്ഞ് ധാരാളം ഇബാദത്തുകളുമായി കഴിയുകല്ല വേണ്ടത് മറച്ച് അങ്ങാടിയിൽ വെച്ച് ഒരു നിമിഷം പോലും അശ്രദ്ധയിലാവാതെ അല്ലാഹുവുമായി ആത്മീയ ബന്ധത്തിലായിക്കൊണ്ടിരിക്കുന്നവനാണ് ആൺകുട്ടി (തദ്കിറത്തുൽ ഔലിയാഅ്: 305)

ഒരിക്കൽ അങ്ങാടിയിൽ തീപിടിച്ചു ശൈഖ് സർറിയ (റ) പറഞ്ഞു: അൽ ഹംദുലില്ലാഹ് ഇപ്പോൾ ഞാൻ ഒഴിവായി ശൈഖിന്റെ കട കത്തിയില്ലാതായിരുന്നു കടയിൽ കയറി അവിടെയുള്ളതെല്ലാം പാവങ്ങൾക്ക് നൽകി സ്വൂഫികളെപ്പോലെ ഏകനായി ആത്മീയ വഴിയിൽ പ്രവേശിച്ചു

തന്റെ ആത്മീയതയുടെ തുടക്കത്തെ സംബന്ധിച്ച് ശൈഖ് സർറിയുസ്സഖ്ത്വി (റ) പറഞ്ഞു ഒരിക്കൽ എന്റെ കടയിൽ ശൈഖ് മഅ്റൂഫുൽ കർഖി (റ) വന്നു യത്തീമായ ഒരു കുട്ടിയുമുണ്ടായിരുന്നു ശൈഖ് പറഞ്ഞു: കുട്ടിക്ക് വസ്ത്രം ധരിപ്പിച്ച് കൊടുക്കുക ഞാൻ കുട്ടിക്ക് വസ്ത്രം ധരിപ്പിച്ച് കൊടുത്തു ഇത് ശൈഖിനെ വളരെയധികം സന്തോഷിപ്പിച്ചു മഹാൻ പറഞ്ഞു:

അല്ലാഹു ദുനിയാവിനെ നിനക്ക് ദേഷ്യമുള്ളതാക്കട്ടെ നിനക്ക് റഹ്മത്ത് നൽകട്ടെ

അങ്ങനെയിരിക്കെ ദുനിയാവിനെക്കാൾ വെറുപ്പുള്ള മറ്റൊന്നും എനിക്കില്ലാതായി എനിക്കുള്ളതെല്ലാം ശൈഖിന്റെ ദുആയുടെ ബറകത്ത് കൊണ്ടാണ് (തദ്കിറത്തുൽ ഔലിയാഅ്: 306)


ദുആയുടെ മർമ്മം

മുപ്പത് വർഷത്തോളം ഒരാൾ ആരാധനയിലായി തന്നെ കഴിഞ്ഞുകൂടി താങ്കൾ എങ്ങനെയാണ് ഈ പദവി കരസ്ഥമാക്കിയതെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ പറഞ്ഞു: ശൈഖ് സർറിയുസ്സഖ്ത്വി (റ) യുടെ ദുആ കൊണ്ട്
ചോദിച്ചു അത് എങ്ങനെ?

അദ്ദേഹം പറഞ്ഞു ശൈഖ് ഖൽവത്തിലായിരുന്നപ്പോൾ ഞാൻ കതകിന് മുട്ടി ശൈഖ് ചോദിച്ചു ആരാണ്? ഞാൻ പറഞ്ഞു: അന്യനല്ലാത്ത സ്നേഹിതൻ ശൈഖ് പറഞ്ഞു നീ അന്യനല്ലെങ്കിൽ അല്ലാഹുവുമായി ബന്ധം സ്ഥാപിക്കുക അവനല്ലാത്ത ഒരാളിലേക്കും തിരിഞ്ഞു നോക്കരുത്

പിന്നീട് ശൈഖ് ദുആ ചെയ്തു അല്ലാഹുവെ അദ്ദേഹത്തെ നിന്നിലേക്ക് മാത്രമായി തിരിഞ്ഞു ആരാധിക്കുന്നവരിൽ പെടുത്തേണമേ ഈ പദവിയിൽ ഞാനെത്തുവാനുള്ള എന്തോ ഒന്ന് എന്റെ ഹൃദയത്തിലിറങ്ങി (തദ്കിറത്തുൽ ഔലിതാഅ്: 309)

ഹിജ്റ 235 -ൽ ബഗ്ദാദിൽ വെച്ച് ശൈഖ് സർയുസ്സഖ്ത്വി (റ) വഫാതായി ശൂനീസിയ്യ മഖ്ബറയിൽ മറവു ചെയ്തു ശൈഖിന്റെ ഖബ്റിനടുത്താണ് ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) യുടെയും ഖബ്ർ (ജാമിഉ കറാമത്തിൽ ഔലിയാഅ്: 2/90)


ത്വരീഖത്ത് പരമ്പര

സയ്യിദു ത്വാഇഫ: ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) ത്വരീഖത്തിന്റെ ശൈഖും ഖുത്വുബുമാകുന്നു നിരവധി ഔലിയാക്കളുടെ ത്വരീഖത്തിന്റെ പരമ്പര മഹാനിൽ ചെന്നെത്തുന്നത് താഴെ പറയും പ്രകാരമാണ് ശൈഖവർകളുടെ പരമ്പര

ശൈഖ് ജുനൈദുൽ ബഗ്ദാദി (റ)
ശൈഖ് സർയുസ്സഖ്ത്വി (റ)
ശൈഖ് മഅ്റൂഫുൽ കാർഖി (റ)
ശൈഖ് അലിയ്യ്ബ്ന് രിളാ (റ)
ശൈഖ് മൂസൽ കാളിം (റ)
ശൈഖ് ജഅ്ഫറുബ്നുസ്വാദിഖ് (റ)
ശൈഖ് മുഹമ്മദ് ബാഖിർ (റ)
ശൈഖ് അലീ സൈനുൽ ആബിദീൻ (റ)
ഇമാം ഹുസൈൻ (റ)
അമീറുൽ മുഅ്മിനീൻ  അലിയ്യ്ബ്നു അബീത്വാലിബ് (റ)
സയ്യിദുനാ മുഹമ്മദ് റസൂലുല്ലാഹി (സ)


ഇൽമിന്റെ കലവറ

ശൈഖ് അബ്ദുൽ ഖാസിം സയ്യിദുത്വാഇഫ ജുനൈദുൽ ബഗ്ദാദി (റ) വിജ്ഞാനങ്ങളുടെ കലവറയായിരുന്നു മഹാൻ ഫിഖ്ഹ് പഠിക്കുന്നത് ശാഫിഈ കർമ്മശാസ്ത്ര പണ്ഡിതനായ ഇമാം അബൂസൗർ (റ) നിന്നാണ് ഇരുപത് വയസ്സുള്ളപ്പോൾ തന്നെ തന്റെ ഗുരു സന്നിധിയിൽ നിന്നു തന്നെ ശൈഖ് ജുനൈദ് (റ) ഫത് വ നൽകിയിരുന്നു (താജുൽ ആരിഫീൻ അൽ ജുനൈദുൽ ബഗ്ദാദി: 20)

ഇമാം ശഅ്റാനി (റ) എഴുതുന്നു: ഇമാം അബുൽ  അബ്ബാസ്ബ്നു സുറൈജ് (റ) ശൈഖ് ജുനൈദുൽ ബാഗ്ദാദി (റ) യുടെ മജ്ലിസിൽ പങ്കെടുത്തപ്പോൾ മഹാനോട് ശൈഖിന്റെ സംസാരത്തെ സംബന്ധിച്ച് ചോദിച്ചപ്പോൾ പറഞ്ഞു എന്താണ് ശൈഖ് പറഞ്ഞതെന്ന് എനിക്കുൾക്കൊള്ളുവാൻ കഴിഞ്ഞിട്ടില്ല എങ്കിലും ആ സംസാരം ഹൃദയസ്പർശിയാണ് (ത്വബഖാത്തുൽ കുബ്റ: 1/5)

വലിയ കർമ്മശാസ്ത്ര പണ്ഡിതനായ ഇമാം ഇബ്നു സുറൈജ് (റ) ന് പോലും ശൈഖിന്റെ സംസാരം വ്യക്തമായി മനസ്സിലായില്ലെങ്കിൽ ആ സംസാരം ഗ്രഹിക്കുന്ന ശിഷ്യഗണങ്ങൾ ആരായിരിക്കണം എത്ര ഉന്നതമായിരിക്കണം ശൈഖിന്റെ വിജ്ഞാനത്തിലുള്ള അവഗാഹം നിരവധി മഹത്തുക്കൾ ശൈഖിന്റെ സവിധത്തിൽ നിന്ന് അറിവിന്റെ തേൻ നുകർന്നിട്ടുണ്ട് അവരിൽ ചിലർ

1. ശൈഖ് ജഅ്ഫറുൽ ഖുൽദി

2. ശൈഖ് മുഹമ്മദുൽ കുരീരി (റ)

3. ശൈഖ് അത്ത്റാബി (റ) 4

ശൈഖ് അബൂബക്കർ ദുലഫ് ശിബ്ലി (റ)

5. ശൈഖ് ഹുസൈന് ബ്നു മൻസൂർ അൽ ഹല്ലാജ് (റ)

6. ശൈഖ് ഇസ്മാഈല്ബ്നു നജീദ് (റ)

7. ശൈഖ് അബുൽ ഹസൻ അലിയ്യ് ബ്ന് ബൻ ദാർ (റ)

8. ശൈഖ് അബൂമുഹമ്മദ് അബ്ദുല്ലാഹി ബ്നു മുഹമ്മദ് ശ്ശഅ്റാനി (റ)

9.  ശൈഖ് അബുൽ ഹസൻ അലിയ്യ് ബ്നു മുഹമ്മദ് മുസനി അൽ ബഗ്ദാദി (റ)

10. ശൈഖ് അബ്ദുല്ലാഹിൽ മുർതഇശുന്നൈസാബൂരി (റ)

11. ശൈഖ് അബൂബക്കർ ബ്നി അബീ സഅ്ദാനിൽ ബഗ്ദാദി (റ)

12. ശൈഖ് മുഹമ്മദ്ബ്ന് അലിയ്യ് ബ്ന് ജഅ്ഫറുൽ കത്താനി (റ)

13. ശൈഖ് മുഹമ്മദ് ബ്ന് മുസൽവാസിത്വി (റ)

14. ശൈഖ് അബുൽ ഹുസൈൻ അലിയ്യ്ബ്നു ഹിന്ദിൽ ഖുറശ്ശിയിൽ ഫാരിസി (റ)

15. ശൈഖ് അബൂ അംറ് നൈസാബൂരി (റ)

16. ശൈഖ് ബന്നാനുൽ ഹമ്മാൽ

17. ശൈഖ് അബൂയഅ്ഖൂബ് ബ്ന് ഇസ്ഹയ്ബ്ന്  മുഹമ്മദുന്നഹ്റബൂരി (റ)

18. ശൈഖ് അബൂ അലി അഹ്മദ് ബ്ന് മുഹമ്മദ് റൂദിബാരി (റ)

19. ഇമാം ഇബ്നു സുറൈജ് (റ)

20. ശൈഖ് മുഹമ്മദ് ബ്നു ഉൽയാനുന്നസവി (റ)


ശൈഖ് ഹല്ലാജ് (റ)

ശൈഖ് ഹുസൈന് ബ്ന് മൻസ്വൂർ അൽ ഹല്ലാജ് (റ) എക്കാലത്തും സ്മരിക്കപ്പെടുന്ന സ്വൂഫീവര്യനാണ് ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) യാണ് മഹാന്റെ ശൈഖ് ഹല്ലാജെ കൊല്ലും നാൾ അന്ന് ഞാനുണ്ടെങ്കിൽ അവർ കൈപിടിച്ചെനും യെന്ന് ഫറഞ്ഞോവർ മുഹ്‌യദ്ദീൻ മാലയിലെ ഈ വരികൾ പാടാത്തവരോ കേൾക്കാത്തവരോ ഉണ്ടാവില്ല  സ്വൂഫിയും ഗ്രന്ഥകാരനുമായ ശൈഖ് ഹല്ലാജ് (റ) നെ ഭരണാധികാരി വധിക്കുകയായിരുന്നു

ഇമാം ശഅ്റാനി (റ) എഴുതുന്നു: ശൈഖ് അബൂമുഗീസ് ഹുസൈന് ബ്ന് മൻസ്വൂർ അൽ ഹല്ലാജ് (റ) സ്വൂഫിയാക്കളിൽ പെട്ട മഹാനാണ് ശൈഖ് ജുനൈദുൽ ബഗ്ദാദി (റ), ശൈഖ് അബുൽ ഹുസൈൻ സൂരി (റ), ശൈഖ് ഹൂത്വി (റ) തുടങ്ങിയവരോടൊപ്പം സഹവസിച്ചിട്ടുണ്ട് മഹാന്റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട് ചിലർ എതിർത്തു ചിലർ അംഗീകരിച്ചു ശൈഖ്  അബുൽ അബ്ബാസ് ബ്ന് അത്വാഅ് (റ), ശൈഖ് മുഹമ്മദ് ബ്ന് ഹുനൈഫ് (റ) ശൈഖ് അബുൽ ഖാസിം നസ്വറാബാദ് (റ) തുടങ്ങിയവർ മഹാനെ അംഗീകരിച്ചവരും പുകഴ്ത്തിയവരുമായിരുന്നു

ബഗ്ദാദിൽ വെച്ച് ഹിജ്റ 309- ൽ ദുൽഖഅദ: മാസത്തിൽ മഹാനെ വധിച്ചു ഇബ്നു ഖല്ലിക്കാൻ (റ) തന്റെ താരീഖിൽ പറഞ്ഞതായി ഞാൻ കണ്ടു ഹല്ലാജിനെ വധിക്കൽ നിർഭന്ധമായ ഒന്നും ഉണ്ടായിരുന്നില്ല ഇമാം ഖുശൈരി (റ) തന്റെ കിതാബിൽ ഹല്ലാജ് (റ) ന്റെ വിശ്വാസം ശരിയാണെന്ന് പറഞ്ഞിട്ടുണ്ട് (ത്വബഖാത്തുൽ കുബ്റ: 1/107)

ഇമാം ബക്രി (റ) എഴുതുന്നു ഭരണാധികാരി മുഖ്തദിർ ചാട്ടവാറുകൊണ്ട് ആയിരം അടി ഹല്ലാജിനെ അടിക്കാൻ കൽപ്പിച്ചു അതുകൊണ്ടും മരിച്ചിട്ടില്ലെങ്കിൽ രണ്ട് കയ്യും രണ്ട് കാലും വെട്ടി മാറ്റി തല വെട്ടിക്കളയുക അങ്ങനെ ഹല്ലാജ് (റ) നെ അവർ വധിച്ചു കളഞ്ഞു (ഇആനത്തുത്വലിബീൻ: 4/205)

ശൈഖ് ഫർഹാരി (റ) എഴുതുന്നു: ചില കശ്ഫിന്റെ അഹ്ലകാർ ഹല്ലാജിനെ  കുരിശിൽ തറച്ചതിനു ശേഷം വെള്ളത്തിനു മുകളിലൂടെ നടക്കുന്നതായി കണ്ടു അപ്പോൾ അവർ ചോദിച്ചു ഇന്നേ ദിവസം നിങ്ങളെ ക്രൂശിക്കപ്പെട്ടതല്ലേ? മഹാൻ പറഞ്ഞു അവർ വധിച്ചിട്ടില്ല ക്രൂശിച്ചില്ല അവർക്കങ്ങനെ അനുഭവപ്പെട്ടു (നിബ്റാസ്: 52)

ശൈഖ് യൂനുസുന്നബ്ഹാനി (റ) എഴുതുന്നു ശൈഖ് ഹല്ലാജ് (റ) ശൈത്യകാലത്ത് ഉഷ്ണകാലത്ത് ലഭിക്കുന്ന പഴങ്ങളും ഉഷ്ണകാലത്ത് ശൈത്യകാലത്ത് ലഭിക്കുന്ന പഴങ്ങളും ജനങ്ങൾക്ക് കൊടുക്കുമായിരുന്നു മഹാൻ അന്തരീക്ഷത്തിലേക്ക് കൈനീട്ടും കൈ മടക്കുമ്പോൾ ഖുൽഹുവല്ലാഹ് അഹദ് എന്നെഴുതിയ ദിർഹമുകൾ
അതിന് ഖുദ്റത്തിന്റെ ദിർഹമുകളെന്ന് മഹാൻ പേരിട്ടു ജനങ്ങൾ ഭക്ഷിച്ചതും അവർ അവരുടെ വീടുകളിൽ വെച്ച് ചെയ്തതും ഹൃദയങ്ങളിലുള്ളതും ശൈഖ് അവർക്ക് പറഞ്ഞു കൊടുക്കുമായിരുന്നു (ജാമിഉ കറാമത്തിൽ ഔലിയാഅ്: 2/44)

ശൈഖ് ഹല്ലാജ് (റ) ഔലിയാക്കളിലെ പ്രമുഖനും ഗ്രന്ഥകർത്താവും കവിയും നിരവധി കറാമത്തുകളുടെ നിറഞ്ഞ സാന്നിധ്യവുമായിരുന്നു
ശൈഖും ഖുത്വുബുമായ ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) യുടെ ആത്മീയ ലോകം അറ്റമില്ലാത്തതാണ് നിരവധി ശിഷ്യഗണങ്ങളെ വാർത്തെടുത്ത മഹാൻ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്

അൽ മീസാഖ്, ദവാഉൽ അർവാഹ്, ദവാഉത്തഫ്രീരീത്വ്, കിതാബുകൾ ഫനാഅ്, അദബുൽ മുഫ്തഖിർ ഇലല്ലാഹി, കലാമുൻ ഫിൽ ഉലൂഹിയ്യ എന്നിവ അവയിൽ ചിലതാണ്

ഗ്രന്ഥകാരൻ എന്നതോടൊപ്പം ഒന്നാന്തരം കവിയുമായിരുന്നു ശൈഖവർകൾ തസ്വവ്വുഫ്, സ്വൂഫീചരിത്ര ഗ്രന്ഥങ്ങളിൽ മഹാൻ ചൊല്ലിയ കവിതാ ശകലങ്ങൾ കാണാം 'സയ്യിദുത്വാഇഫ' ചൊല്ലപ്പേരിന് എല്ലാ അർത്ഥത്തിലും ശൈഖവർകൾ അർഹനാണെന്ന് ചരിത്രാന്വേഷകന് നിശ്ചയമായും
ബോധ്യപ്പെടും


ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) യുടെ നസ്വീഹത്തുകൾ

1.  രഹസ്യമായ അദബ്, പരസ്യമായ അദബ് എന്നിങ്ങനെ അദബ് രണ്ടിനമുണ്ട് ന്യൂനതകളിൽ നിന്ന് ഹൃദയത്തെ ശുദ്ധീകരിക്കലാണ് രഹസ്യമായ അദബ് തെറ്റുകളിൽ നിന്ന് ശരീരത്തെ സൂക്ഷിക്കലാണ് പരസ്യമായ അദബ്

2.  അല്ലാഹുവിന്റെയും അടിമയുടെയും ഇടയിൽ നാലു സമുദ്രങ്ങൾ ഉണ്ട് അവകൾ മുറിച്ച് കടക്കൽ നിർബന്ധമാകുന്നു

1.  ദുൻയാവ് ഭൗതിക വിരക്തത കൊണ്ട് മുറിച്ചു കടക്കണം

2.  ജനങ്ങൾ ജനങ്ങളെ വെടിഞ്ഞ് കൊണ്ടാണിത് വിട്ട് കടക്കൽ

3.  ഇബ്ലീസ്: സുന്നത്തിനെ പിൻപറ്റൽകൊണ്ട്

4.  ശരീര ഇച്ഛ: ശരീരത്തോട് എതിരായി നിൽക്കൽ കൊണ്ട്

5.  ശരീരത്തെ അറിഞ്ഞവന് അടിമത്വം എളുപ്പമാകും

6.  അല്ലാഹുവിനെ അറിയാത്തവൻ എന്നെന്നും സന്തോഷിക്കില്ല

7.  ദീനീരക്ഷയും ശരീര റാഹത്തും ഖൽബിന്റെ ആഫിയത്തും ഇഷ്ടപ്പെടുന്നവൻ ജനങ്ങളെ തിരസ്കരിക്കട്ടെ

8.  ദുൻയാവ് മുഴുവൻ ഒരാൾക്കുണ്ടാവൽ പ്രശ്നമല്ല ദുൻയാവിനോട് ഖൽബിൽ ആകൃഷ്ടതയുണ്ടാവലാണ് പ്രശ്നം

9.  ദുൻയാവിൽ അല്ലാഹുവിനോടുള്ള മുഹബ്ബത്ത് എത്ര കണ്ട് പ്രകടമാക്കിയോ അത്ര കണ്ടാണ് അല്ലാഹു ആഖിറത്തിൽ മുഹബ്ബത്ത്
പ്രകടമാക്കുക അത് കൂടുതലാണെങ്കിൽ കൂടുതൽ കുറവാണെങ്കിൽ കുറവ്

10. നാവിനെ ദിക്റിനായി ഉപയോഗിക്കാത്തവന് നല്ലത് സംസാരശേഷിയില്ലാതിരിക്കലാണ് കേൾവി ഉണ്ടായിട്ടും സത്യം ശ്രദ്ധിച്ച് കേൾക്കാത്തവന് കുരുടനാവലാണ് നല്ലത് ശരീരത്തെ അല്ലാഹുവിന്റെ ഖിദ്മത്തിനായി ഉപയോഗിക്കാത്തവന് നല്ലത് മരണമാണ്

11.  അല്ലാഹുവിനെ മുറുകെ പിടിച്ചവന് ഉയർച്ചയുണ്ട് സമ്പത്ത് മുറുകെ പിടിച്ചവന് നിന്ദ്യതയുണ്ട്

12.  അല്ലാഹു ഒരു മുരീദിന് നന്മ ഉദ്ദേശിച്ചാൽ അവനെ സ്വൂഫികളിലേക്കടുപ്പിക്കും അഹംഭാവികളിൽ നിന്നകറ്റുകയും ചെയ്യും

13.  ഇബാദത്തുകൾ ക്കാവശ്യമില്ലാത്തത് പഠിക്കൽ മുരീദിന് ഗുണമല്ല

14.  അമലുകളിൽ ഉത്തമം നിന്റെ ശരീരത്തേയും ദീനിനേയും നീ സംരക്ഷിക്കലാണ്

15. ചിന്തകൾ നാലെണ്ണമാണ് ഉണർവ്വിലേക്ക് ക്ഷണിക്കുന്ന അല്ലാഹുവിൽ നിന്നുള്ള ചിന്ത, നന്മയിലേക്ക് ക്ഷണിക്കുന്ന മലക്കിൽ നിന്നുള്ള ചിന്ത, ഐഹിക സുഖത്തിലേക്കും ആസ്വാദനത്തിലേക്കും ക്ഷണിക്കുന്നു ശരീരത്തിന്റെ ചിന്ത ശത്രുത, അസൂയ പോര് എന്നിവയിലേക്ക് ക്ഷണിക്കുന്ന പിശാചിന്റെ ചിന്ത

16.സ്വൂഫി, അവന്റെ അനുസരണ ഇസ്മാഈൽ (അ) ഇബ്രാഹിം (അ) മിനെ അനുസരിച്ചത് പോലെയും അവന്റെ ദുഃഖം ദാവൂദ് നബി (അ) യുടെ ദുഃഖം പോലെയും അവന്റെ ക്ഷമ അയ്യൂബ് നബി (അ) യുടെ ക്ഷമ പോലെയും  അവന്റെ ഇല്ലായ്മ ഈസാ  നബി (അ) യുടെ ഇല്ലായ്മ പോലെയും അവന്റെ ശൗഖ് (റബ്ബിനെ കാണാനുള്ള കൊതി) മൂസാ നബി (അ) യുടെ ശൗഖ് പോലെയും അവന്റെ ഇഖ്ലാസ്വും മുനാജത്തും നബി (സ) യുടെ ഇഖ്ലാസ്വും മുനാജത്തും പോലെയായിരിക്കണം

1. തസ്വവ്വുഫ് എന്നാൽ നീ നിന്റെ ശരീരത്തെ വിട്ട് മരിക്കലും നിന്റെ റബ്ബിനെകൊണ്ട് ജീവിക്കലുമാണ്

2. ആരിഫിന് എഴുപത് മഖാമുകൾ ഉണ്ട് അതിൽ ഏറ്റവും താഴെത്തേത് ദുൻയാവിയായ ഉദ്ദേശം ഇല്ലാതിരിക്കലാണ്

3. ശൈഖ് സംസാരിക്കുമ്പോൾ മിണ്ടാതിരിക്കുന്നവനാണ് ആത്മജ്ഞാനി

4.ശരീരത്തേയും സമയത്തേയും സൂക്ഷിക്കുന്നതിനേക്കാൾ കാഠിന്യമായ മറ്റൊന്നും ഔലിയാക്കൾക്കില്ല


സ്വൂഫികളുടെ നേതാവ്

സയ്യിത്വാഇഫ: എന്നു മാത്രം തസ്വവ്വുഫ് ഗ്രന്ഥങ്ങളിൽ പറഞ്ഞാൽ അതുകൊണ്ടുള്ള ഉദ്ദേശം ശൈഖ് അബുൽ ഖാസിം ജുനൈദുൽ ബഗ്ദാദി (റ) യാകുന്നു ഔലിയാക്കളുടെ എല്ലാ കുട്ടങ്ങളുടേയും നേതാവ് എന്നാണ് ഈ വാചകത്തിന്റെ അർത്ഥം മഹാനിലൂടെയാകുന്നു ധാരാളം സ്വൂഫികളുടെ ത്വരീഖത്തിന്റെ പരമ്പര കടന്നുപോകുന്നത് അൽ ഉലമാ ഉൽ മുജ്തഹീനിൽപ്പെട്ട മഹാനാണ് ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) യെന്ന് ഇമാം നവവി (റ) പറഞ്ഞിട്ടുണ്ട്

ഇമാം അഹ്മദ് സൈനീദഹ്ലാൻ (റ) എഴുതുന്നു ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) യിലേക്കാണ് അധിക സ്വൂഫികളുടെയും പരമ്പരകൾ ചെന്നെത്തുന്നത് (തഖ് രീബുൽ ഉസ്വൂൽ: 281)

ഔലിയാക്കളിൽ പ്രമുഖനും ഖുത്വുബുൽ അഖ്ത്വാബും ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖുമായ ഗൗസുൽ അഅ്ളം സയ്യിദ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (റ) യുടെ ത്വരീഖത്തിന്റെ പരമ്പര ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) യിലൂടെയാണ് കടന്ന് പോകുന്നത് ശൈഖിന്റെ പരമ്പര കാണുക

ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ)
ശൈഖ് അബൂസഈദ് അൽ മഖ്സൂമി (റ)
ശൈഖ് അലി അൽ മുബാറക് (റ)
ശൈഖ്  അബുൽ ഹസൻ ത്വറസൂസി (റ)
ശൈഖ് അബൂബക്കർ ദുലഹ് ശിബ്ലി (റ)
ശൈഖ് അബ്ദുൽ വാഹിദ് യമനി (റ)
സയ്യിദു ത്വാഇഫ: ജുനൈദുൽ ബഗ്ദാദി (റ)


സ്വൂഫിയിലെ ഗുണങ്ങൾ

'സ്വൂഫി' എന്ന പദത്തിൽ തന്നെ സ്വൂഫിയിൽ സമ്മേളിക്കേണ്ട ഗുണങ്ങളുണ്ട് ആ ഗുണങ്ങൾ സമ്മേളിക്കുമ്പോഴാണ് യഥാർത്ഥ സ്വൂഫി ഉണ്ടായിത്തീരുന്നത്

സ്വാദ്, വാവ്, ഫാഅ്, യാഅ് എന്നീ നാല് അറബി അക്ഷരങ്ങളുടെ സമാഹാരമാണ് സ്വൂഫി സ്വാദ്, സ്വബ്റ് (ക്ഷമ) സ്വിയദ് (സത്യസന്ധത), സ്വഫാഅ് (ഹൃദയ ശുദ്ധീകരണം) വാവ് വജ്ദ്, വുദ്ദ്, വഫാഅ്, ഫാഅ്, ഫഖ്ദ്, ഫഖ്ർ, ഫനാത്ത്, യാഅ് ഇതെല്ലാം പൂർണമായി സമ്മേളിച്ചാൽ നിസ്ബത്തിന് വേണ്ടി (ചേർത്തു പറയുവാൻ) ഇപ്രകാരം ശൈഖ് അലിയ്യുൽ ഖവ്വാസ്വ് (റ) പറയുന്നതായി ഞാൻ കേട്ടു (അൽ മിനനുൽ കുബ്റ: 135)

സ്വഫാഇനെ സംബന്ധിച്ച് ശൈഖ് അഹ്മദുൽ കബീർ രിഫാഈ (റ) എഴുതുന്നു സ്വഫാഇന്റെ യാഥാർത്ഥ്യം പിൻതുടരും അല്ലാഹുവിലേക്ക് മുഴുവനായി തിരിയലുമാണ് (ഹാലത്തു അഹ്ലിൽ ഹഖീഖ: 110)

ഒരു സ്വൂഫിക്കുണ്ടാവേണ്ട ധാരാളം കാര്യങ്ങൾ അൽ അഖ്ത്വാബുൽ അർബഅഃയിൽപ്പെട്ട ശൈഖ് അഹ്മദുൽ കബീർ രിഫ്ഈ (റ) തന്റെ ഹാലത്തു അഹ്ലിൽ ഹഖീഖയിൽ വിവരിച്ചിട്ടുണ്ട്

നബി (സ) യേയും സ്വഹാബത്തിനേയും പൂർണമായും അനുധാവനം ചെയ്യുന്നവരാണ് സ്വൂഫികൾ ഹൃദയ ശുദ്ധീകരണത്തിലൂടെ മാത്രമേ അതിന് സാധ്യമാവുകയുള്ളൂ അതുകൊണ്ടു തന്നെ സ്വൂഫികൾ എല്ലാ സമയവും ഹൃദയശുദ്ധീകരണത്തിനു ശ്രമിക്കുന്നവരാണ് അവരുടെ നിൽപ്പിലും നടപ്പിലും സംസാരത്തിലും പ്രവൃത്തിയിലും ഈ ശുദ്ധീകരണത്തിലാണവർ മതനിയമങ്ങൾ യഥാവിധി ഉൾക്കൊള്ളുമ്പോൾ മാത്രമേ ഈ ശുദ്ധീകരണം സാധ്യമാവുകയുള്ളൂ അതിനാൽ സ്വൂഫികളുടെ മദ്ഹബ് തന്നെ കിതാബും സുന്നത്തുമനുസരിച്ചായിരിക്കണം

ഇമാം ശഅ്റാനി (റ) എഴുതുന്നു നിശ്ചയം സ്വൂഫികളുടെ മാർഗം കിതാബും സുന്നത്തും കൊണ്ട് ശക്തിപ്പെടുത്തിയതാണ് അത് അമ്പിയാക്കളുടേയും ഹൃദയം തെളിഞ്ഞവരുടേയും സ്വഭാവങ്ങളുടെ മേൽ എടുക്കപ്പെട്ടതാണ് (ത്വബഖാത്തുൽ കുബ്റ: 1/4)

ശൈഖ് മുഹമ്മദ് ഹാഫിള് തിജാനി (റ) രേഖപ്പെടുത്തുന്നു ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) പറഞ്ഞു നമ്മുടെ ഈ മാർഗം കിതാബും സുന്നത്തുമനുസരിച്ചാകുന്നു (അഹ്ലുൽ ഹഖ്: 166)

ചുരുക്കത്തിൽ ഖുർആൻ സുന്നത്തിനെതിരായി സ്വൂഫിസവും സ്വൂഫിയുമില്ല യഥാർത്ഥ സ്വൂഫി കിതാബും സുന്നത്തുമനുസരിച്ചാണ് പറയുകയും പ്രവർത്തിക്കുകയും ചെയ്യുക

സ്വൂഫികളുടെ അനുധാവനം 'ഇത്തിബാഅ് ' അഥവാ തിരുചര്യ പിൻപറ്റലായിരിക്കണം

അൽ അഖ്ത്വാബുൽ അർബഅയിൽ ശൈഖ് ഇബ്രാഹിം ദസൂഖി (റ) പറയുന്നു നീ ചൊവ്വായ മാർഗം മുറുകെ പിടിച്ച് ശരീഅത്തിൽ അടിയുറച്ച് കിതാബിനേയും സുന്നത്തിനേയും പിൻപറ്റി ശരീഅത്തിന്റെ പ്രത്യക്ഷം കൊണ്ടും ഹഖീഖത്തിന്റെ ആന്തരീകം കൊണ്ടും ആരാധനയുടെ വഴിയിൽ പ്രവേശിക്കുക (അൽ ജൗഹറത്തുൽ മുളീഅ: 73)

കിതാബും സുന്നത്തും പ്രകടമായിത്തന്നെ സ്വൂഫിയിൽ ദർശിക്കാറുണ്ടെന്ന് മുകളിൽ നിന്ന് നമുക്ക് വ്യക്തമായി മനസ്സിലാക്കാം സയ്യിദുത്വാഇഫ: ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) അതാണ് നമ്മെ പഠിപ്പിക്കുന്നത്


തസ്വവ്വുഫ്

തസ്വവ്വുഫ് അഥവാ സ്വൂഫീ മാർഗ്ഗം ഒരു പ്രത്യേക വിജ്ഞാന ശാഖയാണ് തസ്വവ്വുഫ് ഗ്രന്ഥങ്ങൾ പാരായണം ചെയ്താൽ മാത്രമേ ആത്മീയ ലോകമെന്തെന്നറിയുകയുള്ളൂ സുന്നികൾ മാത്രമേ തസ്വവ്വുഫ് സംരക്ഷകരുള്ളൂ ബിദഇകൾ എന്നോ പുറം തിരിഞ്ഞവരാണ് സ്വൂഫി ചമഞ്ഞ് നടക്കുന്ന വ്യാജന്മാർക്ക് തസ്വവ്വുഫ് എന്താണെന്നറിയുകപോലുമില്ല ഫിഖ്ഹ് ഗ്രന്ഥങ്ങൾ പഠനം നടത്തുന്നതുപോലെയുള്ള ഒരു പഠനം തസ്വവ്വുഫിൽ ഇല്ലാത്തതിനാലാണ് വ്യാജന്മാർ ഈ മേഖലയിൽ പെരുകിയതും തസ്വവ്വുഫ് ത്വരീഖത്തകളിൽ അബദ്ധം പറഞ്ഞ ചില പണ്ഡിതരുടെ അബദ്ധങ്ങൾ ഏറ്റു പിടിക്കാൻ ആളുകളുണ്ടായതും

ഇമാം സുയൂത്വി (റ) എഴുതുന്നു തസ്വവ്വുഫ് ശ്രേഷ്ഠമായ ഇൽമാകുന്നു സുന്നത്തിനെ പിൻപറ്റലും ബിദ്അത്തുകളെ വെടിയലും ശരീരേച്ഛകളിൽ നിന്ന് ആത്മാവിനെ സംരക്ഷിക്കലുമാണ് തസ്വവ്വുഫിന്റെ കാതൽ സ്വൂഫികളിൽ പെടാത്ത പലരും തസ്വവ്വുഫിൽ പ്രവേശാച്ചതാണ് മൊത്തത്തിൽ അവരെ പറ്റി തെറ്റായ ധാരണ ഉണ്ടാക്കാനിടയാക്കിയത് മതപരമായ നിയമങ്ങൾക്കെതിരിൽ  സംസാരിക്കുന്ന ഒരൊറ്റ സ്വൂഫിയേയും ഞാൻ കണ്ടിട്ടില്ല സ്വൂഫികളെന്ന് വാദിക്കുന്ന ബിദഇകളാണങ്ങനെ വാദിക്കുന്നത് (തഅ് യീദുൽ ഹഖീഖത്തിൽ അലിയ്യ വതശ് യീദു ത്വരീഖത്തിശ്ശാദുലിയ്യ: 57)

തസ്വവ്വുഫിനേയും സ്വൂഫിയേയും സാധാരണ ജനങ്ങൾ മനസ്സിലാക്കുന്നത് സ്വൂഫികളുടെ ജീവിതം കണ്ടും അവരുടെ വാക്കുകളിൽ നിന്നുമാണ് അതിനാൽ തസ്വവ്വുഫിന്റെ അഹ്ലുകാർ തസ്വവ്വുഫിനെ സംരക്ഷിക്കാനും സാധാരണ ജനങ്ങൾക്കിടയിൽ വെച്ച് അവർക്ക് ഉൾക്കൊള്ളുവാൻ പറ്റാത്തതായ പ്രവർത്തനങ്ങളും വാക്കുകളും ഉപേക്ഷിക്കുകയും ചെയ്യുക

ആത്മീയത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും നഷ്ടപ്പെട്ടത് വീണ്ടെടുക്കുവാൻ സാധിക്കാത്തതുമാണ് ഇന്ന് സംഘടനകളുടേയും പരാജയം തന്നെ
നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കുവാൻ നാം ശ്രമിക്കണം എങ്കിലേ നമുക്ക് പാരത്രിക വിജയം ഉറപ്പിക്കുവാൻ സാധിക്കുകയുള്ളൂ നിത്യേനയുള്ള ആവശ്യമില്ലാത്ത തർക്കങ്ങളും നാം ഒഴിവാക്കണം സുന്നികൾ മാത്രമേ തസ്വവ്വുഫ് സംരക്ഷകരുള്ളുവെന്ന് നാം മനസ്സിലാക്കണം
തസ്വവ്വുഫ് സംരക്ഷണം വാക്കുകളിൽ മാത്രം പരിമിതമല്ല മറിച്ച് കർമ്മ ലോകത്താണ് കേവലം കർമ്മവുമല്ല മറിച്ച് ആന്തരിക ശുദ്ധീകരണത്തിലൂടെയുള്ള കർമ്മങ്ങളാണ്

സ്വൂഫി പണ്ഡിതനും ഔലിയാക്കളിലെ അൽ ഖുത്വുബുമായ ഇമാം നവവി (റ) എഴുതുന്നു തസ്വവ്വുഫിന്റെ അടിസ്ഥാന മാർഗം അഞ്ചെണ്ണമാണ്

1. രഹസ്യവും പരസ്യവുമായി അല്ലാഹുവിനെ സൂക്ഷിക്കുക

2.വാക്കിലും പ്രവർത്തനത്തിലും സുന്നത്തിനെ പിൻപറ്റുക

3.  സൃഷ്ടികളെ തൊട്ട് തിരിഞ്ഞു കളയൽ

4. കുറഞ്ഞതിലും കൂടിയതിലും അല്ലാഹുവിനെ തൃപ്തിപ്പെടുത്തുക

5. സന്തോഷത്തിലും ദുഃഖത്തിലും അല്ലാഹുവിലേക്ക് മടങ്ങുക
(അൽ മഖാസ്വിദ്: 20)

ചില സാധാരണക്കാരേയും ചില പണ്ഡിതരേയും തസ്വവ്വുഫിൽ നിന്നകലാൻ പ്രേരിപ്പിച്ചത് ദുനിയാവിനോടുള്ള അവരുടെ ആർത്തിയും അന്ധമായ സംഘടനാ പ്രേമവുമാണ് സംഘടനകളിലെ സ്ഥാനമാനങ്ങൾ അവർ ആഗ്രഹിച്ചതും നേടിയെടുക്കുവാൻ ശ്രമിച്ചതും ദുനിയാവിലെ പ്രശസ്തിയും ഭൗതികന്മാർക്കിടയിലുള്ള പ്രശംസയുമാണ് എന്നാൽ തസ്വവ്വുഫ് പൂർണമായും അല്ലാഹുവിലേക്ക് തിരിയലാണെന്നാണ് ഇമാം നവവി (റ) യടക്കമുള്ള സ്വൂഫി കർമ്മശാസ്ത്ര പണ്ഡിതർ നമ്മെ പഠിപ്പിച്ചത് പൂർവികന്മാരായ  സ്വഹാബികളും താബിഉകളും ഇപ്രകാരമായിരുന്നു ഈ പാതയാണ് സുന്നിസം

സുന്നിസത്തിൽ മാത്രമേ സ്വൂഫിസം വളരുകയുള്ളൂ അപ്പോൾ യഥാർത്ഥ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പാത സ്വൂഫിസമാണ് അഥവാ തസ്വവ്വുഫിൽ  അടിയുറച്ച പാത

ഇമാം ഇബ്നു ഖൽദൂൻ (റ) എഴുതുന്നു തസ്വവ്വുഫിന്റെ അടിസ്ഥാനം ഇബാദത്തിലായി കഴിയലും അല്ലാഹുവിലേക്ക് പൂർണമായി തിരിയലും ദുനിയാവിന്റെ ഭംഗിയിൽ നിന്ന് തിരിഞ്ഞുകളയലും ഭൗതിക വിരക്തതയും ഇബാദത്തിനു വേണ്ടി സ്വന്തത്തിൽ സൃഷ്ടികളുമായി വേർപിരിയലുമാണ് സ്വഹാബത്തും പൂർവ സൂരികളും ഇങ്ങനെയായിരുന്നു (മുഖദ്ദിമതുബ്നി ഖൽദൂൻ: 328)

ഇന്നത്തെ അവസ്ഥ ആകെ മാറിയിരിക്കുന്നു സുന്നികളിൽപ്പെട്ട ചിലർ തന്നെ തസ്വവ്വുഫിനെ വേറെയായി കാണുന്നു മാത്രമല്ല തസ്വവ്വുഫ് മറ്റൊന്നാണെന്ന് തോന്നുന്ന രീതിയിൽ അവർ പ്രവർത്തിക്കുന്നു തസ്വവ്വുഫ്, സ്വൂഫി, ത്വരീഖത്ത്, ശൈഖ് തുടങ്ങിയ പദങ്ങളും അത്തരക്കാരെക്കുറിച്ച് കേൾക്കുമ്പോഴും വളരെ അദബോടെയായിരുന്നു സുന്നി സമൂഹം കണ്ടിരുന്നത് ഇത്തരക്കാരുടെ എഴുത്തും പ്രസംഗവും ചിലപ്പോൾ മുജാഹിദുകളേക്കാൾ കഷ്ടമായിപ്പോകുന്നു അത്തരം തൂലികകൾ വായിച്ചും പ്രഭാഷണങ്ങൾ കേട്ടും നമ്മിൽ ചിലരൊക്കെ തസ്വവ്വുഫിനേയും സ്വൂഫിയേയും പരിഹാസരൂപത്തിലും നിസ്സാരതയോടെയും കാണുന്നു ഈ പ്രവണത അപകടമാണ്

ഇമാം ശഅ്റാനി (റ) എഴുതുന്നു അവരോടുള്ള കുറഞ്ഞ അദബ് അവർ പറയുന്നതിനെ അംഗീകരിക്കലും ഉയർന്ന അദബ് അതിനെ ഉറച്ച് വിശ്വസിക്കലുമാണ് (അൽ കിബ് രീതുൽ അഹ്മാർ: 1/5)

പരിഹാസവും നിസാരതയും തസ്വവ്വുഫ് ഗ്രന്ഥങ്ങളിൽ നിന്നുള്ള അകൽച്ചയും അഥവാ തസ്വവ്വുഫ് ഗ്രന്ഥങ്ങളും എഴുത്തും വായിക്കുകയാണെങ്കിൽ തന്നെ അദബില്ലാത്ത രീതിയിലുമായിരിക്കും അതിനാൽ ഫലം ശൂന്യമായിരിക്കും

ഒരു പണ്ഡിതന്റെ മഹത്വവും പാണ്ഡിത്യവും അദ്ദേഹത്തിന്റെ പ്രഭാഷണത്തിലോ എഴുത്തിലോ അധ്യാപനത്തിലോ ഒതുങ്ങുന്നതല്ല ശരിയായ വിശ്വാസവും ഫിഖ്ഹ് ഗ്രന്ഥങ്ങളിലുള്ള പ്രാവീണ്യവും ആത്മീയ മേഖലയിലുള്ള ആരാധനയുടെ ഫലത്തിലും ആശ്രയിച്ചിരിക്കും

കർമ്മശാസ്ത്രം അഥവാ ഫിഖ്ഹ് ഒരിക്കലും ഒരാൾക്കും ഒഴിച്ചുകൂടാൻ പറ്റാത്ത വിജ്ഞാനമാണ് ഫിഖ്ഹിനെ  തള്ളിപ്പറയുന്നവൻ സുന്നിയല്ല അവൻ ബിദഇയാണ് ഫിഖ്ഹ് പഠനത്തെ നിരുൽസാഹപ്പെടുത്തുന്നവൻ സ്വൂഫികളിൽ ഒരിക്കലും ഒരു കാലത്തും ഉണ്ടാവുകയില്ല അത്തരക്കാർക്ക് ഫിഖ്ഹും തസ്വവ്വുഫും ഒരു പണ്ഡിതനിൽ സമ്മേളിക്കുമ്പോഴേ അദ്ദേഹം ജ്ഞാനിയാകുകയുള്ളൂ

മാലിക്കീ മദ്ഹബുകാരനായ ഇമാം അഹ്മദ് സറൂഖ് (റ) എഴുതുന്നു ഇമാം മാലിക് (റ) പറഞ്ഞു ഒരാൾ ഫിഖ്ഹ് പഠിച്ചു തസ്വവ്വുഫ് പഠിച്ചില്ല നിശ്ചയം അവൻ ഫാസിഖായി ഒരാൾ തസ്വവ്വുഫ് പഠിച്ചു ഫിഖ്ഹ് പഠിച്ചില്ല അവൻ വ്യതിചലിച്ചു ഒരാൾ ഇത് രണ്ടും കരസ്ഥമാക്കിയാൽ നിശ്ചയം അവൻ ദൃഢജ്ഞാനിയായി (ഖവാഇദുത്തസ്വവ്വുഫ്: 22)

ഇമാം ശഅ്റാനി (റ) എഴുതുന്നു എല്ലാ സ്വൂഫിയും ഫിഖ്ഹ് പണ്ഡിതനായിരിക്കും (ത്വബഖാത്തുൽ കുബ്റ: 1/4)

ചുരുക്കത്തിൽ ഫിഖ്ഹ് പഠനത്തെപ്പോലെത്തന്നെ തസ്വവ്വുഫ് പഠനവും നാം നടത്തണം കർമ്മശാസ്ത്രം സജീവമാക്കുംപോലെ ആത്മീയജ്ഞാനമായ തസ്വവ്വുഫും സജീവമാക്കണം ബിദ്അത്തുകാരിൽ നിന്നും തസ്വവ്വുഫ് വേഷധാരികളിൽ നിന്നും കാട്ടിക്കൂട്ടലുകളിൽ നിന്നും തസ്വവ്വുഫിനെ നാം രക്ഷപ്പെടുത്തണം സയ്യിദു ത്വാഇഫ ശൈഖ് ജുനൈദുൽ ബഗ്ദാദി (റ) യുടെ ജീവിതത്തിൽ നിന്ന് അതാണ് നമുക്ക് ലഭിക്കുന്നത് അവരൊക്കെ നമ്മെ പഠിപ്പിച്ചതും അതു തന്നെയാണ്

മഹത്തുക്കളുടെ ജീവിതദർശനങ്ങൾ തസ്വവ്വുഫ്, താരിഖ് ഗ്രന്ഥങ്ങളിൽ സുലഭമാണ് അതു വായിക്കലും പ്രചരിപ്പിക്കലും ദൗത്യമാണ്
ഇമാം റംലി (റ) എഴുതുന്നു രോഗിയായവൻ ഖുർആൻ, ദിക്ർ, സജ്ജനങ്ങളുടെ ചരിത്രങ്ങളും അവരുടെ മരണ നിമിഷങ്ങളും പാരായണം ചെയ്യൽ സുന്നത്താണ് (നിഹായ: 2/435) 


ത്വരീഖത്ത്

ത്വരീഖത്ത് തസ്വവ്വുഫിലെ ഒരു പ്രധാന ചർച്ചയാണ് ഇന്ന് ഏറെയും വിമർശനങ്ങൾക്കാണോ ഈ വാചകത്തെ ഉപയോഗിക്കുന്നതെന്ന് തോന്നിപ്പോവും വിധത്തിലാണ് ചില പണ്ഡിതരുടെ എഴുത്തും സംസാരവുമൊക്കെ പൂർവ്വികന്മാരായ മഹത്തുക്കൾ വളരെ വലിയ അദബോടെയായിരുന്നു ത്വരീഖത്തിനെ പറഞ്ഞത്

ഇമാം ഇബ്നു ഇബ്ബാദ് (റ) എഴുതുന്നു: തഖ് വയേയും അല്ലാഹുവിലേക്ക് നിന്നെ അടുപ്പിക്കുന്നതിനേയും നീ മുറുകെ പിടിക്കലാണ് ത്വരീഖത്ത് (മഫാഖിറുൽ അലിയ്യ ഫിൽ മആസിരിശ്ശാദുലിയ്യ: 164)

തഖ് വയിലൂടെ അല്ലാഹുവിലേക്ക് അടുപ്പിക്കലാണ് ത്വരീഖത്തെന്ന് വ്യക്തം അതിനാൽ ത്വരീഖത്തിലൂടെ ലക്ഷ്യം വെക്കുന്നത് അല്ലാഹുവിലേക്കുള്ള സാമീപ്യമാണ് ബുഅ്ദ് അഥവാ അകൽച്ച ഒരിക്കലും ത്വരീഖത്ത് കൊണ്ട് ഉണ്ടാവുകയില്ലെന്നുറപ്പാണ്

മാലികീ മദ്ഹബുകാരനും ഖൽവ്വത്തിയ്യ ത്വരീഖത്തുകാരനുമായ ഇമാം അഹ്മദ് സ്വാവി (റ) എഴുതുന്നു: നിശ്ചയം ത്വരീഖത്തെന്നാൽ ആന്തരികത്തെ ആവശ്രമില്ലാത്തതിൽ നിന്നെല്ലാം ശുദ്ധീകരിക്കലാണ് (സ്വാവി 2/180)

ആന്തരിക ശുദ്ധീകരണം എളുപ്പമുള്ള കാര്യമല്ല നിപുണനായ ഒരു ഗുരുവിന്റെ സാന്നിദ്ധ്യത്തിലെ ഇത് സാധ്യമാവുകയുള്ളു ഗുരുവിന് ശൈഖ് എന്നും ശൈഖ് നിർദ്ദേശിക്കുന്ന മാർഗത്തിന് ത്വരീഖത്ത് എന്നും പറയും

ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) യുടെ ശൈഖാണ് ശൈഖ് അബൂസഈദ് മുബാറക് അൽമഖ്സൂമി (റ) ശൈഖ് അബുൽ ഹസൻ ശാദുലി (റ) യുടെ ശൈഖാണ് ശൈഖ് അബ്ദുസ്സലാമ്ബ്ന് മശീശ് (റ), ഇമാം താജുദ്ദീന്ബ്നി അത്വാഉല്ലാഹിസ്സിക്കൻന്ദരി (റ) തുടങ്ങിയവരുടെ ശൈഖാണ് ശൈഖ് അബ്ദുൽ അബ്ബാസിൽ മർസി (റ) ഇമാം ഗസാലി (റ) യുടെ ശൈഖാണ് ശൈഖ് മുഹമ്മദുൽ ബാദിഗാനി (റ) സുൽത്താനുൽ ഉലമ ഇസ്സുദ്ദീന്ബ്നി അബ്ദിസ്സലാം (റ) ന്റെ ശൈഖാണ് ശൈഖ് അബുൽ ഹസൻ ശാദുലി (റ) ഇമാം നവവി (റ) യുടെ ശൈഖാണ് യാസീൻ യൂസുഫുൽ മറാക്കിശി (റ) ഖുത്വുബുൽ ആലാം ശൈഖുനാ സി.എം വലിയുല്ലാഹി മടവൂരി (റ) യുടെ ശൈഖാണ് ശൈഖ് മുഹ്‌യദ്ദീൻ സാഹിബ് ബട്ക്കൽ (റ)

ഇതുവരെ പറഞ്ഞത് മഹാന്മാരുടെ ശൈഖുമാരേയാണ് ഇനി ശൈഖുമാരെയും ത്വരീഖത്തിനെയും പരിചയപ്പെടാം

ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) - ഖാദിരിയ്യാ ത്വരീഖത്ത്

അഹ്മദ് രിഫാഈ (റ) - രിഫാഈ ത്വരീഖത്ത്

ശൈഖ് അഹ്മദുൽ ബദവി (റ) - ബദവിയ്യാ ത്വരീഖത്ത്

ശൈഖ് ഇബ്രാഹിം ദസൂഖി (റ) - ദസൂഖി ത്വരീഖത്ത്

ഈ നാലു പേർക്കുമാണ് അൽ അഖ്ത്വാബുൽ അർബഅ: എന്നു പറയുന്നത്

ത്വരീഖത്തും ശൈഖും ലോകാവസാനം വരെ ഉണ്ടാവുമെന്നാണ് ഇമാമുകൾ എഴുതിയത് അൽപ്പജ്ഞാനികളേയും പല സാധാരണക്കാരേയും വ്യാജന്മാർ കെണി വെച്ച് പിടിക്കുന്ന ഈ കാലത്തും മുൻ കാലങ്ങളിൽ ഹഖും ബാത്വിലും പണ്ഡിതർ വേർ തിരിച്ചെടുത്തത് ശരീഅത്തിന്റെ തുലാസ് കൊണ്ട് തൂക്കി നോക്കിയിട്ടായിരുന്നു ശരീഅത്തിനോട് യോജിച്ചത് ഹഖും യോജിക്കാത്തത് ബാത്വിലുമാവുന്നു അതിനാൽ വ്യാജന്മാരുടെ കെണിയിൽ വീണു പോവുന്നതിനെ നാം സൂക്ഷിക്കണം ചിലപ്പോൾ ഈമാൻ വരെ അവർ ഊരിക്കൊണ്ടുപോവും

ആത്മീയമായ ഉയർച്ച നാം ഒരോരുത്തരും ആഗ്രഹിക്കണം ഹൃദയ ശുദ്ധീകരണമാണ് അതിനു പ്രധാനം ദുനിയാവിനോടുള്ള അലച്ചയും വ്യഭിചാരം പോലത്തെ അസൻമാർഗ്ഗിക പ്രവർത്തനങ്ങളോട് ഏതെങ്കിലും തരത്തിലുള്ള താൽപര്യവും

എങ്ങനെയെങ്കിലും പണക്കാരനും പ്രശസ്തനുമാവണം തുടങ്ങിയ ഹൃദയ രോഗങ്ങൾ ശാശ്വത കേന്ദ്രമായ സ്വർഗ്ഗീയാരാമത്തിൽ പ്രവേശിക്കുന്നതിനും അതിലെ ഉന്നത സ്ഥാനങ്ങൾക്കും തടസ്സമാകും അത്തരം ദുഷിച്ച മാർഗ്ഗങ്ങളിൽ നിന്ന് രക്ഷനേടലാണ് സ്വൂഫിസവും ത്വരീഖത്തുമെല്ലാം അതിന്റെ ആദ്യപടിയായി നാം  ചെയ്യേണ്ടത് മഹത്തുക്കളുടെ ജീവിത ദർശനങ്ങൾ വായിക്കുകയും കേൾക്കുകയും ചെയ്യേണ്ടത്
പണ്ഡിതർ തസ്വവ്വുഫ്, താരീഖ് ഗ്രന്ഥങ്ങൾ മുത്വാലഅഃ ചെയ്തും

സാധാരണക്കാർ ചരിത്രങ്ങൾ ഹദീസുകൾ വായിച്ചും ഉണർവുണ്ടാക്കണം ഇത്തരം വായനകൊണ്ട് നിനക്ക് ഒരു ഉണർവ്വും ഇല്ലെങ്കിൽ അപകടമാണ്
ഇമാം ശഅ്റാനി (റ) എഴുതുന്നു ഇത്തരം ഗ്രന്ഥങ്ങൾ പാരായണം ചെയ്തിട്ടും ഒരു ഉണർവ്വോ അല്ലാഹുവിലേക്ക് ഒരു  താല്പര്യമോ ഉണ്ടായിട്ടില്ലെങ്കിൽ  അവനും മരിച്ചവരും സമമാകുന്നു (ത്വബഖാത്തുൽ കുബ്റ: 1/3)


വഫാത്ത്


ഇമാം ജുനൈദുൽ ബഗ്‌ദാദി (റ) യുടെ വഫാത്ത്‌ റജബ്‌ 27 നായിരുന്നു. ഇമാമുത്ത്വാഇഫതൈൻ (ഫുഖഹാക്കളുടെയും സ്വൂഫികളുടെയും നേതാവ്‌), സയ്യിദുത്ത്വാഇഫഃ (സ്വൂഫികളുടെ നായകൻ) എന്നീ സ്ഥനപ്പേരുകളുള്ളതായി കാണുന്നു.

ഹഖായ പല ത്വരീഖത്തുകളുടെയും പരമ്പര മഹാനായ ജുനൈദ്‌ (റ) വഴിയാണ്‌ നബി (സ) തങ്ങളിലേക്ക്‌ എത്തുന്നത്‌. അമ്മാവനായ സിർരിയ്യുസ്സിഖ്‌തി (റ) തന്നെയാണ്‌ ആത്മീയ ഗുരു.

നബി (സ) ദീനിന്റെ ഭാഗങ്ങളായി ഈമാനും ഇസ്‌ലാമും ഇഹ്‌സാനും പഠിപ്പിച്ചിട്ടുണ്ട്‌. ഇതിൽ ഇഹ്‌സാൻ വിവരിക്കാൻ ഏറെ സേവനം ചെയ്‌ത ഇമാമാണ്‌ ജുനൈദുൽ ബഗ്‌ദാദി (റ).

ജുനൈദ്‌ (റ) വിന്റെ മാർഗ്ഗം സത്യമാണെന്ന് അഹ്‌ലുസ്സുന്നത്തിന്റെ ഇമാമുകൾ രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഹിജ്‌റ 221-ൽ ബഗ്‌ദാദിൽ ആണ്‌ ജനനം. 297-ൽ അവിടെ തന്നെ വഫാത്ത്‌. ആത്മീയധാരയിൽ തന്റെ പൂർവ്വീകരായ സിർരിയ്യുസ്സിഖ്‌തി (റ) യുടെയും മഅ്റൂഫുൽ കർഖി (റ) യുടെയും ചാരത്ത്‌ അന്ത്യ വിശ്രമം.

قبر معروف الكرخي الترياق المجرب

(മഅ്റൂഫുൽ ഖർഖി (റ) വിന്റെ ഖബർ ദുആക്ക്‌ ഇജാബത്തുള്ള സ്ഥലമാണെന്നതിനു അനുഭവങ്ങൾ സാക്ഷിയാണെന്നുള്ള) ഈ പ്രയോഗം സലഫിന്റെ കാലം മുതലേ പ്രസിദ്ധമാണ്‌. ഇത്‌ ശൈഖുൽ ഇസ്‌ലാം ഇബ്‌റാഹീമുൽ ഹർബി (റ) (വഫാത്ത്‌: ഹി. 285) യെ തൊട്ട്‌ സിയറു അഅ്ലാമിന്നുബലായിൽ ഉദ്ധരിച്ചത്‌ കാണാം.

ഫർളു നിസ്‌കാരങ്ങളുടെ ഉടനെയും രാവിന്റെ അന്ത്യ യാമവും ദുആക്ക്‌ ഉത്തരം ലഭിക്കുന്ന സമയമായത്‌ പോലെ അനുഗ്രഹീത സന്നിധികൾ ദുആക്ക്‌ ഉത്തരം ലഭിക്കുന്ന സ്ഥലങ്ങളാണെന്ന് അവിടെ വിവരിക്കുന്നുണ്ട്‌.
മഹാന്മാരുടെ ഹഖ്‌ കൊണ്ട്‌ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ.

ജുനൈദുൽ ബഗ്‌ദാദി (റ) തങ്ങൾക്ക്‌ തന്റെ ശിഷ്യരിൽ ഒരാളെ മറ്റുള്ളവരേക്കാൾ ഇഷ്ടമായിരുന്നു. മറ്റു ശിഷ്യർക്ക്‌ ഇതിൽ അസൂയ ഉണ്ടെന്ന് മനസ്സിലാക്കിയ ശൈഖ്‌ അവർകൾ കുറച്ചു പക്ഷികളെ കൊണ്ടുവരാൻ ആവശ്യപ്പെട്ടു.

"ഓരോരുത്തരും ഓരോ പക്ഷിയെ എടുക്കുക, ആരും കാണാത്തൊരു സ്ഥലത്ത്‌ പോയി ഇതിനെ അറുക്കുക, എന്നിട്ട്‌ തിരിച്ചു എന്റെയടുത്തേക്ക്‌ വരുക"

എല്ലാവരും പലവഴിക്കായി പക്ഷിയുമായി പോയി ആരും ശ്രദ്ധിക്കാത്തതും കാണാത്തതുമായ സ്ഥലങ്ങൾ നോക്കി ഉറപ്പുവരുത്തി കയ്യിലുള്ള പക്ഷിയെ അറുത്ത ശേഷം തിരിച്ച്‌ ഗുരുസദസ്സിലേക്ക്‌ വന്നു.

ഒരാൾ മാത്രം പോയ പോലെ ആ പക്ഷിയെ ജീവനോടെ തിരിച്ചു കൊണ്ടു വന്നിരുന്നു - ജുനൈദ്‌(റ) വിന്‌ ഏറെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു അത്‌.
"എന്ത്‌ കൊണ്ട്‌ നീ ഇതിനെ കൊന്നില്ല?" ഗുരു ചോദിച്ചു.

"അല്ലയോ ഉസ്താദേ, അവിടുന്ന് എന്നോട്‌ പറഞ്ഞത്‌ ആരും കാണാത്തൊരു സ്ഥലത്ത്‌ വെച്ച്‌ അത്‌ ചെയ്യാനാണ്‌, എവിടെ പോയി നോക്കിയാലും അല്ലാഹു കാണാത്തൊരിടം എനിക്ക്‌ കണ്ടെത്താൻ കഴിഞ്ഞില്ല"!

"അവന്റെ തിരിച്ചറിവിന്റെ അളവ്‌ നിങ്ങളൊന്ന് നോക്കൂ, എന്നിട്ട്‌ അതിനെ നിങ്ങളുടേതുമായി ഒന്ന് തുലനം ചെയ്ത്‌ നോക്കൂ" - ജുനൈദ്‌(റ) മറ്റു ശിഷ്യന്മാരോട്‌ പറഞ്ഞു.

തലകുനിഞ്ഞു പോയ അവരെല്ലാം അല്ലാഹുവിലേക്ക്‌ ക്ഷമാപണം നടത്തി.
അല്ലാഹു നമ്മിലേക്കും നമ്മുടെ പ്രവൃത്തികളിലേക്കും എത്രമാത്രം നിരീക്ഷണം നടത്തുന്നവനാണെന്ന അറിവ്‌ സത്യവിശ്വാസികൾ എല്ലാവർക്കുമുണ്ട്‌ - എന്നാൽ അവന്റെ നോട്ടത്തിന്റെയും നിരീക്ഷണത്തിന്റെയും യാഥാർത്ഥ്യത്തെ പറ്റിയുള്ള 'തിരിച്ചറിവ്‌' വളരെ കുറഞ്ഞവരിൽ മാത്രമേയുള്ളൂ.


ഗുണകരമായത്

وقال الجنيد رحمة الله عليه : أيُّ بصيرٍ لا ينظر إلى مصنوعات الله تعالى بالاعتبار ، فالعمى أولى به. وأيُّ لسان لا يكون مشغولا بذكره ، فالخرس أولى به ، وأيّ أذن لا تكون مترصدة لاستماع الحق ، فالصمم أولى به ، وأيّ جسدٍ لا يكون مشغولا بخدمة الله تعالى ، فالموت أولى به . 
(تذكرة الأولياء - الشيخ فريد الدين العطار المتوفي سنة ٦٢٧ هـ - ص- ٣٨٤)


ജുനൈദുൽ ബഗ്ദാദി തങ്ങൾ പറയുന്നു :

കാഴ്ചയുള്ള ഏതൊരാളും അല്ലാഹുവിൻറെ സൃഷ്ടി കർമ്മങ്ങളിലേക്ക് പാഠമുൾക്കൊള്ളുന്ന നോട്ടം നോക്കുന്നില്ലെങ്കിൽ കാഴ്ചയില്ലാതിരിക്കലാണ് അത്തരക്കാരന് ഗുണകരം.

അല്ലാഹുവിൻറെ ദിക്റ് കൊണ്ട് ജോലിയാകാത്ത ഏതൊരു നാവിനും മൂകതയാണ് ഗുണകരം.

സത്യം കേൾക്കാൻ തയ്യാറല്ലാത്ത ഏതൊരു കാതിനും ബധിരതയാണ് ഗുണകരം.


അല്ലാഹുവിൻറെ ഇബാദത്ത് കൊണ്ട് ജോലിയാകാത്ത ഏതൊരു ശരീരവും മരിച്ചു പോകുന്നതാണ് ഗുണകരം. 


കടപ്പാട് : അലി അഷ്‌കർ (+91 95267 6 5555)

No comments:

Post a Comment